(രചന: ആവണി)
” ഈ നാട്ടിൽ ആകെ പ്രസവിച്ചത് നീ മാത്രമാണ് എന്നൊരു ധാരണയാണ് നിനക്കുള്ളത്.
ഇന്നലെ നിന്റെ വീട്ടിൽ നിന്ന് നിന്നെയും കൊച്ചിനെയും ഇങ്ങോട്ട് കൊണ്ടു വന്നത് മുതൽ ഈ മുറിയിൽ നിന്നും നീ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. ഇവിടെ അതൊന്നും നടക്കില്ല.. ”
ദേഷ്യത്തോടെ മുറിയിലേക്ക് കയറിവന്ന അമ്മായിയമ്മ അത് പറയുമ്പോൾ ഹേമ അവരെ അമ്പരന്നു നോക്കി.” ഞാൻ കൊച്ചിനെ നോക്കുന്നത് കൊണ്ടല്ലേ അമ്മ പുറത്തോട്ട് വരാത്തത്..? ”
പതിഞ്ഞ ശബ്ദത്തിൽ മറുപടി കൊടുത്തു.” നാട്ടിൽ വേറെ കൊച്ചുങ്ങളൊന്നും ഇല്ലാത്തതു പോലെയാണ് നിന്റെ ഒരു രീതി. നിന്റെ ഭർത്താവിനെ ഉൾപ്പെടെ മൂന്നു പേരെ പ്രസവിച്ചതാണ് ഞാനും. അവരെ മൂന്നുപേരെയും പൊന്നു പോലെ തന്നെയാണ് ഞാൻ വളർത്തിയത്.
അതുപോലെ ഈ കൊച്ചിനെയും നോക്കാൻ എനിക്കറിയാം.എന്റെ മകന്റെ കുട്ടിയല്ലേ.. അവനെ നോക്കാനും അവനു എന്തെങ്കിലുമൊക്കെ വേണമെങ്കിൽ ചെയ്തു കൊടുക്കാനും ഒക്കെ എനിക്കറിയാം. അതൊന്നും നീ എന്നെ പഠിപ്പിക്കേണ്ട. ”
അമ്മായിയമ്മ പറഞ്ഞപ്പോൾ താൻ തീരെ ചെറുതായി പോയത് പോലെയാണ് ഹേമയ്ക്ക് തോന്നിയത്.
“അമ്മയ്ക്ക് കുട്ടികളെ നോക്കാൻ അറിയില്ല എന്നൊന്നും ഞാൻ പറഞ്ഞില്ല. പക്ഷേ ഇവന് അമ്മയെ പരിചയമില്ലല്ലോ. ഇന്നലെ ഞങ്ങൾ ഇങ്ങോട്ട് വന്നതല്ലേ ഉള്ളൂ. പതിയെ പതിയെ അവൻ എല്ലാവരുമായും ഇണങ്ങി കൊള്ളും.”
ഹേമ പറഞ്ഞത് അമ്മായി അമ്മയ്ക്ക് സ്വീകാര്യമായിരുന്നില്ല.”എന്തായാലും നീ ഇപ്പോൾ കുഞ്ഞിനെയും കൊണ്ട് എഴുന്നേറ്റു നിൽക്കു.. ഞാൻ ഒന്ന് ഉഴിഞ്ഞിടട്ടെ. ഇന്നലെ തൊട്ട് ഇവിടെ വരുന്ന ഓരോരുത്തരും മാറി മാറി കണ്ടും തൊട്ടും കൊച്ചിന് വയ്യാതെയായി. വന്നവരൊക്കെ കൂടി അതിനെ കണ്ണ് വച്ചിട്ടുണ്ടാവും.”
അവർ അതു പറഞ്ഞപ്പോൾ ഹേമ എതിർക്കാൻ പോയില്ല. അവരുടെ വിശ്വാസത്തെ ഇല്ലാതാക്കാൻ അവൾക്ക് തോന്നിയില്ല.
കുഞ്ഞിനെ ഉഴിഞ്ഞ് അത് അടുപ്പിൽ കൊണ്ടിട്ട് അവർ തിരികെ വന്നു.” നീ വീണ്ടും ഇവിടെ തന്നെ ഇരിക്കുന്നതേയുള്ളൂ.. എഴുന്നേറ്റു പോയി വല്ല പണിയും ചെയ്യൂ.”
അവർ ദേഷ്യപ്പെട്ടു. അവൾക്ക് ആകെ ഒരു വീർപ്പുമുട്ടൽ തോന്നി.” ഞാൻ എന്താ അമ്മേ ചെയ്യേണ്ടത്..? “അവൾ ചോദിച്ചു.
” നിന്നെ ഏഴാം മാസത്തിൽ ഇവിടെ നിന്ന് വിളിച്ചു കൊണ്ടു പോകുന്നതുവരെ ഇവിടെ നീ എന്തൊക്കെയാണോ ചെയ്തിരുന്നത് അതൊക്കെ തന്നെയാണ് ചെയ്യാനുള്ളത്.”
അവർ രൂക്ഷമായി അവളെ നോക്കി കൊണ്ട് മറുപടി കൊടുത്തു. അവൾ കൂടുതൽ ഒന്നും പറയാതെ കുട്ടിയെ കട്ടിലിൽ കിടത്തിക്കൊണ്ട് എഴുന്നേറ്റ് പോയി.
അവൾ പോയപ്പോൾ തന്നെ അമ്മായിയമ്മ അവിടെ ഇരുന്നു.”അച്ഛമ്മയുടെ പൊന്നേ..”അവർ കുഞ്ഞിനെ കൊഞ്ചിക്കാൻ തുടങ്ങി.
അടുക്കളയിൽ അവൾ തിരക്കിട്ട് ഓരോ പണികളിൽ ആയിരുന്നു. ഓരോന്ന് ചെയ്യുമ്പോഴും അവളുടെ മനസ്സ് കുഞ്ഞിന്റെ അടുത്തു തന്നെയായിരുന്നു.
ഇടയ്ക്ക് എപ്പോഴോ അമ്മായിയമ്മയുടെ ഫോൺ ബെൽ അടിച്ചു. അവരുടെ ഒരു സുഹൃത്തായിരുന്നു അത്. വേഗം തന്നെ അവർ ഫോൺ അറ്റൻഡ് ചെയ്തു.
” എന്താടി രാവിലെ തന്നെ..? “അവർ ചോദിച്ചു.” ഞാൻ വെറുതെ കൊച്ചിന്റെ വിശേഷങ്ങൾ ഒക്കെ ചോദിക്കാൻ വേണ്ടി വിളിച്ചതാണ്. ”
മറുവശത്തു നിന്ന് മറുപടി വന്നു.”എന്ത് വിശേഷം.. കൊച്ച് ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. വീട് മാറിയതിന്റെ അസ്വസ്ഥത ആയിരിക്കും.”
അവർ പറഞ്ഞു.” കൊച്ചിനെ കുളിപ്പിക്കുന്നതൊക്കെ ആരാ..?”” ഞാനല്ലാതെ പിന്നെ ആര് ചെയ്യാനാണ് അതൊക്കെ ഇവിടെ.. അവൾക്ക് കൊച്ചിനെ നോക്കാൻ ഒന്നും അറിയില്ല. അതിനെ കൊഞ്ചിക്കാനോ അതിന്റെ കരച്ചിൽ മാറ്റാൻ പോലും അവൾക്ക് അറിയില്ല.
ഇപ്പോൾ തന്നെ കൊച്ചിനെയും കളിപ്പിച്ചാണ് ഞാൻ ഇരിക്കുന്നത്. അവളോട് ഞാൻ പറഞ്ഞതാണ് കൊച്ചിനെയും നോക്കി ഇരുന്നാൽ മതി അടുക്കള പണിയൊക്കെ ഞാൻ ചെയ്തോളാം എന്ന്.
അപ്പോൾ അവൾ പറഞ്ഞത് എന്താണെന്ന് അറിയാമോ.. അമ്മയ്ക്ക് വയസ്സും പ്രായവും ഒക്കെ ആയില്ലേ കൊച്ചിനെയും കളിപ്പിച്ച് ഇവിടെയിരുന്നോ..
അടുക്കള പണിയൊക്കെ ഞാൻ ചെയ്തോളാം എന്ന്.കാര്യമെന്താ.. കൊച്ചിനെ നോക്കാൻ പാടുണ്ട്. അടുക്കളയിൽ ആകുമ്പോൾ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി കളഞ്ഞാൽ പോരെ..? ”
അവർ മരുമകളെ പരിഹസിച്ചു ചിരിച്ചു.അതേ നിമിഷം തന്നെ കുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങി. അത് കേട്ടതോടെ അവർ വേഗത്തിൽ ഫോൺ കട്ട് ചെയ്തു.
പിന്നെ കുഞ്ഞിനെ കയ്യിലെടുത്ത് കൊഞ്ചിക്കാൻ തുടങ്ങി.കുഞ്ഞിന്റെ കരച്ചിൽ കേട്ടുകൊണ്ട് ഹേമ അവിടേക്ക് ഓടിയെത്തി.
” അമ്മേ.. കുഞ്ഞിനെ ഇങ്ങു താ. അവന് വിശക്കുന്നുണ്ടാകും. “അവൾ ചോദിച്ചു.”ഇത് വിശന്നിട്ട് കരയുന്നതൊന്നുമല്ല. ഞാനും വളർത്തിയതല്ലേ മൂന്നു മക്കളെ. വിശന്നിട്ട് കരയുന്നതും അല്ലാതെ കരയുന്നതും ഒക്കെ കേട്ടാൽ എനിക്ക് തിരിച്ചറിയാം.
ഇത് അവന് കിടന്നിട്ട് മടുപ്പായപ്പോൾ കരഞ്ഞതാണ്. കുറച്ചു സമയം എടുത്തു നടക്കുമ്പോൾ അവന്റെ വാശിയൊക്കെ മാറിക്കോളും. അതൊക്കെ ഞാൻ നോക്കിക്കോളാം. നീ പോയി വേറെ എന്തെങ്കിലും പണി ഉണ്ടെങ്കിൽ ചെയ്യാൻ നോക്കു..”
അവർ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വാടി.” അങ്ങനെയല്ല അമ്മേ. അവൻ ഈ സമയത്താണ് സാധാരണ പാല് കുടിച്ച് ഉറങ്ങുന്നത്. അതുകൊണ്ടാണ് അവൻ കരയുന്നത്. ”
അവൾ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.” നിന്നോട് ഞാൻ ഒരു തവണ പറഞ്ഞു. നീ നിന്റെ കാര്യം നോക്കിപ്പോ.”
അവളോട് ദേഷ്യപ്പെട്ടപ്പോൾ കരഞ്ഞുകൊണ്ട് നിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ. അവളെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ കുഞ്ഞിനെയും കയ്യിലെടുത്ത് അവർ പുറത്തേക്ക് നടന്നു. അവൾക്ക് ആകെപ്പാടെ ഒരു വല്ലായ്ക തോന്നി.
വൈകിട്ട് ഭർത്താവ് ജോലി കഴിഞ്ഞു വന്നപ്പോൾ അവൾ അത് പറയുകയും ചെയ്തു.
” എനിക്ക് എന്താണെന്ന് അറിയില്ല. അമ്മയുടെ പെരുമാറ്റം ആകെ ഒരു വല്ലായ്ക പോലെ. കുഞ്ഞിനെ എടുക്കാനോ അവനെ ഒന്ന് കൊഞ്ചിക്കാനോ പോലും എന്നെ സമ്മതിക്കുന്നില്ല.
അവൻ വിശന്നു കരഞ്ഞാൽ പാല് കൊടുക്കാൻ പോലും സമ്മതിക്കുന്നില്ല. ഒരു അവകാശം സ്ഥാപിക്കുന്നതു പോലെയൊക്കെയാണ് അമ്മയുടെ രീതി.”
സങ്കടത്തോടെ അവൾ പറയുന്നത് കേട്ടപ്പോൾ അവൻ ചിരിച്ചു.” ഇതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാണ്. പിന്നെ അവകാശം സ്ഥാപിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. അത് അവന്റെ അച്ഛമ്മ അല്ലേ..? പിന്നെ നീ സന്തോഷിക്കുകയല്ലേ വേണ്ടത്.
കുഞ്ഞിനെ നോക്കി നിനക്ക് കഷ്ടപ്പെടേണ്ടല്ലോ. എത്രയോ സ്ത്രീകൾ കുഞ്ഞിനെ നോക്കാൻ ഒരു സഹായത്തിനു പോലും ആരും ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട്. നിനക്ക് സുഖമല്ലേ..? ”
ഭർത്താവ് പറഞ്ഞത് ഇഷ്ടപ്പെടാതെ അവൾ അയാളെ തള്ളി മാറ്റി.”ആ ഒരു സുഖം എനിക്ക് വേണ്ട.”
കടുത്ത മുഖത്തോടെ അത്രയും പറഞ്ഞു കൊണ്ട് അവൾ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ കുഞ്ഞുമായി പുറത്തിരിക്കുന്ന മരുമകളെ കണ്ടുകൊണ്ടാണ് അമ്മായിയമ്മ അവിടേക്ക് വന്നത്.
” നീ എന്തിനാ ഇവനെയും കൊണ്ട് ഇവിടെ വന്നിരിക്കുന്നത്..? നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇവന്റെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം എന്ന്. വീട്ടിലെ കാര്യങ്ങൾ മാത്രം നിന്നോട് ചെയ്താൽ മതി എന്ന് ഞാൻ പറഞ്ഞതല്ലേ..? ”
അവർ ദേഷ്യത്തോടെ ചോദിക്കുന്നുണ്ടെങ്കിലും അത് ശ്രദ്ധിക്കാതെ അവൾ കുഞ്ഞിനെ മാത്രം നോക്കിയിരുന്നു.
“ഡീ.. നിന്നോടാണ് ഞാൻ സംസാരിക്കുന്നത്.”അവർ ശബ്ദമുയർത്തി.”ദേ.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. നിങ്ങളെന്നെ ഭർത്താവിന്റെ അമ്മയാണ് എന്ന സ്ഥാനം നിങ്ങൾക്ക് തരുന്നതു കൊണ്ട് മാത്രമാണ് നിങ്ങൾ പറയുന്നതൊക്കെ കേട്ട് ഞാൻ മിണ്ടാതെ നിൽക്കുന്നത്.
എന്ന് കരുതി എന്റെ തലയിൽ കയറാൻ വരരുത്. ഞാൻ എടുത്തു നിൽക്കുന്നുണ്ടെങ്കിൽ അത് എന്റെ കൊച്ചിനെയാണ്.
ഇവ നെ കൊഞ്ചിക്കാനും ലാളിക്കാനും ഒക്കെ മറ്റാരെക്കാളും അവ കാശവും അധികാരവും എനിക്ക് തന്നെയാണ്. അമ്മ കൂടുതൽ അവകാശം സ്ഥാപിക്കാൻ കഷ്ടപ്പെടണമെന്നില്ല.
നല്ല രീതിയിൽ ആ ണെങ്കിൽ നല്ല രീതിയിൽ. നമുക്ക് സ്നേഹിച്ചും കലഹിച്ചും ഒക്കെ മു ന്നോട്ടു പോകാം. അല്ലാതെ എനിക്കിട്ട് പ ണിയാനാണ് ഉദ്ദേശമെങ്കിൽ, എന്റെ സ്വഭാവത്തിലും മാറ്റം വരും.
എന്തുവേണമെന്ന് നന്നായി ആലോചിച്ചിട്ട് അമ്മ ഒരു മറുപടി പറയൂ. ആലോചിക്കുമ്പോൾ ഒരു കാര്യം മനസ്സിൽ വച്ചേക്കണം. അമ്മ പഴയ രീതിയിൽ തന്നെ തുടരാൻ ആണെങ്കിൽ, ഞാൻ എന്റെ കൊച്ചിനെയും കൊണ്ട് എന്റെ വീട്ടിലേക്ക് പോകും.
അപ്പോൾ പിന്നെ സ്വാഭാവികമായും കുറച്ചു ദിവസം കഴിയുമ്പോൾ എന്റെ ഭർത്താവ് എന്റെ അടുത്തേക്ക് തന്നെ വരും. കാരണം അ യാൾക്ക് അയാളുടെ കൊച്ചിനെ കാണാതിരിക്കാൻ പറ്റില്ലല്ലോ.
അവസാന കാലത്ത് മോനും മരുമകളും കൊച്ചും ഒന്നുമില്ലാതെ ഒറ്റയ്ക്ക് ഒരു വീട്ടിൽ ക ഴിയേണ്ടി വരും. അതൊക്കെ കൂടി ഓ ർത്തിട്ട് വേണം ഒരു തീരുമാനം എടുക്കാൻ.. ”
അവരോട് അത്രയും പറഞ്ഞു കൊണ്ട് കുഞ്ഞിനെയും കൊഞ്ചിച്ച് അവൾ അ കത്തേക്ക് കയറിപ്പോയി.
ഇത്രയും നാളും സാ ധുവിനെ പോലെയിരുന്ന് മരുമകളുടെ ഭാവമാറ്റത്തിൽ പകച്ചു നിൽക്കുകയായിരുന്നു ആ അമ്മായി അമ്മ.
അതിനേക്കാൾ ഉപരി അവരെ അലട്ടിയ മറ്റൊരു പ്രശ്നം, അവൾ പറഞ്ഞതു പോലെ പ്രവർത്തിക്കുമോ എന്നുള്ളതായിരുന്നു..