ഏടത്തിയമ്മയാണ് ഒപ്പം ഏതോ ഒരു അന്യ പുരുഷനും… അവരെ കണ്ടത് ഞാൻ ആകെ ഞെട്ടിപ്പോയി എനിക്ക് എന്തുവേണമെന്ന്

(രചന: J. K)

“”വിദ്യാ എന്താ അവിടെ ഉണ്ടായേ??എന്ന് മഹേഷേട്ടൻ ചോദിച്ചപ്പോൾ വിറച്ചു പോയിരുന്നു വിദ്യ ഒന്നാമത് വിവാഹം കഴിഞ്ഞ് ഒരു വർഷം ആകാറായി എന്ന് പറഞ്ഞിട്ട് കാര്യമില്ല അദ്ദേഹം ആകെ രണ്ടുമാസമേ കൂടെ ഉണ്ടായിരുന്നുള്ളൂ…

തന്നെപ്പറ്റി വല്ലാതെ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് പോലും അറിയില്ല. വല്ലാതെ ഇണങ്ങാനും പിണങ്ങാനും പരസ്പരം മനസ്സിലാക്കാനും സമയം കിട്ടിയിരുന്നില്ല…

അങ്ങനെയുള്ളപ്പോൾ എന്നെ പറ്റി ഇങ്ങനെ ഒരു കാര്യം കേൾക്കുമ്പോൾ അദ്ദേഹം ഏതുതരത്തിൽ പ്രതികരിക്കും എന്ന് ഒരു പിടിയും ഇല്ലായിരുന്നു..

“” വിദ്യാ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നിന്നോടാണ് ഞാൻ സംസാരിക്കുന്നത്?? “”
എന്ന് അല്പം ഗൗരവത്തിൽ തന്നെയാണ് പിന്നെ അദ്ദേഹം പറഞ്ഞത്…

“” എന്നെ… എന്നെ.. വിശ്വാസമില്ലേ?? “”എന്ന് ചോദിച്ചപ്പോഴേക്ക് കരഞ്ഞു പോയിരുന്നു വിദ്യ…

“”” ഹേയ് കരയാതെടോ? നീ എന്താ വിചാരിച്ചത് അവർ എന്തെങ്കിലും വിളിച്ചു പറഞ്ഞെന്ന് കരുതി ഞാൻ എല്ലാം വെള്ളം തൊടാതെ വിഴുങ്ങും എന്നോ… എനിക്കറിയാടോ എന്റെ പെണ്ണിനെ പറ്റി…

അത്രയും മഹേഷേട്ടൻ പറഞ്ഞപ്പോൾ അവൾക്ക് സ്വർഗം കിട്ടിയ പോലെ ആയിരുന്നു അവളുടെ മിഴിയിൽ നിന്ന് പിന്നീട് ഒഴുകിയ കണ്ണുനീരൊന്നും സങ്കടം കൊണ്ടായിരുന്നില്ല വല്ലാത്തൊരു സന്തോഷം കൊണ്ടായിരുന്നു…

അദ്ദേഹം തന്നെ മനസ്സിലാക്കിയല്ലോ..
ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് വച്ച് ആ വിശ്വസിച്ചില്ലല്ലോ അതിനെയെല്ലാം ആശ്വാസം വിദ്യയുടെ വാക്കുകളിൽ പ്രകടമായിരുന്നു…

“” അവരുമായി വലിയ അടുപ്പത്തിനൊന്നും പോവണ്ട എനിക്കും ചിലതൊക്കെ അറിയാം. ഞാൻ എല്ലാം ഏട്ടന്റെ നല്ലതിന് വിചാരിച്ചു ഉള്ളിൽ ഒതുക്കിയതായിരുന്നു ഇനി അങ്ങനെ വേണ്ടല്ലോ… “”എന്നുപറയുമ്പോൾ അവൾ ഒന്ന് മൂളി…

അവരെപ്പറ്റി ആലോചിക്കുമ്പോൾ പോലും അവളുടെ ഉള്ളിൽ നിന്ന് ദേഷ്യവും വെറുപ്പും നുരഞ്ഞു പൊന്തി…

ഫോൺ കട്ട് ചെയ്ത് അവൾ കട്ടിലിലേക്ക് കിടന്നു. മനസ്സിൽ മുഴുവൻ ഇതുവരെ താൻ അനുഭവിച്ച കാര്യങ്ങളെല്ലാം ആയിരുന്നു…

താൻ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഹിയേട്ടന്റെ വിവാഹ ആലോചന വരുന്നത് രണ്ട് ആൺകുട്ടികളാണ് ഇളയ ആളാണ് മഹേഷ് മൂത്തയാളും

രണ്ടാമത്തെ ആളും ദുബായിലാണ് ജോലി ചെയ്യുന്നത് വേറെ ബാധ്യതകൾ ഒന്നുമില്ല നല്ല കുടുംബം ഒരു അമ്മയും ഏട്ടത്തിയമ്മയും മാത്രമേ വീട്ടിലുള്ളൂ എന്നൊക്കെ പറഞ്ഞായിരുന്നു വിവാഹാലോചന കൊണ്ടുവന്നത്..

നല്ല തറവാട്ടുകാരും ആയിരുന്നതുകൊണ്ട് അച്ഛൻ ആ വിവാഹം ഉറപ്പിക്കുകയായിരുന്നു. എനിക്കും മഹേഷേട്ടനേ ഇഷ്ടമായിരുന്നു….

വിവാഹത്തിന്റെ കുറച്ചുദിവസം മുമ്പ് ആയിരുന്നു അദ്ദേഹം നാട്ടിലെത്തിയത് ആകെ രണ്ടര മാസം ലീവ് ഉണ്ടായിരുന്നുള്ളൂ വിവാഹം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞാൽ പോകും എന്ന് ആദ്യമേ അറിയാമായിരുന്നു.

പക്ഷേ വിവാഹം കഴിഞ്ഞതും ആ സ്നേഹം അനുഭവിച്ചു തുടങ്ങിയപ്പോൾ പിന്നെ പിരിയാൻ വയ്യാത്ത പോലെ ആയിരുന്നു…

അദ്ദേഹം പോയപ്പോൾ പ്രാണൻ പറഞ്ഞു പോകുന്ന വേദന അനുഭവിച്ചു അന്നൊക്കെ ആശ്വസിപ്പിച്ച് കൂടെ നിന്നത് ഏടത്തിയമ്മ യായിരുന്നു അതിൽപിന്നെ അവരോട് എന്തോ ഒരു സ്നേഹം തോന്നി….

എന്നെപ്പോലെ തന്നെയാണല്ലോ അവരും എന്ന് വിചാരിച്ചു.. പക്ഷേ അവരിൽ എന്തൊക്കെയോ കള്ളത്തരങ്ങൾ എനിക്ക് പിന്നീട് തോന്നാൻ തുടങ്ങി…

എപ്പോഴും വരുന്ന ഫോൺകോൾ അതും ഒരു ലോക്കൽ നമ്പറിൽ നിന്ന്… ചോദിക്കുമ്പോൾ പറയും ഏട്ടൻ ആണെന്ന് ഏട്ടൻ ദുബായിൽ നിന്ന് വിളിക്കുന്ന നമ്പർ എനിക്ക് അറിയാമായിരുന്നു.. ഇത് നാട്ടിൽ ആരോ ആണ്…

ആ കോൾ വന്നാൽ ആ കാണാം അവർ എവിടെയെങ്കിലും ദൂരെ സ്ഥലത്ത് പോയി നിന്ന് രഹസ്യമായി സംസാരിക്കുന്നത്…

ആദ്യം ഒന്നും അത്ര കാര്യമാക്കിയില്ല പക്ഷേ പിന്നീട് എന്തോ എനിക്ക് എന്തൊക്കെയോ എന്നിൽ നിന്നും ഒളിപ്പിക്കുന്ന പോലെ തോന്നി…

എന്തെങ്കിലും ആവട്ടെ എന്റെ കാര്യം മാത്രം നോക്കിയിരിക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് ഒരു ദിവസം രാത്രി റൂമിൽ വെള്ളം ഇല്ലാഞ്ഞിട്ട് താഴേക്ക് വെള്ളം എടുക്കാൻ വന്നത്…

അന്നേരം അടുക്കളപ്പുറത്തുനിന്ന് അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടു.. പോയി ലൈറ്റ് ഇട്ട് നോക്കിയപ്പോൾ ഏടത്തിയമ്മയാണ് ഒപ്പം ഏതോ ഒരു അന്യ പുരുഷനും…

അവരെ കണ്ടത് ഞാൻ ആകെ ഞെട്ടിപ്പോയി എനിക്ക് എന്തുവേണമെന്ന് പോലും അറിയില്ലായിരുന്നു ഞാൻ അതേ നിർത്തം നീന്നു അപ്പോഴേക്കും അയാൾ ഇറങ്ങി ഓടിയിരുന്നു..

അതോടെ ഏട്ടത്തിയമ്മ ഓടിവന്ന് എന്റെ കാലിൽ വീണു ഒരു അബദ്ധം പറ്റിയതാണ് നീ ചതിക്കരുത് ആരോടും പറയരുത് എന്നൊക്കെ പറഞ്ഞു ഞാൻ ഒന്നും മിണ്ടാതെ എന്റെ മുറിയിലേക്ക് തിരിച്ചു നടന്നു. എനിക്ക് എന്ത് വേണം എന്ന് അറിയില്ലായിരുന്നു…

അന്ന് രാത്രി മുഴുവൻ ഞാൻ ചിന്തിച്ചത് ഇത് ആരോടെങ്കിലും പറയണോ എന്നാണ് പറഞ്ഞാൽ അവിടെ പ്രശ്നമാവില്ലേ എന്നൊക്കെ കരുതി എനിക്ക് പേടിയാവാൻ തുടങ്ങി…

മഹേഷേട്ടൻ പിറ്റേദിവസം വിളിക്കുമ്പോൾ അദ്ദേഹത്തോട് പറയാം എന്ന് കരുതി…
തിരക്ക് കാരണം രാവിലെ ചേട്ടൻ വിളിച്ചില്ല വൈകിട്ട് വിളിക്കുമ്പോൾ പറയാം എന്ന് കരുതി ഇരുന്നു…

പക്ഷേ ഉച്ചയാവാറായപ്പോഴേക്കും മഹേഷേട്ടന്റെ ഏട്ടൻ എന്നെ വിളിച്ചിരുന്നു..

“” നീയെന്റെ അനിയനെ ചതിക്കുവാണോടി കണ്ട ആണുങ്ങളെ വീട്ടിൽ വിളിച്ചു കയറ്റിയിട്ട് “””

എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി അവർ അതെല്ലാം എന്റെ തലയിൽ വച്ചു തന്നിരിക്കുന്നു..

എത്രയോ കാലമായി അയാളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് അയാളുടെ സ്വന്തം ഭാര്യ എന്നിട്ട് ഇപ്പോൾ അവൾ ആയാളുടെ മുന്നിൽ നല്ലപിള്ള ചമയൻ ഞാൻ പറയുന്നതൊന്നും ആരും വിശ്വസിക്കാതിരിക്കാൻ ഉള്ള പുതിയ തന്ത്രമായിരുന്നു അവർക്കിത്….

“”” ഞാൻ മഹേഷിനെ വിളിക്കട്ടെ ഇനി എന്തുവേണമെന്ന് അവൻ തീരുമാനിക്കും നീ വേഗം നിന്റെ പെട്ടിയും കൂടയും എല്ലാം പെറുക്കി വച്ചോ തിരികെ വീട്ടിലേക്ക് പോകാൻ “‘എന്ന് പറഞ്ഞ് ഏട്ടന്റെ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു ഞാൻ എന്തുവേണമെന്ന് അറിയാതെ ഇരുന്നു..

എന്നെക്കാൾ ആത്മബന്ധം എന്തായാലും ഏട്ടനോട് ആയിരിക്കും മഹേഷേട്ടന് ഞാൻ ഇപ്പോൾ വന്നു കയറിയതാണ് കൂടെ നിൽക്കാൻ പോലും അധികകാലം പറ്റിയിട്ടില്ല..

നുണയാണെങ്കിൽ പോലും ഏട്ടൻ പറഞ്ഞതെല്ലാം മഹേഷേട്ടൻ വിശ്വസിക്കും എന്ന് തന്നെയാണ് കരുതിയത് പക്ഷേ ഫോൺ ചെയ്ത് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി..

ഇത് പലർക്കും ഇവിടെ സംശയമുണ്ടായിരുന്നത്രെ എല്ലാവരും ഏട്ടന്റെ മനസ്സ് വിഷമിപ്പിക്കേണ്ട എന്ന് കരുതി ക്ഷമിക്കുകയായിരുന്നു…

സാവകാശത്തിൽ പറഞ്ഞു മനസ്സിലാക്കാൻ ഇരിക്കുകയായിരുന്നത്രേ…
അപ്പോഴാണ് അവൾ അതിസാമർത്ഥ്യം കാണിച്ച് എല്ലാം എന്റെ തലയിൽ വച്ചു കെട്ടാൻ നോക്കിയത്…

അതോടെ മഹേഷേട്ടനും ദേഷ്യമായി.. അതിനെപ്പറ്റി അറിയുന്ന അപ്പുറത്തെ അമ്മാവന്റെ വീട്ടുകാരെ വിളിച്ച് എല്ലാം ഏട്ടനോട് തുറന്നു പറഞ്ഞോളാൻ പറഞ്ഞു അതിനൊരു അവസരത്തിനായി കാത്തുനിൽക്കുകയായിരുന്നു കാരണം അവർക്ക് ഇത് സ്ഥിരം കാഴ്ചയായിരുന്നു…

വയ്യാത്ത അമ്മ രാത്രി ഇരുട്ടും മുമ്പ് തന്നെ മരുന്നും കഴിച്ച് കേറി കിടക്കും പിന്നെ അവിടെ ഇത്രയും കാലം ഏട്ടത്തിയമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത് പഴയ ഒരു

രഹസ്യക്കാരൻ ഉണ്ടായിരുന്നു അയാളെ ഫോൺ ചെയ്യൽ മാത്രമായിരുന്നു ആദ്യം പിന്നീട് പല സ്ഥലങ്ങളിലും വെച്ച് അയാളുടെ കൂടെ പലരും കാണാൻ തുടങ്ങി…

ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിലേക്ക് പതുങ്ങി വന്നത് കണ്ടിട്ടുണ്ട്…
അയാളെ പിടിക്കാൻ നോക്കിയിട്ട് കിട്ടിയില്ല ഇനിയൊരു അവസരത്തിനായി അവർ കാത്തിരിക്കുകയായിരുന്നു

പക്ഷേ എല്ലാം ഏട്ടത്തിയമ്മ ബുദ്ധിപൂർവ്വം ആയിരുന്നു കരുക്കൾ നീക്കിയത് അവരുടെ വീട്ടിൽ ആരെങ്കിലും എന്തെങ്കിലും അവസരത്തിൽ എങ്ങോട്ടെങ്കിലും പോവുകയാണെങ്കിൽ മാത്രം അയാളെ വീട്ടിലേക്ക് വിളിക്കും…

ഇതും ഇപ്പോൾ അവിടെ ആളില്ലാത്ത സമയം നോക്കിയാണ് വിളിച്ചത്…
അവർക്ക് എല്ലാം അറിയാമായിരുന്നു അവരത് ഏട്ടനോട് പറയാൻ നോക്കിയതും ആണ്

അവരെപ്പോലും പറഞ്ഞ് ഒതുക്കിയത് മഹേഷേട്ടനാണ് എല്ലാം പെട്ടെന്ന് കേൾക്കുമ്പോൾ ഏട്ടത്തിയ ജീവനെപ്പോലെ സ്നേഹിക്കുന്ന ഏട്ടന് അതൊരു ഷോക്കാവും അദ്ദേഹം അന്യ നാട്ടിൽ വച്ച് എന്തെങ്കിലും കടുംകൈ ചെയ്യും എന്നൊക്കെ ഭയപ്പെട്ടിരുന്നു….

പക്ഷേ ഇപ്പോൾ അവരുടെ സ്വഭാവം ഇങ്ങനെയാ ഇത്തരത്തിൽ വളരെ മോശമാണെന്ന് അറിഞ്ഞതും മഹേഷേട്ടൻ കൂടുതലൊന്നും ചിന്തിച്ചില്ല..

എല്ലാവരും കൂടി ഏട്ടനേ പറഞ്ഞ് മനസ്സിലാക്കി.. ഏട്ടൻ ഉടൻ നാട്ടിൽ വന്നു ഏട്ടത്തിയമ്മയെ അവരുടെ വീട്ടിൽ ഉണ്ടാക്കി ഇനി ഈ പാടി കയറരുത് എന്ന് താക്കീതും കൊടുത്തു…

എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു…
പിന്നീട് ഒരു ദിവസം മഹേഷേട്ടൻ വിളിച്ചപ്പോൾ ഞങ്ങളുടെ നല്ല സമയത്ത് ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു…

നമ്മൾ അത്ര അധികം അടുത്ത് അറിഞ്ഞിട്ടു പോലുമില്ലല്ലോ എന്നിട്ടും എന്തുകൊണ്ടാണ് ഏട്ടൻ പറയുന്നത് വിശ്വസിക്കാതിരുന്നത് എന്ന്…

“”” എടി പൊട്ടി കാളി അങ്ങനെ അടുത്തറിയാൻ ഒരുപാട് കാലം ഒന്നും വേണ്ട ഒരാൾക്ക് ഒരാളെ…. നിമിഷങ്ങൾ മതിയാകും ആത്മാർത്ഥ സ്നേഹത്തിന് അങ്ങനെയും ഒരു ഗുണമുണ്ട് എന്ന് പറഞ്ഞു..

എന്തോ അത് കേട്ടപ്പോൾ എന്റെ മിഴി നിറഞ്ഞ് വരുന്നുണ്ടായിരുന്നു….ഇനി കാത്തിരിപ്പാണ്.. ഇങ്ങോട്ടുള്ള വരവിനായി…

Leave a Reply

Your email address will not be published. Required fields are marked *