തന്റെ കീഴുദ്യോഗസ്ഥനോപ്പം നഗ്‌നമായ ഫോട്ടോ… അയാളിൽ കോപം ഇരച്ചു കയറി…

രചന: Kannan Saju

” സർ വരലക്ഷ്മി മാഡത്തിന്റെ നഗ്ന ഫോട്ടോസ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നു… ”
കമ്മീഷണർ ഞെട്ടലോടെ ചാടി എണീറ്റു….
” ഏഹ്? ”

അയാൾക്ക്‌ ഞെട്ടൽ അടക്കാൻ കഴിഞ്ഞില്ല….
” അതെ സർ… ci ഷ്മസുദീൻ ഒത്തുള്ള ഫോട്ടോയാണ് പ്രചരിക്കുന്നത് ”

കമ്മീഷണർക്കു കലി കയറി… അതും തന്റെ ഭാര്യയുടെ ഫോട്ടോസ് തന്റെ കീഴുദ്യോഗസ്ഥനോപ്പം നഗ്‌നമായ ഫോട്ടോ… അയാളിൽ കോപം ഇരച്ചു കയറി…

എന്നാൽ അയ്യാൾ പക്വത പരമായി ചിന്തിച്ചു… ഉടൻ തന്നെ സൈബർ ടീമിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു..

അതിലൂടെ തന്റെ ഭാര്യയുടെ ഫോട്ടോസ് കൃത്രിമമായി ഉണ്ടാക്കിയവയാണെന്നു അയാൾക്ക്‌ മനസിലായി..
” ഇതിന്റെ പിന്നിൽ ആരായാലും ഉടനെ എനിക്ക് ആളെ കിട്ടണം ”

ഒരു വാക്ക് മാത്രം കമ്മീഷണർ പറഞ്ഞു…
അദ്ദേഹത്തിന് വേണ്ടി എല്ലാ സഹ പ്രവർത്തകരും ഡിപ്പാർട്മെന്റ് മറന്നു ഒരുമിച്ചു…

അപ്പോഴും സോഷ്യൽ മീഡിയകളിൽ ചിത്രം തരംഗമായി കൊണ്ടിരുന്നു.. ഞെരമ്പന്മാർ അതിന്റെ വീഡിയോ കിട്ടുമോ എന്നറിയാൻ പരക്കം പാഞ്ഞു

ചാനലുകാർ അവരുടെ ഇന്നർവെയറിന്റെ ബ്രാൻഡിനെ കുറിച്ച് തരം താഴ്ന്ന ചില രാഷ്ട്രീയ പ്രവർത്തകരുമായി ചർച്ചകൾ തുടങ്ങി..

” സർ… ഇതൊരു ഫോണിൽ നിന്നുമാണ് അപ്‌ലോഡ് ആയിരിക്കുന്നത്.. ഈ ഫോൺ നമ്പർ ഇപ്പൊ മൂവാറ്റുപുഴയിലെ ഒരു പുഴയോരത്തു ഉണ്ട് ”

ഒരു സംഘം പോലീസ് കമ്മീഷണറുടെ നേത്രത്വത്തിൽ അങ്ങോട്ട് പാഞ്ഞു…
പണി നടക്കുന്ന ആ പുഴയോരത്തെ ഫ്ലാറ്റിന്റെ ഏറ്റവും മുകളിൽ അവർ എത്തി…

അവരെയും കാത്തു ഒരു പെൺകുട്ടി അവിടെ ഇരിക്കുന്നുണ്ടായിരുന്നു… അവൾക്കു മുന്നിൽ നിലത്തായി കുപ്പിച്ചില്ലുകൾ വീതിയിൽ വിതറി ഇരിക്കുന്നു.. പോലീസ് ടീം അവിടെ നിന്നു….

” ഒരു പെണ്ണായിട്ടും എന്ത് ചെറ്റത്തരം ആണ് നീ കാണിച്ചത്? ഇവിടുന്നു രക്ഷപെടാൻ കഴിയും എന്ന് നീ വിചാരിക്കുന്നുണ്ടോ? ”
അയ്യാൾ കുപിതനായി അവളോട് അലറി..

” ഞാൻ എന്ത് ചെയ്‌തെന്നാണ് നിങ്ങൾ പറയുന്നത്? ”
” നീ എന്റെ ഭാര്യയ്‍യുടെ ഫോട്ടോസ് ദുരുപയോഗം ചെയ്തില്ലേ? അതുവഴി അവളെ അപമാനിചില്ലെ??? ”
അവൾ ചിരിച്ചു കൊണ്ടു വാച്ചിലേക്ക് നോക്കി

” നാല് മണിക്കൂർ…. വെറും നാല് മണിക്കൂർ വേണ്ടി വന്നുള്ളൂ നിങ്ങൾക്കെന്നെ കണ്ടുപിടിക്കാൻ അല്ലേ… ? ഇതുപോലെ എന്റെ ഫോട്ടോസ് പ്രചരിപ്പിക്ക പെട്ടപ്പോൾ ഞാൻ ഒരു പരാതി തന്നിരുന്നു.. ഇപ്പൊ നാല് മാസ്സം കഴിഞ്ഞു.. ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലല്ലോ സർ..? കമ്മീഷണറുടെ ഭാര്യക്കു എന്നേക്കാൾ എന്തെങ്കിലും കൂടുതൽ ഇണ്ടോ?

അയ്യാൾ ഞെട്ടലോടെ നിന്നു
” സാധാരണക്കാരന് കിട്ടാത്ത എല്ലാം പ്രമുഖർക്ക് അതിവേഗം കിട്ടും അല്ലേ സർ ”
“എടീ കൂടുതൽ നികളിക്കല്ലേ.. ഇവിടെ ഇട്ടു നിന്നെ തീർത്തിട്ട് പോവും ഞങ്ങൾ.. ”

” അയ്യോ.. അത് സാറിനൊരു ബുദ്ധിമുട്ടാവില്ലേ? സാറ് താഴെക്കൊന്നു നോക്കിയേ? ”
അവർ താഴേക്കു നോക്കി.. അവിടെ ജനം തടിച്ചു കൂടി തുടങ്ങിയിരുന്നു…
” ഇതെല്ലം ലൈവായി ഫേസ്ബുക്കിൽ ആളുകൾ കണ്ടുകൊണ്ടിരിക്കുകയാണ് സർ.. ”
അയ്യാൾ കണ്ണുകൾ മിഴിച്ചു നിന്നു

” സാധാരണക്കാരന്റെ പെണ്ണിനില്ലാത്ത എന്താണ് നിങ്ങളുടെ ഭാര്യക്ക് ഉള്ളതെന്നറിയാൻ അവരും ആകാംക്ഷയിലാണ്.. മറുപടി കണ്ടു വച്ചോളു സർ ”
അയ്യാൾ താഴേക്കും നോക്കി നിശ്ശബ്ദനായി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *