ദേഹത്തോടെ ഒഴുകുന്ന രണ്ട് കൈകൾ.. “”” നിനക്ക് ഈ മുല്ലപ്പൂവ് ഒക്കെ ചൂടി ഭംഗിയായിട്ട് ഒരുങ്ങി മുറിയിലേക്ക് കയറി വന്നൂടെ??

(രചന: Jk)

പതിവ് പോലെ തന്നെ എല്ലാവരുടെയും ഭക്ഷണശേഷം ഒരുപാട് പാത്രങ്ങൾ ഉണ്ടായിരുന്നു കഴുകാൻ..

ഡൈനിങ് ടേബിളിന്റെ താഴെയും മേലെയുമായി എച്ചിലും കിടപ്പുണ്ട്.. അതെല്ലാം വൃത്തിയാക്കി… തൂത്തു തുടച്ച് ബാക്കിയുള്ള ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം അവിടെ ദൂരെ കൊണ്ടുപോയി കളഞ്ഞു വന്നപ്പോഴേക്ക് സമയം പതിനൊന്നിനോട് അടുത്തിരുന്നു…

ഇനി മേല് കഴുകാതെ ചെന്ന് കിടന്നാൽ അതിനും പരാതിയാവും!! വൃത്തിയായിട്ടിരിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല!! എല്ലാം കഴിഞ്ഞ് ക്ഷീണിച്ച് ഒന്ന് കിടന്നാൽ മതി എന്ന് കരുതി വരുമ്പോൾ ആയിരിക്കും സ്നേഹപ്രകടനം..
അതും മുറിഞ്ഞുനാറുന്ന തന്നെ കണ്ടാൽ വികാരങ്ങൾ ഒന്നും വരില്ലാത്രേ അജയ് ഏട്ടന്….

അതുകൊണ്ട് വൈകിട്ട് മേൽ കഴുകിയാലും കിടക്കാൻ നേരത്ത് ഒന്നുകൂടി വൃത്തിയാവും… അപ്പോൾ കാണാം ദേഹത്തോടെ ഒഴുകുന്ന രണ്ട് കൈകൾ..

“”” നിനക്ക് ഈ മുല്ലപ്പൂവ് ഒക്കെ ചൂടി ഭംഗിയായിട്ട് ഒരുങ്ങി മുറിയിലേക്ക് കയറി വന്നൂടെ?? അങ്ങനെയാവുമ്പോൾ കാണാൻ തന്നെ ഒരു രസമാണ്… മനുഷ്യന്റെ വികാരങ്ങളെല്ലാം ഉണരുന്ന എണീക്കും… ഇത് ആർക്കോവേണ്ടി വരുന്നതുപോലെയാണ്.. രണ്ടുപേരെ പിടിച്ചിടാൻ പറ്റിയ ഒരു നൈറ്റിയും വിയർപ്പിന്റെ ഗന്ധവും ആകെക്കൂടെ മടുപ്പ്!!!””

ഭക്ഷണം കഴിച്ചിട്ട് ടിവിയും കണ്ടു പിന്നെ പോയി കിടന്നുറങ്ങുന്നവർക്ക് അറിയില്ലല്ലോ, മടുപ്പിക്കുന്ന ജോലികൾ ചെയ്തു കഴിഞ്ഞാൽ പിന്നെ മുല്ലപ്പൂവും ചൂടി വശീകരിക്കാൻ മനസ്സുണ്ടാവില്ല എന്ന്… എവിടെയെങ്കിലും ഒന്ന് നടു ചായ്ക്കാനേ തോന്നു എന്ന്…

പീരീഡ്സിന്റെ സമയത്ത്, അരികിൽ പോലും വരില്ല ആ സമയത്ത് പലപ്പോഴും ഒന്ന് കെട്ടിപ്പിടിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ ആ സാമീപ്യം ഒന്നുണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ തോന്നിയിട്ടുണ്ട്..

ഇതിപ്പോ ഭക്ഷണം ഉണ്ടാക്കാൻ ആരുമില്ലാത്തതുകൊണ്ടാണ് തന്നെ തൊടാതെ ഇരുത്താത്തത് അല്ലെങ്കിൽ ആ സമയത്ത് അതും ചെയ്തേനെ അജയേട്ടൻ…

മക്കളെ ചെറുപ്പത്തിൽ തന്നെ മാറ്റി കെടുത്തി ശീലിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് അവരുടെ ശല്യം അങ്ങനെ ഉണ്ടാവാറില്ല..

അല്ലെങ്കിലും പലപ്പോഴും സാമീപ്യം ആവശ്യമുള്ളപ്പോൾ ഒന്നും അജയേട്ടൻ അത് തന്നിട്ടില്ല രാത്രിയിൽ അദ്ദേഹത്തിന്റെ ആഗ്രഹപൂരണത്തിന് മാത്രം മതി താൻ..

ഇത്തവണ പീരിയഡ്സ് കഴിഞ്ഞിട്ടും ബ്ലീഡിങ് നിന്നില്ല എന്താണെന്ന് ഓർത്ത് വല്ലാത്ത ടെൻഷൻ തോന്നിയിരുന്നു രണ്ടുമൂന്നു പ്രാവശ്യം സൂചിപ്പിച്ചതും ആണ്…
നിനക്ക് നാല്പതു വയസ്സ് കഴിഞ്ഞില്ലേ?? ഇത് മേനോപോസിന്റെ ആയിരിക്കും!!! ഇതുപോലെയാണെന്ന് കേട്ടിട്ടുണ്ട്!!

താൻ പറഞ്ഞതിന് അധികം ചെവി കൊടുക്കാതെ നിസ്സാരവൽക്കരിച്ച് അജയേട്ടൻ പറഞ്ഞു ഞാനും അത് തന്നെയാകും എന്ന് കരുതി മിണ്ടാതെ ഇരുന്നു…

പക്ഷേ പിന്നീട് അങ്ങോട്ട് ചെറിയ ചെറിയ പ്രശ്നങ്ങൾ… മടങ്ങാൻ വയ്യ എന്തോ വയറ്റിനുള്ളിൽ തടയുന്നത് പോലെ ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ഒക്കെ വയറിനുള്ളിൽ എന്തോ ഭാരം വയർ ആണെങ്കിൽ കല്ലിച്ചത് പോലെ..

അജയേട്ടനോട് പറഞ്ഞിട്ട് കാര്യമില്ല,””‘ നീ തീറ്റ ഒന്ന് കുറച്ചു നോക്ക് അന്നേരം കുറയും എന്നായിരുന്നു മറുപടി!!

സങ്കടം വന്നു പോയി അത് കേട്ട് തന്റെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കാനുള്ള ക്ഷമ പോലും ആ മനുഷ്യൻ കാണിക്കുന്നില്ല..

വയറു ക്രമാതീതമായി വീർത്തപ്പോൾ അത് കണ്ട് എനിക്ക് പോലും ഭയമായി… പോരാത്തതിന് നല്ല അസ്വസ്ഥതയും അജീഷേട്ടനോട് പറഞ്ഞു..

എന്റെ ഉടലഴകകളിലേക്ക് ആ മെഴുകും കൈയും ഒഴുകി നടന്ന് അയാൾക്ക് വേണ്ടത് സ്വന്തമാക്കി എന്നല്ലാതെ, എന്റെ എല്ലാം എന്റെ തോന്നലാണ് എന്ന ഒറ്റവാക്കിൽ അയാൾ എല്ലാം അവഗണിച്ചു…

വയ്യാഞ്ഞിട്ടും ഞാൻ അവർക്ക് വേണ്ടി ജോലികൾ ചെയ്തു..
അങ്ങനെയിരിക്കുമ്പോഴാണ് എന്റെ അനിയൻ ശ്രീജിത്തും അവന്റെ ഭാര്യയും കൂടി വീട്ടിലേക്ക് വന്നത്.

“”” ചേച്ചി വയറിന് എന്താ വല്ലാത്ത വലുപ്പം പോലെ എന്തെങ്കിലും പ്രശ്നം ഉണ്ടോ?? “”സ്വതവേ മെലിഞ്ഞ ശരീരപ്രകൃതിയായ എന്റെ വയർ അല്പം ഉന്തി നിൽക്കുന്നത് കണ്ടിട്ടാവണം അവൾ അങ്ങനെ ചോദിച്ചത്…

പ്രസവം പണ്ടേ നിർത്തിയതുകൊണ്ട് പിന്നെ അങ്ങനെയൊന്നു പ്രതീക്ഷിക്കാനും ഇല്ലല്ലോ..

എന്താണെന്ന് അറിയില്ല എന്ന് പറഞ്ഞ് എന്റെ പ്രശ്നങ്ങളെല്ലാം ഞാൻ അവളോട് തുറന്നുപറഞ്ഞു…. പിടിച്ച പിടിയാലേ ഡോക്ടറുടെ അരികിലേക്ക് കൊണ്ടുപോയി അവൾ ഒപ്പം ശ്രീക്കുട്ടനും വന്നിരുന്നു.

സ്കാനിങ് പറഞ്ഞു.. ധാരാളം വെള്ളം കുടിച്ച് സ്കാനിങ് ചെയ്തപ്പോൾ യൂട്രസിൽ വലിയൊരു മുഴയുണ്ട് എന്ന് മനസ്സിലായി…
അതിന്റെ ഉറവിടവും, മറ്റ് ഓർഗൻസിലേക്ക് ആ മുഴ പടർന്നിട്ടുണ്ടോ എന്നും നോക്കാനായി സിടിയും എംആർഐ യും എടുപ്പിച്ചു..

അഞ്ച് കിലോക്ക് മുകളിൽ ഭാരം വരുന്ന ഒരു മുഴയും കൊണ്ടാണ് നിങ്ങൾ നടക്കുന്നത് ഏകദേശം രണ്ടു കുഞ്ഞുങ്ങൾ ഒരുമിച്ചു കിടക്കുന്നത് പോലെ!!!! അത് മറ്റെന്തെങ്കിലും ആയിട്ടുണ്ടോ എന്ന് ഇനി ബയോപ്സിക്ക് അയച്ചു റിസൾട്ട് വന്നാലേ പറയാൻ കഴിയൂ..

തന്നെയുമല്ല ഇത് എത്രയും പെട്ടെന്ന് ഒഴിവാക്കുകയും വേണം ഭാഗ്യത്തിന് ഇപ്പോൾ അത് യൂട്രസിൽ മാത്രമേയുള്ളൂ മറ്റങ്ങോട്ടും പരന്നിട്ടില്ല കാലം കൊണ്ട് അത് വലുതായി മറ്റ് ഓർഗൻസിലേക്ക് പടരാൻ ചാൻസ് ഉണ്ട്….

ബയോപ്സി റിസൾട്ട് വന്ന ഉടനെ അടുത്ത ദിവസം തന്നെ സർജറി ഫിക്സ് ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞു..

അവിടെനിന്ന് ശ്രീക്കുട്ടന്റെ കൂടെ എന്റെ വീട്ടിലേക്ക് ആണ് ഞാൻ പോയത് അവൻ അങ്ങോട്ട് വന്നാൽ മതി എന്ന് എന്നോട് നിർബന്ധം പറഞ്ഞു എനിക്കും അങ്ങോട്ട് പോകാൻ തന്നെയാണ് തോന്നിയത് എന്നെ മനസ്സിലാക്കാത്ത എന്റെ പ്രശ്നങ്ങൾ അറിയാൻ ശ്രമിക്കാത്ത വീട്ടിലേക്ക് പോകാൻ ഒട്ടും മനസ്സ് വന്നില്ല ബയോപ്സി റിസൾട്ട് വന്നു.

പേടിക്കത്തക്കതൊന്നും ഇപ്പോഴില്ല പക്ഷേ എത്രയും പെട്ടെന്ന് സർജറി ചെയ്ത് ആ മുഴ നീക്കം ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു അത് പ്രകാരം അവിടെ നിന്ന് ശ്രീക്കുട്ടന്റെയും എന്റെ അമ്മയുടെയും കൂടെ ഞാൻ ഹോസ്പിറ്റലിൽ എത്തി..

ഇതിനിടയ്ക്ക് അജിയേട്ടൻ എന്നോട് തർക്കിക്കാൻ വേണ്ടി വന്നിരുന്നു ശ്രീക്കുട്ടനെ വയ്യ പറഞ്ഞു വരുത്തിയത് ഞാനാണ്… ഞാൻ ഭർത്താവ് നോക്കുന്നില്ല എന്നും പറഞ്ഞ് അവനെയും വിളിച്ച് ഡോക്ടറെ കാണിക്കാൻ പോയത് മനപ്പൂർവം പുള്ളിയെ അവഹേളിക്കാനാണ് എന്നെല്ലാം പറഞ്ഞ്..

ആ സമയത്ത് എനിക്ക് ഒരു താങ്ങായിരുന്നു ആവശ്യം സർജറി എന്നൊക്കെ കേട്ടപ്പോൾ വിരണ്ടിരിക്കുന്ന എനിക്ക് കൂടെ ഞാനുണ്ട് എന്ന് പറയാൻ ഒരാൾ അതിൽ കൂടുതൽ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല… പക്ഷേ കിട്ടിയതോ മറിച്ചും എന്റെ ഒരു കാര്യത്തിനും ഇനി വരില്ല എന്ന് പറഞ്ഞ് ആള് പോയി…

പക്ഷേ സർജറിക്ക്, നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാതിരിക്കാൻ ഒന്നുവന്ന് എത്തിനോക്കി പോയിരുന്നു ശ്രീക്കുട്ടന് ഏകദേശം അവിടുത്തെ കാര്യങ്ങൾ എല്ലാം മനസ്സിലായിരുന്നു പക്ഷേ അവൻ അപ്പോൾ ഒന്നും മിണ്ടിയില്ല..

സർജറി കഴിഞ്ഞ് അജിയേട്ടൻ അങ്ങോട്ടേക്ക് ചെന്നാൽ മതി ഒരു ഹോംനേഴ്സിനെ നിർത്താം എന്ന് പറഞ്ഞിരുന്നു അമ്മയും ശ്രീക്കുട്ടനും അത് സമ്മതിച്ചില്ല ചേച്ചിയെ നോക്കാൻ ഹോംനേഴ്സിന്റെ ആവശ്യമില്ല ഞങ്ങൾ മതി എന്ന് പറഞ്ഞ് എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി…

രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ വീണ്ടും അജിയേട്ടൻ വന്നു അങ്ങോട്ടേക്ക് കൊണ്ടുപോകാൻ…
ഞാനില്ലാതെ അവിടെ ഒരു കാര്യവും നേരാംവണ്ണം നടക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു അങ്ങോട്ടേക്ക് പോയാൽ റെസ്റ്റ് പോയിട്ട് എനിക്ക് ഒരു നിമിഷം പോലും ജോലി എടുക്കാതിരിക്കാൻ ആവില്ല എന്നും അറിയാമായിരുന്നു..

“”‘ ചേച്ചിയെ ഇനി അങ്ങോട്ട് വിടുന്നില്ല!!”എന്ന് ശ്രീക്കുട്ടൻ പറഞ്ഞപ്പോൾ ആള് വല്ലാതെ ക്ഷോഭിച്ചു .

“”” ഇവന്റെ വാക്കും കേട്ട് നീ ഇവിടെ നിൽക്കുകയാണെങ്കിൽ നിന്നോ!!! കുറച്ചുകഴിഞ്ഞ് കുട്ടികളൊക്കെ ആവുമ്പോ ഇറക്കി വിട്ടോളും അപ്പോഴും ഞാനേ ഉണ്ടാവുള്ളൂ!!!”എന്നുപറഞ്ഞ് അജയേട്ടനോട് ശ്രീക്കുട്ടൻ പറഞ്ഞിരുന്നു,

“”” അങ്ങനെ നിങ്ങളുടെ വേലക്കാരിയായി അവളവിടെ കഴിയുന്നതിലും ഭേദം ഇവിടെ നിൽക്കുന്നത് തന്നെയാണ് എന്ന്…
ബാധ്യതയാകുമ്പോൾ ഞാൻ തന്നെ എന്തെങ്കിലും പരിഹാരം ചെയ്തോളാം എന്ന്..

എന്നിട്ടും പോകാൻ നിൽക്കുന്ന എന്നെ കൂർത്തൊരു നോട്ടം കൊണ്ട് അവൻ അടക്കി നിർത്തി..

“” അജിയേട്ടൻ അങ്ങനെയാണെങ്കിലും ഞാൻ പ്രസവിച്ച രണ്ടു മക്കളില്ലേടാ അവിടെ അവരുടെ കാര്യം നോക്കണ്ടേ???

“”” എടി ചേച്ചി ചെറുതു ആണെങ്കിലും നീ അഡ്മിറ്റ് ആയപ്പോൾ എന്താ അമ്മയ്ക്ക് എന്നൊന്ന് വിളിച്ചു പോലും ചോദിക്കാത്ത അവരോട് നിനക്ക് എന്ത് കമ്മിറ്റ്മെന്റ്??? അവരെ എങ്ങനെയെങ്കിലും ജീവിക്കട്ടെ!!!”””

എന്ന് പറഞ്ഞപ്പോൾ അവനെ ഞാൻ ശാസിച്ചു!!!”””എടാ അമ്മയായി പോയില്ലേ??? അവരെ വിട്ട് ഇവിടെ നിന്നാൽ എനിക്ക് മാത്രമാണ് സമാധാനക്കേട് എനിക്ക് പറ്റുന്നില്ല എന്നും പറഞ്ഞ് അജിയേട്ടന്റെ കൂടെ ഞാൻ അങ്ങോട്ടേക്ക് തന്നെ പോയി…

അറിയാമായിരുന്നു കൊണ്ടുപോകുന്ന ഉത്സാഹം ഒന്നും പിന്നീട് കാണില്ല ഇവിടെ ജോലികൾ പേറാൻ ഒരാളാണ് ഞാൻ എന്ന്…

എന്നാലും സമാധാനിച്ചു കഴുത്തിൽ താലികെട്ടിയതിനു വേണ്ടിയല്ലേ മക്കൾക്ക് വേണ്ടിയല്ലേ എന്ന്..

ഒന്നും തിരിച്ചു കിട്ടാത്ത, നന്ദി പോലും തിരികെ തരാത്ത… ചില ജോലികളിൽ ഒന്ന്!!! അതായിപ്പോയി വീട്ടമ്മ!!!

Leave a Reply

Your email address will not be published. Required fields are marked *