വിവാഹം കഴിക്കാത്ത സ്വന്തം അനിയത്തി ഗർഭിണിയാണ് എന്നറിഞ്ഞ ഒരു ഏട്ടന്റെ മാനസികാവസ്ഥ… തകർന്നു പോയിരുന്നു എല്ലാവരും അമ്മ

(രചന: J. K)

“” ഞങ്ങൾ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് പറഞ്ഞപ്പോൾ അവളുടെയും അമ്മയുടെയും മുഖത്തെ ഞെട്ടൽ വ്യക്തമായി കണ്ടതാണ്…

നിറഞ്ഞ മിഴികളോടെ ഞാൻ അവളെ വേണ്ടാ ന്ന് പറയാൻ കാരണം പോലും അറിയാതെ അവൾ അമ്മയ്ക്ക് പിന്നിൽ ഒതുങ്ങി എന്റെ ഗായത്രി…

തലതാഴ്ത്തി ഇരിക്കാനേ പറ്റിയുള്ളൂ അവരോട് ചെയ്യുന്നത് വലിയ അപരാധമാണ് എന്ന് അറിയാഞ്ഞിട്ടല്ല മറ്റ് വഴികൾ ഇല്ലാതെയായി പോയി..

“”എന്തിനാടാ പിന്നെ എന്റെ കുഞ്ഞിന്റെ പുറകെ നടന്ന് ആശിപ്പിച്ചത്??””ഒന്ന് നേരാംവണ്ണം നിൽക്കാൻ പോലും ആവതില്ലാത്ത അവളുടെ അമ്മ കാർത്തികിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് ചോദിച്ചു…

അയാളുടെ മിഴികൾ അച്ഛനിൽ പോയി നിന്നു അച്ഛനും ഉത്തരം ഇല്ലായിരുന്നു ഇരുവരും തലതാഴ്ത്തി നിന്നു..

“” നിങ്ങൾ തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്.. നഷ്ടപരിഹാരം എത്ര വേണമെങ്കിലും ചോദിച്ചോളൂ തന്നോളാം എന്ന് അച്ഛൻ പറഞ്ഞപ്പോൾ മുഖത്ത് നോക്കി ആട്ടി ഇറക്കി ആ അമ്മ..

അവിടെനിന്ന് നാണംകെട്ട് ഇറങ്ങിപ്പോരുന്ന എനിക്കും അച്ഛനും ബോധ്യം ഉണ്ടായിരുന്നു അവർ ഈ പറഞ്ഞതൊന്നും അധികമല്ല എന്ന്

വീട്ടിലേക്ക് അച്ഛനോടൊപ്പം കാറിൽ ഇരുന്നു യാത്ര ചെയ്യുന്നുണ്ട് എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ കാർത്തിക്കിന്റെ മനസ്സ് അവിടെയൊന്നും ആയിരുന്നില്ല..

അവന്റെ മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു ഗായത്രി..

“”അതേ എനിക്ക് ഈ പ്രേമം സ്നേഹം എന്നൊക്കെ പറഞ്ഞ് വെറുതെ കളയാൻ സമയമില്ല ആകെയുള്ളത് ഒരു അമ്മയാ അതിനാണെങ്കിൽ എണീറ്റ് നടക്കാൻ പോലും വയ്യ… മൂന്നുനേരം പട്ടിണിക്കിടത്താതെ എന്തെങ്കിലും ഒക്കെ കൊടുക്കണം എന്നുണ്ട് അതുകൊണ്ട് എന്നെ എന്റെ വഴിക്ക് വിട്ടേക്ക്…””

കുറെനാൾ പുറകെ നടന്ന് ഇഷ്ടമാണെന്ന് പറഞ്ഞ പെണ്ണ് മുഖത്ത് നോക്കി പറഞ്ഞതാണ്..അതോടെ അവളോടുള്ള ഇഷ്ടം കൂടിയതേയുള്ളൂ..

”” എടി എന്നെ കെട്ടിയാലും നിനക്ക് അമ്മയെ പിരിയേണ്ടി വരില്ല നിന്നെയും അമ്മയെയും ഞാൻ പോന്നു പോലെ നോക്കിക്കോളാം.. ഒന്നുമില്ലെങ്കിലും ഞാൻ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ അല്ലേ… “”

അമ്മയെ വിട്ട് എന്നെ വിവാഹം കഴിച്ചാലും പോരേണ്ടി വരില്ല എന്നു പറഞ്ഞപ്പോഴാണ് ആ മുഖത്ത് ആദ്യമായി ഒരു ചിരി വിടർന്നത് കണ്ടത് അത് മതിയായിരുന്നു എനിക്ക്..

പ്രണയം എന്ന് പറയാൻ കൂടുതൽ മിണ്ടലുകളോ ഒന്നിച്ചുള്ള നിമിഷങ്ങളോ ഒന്നും ഉണ്ടായിട്ടില്ല.. എന്നാലും ഓരോ ചെറിയ നോട്ടങ്ങളിൽ നിന്നും ചിരികളിൽ നിന്നും ഞങ്ങൾ അറിഞ്ഞിരുന്നു പരസ്പരം ഞങ്ങൾക്ക് എത്രമാത്രം ഇഷ്ടമാണ് എന്ന്…

അവളുടെ ജോലി കഴിഞ്ഞ് വരുമ്പോൾ അവളെയും കാത്ത് ബസ്റ്റോപ്പിൽ ഇരിക്കും..
അവൾ ഒന്നു നോക്കും റേഷൻ പോലൊന്നു ചിരിക്കും… അത് മതിയായിരുന്നു…

വീട്ടിൽ പറഞ്ഞപ്പോൾ ഇത് വേണോ ഇത്രയും വലിയൊരു പ്രാരാബ്ദകാരിയെ എടുത്ത് തലയിൽ വയ്ക്കണോ എന്ന് അച്ഛൻ ചോദിച്ചു എന്റെ ഇഷ്ടം ഇതാണെന്ന് പറഞ്ഞപ്പോൾ പിന്നെ എതിർപ്പൊന്നും ഉണ്ടായില്ല..

അതോടെ സന്തോഷത്തിന് അതിരില്ലായിരുന്നു അവളുടെ വീട്ടിൽ ചെന്ന് അവളുടെ അമ്മയോട് എന്റെ മനസ്സിലുള്ള പ്രണയത്തിന്റെ കാര്യം തുറന്നു പറയുമ്പോൾ എന്റെ രണ്ട് കൈയും കൂട്ടിപ്പിടിച്ച് ആ അമ്മ വിതുമ്പിയിരുന്നു…

“” എന്റെ മോൾ ഭാഗ്യവതിയ ഒരു നല്ല കൈകളിൽ അവളെ എനിക്ക് ഏൽപ്പിക്കാൻ കഴിഞ്ഞല്ലോ എന്റെ കണ്ണടയുന്നതിന് മുമ്പ് എന്ന് പറഞ്ഞ്… “”

അതിനുപുറകെ അമ്മയും അനിയത്തിയും അച്ഛനും എല്ലാം വന്നു ഈ വിവാഹം ഉറപ്പിച്ചു അവളുടെ കയ്യിൽ എന്റെ അമ്മ ഒരു വള ഇട്ടു കൊടുത്തു…

എല്ലാവരും സന്തോഷത്തിലായിരുന്നു ആദ്യം അവർക്കുണ്ടായിരുന്ന ചെറിയൊരു അഭിപ്രായവ്യത്യാസം ക്രമേണ മാറിയിരുന്നു ഗായത്രിയെ എല്ലാവരും സ്നേഹിക്കാൻ തുടങ്ങി. അത്രയ്ക്ക് നല്ല പെരുമാറ്റമായിരുന്നു അവളുടെത്…

കാര്യങ്ങളെല്ലാം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു ഒരു ദിവസം കോളേജിലേക്ക് പോയ അനിയത്തി തല ചുറ്റി വീണു എന്ന് പറഞ്ഞാണ് അമ്മ പരിഭ്രമത്തോടെ എന്നെ വിളിച്ചത് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞെന്ന്…

ഞാൻ പേടിച്ച് എന്താണെന്ന് നോക്കാൻ വേണ്ടി ഓഫീസിൽ നിന്ന് പുറപ്പെട്ടു..
അപ്പോഴേക്കും അമ്മയും അച്ഛനും എല്ലാവരും അവിടെ എത്തിയിരുന്നു അവിടെ നിന്നാണ് ഞങ്ങൾ അറിഞ്ഞത് അവൾ ഗർഭിണിയാണ് എന്ന് വിവാഹം കഴിക്കാത്ത സ്വന്തം അനിയത്തി ഗർഭിണിയാണ് എന്നറിഞ്ഞ ഒരു ഏട്ടന്റെ മാനസികാവസ്ഥ…

തകർന്നു പോയിരുന്നു എല്ലാവരും അമ്മ അവിടെ ബോധംകെട്ട് വീണു അച്ഛൻ ആരോടും മിണ്ടാതെയായി…
ആരാണ് അതിന് പിന്നിൽ എന്ന് ചോദിച്ചപ്പോൾ മടിച്ചു മടിച്ചാണ് അവൾ പറഞ്ഞത് അവളുടെ കൂട്ടുകാരിയുടെ ഏട്ടൻ ആണെന്ന്…

വെ,ട്ടി,യ,രിഞ്ഞ് കൊല്ലാനാണ് തോന്നിയത് പക്ഷേ സംയമനം പാലിച്ചു ഇപ്പോൾ വികാരത്തെക്കാൾ വിവേകത്തിന് പ്രാധാന്യം കൊടുക്കണം എന്ന് എനിക്ക് മനസ്സിലായിരുന്നു അതുകൊണ്ടുതന്നെ സംയമനത്തോടെ അയാളെ പോയി കാണാൻ ഞാനും അച്ഛനും തീരുമാനിച്ചു…

ഇങ്ങനെയൊരു കാര്യമായതുകൊണ്ട് മനസ്സില്ലാതെയാണ് ഞങ്ങൾ രണ്ടുപേരും പോയത് വേറെ വഴിയില്ലല്ലോ..

അവിടെ ചെന്നപ്പോൾ അവർ വലിയ സ്വീകരണം ഒക്കെ തന്ന് അകത്തേക്ക് കയറ്റി പക്ഷേ സംസാരിച്ചു വന്നപ്പോൾ അവർ പറയാതെ തന്നെ പറഞ്ഞു ഈ വിവാഹം നടക്കണമെങ്കിൽ ഞാൻ അയാളുടെ പെങ്ങളെ വിവാഹം കഴിക്കണം എന്ന്…

ഉടനെ ഞാൻ അയാളെ അടിക്കാൻ പോയി. അച്ഛൻ എന്നെ തടഞ്ഞുവെച്ചു നമ്മുടെ മോളുടെ കാര്യമാണ് എന്ന് പറഞ്ഞു…

അയാളുടെ പെങ്ങളെ വിവാഹം കഴിച്ചാൽ മാത്രമേ അയാൾ എന്റെ പെങ്ങളെ വിവാഹം കഴിക്കൂ എന്ന് എന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു എനിക്ക് എന്ത് വേണം എന്ന് അറിയില്ലായിരുന്നു..

പ്രേമം ആണെന്ന് പറഞ്ഞു എന്റെ പെങ്ങളുടെ പുറകെ നടന്നു ഇപ്പോൾ ഈ ഒരു അവസരം മുതലെടുക്കുന്ന അവനെ ഞാനെന്റെ ശത്രു സ്ഥാനത്ത് നിർത്തി….

എന്റെ പെങ്ങൾക്ക് ഇങ്ങനെയൊരു ആളു വേണ്ട എന്ന് ഞാൻ പറഞ്ഞു.. പക്ഷേ അതാരും അംഗീകരിച്ചില്ല അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് ഒരു അച്ഛൻ വേണം എന്ന് അവർ പറഞ്ഞു..

ഒട്ടും ആത്മാർത്ഥതയില്ലാത്ത ഇങ്ങനെയൊരുത്തൻ അച്ഛനായി വേണോടീ നിന്റെ കുഞ്ഞിന് എന്ന് ചോദിച്ചപ്പോൾ അവളും സ്വാർത്ഥയായി….

ആരും എന്റെ കൂടെ നിന്നില്ല എല്ലാവർക്കും എന്നെ ഉപദേശിക്കാൻ ആയിരുന്നു താൽപര്യം ഗായത്രി ഉപേക്ഷിച്ച് നന്ദികേട്ടവന്റെ പെങ്ങളെ കെട്ടാൻ എല്ലാവരും പറഞ്ഞു…

ഒടുവിൽ പെങ്ങളുടെ വക ഒരു ഭീഷണിയും.. ഏട്ടനെ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ ചത്തുകളയും എന്ന്… എല്ലാവരോടും എനിക്ക് വെറുപ്പായിരുന്നു അച്ഛനും കൂടി എന്റെ കാലുപിടിച്ചു പറഞ്ഞപ്പോൾ പിന്നെ സംഗതി പൂർത്തിയായി..

നിങ്ങളുടെ ഇഷ്ടപ്രകാരം എന്ത എന്നുവച്ചാൽ നടക്കട്ടെ എന്ന് പറഞ്ഞു…
ഗായത്രിയോട് എനിക്ക് ഇതിനെപ്പറ്റി സംസാരിക്കാനുള്ള ധൈര്യമില്ലായിരുന്നു അത് അച്ഛൻ ഏറ്റെടുത്തു…

അവിടെ ചെന്നപ്പോൾ അവളുടെ അമ്മ ആദ്യം ദേഷ്യപ്പെട്ടെങ്കിലും പിന്നീട് തളർന്നു വീണു..
അതൊന്നും എനിക്ക് കണ്ടു നിൽക്കാനായില്ല ഞാൻ അവളോട് മാപ്പ് പറയാൻ ആയി ചെന്നു പക്ഷേ അവൾ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല..

“” എനിക്ക് നിങ്ങളോട് യാതൊരു ദേഷ്യവും ഇല്ല ശപിക്കുകയും ഇല്ല നിങ്ങൾ പൊയ്ക്കോളൂ എന്ന് പറഞ്ഞ് അവൾ ഞങ്ങൾക്ക് മുന്നിൽ ആ വാതിൽ കോട്ടി അടച്ചു…””

അങ്ങനെ ഒരേ പന്തലിൽ രണ്ട് വിവാഹം കഴിഞ്ഞു എന്റെയും രാജേഷിന്റെ പെങ്ങൾ രമ്യയുടെയും കീർത്തിയുടെയും രാജേഷിന്റെയും..

ആദ്യരാത്രി തന്നെ കാലുപിടിച്ചു രമ്യ പറഞ്ഞിരുന്നു അവൾ ഒന്നും അറിഞ്ഞിട്ടില്ല ഒരുപാട് പറഞ്ഞതാണ് ഈ വിവാഹം വേണ്ട എന്ന് ചേട്ടൻ ഒരു ഗവൺമെന്റ് ജോലിക്കാരനയത് കൊണ്ട് രാജേഷ് ഏട്ടനെ കൊണ്ട് അച്ഛൻ ചെയ്യിപ്പിച്ചതാണ് എന്ന്.

അവൾ നിരപരാധിയാണെന്ന് അറിഞ്ഞപോൾ എനിക്ക് അവളോടുള്ള ദേഷ്യം ഒക്കെ മാറി പക്ഷേ ഒരു ഭാര്യ എന്ന നിലയിൽ എനിക്ക് അവളെ അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

എന്റെ മനസ്സിൽ എപ്പോഴും ഗായത്രിയായിരുന്നു ഒരിക്കൽ അവളെ മറക്കാൻ വയ്യാഞ്ഞിട്ട് ഞാൻ അവളെ തേടി ചെന്നു…

അന്ന് ആദ്യമായി അവളെന്നെ വെറുക്കുന്നു എന്ന് പറഞ്ഞു.. ഒന്നും അറിയാത്ത ആ പെണ്ണിനെ ഓർത്ത് എങ്കിലും ഒരു ജീവിതം തുടങ്ങൂ എന്ന്…

അവളുടെ ചിത്രം എന്നെ മനസ്സിൽ വീണ്ടും മികവോടെ തെളിഞ്ഞതേയുള്ളൂ.ഇപ്പോൾ ഞാൻ രമ്യയെ ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ്..

അവളും ഒരുപാട് നഷ്ടപ്പെടുന്നുണ്ട് എന്റെ ഇഷ്ടങ്ങൾ അറിഞ്ഞു പെരുമാറാൻ … എന്റെ സ്നേഹം നേടിയെടുക്കാൻ അവൾ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു..

അവളോട് എനിക്ക് വിരോധം ഒന്നുമില്ല പക്ഷേ ഗായത്രിയുടെ സ്ഥാനത്ത് കാണാൻ ഒരു ചെറിയ മടി അത് മാറി വരുന്നുമുണ്ട്… അധികം താമസിയാതെ തന്നെ പൂർണ്ണ മനസ്സോടെ അവളെ സ്നേഹിക്കാൻ കഴിയും.. ഉറപ്പാണ്…

എങ്കിലും ഗായത്രി ഒരു നീറുന്ന ഓർമ്മയായി മനസ്സിൽ അങ്ങനെ ഉണ്ടാവും…

Leave a Reply

Your email address will not be published. Required fields are marked *