പല സ്ത്രീകളുമായി ഏട്ടനെ കാണുന്നതായി ആളുകൾ പറയാൻ തുടങ്ങി…… ആദ്യമൊന്നും അത്‌ അത്രയും കാര്യമാക്കിയില്ല….

വദന
(രചന: സൂര്യ ഗായത്രി)

പോലീസ്കാർക്കൊപ്പം കോടതിവരാന്തയിൽ നിന്നും ജയിലിലേക്ക് തിരിക്കുമ്പോൾ അവളുടെ മനസ്സിൽ ചെറുതായി പോലും കുറ്റബോധം തോന്നിയില്ല……..

സ്വന്തം സഹോദരിയുടെ ഭർത്താവിനെ കൊന്ന വൾ എന്ന പേര് കേട്ടിട്ട് പോലും അവൾക്ക് കുറ്റബോധം തോന്നിയില്ല… കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞില്ല……..

തന്നെ പുച്ഛിച്ചു നോക്കുന്ന…. സഹോദരിയുടെ താലി അറക്കാൻ കാരണക്കാരിയായവൾ എന്ന് സമൂഹം കുറ്റപ്പെടുത്തിയിട്ടും അവരുടെ മുന്നിൽ തലകുനിക്കാൻ അവൾ തയ്യാറല്ലായിരുന്നു….

സമൂഹം ചാർത്തി തരുന്ന എന്ത് പട്ടവും തന്റെശിരസിൽ സ്വീകരിക്കുന്നതിനു മുൻപേ…. തന്നെ…..

മനസ്സാക്ഷിയുടെ മുൻപിൽ താൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന ഉറച്ച വിശ്വാസം അവൾക്കുണ്ടായിരുന്നു…..

ജയിൽ യൂണിഫോം വാങ്ങി സെല്ലിലേക്ക് പോകുമ്പോഴും അവളുടെ തല നിവർന്നു തന്നെ ഇരുന്നു……

സെല്ലിൽ സഹ തടവുകാർക്കൊപ്പം ഇരിക്കുമ്പോൾ പലരും അവളെ തുറിച്ചുനോക്കി……

സ്വന്തം സഹോദരിയുടെ ഭർത്താവിന്റെ തലക്കടിച്ചു കൊന്നു എന്നാണ് കേസ്…. എന്നിട്ടും അവൾക്കു എന്തെങ്കിലും കൂസൽ ഉണ്ടോന്നു നോക്കിയേ…… വല്ലാത്ത തൊലിക്കട്ടി തന്നെ……

സെല്ലിൽകൂടെ കഴിയുന്ന സഹതടവുകാരിൽ ഒരുത്തി അവളുടെ അടുത്തേക്ക് വന്നു…..എന്താണ് കൊച്ചിന്റെ പേര്……..അവൾ അവരെ സൂക്ഷിച്ചു നോക്കി…..പതിയെ പറഞ്ഞു….വദന…..

എന്തിനാ കൊച്ചേ ഈ ചെറു പ്രായത്തിൽ ഇതിനുള്ളിൽ വന്നു പെട്ടത്…. ഇതൊരു ചളി കുണ്ടാണ്…… വന്നുപെട്ടാൽ പിന്നെ ഒരു ജീവിതം ഉണ്ടാവില്ല………

എനിക്ക് അതിൽ ഒരു തരി പോലും വിഷമം ഇല്ല……. ചേച്ചി…..അയാൾ മരിക്കേണ്ടതാണ്……. അത്‌ ചെയ്യേണ്ടത് എന്റെ വിധി ആയിരിക്കാം……

ഞാൻ ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ആയിരുന്നു ചേച്ചിയുടെ വിവാഹം…. അമ്മയും ഞാനും ചേച്ചിയും അടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു…..

അച്ഛൻ എന്റെ ചെറുപ്പത്തിലേ മരിച്ചു…. ചേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോൾ കുറെ നാൾ ചേച്ചി ചേട്ടന്റെ വീട്ടിൽ ആയിരുന്നു

അതിനു ശേഷം ചേച്ചിക്ക് ഞാനും അമ്മയും വീട്ടിൽ തനിച്ചാണ് എന്നുള്ള വിഷമത്തിൽ അവരും ഞങ്ങൾക്കൊപ്പം വീട്ടിൽ താമസമാക്കി….. അമ്മയ്ക്കും എനിക്കും വലിയ സന്തോഷം ആയിരുന്നു….

ചേട്ടൻ….ഒരു അച്ഛന്റെ കരുതലും സ്നേഹവുംഎനിക്ക് തന്നു… അമ്മയ്ക്കും അത്‌ കാണുമ്പോൾ കണ്ണുനിറയും…

ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗ്യം ആണ് ഏട്ടൻ എന്ന് നാഴികയ്ക്ക് നൽപ്പത് വട്ടം പറയുമായിരുന്നു…… അമ്മ…..

വിവാഹം കഴിഞ്ഞു ഒന്നര വർഷം കഴിഞ്ഞപ്പോൾ ആണ് ചേച്ചി അമ്മയായത്…..

അവർക്കു ഒരു കുഞ്ഞു ഉണ്ടായിട്ടും ചേച്ചിക്കും ചേട്ടനും അവളോട്‌ എന്നപോലെ ഇഷ്ടം എന്നോടും ഉണ്ടായിരുന്നു…….

വീക്കെൻഡ്കളിൽ അവർ പുറത്തു പോകുമ്പോൾ എന്നെയും കൂട്ടുമായിരുന്നു…….

പിന്നെ എപ്പോൾ ആണ് കാര്യങ്ങൾ കീഴുമേൽ മറിഞ്ഞത് എന്നെനിക്കറിയില്ല…. പ്രസവത്തോടെ ചേച്ചിക്കു എന്തോ ഒരു മാറ്റം വന്നിരുന്നു…

ഒന്നിലും വലിയ ഉത്സാഹം ഇല്ലാത്ത പോലെ… എപ്പോഴും…. തനിയെ ഇരിക്കുന്നതു കാണാം… ചേച്ചിയുടെ ഈ സ്വഭാവ മാറ്റം ചേട്ടനെ ചൊടിപ്പിച്ചിരുന്നു………..

പല രാത്രിയിലും അവരുടെ മുറിയിൽ നിന്നും ചേട്ടന്റെ ഉച്ചത്തിൽ ഉള്ള സംസാരവും ചേച്ചിയുടെ കരച്ചിലും കേൾക്കുമായിരുന്നു……. അപ്പോഴൊന്നും എനിക്ക് കാര്യം ഒന്നും മനസിലായില്ല….

ഒടുവിൽ ചേച്ചി ആരോടും മിണ്ടാതെ കടുത്ത ഡിപ്രെഷനിലേക്ക് പോയി……… ഏട്ടന്റെ സ്വഭാവം പതിയെ പതിയെ മാറാൻ തുടങ്ങി….

പലപ്പോഴും പല സ്ത്രീകളുമായി ഏട്ടനെ കാണുന്നതായി ആളുകൾ പറയാൻ തുടങ്ങി…… ആദ്യമൊന്നും അത്‌ അത്രയും കാര്യമാക്കിയില്ല….. പക്ഷെ ഇടയ്ക്കു നേരിൽ കണ്ടു…….

ഒരിക്കൽ അക്ഷയയിൽ പോയി മടങ്ങുമ്പോൾ കണ്ടു ചേട്ടന്റെ ബൈക്കിൽ പിന്നിൽ മറ്റൊരു സ്ത്രീ……. ആദ്യം കണ്ടത് വിശ്വസിക്കാൻ കണ്ണുകൾ തയ്യാറായില്ല……

പക്ഷെ വിശ്വസിക്കാതിരിക്കാൻ നിർവാഹം ഇല്ലായിരുന്നു……. കണ്ട കാഴ്ചയെ മറച്ചുകൊണ്ട് കണ്ണിൽ നിന്നും നീർ പൊടിഞ്ഞു……….

വീട്ടിൽ എത്തുമ്പോൾ വദനക്ക് വല്ലാത്ത വിഷമം തോന്നി……. ചേച്ചിയെ കണ്ടപ്പോൾ അവൾക്കു എന്ത് പറയണം എന്നറിയില്ലായിരുന്നു…….

പതിയെ ഏട്ടന്റെ വീട്ടിലേക്കുള്ള വരവ് കുറഞ്ഞു…… കുഞ്ഞിനേയും ചേച്ചിയുടെയും കാര്യങ്ങൾ നോക്കാനും വീട്ടാവശ്യത്തിനും ഉള്ള പണം കണ്ടെത്തേണ്ടത് അത്യാവശ്യം. ആയിരുന്നു… വദന ഒരു സൂപ്പർ മാർകെറ്റിൽ ജോലിക്ക് ചേർന്നു….

മാസ ശമ്പളം പറഞ്ഞാണ് ജോലിക്ക് കയറിയതെങ്കിലും അവളുടെ നിവർത്തികേട് പറഞ്ഞപ്പോൾ ഒരു മാസത്തേക്ക് ഡെയിലി പൈസ കൊടുക്കാം എന്ന് കട ഉടമ പറഞ്ഞു..

ഒരുവിധത്തിൽ വദന കാര്യങ്ങൾ ഒരുവിധം കരയ് ക്കു അടുപ്പിച്ചു………..ചേച്ചിയെ നിർബന്ധിച്ചു ഡോക്ടറേ കാണിച്ചു ചികിൽസിച്ചു തുടങ്ങി…….

ഒരു ദിവസം ഏട്ടൻ പ്രതീക്ഷിക്കാതെ കയറി വന്നു…… അന്ന് ഒരുപാട് സ്നേഹത്തോടെ ആണ് ഏട്ടത്തിയോട് പെരുമാറിയത്…… കുഞ്ഞിനും ഉടുപ്പും കളിപ്പാട്ടവും ഒക്കെ ഉണ്ടായിരുന്നു…….

എന്തിനാ വദന നീ സൂപ്പർ മാർകെറ്റിൽ ഒക്കെ ജോലിക്ക് പോകുന്നെ…..കുറച്ചു നാളായി ഏട്ടൻ ഇങ്ങോട്ട് ഇല്ലല്ലോ… ഇവിടെ ഞങ്ങൾ മൂന്നുപേരും കുഞ്ഞും…. ജീവിക്കണ്ടേ ഏട്ടാ………. അല്ലെങ്കിലും എത്ര നാൾ എന്ന് വച്ചാണ് ഏട്ടനെ ബുദ്ധിമുട്ടിക്കുന്നത്…

അതുകൊണ്ട് ഞാൻ ഒരു ജോലിക്ക് ഇറങ്ങി….. ആരെയും ആശ്രയിക്കാതെ എങ്ങനെ എങ്കിലും കഴിഞ്ഞു പോകണം… അത്രേം ഉള്ളു…..

ഇനി മുതൽ നീജോലിക്കു പോണ്ട മോളെ…..ഞാൻ പഴയപോലെ എല്ലാം നോക്കിക്കൊള്ളാം.. ഇടയ്ക്കു ഏട്ടന് ചെറിയ വിഷമം ഒക്കെ ഉണ്ടായി എന്നുള്ളത് നേരാണ്.. പക്ഷെ ഇപ്പോൾ അതെല്ലാം മാറി….

മോൾ അതെല്ലാം മറന്നേക്കൂ…. അയാൾ അതും പറഞ്ഞു അവളുടെ ചുമലിൽ തഴുകി…..

അന്ന് രാത്രിയിൽ പതിവുപോലെ ഇരുന്നു അവർ ഭക്ഷണം കഴിച്ചു….. വദന നാളെ തന്നെ നിന്റെ ഏട്ടത്തിയെ നല്ലൊരു ഡോക്ടരിനെ കാണിക്കണം…..

ഏട്ടാ ഏട്ടത്തിയെ ഇപ്പോൾ ഒരു ഡോക്ടറെ കാണിക്കുന്നുണ്ട്…. അത്‌ പോരെ….അത്‌ വേണ്ടാ.. ഞാൻ എന്റെ ഒരു സുഹൃത്തിന്നോട് എല്ലാം അന്വേഷിച്ചു… ഒരു നല്ല ഡോക്ടറിന്റെ അപ്പോയിന്മെന്റ് എടുത്തിട്ടുണ്ട്… നാളെ രാവിലെ കൊണ്ടുപോകണം….

ഏട്ട ഞാൻ നാളെ ലീവ് പറഞ്ഞിട്ടില്ല….അതിനു സാരമില്ല അമ്മയും ഞാനും അവളും കൂടി പൊയ്ക്കൊള്ളാം…..വദന മനസില്ല മനസോടെ സമ്മതിച്ചു….

രാവിലേ നേരത്തെ അമ്മയും ഏട്ടത്തിയും ഒരുങ്ങി ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ഏട്ടൻ വന്നു അവരെയും കൂട്ടി പോയി…

വദന റെഡി ആയി സൂപ്പർ മാർകെറ്റിൽ പോയി….പേഷ്യന്റസ് കൂടുതൽ ആയതു കൊണ്ട് ഏറെ നേരം വെയിറ്റ് ചെയ്യേണ്ടി വന്നു….

അമ്മേ എനിക്ക് അത്യാവശ്യം ആയി ഒന്ന് ഓഫീസിൽ പോകണം ഞാൻ ഒന്ന് പോയിട്ട് വേഗം വരാം….. അമ്മക്ക് ബുദ്ധിമുട്ട് ആകുമോ….

എനിതെന്തു ബുദ്ധിമുട്ട് ആണ്‌ … ഞാൻ നോക്കിക്കൊള്ളാം മോൻ പോയിട്ട് വേഗം വാ….ബൈക്കും എടുത്തു വീട്ടിലേക്കു പോകുമ്പോൾ അവന്റെ മനസ് നിറയെ ഇരയെ കെണിയിൽ പെടുത്തിയ വേട്ടക്കാരന്റെ സന്തോഷം ആയിരുന്നു……

ബൈക്കു സൈഡിൽ ഒതുക്കി നിർത്തി ഫോണിൽ വദനയെ വിളിച്ചു….മോളെ നീ അത്യാവശ്യം ആയി വീടുവരെ ഒന്നു വരണം…..

എന്തിനാ ഏട്ടാ…. എന്തെങ്കിലും കുഴപ്പം ഉണ്ടോ…അതൊന്നും ഇല്ല മോളെ അവളുടെ ചികിത്സയുടെ കുറച്ചു ഡോക്യുമെന്റ് എടുക്കണം…….

അതിനാണോ ഞാൻ ഇപ്പോൾ വരാം… വദന ഫോൺ കട്ട് ചെയ്തു….വദനയെ കാത്തു അവൾ വീട്ടിൽ ചെല്ലുമ്പോൾ അയാൾ ഉണ്ടായിരുന്നു… വീട് തുറന്നു അകത്തേക്ക് പോയി വദന അലമാരയിൽ നിന്നും ഡോക്യുമെന്റ് എടുത്തു…

തിരിയുമ്പോൾ പിന്നിൽ അയാൾ നിൽപ്പൂണ്ട്… ഫയൽ കൈയിൽ കൊടുത്തതും അവളെ കടന്നു പിടിച്ചു…….

കുതറി മാറാൻ ശ്രമിച്ചവളെ അയാൾ ബലം പ്രയോഗിച്ചു കീഴ് പെടുത്താൻ തുടങ്ങി…. അച്ഛന്റെയോ ചേട്ടന്റെയോ സ്ഥാനം മനസ്സിൽ നൽകിയിരുന്നവന്റെ മറ്റൊരു മുഖം കണ്ടു വദന വേദനിച്ചു.

തളരാൻ തുടങ്ങിയ ശരീരത്തിനെ അവൾ പിടിച്ചു നിർത്തി………. സർവ ശക്തിയും എടുത്തു അവനെ തള്ളി മാറ്റി…

വീഴാൻ തുടങ്ങിയവന്റെ ഉള്ളിലെ മൃഗം ഉണർന്നു.. ഇല്ലെടി നിന്നെ ഞാൻ വിടില്ല.. നിന്റെ ചേച്ചി അല്ലെങ്കിൽ നീ… നിന്നെ എനിക്ക് വേണം…

എന്റെ കാശ് ആണ് നിന്റെ ഈ ശരീരം അത്‌ ഞാൻ മുതലാക്കും… അയാളിൽ നിന്നും വരുന്ന വാക്കുക്കെട്ട് അവളുടെ ഉള്ളം നൊന്തു…

അയാൾക്ക്‌ കീഴ്പ്പെടുന്നതിലും നല്ലത് മരണമാണ്…. പക്ഷെ ഇന്ന് എന്റെ ശരീരം മോഹിച്ചവൻ നാളെ സ്വന്തം മകളുടെ ശരീരത്തിനലും കൈ വയ്ക്കും……

വദന കയ്യിൽ കിട്ടിയ ഫ്ലവർ വെസ് എടുത്തു അവന്റെ തലയിൽ അടിച്ചു…. രക്തം വാർന്നു പൊളിയുവോളം അടിച്ചുകൊണ്ടിരുന്നു……

അവനിൽ നിന്നും അവസാന ശ്വാസം വിട്ടുപോയെന്നു ഉറപ്പു വരുത്തി വദന……..ഇവനെ പോലെ ഉള്ളവർ ഒന്നും ജീവിച്ചിരിക്കാൻ പാടില്ല ചേച്ചി…. ഈ അഴികൾക്കുള്ളിൽ ആണെങ്കിലും എനിക്ക് സമാധാനം ഉണ്ട്…. ഞാൻ ചെയ്തതു തെറ്റ് ആണെന്ന് തോന്നുന്നില്ല……

സഹോദരിയുടെ ഭർത്താവായിട്ടല്ല സ്വന്തം സഹോദരൻ ആയിട്ടാണ് ഞാൻ അയാളെ കണ്ടത് പക്ഷെ… ആ നീചനു അമ്മയേം പെങ്ങളേം തിരിച്ചറിയാൻ കഴിയാതായി പോയി………

അങ്ങനെ ഉള്ളവൻ മാർ ഭൂമിക്കു ഭാരം ആണ്…. ഭാരം……. വദന അതുപറഞ്ഞു അവളുടെ ജോലിയിൽ മുഴുകി……

Leave a Reply

Your email address will not be published. Required fields are marked *