മകൾ
(രചന: Ahalya Sreejith)
അഞ്ചു മണിയുടെ ബസ് സ്റ്റോപ്പിൽ വന്നു നിന്നു. അതിൽ നിന്നും സുമ വേഗത്തിൽ ഇറങ്ങി.
“ഒന്ന് വേഗം വീട്ടിൽ എത്തിയാൽ മതിയാരുന്നു ഓവർ വർക്ക് ആയതുകൊണ്ടാന്നു തോന്നുന്നു നല്ല തലവേദന ” അവൾ സ്വയം പറഞ്ഞു കൊണ്ട് ഇടവഴിയിലേക് കയറി.
ഇടവഴിയിലൂടെ നടക്കുമ്പോൾ അവളുടെ കണ്ണുകൾ ആരെയോ തിരയുന്നുണ്ടാരുന്നു.
വേറെ ആരെയുമല്ല അവളുടെ കൊച്ചു കൂട്ടുകാരി അമ്മുവിനെ തന്നെ. തനിക്കൊരു മകളുണ്ടാരുന്നേൽ അവളുടെ പ്രായം കാണും എന്നാലും അവൾ സുമക്കു മകളും കൂട്ടുകാരിയും ഒക്കെ ആയിരുന്നു.
ആ ഇടവഴിയുടെ ഓരത്ത് ഒരു ചെറിയ പീടിക ഉണ്ട് അവിടുത്തെയാണ് അമ്മു. പീടികയോട് ചേർന്നുള്ള കൊച്ചു വീട്ടിലാണ്
അമ്മുവും അമ്മുമ്മയും താമസിക്കുന്നത്.കുഞ്ഞിലേ തന്നെ അച്ഛനും അമ്മയും ആക്സിഡന്റിൽ പെട്ടു മരിച്ചിരുന്നു.
അമ്മുവിന് ഇപ്പോൾ അമ്മുമ്മ മാത്രമേ ഉള്ളു. പീടികയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് അമ്മുമ്മ ആ പന്ത്രണ്ടു വയസുകാരിയെ വളർത്തുന്നു. എന്നും ജോലി കഴിഞ്ഞുഎത്തുന്ന സുമയെ കാത്തു അമ്മു നിൽക്കും.
അവൾക് സുമ ടൗണിൽ നിന്ന് പലഹാരങ്ങളും മറ്റും വാങ്ങിക്കൊണ്ടു വന്നു കൊടുക്കുകയും ചെയ്യുമാരുന്നു.
വല്ലാത്തൊരു ആത്മബന്ധമരുന്നു അവർക്കിടയിൽ. സുമക്കു ഒരു ദിവസം പോലും അവളെ കാണാതിരിക്കാൻ പറ്റുമാരുന്നില്ല.
സ്നേഹനം നഷ്ടപ്പെട്ടു ഒറ്റപെടുന്നവർക്കല്ലേ സ്നേഹത്തിന്റെ
മഹത്വം തിരിച്ചറിയാൻ പറ്റു.
അത്തരത്തിലൊരു ഹതഭാഗ്യ ആയിരുന്നു സുമയും. ഇരുപത്തിനാലാം
വയസിൽ വിവാഹിതയായ അവൾക് തന്റെ ഭർത്താവിനെയും വയറ്റിൽ കിടന്നിരുന്ന കുഞ്ഞിനേയും ഒരു ആക്സിഡന്റിൽ നഷ്ടപ്പെട്ടു.
രണ്ടാമത് ഒരു വിവാഹം കഴിക്കാൻ വീട്ടുകാര് നിർബന്ധിച്ചിട്ടും അവൾ തയാറായില്ല. അവൾക്കു മറ്റൊരാളെ ഭർത്താവായി സങ്കല്പിക്കാൻ പോലും കഴിയില്ലായിരുന്നു.
ഇപ്പോൾ പതിനൊന്നു വർഷമായി ഇത് വരെയും മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തമായി നേടിയെടുത്ത ജോലിക്ക് പോകുന്നു. ഇപ്പോൾ അവൾക്കു സ്വന്തമെന്നു പറയാൻ അമ്മ മാത്രം.
വിധവയായ ഒരുവൾക്കു
മുൻപിൽ കഴുകന്റെ കണ്ണുകളുമായി വരുന്നവരാണല്ലോ ഇന്ന് സമൂഹത്തിൽ. സുമയുടെ നേരെയും അത്തരം ദൃഷ്ടികൾ പതിയാറുണ്ടായിരുന്നു.
പക്ഷെ അവളുടെ ധൈര്യത്തിനും തന്റേടത്തിനും മുൻപിൽ അവരെല്ലാം ഭയചകിതരായി തോറ്റോടിട്ടെ ഉള്ളു.
അന്നൊരു തിങ്കളാഴ്ച ആയിരുന്നു ഡ്യൂട്ടിക് പോകാൻ ഇറാകിയപ്പോളാണ്
അടുത്ത വീട്ടിലെ സ്ത്രീ ഓടി വന്നു പറഞ്ഞു
” അമ്മുവിന്റെ അമ്മുമ്മ മരിച്ചു ഇന്ന് വെളുപ്പിനെ പാവം ആ കുട്ടിക്ക് ഇനി ആരുമില്ല”
കേൾക്കേണ്ട താമസം സുമ ബാഗ് ഉമ്മറത്ത് വെച്ചിട്ട് അമ്മുവിന്റെ വീട്ടിലേക്കു ഓടി.അമ്മുമ്മയുടെ ചേതനയറ്റ ശരീരത്തിൽ കെട്ടിപിടിച്ചു കരയുകയാണ് അമ്മു.
സുമയെ കണ്ടപാടെ അമ്മു ഓടി വന്നു കെട്ടിപ്പിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു
” ചേച്ചി എനിക്കിനി ആരുമില്ല” സുമക്കു എന്തു പറഞ്ഞവളെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു.
അപ്പോളാണ് ഒരു സ്ത്രീ അവളുടെ അടുത്തേക്ക് വന്നത് അവർ അമ്മുവിനെ സുമയിൽ നിന്നും മാറ്റി നിർത്തിയിട് പറഞ്ഞു ” ഇനി ഞാനില്ലേ മോൾക്ക്” അതാരാണെന്ന് സുമക്കു മനസിലായില്ല.
അവിടെ നിന്ന പലരും അടക്കം പറയുന്നത് കേട്ടു. അത് അമ്മുവിന്റെ ഇളയമ്മയാണത്രെ ഇനി
മുതൽ അവർ ഇവിടെ അമ്മുവിനൊപ്പമാണ് താമസിക്കാൻ പോകുന്നത്.
അമ്മുവിന്റെ അമ്മുമ്മയുടെ ശവദാഹം കഴിഞ്ഞു എല്ലാരും പിരിഞ്ഞു. ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. സുമ വരുമ്പോൾ ഒന്നും അമ്മുവിനെ പഴയ പോലെ കാണാൻ പറ്റാണ്ടായി.
ചോദിക്കുമ്പോൾ അവളുടെ ഇളയമ്മ ഓരോ കാരണങ്ങൾ പറയും. പന്തികേട് തോന്നിയ സുമ ഒരു ഞായറാഴ്ച അമ്മുവിന്റെ വീട്ടിൽ കയറി ചെന്നു. ഇളയമ്മ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.
അമ്മുവിനെ തിരക്കിയപ്പോൾ അവൾ ഇവിടെ ഇല്ല എന്നായിരുന്നു അവരുടെ മറുപടി. പെട്ടെന്നാണ് അടുക്കളയിൽ
നിന്ന് ഒരു കരച്ചിൽ കേട്ടത്.
സുമ അമ്മുവിന്റെ ഇളയമ്മയെ തള്ളിമാറ്റി അകത്തേക്ക് ഓടി. അടുക്കളയിൽ എത്തിയ സുമ ആ കാഴ്ച കണ്ട് ഞെട്ടി
പൊയ് അമ്മുവിനെ നശിപ്പിക്കാൻ തയാറായി ഒരു നരാധമൻ.
അയാളുടെ കൈയിൽ കിടന്നു ഒരു പൂച്ചകുട്ടിയെ പോലെ അവൾ പ്രാണനും മാനത്തിനും വേണ്ടി കേഴുന്നു.
ഒന്നും നോക്കിയില്ല തനിക് കൈയിൽ കിട്ടിയ കത്തിയുമായി സുമ ഓടിച്ചെന്നു അയാളെ തലങ്ങും വിലങ്ങും വെട്ടി. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി.
ചോ ,ര യൊലിക്കുന്ന കത്തിയുമായി നിന്ന സുമയെ കെട്ടിപിടിച്ചു ഭയന്ന് വിറച്ചു അമ്മു നിന്നു. നാട്ടുകാർ ഓടി കൂടിയപ്പോളേക്കും ഇളയമ്മ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അവര്ക് അതിനു സാധിച്ചില്ല.പോലീസ് എത്തി സുമയെ അറസ്റ്റ് ചെയ്തു കൂടെ ഇളയമ്മയെയും.
ചോദ്യം ചെയ്യലിനൊടുവിൽ ഇളയമ്മയാണ് അമ്മുവിനെ കൂട്ടിക്കൊടുക്കാൻ ശ്രമിച്ചതെന്നും വൻ സെ ,ക് ,സ് റാക്കറ്റിലെ കണ്ണിയാണെന്നും തെളിഞ്ഞു.
സുമ സ്റ്റേഷനിൽ കുറ്റം സമ്മതിച്ചു താൻ തന്നെയാണ് അയാളെ വെ,ട്ടി,യതെന്നും അമ്മുവിനെ രക്ഷിക്കാൻ ചെയ്തതാണെന്നും.
സ്ഥലം എസ് ഐ ഒരു നല്ല മനുഷ്യൻ ആയിരുന്നു. സമൂഹത്തിൽ നന്മ ചെയ്യുന്നവരെ ശിക്ഷിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. അദ്ദേഹം ആ കുറ്റം അമ്മുവിന്റെ ഇളയമ്മയുടെ തലയിൽ കെട്ടി വെച്ച് കോടതിയിൽ വിട്ടു.
അമ്മുവിനെ ഒറ്റികൊടുത്താൽ കിട്ടുന്ന പണത്തെ ചൊല്ലി നടത്തിയ കൊ, ല ,പാ ത കമായി അദ്ദേഹം എഫ് ഐ ആറ് എഴുതി. അവസാനം സുമയെ വിട്ടയക്കാൻ നേരം അദ്ദേഹം പറഞ്ഞു.
” അമ്മുവിനെ അനാഥാലയത്തിലേക്ക്
മാറ്റുവാണ്” ഒരു നിമിഷം സ്തബ്ദയായ് നിന്നിട്ടു സുമ പറഞ്ഞു
” വേണ്ട സർ അമ്മുവിനെ എനിക്ക് വേണം ഞാൻ നോക്കും എന്റെ സ്വന്തം മകളായിട്ടു ദയവ് ചെയ്ത് എനിക്ക് അവളെ വിട്ടു തരണം സർ ” അവൾ തൊഴുതു അപേക്ഷിച്ചു.
” തന്നെ പോലുള്ള നല്ല സ്ത്രീകളെയാണ് ഈ സമൂഹത്തിന് ആവശ്യം കാമുകന് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ വരെ കൊ, ല്ലാ ,,ൻ മടിയില്ലാത്ത ക്രൂരകളായ സ്ത്രീകളുള്ള ഈ നാട്ടിൽ
നിങ്ങളെ പോലുള്ള നല്ല സ്ത്രീകൾ ഉണ്ടായി എന്നത് മഹാഭാഗ്യമാണ് സ്വന്തം ചോ, ര അല്ലേലും ഈ കുട്ടിയെ മകളായി അംഗീകരിക്കാൻ തയാറായ നിങ്ങൾ എല്ലാവർക്കും ഒരു മാതൃക ആകട്ടെ ”
അമ്മുവിന്റെ കൈ പിടിച്ചു സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ അമ്മു സുമയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു ”
ചേച്ചി വന്നില്ലാരുന്നേൽ ഇളയമ്മേം അയാളും കൂടെ എന്നെ കൊ ന്നേനെ”
സുമ അവളെ ചേർത്ത പിടിച്ചു നെറുകിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു
” ഇനി മോളെന്നെ ചേച്ചിന്നു
വിളിക്കണ്ട”” പിന്നെ? ” അമ്മു അച്ഛര്യത്തോടെ ചോദിച്ചു.
” ഇനി മുതൽ ഞാൻ മോൾക്ക് അമ്മയാണ് എന്നെ മൊളിനിമുതൽ അമ്മ എന്ന് വിളിച്ചാൽ മതി”
അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു അത്ഭുതം വിട്ടുമാറാത്ത ആ കുഞ്ഞു മുഖം കൈയിൽ എടുത്തു സുമ പറഞ്ഞു” എന്റെ മോളൊന്നു വിളിച്ചേ എന്നെ അമ്മേന്നു”
നിറഞ്ഞ കണ്ണുകളോടെ അമ്മു സുമയെ കെട്ടിപിടിച്ചു. ഇടറിയ സ്വരത്തിൽ അവൾ വിളിച്ചു “അമ്മേ”…