സുലോചന ചേച്ചി ഒരു ചേട്ടന്റെ കൂടെ കെട്ടി പിടിച്ചു ഇരിക്കുകയാണ്. എന്റെ ദൈവമേ. എനിക്ക് തോന്നുന്നതാണോ

(രചന: ANNA MARIYA)

പുഴയരികില്‍ കുറെ കുട്ടികള്‍ നിരന്നിരുന്നു ചൂണ്ടയിടുന്നത് കണ്ടപ്പോളാണ് ചൂണ്ടയിടാന്‍ ഒരു മോഹം തോന്നിയത്.

ഒരു കാര്യം ചെയ്യാന്‍ തോന്നിയാല്‍ പിന്നെ മിരുമിരുപ്പ് ആണ്. ചെയ്തെ പറ്റൂ. അങ്ങനെ വീട്ടില്‍ പോയി ഒരു വടി വെട്ടി വൃത്തിയാക്കി ചൂണ്ട നൂല് വാങ്ങി കെട്ടി.

പണ്ട് വീടിന്റെ ബാക്കില്‍ കിളച്ചാല്‍ ഒത്തിരി മണ്ണിര കിട്ടും,, മീന്‍ കൊത്തും. അങ്ങനെ തൂമ്പയും പൊക്കി പിടിച്ചു പറമ്പില്‍ പോയി.

പണ്ടത്തെ അത്രേം കിട്ടിയില്ലെങ്കിലും കുറച്ചൊക്കെ കിട്ടി. ഇന്ന് ഒരു ദിവസം ചൂണ്ടയിടാന്‍ പറ്റും. അങ്ങനെ ചൂണ്ടയിടാന്‍ പോകാന്‍ നോക്കിയപ്പോള്‍ അമ്മ നെഗറ്റിവ് അടിച്ചു.

“ ഡീ പെണ്ണെ,, വല്ലോടത്തും കേറി ഇരിക്ക്.. വെറുതെ മനുഷ്യരെ കൊണ്ട് പറയിക്കാന്‍”
പിന്നെ മനുഷ്യര് എന്തിനാ ഞാന്‍ ചൂണ്ടയിടുന്നതിന് പറയുന്നത്.

അവര്‍ക്ക് അവരുടെ കാര്യം നോക്കിയാല്‍ പോരെ. ഞാന്‍ ചൂണ്ടയിടും. അമ്മയുടെ എതിര്‍പ്പിനെ സധൈര്യം എതിര്‍ത്ത് കൊണ്ട് ഞാന്‍ തോട്ട് വക്കത്തെയ്ക്ക് പോയി. നേരത്തെ അപ്പുറം കണ്ടപോലെ ആരും ഇല്ല. ഞാന്‍ മാത്രമേ ഉള്ളൂ.

സാരമില്ല,, എന്തായാലും വന്നതല്ലേ ഇന്ന് ചൂണ്ടയിട്ടിട്ടു പോകാം. ഞാന്‍ ചൂണ്ടയിട്ടു കുറച്ചു കഴിഞ്ഞപ്പോള്‍ വാഴയ്ക്ക് നനയ്ക്കാന്‍ വേണ്ടി സുലോചന ചേച്ചി വന്നു.

ആദ്യമായി കണ്ടത് കൊണ്ടാകും ഒന്നും കിട്ടൂല നീ വെറുതെ കൊതുക് കടി കൊണ്ട് ഇരിക്കുവേ ഉള്ളൂ എന്നൊക്കെ പറഞ്ഞ് എന്നെ പരമാവധി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കുറേനേരം കേട്ടപ്പോള്‍ എനിക്ക് വട്ടായി.

എന്നാ കോപ്പ് കളഞ്ഞിട്ടു പോകാം എന്ന് പറഞ്ഞ് ഞാന്‍ ഇട്ടിട്ടു പോകും. നീ നാളെ വരുവോടി എന്ന് ചോദിച്ചപ്പോള്‍ മീന്‍ കിട്ടൂലെങ്കില്‍ ഞാന്‍ വന്നിട്ടെന്തിനാ എന്ന് ചോദിച്ചു ഞാന്‍ എന്റെ പാട്ടിനു പോയി.

വീട്ടില്‍ ചെന്നപ്പോള്‍ അമ്മയുടെ കളിയാക്കല്‍ വേറെ. മീങ്കാരിക്ക് കൊട്ട നിറച്ചു കിട്ടി,, വറുത്ത് തിന്നാം പൊരിച്ചു തിന്നാം,, ബാക്കി കറി വച്ചാ മതി,, തോട്ട് മീന്‍ വറക്കുന്നതാ നല്ലത് എന്നൊക്കെ പറഞ്ഞ് ആകെ കളിയാക്കല്‍.

ഹോ,, ഞാന്‍ എന്തോ മഹാപാപം ചെയ്തപോലെയായി അമ്മയുടെ പെരുമാറ്റം. അന്നത്തെ ദിവസം കഴിച്ചു കൂട്ടാന്‍ തന്നെ പാട് പെട്ടു.

പിറ്റേന്ന് ചോറും തിന്നു ഉച്ചയ്ക്ക് കിടന്ന് ഉറങ്ങിപ്പോയി. എണീറ്റപ്പോള്‍ വീട്ടില്‍ ആരേം കാണുന്നില്ല. എന്നാല്‍ പിന്നെ ഒരു കൈ കൂടി നോക്കാമെന്ന് കരുതി വീണ്ടും ഇരയും കിളച്ചു ചൂണ്ടയിടാന്‍ പോയി.

തോട്ടിന്‍ കരയില്‍ എത്തിയപ്പോള്‍ ഏതൊക്കെയോ അടക്കം പറച്ചിലും സീല്‍ക്കാരവും. അതെന്താ സംഭവം എന്ന് നോക്കാന്‍ ചെന്നപ്പോള്‍ സുലോചന ചേച്ചി ഒരു ചേട്ടന്റെ കൂടെ കെട്ടി പിടിച്ചു ഇരിക്കുകയാണ്.

  • എന്റെ ദൈവമേ. എനിക്ക് തോന്നുന്നതാണോ അതോ സത്യമാണോ. തോന്നുന്നതല്ല,, സത്യം തന്നെയാണ്. അതാകും ഇന്നലെ എന്നെ പറഞ്ഞ് വിടാന്‍ തിടുക്കം കാണിച്ചത്. അവരെ ഡിസ്റ്റര്‍ബ് ചെയ്യേണ്ട എന്ന് കരുതി ഞാന്‍ തിരിച്ചു പോന്നു.

അന്നത്തെ ദിവസം മുഴുവന്‍ എന്റെ മനസ്സില്‍ അത് മാത്രമായിരുന്നു. ഞാന്‍ കരുതിയിരുന്ന ആളല്ല സുലോചന ചേച്ചി. എല്ലാം ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞു.

എന്താകും അവരൊക്കെ അങ്ങനെ. ശ്ശെ,, പോകണ്ടായിരുന്നു. അങ്ങനൊരു കാഴ്ച കാണണ്ടായിരുന്നു. ഇന്നത്തെ ഉറക്കം പോയിക്കിട്ടി, വേണ്ടാത്ത പണിയായി പോയി.

പിറ്റേന്ന് ആളുടെ പേര് പറയാതെ സ്ഥലം പറയാതെ ഞാന്‍ ഇക്കാര്യം എന്റെയൊരു കൂട്ടുകാരി ചേച്ചിയോട് പറഞ്ഞു. ആദ്യം ചേച്ചി ചിരിക്കുകയാണ് ഉണ്ടായത്.

പിന്നെ എന്നോട് നീയെന്തിനാ പോയെ അവിടെ നിന്ന് കാണാമായിരുന്നില്ലേ എന്ന്. മനുഷ്യന്റെ കൈയ്യും കാലും വിറച്ച് വീണേനെ. അപ്പോഴ നോക്കി നില്‍ക്കാന്‍ പോണേ. ചേച്ചി വീണ്ടും ചിരിച്ചു.

എന്നിട്ട് ലൈറ്റ് ആയിട്ട് ക്ലാസ്സ് എടുത്ത് തന്നു. ഇത് മനുഷ്യന് ഒഴിച്ചു കൂടാന്‍ പറ്റാത്ത കാര്യമാണ്,, ആണ്‍ തുണയില്ലാത്ത സാഹചര്യത്തില്‍ ചിലപ്പോള്‍ ചിലര്‍ക്ക് ഇങ്ങനൊക്കെ ചെയ്യേണ്ടി വരും.

ഇത് പകല്‍ വെളിച്ചം. ഇരുട്ട് വീണാല്‍ ഈ നാട്ടില്‍ എന്തൊക്കെയ നടക്കുന്നെ ന്ന് നിന്നോട് പറഞ്ഞാല്‍ ഇപ്പൊ ഇരിക്കുന്ന അവസ്ഥയില്‍ നിന്റെ ബോധം പോകും. വേണ്ട എനിക്ക് കേള്‍ക്കണ്ട,, കേട്ടത് തന്നെ ധാരാളം.ഇരുത്തം വേണ്ട വെളിച്ചവും വേണ്ട.

എനിക്കൊന്നും കേള്‍ക്കുകയും വേണ്ട. അന്നത്തെ ഉറക്കവും പോയിക്കിട്ടി. ശ്ശേടാ,, ലോകം മൊത്തം ശുദ്ദര്‍ ആരെന്ന് ഞാന്‍ ചിന്തിച്ചു നടക്കുന്നതാണോ തെറ്റ്. ഇത് നല്ല കൂത്ത്.

എന്തൊക്കെ പറഞ്ഞാലും കൗതുകം നമ്മളെ വിട്ടു പോകൂലല്ലോ. വീണ്ടും കേള്‍ക്കാന്‍ ചേച്ചിയോട് ചോദിച്ചു. ചേച്ചി വീണ്ടും ചിരിച്ചു.

ചേച്ചിക്ക് അറിയാമായിരുന്നു ഞാന്‍ വീണ്ടും ചോദിക്കുമെന്ന്. ഇതെത്ര കണ്ടതാ. അന്ന് ചേച്ചി ബാലപാഠങ്ങള്‍ തൊട്ട് കുറച്ചു കാര്യങ്ങള്‍ പറഞ്ഞ് തന്നു.

കൈയ്യും കാലും ഉടല് മുഴുവന്‍ മരവിക്കാന്‍ തുടങ്ങിയിരുന്നു. എന്റെ ദൈവമേ ഇത് ഇങ്ങനെയൊക്കെയായിരുന്നോ,, പര ദൈവങ്ങളെ,, അപ്പൊ ഞാന്‍ കണ്ടതൊന്നും വെറുതെ ആയിരുന്നില്ല.

അന്നും ഉറക്കം പോയി,, എനിക്കൊരു സത്യം മനസ്സിലായി,, എന്നെന്നേക്കുമായി എന്റെ ഉറക്കം നഷ്ട്ടപെടാന്‍ പോകുന്നു.

ഞാന്‍ വീണ്ടും ചോദിക്കും,, ചേച്ചി വീണ്ടും പറഞ്ഞ് തരും,, ഞാന്‍ വീണ്ടും ചോദിക്കും ചേച്ചി വീണ്ടും പറഞ്ഞ് തരും. ഇതിങ്ങനെ തുടരാന്‍ സാധ്യതയുണ്ട്.

ഞാന്‍ ചിന്തിച്ച പോലെ തന്നെ അത് തുടര്‍ന്നു. ഞാന്‍ ചോദിച്ചു ,, ചേച്ചി പറഞ്ഞ് തന്നു. അങ്ങനെ അതൊരു ഘട്ടം കഴിഞ്ഞപ്പോള്‍ ചേച്ചി ആദ്യമായി എനിക്കൊരു വീഡിയോ അയച്ചു തന്നു.

അന്ന് രാത്രിയാക്കാനും എല്ലാവരും ഉറങ്ങാനും കാത്തിരുന്നു. ആദ്യമായി വീഡിയോ ഓപ്പണ്‍ ചെയ്തു. ദൈവമേ ,, ദേഹം മുഴുവന്‍ ഒരു തരിപ്പ് ഇരച്ചു കയറിയ പോലെ.

ജീവിതത്തിന് ഇങ്ങനൊരു തലമുണ്ടെന്ന് എന്റെ ,മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാന്‍ കുറച്ചു ദിവസങ്ങള്‍ വേണ്ടി വന്നു. ആ ദിവസങ്ങള്‍ മുഴുവന്‍ ചേച്ചി ഓരോരോ വിഡിയോസ് അയച്ചു തന്നു.

ചേച്ചിയും തുടങ്ങിയത് ഇങ്ങനൊക്കെ തന്നെയാണ്. ഇപ്പോഴാണ് ഓക്കേ ആയത്. ഇപ്പൊ ബോയ്‌ഫ്രണ്ട് നോട്‌ അത്യാവശ്യം കാര്യങ്ങള്‍ സംസാരിക്കാറുണ്ട്.

ചിലപ്പോഴൊക്കെ കാണാറുമുണ്ട്. എന്ത് പാടില്ല എന്തെ പാടുള്ളൂ എന്ന് ചേച്ചി വളരെ വ്യക്തമായി പറഞ്ഞ് തരാറുണ്ട്. അത് കൊണ്ട് തന്നെ ഇതുവരെ അബദ്ധം ഒന്നും തന്നെ പറ്റിയിട്ടില്ല.

ഇനിയും പറ്റാതെ സൂക്ഷിക്കണം. എന്റെ സ്വഭാവത്തില്‍ മൊത്തത്തില്‍ ഒരു മാറ്റം വന്നത് അമ്മയ്ക്ക് മനസ്സിലായിട്ടുണ്ട്.

അതെന്താണ് എന്ന് കണ്ടു പിടിക്കാന്‍ അമ്മ ആകുന്നതും ശ്രമിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഓരോ നീക്കവും വളരെ ശ്രദ്ധയോടെയാണ്.

ചേച്ചി കല്യാണം കഴിഞ്ഞു പോയി. ലവ് അഫ്ഫെയര്‍ ആയിരുന്നു.എന്റെ കാര്യം എന്താകുമെന്ന് ഇപ്പൊ ദൈവത്തിനു മാത്രമറിയാം. ഇപ്പോഴും ചേച്ചിയെ വിളിക്കാറുണ്ട്.., എവിടെയെങ്കിലും ഇടിച്ചു നിക്കുമ്പോ അടുത്ത വഴി.

Leave a Reply

Your email address will not be published. Required fields are marked *