അറിയപ്പെടുന്ന വേശ്യ ആയിരുന്നു രജനി വെറും രജനി എന്നു പറഞ്ഞാൽ എല്ലാവർക്കും അറിയില്ല,

(രചന: കർണ്ണിക)

നാട്ടിൽ അറിയപ്പെടുന്ന വേശ്യ ആയിരുന്നു രജനി വെറും രജനി എന്നു പറഞ്ഞാൽ എല്ലാവർക്കും അറിയില്ല, പുഴക്കര രജനി എന്ന് പറഞ്ഞാലേ അറിയൂ അതായിരുന്നു അവളുടെ വട്ട പേര്..

അതിനുപിന്നെ ഒരു കഥയും ഉണ്ട്..
എല്ലാവരുടെയും ഓർമ്മവച്ച കാലം മുതൽ അവൾ തുടങ്ങിയതാണ് ഈ ബിസിനസ്…

കാലം കുറെ ആയിട്ടുണ്ടെങ്കിലും ഒരു നരയോ ചുളിവോ അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല അതുമാത്രമല്ല ജ്വലിക്കുന്ന അവളുടെ സൗന്ദര്യം ഓരോ ദിവസവും ചെല്ലുന്ന കൂടിക്കൂടി വന്നതേയുള്ളൂ.

ഗ്രാമത്തിലെ ജനങ്ങളുടെ കണക്കെടുത്തിട്ടുണ്ടെങ്കിൽ ഒരാൾ പോലും അവളുടെ ആരാധകനായി ഇല്ലാത്തതുണ്ടാവില്ല അത്രയ്ക്ക് എല്ലാവരുടെയും മനസ്സിൽ കയറിക്കൂടിയിരുന്നു ആ പെണ്ണ്…

പക്ഷേ ആ നാട്ടിലെ ആരുമായിട്ടും അവൾക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല പണ്ടെങ്ങോ മറ്റേതോ നാട്ടിൽ നിന്ന് ഇങ്ങോട്ടേക്ക് താമസം മാറ്റിയവരാണ് അവർ.. അവളും അവളുടെ ഒരു അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത് അവളുടെ ആജ്ഞാനുവർത്തകരായി നിരവധി പേർ ആ വീട്ടിലേക്ക് വന്നിരുന്നു അതും വലിയ വലിയ മുതലാളിമാർ…

അവളുടെ ഓരോ രാത്രിക്കായി അവർ അവരുടെ പടിക്കൽ കാവൽ കിടന്നു..അവരെയും കുറ്റം പറയാൻ പറ്റില്ല എന്നാണ് ജനസംസാരം കാരണം അവൾ അത്രയ്ക്ക് സുന്ദരിയായിരുന്നു

അവളുടെ ഏറ്റവും വലിയ പ്രത്യേകത കടഞ്ഞെടുത്ത പോലത്തെ ശരീരമായിരുന്നു എത്രയൊക്കെ ആണുങ്ങൾ അനുഭവിച്ചു എന്നു പറഞ്ഞാലും അവളുടെ ദേഹത്തിനൊന്നും ഒരു ഉടച്ചിലും തട്ടിയിട്ടില്ലായിരുന്നു..

അവളെ കണ്ടിട്ടുണ്ടെങ്കിൽ നിലാവ് ഉദിച്ച മാതിരി ആണെന്ന് ഓരോരുത്തരും അവിടെ പറയുന്നത് കേൾക്കാം.

അവളുടെ കൂടെ ഒരു രാത്രി ശയിക്കാൻ ആഗ്രഹമുള്ളവരാണ് ആ ഗ്രാമത്തിലുള്ളവരെല്ലാം അവൾ ആകട്ടെ എല്ലാവരിൽ നിന്ന് അകന്ന് ഒരു പുഴക്കരയിൽ അല്പം സ്ഥലം വാങ്ങി അവിടെ ഒരു കുഞ്ഞു വീട് വെച്ചിട്ടാണ് താമസം അതും ഇപ്പോൾ ഒറ്റയ്ക്ക്..

അങ്ങനെ പുഴക്കരയിൽ മറ്റു വീടുകൾ ഒന്നും ഇല്ലാത്ത ഇടത്ത് ഒരു വീട് പണിത് അവിടെ താമസിക്കുന്നത് കൊണ്ടാണ് അങ്ങനെ ഒരു പേര് ജനങ്ങൾ നൽകിയത്..

അവിടെ താമസം തുടങ്ങിയതിനു ശേഷം കുറച്ചുകാലം കഴിഞ്ഞപ്പോഴേക്ക് അവളുടെ അമ്മ മരിച്ചിരുന്നു അന്നേരവും നാട്ടുകാർ അങ്ങോട്ടേക്ക് ചെന്നു. അവൾ ഒരാളെയും ഒന്ന് ശ്രദ്ധിച്ചത് പോലുമില്ല അതോടെ അവരെല്ലാം അവൾക്ക് അഹങ്കാരി എന്നൊരു പേര് കൂടി നൽകി..

ഇടയ്ക്കിടയ്ക്ക് വിലകൂടിയ കാറുകളിൽ ചിലർ അവിടേക്ക് വരുന്നത് കാണാം രാവിലെ ആകുമ്പോൾ പോകുന്നതും എല്ലാവരും അവരെ അസൂയയോടെ നോക്കി കാരണം ആ ഗ്രാമത്തിൽ ആരുമായും അവൾക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല വരുന്നവർ മുഴുവൻ ആർക്കും അറിയാത്ത ആളുകളായിരുന്നു.

“”” കയ്യിൽ ദമ്പടി ഉള്ളവരെയേ അവൾക്ക് പിടിക്കൂ!! ഞങ്ങളും പൈസ തന്നെയാണ് തരുക!!”

എന്നെല്ലാം ഒളിഞ്ഞു മറഞ്ഞും പറഞ്ഞു എങ്കിലും അവളുടെ മുന്നിൽ പോയി നിൽക്കാനോ അത് പറയാനോ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല..

കഴുത കാമം കരഞ്ഞു തീർക്കും എന്ന് പറഞ്ഞതുപോലെ ആയിരുന്നു അവിടെയുള്ള ജനങ്ങൾ പെരുമാറിയിരുന്നത്…

എങ്കിലും നാട്ടുകാരുടെ മനസ്സിൽ അവൾ ഇങ്ങനെ കയറിക്കൂടി… എന്നും അവൾ പുഴയിൽ ഇറങ്ങി കുളിക്കുമ്പോൾ തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ ആളുകൾ പതുങ്ങി നിന്നു അവളുടെ കുളി കാണാൻ…

മാറു മറിക്കുന്ന തരത്തിൽ മുണ്ടുടുത്ത് പുഴയിലേക്ക് മുങ്ങി അവൾ നീന്തി തുടിക്കുമ്പോൾ ആളുകളുടെ കണ്ണുകളും അവളോടൊപ്പം നീണ്ടു..

കുളി കഴിഞ്ഞ് അവൾ തിരിച്ചു വരുമ്പോൾ വെള്ളമുണ്ടിന് ഇടയിലൂടെ കാണുന്ന അവളുടെ നഗ്നമായ ശരീരം കാണെ നാട്ടിലെ ചെറുപ്പക്കാരും വയസ്സായവർക്കും എല്ലാം രോമാഞ്ചം ആയിരുന്നു…

അവരെല്ലാം അവിടെ നിൽക്കുന്നുണ്ട് എന്നറിഞ്ഞിട്ടാവും അവൾ അല്പനേരം അവർക്കെല്ലാം ഒരു കാഴ്ചവസ്തുവായി നിന്നു കൊടുത്തിരുന്നു..

ചിലപ്പോൾ അതും അവളുടെ തമാശകളിൽ ഒന്നാകാം..”” ഇവളാണ് പെണ്ണ് എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു…

അവളുടെ കൂടെ ഞാൻ എത്ര രാത്രികളിൽ ഉറങ്ങിയിട്ടുണ്ട് അവളെ ഞാൻ അനുഭവിച്ചിട്ടുണ്ട് എന്നെല്ലാം അവിടെയുള്ളവർ വീമ്പു പറഞ്ഞു സത്യം പറഞ്ഞാൽ ആണുങ്ങളുടെ ഇടയിൽ അവൾ ഒരു കിട്ടാക്കനി തന്നെയായിരുന്നു.

പെട്ടെന്ന് ഒരു ദിവസം എല്ലാവരും കേട്ടു അവൾ ആ ജോലിയെല്ലാം നിർത്തി ഇപ്പോൾ നന്നാവാൻ തീരുമാനിച്ചു എന്ന് ആർക്കും വിശ്വാസം ഉണ്ടായിരുന്നില്ല അവിടെ ഇടയ്ക്ക് കാണാറുള്ള കാറുകളെല്ലാം പൂർണമായും അപ്രത്യക്ഷമാകുന്നത് വരെ.

എന്നിട്ടും ആളുകൾ അവളുടെ നിറഞ്ഞ മാറിടങ്ങളും… ആലില വയറിലെ വലിയ പൊക്കിൾ ചുഴിയും എല്ലാം ഒളിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു…

അവൾ ആകട്ടെ ആരെയും കൂസാതെ അതിനുള്ളിൽ കഴിഞ്ഞു..കുറെനാൾ കഴിഞ്ഞപ്പോൾ അവളെ പുഴക്കടവിൽ പോലും കാണാതായി ആളുകൾ എന്തൊക്കെയോ അടക്കം പറഞ്ഞു..

ആ നാട്ടിലെ ആരെയും അടുപ്പിക്കാത്തതുകൊണ്ട് ആർക്കും അവളുടെ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു അതുകൊണ്ടുതന്നെ എല്ലാവർക്കും അവളോട് അസൂയയും ആയിരുന്നു…

ഒരു ദിവസം അവരെല്ലാവരും കണ്ടു വലിയ വലിയ കാറുകൾ വന്നു നിന്നിരുന്ന ഇടത്ത് പാലിയേറ്റീവ് ക്ലിനിക്കിന്റെ ആംബുലൻസ്.
അതിൽ നിന്ന് ഇറങ്ങി വന്നവർ ഒരു സ്ട്രക്ചറിൽ അവളെ കിടത്തി വണ്ടിയിലേക്ക് കയറ്റി എല്ലാവരും അത്ഭുതത്തോടെ നോക്കി കാരണം എല്ലാവരുടെയും ഉറക്കം കെടുത്തിയിരുന്നവൾ ഇന്ന് ഒരു എല്ലിൻ കഷണം പോലെ ചുരുങ്ങിപ്പോയിരുന്നു.

അവൾക്ക് കാൻസർ ആയിരുന്നത്രേ….
അവളെ ചികിത്സിക്കാൻ വേണ്ടി കൊണ്ടുപോയതാണ് രക്ഷപ്പെടില്ല എന്നാണ് അറിഞ്ഞത് കാശെല്ലാം എടുക്കുന്നത് ഏതോ വലിയ മുതലാളിയാണത്രെ അയാൾക്ക് അവളെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നു…

അവളും സമ്മതിച്ചിരുന്നു കല്യാണത്തിന് അങ്ങനെ, അവൾ ആ തൊഴിലെല്ലാം നിർത്തി ആ സമയത്താണ് അറിയുന്നത് അവൾക്ക് കാൻസർ ആണ് എന്ന്…
പിന്നെ അവൾ തന്നെയാണ് പറഞ്ഞത് ഈ വിവാഹം ഇനി വേണ്ട എന്ന്!!!

എങ്കിലും അയാൾക്ക് അവളെ മറക്കാൻ കഴിഞ്ഞിരുന്നില്ല അതുകൊണ്ടാണ് അവളുടെ എല്ലാ ചികിത്സയും അയാൾ ഏറ്റെടുത്തത് അവളെയും കൊണ്ട് ആംബുലൻസ് കുതിച്ചു പാഞ്ഞു പോയി എല്ലാവരും പരസ്പരം നോക്കി ഇതുവരെ അവളെപ്പറ്റി ഇല്ലാത്ത നുണയും മറ്റും നാട്ടിൽ എല്ലാവരോടും പറഞ്ഞു നടന്നിരുന്നവർ ഇപ്പോൾ അവളുടെ നന്മ ഓരോന്നായി എണ്ണി എണ്ണി പറയാൻ തുടങ്ങി..

അവൾക്ക് വന്നുചേർന്ന ഈ ദുര്യോഗത്തിൽ അവരെല്ലാം സങ്കടപ്പെടാൻ തുടങ്ങി എത്ര പെട്ടെന്നാണ് ആളുകളുടെ മനസ്സ് മാറിയത് അവർ സാഹചര്യത്തിനൊത്ത് പെരുമാറുന്നു..

പിന്നെയും അന്ന് ഒരിക്കൽ കൂടി ആംബുലൻസ് അന്ന് ആകെ വെള്ളയിൽ പൊതിഞ്ഞ് ഒരു ശരീരം അവർ പുറത്തേക്കെടുത്തു അന്നേരവും വന്നിരുന്നു ചിലർ, അവളുടെ സൗന്ദര്യം ജ്വലിച്ചു നിൽക്കുന്ന കാലത്ത് അവളെ പണം എറിഞ്ഞു സ്വന്തമാക്കിയവർ അവരെല്ലാം ചേർന്ന്, ആറടി മണ്ണിലേക്ക് അവളെ എടുത്തു വച്ചു..

ഈ ലോകത്ത് നശിക്കാത്തതായി ഒന്നുമില്ല എന്ന് എല്ലാവരെയും ഒരിക്കൽ കൂടി ഓർമിപ്പിച്ചുകൊണ്ട് ആ ശരീരം ആറടി മണ്ണിൽ അങ്ങനെ വിറങ്ങലിച്ച് കിടന്നു..

ആളുകൾ കുറച്ചു നാളുകൾ എല്ലാം അവളെപ്പറ്റി പറഞ്ഞു പിന്നെ അവൾ ഒരു പഴയ കഥയായി മാറി എപ്പോഴെങ്കിലും ഒരു സ്മാരകം പോലെ ഇടിഞ്ഞു പൊളിഞ്ഞ പാതി വീണ ആ വീട് കാണുമ്പോൾ മാത്രം ഓർക്കുന്ന പഴങ്കഥ..

Leave a Reply

Your email address will not be published. Required fields are marked *