പ്രണയിക്കാൻ ഉള്ള ഗുണം ഒന്നും ഇല്ലാത്തവൻ ആണോ ഞാൻ?? “” നേഹക്ക് അവനോട് ഒരു മറുപടിയും

(രചന: J. K)

” നേഹ താൻ ഒന്നും പറഞ്ഞില്ല ഇന്നലെ ഞാൻ ധ്വനിയോട് തന്നോട് ഒരു കാര്യം പറയാൻ വേണ്ടി ഏൽപ്പിച്ചിരുന്നു!!””

“” അതിന്റെ ഉത്തരം ഞാൻ ഇന്നലെ ധ്വനിയോട് തന്നെ പറഞ്ഞിരുന്നല്ലോ അഭിൻ… എനിക്ക് താല്പര്യം ഇല്ല!””നേഹയുടെ യിൽ അഭിന്റെ മുഖം വാടി…

“” എടോ ഇത്ര പെട്ടെന്ന് ഒരു മറുപടിയൊന്നും താൻ പറയേണ്ട, ഒരുപാട് ആലോചിച്ച് നന്നായി ഒരു മറുപടി പറഞ്ഞാൽ മതി!!””

“” എത്ര ആലോചിച്ചാലും ഇതല്ലാതെ മറ്റൊരു മറുപടി എനിക്കുണ്ടാകും എന്ന് തോന്നുന്നില്ല!!”നേഹ അത് പറഞ്ഞത് അഭിനെ ദേഷ്യം പിടിപ്പിച്ചു..

“”” അതെന്താ തന്നേ പ്രണയിക്കാൻ ഉള്ള ഗുണം ഒന്നും ഇല്ലാത്തവൻ ആണോ ഞാൻ?? “”
നേഹക്ക് അവനോട് ഒരു മറുപടിയും പറയാൻ തോന്നിയില്ല അവൾ നടന്നകന്നു…

അവൾ പിന്നെ കുറെ ദിവസത്തേക്ക് അവനെ കണ്ടില്ല. എപ്പോഴോ ധ്വനി പറഞ്ഞറിഞ്ഞിരുന്നു അവൻ ചീത്ത കൂട്ടുകെട്ട് തുടങ്ങി…

കുടി തുടങ്ങി എന്നൊക്കെ അതെന്തോ അവളുടെ ഉള്ളിൽ വല്ലാത്ത നൊമ്പരം നിറച്ചു ഉള്ളിന്റെയുള്ളിൽ അവനോട് ഒരു ദേഷ്യവും അവർക്കില്ലായിരുന്നു പകരം ഒരു ഇഷ്ടം ഉണ്ടായിരുന്നു താനും പക്ഷേ അതൊന്നും തുറന്നു പറയാനുള്ള അവസ്ഥയിലായിരുന്നില്ല അവൾ..

അച്ഛനും അമ്മയ്ക്കും ഏക മകനാണ് അബിൻ അവന്റെ ഭാവി ഇതുപോലെ തുലച്ചു കളയാൻ നിൽക്കരുത് എന്നൊന്ന് അവനോട് നേരിൽ കണ്ടിട്ട് പറയണം എന്നുണ്ടായിരുന്നു അതുകൊണ്ടാണ് അവൻ ഇരിക്കുന്ന സ്ഥലം ആ ചോദിച്ചറിഞ്ഞ് അവൾ അവിടെ എത്തിയത്…

ഈ നേരത്ത് ഫുട്ബോൾ ഗ്രൗണ്ടിൽ കാണും എന്ന് ആരോ പറഞ്ഞത് അനുസരിച്ച് അവൾ അങ്ങോട്ടേക്ക് ചെന്നത്…
അവളെ കണ്ടതും ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ അവൻ അവിടെയിരുന്നു…

“””എനിക്ക്… എനിക്ക് ഇത്തിരി സംസാരിക്കാനുണ്ട്!!””അവൾ പറഞ്ഞതും അവൻ മിണ്ടാതെ ദൂരേക്ക് നോക്കിയിരുന്നു..

അവൾ അവൻ അരികിൽ ചെന്നിരുന്ന് പറഞ്ഞു എനിക്ക് തന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് എന്നെ പറ്റി എന്ന്..എന്താണെന്നുള്ള ഭാവത്തിൽ അവൻ നോക്കിയതും അവൾ പറഞ്ഞു തുടങ്ങി…

“” ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആയിരുന്നു എന്റെ അച്ഛന് ഞാനും ചേച്ചി നേത്രയും ഒരുപാട് കൊഞ്ചിച്ച് ലാളിച്ച് തന്നെയാണ് അച്ഛൻ ഞങ്ങളെ വളർത്തിയത് എന്ത് വേണം എന്ന് പറഞ്ഞാലും അച്ഛന് അത് ഞങ്ങൾക്ക് സാധിപ്പിച്ചു തരുമായിരുന്നു…

ചേച്ചിക്ക് ഒരു കല്യാണാലോചന വന്നു അച്ഛൻ അവളോട് സമ്മതം ചോദിച്ചു അത് ഉറപ്പിച്ചു എല്ലാവർക്കും ഏറെ സന്തോഷമായിരുന്നു വീട്ടിൽ ആദ്യമായി ഉണ്ടാകുന്ന കല്യാണം അതിന്റെ ത്രിലിൽ

ആയിരുന്നു എല്ലാവരും വിവാഹത്തിന്റെ തലേദിവസം ആരോടും മിണ്ടാതെ ഒരു കത്തും എഴുതിവച്ച് അവൾ അവൾ സ്നേഹിച്ച ഒരാളുടെ കൂടെ ഇറങ്ങിപ്പോയി..

അച്ഛന്റെ മകൾ അങ്ങനെ ചെയ്യും എന്ന് അച്ഛന് വിശ്വസിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല കാരണം അത്രയ്ക്ക് പെൺകുട്ടികളെ അദ്ദേഹം സ്നേഹിക്കുകയും അവർക്ക് സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്തിരുന്നു..

എന്നിട്ടും ഒരു ചതി പോലെ അവളത് ചെയ്തത് അച്ഛന് സഹിക്കാൻ കഴിഞ്ഞില്ല..
അച്ഛന്റെ ആദ്യത്തെ അറ്റാക്ക് അപ്പോഴാണ് ഉണ്ടായത് അതിൽ നിന്ന് രക്ഷപ്പെടില്ല എന്ന് പറഞ്ഞതായിരുന്നു

പിന്നെ ഞങ്ങളുടെ പ്രാർത്ഥനയും വഴിപാടുകളും എല്ലാം ഫലിച്ചതുകൊണ്ടാവാം അദ്ദേഹത്തിന് ഒരു കുഴപ്പവും ഇല്ലാതെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയത്..

അന്ന് അച്ഛൻ എന്നെക്കൊണ്ട് ഒരു സത്യം ചെയ്യിപ്പിച്ചിരുന്നു അച്ഛൻ ഇനി രണ്ട് പെൺമക്കളില്ല ഒരാളെ ഉള്ളൂ അത് ഞാൻ മാത്രമാണ് അച്ഛന്റെ ഇഷ്ടപ്രകാരം ഒരു വിവാഹം കഴിക്കൂ എന്ന് അച്ഛനെ പിടിച്ച് സത്യം ചെയ്യാൻ..

ചേച്ചിയുടെ വിവാഹം മുടങ്ങി എല്ലാവരുടെയും മുന്നിൽ നാണംകെട്ട അച്ഛന്റെ ഒരു മധുര പ്രതികാരം മാത്രമാണ് അത്.. എവിടെയെങ്കിലും ആ പാവത്തിന് ഒന്ന് ജയിക്കണ്ടേ..

ഒരു മടിയും കൂടാതെ ഞാൻ അച്ഛന് വാക്ക് കൊടുത്തു അച്ഛന്റെ സമ്മതപ്രകാരം അച്ഛൻ ചൂണ്ടിക്കാണിക്കുന്ന ഒരാളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ എന്ന് ഞാൻ കൊടുത്ത ആ ഒരു ഉറപ്പിന്റെ മേലെയാണ് അച്ഛനിപ്പോഴും കഴിയുന്നത്…

പ്രണയവും വിവാഹവും ഒന്നും എന്റെ മനസ്സിലില്ല ഇപ്പോൾ പഠിക്കണം എന്ന് മാത്രമേ ആഗ്രഹമുള്ളൂ അത് കഴിഞ്ഞ് അച്ഛൻ ചൂണ്ടിക്കാണിക്കുന്ന ഒരാളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ.

ദയവുചെയ്ത് ഞാൻ പറഞ്ഞത് മനസ്സിലാക്കണം നിങ്ങൾ ഇങ്ങനെ സ്വയം നശിക്കാൻ നിൽക്കരുത് അതുകൊണ്ട് മാത്രമാണ് ഞാൻ വന്നതും ഇത്രയും പറഞ്ഞതും…”””

അത്രയും പറഞ്ഞ അവൾ നടന്നകന്നു അവൾ പോയ വഴിയിലേക്ക് തന്നെ നോക്കിയിരുന്നു അഭിൻ…

പിന്നീട് ഒരിക്കലും അവൻ അവളെ ശല്യപ്പെടുത്താൻ ആയി പോയില്ല അവളുടെ മുന്നിൽ പോലും ചെന്ന് നിന്നില്ല അവൾക്ക് ഏറെ സങ്കടം ഉണ്ടായിരുന്നു. ഉള്ളിന്റെയുള്ളിൽ അവനെ താൻ സ്നേഹിക്കാൻ തുടങ്ങിയിരുന്നു എന്ന് അവൾക്ക് മനസ്സിലായത് അപ്പോൾ ആയിരുന്നു..

അച്ഛന്റെ മുഖമോർത്ത് എല്ലാം അവൾ സഹിച്ചു..
എപ്പോഴും ഓർക്കാറില്ലെങ്കിലും അഭിന്റെ ഓർമ്മകൾ ഒരു നോവായി അവളുടെ ഉള്ളിൽ കിടന്നിരുന്നു…

വർഷങ്ങൾ കൊഴിഞ്ഞുപോയി അവൾക്ക് കല്യാണാലോചനകൾ വരാൻ തുടങ്ങി.. അപ്പോഴൊക്കെയും ആ ഒരാൾ അവളെ വല്ലാതെ ശല്യം ചെയ്തു വേദനിപ്പിച്ചു എങ്കിലും ആരോടും ഒന്നും പറയാതെ അവൾ നിന്നു.

ഒരു ദിവസം അച്ഛൻ വന്നു പറഞ്ഞു, ഇന്നൊരു കൂട്ടർ മോളെ കാണാൻ വരുന്നുണ്ട് അച്ഛന് ഒരുപാട് ഇഷ്ടമായ ആളുകളാണ്….
അച്ഛന് ഒരുപാട് ഇഷ്ടം ആയിട്ടുണ്ട് ഇനി മോളു കൂടി ഒന്ന് കണ്ട് ഉറപ്പിച്ചാൽ ഇത് നമുക്ക് നടത്താം എന്ന്!!!

‘”” അച്ഛൻ ഇഷ്ടമായെങ്കിൽ പിന്നെ എനിക്കൊന്നും നോക്കാനില്ല!!”””എന്നുപറഞ്ഞതും അച്ഛനെന്നെ ചേർത്ത് പിടിച്ചിരുന്നു.. അപ്പോഴെന്തോ കണ്ണുകൾ നിറഞ്ഞു വന്നു അത് ആ ഒരാളെ ഓർത്തായിരുന്നു…

വന്നവർക്ക് ചായ കൊണ്ട് കൊടുക്കാൻ പറഞ്ഞപ്പോൾ ഞാൻ അനുസരിച്ചില്ല അതുകൊണ്ട് അമ്മ തന്നെയാണ് അവർക്ക് ചായ കൊണ്ട് കൊടുത്തത് അച്ഛൻ എന്നെ വിളിച്ചു ഞാൻ ആരുടെയും മുഖത്ത് പോലും നോക്കാതെ അവിടെ പോയി നിന്നു…

“””ഇനി ഇവർക്ക് സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോട്ടെ എന്ന് ആരോ പറയുന്നത് കേട്ടു ഞാൻ എന്റെ മുറിയിലേക്ക് പോയി..

പെണ്ണുകാണാൻ വന്ന ആള് അങ്ങോട്ട് വരുന്നത് അറിഞ്ഞു. ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി മിണ്ടാതെ നിന്നു എന്റെ മനസ്സിൽ അപ്പോഴെല്ലാം ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ മനപ്പൂർവ്വം

ഞാൻ അയാളെ മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു പക്ഷേ അപ്പോഴെല്ലാം കൂടുതൽ മിഴിവോടെ ആ മുഖം ഉള്ളിൽ തിളങ്ങുകയാണ് ചെയ്തത്…

“””” ഇതിപ്പോ മുഖം കാണാതെ എങ്ങനെ സമ്മതം പറയുക?? “”ഇന്ന് പുറകിൽ നിന്ന് കുസൃതിയുടെ പറഞ്ഞത് കേട്ടത് തിരിഞ്ഞുനോക്കി പരിചിതമായ ശബ്ദം!!!!

“”അഭിൻ!”””എന്റെ മിഴിയിൽ നിറഞ്ഞു ചുണ്ടിൽ ഒരു ചിരി വിടർന്നു…എന്നെ നേരെ കൈനീട്ടിയപ്പോൾ ഞാൻ ആ നെഞ്ചിൽ ചേർന്നു..എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു..

“” അന്ന് നീ പറഞ്ഞത് കേട്ടപ്പോൾ നിന്റെ അച്ഛൻ ഒരു ഭീകരനാണെന്നാണ് എനിക്ക് തോന്നിയത്.. മോളെ ഒരുപാട് ഇഷ്ടമാണ് കല്യാണം കഴിച്ചു തരണം!! എന്നുപറഞ്ഞപ്പോൾ അവൾ അറിയാതെ

അവളുടെ കൂട്ടുകാരി വഴി അവളുടെ മനസ്സറിഞ്ഞ് അവളുടെ ഇഷ്ടപ്രകാരം
വിവാഹം ഉറപ്പിക്കുന്ന ഒരു പാവമാണെന്ന് ഇപ്പോഴല്ലേ അറിഞ്ഞത്!!!”””

അത് കേട്ട് ഞാൻ ഞെട്ടിപ്പോയി എന്റെ അച്ഛൻ!!!!!!????
“”” അതേടോ!! ഇതിനെല്ലാം പിന്നിൽ തന്റെ അച്ഛനാ!!””

ചേച്ചിയെ ഓർത്ത് എനിക്കപ്പോൾ ശരിക്കും ദേഷ്യം വന്നുപോയി ഒരു വാക്ക് അച്ഛനോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ അച്ഛൻ തന്നെ നടത്തി കൊടുത്തേനെ..
ഞാൻ ഓടി എന്റെ അച്ഛന്റെ അരികിൽ എത്തി….

ഒരു ചിരിയോടെ അവിടെ നിൽക്കുന്നുണ്ടായിരുന്നു അച്ഛൻ…. എന്നെ ചേർത്തുപിടിച്ച് എന്റെ നെറുകയിൽ ചുണ്ടുകൾ ചേർത്തു…

ആ വാത്സല്യ ചൂടിൽ നിൽക്കുമ്പോൾ രണ്ടു മിഴികളും നിറഞ്ഞുവന്നിരുന്നു എനിക്ക്, സന്തോഷത്താൽ..

Leave a Reply

Your email address will not be published. Required fields are marked *