അച്ഛൻ കാലുപിടിച്ച് എനിക്ക് ആ വീട്ടിലെ മരുമകൾ ആവണ്ട!! പിന്നെ വിവാഹത്തോടെ ആകെ മടുപ്പ്

(രചന: Jk)

“”” വിദ്യ ടീച്ചറെ!!”എന്നാരോ വിളിക്കുന്നത് കേട്ടിട്ടാണ് തിരിഞ്ഞു നോക്കിയത് ആളെ കണ്ടതും പെട്ടെന്ന് മനസിലായില്ല ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്..

“””ജഗൻ??””
എന്ന് വിളിച്ചതും ചിരിയോടെ ആള് അരികിലേക്ക് വന്നിരുന്നു!!!

“””അപ്പോ താനെന്നെ മറന്നിട്ടില്ല അല്ലേ? താൻ എന്ന ഈ സ്കൂളിൽ ടീച്ചറായി കയറിയത്???”””

എന്ന് ചോദിച്ചപ്പോൾ മങ്ങിയ ഒരു ചിരിയോടെ വിദ്യ പറഞ്ഞിരുന്നു,”” ആറേഴ് വർഷമായി എന്ന്!!

“” കുട്ടികളൊക്കെ ആയോടോ അവർ എന്ത് ചെയ്യുന്നു ഈ സ്കൂളിൽ തന്നെയാണോ അവർ പഠിക്കുന്നത്?? “”

അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഒറ്റയടിക്ക് ചോദിച്ചിരുന്നു അവൻ… അവൾ ജഗനെ കുറച്ചുനേരം നോക്കി നിന്നു പിന്നെ മെല്ലെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു,

“”” ജഗൻ എന്റെ വിവാഹം കഴിഞ്ഞിട്ടില്ല!!””
എന്ന്…

പിന്നെ അവന് ഒന്നും ചോദിക്കാൻ തോന്നിയില്ല യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ ഒന്നുകൂടി അവൻ വിദ്യ ടീച്ചറെ തിരിഞ്ഞു നോക്കിയിരുന്നു അവൾ ജഗൻ പോകുന്നത് നോക്കി ആ ചുമരിൽ ചാരി അങ്ങനെ നിൽപ്പുണ്ട്…

അവളുടെ വിവാഹം കഴിഞ്ഞിട്ടില്ല എന്ന് കേട്ടതും ഉള്ളിൽ സന്തോഷമാണോ അതോ അവളോടുള്ള സഹാനുഭൂതിയോ എന്നൊന്നും അറിയില്ല കൂടുതൽ ഒന്നും ചോദിക്കാനും അപ്പോൾ തോന്നിയില്ല ഒരുപാട് കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ പോലും…

പട്ടുപാവാട ഇട്ടു എല്ലാദിവസവും അമ്പലത്തിലേക്ക് വരുന്നവൾ എന്നാണ് ഉള്ളിൽ കയറി കൂടിയത് എന്നറിയില്ല വലിയ വീട്ടിലെ കുട്ടിയായിരുന്നു തനിക്ക് കൈ നീട്ടിപ്പിടിക്കാൻ എത്താത്ത ബന്ധം അതുകൊണ്ടുതന്നെയാണ് മോഹം ഉള്ളിൽ ഒതുക്കി കാത്തിരുന്നത് ഒരു ജോലിയാകുന്നത് വരെ..

അത്യാവശ്യം നല്ലൊരു ജോലി പരിശ്രമിച്ചു നേടിയതും അവളെ മാത്രം മനസ്സിൽ കണ്ടുകൊണ്ടാണ് അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്കും ഇഷ്ടമായിരുന്നു ആ കുട്ടിയെ അതുകൊണ്ടാണ് അമ്മാവനെയും കൂട്ടി അവളുടെ വീട്ടിലേക്ക് പെണ്ണ് ചോദിക്കാൻ ചെന്നത് സ്കൂൾ മാഷ് ആയിരുന്നു അവളുടെ അച്ഛൻ…

അമ്മ ചെന്ന് കാര്യം പറഞ്ഞപ്പോൾ അയാൾ പറഞ്ഞിരുന്നു അവളുടെ വിവാഹം ചെറുപ്പത്തിൽ തന്നെ നിശ്ചയിച്ചിട്ടുണ്ട് എന്ന്!! അയാളുടെ പെങ്ങളുടെ മകനുമായി…

സത്യം പറഞ്ഞാൽ, കോവിക്കൽ എന്ന വലിയ തറവാടിന്റെ ഉടമ യഥാർത്ഥത്തിൽ അയാളുടെ പെങ്ങളും കുടുംബവുമാണ്!! അയാൾക്ക് ആ കുടുംബ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ അല്ലാതെ പെങ്ങളെ പോലെ ധനമോ സ്ഥിതിയോ ഒന്നും ഉണ്ടായിരുന്നില്ല!!

പെങ്ങളുടെ ഏക മകന് മകളെ വിവാഹം കഴിച്ചു കൊടുക്കാൻ ആ പിതാവ് നിശ്ചയിച്ചതും അതുകൊണ്ടായിരിക്കും മകൾ രാജകുമാരിയെ പോലെ ആ വലിയ വീട്ടിൽ കഴിയുമല്ലോ എന്നോർത്ത്!!!

അദ്ദേഹം മാന്യമായി തന്നെ അമ്മയോട് പറഞ്ഞിരുന്നു അവർക്ക് ഈ വിവാഹത്തിന് താല്പര്യമില്ല എന്ന് അമ്മയ്ക്ക് അത് കേട്ട് നല്ല വിഷമം തോന്നിയിരുന്നു കാരണം …

അച്ഛനില്ലാത്ത മകന്റെ ഏത് ആഗ്രഹവും സാധിപ്പിച്ചു കൊടുക്കണം എന്നായിരുന്നു ആ അമ്മയുടെ മോഹം..

പക്ഷേ അമ്മയ്ക്ക് ആഗ്രഹം മാത്രമേയുള്ളൂ അതിനുള്ള പാങ്ങില്ല എന്ന് മനസ്സിലാക്കിയ മകനും തന്റെ ആഗ്രഹങ്ങളെല്ലാം ഉള്ളിൽ ഒതുക്കി അമ്മയോട് ഒന്നും പറയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു..

സാരമില്ലടാ അവൾ പോട്ടെ അമ്മയുടെ കുട്ടിക്ക് വേറെ രാജകുമാരിയെ പോലെ ഒരു പെണ്ണ് വരുമെന്ന് അമ്മ വന്നു പറഞ്ഞു…

“”” എനിക്ക് വിഷമം ഒന്നും ഇല്ല അമ്മേ എങ്ങനെയായാലും അവൾ നല്ല രീതിയിൽ കഴിയുമല്ലോ എനിക്ക് അത് മതി എന്ന് അമ്മയോട് പറഞ്ഞു..

ഇനി ഏത് രാജകുമാരി വന്നാലും അവളുടെ അതേപോലെ തനിക്ക് സ്നേഹിക്കാൻ കഴിയില്ല എന്നത് യാഥാർത്ഥ്യമായിരുന്നു ഒരുപാട് കാലം അവളങ്ങനെ ഒരു നോവായി

മനസ്സിലുണ്ടായിരുന്നു ഇതിനിടയ്ക്ക് അമ്മ പല കല്യാണ ആലോചനകളും കൊണ്ടുവന്നു പക്ഷേ ഒന്നും ഓക്കേ പറയാൻ അങ്ങോട്ട് മനസ്സ് വന്നില്ല..

അമ്മയ്ക്ക് പിന്നെ വിഷമമായി എന്റെ വിവാഹം ഒന്ന് കഴിഞ്ഞ് കണ്ടിട്ട് കണ്ണടയ്ക്കണം എന്നെല്ലാം പറഞ്ഞു. അതിൽ നിന്ന് ഒന്ന് രക്ഷപ്പെടാൻ വേണ്ടിയിട്ടാണ് വിദേശത്ത് ജോലി

ശരിയായപ്പോൾ അങ്ങോട്ടേക്ക് പറന്നത് അവിടെ നിന്ന് ലീവിന് വരുമ്പോൾ മാത്രമല്ലേ അമ്മയുടെ ഈ പരാതികളും കരച്ചിലും കാണേണ്ടതുള്ളൂ എന്ന് കരുതി..

ഇപ്പോൾ ലീവിന് വന്നതാണ്!! തന്റേ പണ്ടത്തെ ഒരു കൂട്ടുകാരൻ ഈ സ്കൂളിന് അടുത്താണ് താമസം അവനെ കാണാൻ വേണ്ടി വന്നതായിരുന്നു അപ്പോഴാണ്

അവളെ കണ്ടത് അവിടുത്തെ ടീച്ചർ ആണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി അതുകൊണ്ടാണ്, ടീച്ചറെ കൂട്ടി വിദ്യ ടീച്ചറെ എന്ന് വിളിച്ചത്…

കല്യാണം ഒക്കെ കഴിഞ്ഞ് കുട്ടികളൊക്കെ ആയിക്കാണും എന്ന് കരുതി ചോദിച്ചപ്പോൾ അവൾ പറഞ്ഞത് വിവാഹം കഴിഞ്ഞിട്ടില്ല എന്നാണ് ആകെ ഒരു പൊരുത്തക്കേട് പോലെ അതുകൊണ്ടാണ് വിശദമായി അവളെ ഒന്ന് കാണാം എന്ന് കരുതി അടുത്തദിവസം വന്നത്..

മുറിച്ചെടുക്കനുമായുള്ള വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ ഒരു തമാശപോലെ അവൾ പറഞ്ഞു,

“”” ഉറപ്പിച്ചത് അച്ഛനും അപ്പച്ചിയും കൂടി തന്നെയായിരുന്നു, ചെറുപ്പത്തിലെ.. അന്ന് രണ്ടുകൂട്ടർക്കും ഒരുപോലെ സ്വത്ത് ഉണ്ടായിരുന്നു… പക്ഷേ അച്ഛന്റെ സ്വത്തെല്ലാം ക്ഷയിച്ചു അവർ നാൾക്ക് നാൾ അഭിവൃദ്ധിപ്പെട്ട് വന്നു..

പിന്നീട് തൂക്കി നോക്കിയപ്പോൾ അച്ഛന് അവരുമായി ഒരുപാട് അന്തരം ഉണ്ടെന്ന് അവർക്ക് ഒരു തോന്നൽ.. അതുകൊണ്ടുതന്നെ ഈ വിവാഹത്തിന് താല്പര്യമില്ല എന്ന് അവർ പറഞ്ഞു!! കാലു പിടിക്കാം എന്ന് പറഞ്ഞിരുന്നു അച്ഛൻ….!!””

വേണ്ട എനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ല എന്ന് പറഞ്ഞത് ഞാൻ തന്നെയാണ്….
അങ്ങനെ അച്ഛൻ കാലുപിടിച്ച് എനിക്ക് ആ വീട്ടിലെ മരുമകൾ ആവണ്ട!!

പിന്നെ വിവാഹത്തോടെ ആകെ മടുപ്പ് തോന്നി!! എന്റെ അവസ്ഥ ഇതായതുകൊണ്ട് വീട്ടുകാർക്കും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കാൻ ഒരു മടി അത് വലിയ ഭാഗ്യമായി ഞാനിപ്പോൾ കാണുന്നു… ഇതാ സുഖം!! ഒറ്റം തടി മുച്ചാൺ വയറ്….!!”””

ചിരിയോടെയാണ് പറഞ്ഞു നിർത്തി ഏതെങ്കിലും ആ കണ്ണിൽ ഒരു കടൽ ഇരുമ്പുന്നത് ഞാൻ കണ്ടിരുന്നു!!!

“”” അല്ല എന്റെ കാര്യങ്ങൾ മാത്രമേ പറഞ്ഞുള്ളൂ ജഗന്റെ ഒരു കാര്യങ്ങളും ഞാൻ ചോദിച്ചില്ല ജഗന്റെ ഫാമിലി ഒക്കെ??? ഇവിടെ നാട്ടിൽ തന്നെയാണോ അതോ?? “”

പാതിക്ക് വച്ച് നിർത്തിയപ്പോൾ ഞാൻ പറഞ്ഞിരുന്നു ടീച്ചർ സഞ്ചരിച്ച അതേ പാതയിൽ തന്നെയാണ് ഞാനും സഞ്ചരിക്കുന്നത് ഒറ്റാന്തടി മുച്ചാൺ വയറ് അത്രയേ എനിക്കും ഉള്ളൂ എന്ന്!!!

മനസ്സിലാവാത്ത പോലെ അവൾ എന്നെ തന്നെ നോക്കി ഒന്നുകൂടി ഞാൻ അവളോട് വിശദമായി പറഞ്ഞു കൊടുത്തു..

“”” പണ്ട് ഒരു പെൺകുട്ടി മനസ്സിൽ കയറിക്കൂടിയത പിന്നെ മറ്റാരെയും ആസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് മറ്റൊരു വിവാഹത്തെപ്പറ്റി എല്ലാവരും നിർബന്ധിച്ചിട്ടും മനസ്സ് അത്തരത്തിൽ ഒന്ന് ചിന്തിക്കാൻ പോലും തയ്യാറായില്ല!!!

അവളുടെ കണ്ണുകളിലെ ആ രണ്ട് ഗോളങ്ങൾ പരിഭ്രമത്തോടെ വിറക്കുന്നത് ഞാൻ കണ്ടു!!

‘”‘ ഞാൻ ഒരു തവണ കൂടി തന്റെ അച്ഛനെ ഒന്ന് പോയി കാണട്ടെ ഈ മകളെ എനിക്ക് തരാമോ എന്ന് ചോദിക്കാൻ??? അത്രയ്ക്ക് തന്നെ ഇഷ്ടമായിട്ടാടോ!! ദൈവമായിട്ട് നമുക്ക് രണ്ട് പേർക്കും ഒരു സെക്കൻഡ് ചാൻസ് തന്നിരിക്കുന്നത് ഇതുകൂടി നഷ്ടപ്പെടുത്തിയാൽ പിന്നെ, ഇതുപോലെ മറ്റൊരു അവസരം കിട്ടി എന്ന് വരില്ല!!!”””

“””എന്റെ മുറ ചെറുക്കനോട് എനിക്ക് പ്രണയം ഒന്നും ഉണ്ടായിരുന്നില്ല അയാൾ വേറെ വിവാഹം കഴിച്ചതിന്റെ പ്രയാസത്തിൽ മനംനൊന്ത് മറ്റൊരു വിവാഹം കഴിക്കാതെ നിൽക്കുകയും അല്ല ഞാൻ…

എങ്ങനെ ഒറ്റയ്ക്ക്, അതിനും ഒരു സുഖം ഒക്കെയുണ്ട് അതുകൊണ്ട് ഇങ്ങനെ നിൽക്കുന്നു എന്ന് മാത്രം…. ധൈര്യമായിട്ട് അച്ഛനോട് വന്നു ചോദിച്ചോളൂ!!! ഇഷ്ടമല്ല എന്ന് മാത്രം ഞാൻ പറയില്ല!!!!””””

അതും പറഞ്ഞ് അവൾ നടന്നു നീങ്ങുമ്പോൾ ചുണ്ടിൽ ഒരു വല്ലാത്ത ചിരിയുണ്ടായിരുന്നു എനിക്ക്.. ആഗ്രഹിച്ച എന്തൊക്കെയോ നേടിയെടുത്ത ഒരു പുഞ്ചിരി…..
പിന്നെ വീട്ടിലേക്ക് ഓടുകയായിരുന്നു ഒരുതവണകൂടി അവളുടെ അച്ഛനെ കണ്ട് സംസാരിക്കാൻ അമ്മയോട് പറയാൻ…

Leave a Reply

Your email address will not be published. Required fields are marked *