അയാൾക്ക് അമ്മയെ പിണക്കാൻ വയ്യ.. എന്നെ വിഷമിപ്പിക്കാനും ഇതിനിടയിൽ കിടന്ന് ആ മനസ്സ് വല്ലാതെ വിഷമിക്കുന്നത് അറിഞ്ഞതു കൊണ്ടാണ് ഇത്തിരി പുറകോട്ട് താൻ സ്വയം മാറാം

രചന: J. K)

“”””നിവിൻ, മോനെ കഴിക്കാൻ വരുന്നില്ലേ??”””” നിവിന്റെ അമ്മയാണ് അമ്മയുടെ സ്വരം അപ്പുറത്തുനിന്ന് കേട്ടതും മിത്ര പുച്ഛത്തോടെ മുഖം ചുളിച്ചു….

അവൾ മുറിയിൽ തന്നെ ഇരിപ്പുറപ്പിച്ചു…
അവിടെ ചെന്നാലും മകന് ഒന്ന് വിളമ്പി കൊടുക്കാനോ അടുത്തിരിക്കാനോ പോലും അമ്മ സമ്മതിക്കില്ല അവൾക്ക് അത് നന്നായി അറിയാം..

കല്യാണം കഴിഞ്ഞിട്ടും മകന്റെ കാര്യത്തിൽ സർവ്വാധികാരം തനിക്കാണ് എന്ന ഭാവത്തിലാണ് അമ്മയുടെ നടപ്പ്…

താൻ നിവിന് എന്തേലും ചെയ്തു കൊടുക്കുന്നത് ഇഷ്ടമല്ല അമ്മക്ക്…
നിവിന്റെ കാര്യങ്ങളെല്ലാം അമ്മയ്ക്ക് തന്നെ നോക്കണം….

ഞാൻ ഒന്ന് വിളമ്പി കൊടുക്കാൻ പാടില്ല, നിവിന്റെ വസ്ത്രങ്ങൾ അമ്മക്ക് തന്നെ അലക്കണം, പോകുമ്പോൾ അമ്മയോട് മാത്രം യാത്ര പറഞ്ഞിട്ട് പോണം, എന്തെങ്കിലും കൊണ്ട് വന്നാൽ അത് അമ്മയെ ഏൽപ്പിക്കണം..

ഇതെല്ലാം അമ്മക്ക് ഒരു വാശി പോലെ ആയിരുന്നു…എന്തെങ്കിലും മാറ്റം വന്നാൽ കരച്ചിലായി, എണ്ണി എണ്ണി പറച്ചിലായി , നിരാഹാരമായി, പ്രഷർ കൂടും ഷുഗർ കുറയും, ബോധം പോകും…

അതുകൊണ്ട് നിവിനും അമ്മയെ ഒന്നും
ആദ്യമൊക്കെ നീവിനോട് പരാതി പറഞ്ഞു നോക്കി പക്ഷേ, നിവിൻ തീർത്തും നിസ്സഹായനാണ് എന്നറിയാം..

അയാൾക്ക് അമ്മയെ പിണക്കാൻ വയ്യ.. എന്നെ വിഷമിപ്പിക്കാനും ഇതിനിടയിൽ കിടന്ന് ആ മനസ്സ് വല്ലാതെ വിഷമിക്കുന്നത് അറിഞ്ഞതു കൊണ്ടാണ് ഇത്തിരി പുറകോട്ട് താൻ സ്വയം മാറാം എന്ന് തീരുമാനിച്ചത്…

നിവിൻ ഗവൺമെന്റ് സ്കൂളിലെ മാഷാണ്… നല്ല സ്വഭാവം കാണാനും തെറ്റില്ല അതുകൊണ്ട് തന്നെ ഈ വിവാഹാലോചന വന്നപ്പോൾ വീട്ടിൽ എല്ലാവർക്കും നൂറുവട്ടം സമ്മതമായിരുന്നു..

നിവിന് ആകെ കൂടെയുള്ളത് അമ്മ മാത്രമായിരുന്നു അച്ഛൻ ചെറുപ്പത്തിലെ മരിച്ചു..

വേറെ പ്രാരാബ്ദം ഒന്നുമില്ലല്ലോ ഒറ്റമകൻ ആണല്ലോ അതൊക്കെ നിന്റെ ഭാഗ്യം ആണ് എന്നാണ് എല്ലാവരും പറഞ്ഞത് പക്ഷേ വിവാഹം കഴിഞ്ഞതോടെയാണ് അത് ഭാഗ്യം അല്ല നിർഭാഗ്യം ആണ് എന്ന് മനസ്സിലായത്…

അമ്മയ്ക്ക് മകനെ ഭാര്യക്കായി വിട്ടുനൽകാൻ മനസ്സില്ലായിരുന്നു… മകൻ എപ്പോഴും അവരുടെ മാത്രമാകണം എന്നായിരുന്നു അവരുടെ മനസ്സിൽ ഞങ്ങൾ ഒരുമിച്ചിരിക്കുന്നത് അല്ലെങ്കിൽ എങ്ങോട്ടെങ്കിലും പോകുന്നത് എല്ലാം ദേഷ്യം ആയിരുന്നു..

എന്തെങ്കിലും പറഞ്ഞു മുടക്കും… ആദ്യമാദ്യം ദേഷ്യപ്പെടുമായിരുന്നു ഒത്തിരി..പക്ഷേ നിവിൻ പറഞ്ഞു എല്ലാം സമാധാനിപ്പിക്കും പക്ഷെ എത്ര സമാധാനിപ്പിചാലും വീണ്ടും അതേ പോലെ നിരവധി അവസരങ്ങൾ ഉണ്ടാകും… അപ്പോഴൊക്കെയും നിവിൻ എന്റെ മുഖത്തേക്ക് നിസ്സഹായനായി നോക്കും…

കുറെയൊക്കെ നിവിനെ വിചാരിച്ച് ഞാൻ ഉള്ളിലൊതുക്കി… എല്ലാം കൂടി കൂടി വരുന്നതല്ലാതെ ഒന്നും മാറിയില്ല..ഇത് ഞങ്ങൾക്കിടയിലുള്ള ബന്ധം വഷളാവാൻ കാരണമായി…

എപ്പോഴും ഞങ്ങൾക്കിടയിൽ അമ്മ”” എന്നും ഒരു ഒരു മതിൽ പോലെ നിലനിന്നിരുന്നു അതുകൊണ്ടുതന്നെ ജീവിതം വ്യർത്ഥം ആവാൻ തുടങ്ങി അങ്ങനെയാണ് കുറെ നാൾ ഞാൻ എന്റെ വീട്ടിൽ പോയി നിന്നത്….

സാധാരണ എന്റെ വീട്ടിൽ ഞാൻ പോയി നിൽക്കുമ്പോൾ അമ്മ നിവിനെ അങ്ങോട്ട് വിടാറില്ല.. അപ്പോൾ അവര്ക്ക് ഇല്ലാത്ത സൂക്കേട് ഒന്നും കാണില്ല..

വീട്ടുകാരോട് അമ്മയുടെ ഈ സ്വഭാവം ഒന്നും ഞാൻ പറഞ്ഞിരുന്നില്ല ഇത്തവണ ചെന്നപ്പോൾ എന്റെ മുഖം കണ്ടതും അവർക്ക് എന്തോ അവിടെ പ്രശ്നം ഉണ്ട് എന്ന് മനസ്സിലായി

അവർ കുത്തി കുത്തി ചോദിച്ചപ്പോൾ മാത്രമാണ് അവിടെയുള്ള ഈ പ്രശ്നത്തിന് പറ്റി ഞാൻ അവരോട് പറഞ്ഞത്…..“”എല്ലാം ശരിയാവും “””

എന്നുപറഞ്ഞ് അവരും കൈയൊഴിഞ്ഞു.. സംഗതി എല്ലാവർക്കും നിസാരമാണ് ഒരു അമ്മയുടെ മകനോടുള്ള സ്നേഹം!!! അത് പക്ഷേ ഞങ്ങളുടെ ജീവിതത്തിൽ എത്രമാത്രം പ്രശ്നമുണ്ടാക്കുന്നു എന്ന് ഞങ്ങൾക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ….

എന്റെ കൂട്ടുകാരിയോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു അപ്പോഴാണ് അമ്മയെ ഒന്ന് കൗൺസിലിംഗ് ചെയ്യാൻ വേണ്ടി കൊണ്ടുപോകാൻ അവൾ നിർദ്ദേശിച്ചത് നിവിനോട് പറയാൻ ഭയമായിരുന്നുഏതുതരത്തിൽ നിവിൻ എടുക്കും എന്ന് അറിയില്ലല്ലോ….

ഒടുവിൽ രണ്ടും കൽപ്പിച്ച് ഞാൻ നിവിനോട് പറഞ്ഞു ആദ്യമൊക്കെ ആള് ഭയങ്കരമായി ചൂടായി പിന്നീട് എന്തോ ഒരിക്കൽ പോകാം എന്ന് പറഞ്ഞു… അങ്ങനെയാണ് അമ്മയോട് പറയാതെ അമ്മയെയും കൊണ്ട് ഒരു സൈക്യാട്രിസ്റ്റിനടുത്ത് പോകുന്നത്….

എനിക്കാണ് പ്രശ്നം എന്നാണ് അമ്മയോട് പറഞ്ഞിരുന്നത്…അമ്മയുടെ വിശദമായി സംസാരിച്ച ഡോക്ടർ എന്നെ വിളിപ്പിച്ചു…

“”””വളരെ ചെറുപ്പത്തിൽ വിധവയാവേണ്ടി വന്ന ഒരു സ്ത്രീ….അവരുടെ കുഞ്ഞിനെ വയറ്റിൽ മൂന്നുമാസം പ്രായമായി ഇരിക്കുമ്പോഴാണ് അവരുടെ ഭർത്താവിനെ നഷ്ടപ്പെടുന്നത്, പിന്നീട് ആ അമ്മ ജീവിച്ചത് മുഴുവൻ ആ കുഞ്ഞിനുവേണ്ടി ആയിരുന്നു…

പലരും അവരെ നിർബന്ധിച്ചു മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ… ഈ കുഞ്ഞിനെ കളയാൻ… പക്ഷേ അത് അവർക്ക് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല…

അവനല്ലാതെ ഈ ലോകത്തെ തനിക്ക് മറ്റാരുമില്ല എന്ന് ആ അമ്മ വിശ്വസിച്ചു അവൻ തന്നിൽനിന്ന് അകന്നാൽ തനിക്കിനി മുന്നോട്ട് ജീവിക്കാനാവില്ല എന്നും…. ആ അമ്മയുടെ സർവ്വസ്വവും ആ മകൻ മാത്രമായിരുന്നു…

ഇതിനിടയിലാണ് ഒരു ഭാര്യ എന്ന നിലയിൽ താൻ വരുന്നത്… അമ്മ ഭയപ്പെട്ടു ഞാൻ മകനെ അവരിൽനിന്ന് അകറ്റുമോ എന്ന്..

ആ മകനുവേണ്ടി ഓരോന്ന് താൻ ചെയ്യുമ്പോൾ അവന്റെ സ്നേഹം തന്നോട് ആകുമോ എന്ന്… മകന്റെ സ്നേഹം പകുത്തു പോകുന്നത് സങ്കൽപ്പിക്കാൻ പോലും ആ അമ്മയ്ക്ക് കഴിയില്ലായിരുന്നു….

അതുകൊണ്ടാണ് അവർ മകനെ നിങ്ങൾക്ക് വിട്ടു തരാതിരുന്നത്…. അവന്റെ സ്നേഹം അതിനുവേണ്ടിയുള്ള കാട്ടിക്കൂട്ടലുകൾ ആണ് ഇത്രയും നാൾ നിങ്ങൾ കണ്ടു കൊണ്ടിരുന്നത് “”””

ഡോക്ടർ പറഞ്ഞതെല്ലാം കേട്ടപ്പോൾ എനിക്ക് അവരോട് സഹതാപം ആണ് തോന്നിയത്…“” വളരെക്കാലമായി മനസ്സിൽ വച്ച വിശ്വാസമല്ലേ അത്രപെട്ടെന്നൊന്നും ഇത് നമുക്ക് മാറ്റിയെടുക്കാൻ കഴിയില്ല… കാലമെടുക്കും പക്ഷേ ഇവിടെ നിങ്ങൾ കൂടി ഒപ്പമുണ്ടെങ്കിൽ നമുക്ക് പതിയെ അമ്മയെ മാറ്റാം….അല്ലെങ്കിൽ ആ മനസ് വിഷമിപ്പിച്ചു ധിക്കരിച്ചു ജീവിക്കാം….””””

കൂടെ നിൽക്കാം എന്ന് ഉറപ്പു നൽകിയാണ് അവിടെ നിന്നും മടങ്ങിയത്….ജീവിതത്തിൽ അമ്മയ്ക്ക് ഉള്ള സ്ഥാനം ആരുവന്നാലും നഷ്ടപ്പെടില്ല എന്നും ഭാര്യയ്ക്ക് മറ്റൊരു സ്ഥാനം, അവർ അർഹിക്കുന്നത് നൽകണമെന്നും അമ്മയെ വിശ്വസിപ്പിച്ച എഴുതാൻ ഡോക്ടർ നന്നേ പാടുപെട്ടിരുന്നു….

ക്രമേണ പതുക്കെ അമ്മയിൽ മാറ്റം കണ്ടുതുടങ്ങി… പതുക്കെ എന്നെ കൂടി അമ്മ അംഗീകരിക്കാൻ തുടങ്ങി…ജീവിതത്തിലേക്ക് പതുക്കെ സന്തോഷം കടന്നുവന്നു… എല്ലാവരും കൂടി ഒന്നിച്ചിരിക്കുന്ന മനോഹരമായ നിമിഷങ്ങളിൽ നിവിൻ എന്നോട് നന്ദി പറയാറുണ്ട്…

കൂടെ നിന്നില്ലായിരുന്നെങ്കിൽ തകരുമായിരുന്ന ഈ ജീവിതം ഇത്രയും മനോഹരമാക്കി തിരിച്ചു തന്നത് നീ ഒരാൾ മാത്രമാണ് എന്ന് പറഞ്ഞ്..

ഒരുപക്ഷേ എനിക്ക് എല്ലാം ഇട്ടെറിഞ്ഞ് പോരാൻ സാധിക്കുമായിരുന്നു പക്ഷേ, ഇപ്പോഴത്തെ ഈ സന്തോഷവും സമാധാനവും ഒന്നും അപ്പൊ കിട്ടിയില്ല എന്നു വരും….

Leave a Reply

Your email address will not be published. Required fields are marked *