ഇതൊക്കെ കേട്ടു പന്തികേട് തോന്നി എങ്കിലും അവന്റെ പേടി കണ്ടു വീണ്ടും ഞാൻ പറഞ്ഞു :

സ്വപ്നത്തിൽ ഒരു മരണം
രചന: Kannan Saju

കാലത്ത് തന്നെ അമ്മയുമായി വഴക്കുണ്ടാക്കി വിഷമിച്ചിരിക്കുമ്പോഴാണ് ഒടിഞ്ഞു കുത്തി വെള്ളത്തിൽ വീണ ബ്രോയിലർ കോഴിയെപോലെ അനിയൻ എണീറ്റു വരുന്നത്.
മുഖത്താകെ ഒരു വാട്ടം.
എന്നാ പറ്റിയെടാ? ഞാൻ ചോദിച്ചു.

അനിയൻ :ഏയ്‌ ഒന്നുല്ലടാ..ഞാൻ :നിന്റെ മോന്ത കണ്ടിട്ട് ഒന്നൂല്ലാത്ത പോലെ തോന്നണില്ലല്ലോ.ഞാൻ അവനെ ഒന്ന് നോക്കി.

അനിയൻ :നീ ആരോടും പറയണ്ട.ഞാൻ രാത്രി ഒരു സ്വപ്നം കണ്ടു.ഞാൻ :തോന്നി… എന്നതാർന്നു കൊലപാതകോ അതോ ബലാത്സംഗമോ?

അനിയൻ :നമ്മുടെ ചാച്ചായി മരിച്ചു പോണതായിട്ടു !ഞാൻ ആദ്യം ഒന്ന് നടുങ്ങി എന്കിലും അവനെ ആശ്വസിപ്പിക്കാൻ ചിരിച്ചു കൊണ്ടു പറഞ്ഞു..

ഞാൻ :ഹ… അത്രേ ഉള്ളോ കാര്യം… ഇതിപ്പോ ആദ്യത്തെ സംഭാവോന്നും അല്ലല്ലോ.. നീ എന്ന് നമ്മുടെ ആർക്കേലും എന്തേലും പറ്റണ സ്വപ്നം കണ്ടിട്ടുണ്ടോ അതെല്ലാം മറ്റുള്ളോർക്കേ വന്നിട്ടുള്ളൂ.. സൊ.. ഡോണ്ട് വറി ഡ്യൂഡ്.

ഉച്ചക്ക് വർക്ക്‌ കഴിഞ്ഞു ഞാൻ തിരിച്ചു വീട്ടിൽ വരുമ്പോ വീണ്ടും മോന്തേം വീർപ്പിച്ചു ഇറയാത്തിരിക്കണു.ഞാ

ൻ :എന്നാടാ പിന്നെ സ്വപ്നം കണ്ടോ?അനിയൻ :സ്വപ്നം അല്ലടാ.. ഞാൻ നല്ല ഒറക്കാർന്നു.അപ്പോഴാ ആരാണ്ടു വന്നു ബെല്ലടിച്ചേ. വന്നു വാതിലു തുറക്കുമ്പോൾ ഒരു ചേച്ചി. പത്ത് നാൽപതു വയസ്സ് കാണും.നല്ല പ്രൗഢിയുള്ള വസ്ത്രം.

പക്ഷെ കാലിൽ ചെരുപ്പിട്ടിട്ടില്ല.നെറ്റിയിൽ ചുവന്ന ഒരു വലിയ പൊട്ടും.മുൻപൊന്നും ഇവിടെങ്ങും കണ്ടട്ടും ഇല്ല.എന്നിട്ടവര് പറഞ്ഞതാ അത്ഭുതായി പോയി.. പ്ളനിലേക്കു നേർച്ചയ്ക്കു വീട് തെണ്ടി

കയറാൻ വന്നതാണ്… എനിക്ക് ഒരു ഗ്ലാസ്‌ വെള്ളം തരുമോ ദാഹിച്ചിട്ടു വയ്യാന്നു.. വെള്ളം എടുക്കാൻ പോവുമ്പോ എനിക്കൊരു പേടി ഒണ്ടാരുന്നു ഇനി അതു വെല്ല കക്കാനും വന്നതാണൊന്നു..

പക്ഷെ അവരു നിന്നോടത്തുന്നു അനങ്ങില്ലടാ.. എന്നിട്ട് വെള്ളത്തിനു കൈ നീട്ടീട്ടു എന്റെയന്നു വാങ്ങില്ല…
എനിക്കു ഈ വെള്ളം വേണ്ടാ..
ഇവിടം അശുദ്ധമാണ്…
വൈകാതെ ഇ പരിസരത്തൊരു മരണം നടക്കും… മോൻ ഇനി ഇന്ന്

പുറത്തേക്കൊന്നും പോവേണ്ടട്ടോ എന്ന് പറഞ്ഞു അവര് ഇറങ്ങി ഒറ്റ പോക്കങ്ങു പോയി…
കുറച്ചു നേരം എന്നാ ചെയ്യണ്ടെന്നു അറിയാതെ ഞാൻ നിന്നു..
പിന്നെ ഇവിടെ അടുത്ത് ഉള്ള എല്ലാ വീട്ടിലും കേറി ചോദിച്ചു ഇങ്ങനൊരാള് വന്നർന്നോന്നു..

ഒരു വീട്ടിലും ചെന്നിട്ടില്ലടാ… !
ഇതൊക്കെ കേട്ടു പന്തികേട് തോന്നി എങ്കിലും അവന്റെ പേടി കണ്ടു വീണ്ടും ഞാൻ പറഞ്ഞു :
നിന്റെ മോന്ത കണ്ടപ്പോ അവർക്കു മനസ്സിലായി കാണും പേടി തൂറിയാന്ന്..

വെല്ല കൈ നോട്ട കാരിയും ആവുടാ ചെക്കാ…നിന്നെ പേടിപ്പിക്കാൻ പറഞ്ഞതാവും.. ഹോ ഇങ്ങനൊരുത്തൻ….കുറച്ചു കഴിഞ്ഞപ്പോ ഞാൻ വീണ്ടും പുറത്തേക്കു പോയി…

അപ്പുക്കാടെ കടയിൽ ചായ കുടിച്ചോണ്ടിരിക്കുമ്പോ അമ്മ വിളിക്കണേ : മോനെവിടായ?
അമ്മേടെ സ്വരം ആകെ മാറിയിരുന്നു…ഞാൻ : എന്നാമ്മേ?

അമ്മ : മോളിലെ വീട്ടിലെ സോമൻ ചേട്ടൻ മരിച്ചു പോയി…അറ്റാക്കാർന്നു.. മോൻ വേഗം ചേട്ടായിടെ അടുത്തേക്ക് ചെല്ല് നിങ്ങള് വല്ല്യ കൂട്ടല്ലാർന്നോ

Leave a Reply

Your email address will not be published. Required fields are marked *