അർദ്ധനഗ്നരായി കെട്ടിപിടിച്ച് കിടന്നിരുന്ന 2 മക്കളുടെ തന്തയായ സുധിഏട്ടനും തന്റെ പെങ്ങളും ചാടി എഴുന്നേറ്റ അയ്യാളുടെ വയറ്റിലേക്ക് ആദ്യം

പെങ്ങളൂട്ടി
രചന: സുനിൽ പാണാട്ട്

സെട്രൽ ജയിലിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങുബോൾ ചുറ്റും നോക്കി തനിക്ക് പരിചയമുള്ള ആരെലും ഉണ്ടോന്ന് ആരും വരില്ല എന്ന് ഉറപ്പുണ്ടായിരുന്നു അല്ലെങ്കിലും സ്വന്തം പെങ്ങളെ കൊന്നവനെ കാണാനും കൂട്ടികൊണ്ട് പോവാനും ആര് വരാനാ..

റോട്ടിലിലേക്കിറങ്ങിയപ്പോൾ കണ്ട ഒരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തിയ അയ്യാളോട് നേരെ ബസ്സ് സ്റ്റാന്റിലേക്ക് വിടാൻ പറയുമ്പഴും എങ്ങോട്ട് പോവും എന്ന ചിന്തയാർന്നു ……

ആരും അറിയാത്ത ഏതെങ്കിലും ഒരുദിക്കിലേക്ക് പോവണം …സ്റ്റാന്റിലെ ചായക്കടയിൽ നിന്ന് ഒരു ചായയും ഒരു പഴം പൊരിയും കഴിച്ച് പൈസയും കൊടുത്ത് നടന്നപ്പോൾ കോഴിക്കോട്ടെക്ക് പോകുന്ന ബസ്സ് കണ്ടു……

അതിലേക്ക് കയറി ഇരിക്കാൻ സീറ്റുണ്ടോ എന്ന് നോക്കി കിട്ടിയ സീറ്റിൽ കയറി ഇരുന്നു ……

ടിക്കറ്റ് ചോയ്ച്ച് വന്ന കണ്ടക്ട്രറോട് ഒരു കോഴിക്കോട്‌ ടിക്കറ്റ് പറഞ്ഞ് സീറ്റിൽ ചാരിയിരുന്നു…’ഒന്ന് മയങ്ങാൻ തുടങ്ങിയപ്പോൾപഴയ ചിന്തകൾ മനസ്സിൽ ഓടി വന്നു….

എന്നെ പരിചയപെടുത്തിയില്ലല്ലെ?
ഞാൻ റഷീദ് കൂട്ടുക്കാരും വീട്ടുക്കാരും റഷി എന്നു വിളിക്കും ……

ചെറുപ്പത്തിലെ ഉപ്പായും പതിമൂന്നാം വയസ്സിൽ ഉമ്മായും നഷ്ടപെട്ടു……എനിക്ക് താഴെ എന്റെ അനിയത്തി റസിയ ..

ഉപ്പയും ഉമ്മയും ഇല്ലെങ്കിലും ഉപ്പാന്റെയും ഉമ്മാടെയും സ്നേഹം മുഴുവൻ ഞാനവൾക്ക് നൽകി വളത്തി……..

പ്രായമായഉമ്മൂമ ആയിരുന്നു ഞങ്ങൾക്ക് തുണ….എട്ടാം ക്ലാസിൽ പഠിപ്പ് നിർത്തേണ്ടി വന്നു പഠിക്കാൻ പുറകിലായോണ്ടല്ല പഠിപ്പിക്കാൻ ആരും ഇല്ലാത്തോണ്ടാ…..

തന്റെ പഠിപ്പ് മുടങ്ങിയിലും വേണ്ടില്ല അനിയത്തിയെ പഠിപ്പിക്കണം ….അതിനായി ടൗണിലെ ഒരു വർഷോപ്പിൽ ജോലി തുടങ്ങി..

നല്ലരീതിയിൽ ജീവിക്കണം എന്ന വാശിയുള്ളത് കൊണ്ടാവും പണികളെല്ലാം മറ്റുള്ളവരെക്കാൾ പെട്ടന്ന് മനസ്സിലാക്കാനും പഠിക്കാനും പറ്റിയത് ..

ഒരു വർഷം കൊണ്ട് ആശാന്റെ പ്രിയശിഷ്യനായിമാറി …ഇതിനിടക്ക് ചെറിയ വണ്ടി കച്ചോടങ്ങളും തുടങ്ങി ..കച്ചോടങ്ങളിൽ നിന്നും കിട്ടുന്നത് മാറ്റി വച്ച് ഉണ്ടായിരുന്ന ഇടിഞ്ഞ് വീഴാറായ വീട് ഒന്നു പുതിക്കി പണിതു …

മറ്റുള്ളവർ ബീഡി വലിക്കുന്നത് കണ്ടിട്ടല്ലാതെ അതൊന്ന് വലിക്കണം എന്ന ചിന്ത വന്നിട്ടില്ല അതുപോലെ തന്നെ മദ്യപാനവും മ്മടെ മനസ്സിൽ വീട്ടിൽ കാത്തിരിക്കുന്ന പെങ്ങളുട്ടിടെയും ഉമ്മാമയുടെയും മുഖം ഓർമ്മ വന്നാ ഇതൊന്നും വേണമെന്ന് തോന്നില്ല….

ഇതൊന്നും ഇല്ലാത്തോണ്ടും അധ്വാനിക്കാനുള്ള മടിയില്ലായ്മ കൊണ്ടും കഷ്ടപാടുകൾ മാറികൊണ്ടെയിരുന്നു…

കാലങ്ങളായി ദുഖങ്ങൾ മാത്രമായിരുന്ന ഞങ്ങളുടെ ജീവിത തോണി സന്തോഷത്തിന്റെ ദിശയിലേക്ക് ഒഴുകുകയായിരുന്നു…

ഇടക്ക് ഉമ്മാമ പറയും ഇനി ഇവൾടെ കാര്യം നടത്തേണ്ട സമയമടുത്തു ഇപ്പഴേ കുറെശ്ശെ കയ്യിമ്മലക്കും കഴുത്തിലിക്കും വാങ്ങി വക്കണം …..

അവൾക്ക് 18 കഴിഞ്ഞിരിക്കുന്നു രണ്ട് കൊല്ലത്തിനുള്ളിൽ ഒരുത്തന്റെ കയ്യിൽ ഏൽപ്പിക്കണം അന്തസ്സായി തന്നെ …….എന്നിട്ട് ന്റെ മോനും ഒരു മൊഞ്ചത്തിയെ കണ്ട് പിടിക്കണം കള്ളച്ചിരിയോടെ ഉമ്മൂമ …..

ഇത്രയും നാളായിട്ട് മനസ്സിൽ ഒരു പെണ്ണിനെ കുറിച്ച് ചിന്തിക്കാത്ത ഞാനാ വെർതേ ഈ ഉമ്മൂമ മനുഷ്യനെ കൊതിപ്പിക്കാനായിട്ട് …

എല്ലാർക്കും പ്രേമം പെണ്ണുങ്ങടെ പിറകെ ചുറ്റൽ പക്ഷെ മ്മക്ക് ഇത് വരെ അങ്ങനൊരു ഫീലിംങ്ങ് തോന്നിയിട്ടില്ലട്ടാ….ജീവിതം കരക്കടുപ്പിക്കാനുള്ള തുഴച്ചിലിൽ അതിനൊക്കെ എവിടെ നേരം …

വർഷം പിന്നെയും ഒന്നു കഴിഞ്ഞു ഞങ്ങളുടെ ജീവിതത്തിൽ പിന്നെയും ഒരു നഷ്ടം കൂടെ ഞങ്ങളെ തനിച്ചാക്കി ഉമ്മൂമയും പോയിരിക്കുന്നു….

ഒറ്റക്കായതിൽ പിന്നെ ഞാൻ വരാൻ താമസ്സിച്ചാൽ അയൽവീട്ടിലെ രമചേച്ചി വീട്ടിവന്ന് റസിയയുടെ അടുത്തിരിക്കും അല്ലെങ്കിൽ അവൾ അവിടെ പോയി ഇരിക്കും നല്ല വീട്ടുക്കാരാണ് 2 മക്കളും സുധിചേട്ടനും ചേച്ചിയും അടങ്ങുന്ന കൊച്ച് കുടുമ്പം …

റസിയാക്ക് ഒരു കല്യാണം നോക്കണം ഇനിയും നീട്ടികൊണ്ട് പോവണ്ട കാര്യമില്ല ഓളുടെ കല്യാണത്തിനുള്ള പൊന്നും പണവും എല്ലാം ശരിയാക്കിയിട്ടുണ്ട് …

ബ്രോക്കർ ഹക്കിമിക്കാനോട് പറഞ്ഞതും ഞാൻ നിന്നോടത് ചോതിക്കാനിരിക്കുവായിരുന്നു നല്ലമൊഞ്ചുള്ള ഒരു പയ്യൻ ഉണ്ട് ഗൾഫീൽ ഒരു സ്റ്റേഷനറികട നടത്തുവാ ഓളെയും

കോണ്ടോവുംന്നാ പറഞ്ഞത് നല്ല വീട്ടുക്കാരാ…
ഫോട്ടോയും കാട്ടിതന്ന് ഓൾക്ക് പറ്റിയ ആൾ തന്നെ മൊഞ്ചൻ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു ……

കൊണ്ട് പോകും എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും റസിയാക്ക് ഒരു നല്ല ജീവിതം കിട്ടുമല്ലോ അവളുടെ സന്തോഷമല്ലെ തനിക്കേറ്റവും വലുത്….

അതോർത്തപ്പോൾ നാളെ അവരോട് വരാൻ പറയ് ഇക്കാ ഞാൻ വീട്ടിപോയി ഓളോട് പറയട്ടെ ….

ഇന്ന് ഇത്തിരിനേരത്തെ പോയേക്കാം കഴിഞ്ഞ മാസം അവൾ പറഞ്ഞിട്ട് വാങ്ങാൻ പറ്റാതായ കല്ല് വച്ച 3 പവന്റെ നെക്ലസ്സ് വാങ്ങണം നാളെ ചെക്കൻ വരുമ്പോൾ എന്റെ പെങ്ങളൂട്ടി ഒന്നൂടെമൊഞ്ചത്തിയാവട്ടെ ഇനി പെണ്ണിന് മൊഞ്ച് കൊറഞൂന്ന് പറഞ്ഞ് നടക്കാണ്ട് പോണ്ടാ….

ജ്വല്ലറിയിൽ നിന്ന് അതും വാങ്ങി വീട്ടിലേക്ക് പോകുമ്പോൾ മാലകണ്ട് അതിശയിക്കുന്ന അവളുടെ മുഖമായിരുന്നു …

വീട്ടിലേക്ക് കയറിയപ്പോൾ ആരുടെയോ ചിരിയും കൊഞ്ചലും ഇതാരാപ്പ???അടക്കിപിടിച്ച സംസാരവും കേട്ട് പതിയെ വാതിൽ തുറന്ന് അകത്ത് കടന്നു നോക്കിയപ്പോൾ ബെഡ് റൂമിൽ നിന്നാണ് ചാരിയവാതിലിനുള്ളിലേക്ക് നോക്കി കണ്ടകാഴ്ച്ചഎന്നെ ഒരു പ്രാന്തനാക്കി ….

തിരിഞ്ഞ് അടുക്കളയിൽ കയറി പരതിയപ്പോൾകയ്യിൽ കിട്ടിയത് കറിക്കത്തി….

ചാരിയിട്ട ബെഡ് റൂമിന്റെ വാതിൽ തള്ളി തുറന്നതും അർദ്ധനഗ്നരായി കെട്ടിപിടിച്ച് കിടന്നിരുന്ന 2 മക്കളുടെ തന്തയായ സുധിഏട്ടനും തന്റെ പെങ്ങളും ചാടി എഴുന്നേറ്റ അയ്യാളുടെ വയറ്റിലേക്ക് ആദ്യം കുത്തിയിറക്കി ഞാൻ ആ കത്തി….

അരുത് എന്ന് പറഞ്ഞെന്നെ തടയാൻ തടയാൻ വന്ന അവളുടെ അടിവയറ്റിലേക്കായിരുന്ന ഞാനാ കത്തി പിന്നെ കുത്തി ഇറക്കിയത്….

ഇക്കാക്കാമാപ്പ് മാപ്പ് എന്നറി കരഞ്ഞ അവളുടെ മുഖം നെഞ്ചിലേക്ക് ചേർത്ത് പിന്നെയും കുത്തിയിറക്കി ഞാനാ കത്തി പലവട്ടം ആചങ്കിലെ പിടച്ചിൽ തീരും വരെ…..

അപ്പോഴവൾ എന്റെ കയ്യ് പിടിച്ച് എന്റെ നെഞ്ചിന്റെ ചൂടറിഞ്ഞ് വളർന്ന ഞാൻ വളർത്തിയ എന്റെ കുഞ്ഞുപെങ്ങളല്ലായിരുന്നു …..
ഒരു ഉപ്പാന്റെയും ഉമ്മായുടെയും സ്നേഹം വാരിക്കോരി കൊടുത്ത ആ ഏട്ടനുമല്ലായിരുന്നു ഞാൻ…….

രണ്ട് കുട്ടികളുടെ അച്ഛനാണെന്നറിഞ്ഞിട്ടും അയ്യാളുടെ കൂടെ കിടക്ക പങ്കിട്ട ഒരു പിഴച്ചവളായിരുന്നെനിക്ക് അവൾ…..
ഞാൻ അവൾക്കായി കണ്ട സ്വപ്നങ്ങളെല്ലാം …..
അവൾക്ക് വേണ്ടി താൻ വേണ്ടെന്ന് വച്ച തന്റെ സ്വപ്നങ്ങൾ…….

ആണായി പിറന്ന ഒരാങ്ങള ചെയ്യുന്നതെ ഞാനും ചെയ്യ്തുള്ളു ….അതോർത്ത് എന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണിർ പോലും വന്നില്ല ….അല്ലെങ്കിലും ഞങ്ങൾആണുങ്ങൾ കരയാറില്ലല്ലോ.. ….

 

Leave a Reply

Your email address will not be published. Required fields are marked *