ചേട്ടത്തി ആള് ശരിയല്ല… നമ്മളെക്കാൾ നമ്മടെ ഭർത്താക്കന്മാരുടെ കാര്യത്തിൽ സ്വാതന്ത്ര്യമെടുക്കും.. അതാണ് അജിയേട്ടനെയും കൊണ്ട് ഞാൻ മാറി താമസിക്കുന്നത്….”””

(രചന: ജ്യോതി കൃഷ്ണകുമാർ)

കുറെ കൗൺസിലിംഗിനും മറ്റും ശേഷം ഇന്ന്‌ ഡിവോഴ്സ് വിധിയായി..അങ്ങനെ രേഷ്മ അനിരുദ്ധൻ, വീണ്ടും രേഷ്മ പണിക്കർ ആയിരിക്കുന്നു..രണ്ടു വർഷത്തെ വിഴുപ്പ് തന്നിൽ നിന്നും വിട്ട് പോയിരിക്കുന്നു..

പുച്ഛത്തോടെ ഓർത്തു രേഷ്മ… തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ ഇറങ്ങി പോകുന്നവനെയും..

കാര്യങ്ങൾ യഥാ വിധി മനസ്സിലാക്കാത്തത് ഒരുതരത്തിൽ പറഞ്ഞാൽ കുറ്റകരം തന്നെയാണ്.. അങ്ങനെ നോക്കുമ്പോൾ ഇയാളും കുറ്റം ചെയ്തത് തന്നെ…

യാഥാർത്ഥ്യം എന്താണ് എന്ന് ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ വിമർശിക്കുക മാത്രമായിരുന്നു അയാൾ ചെയ്തിട്ടുള്ളത്… ഈ ബന്ധം വേർപെടുത്തിയതിൽ രേഷ്മയ്ക്ക് ഒരു കുറ്റബോധവും തോന്നിയില്ല

നിഷ്കളങ്കത ചില സമയങ്ങളിൽ ശത്രു ആയി തീരാറുണ്ട്.. അപൂർവ്വമായി… . അതായിരുന്നു ഇവടെയും സംഭവിച്ചത്..

പുറത്ത് കാത്തുനിന്ന അച്ഛനെ നോക്കി അവളൊന്നു കണ്ണ് ചിമ്മി. അച്ഛൻ അവളെ ചേർത്തു പിടിച്ചിരുന്നു അവരുണ്ടാവും കൂടെ എന്ന മട്ടിൽ… വീട്ടിലേയ്ക്കുള്ള യാത്രയിൽ ഉടനീളം അവൾ പഴയതെല്ലാം ചിന്തിച്ചു കൂട്ടി….

“”മോള് വിഷമിക്കണ്ട ഇത് നല്ലതിനാ എന്ന് കരുതിയാൽ മതി എന്ന് അച്ഛൻ പറഞ്ഞ്ഞു….അതേ ഇത് നല്ലതിന് തന്നെ ആണ്….കാരണം…..

ഓർമ്മകൾ ഒരു രണ്ടു വർഷം പുറകിലേക്ക് പോയി…“”മൂന്ന് ആൺമക്കളാ അതിൽ ഇളയവന് വേണ്ടിയാ..?””

എന്ന് പറഞ്ഞാണ് ബ്രോക്കർ ആ കല്യാണകാര്യം കൊണ്ട് വന്നത്…. ആദ്യം അനിയേട്ടൻ വന്ന് കണ്ടു.. ഇഷ്ടം ആയപ്പോഴാ ബാക്കി ഉള്ളവരെ പറഞ്ഞ് വിട്ടത്..

ഉറപ്പിക്കാനായി.. എനിക്കും ഇഷ്ടായിരുന്നു.. കാണാൻ സുന്ദരൻ… റേഷൻ കട നടത്തുന്നു…

വിവാഹം ഉറപ്പിക്കുക മാത്രമേ ഇനി ഉണ്ടായിരുന്നുള്ളൂ… അതുകൊണ്ട്,അപ്പോൾ കാണാൻ എത്തിയത് മൂത്ത ചേട്ടന്റെ ഭാര്യയും രണ്ടാമത്തെ ചേട്ടന്റെ ഭാര്യയും കൂടെ ആയിരുന്നു…

മൂത്ത ചേട്ടന്റെ ഭാര്യയുടെ മുഖത്ത് എന്തോ അനിഷ്ടം നിറഞ്ഞ് നിന്നിരുന്നു.. അനികുട്ടന്റെ കാര്യം പറയുമ്പോൾ നൂറു നാക്കായിരുന്നു മൂത്ത ഏട്ടത്തിക്ക് …

അവർ നിശ്ചയത്തിന് ഉള്ള നാളും കുറിപ്പിച്ചോളാൻ പറഞ്ഞിട്ടാണ് പോയത്..അച്ഛന് വളരെ പേടി ഉണ്ടായിരുന്നു മകളെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കുമ്പോൾ..

അതുകൊണ്ട് തന്നെ എല്ലാം അന്വേഷിച്ച് തൃപ്തി വന്നിട്ടാണ് അച്ഛൻ വിവാഹം ഉറപ്പിച്ചത്…

മൂത്ത ചേട്ടനും ഭാര്യയും കുട്ടികളും അമ്മയും ആണ് അവീടെ ഉണ്ടായിരുന്നത്.. രണ്ടാമത്തെ ചേട്ടനും ഭാര്യയും താമസം മാറിയിരുന്നു….

ചെന്നു കേറിയപ്പോൾ തന്നെ മൂത്ത ചേട്ടത്തിക്ക് മാത്രം മുഖത്തിന്‌ ഒരു തെളിച്ചമില്ലായ്‌മ കണ്ടിരുന്നു..

അനിയേട്ടൻ ശുദ്ധനായിരുന്നു എന്നു ആദ്യമേ മനസ്സിലായിരുന്നു,. എല്ലാവരെയും സ്നേഹം ആയിരുന്നു..

രണ്ട് ദിവസത്തെ വിരുന്നും കാര്യങ്ങളും കഴിഞ്ഞു രണ്ടാമത്തെ ചേട്ടനും കുടുംബവും ഇറങ്ങാൻ തുടങ്ങി..അപ്പോഴാണ് ആ ഏട്ടത്തി ചെവിയിൽ വന്നു പറയുന്നത്,

“”രേഷ്മ ഒന്നു സൂക്ഷിക്കുന്നത് നല്ലതാ.. ചേട്ടത്തി ആള് ശരിയല്ല… നമ്മളെക്കാൾ നമ്മടെ ഭർത്താക്കന്മാരുടെ കാര്യത്തിൽ സ്വാതന്ത്ര്യമെടുക്കും.. അതാണ് അജിയേട്ടനെയും കൊണ്ട് ഞാൻ മാറി താമസിക്കുന്നത്….”””

അപ്പോൾ അതത്ര കാര്യമാക്കിയില്ലെങ്കിലും പിന്നെ അത് ശരിയാണ് എന്ന് തോന്നി തുടങ്ങിയിരുന്നു.. മുറിയിൽ ഞങ്ങളുടെ പ്രൈവസി പോലും നോക്കാതെ കയറി വരും…

അനിയേട്ടൻ കഴിക്കാനിരിക്കുമ്പോൾ ഓടി വന്ന് വിളമ്പി കൊടുക്കും.. അനിയേട്ടന്റെ വസ്ത്രങ്ങൾ അധികാരത്തോടെ വന്നു അലക്കാൻ എടുത്തു കൊണ്ട് പോകും…

ഞാൻ ചെയ്തോളാം എന്ന് പറഞ്ഞാൽ അതിനൊന്നും വില കൽപ്പിക്കുക കൂടെ ഇല്ല…“””””അവനു വേറെ ആരും ചെയ്താൽ ഇഷ്ടാവില്ല…”””” ഇതായിരുന്നു മറുപടി…

അനിയേട്ടന്റെ കാര്യത്തിലെല്ലാം തീർപ്പ് കൽപ്പിക്കുന്നത് അവരാണ്… ആദ്യം അത്ര പ്രശ്നമാക്കിയില്ലെങ്കിലും പിന്നീട് അത് വല്ലാതെ എന്നെ അലട്ടാൻ തുടങ്ങി..

അനിയേട്ടനോടാണ് ആദ്യം പറഞ്ഞത്..“””എടൊ താൻ വരുന്നതിനും മുമ്പ് ഏട്ടത്തിയല്ലേ ഇതെല്ലാം ചെയ്തോണ്ടിരുന്നേ പാവം അത് വിചാരിച്ചാവും “” എന്നായിരുന്നു മറുപടി…

രണ്ടാമത്തെ ഏട്ടത്തിയെ വിളിച്ചപ്പോൾ“”വിട്ട് കൊടുക്കരുത് ട്ടൊ “”എന്നു മാത്രം പറഞ്ഞ്ഞു… അവർ ഗാല്ലറിയിൽ മാത്രം ഇരുന്ന് കളി കാണുന്ന ആളായിരുന്നു ഒന്നിലും ഇടപെടാതെ… ഒന്നു അനിയേട്ടനോട് സംസാരിക്കാമോ എന്ന് ചോദിച്ചപ്പോൾ വിദഗ്ദമായി അവർ ഒഴിഞ്ഞു മാറി..

ആകെ ഒറ്റപ്പെട്ടു..പിന്നെയും ഏറെ സ്നേഹത്തോടെ ഒന്നുകൂടെ പറഞ്ഞ് നോക്കി അനിയേട്ടനോട്,“”ആള് ചൂടാവുകയാണ് ചെയ്തത് “”സംശയ രോഗമാണത്രെ….സഹിക്കാവുന്നതിലും അധികമായിരുന്നു അത്…

ഒരു ഭാര്യയുടെ കടമകൾ എല്ലാം നിഷേധിക്കപ്പെട്ടു… എല്ലാരും അത് സംശയ രോഗം ആക്കി മാറ്റി…

അവർക്ക് തരത്തിനൊത്ത് അഭിനയിക്കാൻ വല്ലാത്ത കഴിവാണ്.. ഒപ്പം എപ്പോഴും നിറഞ്ഞൊഴുകുന്ന അവരുടെ കള്ള കണ്ണീരും….

എല്ലാർക്കും മുന്നിൽ ഞാൻ പ്രശ്നക്കാരിയായി… അനിയേട്ടൻ പോലും അങ്ങനെ വിശ്വസിക്കാൻ തുടങ്ങി …പിന്നീടവർ ഇല്ലാത്തതും ഉള്ളതും വച്ച് അനിയേട്ടന്റെ ചെവിയിൽ എത്തിച്ചു….

അനിയേട്ടൻ എല്ലാം വിശ്വസിച്ചു…എന്നോട് വഴക്കിട്ടു… അപ്പൊൾ അവർ ഒരു വിജയിയെ പോലെ മുന്നിൽ വന്ന് നിൽക്കും.

ഒരിക്കൽ അവർ അതിരു വിട്ടപ്പോഴാ പൊട്ടിത്തെറിച്ചത്… എനിക്ക് തുടർന്നു പഠിക്കാൻ പാടില്ല എന്ന് അവർ അങ്ങു തീരുമാനിച്ചു…

ആദ്യം പൊയ്ക്കോളാൻ പറഞ്ഞ അനിയേട്ടൻ പോലും അത് കേട്ട് വാക്ക് മാറ്റി ഇനി സഹിക്കാൻ വയ്യ എന്ന് പറഞ് പോയി ഞാൻ….

എന്റെ ഇഷ്ടപ്രകാരം പഠിക്കാൻ പോകും എന്നും…“”അനി കണ്ടില്ലെടാ അവളുടെ ധൈര്യം “”” എന്ന് പറഞ്ഞ് അവർ എരിതീയിൽ എണ്ണ ഒഴിച്ച്ചു….

അത് കേട്ട് തല്ലാൻ വരുന്നവനോട് പുച്ഛം ആയിരുന്നു.. സ്വന്തം ഭാര്യയെ ഒന്നു മനസ്സിലാക്കാൻ പോലും കഴിവില്ലാത്തവനോട്… വെറും പുച്ഛം..

“””നിങ്ങളുടെ ഭാര്യ ഞാനാണോ അതോ ഇവളൊ????””” എന്ന് സമനില തെറ്റി ചോദിച്ചു…

അത് മതിയായിരുന്നു എല്ലാം അവസാനിക്കാൻ.. ഞാൻ എന്റെ വീട്ടിലേക്ക് ഇറങ്ങി പോന്നു… പിന്നെയും കോംപെർമൈസ് ശ്രമങ്ങൾ

അവരോട് മാപ്പ് പറഞ്ഞാൽ എല്ലാം ശരിയാവുമത്രേ… വീണ്ടും അടിമയെ പോലെ അവിടെ ജീവിക്കാമത്രേ.. എല്ലാം അച്ഛനോടും അമ്മയോടും തുറന്നു പറഞ്ഞ്ഞു..

ആർക്കും എന്നെ മനസ്സിലായില്ലെങ്കിലും അവർക്ക് അറിയാമായിരുന്നു.. അതുകൊണ്ട് തന്നെ ഈ ബന്ധം വേണ്ട എന്ന് തീരുമാനിച്ചു…

എന്നിട്ടും ഒരവസാന ശ്രമം എന്ന രീതിയിൽ അനിയേട്ടനോട് മറ്റൊരു വീട്ടിൽ സ്വസ്ഥമായി ജീവിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചു..

അയാൾ അതിന് ഒരുക്കമല്ലായിരുന്നു…അതോടെ ആ ബന്ധം അവസാനിപ്പിക്കാൻ തന്നെ തീരുമാനം എടുത്തു…. ഇന്നതിൽ ഒട്ടും കുറ്റബോധം ഇല്ല…

ഭാര്യയെ മനസ്സിലാക്കാതെ… ഓരോരുത്തരുടെ മനസ്സിലിരുപ്പ് പോലും അറിയാതെ പൊട്ടനെ പോലെ ജീവിക്കുന്ന ഒരാളുടെ കൂടെ ആരുടെ ഒക്കെയോ അടിമയായി കഴിയുന്നതിലും നല്ലത് ഇതല്ലേ???എന്റെ അച്ഛനമ്മമാർ കൂടെ നിന്നതും വല്യേ ഭാഗ്യമായിരുന്നു.

ഇന്ന് സ്വന്തമായി ഒരു ജോലി നേടിയെടുത്തു… അനിയേട്ടൻ മറ്റൊരു വിവാഹം കഴിച്ചതും പിരിയുന്നതിന്റെ വാക്കിലാണ് എന്ന് കേട്ടു ..

അത് കേട്ട് സഹതാപം മാത്രേ തോന്നിയുള്ളു . ഇന്നും മാറാത്ത അയാളെ ഓർത്ത്.. സന്തോഷം മാത്രേ ഇന്ന്‌ ഉള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *