സംഗതി മറ്റേ പരിപാടി ആയിരുന്നു രണ്ടും. അവള് പുതപ്പും മൂടി കിടക്കുവാരുന്നു. അതോടെ രണ്ടിന്റേം ഉടുതുണിയും എടുത്ത് അവന്മാര് റൂം വെളീല് നിന്ന്

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

“മക്കളേ ബൈക്കിൽ യാത്ര ചെയ്യുമ്പോ ഹെൽമെറ്റ്‌ വയ്‌ക്കേണ്ടേ..ഇപ്പോഴത്തെ കാലത്ത് അപകടങ്ങൾ ഏതൊക്കെ വഴിക്കാ വരുന്നേന്ന് ദൈവത്തിനു പോലും അറീല്ല.. ഇനീപ്പോ ഫൈൻ അടക്കാതെ നിർവാഹം ഇല്ല.. ”

റോഡിൽ പോലീസ് ചെക്കിങ്ങിനിടയിൽ ഹെൽമറ്റ് വയ്ക്കാതെ ബൈക്കോടിച്ചു വന്ന് പിടിക്കപ്പെട്ട ഗ്രീഷ്മയോടും സൂരജിനോടും കോൺസ്റ്റബിൾ അനന്തൻ വളരെ ശാന്തനായി തന്നെ സംസാരിച്ചു.

” സാർ പ്ലീസ്… ഇത്തവണ ഫൈൻ ഒന്ന് ഒഴിവാക്കാമോ പ്ലീസ് .. ഇനി മേലിൽ ആവർത്തിക്കില്ല “ഫൈൻ ഒഴിവാക്കുവാൻ സൂരജ് പരമാവധി ശ്രമിച്ചു.

” എനിക്ക് പറ്റില്ല മക്കളേ.. കണ്ടില്ലേ എസ് ഐ സാർ നേരിട്ട് ഇറങ്ങിയേക്കുവാ ഫൈൻ അടച്ചേ പറ്റുള്ളൂ… മാത്രല്ല ഇത് നിങ്ങളുടെ സുരക്ഷയുടെ കാര്യം കൂടിയല്ലേ.. അതിൽ വീഴ്ച വരുത്താൻ പാടില്ല ”

അനന്തൻ തന്റെ നിസഹായാവസ്ഥ വിവരിച്ചതോടെ ഫൈൻ അടക്കാതെ നിർവഹമില്ല എന്ന് ഉറപ്പായി.

“നീ എന്തിനാ സൂരജേ ഇവന്റെയൊക്കെ മുന്നിൽ കെഞ്ചുന്നെ.. താനാരാടോ ഞങ്ങളെ ഉപദേശിക്കാൻ ഫൈൻ അടക്കണേൽ എത്രയാ ന്ന് പറയ്.. അല്ലാണ്ട് തന്റെ ഉപദേശം കേൾക്കേണ്ട കാര്യമില്ല ഞങ്ങൾക്ക്… ”

സൂരജിന്റെ പിന്നിൽ നിന്ന ഗ്രീഷ്മയുടെ പെട്ടെന്നുള്ള മറുപടി ഒരു നിമിഷം അനന്തനു പുറമെ എസ് ഐ അനുരാജ് ഉൾപ്പെടെ എല്ലാവരെയും ഞെട്ടിച്ചിരുന്നു.

” ഗ്രീഷ്മേ .. മിണ്ടാതിരിക്ക്‌.. ഇതെന്തോന്നാ നീ ഈ പറയുന്നേ പോലീസ് ആണ്.. ”

ഒന്ന് നടുങ്ങിയെങ്കിലും വേഗത്തിൽ അവളെ ശാന്തയാക്കുവാൻ ശ്രമിച്ചു സൂരജ്.

” നീ ഒന്ന് മിണ്ടാതിരിക്ക്‌ സൂരജ്. ഇവന്മാര് ആരാ നമ്മളെ ഉപദേശിക്കാൻ. റോഡിൽ തെണ്ടാൻ ഇറങ്ങിയെങ്കിൽ തെണ്ടീട്ട് പൊയ്ക്കോണം അല്ലാണ്ട് നമുക്കിട്ടു ഉണ്ടാക്കാൻ നിൽക്കുന്നത് എന്തിനാ ”

വിട്ടു കൊടുക്കുവാൻ ഒട്ടും തയ്യാറല്ലായിരുന്നു അവൾ. അപ്പോഴും നടുക്കത്തിൽ തന്നെയായിരുന്നു അനന്തൻ.

സർവീസിൽ നിന്ന് വിരമിക്കുവാൻ എട്ടു മാസങ്ങൾ മാത്രം ബാക്കിയുള്ള അയാളുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവം ആയിരുന്നു ഇത് അതും മകളുടെ പ്രായമുള്ള ഒരാളിൽ നിന്ന്.

” എന്തുവാ കൊച്ചേ നീ ഈ പറയുന്നേ.. സംസാരം മര്യാദക്ക് ആയിക്കോ കേട്ടോ അതും വയസ്സിനു മൂത്തവരോട് ”

അനുരാജ് ഓടി വന്ന് ഇടപെട്ടതോടെ പണി പാളിയെന്ന് സൂരജിന് മനസ്സിലായി. സർ.. സോറി.അവള് അറിയാതെ പറഞ്ഞു പോയതാ ഇനി ആവർത്തിക്കില്ല.. ”

പരമാവധി രംഗം തണുപ്പിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു അവൻ.” എന്ത് അറിയാതെ പറഞ്ഞു ന്ന്. അവളുടെ ഭാവം നോക്ക്.. അറിയാതെ പറഞ്ഞതൊന്നുമല്ല ഇത്… വയസ്സിനു മൂത്തവരെ ബഹുമാനിക്കുവാൻ പഠിക്കണം ആദ്യം ”

അനുരാജും വിട്ടു കൊടുക്കുവാൻ തയ്യാറല്ലായിരുന്നു. അതോടെ രംഗം വഷളായെന്ന് മനസ്സിലാക്കി അനന്തൻ ഇടപെട്ടു.

” സർ.. വിട്ടേക്ക് സർ.. കുട്ടികൾ അല്ലേ അവർ… എനിക്ക് വിഷമം ഒന്നുമില്ല അവര് പൊയ്ക്കോട്ടെ ”

“ഞങ്ങൾക്ക് പോകാൻ തന്റെ ഔദാര്യം ഒന്നും വേണ്ട ഫൈൻ ഉണ്ടേൽ പറയ് ക്യാഷ് തരാം… റോഡിൽ ഹെൽമെറ്റ്‌ ഇല്ലാതെ ബൈക്കിൽ പോയെന്നു തൂക്കി കൊല്ലുവൊന്നും ഇല്ലല്ലോ..

എന്റെ പപ്പ ഇവിടുത്തെ എം എൽ എ യുടെ ക്ലോസ് ഫ്രണ്ട് ആണ്. കൂടുതൽ നേരം ഞങ്ങളെ ഇവിടെ നിർത്തിയാൽ ഞാൻ പപ്പയെ വിളിച്ചു പറയും ”

അല്പം അഹങ്കാരത്തോടെ ഗ്രീഷ്മ വീണ്ടും മുന്നിലേക്ക് വന്നപ്പോൾ കൈ തരിച്ചിട്ടും ശാന്തനായി അനുരാജ്.

ഉള്ളിൽ വല്ലാത്ത വിഷമം തോന്നിയെങ്കിലും അത് പുറത്ത് കാട്ടാതെ പുഞ്ചിരിച്ചു തന്നെ നിൽക്കുന്ന അനന്തനെ കാൺകെ അവന്റെ സഹന ശേഷി നശിച്ചു. പതിയെ സൂരജിനടുത്തേക്ക് ചെന്നു അനുരാജ്.

” ടാ കൊച്ചനെ.. ഈ അനന്തേട്ടൻ ഞങ്ങൾ അത്രത്തോളം ബഹുമാനിക്കുന്ന ആളാണ്.. ആ മനുഷ്യനോടാ നിന്റെ ഈ ഈ കൂട്ടുകാരി ഇത്രേം മോശമായി പെരുമാറിയത്.

അഞ്ഞൂറ് രൂപ ഫൈനും അടച്ചു ഈ മൊതലിനെ വിളിച്ചു വേഗം സ്ഥലം കാലയാക്കിക്കോ.. ഒന്നിരുത്തി ചെക്ക് ചെയ്താൽ നല്ല ഫൈനിനുള്ള വക നിന്റെ വണ്ടീന്ന് തന്നെ കിട്ടും ഇവളുടെ വായിൽ ന്ന് വീഴുന്ന സംസാരത്തിനു അതാ ചെയ്യേണ്ടേ..

പക്ഷെ നീ ഒരു പാവം ആയോണ്ട് തത്കാലം അത് ചെയ്യുന്നില്ല.. വേഗം സ്ഥലം കാലിയാക്ക് ”

ഗ്രീഷമയെ കൂടി ഒന്ന് നോക്കി പല്ലിറുമ്മി അനന്തന് നേരെ തിരിഞ്ഞു അവൻ”അനന്തേട്ടാ ഒരു അഞ്ഞൂറ് എഴുതി കൊടുത്തേക്ക് ”

അത്രയും പറഞ്ഞു അനുരാജ് നടന്നു നീങ്ങുമ്പോൾ ഒരു കൂസലും ഇല്ലാതെ തന്നെ നിന്നു ഗ്രീഷ്മ. അഞ്ഞൂറ് രൂപ ഫൈൻ അടച്ചു കൊണ്ട് അപ്പോൾ തന്നെ സൂരജും ഗ്രീഷ്മയും അവിടെ നിന്നും പോയി.

വല്ലാത്തൊരു നാണം കെട്ട അവസ്ഥയിൽ ആയിപോയി അനന്തൻ അപ്പോൾ. ഇന്നേവരെ എല്ലാവരെ കൊണ്ടും നല്ലത് മാത്രം പറയിപ്പിച്ചിട്ടുള്ള അയാൾക്ക് ഈ സംഭവം വല്ലാത്ത ക്ഷീണമായി പ്രത്യേകിച്ച് സഹപ്രവർത്തകരുടെ മുന്നിൽ വച്ചായത് കൊണ്ട്.

അതും മകളുടെ പ്രായമുള്ള പെൺകുട്ടിയിൽ നിന്നും.” സാറേ.. ഞാൻ സ്റ്റേഷനിലേക്ക് പൊയ്ക്കോട്ടേ.. ഇന്നിനി വയ്യ.. ഒന്നിനും “അനന്തന്റെ വാക്കുകളിലെ നോവ് തിരിച്ചറിഞ്ഞു അനുരാജ്.

” അനന്തേട്ടാ.. നിങ്ങൾ ഇങ്ങനെ സെന്റി അടിക്കാതെ ഇച്ചിരി നേരം ജീപ്പിൽ കേറി ഇരുന്ന് റസ്റ്റ്‌ എടുക്ക്.. നമ്മൾ ഇതെത്ര കേട്ടേക്കുന്നു. അവൾ ഈ കാണിച്ച അഹങ്കാരത്തിനുള്ളത് അവൾക്ക് തന്നെ കിട്ടിക്കളും.. ”

ആശ്വാസ വാക്കുകൾ പറഞ്ഞു അനുരാജ് വീണ്ടും തന്റെ ജോലിയിലേക്ക് മുഴുകി. അല്പ സമയം കൂടി അങ്ങിനെ നിന്ന ശേഷം പതിയെ അനന്തനും.

സമയം വീണ്ടും നീങ്ങി. നിയമം തെറ്റിച്ചു വന്ന അനേകം പേർക്ക് ഫൈൻ നൽകി ഒടുവിൽ കടുത്ത ചൂടിൽ വലഞ്ഞു പോലീസിന്റെ ആ ടീം..

” ഇന്നിപ്പോ ഇത്രേം വച്ച് നിർത്താം.. നല്ല ചൂട് ഇനി കൂടുതൽ സമയം ഇവിടെ ഇങ്ങനെ നിൽപ്പ് പന്തിയല്ല ”

അനുരാജ് വിയർത്ത് അവശനായി ജീപ്പിനരികിൽ എത്തി അല്പം വെള്ളം കുടിച്ചു.

” ഇച്ചിരി വെയിൽ കൊണ്ടപ്പോൾ സാറിന്റെ കാറ്റ് പോയി. കഴിഞ്ഞ രണ്ട് മാസമായി എനിക്ക് റോഡ് നിയന്ത്രണം ആയിരുന്നു ഈ ചൂടത്തു തന്നെ.. ആ എന്റെ അവസ്ഥ ഒന്ന് ഓർത്തു നോക്കണേ.. ഇപ്പോഴാ ഒന്ന് ഡ്യൂട്ടി മാറികിട്ടിയത്. ”

” അല്ലേലും ഈ ചെറുപ്പക്കാരായിട്ട് കാര്യമില്ല നമ്മടൊന്നും അത്രേം സ്റ്റാമിന ഇവർക്കില്ല ”

മറ്റു പോലീസുകാർ അടക്കം പറച്ചിലുകളുമായി ജീപ്പിനുള്ളിലേക്ക് കയറി. ഒപ്പം അനന്തനും.

വെള്ളം കുടിച്ച് മുഖം കഴുകി തിരിയവേ ആണ് അനുരാജിന്റെ ഫോൺ ശബ്ദിച്ചത്.

സ്‌ക്രീനിൽ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പേര് കണ്ട് സംശയത്തോടെ അവൻ കോൾ അറ്റന്റ് ചെയ്തു..

ഗൗരമുള്ള എന്തോ കാര്യമാണ് സംസാരിക്കുന്നത് എന്ന് അവന്റെ മുഖത്തെ ഭാവ മാറ്റത്തിൽ നിന്നും മനസ്സിലാക്കി അനന്തൻ. അല്പ സമയത്തിനകം കോൾ കട്ട് ആക്കി അനുരാജ് ജീപ്പിലേക്ക് കയറി.

” നേരെ പുഷ്പ ലോഡ്ജിലോട്ട് പോട്ടെ.. അവിടെ എന്തോ പ്രശ്നം.. അനാശാസ്യം എന്നൊക്കെ പറഞ്ഞു നാട്ടുകാര് ആരെയോ അവിടെ പിടിച്ചു വച്ചിട്ടുണ്ട്.. ഒന്ന് പോയി നോക്കാം.. ”

” ഓക്കേ സർ.. “മറുപടി പറഞ്ഞു കൊണ്ട് ഡ്രൈവർ ജീപ്പ് സ്റ്റാർട്ട്‌ ആക്കി നിമിഷങ്ങൾക്കകം ലോഡ്ജിലേക്ക് പാഞ്ഞു.

പോലീസ് എത്തുമ്പോൾ ചെറിയൊരു ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു ആ ലോഡ്ജിനു മുന്നിൽ. ജീപ്പ് നിർത്തുമ്പോഴേക്കും പഞ്ചായത്ത് പ്രസിഡന്റ് ഓടി അരികിലേക്കെത്തി.

” സാറേ… സിറ്റിയിലെ ഏതോ വലിയ വീട്ടിലെ പിള്ളേര് ആണ്. ആളില്ലാത്ത ഇടം നോക്കി വന്നതാണെന്ന് തോന്നുന്നു. ഒരു ബൈക്കിലാ വന്നേ.. ”

അയാളുടെ വിശദീകരണം കേട്ടുകൊണ്ടാണ് അനുരാജ് ജീപ്പിൽ നിന്ന് ഇറങ്ങിയത്

” അതിനു.. രണ്ട് പിള്ളേര് ബൈക്കിൽ വന്ന് റൂം എടുത്താൽ അനാശാസ്യം ആകോ.. ഇപ്പോഴത്തെ നിയമം ഒന്നും അറില്ലേ നിങ്ങൾക്ക്. ”

അവന്റെ ചോദ്യം കേട്ട് പ്രസിഡന്റ് പതിയെ തല ചൊറിഞ്ഞു.” സാറേ ഇത് ആ പിള്ളേര് ചുമ്മാ പണി ഉണ്ടാക്കിയതാ. ഇതൊരു ലോക്കൽ ലോഡ്ജ് ആണ്. ഇവിടുത്തെ ലോക്കൽ പിള്ളേരൊക്കെ ഇടക്കിടക്ക് വന്ന് റൂം എടുത്ത് പാട്ടും കൂത്തുമായൊക്കെ അറുമാദിക്കാറുണ്ട്.

അവർക്കിടയിലേക്കാ ഈ പെണ്ണും ചെക്കനും വന്ന് കേറിയേ.. വന്ന പാടെ ആ പെണ്ണ് ഒരുത്തന്റോടെ കേറി അങ്ങ് ഉടക്കി. ഉടക്കി ന്ന് വച്ചാൽ അവന്റെ ചെക്കിടത്തിട്ട് ഒന്ന് പൊട്ടിച്ചു.

അവൻ എന്തോ ഞോണ്ടി പോലും… സംഗതി അവള് പണക്കൊഴുപ്പ് കാണിച്ചതാ.. അവളുടെ അച്ഛൻ നമ്മടെ എം എൽ എ യുടെ ക്ലോസ് ഫ്രണ്ട് ആണ് പോലും… ”

അത്രയും കേൾക്കെ അനുരാജിന്റെ ഉള്ളിൽ ഒരു ചെറിയ സ്പാർക്ക് ഉണ്ടായി.എം എൽ എ യുടെ ഫ്രണ്ടിന്റെ മോള്.. ഇത് അവരാകുമോ.. ‘

സംശയത്തോടെ അവൻ അനന്തനെ നോക്കുമ്പോൾ അയാളുടെ മനസ്സിലും അതേ സംശയം തന്നെയായിരുന്നു.

” സാറേ.. ഇത് മറ്റേ റോഡിൽ സീൻ ആക്കിയ ടീം ആകോ.. എന്നാൽ പൊളിച്ചു.. “പൊലീസുകാർ അല്പം ആവേശത്തിലായിരുന്നു.

“എന്നിട്ട്.. ബാക്കി പറയ്.. “അനുരാജ് വീണ്ടും പ്രസിഡന്റിന് നേരെ തിരിഞ്ഞു. അതോടെ അയാൾ തുടർന്നു

” ഈ പെണ്ണും ചെക്കനും റൂമിൽ കേറി ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞു പിള്ളേര് ചെന്ന് വാതിലിൽ തട്ടി. ഇച്ചിരി കഴിഞ്ഞു ചെക്കനാ തുറന്നെ.. ഇവന്മാര് എല്ലാം കൂടി റൂമിൽ ഇടിച്ചു കേറിയപ്പോ കാര്യം മനസ്സിലായി.

സംഗതി മറ്റേ പരിപാടി ആയിരുന്നു രണ്ടും. അവള് പുതപ്പും മൂടി കിടക്കുവാരുന്നു. അതോടെ രണ്ടിന്റേം ഉടുതുണിയും എടുത്ത് അവന്മാര് റൂം വെളീല് നിന്ന് പൂട്ടി എന്നെ വിളിച്ചു. ഞാൻ ദേ സാറിനേം.. ”

ഒക്കെയും കേട്ട് അല്പസമയം മൗനമായി നിന്നു അനുരാജ്.” സാറേ.. രണ്ടും കൂടി അകത്ത് മറ്റേ പരിപാടി ആയിരുന്നു. ദേ രണ്ടും കേറി പോയപ്പോ ഇട്ടോണ്ട് പോയാ ഡ്രസ്സ്‌ ആണ്. മുറീൽ ഊരി ഇട്ടിരുന്ന ഇത് ഞങ്ങൾ ഇങ്ങ് പൊക്കി. സാറ് ചാനലുകാരെയൊക്കെ വിളിക്ക് എല്ലാരും കാണട്ടെ രണ്ടിനേം ”

നാട്ടുകാരിൽ ഒരുവൻ അനുരാജിന് അരികിലേക്ക് വന്നതോടെ പതിയെ മുന്നിലേക്ക് ചെന്നു അനന്തൻ.

” അതെ.. ഇപ്പോൾ പഴേ കാലം ഒന്നും അല്ല.. പരസ്പരം സമ്മതത്തോടെയാണെങ്കിൽ ഇതൊന്നും കേസില്ല.. അതോണ്ട് നിങ്ങൾ വെറുതെ സീൻ ആക്കേണ്ട.. ”

” ഓ എന്നാൽ കേസ് വേണ്ട സാറേ.. വീഡിയോ എടുത്ത് ഷെയർ ചെയ്താലും ഇവര് നാറിക്കോളും.. അവളുടെ അഹങ്കാരത്തിനു അത് മതി.. ഞങ്ങൾ അത് ചെയ്‌തോളാം സാറന്മാര് ആദ്യം അവരെ വിളിച്ചിറക്ക് വെളിയിലോട്ട് ”

കൂടി നിന്നവർ പതിയെ പതിയേ ശാന്തത വെടിഞ്ഞതോടെ ലോഡ്ജിനുള്ളിലേക്ക് കയറി അനുരാജും മറ്റു പോലീസുകാരും. അതിനിടയിൽ അവരുടെ ഡ്രസ്സ്‌ കയ്യിലേക്ക് വാങ്ങിയിരുന്നു അനന്തൻ.

” ഇത് ചെക്കിങ്ങിനു കണ്ട പിള്ളേര് തന്നാ.. സെയിം ഡ്രസ്സ്‌ ആണ് അവര് ഇട്ടിരുന്നേ”അനുരാജ് പറഞ്ഞത് ശെരിയാണെന്ന് മറ്റു പോലീസുകാരും സമ്മതിച്ചു. റൂമിൽ തട്ടിയപ്പോൾ തുറന്നത് പ്രതീക്ഷിച്ചത് പോലെ തന്നെ സൂരജ് ആണ്. ഒരു ടൗവൽ മാത്രം ഉടുത്തുകൊണ്ടാണ് അവൻ നിന്നിരുന്നത്.

ഒന്ന് പാളി അകത്തേക്ക് നോക്കുമ്പോൾ അവർ കണ്ടു പിന്നിലായ് ബെഡ് ഷീറ്റ് കൊണ്ട് ശരീരം പുതച്ചു ഗ്രീഷ്മയും. പോലീസിനെ കണ്ട് അവർ ഒന്ന് ഭയന്നിരുന്നു. പ്രത്യേകിച്ച് അനന്തനെയും അനുരാജിനെയും

” സർ… സർ….പ്ലീസ് ഇത്..ഇഷ്യൂ ആക്കരുത് ഞങ്ങളുടെ വീട്ടുകാർ അറിഞ്ഞാൽ വലിയ പ്രശ്നം ആകും “സൂരജ് അപേക്ഷിച്ചപ്പോൾ ഒന്ന് പുഞ്ചിരിച്ചു അനുരാജ്.

” എന്തേലും പ്രശ്നമായാൽ നിങ്ങൾ എന്തിനാ പേടിക്കുന്നെ.. എം എൽ എ ഉണ്ടല്ലോ സഹായത്തിന് .. മാഡത്തിന്റെ ഫാമിലി ഫ്രണ്ട് അല്ലേ എം എൽ എ ”

അത് തനിക്കിട്ടുള്ള കുത്താണെന്ന് മനസ്സിലാക്കിയിട്ടും ശാന്തയായി തന്നെ നിന്നു ഗ്രീഷ്മ.

കാരണം അവൾക്ക് അറിയാമായിരുന്നു ഈ അവസരത്തിൽ തർക്കിക്കാൻ നിന്നാൽ അത് തനിക്കു തന്നെ നാണക്കേട് ആകും എന്നത്. പോലീസുകാർക്ക് ഒരു മുൻ വൈരാഗ്യം ഉള്ളതിനാൽ അവരൊന്ന് കണ്ണടച്ചാൽ നാട്ടുകാർ തങ്ങളെ പരമാവധി നാണം കെടുത്തും എന്നത് അവൾ ഊഹിച്ചു.

” ദേ മക്കളേ നിങ്ങൾ ഡ്രസ്സ്‌ ഒക്കെ ഇട്ട് പുറത്തേക്ക് വരൂ.. ഞങ്ങൾ വെയിറ്റ് ചെയ്യാം.. ”

കയ്യിൽ ഇരുന്ന അവരുടെ ഡ്രസ്സ്‌ ഉള്ളിലേക്ക് വച്ചു നീട്ടുമ്പോൾ അനന്തൻ കണ്ടു മടിച്ചു മടിച്ചു സൂരജിന് പിന്നിലേക്ക് മാറുന്ന ഗ്രീഷ്മയെ.. അത് കണ്ടിട്ട് അയാൾ ആ ഡ്രെസ് സൂരജിന്റെ കൈകളിലേക്ക് വച്ചു കൊടുത്തു

” നിങ്ങൾ ധൈര്യമായി ഇരിക്ക് കേസെടുക്കാൻ വകുപ്പ് ഒന്നും ഇല്ല.. പിന്നേ നാട്ടുകാർ ഇച്ചിരി വൈലന്റ് ആണ് അത് അവരോട് കേറി കയർത്തത് കൊണ്ടാണ്.. എന്തായാലും ഡ്രെസ് മാറി പുറത്ത് വാ.. ”

അനന്തൻ പതിയെ മുറിക്കും പുറത്തേക്കിറങ്ങി ഒപ്പം അനുരാജും.. ആ ഗ്യാപ്പിൽ മറ്റൊരു പോലീസുകാരൻ നൈസിനു റൂമിലേക്ക് നുഴഞ്ഞു കേറി.

” മക്കളേ ആ പോയ മനുഷ്യനെ കണ്ടോ.. അങ്ങേരോട് എന്ത് മോശമായ നിങ്ങൾ റോഡിൽ വച്ച് പെരുമാറിയേ.. എന്നിട്ടും ഈ അവസരത്തിൽ ആ മനുഷ്യൻ എന്തേലും വൈരാഗ്യം കാണിച്ചുവോ..

ഇനിയേലും മറ്റുള്ളോരുടെ പ്രായത്തെ എങ്കിലും ബഹുമാനിക്കുവാൻ പഠിക്കണം കേട്ടോ ”

പുച്ഛത്തോടെയൊന്ന് നോക്കി അയാൾ പുറത്തേക്ക് പോകുമ്പോൾ ഗ്രീഷ്മയെ ദഹിക്കുമാറ് ഒരു നോട്ടം നോക്കി സൂരജ് അത് കണ്ടിട്ട് അവളുടെ മിഴികളിൽ ചെറിയൊരു ഭയം നിഴലിച്ചു..

” മതിയായല്ലോ നിനക്ക്‌. പണത്തിന്റെ അഹങ്കാരത്തിൽ കണ്ണിൽ കണ്ടവരോട് എല്ലാം കേറി ചൊറിഞ്ഞിട്ട് ഒടുക്കം ഇമ്മാതിരി ഒരു പണി വാങ്ങി കൂട്ടിയപ്പോൾ ഇനി ജീവിച്ചിരുന്നിട്ട് കാര്യം ഇല്ലല്ലോ.. ”

അവന്റെ ശബ്ദം ഉയർന്നപ്പോൾ തല താഴ്ത്തി നിന്നു ഗ്രീഷ്മ.ഡ്രസ്സ്‌ മാറി സൂരജും ഗ്രീഷ്മയും മുറിക്കു പുറത്തേക്ക് ഇറങ്ങിയപ്പോൾ പുറത്ത് വീഡിയോ എടുക്കുവാൻ കാത്തു നിന്നവരുടെ മുന്നിൽ പെടാതെ രക്ഷപ്പെടനായി രണ്ട് പേരുടെയും ഹെൽമറ്റ് എടുത്തുകൊണ്ട് നൽകിയതും അനന്തൻ ആണ്.

” ഓ.. സാറ് അവരുടെ മുഖം രക്ഷിക്കാൻ കഷ്ടപ്പെടേണ്ട കേട്ടോ… റൂമിനു മുട്ടി അകത്ത് കേറിയപ്പോ തന്നെ ഞങ്ങൾ വീഡിയോ എടുത്തിരുന്നു. ഇവളെ നാറ്റിക്കാൻ അതാണ് ബെസ്റ്റ് ”

നാട്ടുകാർക്കിടയിലെ കമന്റുകൾ കേട്ടിട്ട് ഗ്രീഷ്മ വല്ലാണ്ട് ഭയന്നിരുന്നു. സർ…സോറി സർ.. ഇവൾക്ക് ഒരു തെറ്റ് പറ്റിയതാണ്. അത് സമ്മതിച്ചു തരാനുള്ള ചളിപ്പ് കൊണ്ടാണ് ഇവള് തല കുമ്പിട്ട് നിൽക്കുന്നെ.. ഇന്നിപ്പോ നിങ്ങൾ വന്നില്ലാരുന്നേൽ ഈ നാട്ടുകാർ നാട്ടിച്ചേനെ ഞങ്ങളെ… ”

നന്ദി സൂചകമായി അനന്തന്റെ കൈകൾ കവർന്നു കൊണ്ട് പുറത്തേക്ക് നടന്നു സൂരജ് പിന്നാലെ തല കുമ്പിട്ടു കൊണ്ട് ഗ്രീഷ്മയും. അനന്തന്റെ മുഖത്തേക്ക് നോക്കുമ്പോൾ വല്ലാത്ത കുറ്റബോധം തോന്നി അവൾക്ക്.

ഒരു നൂറു വട്ടം മനസ്സിൽ മാപ്പ് ചോദിച്ചുകൊണ്ടാണ് പോലീസിന്റെ സഹായത്തിൽ അവർ അവിടെ നിന്നും തിരിച്ചത്. പിന്നാലെ ചെന്ന് കൂവി വിളിച്ച നാട്ടുകാരെ പോലീസ് തന്നെയാണ് ഓടിച്ചു വിട്ടതും.

” അനന്തേട്ടാ നിങ്ങൾ പറഞ്ഞോണ്ട് ആണ് കേട്ടോ വേറെ നൂലാമലകൾക്ക് ഒന്നും നിൽക്കാതെ രണ്ടിനേം ഞാൻ വെറുതെ വിട്ടത്. ഇവളുടെ അഹങ്കാരത്തിനു ഒന്ന് നാറ്റിച്ചു വിടേണ്ടതാണ്..”

അത്രയും പറഞ്ഞ് അനുരാജ് ജീപ്പിനരികിലേക്ക് പോകുമ്പോൾ ഒന്ന് പുഞ്ചിരിച്ചു അനന്തൻ.

“പിള്ളേരല്ലേ സാറേ… അവരോട് നമ്മള് വാശി കാണിക്കാൻ നിന്നാൽ പിന്നേ നമ്മളും അവരും തമ്മിൽ എന്താ വ്യത്യാസം.. ഇപ്പോൾ ഈ സംഭവത്തോടെ ആ കൊച്ച് ഒരു പാഠം പഠിച്ചു കാണും. ഇനിയേലും അവളുടെ മനസ്സിലെ ആ അഹങ്കാരം അങ്ങ് മാറിയാൽ മതി ”

ആ മറുപടി കേട്ട് അനുരാജും പുഞ്ചിരിച്ചു.”എന്നാ പിന്നേ എല്ലാരും കേറിക്കോ നമുക്ക് വിടാം ”

അവൻ ജീപ്പിലേക്ക് കയറവേ മറ്റു പോലീസുകാരും കയറി.” സാറേ ഞാൻ അവന്മാരെ ഒന്ന് കണ്ടിട്ട് വരാം. ആ വീഡിയോ ലീക്ക് ചെയ്യല്ലേ ന്ന് ഒന്ന് പറയട്ടെ.. എന്തിനാ ചുമ്മാ ആ പിള്ളേരുടെ ഭാവി കളയുന്നെ.. ”

അനന്തൻ നാട്ടുകാരുടെ കൂട്ടത്തിനരികിലേക്ക് നടന്നു.”അനന്തേട്ടൻ വന്ന് വന്ന് ഒരു നന്മമരം ആയല്ലോ സാറേ…”

പിന്നിൽ ഇരുന്ന പോലീസുകാരന്റെ കമന്റ് കേട്ട് അനുരാജും ചിരിച്ചു പോയി.”ഞാൻ കാണാൻ തുടങ്ങിയ അന്ന് തൊട്ടേ അങ്ങേരു ഇങ്ങനെ തന്നാ.. ഒരു പച്ചയായ മനുഷ്യൻ. ”

അവന്റെ വാക്കുകളിൽ അനന്തനോടുള്ള ബഹുമാനം നിഴലിച്ചിരുന്നുഅനന്തൻ അരികിലേക്ക് ചെല്ലുമ്പോൾ നാട്ടുകാരുടെ നേതാവായി നിന്നവൻ പതിയെ മുന്നിലേക്ക് വന്നു.

” സന്തോഷേ.. ആ വീഡിയോ ഡിലീറ്റ് ആക്കണം… അത് പുറത്തേക്ക് ഷെയർ ചെയ്ത് പോകരുത്. പിള്ളേരുടെ ഭാവി കുളം ആക്കി ഒന്നും വേണ്ട കാണിച്ച അഹങ്കാരത്തിനു ഒരു കൊട്ട് കൊടുത്തു. അത്ര മതി കേട്ടോ.. ”

അനന്തന്റെ ആ വാക്കുകൾ കേട്ട് അല്പസമയം മൗനമായി അയാൾ ശേഷം പതിയെ തലയുയർത്തി.

” സാറേ.. വീഡിയോ ഡിലീറ്റ് ചെയ്യാം… എങ്ങിനുണ്ട് പരിപാടി സാറ് പറഞ്ഞേക്കാൾ കളർ ആയില്ലേ.. സാറിനെ നാണം കെടുത്തിയതിനു ഇരട്ടി പണിയല്ലേ ഞങ്ങൾ കൊടുത്തേ..

സാറ് വിളിച്ചപ്പോ തൊട്ടടുത്ത ജംഗ്‌ഷനിൽ ഉണ്ടാരുന്നു ഞങ്ങൾ ചെക്കനേയും പെണ്ണിനേയും അപ്പൊ തൊട്ട് ഫോളോ ചെയ്താ ഇതൊക്കെ സെറ്റ് ആക്കി എടുത്തേ.. ”

സന്തോഷ്‌ അടക്കം പറയുമ്പോൾ പതിയെ പതിയെ അനന്തന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

” പണി കൊള്ളാം… കാശ്‌ ഞാൻ ഗൂഗിൾ പേ ചെയ്തേക്കാം ഇപ്പോൾ വിട്ടോ എല്ലാരും.. ”

അത്രയും പറഞ്ഞ് കൊണ്ട് അയാൾ പതിയെ ജീപ്പിനരികിലേക്ക് തിരിഞ്ഞു നടന്നു. ആ മുഖത്തു അന്നേരം വല്ലാത്ത സംതൃപ്തി നിറഞ്ഞിരുന്നു.

“കള്ള ……… മോളെ.. നടു റോഡിൽഎന്നെ നാണം കെടുത്തി അങ്ങ് പൊയ്ക്കളയാം ന്ന് വച്ചോ.. കളി അനന്തനോടാ ”

ആത്മഗതത്തോടെ പതിയർ ജീപ്പിലേക്ക് കയറി അനന്തൻ. നിമിഷങ്ങൾക്കകം ആ ജീപ്പ് അവിടെ നിന്നും മാഞ്ഞു.

” അനന്തൻ സാറ് പൊളിയാ അല്ലേ.. പുറമെ ആള് ശാന്തൻ..പഞ്ചപാവം. പക്ഷെ സാറിനോട് കളിച്ചാൽ പണി ഏത് വഴിക്കാ വരുന്നേ ന്ന് ആർക്കും അറീല്ല.. ”

” അങ്ങേരു ഈ ഫീൽഡിൽ കിടന്ന് പയറ്റി തെളിഞ്ഞ ആളല്ലേ ടാ നമ്മളെ പോലെ തന്നെ എത്രയോ പേരുമായി കോൺടാക്ട് ഉള്ള ആളാണ്… ഒരു പണി സെറ്റ് ആക്കാൻ അങ്ങേർക്ക് ഇസി ആണ് ” അത്രയും പറഞ്ഞ് കൊണ്ട് സന്തോഷും കൂട്ടാളികളും അവിടെ നിന്നും പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *