ഭാര്യ ഭർത്താവായിട്ടുള്ള ഒരു സുഖവും വേണ്ടന്നാണോ?… നീയെന്നെ ഒരു ബാലൻk നായരാക്കരുത് …. വേണ്ടന്ന് ഞാൻ പറഞ്ഞില്ലല്ലോ

രചന: സുനിൽ പാണാട്ട്

ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പഴാ മോളുടെ കമന്റ് ഇന്ന് അച്ഛനാല്ലെ ഇത് ഉണ്ടാക്കിയത് അച്ഛൻ ഉണ്ടാക്കുന്നതിന് ഇപ്പോൾ എന്ത് ടേയ്സ്റ്റാ …

അതു കേട്ട് വന്ന മ്മടെ പൊണ്ടാട്ടിക്ക് കുശുമ്പിന്റെ കുരു പൊട്ടി അല്ലെങ്കിലും അച്ഛനും മോൾക്കും അമ്മയെ കുറ്റം പറയാനല്ലെ നേരം ഉള്ളു ഒരച്ഛനും മോളും വന്നേക്കണ്….

അല്ലമ്മെ അച്ഛൻ വല്ലപ്പഴുമെ അടുക്കളയിൽ കയറൂ അത് ഉണ്ടാക്കുമ്പോൾ എന്താണെന്നറിയില്ല നല്ല രുചിയാ …

ഉം അച്ഛൻ ഉണ്ടാക്കിയത് കഴിച്ച് അന്ന് അച്ഛനും മോളും ആശുപത്രീൽ പോയത് ഞാനിത് വരെ മറന്നിട്ടില്ല ഭാര്യയുടെ തിരിച്ചുള്ള കമന്റ് കേട്ട് ഞാനും മോളും ഒന്ന് പകച്ച് പണ്ടാരമടങ്ങി…

പണ്ടത്തെ ഒരു കാര്യമാണെയ് ഞങ്ങൾ ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യം എന്നാ ഒരിക്കലും മറക്കാൻ പറ്റാത്തതും …

കൊർച്ച് വർഷം പുറകോട്ട് പോവണം
ഒന്നവിടം വരെ പോയാലോ??……ഇന്ന് മോൾക്ക് 14 വയസ്സ് അന്ന് വെറും 6 വയസ്സ്

വീട്ടിൽ അച്ഛനും അമ്മയും അനിയനും ഉണ്ട് ..രണ്ടാമത്തെ കുട്ടിക്ക് രണ്ട് വയസ്സ്..ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ശമ്പളം ചോയ്ച്ചപ്പോൾ മുതലാളി ചീത്ത വിളിച്ചു

തിരിച്ച് ഞാനും അപ്പോൾ അയ്യാളെന്റെ അച്ഛന് വിളിച്ചു അപ്പോൾ ഞാനയ്യാളെ തിരിച്ച് അച്ഛനും അച്ഛന്റെ അച്ഛനും അമ്മക്കും വിളിച്ച് ………

അത് കേട്ടയ്യാൾ എന്നെ അടിച്ചു ആദ്യത്തെ അടി ഞാനെന്റെ മൂക്ക് കൊണ്ട് തടുത്തു കളി എന്നോട്…

അറിയാണ്ട് നോക്കിപ്പോൾ അയ്യാളുടെ കയ്യിൽ ചോര അത് കണ്ട് സന്തോഷിച്ച എന്റെ ചുണ്ടിൽ എന്തോ നനവ്തട്ടി നോക്കിയപ്പോൾ മൂക്കിൽ നിന്ന് ആരോ പൈപ്പ് തുറന്നിട്ട പോലെ ചോര വരുന്നു……
മ്മടെ ശരിരത്തിൽ ചോരകണ്ടാ പിന്നെ

മ്മള് ഒന്നും നോക്കില്ല അങ്ങേരുടെ മൂക്കിനിട്ട് നല്ല ഒരു കിക്കാ കൊടുത്തു അവിടന്നും ചോരയുടെ പ്രളയമായപ്പാ നുമ്മ പറഞ്ഞ് ഇപ്പ സെംയിംപിച്ച് ഇനി അങ്ങടും ഇങ്ങടും വേണ്ടാന്ന് ……

പിന്നെയും അങ്ങേർക്ക് തല്ലണത്രെ ഒന്നും നോക്കിയില്ല കേറിയങ്ങ് മെടഞ്ഞ് ശരിക്കും പഞ്ഞിക്കിട്ടു ഞാനിത്രയെ ചെയ്യ്തുള്ള് …..

അതിനാ അയ്യാളെന്നെ ജോലീന്ന് പിരിച്ച് വിട്ടത്
ജോലികളഞ് വീട്ടിൽ ഇരിക്കുന്നു …
ഒരു പണിയും ഇല്ല എന്ത് രാസാന്നറിയോ ….എന്റമ്മേ സ്വന്തം വീടാവുബോൾ ഒരു റിലാക്സ്സേഷൻ ഉണ്ട് ….

അത് പക്ഷെ വീട്ടിൽ പട്ടിണി ആയപ്പോഴാ കാര്യം മനസ്സിലായത് ….ഭാഗ്യത്തിന് ഹാരിസൺ എസ്റ്റേറ്റിൽ വാച്ച്മാന്റെ ജോലിയുണ്ടെന്നും ഇപ്പോൾ എനിക്ക് കിട്ടി

കൊണ്ടിരുന്ന സാലറി കിട്ടുമെന്നും അവിടെ ജോലി ചെയ്യുന്ന കൂട്ടുകാരൻ പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കാതെ ഓക്കെ പറഞ്ഞു….

രാത്രി അവിടെ പോയാലും ഉറങ്ങാലോ രാവിലെ 8 മണിക്ക് വീട്ടിലെത്താം വൈകിട്ട് 7 മണിക്ക് പോയാൽ മതി…
എന്റെ ഡ്യൂട്ടി തുടങ്ങി സുഖമായ ജോലി…
പക്ഷെ വീട്ടിലെത്തുന്നത് പകൽ

ആയതിനാലും
വീട്ടിൽ അച്ഛനും അമ്മയും അനിയനും ഉള്ളതിനാലും മ്മടെ ഫാമിലി ലൈഫിലെ ഡിങ്കോൾഡാഫിയും നടക്കാറില്ല…

ഉച്ചയുറക്കത്തിന്റെ സമയത്ത് പൊണ്ടാട്ടിയെ വിളിച്ചാൽ വരുകയുമില്ല…
വീട്ടിൽ അവരെല്ലാം ഉള്ളപ്പോൾ എങ്ങനാ ഇതെല്ലാം എനിക്ക് പറ്റില്ല എന്നവളും ..

രാത്രിനമ്മൾ മാത്രമുള്ളപ്പോൾ എനിക്ക്‌ നിറഞ്ഞ മനസ്സോടെ മാത്രമെ അതിനെല്ലാം പറ്റു അല്ലാണ്ട് നിങ്ങളെ പോലെ തോന്നുമ്പഴോന്നും പറ്റില്ല പിന്നെ ഇടക്ക് വന്ന് ശല്ല്യപെടുത്തുന്ന മകനും…

അപ്പോൾ നീ പറയുന്നത് നമ്മൾക്ക് ഇനി ഭാര്യ ഭർത്താവായിട്ടുള്ള ഒരു സുഖവും വേണ്ടന്നാണോ?… നീയെന്നെ ഒരു ബാലൻk നായരാക്കരുത് ….

വേണ്ടന്ന് ഞാൻ പറഞ്ഞില്ലല്ലോ പക്ഷെ പകൽ സമയത്ത് അവരെല്ലാം ഉള്ളപ്പോൾ എനിക്കിത് പറ്റില്ല പിന്നെ നിങ്ങളുടെ ഇഷ്ടത്തിന് വഴങ്ങി വെറുമൊരു ശവശരിരം പോലെ ഞാൻ വന്ന് കിടന്ന് തരാം അത് മതിയോ എന്നവളും……

ഇങ്ങനെ പോയാൽ സ്വന്തം ഭാര്യയെ ബലാൽക്കാരം ചെയ്യ്ത് ജയിലിൽ പോയ ഭർത്താവെന്ന ചീത്തപ്പേര് ഇവളെന്നെ കൊണ്ട് കേൾപ്പിക്കും…..

എന്റെ ജോലി രാത്രിയായി പോയില്ലേ പിന്നെ ഞാനെന്ത് ചെയ്യണം…ഞങ്ങളിൽ ഞങ്ങളറിയാതെ അകൽച്ചക്കൾ വന്നു ഒരു ഭാര്യയും ഭർത്താവും ആണെന്ന കാര്യം നീ മറക്കരുത് ..

നിങ്ങൾ എന്ത് പറഞ്ഞാലും എനിക്കിത് പകൽ സമയത്ത് പറ്റില്ല…..അറിയാതെ ആണെങ്കിലും വീട്ടിലുള്ള അച്ഛനെയും അമ്മയെയും അനിയനെയും കുട്ടിയെയും ശപിച്ച് ഞാനും കഴിച്ച് കൂട്ടി……

ഇവർക്ക് വല്ലപ്പഴും പെങ്ങളുടെ വീട്ടിൽ പോയി നിന്നുടെ ഞങ്ങളെ ഒന്ന് മനസ്സിലാക്കികൂടെ ഈ അച്ഛനും അമ്മക്കും …

വർഷം ഇപ്പോൾ രണ്ടാവാറായി ശരിക്കും പറഞ്ഞാൽ ഒരു പ്രാവാസിയെ പോലെ എന്നും കാണും സംസാരിക്കും എന്നല്ലാതെ മാനസ്സികമായി വളരെ അകന്നു ഞങ്ങൾ ……

അയൽവീട്ടിലെ കല്യാണം കഴിഞ്ഞ ആണുങ്ങളെ കാണുമ്പോൾ കൊതിയോടെ നോക്കി നിൽക്കും എന്നിട്ടൊരു നെടുവീർപ്പും ഇടും ഞാൻ ഭാഗ്യവാൻന്മാർ…

നല്ല സ്നേഹത്തോടെ ജീവിച്ച ഞങ്ങൾക്കിടയിൽ പൊട്ടിതെറികളുടെ മാലപടക്കം തിരികൊളുത്തി തുടങ്ങി…….
ജീവിതത്തിൽ ഒരിക്കലും പിണങ്ങിയിട്ടില്ലാത്ത ഞങ്ങളിപ്പോൾ ശത്രുക്കളെ പോലെയായി…..

ഒരിക്കൽ വിളിച്ചിട്ട് വരാത്തതിന് സഹികെട്ട് ഞാനൊന്ന് പൊട്ടിച്ചു അവൾക്കിട്ട് 7 വർഷത്തെ ജീവിതത്തിനിടക്ക് ആദ്യമായി…….

അതവൾക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു അന്നവൾ മക്കളെയും കൊണ്ട് പടിയിറങ്ങി വാശിക്ക് പിറകിലല്ലാത്ത ഞാനും വിട്ട് കൊടുത്തില്ല ….

എത്ര ദിവസം അവരെ കാണാതെ പിടിച്ച് നിൽക്കാൻ പറ്റും ഒരാഴ്ച നോക്കി പറ്റുന്നില്ല കടിച്ച്‌ പിടിച്ച് ഒരാഴ്ചകൂടെ നിന്നു … മ്മക്ക് പറ്റില്ലാന്നെ അവരെ കാണാണ്ട് നിൽക്കാൻ ഹൃദയം സമ്മതിക്കില്ലാന്നെ അത്രയും ആഴത്തിൽ കയറി കൂടി അവരവിടെ…

ഒടുവിൽ തോൽവി സമ്മതിച്ച് ഒരു വെള്ളിയാഴ്ച രാവിലെഞാനവരെ കാണാൻ പോയി….
എന്നെ കണ്ടതും അവൾക്ക് സന്തോഷമായി എന്നെ കാണാൻ കൊതിച്ചിരിക്കായിരുന്നു കുറെ പരിപവങ്ങളും പറഞ്ഞവൾ …

അല്ലെങ്കിലും നമ്മളിലാരെങ്കിലും ഒന്ന് താഴ്ന്ന് കൊടുത്താ തീരാവുന്ന പിണക്കമെ ഭാര്യ ഭർത്താക്കൻ മാർക്കിടയിലുണ്ടാവൂ പക്ഷെവാശി കൊണ്ടാണ് പറഞ്ഞ് തീരാവുന്ന പല കാര്യങ്ങളും ഇന്ന് ഡീവോഴ്സ് വരെ എത്തുന്നത്….

അവിടെയും അമ്മയും അച്ഛനും മുത്തശ്ശിയും ഉള്ളതോണ്ട് മ്മള് പണ്ടത്തെ ചങ്കരൻ തെങ്ങുമ്മ എന്ന പല്ലവി തന്നെ….

ശനിയും ഞായറും സ്ക്കൂൾ ഇല്ലാത്തോണ്ട് മോൾ എന്റെ കൂടെ വരണം എന്ന വാശി തന്നെ …
എന്നാ പിന്നെ വന്നോട്ടേ എന്ന് ഞാനും കരുതി ….

വീട്ടിൽ വന്നപ്പോൾ അത് വരെ പെങ്ങടെ വീട്ടിൽ പോവാത്ത അച്ഛനും അമ്മയും അനിയനും അങ്ങോട്ട് പോയിരിക്കുന്നു എന്റെ ശീവനെ മോളെ കൊണ്ടരും ചെയ്തു അവരാണെങ്കിൽ ഇവിടെ

ഇല്ലതാനും ഞാൻ പകൽ നിൽക്കുന്ന വാച്ച്മാനോട് ഇന്ന് രാത്രി കൂടെ നിൽക്കണം എനിക്കത്യാവശ്യ കാര്യം ഉണ്ട് അവന്റെ കാൽവരെ പിടിക്കേണ്ടി വന്നു ഒന്ന് സമ്മതിക്കാൻ….

നേരെ തിരിച്ച് ഭാര്യവീട്ടിലേക്ക് പോയാലോ എന്ന എന്റെ ചിന്തയിൽ നിന്ന് എന്നെ ഉണർത്തിയത് ഒരു ദിവസം പോലും മകളെ നോക്കാൻ പറ്റാതെ തിരിച്ച് കൊണ്ട് വന്നവൻ എന്ന്മ്മടെ പെണ്ണുംപിള്ള പറയില്ലെ അതോർത്തപ്പോൾ വേണ്ടാന്ന് വച്ചു…

അമ്മഉച്ചക്ക് വച്ച ചോറും കറിയും അടുക്കളയിലുണ്ടായിരുന്നു അത് കഴിച്ച് ഞാനും മോളും കിടന്നു..

അച്ഛാ എനിക്ക് വിശന്ന് തുടങ്ങിട്ടാ വേഗം വല്ലതും ഉണ്ടാക്കിത്താ
രാവിലെഅടുക്കളയിൽ ചായ ഇട്ടു കൊണ്ടിരുന്ന എന്റെ അരികിൽ വന്നവൾ പറഞ്ഞു …
ചായ മാത്രം ഉണ്ടാക്കനറിയാം എനിക്ക് രാത്രി ഡ്യൂട്ടിക്കിടയിൽ അവിടെ വച്ച്ഉണ്ടാക്കി പഠിച്ചതാണെയ്……

ഇന്ന് മ്മക്ക് ഉപ്പ്മാവ് ഉണ്ടാക്കാം ല്ലെ മുത്തെ … ഇത് വരെ അടുക്കളയിൽ കയറാത്ത ഞാൻ മോളോട് ചോതിച്ചു…

ആ ഉപ്പ് മാവെങ്കി ഉപ്പ് മാവ് അയിന് അച്ഛനത് വല്ലതും ഉണ്ടാക്കാനറിയോ
ഇത് വരെ അടുക്കളയിൽ ഞാൻ കയറാറില്ല എന്നത് അവളും കണ്ട് പിടിച്ചൂട്ടാ…

വായാടി പെണ്ണിന്റെ
ചോദ്യം കേട്ടപ്പോ എനിക്കും ആദിയായി അല്ല ഉപ്പ്മാവിപ്പ എങ്ങനാ ഉണ്ടാക്കാ …

ഫോണെടുത്ത് അമ്മയെ വിളിച്ച് ചോയ്ച്ച് ചോയ്ച്ച് ഉണ്ടാക്കാം നമുക്ക്….മ്മടെ പൊണ്ടാട്ടിയും അമ്മയും ഉള്ളപ്പോ ഒരു വിലയും ഇല്ല ഭക്ഷണം കഴിക്കുമ്പോൾ ഉപ്പ് കുറവ് മുളക്ക്കുറവ് എന്നൊക്കെ പറയാനല്ലാണ്ട് അതെങ്ങനാ ഉണ്ടാക്കാന്ന് നോക്കാൻ മെനകെട്ടിട്ടില്ല

വല്ലപ്പഴും ഒരു തേങ്ങയോ മറ്റോ പൊളിച്ച് കൊടുക്കാൻ പറഞ്ഞാൽ മനസ്സില്ലാ മനസ്സോടെയെ ചെയ്യാറുള്ളു ….

അച്ഛന് തന്നെ ഉണ്ടാക്കാൻ ശ്രമിച്ചൂടെ അമ്മോട് ചോതിച്ചാ അമ്മകളിയാക്കും അവളുടെ ഉപദേശം കേട്ടപ്പോൾ ശരിയാന്ന് എനിക്കും തോന്നി…..
എന്നാ പിന്നെമ്മക്ക് തന്നെ ഉണ്ടാക്കാലെ മുത്തെ….?

അല്ല പിന്നെ മ്മള് ടീവില് കാണണ പോലെ ഉണ്ടാക്യാ മതി അച്ഛാ…ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് അതിലേക്ക് റവ കഴുകാനിട്ടാ മതി അമ്മ അങ്ങനാ ചെയ്യാറ് മോളുടെ കമന്റ് …..

അത് ചിലപ്പോൾ ശരിയാവും ഞാനും അങ്ങനെ തന്നെ ചെയ്തു…
അടുപ്പത്ത് അരിയിടാൻ അരി കഴുകുന്നത് കണ്ടവൾ പറഞ്ഞതാന്ന് ഞാനും ഓർത്തില്ല മണ്ടൻ…

അടുക്കളയിൽ കയറാത്തതിന്റെ ഗുണം….ക്യാരറ്റും പച്ചമുളകും കഴുകി അരിഞ് റവ കഴുകാൻ നോക്കിയപ്പോൾ പായസം പോലിരിക്കുന്നു…

അല്ല ഈ റവ കഴുകാറുണ്ടോ ആവോ അറിയാതെ ഞാനും ചിന്തിച്ച് പോയി… എന്തായാലും ചീനച്ചട്ടിയിൽ വെളിച്ചണ്ണ ഒഴിച്ച് കടുകിട്ട് അതോടപ്പം പച്ചമുളകും’ ക്യാരറ്റും കറിവേപ്പിലയും ഇട്ടു ..
എന്നിട്ടതിലേക്ക് വെള്ളം ഒഴിച്ച് കഞ്ഞി പരുവത്തിലിരുന്ന റവയും ഒഴിച്ചു….

അച്ഛാ ഇതിന്നെങ്ങാൻ ഇപ്പ ശരിയാവോ കുറെ നേരം വെള്ളംവറ്റണതും നോക്കി നിന്ന മോളുടെ ക്ഷമ നശിച്ചു ….

കൂടെ എന്റെയും അതിന് മാത്രം വെള്ളം ഒഴിച്ചിരുന്നെയ് നോം ….
കുറച്ചെടുത്ത് ടെയ്സ്റ്റ് നോക്കിയപ്പോ ഉപ്പുമാവിലുപ്പില്ല വേഗം ഉപ്പിട്ടിളക്കി ….

ക്ഷമ നശിച്ചപ്പോൾ വെള്ളത്തോടോപ്പം തന്നെ ഇറക്കി ശരിക്കും മ്മടെ കഞ്ഞി തന്നെ ….
എന്നാ പിന്നെ ഇതിലിത്തിരി പഞ്ചാര ഇട്ടാൽ കറിയും ഉണ്ടാക്കണ്ടല്ലോ എന്റെ തലയിൽ ഒരു ബൾബ് കത്തി …

നല്ല വിശപ്പുള്ളത് കൊണ്ടു ഞങ്ങ അച്ഛനും മോളും മ്മടെറവ പായസം തട്ടാൻ തുടങ്ങി ….കഴിച്ച് കഴിഞ് പാത്രം കഴുകി വക്കുമ്പോൾ അറിയാതെ വയറ്റിനുള്ളിൽ നിന്ന് ശിങ്കാരിമേളം കേട്ട് തുടങ്ങി …

വേഗം ബാത്ത്റും ലക്ഷ്യമാക്കി നടന്നപ്പോൾ അവിടൊരാൾ വാതിലും കുറ്റിയിടാതെ നേരത്തെ തന്നെ ഇരിപ്പുണ്ട് ….മ്മടെ മോൾ

എനിക്ക് കേട്ടത് ശിങ്കാരിമേളമാണെങ്കിൽ അവൾക്ക് കേട്ടത് ബാന്റ് മേളമാണത്രെ പിന്നെ ഞങ്ങടെ ഒരു മത്സരമായിരുന്നു ഒരാൾ ഇറങ്ങുബോഴേക്കും മറ്റൊരാൾ ഒരു വിധം ആശ്വാസമായപ്പോൾ മോൾക്ക് കലശലായവയറ് വേദന…

നേരെ വണ്ടിയെടുത്ത് മ്മടെ തൊട്ടടുത്ത ക്ലിനിക്കിലേക്ക് വച്ച് പിടിച്ച്
അവിടെ ചെന്ന് ഡോക്ട്ടറോട് കാര്യം പറഞ്ഞപ്പോൾ അയ്യാൾ ചിരിക്കുന്നു കൂടെ ഉണ്ടായ രണ്ട്നഴ്സ്സ്മാരും ചിരിച്ചു…

കൂട്ടത്തിൽ ഒരു നഴ്സിന്റെ കമന്റ് ഇത്രയും നന്നായി ഭക്ഷണം വക്കുന്ന നിങ്ങൾക്ക് സദ്യക്ക് ഭക്ഷണം ഉണ്ടാക്കാൻ പോയ്കൂടെ എന്ന് …

പിന്നെ എന്റെ പട്ടിപോകും ചുളുവിൽ ക്ലീനിക്കിൽ നാട്ടുക്കാരെ മൊത്തം ചികിത്സിക്കാൻ കിട്ടണം അയിനാണ് ഞാനും തിരിച്ചടിച്ച് …

അത് കേട്ട് അവർ ചിരിച്ചു ചിരിക്കട്ടെ ചിരിക്കട്ടെ
ചിരി ആയുസ്സ് കൂട്ടും എന്നല്ലെ ..

മ്മളായിട്ട് അവരുടെ ആയുസ്സ് രണ്ടിസങ്കെ രണ്ടീസം കൂട്ടിട്ടാ മരുന്ന് വാങ്ങി കഴിഞ്ഞപ്പഴക്കും വിശപ്പ് പിന്നെയും തുടങ്ങി…..

തൊട്ടടുത്തഹോട്ടലിൽ കയറി ഓരോമസാല ദോശയും കഴിച്ച് ഇറങ്ങിയപ്പോൾ മോളുടെ വക കമന്റ് ഇനിയെന്റെ ജന്മത്ത് ഞാൻ അച്ഛനുണ്ടാക്കണതൊന്നും കഴിക്കൂല നോക്കിക്കോ ….

ആഹാ നീ പറഞ്ഞ പോലെ അല്ലെ ഞാൻ ഉണ്ടാക്കിയത് എന്നിട്ട് കുറ്റം എനിക്ക് അല്ലെ മുത്തെ നീയാള് കൊള്ളാലോ….ഇനി ഇത് അമ്മയോട് പറയണ്ടാട്ടാ മുത്തെ…

ഉം ഞാൻ പറയും അതെയ് എപ്പഴും മസ്സിലും പിടിച്ചിരിക്കാണ്ട് ഇടക്കൊക്കെ അടുക്കളയിൽ കയറി അമ്മൂമെനെയും അമ്മനെയും സഹായിക്കണം മോനെ എന്നാലെ തനിച്ചാവുമ്പോൾ വല്ലതും വച്ച് കഴിക്കാൻ പറ്റു …

ഇതിപ്പ ഇവൾ എന്റച്ഛനും ഞാൻ മോളും ആയോ എന്താല്ലെ ഉപദേശം…ഹോട്ടലീന്ന് നേരെ പോയത് ഭാര്യ വിട്ടിലേക്കാ പണി പോയാലും വേണ്ടില്ല പണി വേറെ കിട്ടും മ്മടെ ലൈഫ് പോയാവേറെ കിട്ടില്ലാട്ടാ …..

അന്ന് തന്നെ അവളെയും മോനെയും വിളിച്ച് കൊണ്ട് വന്നു…അനിയന്റെ കല്യാണം കഴിഞ്ഞതോടെ ഞങ്ങൾ വേറൊരു കൊച്ച് വീട് പണിത് താമസം മാറിയിരുന്നു അച്ഛനെയും അമ്മയെയും വിളിച്ചിട്ട് അവർ ആ വീട് വിട്ട് വരണില്ലത്രെ…

അന്നത്തെ ആ ഉപ്പ് മാവ് പായസത്തോട് കൂടെ ആരോടോ ഉള്ള വാശിക്ക് ഞാൻ അടുക്കളയിൽ കയറി തുടങ്ങി ഭക്ഷണം ഉണ്ടാക്കാനും പഠിച്ചു…….

ആരുടെയോ അനുഗ്രഹം കൊണ്ട് കൈപ്പുണ്യവും കിട്ടി …
കഥ പറഞ്ഞ് അമ്മയും മോളും മോനും അറിയാതെ പൊട്ടിച്ചിരിച്ചു….
ഞാനാണെങ്കിൽ ചമ്മിച്ചിരിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *