പഠിക്കാൻ വിടുമ്പോൾ പ്രേമിച്ചു നടക്കാണ്ട ഇവളെ പോലെ വെല്ലോം പഠിക്കാൻ നോക്കണം. ആലിസ് പറഞ്ഞു

” നിങ്ങളെന്നെ കഞ്ചാവാക്കി ”
Written by : KANNAN

കുളിക്കടവിൽ പതിവുപോലെ പെണ്ണുങ്ങൾ എല്ലാം കൂടി. കൂട്ടത്തിൽ പരദൂഷണ ക്കാരിയായ ലീലാമ്മ പതിവുപോലെ ഓരോരുത്തരുടെ കുറ്റം പറയാൻ തുടങ്ങി. ആ സമയമാണ് അവിടേക്ക് ആതിരയും അമ്മയും

കുളിക്കാൻ ആയി വരുന്നത്. ആതിരയെ കണ്ടതും അതിയായ സന്തോഷത്തോടെ ജാനു എണീറ്റ് അലക്കു നിർത്തിക്കൊണ്ട് ഉച്ചത്തിൽ പറഞ്ഞു. ദേ നമ്മുടെ പടുത്ത കാരി വരുന്നുണ്ട്. ജാനുവിന്റെ സംസാരം കേട്ട് എല്ലാവരും അടക്കി നിർത്തി അവളെ നോക്കി.

അല്പം നാണത്തോടെ ആതിര ജാനുവിനെ നോക്കി പറഞ്ഞു ഡിസ്റ്റിങ്ഷൻ ഉള്ളൂ എന്റെ ജാനുവേടത്തി അല്ലാതെ റാങ്ക് ഒന്നുമില്ല. അത്ര പിടിക്കാത്ത രീതിയിൽ ലീലാമ്മ ജാനുവിനെയും ആതിരയും മാറിമാറി നോക്കിക്കൊണ്ടിരുന്നു.

റാങ്ക് ഇല്ലെങ്കിൽ എന്താ മോളെ നമ്മുടെ കൂട്ടത്തിൽ നിന്നും ഒരാൾ ഇത്രയും മാർക്ക് വാങ്ങാന്ന് പറഞ്ഞ അതൊരു വലിയകാര്യം തന്നെയല്ലേ? ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ആലീസ് ചോദിച്ചു.

പെട്ടെന്നാണ് ജാനു ലീലാമ്മക്ക് നേരെ തിരിഞ്ഞത്. അല്ലെടീ ലീലേ നിന്റെ കൊച്ചും പ്ലസ്ടു അല്ലേ?????ഓ അവക്കെങ്ങനെ വലിയ മാർക്ക് ഒന്നുമില്ലെടി

ആ പഠിക്കാൻ വിടുമ്പോൾ പ്രേമിച്ചു നടക്കാണ്ട ഇവളെ പോലെ വെല്ലോം പഠിക്കാൻ നോക്കണം. ആലിസ് പറഞ്ഞു

അത്ര ദഹിക്കാത്ത രീതിയിൽ ലീലാമ്മ അലക്കു തുടർന്നു.ആതിര അലക്കാനായി വസ്ത്രങ്ങൾ എല്ലാം കല്ലിനരികിൽ കുടഞ്ഞിട്ടു.

ആതിര… രാജുവിന്റെയും അമ്മിണിയുടെയും മൂത്ത മകൾ. ഇളയത് ആൺകുട്ടി ആണ്. കുറുക്കാശ്ശേരി ഗ്രാമത്തിൽ പ്ലസ്‌ടു കഴിഞ്ഞു തുടർന്ന് പഠിച്ച ആൺകുട്ടികൾ തന്നെ കുറവാണ്. അവരുടെ ഇടയിൽ നിന്നും ഇനി കോളേജിലേക്ക് പോവാൻ തുടങ്ങുന്ന സന്തോഷത്തിൽ ആണ് ആതിര..

എല്ലാവരും, ലീലാമ്മ അടക്കം പറഞ്ഞു, ഉപദേശിച്ചു ” എന്തിനാ രാജു പെൺകുട്ടികളെ പഠിപ്പിച്ചിട്ടു ??? കെട്ടിച്ചു വിടാൻ ഉള്ളതല്ലേ… പഠിപ്പിച്ചുള്ള കാശ് മുഴുവൻ തീർത്താൽ നീ അനുഭവിക്കുട്ടോ ” രാജുവിനോട് പറയും. അതിനെ ഒരു ചെറു പുഞ്ചിരി കൊണ്ട് മാത്രം രാജു നേരിട്ടു.

തന്റെ മകളെ ഉയരങ്ങളിൽ എത്തിക്കണം. അതായിരുന്നു രാജുവിന്റെ ആഗ്രഹം. അതിനു കാരണവും ഉണ്ട്. പത്താം ക്ലാസ്സ്‌ തോറ്റ തന്റെ പെങ്ങളെ കെട്ടിച്ചയച്ച വീട്ടിൽ ഇന്നും അവൾ ഒരു അടിമയാണ്. തോളോളം എത്തും മുന്നേ മക്കളും അവളെ ശകാരിക്കാൻ തുടങ്ങി. അതെ

ഞാനിരുന്നപ്പോ പോലും അളിയൻ അവളോട്‌ ഇടയ്ക്കിടെ ആ ഡയലോഗ് പറയുന്നത് കേട്ടിട്ടുണ്ട്.. ” എന്റെ ചെലവിലാണ് ജീവിക്കുന്നതെങ്കിൽ ഞാൻ പറഞ്ഞത് കേട്ടാൽ മതി “… ഒരു ദിവസം അവൾ കേൾക്കുന്ന തെറിക്കും വാങ്ങുന്ന

അടിക്കും കണക്കില്ല.. എപ്പോഴും പോയി അവൾക്കു കാവൽ നിക്കാൻ പറ്റുമോ… ആ ഗതി ആതിരക്കു വരരുത്.. തന്റെ കണ്ണടഞ്ഞാലും ആരെയും ആശ്രയിക്കാതെ ജീവിക്കാൻ അവൾക്കു കഴിയണം.

ആരെയും കൊതിപ്പിക്കുന്ന ശരീരം ആയിരുന്നു ആതിരയുടേത്. ഒത്ത വണ്ണവും അഞ്ചര അടിയോളം ഉയരവും നിതംബം വരെയുള്ള മുടിയും എല്ലാം.. അവളുടെ ചിരി തന്നെ പ്രത്യേക ഭംഗിയാണ്.

നാട്ടിലെ ബൈക്ക് വർക്ഷോപ്പ് കാരനായ ജിഷ്ണു അവളെ വന്നു പെണ്ണ് ചോദിച്ചു. രാജു സമ്മതിച്ചില്ല. പിന്നെ മോളെ പഠിപ്പിച്ചു ഇപ്പൊ കളക്ടർ ആക്കാൻ പോവുവാണല്ലോ ? ജിഷ്ണുവിന്റെ അച്ഛൻ കളിയാക്കി

അവൾ കളക്ടറോ ഡോക്ടറോ എന്താണോ ആഗ്രഹിക്കുന്നെ അത് ഞാൻ ആക്കും. ഇവന്റെ ജോലി ഒന്നും അല്ല എന്റെ പ്രശ്നം. ഏതു ജോലിക്കും അതിന്റേതായ അന്തസ്സുണ്ട്. പക്ഷെ അവളുടെ പഠിത്തം കഴിഞ്ഞു ജോലി ആയിരുന്നു, സ്വന്തം

കാര്യം നോക്കാറേയിട്ടേ ഞാൻ കെട്ടിക്കുന്നുള്ളു. അതുവരെ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ അവൾക്കു ഇഷ്ടമാണെങ്കിൽ എനിക്ക് ഒരെതിർപ്പും ഇല്ല.. രാജു മറുപടി പറഞ്ഞു

പിന്നെ.. നാട്ടില് വേറെ പെണ്ണൊന്നും ഇല്ലല്ലോ…??? ജിഷ്ണുവിന്റെ അച്ഛൻ ചൂടായി അവനെയും വിളിച്ചു ഇറങ്ങി പോയി.

ദിവസങ്ങൾ കടന്നു പോയി.. രാജു മകൾക്കു സ്മാർട്ഫോൺ വാങ്ങി കൊടുത്തു. പെണ്ണ് പിഴച്ചു പോവുമെന്ന് നാട്ടുകാർ ഭീഷണി പെടുത്തി. രാജു ചിരിച്ചു.

ആദ്യമായാണ് ആ നാട്ടിൽ പെങ്കൊച്ചിനു ഒരു ഫോൺ തന്നെ വാങ്ങി കൊടുക്കുന്നത്. അതോടെ ലീലാമ്മക്കു അസൂയ കൂടി. തന്റെ മകളേക്കാൾ അവൾ പുകഴ്ത്ത പെടുന്നത് ലീലാമ്മക്കു സഹിച്ചില്ല.

ഒരു ദിവസം സന്ധ്യക്ക്‌ അലക്കി കുളിച്ചു മടങ്ങുവായിരുന്ന ആതിരയെ ജിഷ്ണു പാത്തിരുന്നു കയറി പിടിച്ചു. അവളെ ബലമായി ചുംബിച്ചു. മാനഭംഗ പെടുത്താൻ തയ്യാറെടുക്കവേ മകളെ അന്വേഷിച്ചു അവിടെ എത്തിയ രാജു ആ കാഴ്ച കണ്ടു. ജിഷ്ണുവിനെ അടിച്ചു നിരപ്പാക്കി അവന്റെ വീട്ടിൽ കൊണ്ടിട്ടു.

ഒന്നിനേം ഭയക്കാത്തവൻ ആയിരുന്നു രാജു. അത് തന്നെയാണ് ആതിരയുടെ ശക്തിയും.

പക്ഷെ കാലൻ പാമ്പിന്റെ രൂപത്തിൽ അവതരിച്ചു. ഒരു രാത്രി കുളി കഴിഞ്ഞു മടങ്ങവേ പാമ്പ് കടിയേറ്റ രാജു തൽക്ഷണം മരിച്ചു.

പിന്നീടങ്ങോടു എല്ലാം മാറി.
എന്ത് ചെയ്യണം എന്നറിയാതെ ആതിരയും ഇരുന്നു.

ജിഷ്ണുവിന് ആതിരയിൽ ഉള്ള നോട്ടം ലീലാമ്മ മുതലെടുത്തു. ആതിരയുടെ അമ്മയും അനിയനും അവളെ ലീലാമ്മയെ ഏല്പിച്ചു അവരുടെ വീട്ടിൽ പോയ ദിവസം, ലീലാമ്മ അവൾക്കു ജിഷ്ണു നൽകിയ മരുന്ന് ഭക്ഷണത്തിൽ കലക്കി ഉറക്കി

കെടുത്തി. ലീലാമ്മയുടെ സഹായത്തോടെ ആ രാത്രി ജിഷ്ണു അവളെ ആസ്വദിച്ചു. അവളുടെ ഫോണിൽ തന്നെ അവളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ജിഷ്ണുവിന് അയച്ചു.ഉണർന്നപ്പോൾ അസ്വസ്ഥതകളും

വേദനകളും നീറ്റലുകളും ഒക്കെ അനുഭപ്പെട്ടെങ്കിലും പുറത്തു മുറിവുകളോ പാടുകളോ ഒന്നും ഇല്ലാതിരുന്നതിനാൽ ആതിര നടന്നതെന്തെന്നു മനസ്സിലാക്കിയില്ല.

ദിവസങ്ങൾ കടന്നു പോയി… ഒന്നും അറിയാതെ ആതിര ജീവിതം തുടർന്നു. അഡ്മിഷൻ എടുക്കണം. എന്ത് ചെയ്യും, എങ്ങിനെ ചെയ്യും നൂറായിരം ചിന്തകൾ അവളെ വേട്ടയാടി.

കുളിക്കടവിലെ ഇട വഴിയിൽ വെച്ചു ജിഷ്ണു അവളെ വീണ്ടും കയറി പിടിച്ചു. ആള് കൂടി, അവരെ പലപ്പോഴും ഇങ്ങനെ കാണാറുണ്ടന്നു ലീലാമ്മ സാക്ഷ്യം പറഞ്ഞതോടെ ആളുകൾ രണ്ടു തട്ടായി.. ഒടുവിൽ ജിഷ്ണു വജ്രായുധം എടുത്തു

ഫോണിലെ ഫോട്ടോസ് കാണിച്ചു കൊടുത്തു താൻ നിരന്തരം രാത്രി അവിടെ പോവാറുണ്ടന്നും. ഇത് ഇവൾ തനിക്കയച്ച ഫോട്ടോസ് ആണെന്നും പറഞ്ഞു ആതിരയുടെ ശരീരം നാട്ടുകാർ മുഴുവൻ കണ്ടു…

ഇനി എനിക്കിവളെ വേണ്ട ! ജിഷ്ണു പറഞ്ഞുഇവളെ വിശ്വസിക്കാൻ കൊള്ളത്തില്ലടാ.. നീ മാത്രമാണോ അതോ വേറാരെലും ചെയ്തോണ്ടിരിക്കണതാണോന്ന് ആർക്കറിയാം. ലീലാമ്മ പറഞ്ഞു നിർത്തി

ആതിര പൊട്ടി കരഞ്ഞുരാജു ഉള്ളത് വരെ എന്ത് നല്ല കുട്ടി ആയിരുന്നു. കൂട്ടത്തിൽ ആരോ പറഞ്ഞുദിവസങ്ങൾ കടന്നു. വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാതായി

ആളുകൾ റേറ്റ് ചോദിച്ചു വീട്ടിൽ വരാൻ തുടങ്ങിഅമ്മയും അവളെ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.

ഒടുവിൽ മരിക്കണം എന്നാ ചിന്ത അവളിൽ തളം കെട്ടി.പിന്നാമ്പുറത്തെ പറമ്പിലെ തൊഴുത്തിൽ തൂങ്ങി മരിക്കാൻ തീരുമാനിച്ചു… തൊഴുത്തിലേക്കു നടക്കുന്ന ആതിരയെ ജിഷ്ണു കണ്ടു. അവൻ വലിച്ചു കൊണ്ടിരുന്ന കഞ്ചാവ് തിരുകിയ ബീഡി പൊതി അടക്കം തൊഴുത്തിൽ കൊണ്ട് വെച്ചു.

പുകയുന്നത് കണ്ടു എന്താണെന്നറിയാൻ അടുത്തു വന്നു നോക്കിയ ആതിരക്കു ചുറ്റും ആളുകൾ കൂടി.

അതോടെ അവൾക്കു കഞ്ചാവ് കച്ചവടവും വരുത്തന്മാരുമായി ഇടപാടുകൾ ഉണ്ടന്നും ആളുകൾ ഉറപ്പിച്ചു

ഒരു രാത്രിക്കു 30, 000 ആണെന്ന കേട്ടെ… ഏതോ മാന്യൻ വില ഉറപ്പിച്ചുഅമ്മ അവളെ പടി ഇറക്കി.. എങ്ങോടെന്നറിയാതെ എന്തെന്നറിയാതെ അവൾ നടന്നു.. മരിക്കാൻ പോലും തനിക്കു പറ്റുന്നില്ലല്ലോ എന്നോർത്ത് അവൾ പൊട്ടിക്കരഞ്ഞു…

കാലങ്ങൾ കടന്നു പോയി… ലീലാമ്മക്കും അമ്മിണിക്കും ഒക്കെ പ്രായമായി.ജിഷ്ണു ക്യാൻസർ വന്നു മരിച്ചു.

പിഴച്ചു പോയ മകളെ ഓർത്തു അമ്മിണി കരഞ്ഞു തീർത്തു.. അനിയൻ വലുതായതോടെ എല്ലാം നേരയാവും എന്ന് കരുതിയ അമ്മിണിക്കും തെറ്റി. അവനിഷ്ട്ടപെട്ട പെണ്ണിനേയും കൂട്ടി അവൻ മറ്റൊരിടത്തു താമസമാക്കി. കെട്ടിച്ചു വിട്ടതിൽ പിന്നെ മകൾ ലീലാമ്മയെ തിരിഞ്ഞു നോക്കിയിട്ടില്ല.

ഒടുവിൽ ലീലാമ്മയും കിടക്കയിൽ ആയആശുപത്രിയിൽ കൊണ്ട് പോവ്വാനും കൂട്ടിരിക്കാനും അമ്മിണി മാത്രമായി..

അമ്മിണി : നിനക്ക് ഞാനെങ്കിലും ഉണ്ട് ലീലേ… ഞാൻ കിടക്കുമ്പോ ആരും ഉണ്ടാവില്ലല്ലോലീല : അമ്മിണീ, എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്

ഈ സമയംനഴ്സ് : ലീലേടെ കൂടെ ഉള്ള ആളല്ലേഅമ്മിണി : അതെനഴ്സ് : ഈ മരുന്ന് വാങ്ങിക്കണംഅമ്മിണി മിണ്ടാതെ നിന്നുനഴ്സ് : എന്തെ ???

അമ്മിണി : ഞങ്ങടെല് ഇനി പൈസ ഒന്നും ഇല്ലനഴ്സ് : അങ്ങനെ പറഞ്ഞ എങ്ങനാ… ശേ..

അമ്മിണി ഒന്നും മിണ്ടാതെ നിന്നുശബ്ദം : എന്താ റോസി പ്രശ്നം?ഡോക്ടറുടെ ശബ്ദം ഉയർന്നുറോസി : ഒന്നൂല്ല മാഡം. ഇവരുടേൽ പൈസ ഇല്ലന്ന് പറയുന്നു

ഡോക്ടർ അകത്തേക്ക് കയറി വന്നുഅമ്മിണിക്കും ലീലക്കും അവളെ മനസ്സിലായില്ല.. കാരണം അത്രക്കധികം മാറിയിരുന്നു. നല്ല ശരീരവും സൗന്ദര്യവും, വസ്ത്രവും എല്ലാം

പക്ഷെ ഒറ്റ നോട്ടത്തിൽ ആതിരക്കു അമ്മിണിയേയും ലീലയെയും മനസ്സിലായി. ആദ്യം ഒന്ന് പതറി എങ്കിലും

ആതിര : കുഴപ്പില്ല റോസി എന്റെ പേരിൽ വാങ്ങിച്ചോളൂ. അവരെ വിടണ്ട.. പിന്നെ ഇവരുടെ ഫുൾ എമൗണ്ട് എത്രയാന്നു വെച്ച കഴിയുമ്പോ എന്നോട് പറഞ്ഞ മതീന്ന് വിചാരിച്ചോളൂ

അമ്മിണി : ദൈവം മോളെ അനുഗ്രഹിക്കട്ടെആതിര ചിരിച്ചുആതിര : ഇപ്പൊ എങ്ങനുണ്ട് ???ലീലാമ്മ : കുഴപ്പില്ല.. ആശ്വാസം ഉണ്ട്

ലീലാമ്മ : മറ്റേ ഡോക്ടർ എന്ത്യേ ??ആതിര : ആ ഡോക്ടർ ലീവാണ്… ഞാനാ ഇൻചാർജ്ലീലാമ്മ : എന്താ ഡോക്ടറുടെ പേര്??

ആതിര : ആതിരലീലാമ്മയും അമ്മിണിയും പരസ്പരം നോക്കിഅമ്മിണി : എനിക്കും ഇണ്ടായിരുന്നു മോളെ ആതിര എന്ന് പേരുള്ള ഒരു മോള്

ആതിര : എന്നിട്ട് അവൾക്കെന്തു പറ്റി ??രണ്ടു പേരും മിണ്ടിയില്ല… അമ്മിണി അപ്പോഴും പിഴച്ചു പോയ മോളെ ഓർത്തു കണ്ണ് തുടച്ചു

ആതിര : എന്തായാലും കരയണ്ട.. നിങ്ങളെന്നെ മോളായി തന്നെ കണ്ടോളു.. ഇവിടെ ഹോസ്പിറ്റലിനോട് ചെന്നു ഞാൻ താമസിക്കുന്നെ.. ഞാനും എന്റെ ഭർത്താവും രണ്ടു മക്കളും. അവിടെ ഞങ്ങളെ കൂടാതെ വേറെയും പത്തു മുപ്പതു പേരുണ്ട്.. സ്വന്തമായി ആരും

ഇല്ലാത്തവർ.. ഞാനും പഠിച്ചത് അവിടെ നിന്നാണ്… രാത്രി തുണി തയ്ച്ചും പലഹാരങ്ങൾ ഉണ്ടാക്കിയും ഒക്കെ വരുമാനം കണ്ടെത്തി പഠിച്ചു ഡോക്ടർ ആയി.അന്ന് ഞങ്ങൾ മൂന്നു പെൺകുട്ടികളും ഒരാൺകുട്ടിയും പിന്നെ ഈ ഹോസ്പിറ്റലിൽ ഡോക്ടർ ആയിരുന്ന

മുനീർ സാറുമാണ് ഉണ്ടായിരുന്നത്.ഡോക്ടറായി, ഒരു IPS ഓഫീസർ എന്നെ കല്യാണം കഴിച്ചു, അതോടെ ഞങ്ങൾ അതങ്ങു ഏറ്റെടുത്തു.. ഞാൻ പറഞ്ഞു വന്നത്,

കാത്തിരിക്കാൻ നിങ്ങള്ക്ക് ആരും വീട്ടിൽ ഇല്ലങ്കിൽ, ഇവിടുന്നു ഡിസ്ചാർജ് ആവുമ്പൊ എന്റെ വീട്ടിലേക്കു വരാം.

ലീലാമ്മ അവൾക്കു നേരെ കൈ കൂപ്പിലീലാമ്മ : മോൾക്ക്‌ ഞങ്ങളെ സഹായിക്കാൻ തോന്നാൻ മാത്രം ഞങ്ങൾ എന്ത് പുണ്യമാണോ ചെയ്തത് കർത്താവേ

ആതിര : പുണ്യം മാത്രം അല്ല അമ്മച്ചി , ചിലപ്പോ ചെയ്ത പാപങ്ങളും തിരിച്ചറിയാൻ ഒരവസരമാവും ഇത്… സ്വന്തം നേട്ടങ്ങൾക്കും അത്യാഗ്രഹങ്ങൾക്കും വേണ്ടി ഓരോന്ന് ചെയ്യുമ്പോ നമ്മളറിയുന്നില്ലല്ലോ കാലം

നമുക്ക് വേണ്ടി കാത്തു വെച്ചിരിക്കുന്നതെന്താണെന്നു..
അതെന്തു തന്നെ ആയാലും നേടിയതൊന്നും മരിക്കും നേരം കൊണ്ട് പോവാൻ കഴിയില്ലല്ലോ ! അത് സൽപ്പേരായാലും ചീത്തപേരായാലും

അവർ ഒന്നും മിണ്ടിയില്ല…ആതിര : എന്തായാലും ഈ ക്ഷണം ഇവിടെ കിടക്കട്ടെ .. നിങ്ങള്ക്ക് എപ്പോ വേണേലും വരാംഅവൾ അമ്മിണിയെ നോക്കി.. അവൾ ദയ ഉള്ളവളെ പോലെ നിന്നു

ആതിര തിരിഞ്ഞു നടന്നുഅപ്പോഴും സ്വന്തം മകളെ തിരിച്ചറിയാൻ അമ്മിണിക്കു കഴിഞ്ഞില്ല

അമ്മിണി : ദൈവം ഇതുപോലെ ഒരു മോളെ എനിക്ക് തന്നില്ലല്ലോ ലീലേഅവൾ പിഴച്ചു പോയ മകളെ ഓർത്തു കരഞ്ഞു

ഇപ്പോഴും എന്നെ മനസ്സിലാക്കാൻ അമ്മക്ക് കഴിഞ്ഞില്ലല്ലോ അമ്മേ… ഒരിക്കലെങ്കിലും എന്നെ കേൾക്കാൻ അമ്മ നിന്നിരുന്നെങ്കിൽ.. ജീവിതത്തിൽ നടക്കുന്നതെല്ലാം നല്ലതിനെന്നു ചിന്തിക്കുകയാണ് ഞാനിപ്പോൾ. അന്ന്

അവർ എന്നോട് അങ്ങനൊന്നും പെരുമാറിയില്ലായിരുന്നേൽ ഇന്ന് ഞാൻ ഈ നിലയിൽ എത്തില്ലായിരുന്നു… മരിക്കാതെ ദൈവം ബാക്കി വെച്ചത് ഇതിനാണ്.. ഇല്ലങ്കിൽ അവിടുത്തെ ഏതെങ്കിലും വീട്ടിലെ അടുക്കള തിണ്ണയിൽ

നരകിക്കേണ്ടി വന്നേനെ.. എന്നെ ദ്രോഹിച്ചവർക്ക്‌ കാലം മറുപടി നൽകി… എല്ലാം അറിഞ്ഞുകൊണ്ടു ഞാനെന്ന പെണ്ണിനെ സ്നേഹിക്കാനും മനസ്സിലാക്കാനും എന്റെ അച്ഛനെ പോലൊരു ആണിനെ കിട്ടി…. ഇനിയും കാലം എന്റെ മുന്നിൽ എഴുതി വെച്ചിരിക്കുന്നത് എന്താണെന്നു

എനിക്കറിയില്ല.. തെറ്റായിട്ട് എന്തെങ്കിലും എഴുതിയിട്ടുണ്ടങ്കിൽ ഞാനതു തിരുത്തി എഴുതും.. കാരണം ജീവിതം ഒന്നേ ഉള്ളൂ, അത് മറ്റുള്ളവർ ചെയ്ത തെറ്റുകൾക്കായി എറിഞ്ഞുടക്കാൻ ഉള്ളതല്ല…
വരാന്തയിലൂടെ നടന്ന ആതിര മനസ്സിൽ പറഞ്ഞു !

 

Leave a Reply

Your email address will not be published. Required fields are marked *