സൗന്ദര്യമില്ലാത്ത എന്നെ ബാബുവേട്ടൻ ആ രീതിയിൽ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല ആ മനസ്സിൽ മുഴുവൻ ചേച്ചിയായിരുന്നു.

(രചന: J. K)

നിലത്ത് വീണ ചോറിന്റെ വറ്റും കറിയുടെ ബാക്കിയും എല്ലാം അവൾ തൂത്തുവാരി വൃത്തിയാക്കി ഇതൊരു പുതിയ കാര്യമല്ലാത്തതുകൊണ്ട് സാധാരണയിൽ കവിഞ്ഞ സങ്കടം ഒന്നും അവൾക്ക് തോന്നിയില്ല

എങ്കിലും അവളോട് തന്നെ വെറുപ്പ് തോന്നിയിരുന്നു എങ്ങനെ നിസ്സഹായയായി ഇതെല്ലാം സഹിക്കേണ്ടി വരുന്നല്ലോ എന്നോർത്ത്…

എല്ലാം വൃത്തിയാക്കി മെയില് കഴുകി വന്നപ്പോഴേക്കും വിശപ്പ് കിട്ടിയിരുന്നു അതുകൊണ്ട് തന്നെ എല്ലാം എടുത്തു ഫ്രിഡ്ജിലേക്ക് വെച്ചു…

“” കറിയിൽ ഉപ്പു കൂടി എന്നു പറഞ്ഞായിരുന്നു അയാൾ ഇത്രയും അക്രമം എല്ലാം കാണിച്ചത്… അയാൾക്ക് വേണ്ടി വെച്ചു വിളമ്പുമ്പോൾ ഭയമാണ് ഇന്നെന്തിന്റെ പേരിലാണ് തല്ലുണ്ടാക്കുക എന്ന് വിചാരിച്ച്..”” സുമ കുട്ടിക്ക് അമ്മയുടെ കൈപ്പുണ്യ കിട്ടിയിരിക്കണേ..”‘

എന്ന് അച്ഛൻ താൻ വച്ചുണ്ടാക്കി കൊടുക്കുന്നത് കഴിച്ച് പറയുന്നത് ഓർത്തു അവൾ ആരും ഇതുവരെ തന്റെ കറിക്കൊന്നും കുറ്റം പറഞ്ഞിട്ടില്ല മറിച്ചു അസാമാന്യ കൈപ്പുണ്യം ആണ് എന്ന് പറഞ്ഞു അഭിനന്ദിച്ചിട്ടുണ്ട്.. ഇപ്പോൾ ഇവിടെ കിടന്നു ഇത്രയും ബഹളം വെച്ച ബാബുവേട്ടൻ പോലും…

അതോർക്കെ അവളുടെ മിഴിയിലൂടെ കണ്ണുനീർ ചാലിട്ട് ഒഴുകി….അവൾ മുറിയിൽ പോയി കിടന്നു ഈ ബോംബെ നഗരത്തിന്റെ തിരക്കുകളിൽ താനും തന്റെ വിഷമങ്ങളും അലിഞ്ഞില്ലാതാകുന്നതുപോലെ അവൾക്ക് തോന്നി…

അവൾ കണ്ണടച്ച് കിടന്നു ഓർമ്മകൾ മെല്ലെ അവളുടെ അരികിൽ ഓടിയെത്തി…രണ്ടു പെൺമക്കൾ ആയിരുന്നു അച്ഛന് സുജ ചേച്ചിയും താനും… ചെറുപ്പം മുതലേ പഠിക്കാനും പാട്ടിലും എല്ലാം മിടുക്കിയായിരുന്നു ചേച്ചി..

അതുകൊണ്ടുതന്നെ അച്ഛന് ചേച്ചിയെ പഠിപ്പിക്കാനും വലിയ താല്പര്യമായിരുന്നു പക്ഷേ അന്നേ തനിക്ക് വീട്ടുജോലികളിൽ ആണ് നൈപുണ്യം ചേച്ചി അങ്ങോട്ട് തിരിഞ്ഞു നോക്കാറു പോലുമില്ല എനിക്ക് അതൊരു പ്രശ്നവുമായിരുന്നില്ല ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ടതുകൊണ്ട് എല്ലാം പഠിക്കേണ്ടി വന്നു….

അതുകൊണ്ടുതന്നെ വീട്ടുജോലികൾ എല്ലാം വൃത്തിയായി ചെയ്യാൻ അറിയാമായിരുന്നു..
ചേച്ചി പ്ലസ് ടു കഴിഞ്ഞതും മ്യൂസിക് കോളേജിലാണ് ചേർന്നത്..

പത്താം ക്ലാസ് തോറ്റതുകൊണ്ട് ഞാൻ അപ്പോഴേക്കും പഠനം നിർത്തിയിരുന്നു പിന്നെ അടുക്കളയിൽ മാത്രമായി ഒരു ജീവിതം അതായിരുന്നു എനിക്കും ഇഷ്ടം..

വെറുമൊരു കൂലിപ്പണിക്കാരനായ അച്ഛനെ കൊണ്ട് ചേച്ചിയുടെ പഠന ചിലവുകൾ താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല അപ്പോഴാണ് അച്ഛന്റെ പെങ്ങളുടെ മകൻ ബാബുവേട്ടൻ രംഗത്തെത്തിയത്..

ചേച്ചിയുടെ എല്ലാ കാര്യങ്ങളും ആളുതന്നെ നോക്കി പകരം അവര് തമ്മിലുള്ള വിവാഹം ഉറപ്പിച്ചു.. അവരുടെ മോതിരം മാറ്റം വരെ കഴിഞ്ഞു..

ചേച്ചിക്ക് നിർബന്ധമായിരുന്നു പഠനം കഴിഞ്ഞിട്ട് മാത്രമേ വിവാഹത്തിന് സമ്മതിക്കൂ എന്ന് എല്ലാവരും അത് ശരിവെച്ചു ഇത്രയും നന്നായി പാടുന്ന അല്ലെങ്കിൽ വലിയ സ്ഥാനത്തെത്തേണ്ട ഒരാളെ വിവാഹത്തിന്റെ പേരിൽ തളച്ചിടേണ്ട എന്ന് എല്ലാവരും കരുതിക്കാണും…

“” സുജയുടെയും ബാബുവിന്റെയും വിവാഹത്തിനൊപ്പം സുമയുടേതും കൂടി നോക്കണം ഇനിയിപ്പോ എന്തിനാ അവളെ ഇങ്ങനെ വീട്ടിൽ വച്ചുകൊണ്ടിരിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു

അച്ഛനും അത് ശരിയാണെന്ന് തോന്നി അങ്ങനെ എനിക്കും വിവാഹം അന്വേഷിച്ചു തുടങ്ങിയിരുന്നു പക്ഷേ ഞാൻ കൂടി പോയാൽ അച്ഛൻ തനിച്ചാകും എന്ന് കരുതി അതുകൊണ്ട് ഞാനിപ്പോൾ വിവാഹം വേണ്ട എന്ന് അച്ഛനോട് പറഞ്ഞു..

വേണ്ട എന്നൊന്നും പറയണ്ട നല്ലത് വന്നാൽ നടത്താം എന്ന് പറഞ്ഞു അച്ഛൻ….

അങ്ങനെയിരിക്കുമ്പോഴാണ് എല്ലാവരുടെയും എല്ലാ പ്രതീക്ഷകളും തെറ്റിച്ച് ചേച്ചി കൂടെ പഠിക്കുന്ന ഒരാളുടെ കൂടെ ഇറങ്ങി പോയത്..

അച്ഛനും ബാബുവേട്ടനും അത് വലിയ ഷോക്കായിരുന്നു.. ഇനിയെന്ത് വേണം എന്നറിയാതെ അച്ഛൻ നിന്നു.

അന്നേരം ബാബുവേട്ടൻ തന്നെയാണ് ആവശ്യപ്പെട്ടത് സുജ പോയെങ്കിൽ പോട്ടെ സുമയെ വിവാഹം കഴിച്ചു തരണമെന്ന് അച്ഛന് വലിയ സന്തോഷമായി ബോംബെയിൽ വലിയ ബിസിനസുകാരനായ ബാബുവേട്ടൻ പിണങ്ങുന്നത് അച്ഛനെ കൊണ്ട് സഹിക്കാൻ കഴിയുമായിരുന്നില്ല..

എന്റെ അറിവ് സമ്മതമോ കൂടാതെ തന്നെ ആ വിവാഹം നടന്നു അതും ചേച്ചി ചെയ്ത ഒരു തെറ്റിന്റെ പ്രായശ്ചിത്തമായി കണ്ടു കൊണ്ട്…

ബാബുവേട്ടൻ നല്ല ഉദ്ദേശത്തോടുകൂടി എല്ലാം എന്നെ വിവാഹം കഴിച്ചത് എന്ന് ഇവിടെ ബോംബെയിൽ എത്തിയ ദിവസം തന്നെ എനിക്ക് മനസ്സിലായിരുന്നു പഠിപ്പില്ലാത്ത ചേച്ചിയുടെ അത്രയും

സൗന്ദര്യമില്ലാത്ത എന്നെ ബാബുവേട്ടൻ ആ രീതിയിൽ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല ആ മനസ്സിൽ മുഴുവൻ ചേച്ചിയായിരുന്നു.

ഇങ്ങോട്ട് വന്ന് കയറിയ അന്ന് മുതൽ തുടങ്ങിയതാണ് പീ,ഡ,നം പലതരത്തിൽ.. ഓരോ ദിവസവും എന്തെങ്കിലും ഓരോ കാരണങ്ങൾ ഉണ്ടാക്കും..

പിന്നെ അടിയായി ഓരോ കാര്യങ്ങൾ പറഞ്ഞ് അവഹേളിക്കലായി.. എനിക്കിവിടെ പിടിച്ചുനിൽക്കാൻ പറ്റില്ല എന്ന് നാട്ടിലേക്ക് വിളിച്ചു അച്ഛനോട് പറയാൻ നോക്കി പക്ഷേ അച്ഛൻ വളരെ സന്തോഷത്തിലായിരുന്നു…

അവിടെ ചേച്ചി തിരിച്ചുവന്നിട്ടുണ്ട് അവൾ കണ്ടുപിടിച്ചയാൾ അവളെ നന്നായി നോക്കുന്നുണ്ട്…

എല്ലാവരെയും വിഡ്ഢികളാക്കി സ്വന്തം കാര്യം നോക്കി പോയവളെ രണ്ട് കൈയും നീട്ടി അച്ഛനും സ്വീകരിച്ചു എന്റെ ജീവിതം മാത്രം ഇങ്ങനെയായി…

അപ്പോഴേക്കും ബാബുവേട്ടൻ കേറി വന്നിരുന്നു ആകെ കുടിച്ചു ലക്ക് കെട്ട്…
ആർത്തിയോടെ എന്റെ ശരീരത്തിലേക്ക് അയാൾ പ്രാപിക്കുമ്പോൾ വിളിച്ചുപറഞ്ഞത് സുജ എന്ന പേര് ആയിരുന്നു…

വെറുത്തു പോയി അയാളെ ഞാൻ പിറ്റേദിവസം ബോധം വന്നപ്പോൾ ഞാൻ അയാളോട് ചോദിച്ചിരുന്നു ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ നിങ്ങൾ എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത് എന്ന്…

അവരെല്ലാം ചേർന്നാണ് ചേച്ചിയുമായുള്ള വിവാഹം ഉറപ്പിച്ചത് ചേച്ചിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ഞാൻ അറിഞ്ഞിട്ടുകൂടിയില്ല അവൾ അയാളോടൊപ്പം പോയത് അത് അവളുടെ മാത്രം തീരുമാനമാണ്

അതിൽ എനിക്ക് ഒരു മനസ്സ് അറിവും ഇല്ല വീട്ടിൽ ജോലികളെല്ലാം ചെയ്തു അവിടെ ഒതുങ്ങി കൂടി കഴിയുകയായിരുന്നില്ലേ ഞാൻ നിങ്ങളോട് ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ലല്ലോ പിന്നെ എന്തിന്റെ പേരിലാണ് എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്…

എനിക്ക് പഠിപ്പില്ല വിവരമില്ല ഭംഗിയില്ല യാതൊരു കഴിവും ഇല്ല എന്ന് നിങ്ങൾക്ക് വിവാഹത്തിന്റെ മുന്നേ തന്നെ അറിയാമായിരുന്നു എല്ലാം അറിഞ്ഞുവെച്ചും പിന്നെ എന്തിനാണ് എന്നോട് ഈ ക്രൂരത…. “”

അത്രയും ചോദിച്ചപ്പോഴേക്ക് ഞാൻ ആകെ തളർന്നു പോയിരുന്നു മിഴികൾ ഒക്കെ നീറിത്തുടങ്ങി…””” അവളുടെ അനിയത്തിയാണ് നീ അതാണ് നീ ചെയ്ത തെറ്റ് എന്ന് “”

അയാൾ മറുപടി പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായിരുന്നു അയാളെ ആർക്കും തിരുത്താൻ ആവില്ല എന്ന് ഒരുതരം ഭ്രാന്താണ് അയാൾക്ക് കൊതിച്ചത് കിട്ടാഞ്ഞപ്പോൾ ആദി നിരപരാധികളിൽ തീർത്ത് സമാധാനം കണ്ടെത്തുകയാണ് അയാൾ…

ഇനിയും ഇവിടെനിന്നാൽ
ഇതിന് വലിയ മാറ്റമൊന്നും ഉണ്ടാവില്ല എന്ന് മനസ്സിലായത് കൊണ്ടാണ് ഒരു ഫോൺ പോലും ഇല്ലാത്ത ഞാൻ അപ്പുറത്തുള്ള വീട്ടിലെ മലയാളി ആയ ആന്റിയുടെ സഹായം തേടിയത്…
ആന്റി ഒരു വക്കീലായിരുന്നു എന്റെ വിഷമങ്ങൾ തുറന്നു പറഞ്ഞപ്പോൾ സഹായിക്കാം എന്ന് പറഞ്ഞു….

അവർ തന്നെയാണ് മുംബൈ പോലീസിൽ പരാതി കൊടുപ്പിച്ചത് എന്നെക്കൊണ്ട്…
പോലീസ് വീട്ടിൽ വന്നു ഞാൻ ആന്റി പറഞ്ഞുതന്ന മാതിരി എല്ലാം പറഞ്ഞു…
അത് വലിയ കേസ് ആയി ബാബുവേട്ടനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു… ഗാർഹിക പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്തു….

അതറിഞ്ഞ് അച്ഛനും ചേച്ചിയും എല്ലാം ഇങ്ങോട്ടേക്ക് വന്നിരുന്നു എല്ലാവരുടെയും മുന്നിൽ ഞാൻ തെറ്റുകാരിയായി അവരെല്ലാം എന്നോട് വല്ലാതെ ദേഷ്യപ്പെട്ടു…

അർഹതപ്പെടാൻ ഒന്നുമില്ലാത്തവളുടെ അഹങ്കാരമായി അവർ അതിനെ കണ്ടു…
അടങ്ങി ഒതുങ്ങി കഴിയാൻ ഉള്ളതിന് അഹങ്കാരം കേസ് കൊടുത്തു എന്ന് അവർ പറഞ്ഞു…

എന്റെ അവിടുത്തെ അവസ്ഥ ഞാൻ പറഞ്ഞപ്പോൾ പറഞ്ഞത് നിനക്ക് സഹിച്ചു കൂടായിരുന്നോ എന്നാണ്… സ്വന്തം കാര്യം നോക്കി പോയവളാണ് ഈ പറയുന്നത്…

കേസ് പിൻവലിക്കാൻ എന്നോട് അവർ ആവശ്യപ്പെട്ടു ഞാൻ ചെയ്യില്ല എന്ന് പറഞ്ഞു… ആന്റി എനിക്ക് കൂട്ടായി നിന്നിരുന്നു…

എന്നോടുള്ള എല്ലാ ബന്ധങ്ങളും മുറിച്ചുവെട്ടായിരുന്നു അവിടെനിന്ന് ചേച്ചിയും അച്ഛനും പടിയിറങ്ങിയത്.. എനിക്കത് വലിയ കാര്യമായിട്ടൊന്നും തോന്നിയില്ല…

തന്നെയുമല്ല ഇനിയും ബാബുവേട്ടന്റെ വീട്ടിൽ എനിക്ക് നിൽക്കാൻ തോന്നിയില്ല അതുകൊണ്ടുതന്നെ ഞാൻ ഇറങ്ങി ആന്റിയുടെ അടുത്തേക്ക് പോയി…

എനിക്കൊരു ജോലി വാങ്ങി തരാമോ എന്ന് ചോദിച്ചു വിദ്യാഭ്യാസം ഇല്ലാത്തവൾക്ക് എന്ത് ജോലി കിട്ടും എന്ന കാര്യത്തിൽ എനിക്കും ഒരു ആശങ്കയുണ്ടായിരുന്നു അതുകൊണ്ടുതന്നെ മടിച്ചു മടിച്ചു ചോദിച്ചു ഞാൻ ഇവിടെ ആന്റിയുടെ കാര്യങ്ങളെല്ലാം നോക്കി നിന്നോട്ടെ എന്ന്..

ഒരു ചിരിയോടെ ആന്റി സമ്മതം മൂളി ഒറ്റയ്ക്ക് ജീവിച്ച് ആന്റിക്ക് മടുത്തിരുന്നു…അവിടുത്തെ വേലക്കാരി ആയല്ല പിന്നീട് അവിടുത്തെ ഒരു അംഗത്തെ പോലെയാണ് ആന്റി എന്നെ കണ്ടത്..

ഇതിനിടയിൽ ബാബുവേട്ടൻ ജയിലിൽ നിന്ന് സ്വാധീനം ഉപയോഗിച്ച് ഇറങ്ങിയിരുന്നു…
വിവാഹമോചനത്തിന്റെ പേപ്പർസ് ഫയൽ ചെയ്തത് ആദ്യം ഞാൻ തന്നെയായിരുന്നു അയാൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ആന്റി എന്റെ കൂടെയുള്ളതുകൊണ്ട്….

ഒരിക്കൽ ഞാൻ ആന്റിയോട് ചോദിച്ചിരുന്നു ഇങ്ങനെ ഒരു ഫീസ് പോലും തരാൻ പറ്റാത്ത എന്റെ കേസ് ഏറ്റെടുക്കാൻ എന്താണ് കാരണം എന്ന്…അന്നേരം ആന്റി പറഞ്ഞത് ഇങ്ങനെയായിരുന്നു..

“” ഒരിക്കൽ ഞാനും ഒരു സുമ ആയിരുന്നു പക്ഷേ ഇന്ന് നിനക്ക് കൂട്ടായി ഞാൻ എന്നതുപോലെ എനിക്ക് കൂട്ടായി അന്ന് ഉണ്ടായിരുന്നത് എന്റെ വിദ്യാഭ്യാസം മാത്രമായിരുന്നു അതിനെ മുറുകെപ്പിടിച്ചാണ് ഞാൻ ഇത്രയും കാലം ജീവിച്ചത് നിന്റെ അവസ്ഥ എന്നെക്കാൾ മറ്റൊരാൾക്ക് മനസ്സിലാകില്ല പെണ്ണേ എന്ന്….

അവിടെയുള്ള ജീവിതം ശാശ്വതമല്ല എന്ന് പറഞ്ഞ് ആന്റി തന്നെയാണ് അവിടെ അടുത്തുള്ള ഒരു ഗാർമെന്റ്സിൽ എന്നെ കൊണ്ടുപോയി അവിടെ നിന്നും സ്റ്റിച്ചിങ് എല്ലാം പഠിപ്പിച്ചത് ആന്റിയുടെ വീട്ടിലെ ജോലിയെല്ലാം ചെയ്തു തീർന്ന് ബാക്കിയുള്ള സമയത്ത് ഞാൻ അവിടെ സ്റ്റിച്ചിങ് പഠിച്ചു…

ഫാഷൻ ഡിസൈനിങ് കൂടി പഠിച്ച ഞാൻ ഇന്നിപ്പോൾ ഒരു വലിയ പൊസിഷനിലാണ് എത്തിനിൽക്കുന്നത് എന്റെ കീഴിൽ സഹായം ആവശ്യമുള്ള ഒരുപാട് സ്ത്രീകളും ഉണ്ട്…

അവരെ കൂടി സ്വയം പര്യാപ്തരാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഞാനും എന്റെ മാത്രം ആന്റിയും…

Leave a Reply

Your email address will not be published. Required fields are marked *