ജീവിതകാലം മുഴുവൻ കറുപ്പിന്റെ പേരിൽ കളിയാക്കപ്പെടുമെന്ന് … കൂടെ ഒരേ ഗർഭപാത്രത്തിൽ കിടന്ന്

കരുമാടി
(രചന: സുനിൽ പാണാട്ട്)

ടാ കരുമാടി ….കുളത്തിന്റെ കരിങ്കൽ പടവിലിലെ ചെറുകല്ലുകൾ പെറുക്കി കുളത്തിലേക്കെറിഞ്ഞ് ഇരിക്കുന്ന എന്റെ പുറകീന്നുള്ള ആ വിളി….

അത് ലച്ചുവിന്റെ ആയിരുന്നു കയ്യിലിരുന്ന ചെറുകല്ലിൽ ഒരണ്ണം അവൾക്ക് നേരെ എറിഞ്ഞു ….

ഉന്നത്തിന്റെ കാര്യത്തിൽ നുമ്മ പണ്ടെ പിറകിലായോണ്ട് അത് ലക്ഷ്യത്തിൽ കൊള്ളാതെപോയി ……ചാടി എഴുന്നേറ്റ് അവളുടെ ചെവിയിൽ പിടച്ച് തിരിച്ചു ….

വേണ്ടാ വേണ്ടാ അഭിയെട്ടാ എനിക്ക് ചോദിക്കാനും പറയാനും ആളായിട്ടോ ഇന്നെന്റെ കല്യാണം ഉറപ്പിച്ചു അതും എനിക്കിഷ്ടപെട്ട ആളുമായി തന്നെ കേട്ടോടാ കരുമാടി…

കരുമാടി ആ വിളി ഓർമ്മ വച്ചപ്പോൾ മുതൽ കേൾക്കുന്നതാ…അമ്മയെ ലേബർ റൂമിലേക്ക് കയറ്റിയ ആ ദിവസം …..

ആദ്യത്തെ കുഞ്ഞിനെ എടുത്ത് കയ്യിൽ കൊടുത്തപ്പോൾ സന്തോഷിച്ച് മതി മറന്ന അച്ചന് രണ്ടാമതൊന്നിനെ കൂടെ കൊടുത്തു രണ്ടും വെളുത്ത് തുടുത്ത മേഘകെട്ട് പോലെയുള്ള തക്കുടു കുട്ടൻന്മാർ …

ആ കുട്ടികളെ താലോലിച്ച് ഉമ്മവച്ച് ഇരിക്കുന്ന അച്ഛനും മുത്തശ്ശീമുതലായ പരിവാരങ്ങളെയും ഞെട്ടിച്ച് കൊണ്ടാണ് കഥാനായകനായ ഈഎന്റെ കടന്ന് വരവ് ….
ഓണസീസ്സൺ ആയത് കൊണ്ട് നിറയെ ഓഫറുകളുടെ കാലമായിരുന്നു എന്റെ അച്ഛനും അമ്മയ്ക്കും കിട്ടി ഒരു ബൈ ട്യൂ ഗെറ്റ് വൺ ഓഫർ …….

വെള്ളമേഘങ്ങൾക്കിടയിലേക്ക് കടന്ന് വന്ന കാർമേഘം ….കണ്ടവർ കണ്ടവർ മൂക്കത്ത് വിരൽ വച്ചു…

എന്തിന് അച്ഛൻ പോലും പറഞ്ഞു കുട്ടി മാറി ഇതെന്റെ കുട്ടിയല്ല എന്റെ കുട്ടി ഇങ്ങനല്ല……

അന്നേ ദിവസം അവിടെ ആകെ ആ ഒരു പ്രസവം മാത്രം നടന്നത് കൊണ്ട് കുട്ടി മാറിയില്ല എന്ന് ഉറപ്പായി അല്ലെങ്കിലും ഓഫറിൽ കിട്ടുന്നത് അത്രയല്ലെ ക്വാളിറ്റി ഉണ്ടാവൂ ….

കാറിപ്പൊളിക്കുന്ന രണ്ടു വെള്ളക്കാർക്കിടയിൽ കിടന്ന് പുഞ്ചിരിതൂകികൊണ്ടായിരുന്നു ഈ കറുമ്പന്റെ കിടപ്പ്…..

അന്നവനറിയില്ലായിരുന്നു ജീവിതകാലം മുഴുവൻ കറുപ്പിന്റെ പേരിൽ കളിയാക്കപ്പെടുമെന്ന് …

കൂടെ ഒരേ ഗർഭപാത്രത്തിൽ കിടന്ന് ഒരുമിച്ച് അത്തള പിത്തള കളിച്ച ആ സഹോദരങ്ങൾ അവരായിരുന്നു എന്നെ ഏറ്റവും കൂടുതൽ കളിയാക്കിയതും കരുമാടി എന്ന ഓമനപ്പേര് സമ്മാനിച്ചതും .

ഇന്ത്യക്കാരോട് ബ്രീട്ടിഷ്കാരായ വെള്ളക്കാർ പെരുമാറിയ പോലെയായിരുന്നു അവരുടെ എന്നോടുള്ള സമീപനം …

നീ കുളിക്കുന്ന വെള്ളത്തിൽ നിന്നാണോ കൺമഷിയുണ്ടാക്കുന്നത് എന്ന് പോലും ചോദിക്കും……..ഈ കാരണങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ എന്നും ഇടിയായിരുന്നു …

രണ്ട് വെള്ളക്കാർക്കിടയിൽ ഞാൻ ഒറ്റക്ക് നിന്ന് പൊരുതി അവർ രണ്ടു പേരുടെ ഇടികളും എന്റെ ഈ ശരിരം കൊണ്ട് ഒരുളുപ്പും അഹങ്കാരവുമില്ലാതെ വാങ്ങികൂട്ടി …..

ഇടി കൊണ്ട് തളർന്ന് വിഴുമ്പോഴും മനസ്സിൽ സ്വാന്തന്ത്ര സമര നേതാക്കളെ മനസ്സിലോർത്ത് ഭാരത് മാതാ കീ ജയ് വിളിച്ച് എന്റെ രോഷം ഞാൻ എന്നിൽ തന്നെ അടക്കിവയ്ക്കും ..

അല്ലെങ്കിൽ പിന്നെയും വാങ്ങികൂട്ടെണ്ടി വരും അതാണ്……പുറത്തെവിടെ ഞങ്ങൾ മൂന്ന് പേരെയും കൊണ്ട് പോയാലും പണിയില്ലാണ്ട് ചൊറിയും കുത്തിയിരിക്കണ ആരെങ്കിലും വന്ന് ചോദിക്കും ങ്ങേ ഇതും നിങ്ങടെ മോൻ തന്നെയാണോ??

ഇതെങ്ങനെ ഇങ്ങനെ കറുത്തതായി എന്ന്….ചിലരോട് അച്ഛൻ ചൂടായിപറയും നിങ്ങ നിങ്ങടെ ജട്ടിയിടാൻ നോക്ക് എന്ന്……

മറ്റു രണ്ടു പേർക്കും കൊടുക്കുന്നതിലും കൂടുതൽ സ്നേഹം തന്ന് അമ്മയും മുത്തശ്ശിയും എപ്പഴുംഎനിക്കൊപ്പം നിൽക്കുമായിരുന്നു …

അറിവ് വച്ച നാൾ മുതൽ അവർ രണ്ടു പേരുടെയും കൂടെ ഉള്ള പുറത്ത്പോക്ക് ഞാൻ നിർത്തി കാരണം മറ്റുള്ളവരുടെ കളിയാക്കലിൽ അവരോടോപ്പം ചേർന്ന് കളിയാക്കി ചിരിക്കാൻ മ്മടെ സഹോദരങ്ങളും ചേരും …

അതുകൊണ്ട് ഒറ്റക്കും അല്ലെങ്കിൽ അയൽവീട്ടിലെ അപ്പുവിനോടോപ്പവും ആയിരുന്നു എന്റെ യാത്ര…

അപ്പുവിന്റെ പെങ്ങളാണ് ലച്ചു അച്ഛന്റെ ബാല്യകാല സുഹൃത്തും ബിസിനസ്സിലെ പാട്ണറും കുടെയാണ് രമേശനങ്കിൾ …

അവർ തമ്മിൽപണ്ടെ മുതൽ പറഞ്ഞിട്ടുള്ളതാ എനിക്ക് മകളുണ്ടായാ നിന്റെ മകനെ കൊണ്ടും നിനക്ക് മകളുണ്ടായാ എന്റെ മകനെ കൊണ്ടും കെട്ടിക്കണമെന്ന് പക്ഷെ മ്മടെ അച്ചന്

ഓണം ഓഫറായി 3 എണ്ണത്തെ കിട്ടിയപ്പോൾ അതോടെ നിർത്തി പക്ഷെ അവിടെ രണ്ടാമത്തെത് പെൺകുട്ടി ആയപ്പോൾ ഇവളെ ആർക്ക് എന്ന ചോദ്യം ഭാക്കിയായി……

വെള്ളക്കാരുടെ കൂടെ കൂടി കരുമാടിയെന്ന് വിളിച്ചെപ്പഴും കളിയാക്കുന്ന സുന്ദരിയായ ആ ലച്ചുവും എനിക്ക് ബ്രിട്ടിഷ് കാരിയാവുകയായിരുന്നു …..

അവളുടെ സ്നേഹത്തിന് വേണ്ടി അവർ രണ്ടുപേരും മത്സരമായിരുന്നു ചിലപ്പോഴോക്കെ അടിയും കാണാം രണ്ടു പേരുടെ തോളിലും തൂങ്ങി നടക്കുന്ന അവളെ ആര് കെട്ടും എന്നതോർത്ത് തല പുകക്കേണ്ട കാര്യം എനിക്കില്ലാത്തതിനാൽ ഞാൻ പുകക്കണില്ല …….

ഇന്നായിരുന്നു ആദിവസം ലച്ചുവിന്റെ വീട്ടിൽ കല്ല്യാണം ഉറപ്പിക്കൽ വീട്ടുകാർ എല്ലാരും പോയിട്ടും പോവാതെഞാൻ മാറിനിന്നു ……

വാ അഭിയേട്ടാ വീട്ടിലേക്ക് അച്ഛനും അമ്മയും വിളിക്കുന്നു…
ലച്ചുവിന്റെ ശബ്ദം എന്നെ ചിന്തകളിൽ നിന്നുണർത്തി…വരുന്നില്ലെന്ന് പറഞ്ഞിട്ടും എന്നെ പിടിച്ച് വലിച്ച് കൊണ്ടുപോയവൾ ..

വീട്ടിലേക്ക് കയറുമ്പഴേ കണ്ടു നമ്മുടെ ഒരു വെള്ളക്കാരന്റെ മുഖം കടന്നൽ കുത്തേറ്റ പോലിരിക്കുന്നു അപ്പോൾ നറുക്ക് കിട്ടിയത് മറ്റെ സായിപ്പിനാണെന്ന് മനസ്സിലായി …..

നീയിതെവിടാർന്നു മോനെ ദേ ഇവളുടെ കല്ല്യാണം ഉറപ്പിച്ചു കയ്യിലൊരു ഗ്ലാസ് പായസവും നീട്ടി അമ്മയത് പറഞ്ഞപ്പഴും അലസ്സമായി പായസഗ്ലാസ് വാങ്ങി കുടിച്ച് മിണ്ടാതെ നിന്നു ….

അവിടെ കല്ല്യാണത്തിന്റെ ചർച്ച തകൃതിയായി നടക്കുന്നു ഇവർ രണ്ടു പേർക്കും കൂടെ പെണ്ണ് നോക്കീട്ട് മൂന്നു പേരുടെയും ഒരുമിച്ച് നടത്തിയാ മതിയാർന്നു എന്തായാലും ഇതങ്ങ് ആദ്യം

നടക്കട്ടെ അടുത്ത മാസം നല്ല ഒരു മുഹൃത്തം നോക്കി നടത്താംഅതും പറഞ്ഞ് അച്ഛനെന്നേ നോക്കി നിനക്ക് വല്ലതും മനസ്സിലായാ…..

അരികത്ത് നിന്നലച്ചുവിനെ എന്റെ അടുത്തേക്ക് തള്ളിവിട്ട് ലച്ചുവിന്റെ അമ്മയാണത് പറഞ്ഞത് നീ അറിഞ്ഞാ ഈ വെള്ളക്കാരിക്ക് ഈ കരുമാടിയെ മതിന്ന് ..

കയ്യിൽ ചേർത്ത് പിടിച്ച ലച്ചുവിനെ വിശ്വാസം വരാതെനോക്കി ഞാൻ…ഞങ്ങളെ തന്നെനോക്കി നിൽക്കുന്ന ആ വെള്ളക്കാർ കാൺകെ എന്റെ നെറ്റിയിലൊരു മുത്തം തന്ന് അവൾ വീണ്ടും എന്നെഞെട്ടിച്ചു …

ഒരിക്കലും അവരുടെ മുൻപിൽ ജയിക്കാൻ കഴിയാത്ത എനിക്കീജയം
വെള്ളക്കാരെ ഇന്ത്യയിൽ നിന്ന് തുരത്തിയോടിച്ച നമ്മൾ ഇന്ത്യക്കാരുടെ വിജയം പോലായിരുന്നു …..

Leave a Reply

Your email address will not be published. Required fields are marked *