അവളും കാമുകനും കൂടി ആണ് ഇതെല്ലാം ചെയ്തത് എന്ന് സമ്മതിച്ചു.. അവർക്ക് ഒന്നിച്ചു ജീവിക്കാൻ ആയ് കുഞ്ഞിനെ ഇല്ലാണ്ട് ആക്കി തങ്കച്ചന്റെ

അച്ഛൻ
രചന: Joseph Alexy

” സ്വന്തം ചോരയോട് തന്നെ വേണാരുന്നോടാ നിന്റെ കഴപ്പ് പന്ന… ”
നാഭിയിലെ പിടി മുറുകും തോറും അയാൾ ശ്വാസം എടുക്കാൻ കിടന്ന് പിടച്ചു.
അടുത്ത നിമിഷം കരണം പുകച്ചു അടി പൊട്ടിയതും അയാൾ ശരീരം തളർന്ന് ഭിത്തിയോട് ചേർന്ന് ഊർന്ന് തഴെക്ക് ഇരുന്നു.

” എന്തിനാ നീ അത് ചെയ്തത് ?? വാ തുറന്ന് ചിലക്കടാ കോപ്പെ.. !!! ”
എസ്‌ ഐ യുടെ കണ്ണുകളിൽ കോപം കത്തി എരിയുകയായിരുന്നു.

” ആഹ്.. ബാ… ഹാ.. ”
അയാൾ ഓരോന്ന് പിറു പിറുപിറുത്തു കൊണ്ടിരുന്നു… വാക്കുകൾക്ക് ഒപ്പം തീരെ ശക്തി ഇല്ലാതെ കൈകൾ
ചലിക്കുന്നുണ്ടായിരുന്നു. കണ്ണുകൾ നിൽക്കാതെ നിറഞ്ഞു ഒഴുകി ശരീരം ആകെ തളർന്നിരുന്നു.

” ഇവനെ ഞാൻ.. ” കഴുത്തിലെ
പിടിക്കൊപ്പം വീണ്ടും തല്ലാൻ വേണ്ടി എസ്‌ ഐ കൈകൾ ഉയർത്തി.
” സാർ .. ഇനി വേണ്ട സാർ. അവൻ ചത്തു പോകും ” പുറകിൽ നിന്നും പീ സീ ജോസഫ് എസ്‌ ഐയെ തടഞ്ഞു.

” അല്ല പിന്നെ ഈ പന്നക്ക് ഒന്ന് വാ തുറന്നാൽ എന്താ..? അവന്റെ ഒരു മൊട.
മോന്ത അടിച്ചു ഞാൻ പൊട്ടിക്കും ”
എസ്‌ ഐ യുടെ രോഷം അടങ്ങിയിരുന്നില്ല.

ജോസഫ് അയാൾക്ക് അരികിൽ എത്തി മുഖം ലാത്തിക്ക് ഉയർത്തി.
” നീ ഏന്തിനാ അത് ചെയ്തേ ? നിന്റെ കൊച്ചു തന്നെ അല്ലെ 6 വയസിൽ നിന്നെ കൊതിപ്പിക്കാൻ മാത്രം അവൾക്ക്

എന്താരുന്നെടാ ഉണ്ടാരുന്നെ?? ”
” ഞാ ഞാ.. ഞാ.. ല്ലാ ”
അയാൾ ഏന്തി വലിഞ്ഞു എന്തോക്കെയൊ പറഞ്ഞു ഒപ്പിച്ചു.

ജോസഫ് ഒരു നിമിഷം അവനെ
സംശയത്തോടെ നോക്കി.
” നിനക്ക് വിക്ക് ഉണ്ടോ? ”
” ആാാ.. ഹാ.. ”

ആഗ്രഹിച്ചതെന്തൊ കേട്ട പോലെ അയാൾ കണ്ണുകൾ നിറച്ചു തല ആട്ടി കൊണ്ടിരുന്നു. അയാളുടെ കണ്ണുകളിൽ ഒരു ശുഭ പ്രതീക്ഷ നിറഞ്ഞു നിന്നൂ.

” നീ ആണോ അത് ചെയ്തത്? ”
” ആ ആ.. ആ… ല്ലാ ”
” നുണ പറയരുത് നീ ആണ് ചെയ്തത് എന്നതിനു ഞങ്ങൾക്ക് വ്യക്തമായ
തെളിവുകൾ ഉണ്ട്. പോരാത്തതിനു
സാക്ഷി മൊഴികളും നീ സത്യം
പറഞ്ഞോ? ”

ജോസഫ് വാക്കുകൾക്ക് ഒന്ന് കടുപ്പം കൂട്ടി. കൂട്ടത്തിൽ ലാത്തി ഒന്ന് കൂടി മുറുക്കി. അയാൾ ജോസഫിനെ നോക്കി ശ്വാസം കിട്ടാതെ പിടഞ്ഞു..കണ്ണ് നിറച്ചു എന്തൊക്കെയോ പറയാൻ വെമ്പുന്ന പോലെ കൈകൾ കൊണ്ട് ആംഗ്യം
കാണിച്ചു കൊണ്ടിരുന്നു

” സാർ.. പത്രത്തിൽ നിന്നും ആൾ വന്നിട്ടുണ്ട് അവർക്ക് ഫോട്ടോ എടുക്കണം എന്ന്..!! പിന്നെ ആ ലോക്കൽ ന്യൂസ്‌ ചാനൽകാരും വന്നിട്ടുണ്ട്. എസ്‌ ഐ സാർ അവനെ കൊണ്ട് വരാൻ പറഞ്ഞു. ” പുറത്ത് നിന്നും മറ്റൊരു കോൺസ്റ്റബിൾ ഉറക്കെ വിളിച്ചു പറഞ്ഞു.

ജോസഫ് അവനെ തൂക്കി എടുത്ത് എസ്‌ ഐക്ക് മുന്നിൽ കൊണ്ട് വന്നു.
എസ്‌ ഐയെ കണ്ടതും അയാളുടെ കണ്ണുകളിൽ ഭയം അലയടിച്ചു.

” ഇവൻ ആണ് ആള്..!! സ്വന്തം മകളെ ഇല്ലാണ്ട് ആക്കിയ നായ. ശരിക്ക് എടുത്തോ എല്ലാരും കാണട്ടെ ..”
എസ്‌ ഐ അയാളെ പിടിച്ച് മുൻപോട്ട് ഇട്ടു. പത്രക്കാർ ക്യാമറ പലതവണ മിന്നിച്ചു.

ലോക്കൽ ചാനലുകാർ അയാളുടെ അടിമുടി ഉള്ള വിഡിയോ പകർത്തി.
ഇരയെ വീഴ്ത്തിയ സിംഹത്തേ
പോലെ കൂട്ടമായ് അവർ അയാൾക്ക് മുകളിലെക്ക് ചാടി വീണു.

തിരികെ സെല്ലിൽ എത്തിയതും അയാൾ ഒരു മൂലയിലെക്ക് ചേർന്ന് കാലുകൾ കൂട്ടി പിടിച്ചു ഇരുന്നു.

” സാർ അവൻ ഭയങ്കര വിക്കൻ ആണ്
അതാണ് അത്രേം അടി കിട്ടിയിട്ടും ഒന്നും സംസാരിക്കാഞ്ഞെ തോന്നുന്നു ”
ജോസഫ് എസ്‌ ഐ യോട് രഹസ്യമായ് കാര്യങ്ങൾ പറഞ്ഞു.

” ആണോ ?? എന്നാലും അവൻ എന്തേലും മിണ്ടണ്ടെ ?? ”
” സാർ ഭയവും ടെൻഷനും കൂടിയിട്ടാവാം. ഇനി അയാൾക്ക് എഴുതി കാണിക്കാൻ പറ്റിയാലൊ? ”

” എന്നാ താൻ അയാൾക്ക് ഒരു പേനയും പേപ്പറും കൊടുക്ക് എന്താന്ന് വച്ചാ എഴുതട്ടെ.. !! ”
എസ്‌ ഐ കുറച്ചു നീരസത്തോടെ പറഞ്ഞു.

” നിനക്ക് പറയാൻ അല്ലെ പറ്റാത്തത്
ഇന്നാ എല്ലാ സംഭവങ്ങളും ഏഴുതി കാണിക്ക്..!! ”
പേപ്പറും പേനയും കൊടുത്ത് ജോസഫ് പുറത്തേക്ക് പോയി.

പിറ്റെന്ന് വാർത്തകളിൽ 6 വയസ്സ് ഉള്ള മകളെ പീഡിപ്പിച്ചു കൊന്നവന്റെ ഫോട്ടോ അടക്കം നിറഞ്ഞു നിന്നു. ചാനലുകൾ വിഡിയോ അടക്കം മാറി മാറി കാണിച്ചു.
ന്യൂസ്‌ വായിച്ചവർ എല്ലാം കാറി തുപ്പി.. അറിഞ്ഞവർ ശാപ വാക്കുകൾ ചൊരിഞ്ഞു ദേഷ്യം അടക്കി.

ഉച്ചയോട് അടുത്തതും സ്റ്റേഷനിലെക്ക്
ഒരു കാർ കയറി നിന്നു. വക്കീൽ കോട്ട് അണിഞ്ഞ ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി.

” ഹലോ സാർ.. ഞാൻ ദീപിക ദയാൽ ഇപ്പോൾ അകത്തു കിടക്കുന്ന തങ്കച്ചൻ എന്റെ കക്ഷി ആണ് ”
അവർ വളരെ സൗമ്യമായ് ആണ് സംസാരിച്ചത്.

” ഇവനെ പോലുള്ള ഊളകൾക്ക് വേണ്ടി സംസാരിക്കാൻ നാണം ഇല്ലേ നിങ്ങൾക്ക് ??”എസ്‌ ഐ തന്റെ രോഷം മറച്ചു വച്ചില്ല.

” സാർ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് തങ്കച്ചൻ ആണ് കുറ്റം ചെയ്തത് എന്ന് നിങ്ങൾ സ്ഥിതികരിച്ചത്? ”
” അവന്റെ കെട്യോൾ തന്നാ പറഞ്ഞെ..

ഇവൻ ഒരു ഞരബ് ആണെന്നും മകളോട് മോശം പെരുമാറ്റം ആയിരുന്നു എന്നൊക്കെ മാഡത്തിന് അത് പോരേ ?? ”
അയാൾ കടുത്ത നീരസത്തോടെ ആണ് സംസാരിച്ചത്.

” ഓക്കേ സാർ.. !! തങ്കച്ചൻ ആണ് ചെയ്തത് എന്നതിന് ഭാര്യയുടെ മൊഴി ഒഴികെ യാതൊരു വിധ സാഹചര്യ തെളിവുകളോ അടിസ്ഥാന പരമായ ഉറപ്പോ നിങ്ങൾക്ക് ഉണ്ടോ?? ”
അവർ കൈകൾ മേശക്ക് മുകളിൽ ആയ് വച്ചു.

” കുട്ടിയുടെ അമ്മ പറഞ്ഞില്ലേ..? പിന്നെ കാലം ഇതല്ലേ അതോണ്ട് അവനെ അങ് പൊക്കി. ”
” ഹ ഹ കൊള്ളാം. അപ്പോൾ പ്രതി അയാൾ തന്നെ ആണെന്ന് നിങ്ങൾ ഉറപ്പിച്ചു.അമ്മയെ നുണ പറയുന്നത് ആയ്ക്കൂടെ.. ??

പിന്നെ കാലം ഇതല്ലേ അവർക്കും പറയാലോ ?? ”
ദീപിക അതെ നാണയത്തിൽ തിരിച്ച് അടിച്ചു.” അവർ എന്തിന് നുണ പറയണം ?? “എസ്‌ ഐയും വിട്ട് കൊടുത്തില്ല.

” സാർ.. നിങ്ങൾ ഈ പറയുന്ന ഞരമ്പ് രോഗി ,പീഡന വീരൻ എന്റെ ഭർത്താവിന്റെ വിശ്വസ്തൻ ആയിരുന്നു. ഭർത്താവ് മരിച്ചതിൽ പിന്നെ 8 വർഷം ആയിട്ട് എന്റെ വീട്ടിൽ തന്നെ ആണ് ജോലി ചെയ്യുന്നത്.

എന്റെ മൂന്ന് പെൺകുട്ടികളെയും ഈ നിമിഷം വരെ സ്വന്തം മക്കളേ പോലെ ആണ് അയാൾ നോക്കിയിരുന്നത്. അങ്ങനെ ഒരാൾ ഇത് ചെയ്യും എന്ന് ഞാൻ വിശ്വസിക്കില്ല.. ”
അവർ തുടർന്നു…

” പിന്നെ തങ്കച്ചൻ നല്ല വിക്കും അതിന്റെ കൂടെ Hyper tension ഉം ഉള്ള വ്യക്തിയാണ്.
അമിത ഭയവും ടെൻഷനും മൂലം ചിലപ്പോൾ അയാൾക്ക് സംസാരിക്കാൻ കഴിയില്ല അത് കൊണ്ട് അനാവശ്യമായ തല്ലി ചതക്കൽ ഉണ്ടാകരുത്.

അയാൾ നിരപരാധി ആണെന്ന് ഞാൻ വിശ്വസിക്കുന്നു അതിന് വേണ്ട എല്ലാ നിയമ പോരാട്ടങ്ങളും ഞാൻ നടത്തും വേണ്ടി വന്നാൽ നിങ്ങൾക്ക് എതിരെ പോലും ”
അതും പറഞ്ഞ് അവർ അവിടെ നിന്നും ഇറങ്ങി പോയി.

അവർ പോയതും എസ് ഐ ജോസഫിനെ വിളിച്ചു വരുത്തി.
” സാർ അത് ദീപിക മാം അല്ലെ ?? ”
” അതെ .. !! ഉടനെ തന്നെ തങ്കച്ചന്റെ ഭാര്യയെ വിളിച്ചു വരുത്തി ചോദ്യം

ചെയ്യണം. ഇതിന്റെ സത്യം അറിയണം
ഇല്ലേൽ അവർ നമ്മക്ക് പണി ഒണ്ടാക്കും ”
എസ്‌ ഐ യുടെ നേതൃത്വത്തിൽ വീണ്ടും പുനർ അന്വേഷണം തുടങ്ങി.

പിറ്റെന്ന് നേരം പുലർന്നതും ദീപികയുടെ ഫോണിലെക്ക് കാൾ വന്നു.
” ഹലോ മാം ഇത് സ്റ്റേഷനിൽ നിന്ന് ആണ്. നിങ്ങൾ ഇവിടെ വരെ ഒന്ന് വരണം ”
” ഓക്കേ സാർ ”

എസ്‌ ഐയുടെ ക്യാബിനിൽ ജോസഫ് അടക്കം അവർ മൂന്ന് പേരും കൂടി നിന്നൂ.
” ഞങ്ങൾ അവന്റെ ഭാര്യ രുദ്രയെ ചോദ്യം ചെയ്തു. അതിൽ നിന്നും തങ്കച്ചൻ നിരപരാധി ആണെന്ന് മാനസിലായ്. “” അവൾ കുറ്റം സമ്മതിച്ചോ ?? “ദീപിക മുന്നോട്ട് ആഞ്ഞു ഇരുന്നു.

” ആദ്യം ഒന്നും അവൾ കുറ്റം സമ്മതിച്ചില്ല
പിന്നെ അവളും കാമുകനും കൂടി ആണ് ഇതെല്ലാം ചെയ്തത് എന്ന് സമ്മതിച്ചു.. അവർക്ക് ഒന്നിച്ചു ജീവിക്കാൻ ആയ് കുഞ്ഞിനെ ഇല്ലാണ്ട് ആക്കി തങ്കച്ചന്റെ തലയിൽ വക്കുകയായിരുന്നു.

കാമുകൻ ഒളിവിൽ ആണ്. അവനെ കിട്ടിയാൽ അപ്പോൾ തന്നെ ഞങ്ങൾ പൊക്കും. പിന്നെ മാഡം ഇനി പ്രശ്നം ഉണ്ടാക്കരുത് ”
എസ്‌ ഐ അപേക്ഷിക്കും പോലെ പറഞ്ഞു.

ദീപിക ചെറുതായ് ഒന്ന് ചിരിച്ചു.
” ഇന്നലെ ഞാൻ വന്നില്ല എങ്കിൽ ഇപ്പോളും ആ മനുഷ്യൻ ചെയ്യാത്ത കുറ്റത്തിന് അകത്തും കിടക്കും അല്ലെ ?? ”
” അത് പിന്നെ… ”
അയാൾ വിക്കി.

” അല്ല സാർ… അയാൾ നിരപരാധി ആണെന്ന് മനസിലായില്ലേ ഇനി താങ്കൾ കൊടുത്ത ഫോട്ടോ സഹിതം ഉള്ള വാർത്ത തിരിച്ച് എടുക്കാനും ഇയാൾ അല്ല ചെയ്തത് എന്ന്‌ തിരുത്തി പറയാനും പറ്റുമോ?? “” അത് എങ്ങനെയാ പറ്റുകാ മാഡം “എസ്‌ ഐ ആകെ കുഴഞ്ഞു.

” ആ മനുഷ്യൻ ഈ നിമിഷം വരെ അനുഭവിച്ച നാണം കെട്ട മരണ വേദനയെ ഇല്ലാതാക്കാൻ പറ്റുമോ?? നഷ്ടപ്പെട്ട ജീവിതം തിരിച്ച് കൊടുക്കാൻ പറ്റുമോ??
തകർന്ന് വീണ അദ്ദേഹത്തിന്റെ അഭിമാനം

തിരിച്ച് കൊടുക്കാൻ
പറ്റുമൊ?? ”
അവരുടെ വാക്കുകളിൽ രൊഷം കൊണ്ട് തീ പാറുന്നുണ്ടായിരുന്നു.

” അത് പിന്നെ സാക്ഷി മൊഴി വച്ചു ഞങ്ങൾക്ക് അയാളെ അറസ്റ്റ്
ചെയ്യണ്ടെ? ”
ജോസഫ് ന്യായികരിക്കാൻ ശ്രെമിച്ചു.

” നിയമ പാലകരായ നിങ്ങൾക്ക് അറസ്റ്റ് ചെയ്യാം സാർ..!!! .എന്ന് കരുതി കുറ്റവാളി ആണെന്ന് തെളിയാത്ത ഒരാളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പരസ്യ പെടുത്താനും വാർത്താകളിൽ പ്രതി ആണെന്ന ലേബൽ ചാർത്തി പരസ്യ

വിചാരണ ചെയ്യാനും ഇത് പോലെ പട്ടിയെ പോലെ തല്ലി ചതക്കാനും നിങ്ങൾക്ക് ആരാണ് അധികാരം തന്നത്????????? ഈ നാട്ടിൽ മനുഷ്യവകാശം ഒന്നൂമില്ലെ അതോ വേണ്ടാ എന്ന് നിങ്ങൾ തീരുമാനിച്ചോ ?? ” .

അവർ ആരും മിണ്ടിയില്ല. കുറച്ചു നേരം അവർക്ക് ഇടയിൽ നിശബ്ദത തളം കെട്ടി നിന്നൂ.” ഞാൻ അയാളെ കൊണ്ട് പോകുന്നു. ഇറക്കി വിട് ”

തങ്കച്ചനെ അവർ ദീപികക്ക് ഒപ്പം
വിട്ടയച്ചു.
അയാൾ പോകുന്നതിന് മുന്നേ ജോസെഫ് നല്കിയ പേപ്പറും പേനയും തിരികെ എല്പ്പിച്ചു.
അതിൽ എന്തോ കുത്തി കുറിച്ചത് കണ്ട
ജോസഫ് അതെടുത്തു ഉറക്കെ വായിച്ചു.

” ഞാനും ഒരു അച്ഛൻ ആണ്. എന്റെ നെഞ്ചിലെ ചൂടെറ്റ് എന്റെ കണ്മുന്നിൽ ആണ് എന്റെ മകൾ വളർന്നത്. ഈ ലോകത്തിൽ അവൾ എത്തിയത് മുതൽ
ഞാൻ ജീവിച്ചത് പോലും എന്റെ കുഞ്ഞിന് വേണ്ടി ആണ്.

ഏത് അച്ഛനെയും പോലെ സ്വന്തം മക്കളേ സംരക്ഷിക്കാൻ ആഗ്രഹിച്ചും കഴിയാതെ പോയാ… ജീവനറ്റ് കിടക്കുന്ന എന്റെ കുഞിന്റെ കൊലകുറ്റം ഏൽക്കെണ്ടി വന്ന ഹതഭാഗ്യൻ ആയ ഒരച്ചൻ
ആണ് ഞാൻ. പക്ഷെ…!!!!!!!!! ”

” സാർ അയാൾ ഒരു ‘ പക്ഷെ ‘ ഇട്ട് ഇവിടം കൊണ്ട് നിർത്തി.”
ജോസഫ് അത് പറയുമ്പോളെക്കും ദീപികയും തങ്കച്ചനും അവിടം വിട്ട് പോയിരുന്നു.

” അത് എന്തെങ്കിലും ആവട്ടെ.. നമുക്ക് വേണ്ട ആളെ കിട്ടിയില്ലേ !! ഇനി അവളുടെ കാമുകനെ തപ്പ് ”
എസ്‌ ഐ നിസാര മട്ടിൽ പറഞ്ഞ് എഴുനെറ്റ് പോയി.

സൂര്യൻ കിഴക്ക് നിന്നും പടിഞാറെക്ക് പതിവ് മുടക്കാതെ ഓടി കൊണ്ടിരുന്നു.രണ്ട് ദിവസം കഴിഞ്ഞു അടുത്തുള്ള കായലിൽ ഒരു ശവം പൊന്തി. കഴുത്തിൽ

പല തവണ ആഴത്തിൽ കത്തി ഇറങ്ങിയ
നിലയിൽ ആയിരുന്നു ബോഡി.മരിച്ച ആളെ തിരിച്ചറിഞ്ഞ പോലീസ് ഞെട്ടി..!! പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന രുദ്രയുടെ കാമുകൻ ആയിരുന്നു അത്.

ചോരയുടെ മണം അന്തരീക്ഷത്തിൽ തളം കെട്ടി നിന്നിരുന്നു. ജൊസെഫ് പോക്കറ്റിൽ നിന്നും ആ പേപ്പർ പുറത്ത് എടുത്തു.
ഇപ്പോൾ തങ്കച്ചൻ നിർത്തിയ
‘പക്ഷെ ‘ യുടെ ബാക്കി വായിക്കാൻ അയാൾക്ക് പറ്റിയിരുന്നു.
ആരും കാണാതെ ആ പേപ്പർ അയാൾ ചുരുട്ടി ദൂരെക്ക് എറിഞ്ഞു.

ലക്ഷത്തിൽ അഞ്ചൊ ആറോ കാമ പിശാചുക്കൾ ഉണ്ടായെക്കാം പക്ഷെ
സ്വന്തം ചോരക്ക് വേണ്ടി ജീവൻ
കൊടുക്കാനും ജീവൻ എടുക്കാനും മടിയില്ലാത്ത അച്ഛൻമാരുമുണ്ട് ഇവിടെ

Leave a Reply

Your email address will not be published. Required fields are marked *