ഞാൻ ചീത്തയാണെന്നു… ഞാൻ ചീത്തയാണോ മിസ്സ്‌ ???? നല്ല പെൺകുട്ടികൾ ഇങ്ങനെ ഒന്നും ചെയ്യില്ലേ ???

ദേവിക ടീച്ചർ
രചന: Kannan Saju

ആ വെള്ളമെടുത്തു കുടിക്ക് !കണ്ണുകൾ അവളുടെ മുഖത്ത് നിന്നും പറക്കാതെ ദൃഢമായ സ്വരത്തിൽ ദേവിക പറഞ്ഞു.

കണ്ണുകൾ മെല്ലെ ഉയർത്തി ദേവികയെ മനസ്സില്ല മനസ്സോടെ നോക്കിക്കൊണ്ടു ഡോണ മുന്നിലെ ടേബിളിൽ ഇരിക്കുന്ന ഗ്ലാസ്‌ എടുത്തു… അവളുടെ കൈകൾ വിറക്കുന്നതു ദേവിക ശ്രദ്ധിച്ചു.ഇത്ര പേടിയാണെങ്കിൽ പിന്നെ എന്തിനാ കൊച്ചേ ഇതിനൊക്കെ പോയെ ?

മനഃപൂർവം അല്ല മിസ്സ്‌…. പക്ഷെ അറിയാതെ സംഭവിച്ചു പോവാണ്… എല്ലാം കഴിയുമ്പോ എനിക്ക് തോന്നും ഞാൻ ചീത്തയാണെന്നു… ഞാൻ ചീത്തയാണോ മിസ്സ്‌ ???? നല്ല പെൺകുട്ടികൾ ഇങ്ങനെ ഒന്നും ചെയ്യില്ലേ ???

പത്തൊമ്പതു കാരി ഡോണയുടെ ചോദ്യം കേട്ടു ഉള്ളിലെ ചിരി മുഖത്ത് വരാതെ അടക്കി പിടിച്ചുകൊണ്ടു നാൽപതു കാരി ദേവിക കസേരയിലേക്ക് ചാഞ്ഞു….

മിസ്സ്‌ എന്താ ഒന്നും പറയാത്തെ ? ഞാൻ ചീത്തയാണെന്നു എന്റെ മുഖത്ത് നോക്കി പറയാനുള്ള മടി കൊണ്ടാണോ ???

അവളുടെ ഭയം മാറി തന്നോട് തന്നെ ഉള്ള പുച്ഛം വളർന്നു വരികയാണെന്ന് ദേവികക്ക് മനസ്സിലായി

തെറ്റാണെന്ന് ഞാൻ പറയില്ല… പക്ഷെ ഒരു ജീവിതം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള തിരിച്ചറിവൊന്നും ആ പ്രായത്തിനു ആയിട്ടില്ല ! നിനക്കുറപ്പുണ്ടോ നീയീ പറഞ്ഞ അഞ്ചു വർഷം കഴിയുമ്പോളും അവനു നിന്നോട് ഇതേ സ്നേഹം ഉണ്ടാവുമെന്ന് ???

അത്…പോട്ടെ.. നിനക്ക് ഇപ്പൊ ഉള്ള അതെ സ്നേഹം അന്നും ഉണ്ടാവും എന്ന് എന്താ ഉറപ്പു ???എനിക്കവനെ അത്രക്കും ഇഷ്ടമാണ് മിസ്സ്‌..

ഞാൻ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതല്ല ഡോണ ! ഒരു പ്രണയം മാത്രമാണെങ്കിൽ ഓക്കേ… പക്ഷെ നിന്റെ ശരീരം തന്നെ നീ അവനു കൊടുത്തു കഴിഞ്ഞു… ഒന്നല്ല പല തവണ…. നാളെ അവനു നിന്നെ വേണ്ട എന്ന് തോന്നിയാൽ എന്തായിരിക്കും നിന്റെ പ്രതികരണം

ഞാൻ പിന്നെ ഇണ്ടാവില്ല മിസ്സ്‌…. ഞൊടിയിടയിൽ ഡോണ മറുപടി പറഞ്ഞു….

ഒരു ചിരിയോടെ മുന്നോട്ടാഞ്ഞു കൊണ്ടു ദേവിക പറഞ്ഞു : ഇത് തന്നെയാ ഞാനും പറഞ്ഞെ.. നമ്മുടെ ഇപ്പോഴത്തെ സമൂഹത്തിന്റെ അവസ്ഥ വെച്ചു ചെറുപ്പം മുതലേ നമ്മൾ കണ്ടും കേട്ടും അറിഞ്ഞും ശീലിച്ച കുറെ കാര്യങ്ങൾ ഉണ്ട്.. അത്

നമ്മുടെ ജീവിതം നശിപ്പിക്കും… ഒന്നെങ്കിൽ മനസ്സിന്റെ ചാഞ്ചാട്ടങ്ങളെ ഒരു നൂലിൽ കെട്ടിയിട്ടു, തന്റെ മനസ്സും ശരീരവും ഭാവിയിൽ വരാനിരിക്കുന്നവനു വേണ്ടി മാത്രം മാറ്റി വെച്ചു ജീവിക്കാൻ

തയ്യാറാവണം… അതല്ലങ്കിൽ വികാരങ്ങൾക്കൊപ്പം സഞ്ചരിച്ചു ജീവിതത്തിൽ വരുന്ന എന്തിനെയും നേരിടാൻ തയ്യാറാവണം…

എന്ന് വെച്ചാ????ഇപ്പൊ അവനു നീ എല്ലാം കൊടുത്തു.. നാളെ അവൻ പോയാലും അതിനെ അംഗീകരിക്കാൻ നിനക്ക് പറ്റണം… മറ്റൊരാളെ ഇഷ്ടം തോന്നുമ്പോൾ ഭൂതകാലങ്ങളുടെ വേട്ടയാടലുകൾ ഇല്ലാതെ അയ്യാളെ സ്നേഹിക്കാനും സ്വയം സമർപ്പിക്കാനും കഴിയണം…

അങ്ങനെയൊക്കെ എങ്ങനയാ മിസ്സ്‌ ???അങ്ങനെ വേണം എന്നല്ല ഞാൻ പറഞ്ഞത്.. ഇപ്പൊ ചുറ്റും നടക്കുന്ന കാര്യങ്ങളാ ഞാൻ പറഞ്ഞത്… ലോക തത്വം എങ്ങനെ, അല്ലങ്കിൽ നമ്മുടെ തത്വം എങ്ങനെ ഇതൊന്നും എനിക്കറിയില്ല പക്ഷെ എനിക്ക് എന്റേതായ

കാഴ്ചപ്പാടുകൾ ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ശരീരം പവിത്രമായിരിക്കണം, ഞാൻ സ്നേഹിക്കുന്നവന് മാത്രമുള്ളതാണ് എന്റെ ശരീരം എങ്കിൽ, എന്നെന്നേക്കുമായി ഞാൻ അവന്റേതു മാത്രം ആവും വരെ, അതായതു എന്റെ

കഴുത്തിൽ അവൻ താലി ചാർത്തും വരെ അവൻ അതിനു വേണ്ടി കാത്തിരിക്കണം… പകരം ഞാൻ അവനു നൽകുക എന്നെ തന്നെ ആണ്… ഈ ഒരു ജന്മം മുഴുവൻ എന്തൊക്കെ പ്രലോഭനങ്ങൾ ഉണ്ടായാലും ഞാൻ അവന്റേതു മാത്രമായിരിക്കും.

ഡോണ ഒന്നും മിണ്ടാതെ ഇരുന്നുഎല്ലാവരും അങ്ങനെ ആവണം എന്നല്ല ഞാൻ പറഞ്ഞത്… പക്ഷെ ജീവിതം ഒന്നേ ഉള്ളു ! അവിടെ നമ്മൾ നമ്മളെ തന്നെ സമർപ്പിക്കുമ്പോൾ അയ്യാൾ അത് അർഹിക്കുന്നുണ്ടോ എന്ന് കൂടി മനസ്സിലാക്കണം….

പക്ഷെ മിസ്സ്‌, ഒരാളുടെ കൂടെ ജീവിച്ചു മറ്റൊരാളുടെ കുഞ്ഞിനെ വയറ്റിൽ കൊണ്ടു നടക്കുന്ന ഒരു ചേച്ചിയെ എനിക്ക് അറിയാം

ദേവിക ചിരിച്ചു… അതാ ഞാൻ പറഞ്ഞത്… നമ്മുടെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടാൽ അവിടുന്ന് എല്ലാം തകരും…. ഒരുപാടു ആശകളും സ്വപ്നങ്ങളും വികാരങ്ങളും ഉള്ളിൽ

അടക്കി നീറി നീറി കഴിയുന്ന പെണ്ണുങ്ങൾ ആണ് നമ്മളിൽ കൂടുതലും… അത് മുതലെടുക്കാൻ പലരും വരും.. പിന്നെ….. അങ്ങനെ ഉള്ള എല്ലാം ഒഴിവാക്കാൻ വേണ്ടിയാണു ഞാൻ പറഞ്ഞത്… ഒന്നെങ്കിൽ തോന്നുന്ന ഏതു സമയത്തും

ഇഷ്ടമുള്ള ആരോടും സെക്സ് ചെയ്യാം എന്നാണെങ്കിൽ ഓക്കേ, അതല്ല മനസ്സ് കൊണ്ടു കീഴടങ്ങാൻ കൂടി കഴിയുന്നവനോട് മാത്രം എന്നാണെങ്കിൽ ആവേശം കാണിക്കാതെ കാത്തിരിക്കൂ…. നിന്റയും കൂടി ആഗ്രഹം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്ന് നീ പറഞ്ഞല്ലോ? അതിൽ നിന്നും നിനക്ക് എന്താണ് കിട്ടിയത് ഡോണ ??

അവൾ ഉത്തരം പറയാനാവാതെ ദേവികയുടെ മുഖത്തേക്ക് നോക്കിമടിക്കേണ്ട… ഇത്രയും പറഞ്ഞതല്ലേ… ഇതും പറയുസുഖം !

അതെ സുഖം… പക്ഷെ യഥാർത്ഥ സുഖം അറിയണമെങ്കിൽ അവിടെ യഥാർത്ഥ സ്നേഹം വേണം.. അതിലുപരി വിശ്വാസം വേണം.. അവനോടുള്ള വിശ്വാസ കുറവാണു ഇപ്പൊ നിന്നെ എന്റെ മുൻപിൽ ഇരുത്തിയത്… അവൻ

ഫോണിൽ എടുത്ത ഫോട്ടോസ്, നീ അവനു അയച്ചു കൊടുത്തത്…. വഴക്കുണ്ടാവുമ്പോൾ ഉള്ള ഭീഷണി.. മാനസികമായി തളർത്തുന്നത്.. അങ്ങനെ അങ്ങനെ.. അല്ലെ

അവളുടെ കണ്ണുകൾ നിറഞ്ഞു….കരയണ്ട… അതെല്ലാം കളയുന്ന കാര്യം ഞാൻ നോക്കിക്കോളാം.. കേട്ടോ… ഇത് പഠിക്കണ്ട സമയം അല്ലെ… പഠിക്കു, ജീവിതത്തിനു ഒരു ലക്ഷ്യം ഉണ്ടാവണം.. നല്ല പോലെ അതിനു വേണ്ടി

പ്രയത്നിക്കു.. സ്വന്തം കാലിൽ നിക്കാറാവുമ്പോ ഇതെല്ലാം കൈകാര്യം ചെയ്യാൻ മോള് പഠിച്ചിട്ടുണ്ടാവും… അപ്പോഴും പ്രേമിക്കാൻ ഇഷ്ടം പോലെ സമയം ഉണ്ടടോ….

അവൾ കരച്ചിൽ നിർത്താൻ ശ്രമിച്ചുഞാൻ സൈക്കോളജസ്റ്റിന്റെ അപ്പോയ്ന്റ്മെന്റ് എടുത്തു തരാം… നാളെ ഈവെനിംഗ് മോളൊന്നു പോയി കാണു.. ഉം… തല്ക്കാലം വേറെ ആരും ഈ കാര്യങ്ങൾ ഒന്നും അറിയണ്ട.. അറിയില്ല.. കേട്ടോ..അവൾ മൂളി…

എന്നാ മുഖം ഒക്കെ കഴുകി പഴയ പോലെ മിടുക്കി ആയി ക്ലാസ്സിലേക്ക് വിട്ടോ… അവന്റെ കാര്യം ഞാൻ നോക്കിക്കോളാം….

ഡോണ മുഖം കഴുകി പുറത്തേക്കിറങ്ങി.. മനസ്സിലെ വലിയൊരു ഭാരം ഇറങ്ങിയ പോലെ അവൾക്കു തോന്നി… അതെ അമ്മു തന്നോട് ദേവിക മിസ്സിനെ കാണാൻ പറഞ്ഞത് എത്ര നന്നായി… അതൊരു വിശ്വാസമാണ്… പെൺകുട്ടികൾക്ക്

മാത്രല്ല ആൺകുട്ടികൾക്കും… ദേവിക മിസ്സിന് എന്തിനും ഒരു ഉത്തരം ഉണ്ടാവും.. ഒരു പരിഹാരം ഉണ്ടാവും… മിസ്സിന്റെ ഹസ്ബൻഡ് പോലീസായോണ്ടാവും ഇത്ര ധൈര്യം മിസ്സിന് കിട്ടിയത്… അങ്ങനെ ഓരോന്ന് ആലോചിച്ചു ഡോണ ചിരിച്ചു കൊണ്ടു ക്ലാസ്സിലേക്ക് കയറി…

രാത്രി ഏഴു മണി.നഗരത്തിലെ ഒരു കോഫി ഷോപ്പ്…കണ്ണന് അഭിമുഖമായി ഒന്നും മിണ്ടാതെ കോഫിയിലെ സ്പൂൺ ഇട്ടു ഇളക്കി കൊണ്ടിരിക്കുന്ന മുനീറ.നീയെന്ത ഒന്നും പറയാത്തെ ????

അവൾ തല ഉയർത്തി അവനെ ഒന്ന് നോക്കി : ഞാൻ എന്ത് പറയണമെന്ന നീ പ്രതീക്ഷിക്കുന്നത് ???

ഡാ, ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് പഴയ ദേഷ്യം മാറിയില്ലേ ???ഒന്നും മിണ്ടാതെ അവൾ തല താഴ്ത്തി…

അന്ന്… ഫൈനൽ ഇയർ, സപ്പ്ളി അങ്ങനെ ഇങ്ങനെ എല്ലാം കൂടി വട്ടു പിടിച്ചിരിക്കുവാരുന്നു… അപ്പൊ എനിക്ക്.. എനിക്കറിയില്ല.. ചില സമയത്തൊക്കെ ഞാൻ ഞാനല്ലതായി പോയി.. പെട്ടന്ന് മഴയത്തു നിങ്ങളെ രണ്ടാളെ മാത്രമായി ഞാൻ ലൈബ്രറിയിൽ കണ്ടപ്പോ…

അവൾ ദേഷ്യത്തോടെ മുഖം ഉയർത്തിപക്ഷെ പിന്നീട് അൻവർ എല്ലാം പറഞ്ഞപ്പോ എനിക്ക് മനസ്സിലായി

അപ്പൊ ഞാൻ പറഞ്ഞപ്പോ നിനക്ക് ഒന്നും മനസ്സിലായില്ലായിരുന്നല്ലേ…. എന്തേലും കേൾക്കാൻ പോലും നീ മനസ്സ് കാണിച്ചോ ??

എടി അത് അപ്പൊ.. നീയെന്നെ ചതിച്ചെന്നു ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി

ഹും ! ഞാൻ.. നിന്നെ… ഒന്നോ രണ്ടോ അല്ല കണ്ണാ ഏഴു വർഷം… ഏഴു വർഷം നമ്മള് പ്രണയിച്ചു.. എന്നിട്ട് ഒരൊറ്റ ദിവസം കൊണ്ടു നിനക്കെന്നെ….കണ്ണൻ തല താഴ്ത്തി…

അതും ഞാൻ ഒരു മുസ്ലീം… എന്റെ വീട്ടിൽ അറിഞ്ഞപ്പോ എന്തായിരുന്നു സ്ഥിതി എന്ന് നിനക്കറിയാലോ… ഒരു മനുഷ്യൻ പോലും എന്നോട് മിണ്ടില്ലായിരുന്നു… എല്ലാരും ഒറ്റപ്പെടുത്തി.. എല്ലാരേം ഞാൻ വെറുപ്പിച്ചു.. ആർക്കു വേണ്ടി.. എന്നെ ഒരിക്കലും മനസ്സിലാക്കാത്ത നിനക്ക് വേണ്ടി…

അവളുടെ കണ്ണുകൾ നിറഞ്ഞു.. എന്നിട്ട് നീ എന്നോട് ചെയ്തതോ ???മുനീറയുടെ കൈകൾ കൂട്ടി പിടിച്ചു മാപ്പ് പറയുക എന്നോണം കണ്ണൻ പറഞ്ഞു… ക്ഷമിക്കടി

.. നിന്നെ അറിയാൻ കുറച്ചൂടെ സമയം വേണ്ടി വന്നു.. ഇനി എന്നും ഞാൻ നിന്റെ മാത്രം ആയിരിക്കും.. കഴിഞ്ഞ മൂന്നു വർഷം പോട്ടെ മോളെ… ഇനി നീ എന്റേത് മാത്രമായിരിക്കും

എങ്ങിനെ കണ്ണാ ഇപ്പോഴും ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നെ ?? നിന്നോടെന്താ ഞാൻ പറയാ

ഒന്നും പറയണ്ട… വേറെ ഒന്നും എനിക്ക് വിഷയല്ല… എനിക്ക് നിന്നെ വേണം…

ശരിക്കും???അവന്റെ കണ്ണുകളിൽ നോക്കി അവൾ ചോദിച്ചുതിരിച്ചു സ്നേഹത്തോടെ അവളുടെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു

സത്യം !പൊട്ടി ചിരിച്ചുകൊണ്ട് അവന്റെ കൈകളിൽ നിന്നും കൈ വിടീച്ചു മുനീറ പറഞ്ഞു … ജീവന് തുല്യം സ്നേഹിച്ചു തനിക്കു വേണ്ടി എല്ലാം ഉപേക്ഷിച്ച സീതയെ ഒരു സംശയം കൊണ്ടു ഉപേക്ഷിച്ച രാമനാവാൻ നിനക്ക് പറ്റുമായിരിക്കും കണ്ണാ… എന്നാൽ

ഒരിക്കൽ ഒഴിവാക്കപ്പെട്ടപ്പോൾ വീണ്ടും അവസരങ്ങൾ ഉണ്ടായിട്ടും പിന്നീടൊരിക്കലും രാമന്റേതാവാൻ തയ്യാറാവാത്ത സീതയാവാനാ

എനിക്കിഷ്ടം…. ഇനി എന്നെ തേടി വരരുത്.. പ്രണയത്തിൽ എന്നും വേണ്ടത് വിശ്വാസം ആണ്… അതൊരിക്കൽ പോയാൽ പിന്നീടൊരിക്കലും തിരികെ വരില്ല… ഗുഡ് ബൈ..

അവൾ തിരിഞ്ഞു നടന്നു…. ഒന്നും മിണ്ടാനാവാതെ കണ്ണൻ അവൾ നടന്നകലുന്നതും നോക്കി അങ്ങനെ നിന്നു…

മുനീറയുടെ മനസ്സ് പറഞ്ഞു… എല്ലാം നശിച്ചു, ജീവിതം വെറുത്തു… ആത്മഹത്യാ മാത്രം മുന്നിൽ കണ്ടു നിന്ന ആ രാത്രി, ആ ട്രെയിൻ യാത്രയിൽ ഞാൻ ദേവിക ടീച്ചറെ കണ്ടില്ലായിരുന്നെങ്കിൽ.. അവരോടു മനസ്സ് തുറന്നില്ലായിരുന്നെങ്കിൽ… മനസ്സുകൊണ്ട് അവൾ ദേവിക ടീച്ചർക്ക്‌ നന്ദി പറഞ്ഞു…

രാത്രി എട്ടു മണി
ദേവിക ടീച്ചറിന്റെ വീട്..അടുക്കളയിൽ നിന്നും ഭക്ഷണം കൊണ്ടു വന്നു വെക്കുന്ന ജയറാം

എപ്പോഴും നിന്റെ കൈകൊണ്ടു മാത്രം കഴിച്ചാൽ പോരല്ലോ… ഇടയ്ക്ക് എന്റെ കൈ കൊണ്ടു നിനക്കും എന്തേലും ഉണ്ടാക്കി തരണ്ടേ ??

ചോറുരുളയാക്കി ദേവിക ടീച്ചറിന്റെ വായിൽ വെച്ചു കൊടുത്തു കൊണ്ടു ജയറാം പറഞ്ഞു…ഹാ എന്താ രുചി….ശരിക്കും ??അതെന്നെ….

കൈ കഴുകി തുടച്ചു കൊണ്ടിരുന്ന ദേവികയെ ജയറാം പിന്നിൽ നിന്നും വന്നു കെട്ടിപിടിച്ചു… അവരുടെ സ്നേഹ പ്രകടനങ്ങൾ കാട് കയറി.. എല്ലാത്തിനും ഒടുവിൽ വിയർത്തു കുളിച്ചു ജയറാമിന്റെ നെഞ്ചിൽ തലവെച്ചു കിടന്നു കൊണ്ടു ദേവിക ഡോണയുടെ കഥകൾ പറഞ്ഞു…

അവളുടെ തലയിൽ തലോടിക്കൊണ്ട് ജയറാം എല്ലാം കേട്ടുകൊണ്ടിരുന്നു.. ശേഷം അയ്യാൾ പറഞ്ഞു : അല്ലേലും എന്റെ ദേവികക്കുട്ടി മിടുക്കിയല്ലേ… ഇപ്പൊ എത്രാമത്തെ പെൺകുട്ടിയ ഇരുപത്തഞ്ചോ…ഉം. ദേവിക മൂളി..ആഹാ…

അവന്റെ നെഞ്ചിലൂടെ വിരൽ ഓടിച്ചു കൊണ്ടു അവൾ പറഞ്ഞു.. പക്ഷെ എല്ലാവരെയും ഉപദേശിക്കുന്ന എനിക്ക് ഇതുവരെ എന്നെ നന്നാക്കാൻ കഴിയാത്ത എന്താ ജയ് ?പറഞ്ഞപോലെ അങ്ങേരു നാളെ വരുമോ ?ഉം…

അപ്പൊ ഇന്നത്തോടെ നമ്മുടെ പെട്ടീം കിടക്കേം മടക്കും….. പിള്ളേരും വരുമോ ???അവരും വരും..

ഹാ.. ഇനി ഇപ്പൊ പോവാറാവുമ്പോ നീ ഇങ്ങനെ വിഷമിപ്പിക്കാതെ… ഇതിപ്പോ ഇന്നും ഇന്നലേം തുടങ്ങീതൊന്നും അല്ലല്ലോ.. കോളേജിൽ വെച്ചും ഉണ്ടാർന്നു…. കെട്ടാൻ വീട്ടുകാർ സമ്മതിച്ചില്ല.. കേട്ടു കഴിഞ്ഞും നമ്മളാ ബന്ധം തുടർന്നു… അത്രേ ഉള്ളൂ..

അവൾ മെല്ലെ തല ഉയർത്തി അവനെ നോക്കിഞാൻ ഇതുവരെ പറയാത്ത ഒരു സത്യം പറയട്ടെ ???

പറയ്‌ ….ഞങ്ങടെ മൂന്നാമത്തെ കുട്ടി അങ്ങേരുടെ അല്ലപിന്നെ ???നിന്റെയാ…അവൻ അവളെ തള്ളി മാറ്റി ചാടി എണീറ്റു..വെല്ലോരുടേം കൊച്ചിനെ കൊണ്ടാണോ നീ അങ്ങേരെ ആച്ചാന്നു വിളിപ്പിക്കണേ ???

വേറെ വഴി ഇല്ല ജയ്….ഉറങ്ങാനാവാതെ പരസ്പരം പഴി പറഞ്ഞു ജയറാമും ദേവികയും ഇരുന്നു…

ദേവിക ടീച്ചറെ മനസ്സിൽ ധ്യാനിച്ച് ഡോണയും മുനീറായും ഗാഢ നിദ്രയിൽ ആണ്ടു !കണ്ണൻ സാജു !

Leave a Reply

Your email address will not be published. Required fields are marked *