ആ പെണ്ണ് കള്ളും കുടിച്ച് പറമ്പിൽ ഓടിച്ചാടി നടക്കുന്നുണ്ട് പിടിച്ചുകൊണ്ടുവന്നു കെട്ടിയിട്

(രചന: Vidhun Chowalloor)

ഡാ… ആ പെണ്ണ് കള്ളും കുടിച്ച് പറമ്പിൽ ഓടിച്ചാടി നടക്കുന്നുണ്ട് പിടിച്ചുകൊണ്ടുവന്നു കെട്ടിയിട് എവിടെയെങ്കിലും മനുഷ്യനെ നാണം കെടുത്താൻ ഓരോ സാധനങ്ങൾ…..

പാതിയുറക്കത്തിലെ അമ്മയുടെ വാക്കുകൾ കേട്ട് കിടക്കയിൽ കൈകൊണ്ട് ഒന്ന് പരതി നോക്കി ശരിയാണ് പ്രിയ അവിടെയില്ല…..

പുതപ്പുമാറ്റി ചാടിയെണീറ്റ് ഒരു ഓട്ടം വെച്ച് കൊടുത്തു പറമ്പിലേക്ക്……കാണേണ്ട കാഴ്ച തന്നെ ആയിരുന്നു അമ്മാമ്മയുടെ മുണ്ടും ബ്ലൗസും മേൽ മുണ്ടും എല്ലാം ഇട്ട് പ്രിയ അവിടെ നിന്ന് വരുന്നുണ്ട്് കയ്യിൽ ഒരു കുപ്പി കള്ളും.

ഓടിച്ചെന്നു കള്ളുകുപ്പി ഞാനിങ്ങു വാങ്ങിച്ചു എന്തു വേഷആണെടോ ഇത്….എങ്ങനെയുണ്ട്…. കൊള്ളാം അല്ലേ… അമ്മമ്മ തന്നതാ…….

അതൊക്കെ ok…… പക്ഷേ ഈ കള്ള്.. അതെവിടെ നിന്നു സംഘടിപ്പിച്ചു….അതൊക്കെ സംഘടിപ്പിച്ചു…. ആ പുഴക്കര യുടെ അടുത്തു ചെത്തുഉള്ള കാര്യം നീ മറന്നോ……

ഞാൻ പറഞ്ഞതൊന്നും മറന്നിട്ടില്ല അല്ലേ ശരിയാണ്…… എന്നെക്കുറിച്ചും… ഈ നാടിനെ കുറിച്ചും എന്റെ ഇഷ്ടങ്ങളെ കുറിച്ച് എല്ലാം
അവളോട് എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്….

വേഗം വാ….. അമ്മയോട് കള്ളപ്പം ഉണ്ടാക്കാൻ പറയാം…അടിപൊളി….. അതിനുവേണ്ടി ആണോ നീ പോയി കള്ള് വാങ്ങിച്ചത്.

അതെ….. ഒരുപാട് പറഞ്ഞു കൊതിപ്പിച്ചത് അല്ലെ നീ ഇന്ന് ആ പലഹാരം കഴിച്ചിട്ടു തന്നെ കാര്യം
വേഗം അമ്മക്ക് കൊണ്ടു കൊടുക്കാം.

ആ ബെസ്റ്റ്…..ഇപ്പോൾ അങ്ങോട്ട് ഇതും പറഞ്ഞു ചെന്നാൽ വലിച്ച് കീറി അടുപ്പിൽ വെച്ച് നമ്മളെ പലഹാരം ആകും അമ്മ അതുകൊണ്ട് ഇതൊന്നും മിണ്ടണ്ട.

പതിയെ പമ്മിപ്പമ്മി വീട്ടിലേക്ക് കയറാൻ തുടങ്ങി അയൽവാസികൾ എല്ലാം നോക്കുന്നുണ്ട്് എല്ലാവരുടെയും നോട്ടം പ്രിയയിൽ തന്നെയാണ് എല്ലാവരെയും നോക്കി അവളുംപല്ലിളിക്കുന്നുണ്ട്
തലയ്ക്ക് ഒരു തട്ട് കൊടുത്തു ഞാൻ….

അല്ല പിന്നെ അവിവാഹിതനായ ഒരു ചെറുക്കന്റെ ഒപ്പം ഒരു പെണ്ണിനെ കണ്ടാൽ പിന്നെ പറയണോ പൂരം അതിനിടയ്ക്കാണ് അവളുടെ ഒരു ചിരിയും……

അമ്മേ ഏട്ടൻ വന്നു…… അനുജത്തി കയറി മുന്നിൽ തന്നെ നിന്നു കൊള്ളാം നല്ല ചേർച്ചയുണ്ട് രണ്ടുപേരും ഞാൻ പ്രിയയെ ഉള്ളിലേക്ക് കയറ്റി വിട്ടു..

അയിന് പ്രാന്ത് ആണോ…… ഏട്ടാപ്രാന്ത് നിന്റെ തള്ളക്ക്..അതെ നിന്റെ തള്ളക്ക് തന്നെ ആണ് പ്രാന്ത് അല്ലെങ്കിൽ പാതി രാത്രിക്ക് വന്ന രണ്ടിനെയും ഞാൻ വീട്ടിൽ കയറ്റിയിലായിരുന്നു പ്രാന്ത് ആണ് എനിക്ക് അമ്മ അതും പറഞ്ഞു അതിനിടയിലേക്ക് കയറി വന്നു…..

ഏതാ എന്താ എന്ന് ഒന്നും അറിയില്ല അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളേരുടെ ഒരു ഫാഷൻ ആണിത് തന്നിഷ്ടം കാണിച്ച വീട്ടുകാരെ വിഷമിപ്പിക്കാൻ…. നിനക്ക് താഴെ ഉള്ളതും ഒരു പെണ്ണ് ആണ്
ഏതെങ്കിലും നീ ഓർക്കണമായിരുന്നു

അത് ഓർത്തത് കൊണ്ടാണ് അമ്മേ ഞാൻ അവളെ ഒപ്പം കൂട്ടിയത് സ്നേഹിച്ചവളെ എങ്ങനെ വഞ്ചിക്കും.

എനിക്കും ഒരു പെങ്ങൾ ഉണ്ട് എന്ന് ഓർത്തു തെറ്റാണ് എന്നറിയാം പക്ഷേ എനിക്ക് വേറെ വഴി ഇല്ല……. അമ്മക്ക് എന്തും പറയാം എനിക്ക് അവളെ അത്രയും ഇഷ്ട്ടം ആണ്.

ഇതൊക്കെ വെറും തോന്നലാണ് പ്രായത്തിന്റെ പക്വത കുറവ് നാളെ മറച്ചു തോന്നിയാൽ എന്ത് ചെയ്യും അത് നിങ്ങളുടെ ഭാവിയെ തന്നെ നശിപ്പിക്കും……

ഇന്ന് ഇല്ലാത്തവന് എന്ത് നാളെ….രണ്ടു വർഷമായിട്ട് എനിക്ക് പ്രിയയെ അറിയാം ഒരുമിച്ച് ജോലി ചെയ്യുന്നു പരസ്പരം മനസ്സിലാക്കി തന്നെയാണ് പ്രണയത്തിൽ എത്തിയത്.

പിന്നെ അവൾക്ക് ആരും ഇല്ല അത് ഒരു കുറവായി എനിക്ക് തോന്നിയിട്ടില്ല ഒരു അനാഥ എന്ന് പറയാനും വയ്യ. ഞാൻ കുറച്ചു വാശിപിടിച്ചാൽ അമ്മയും സമ്മതിക്കും എന്ന്.

എനിക്കുറപ്പുണ്ടായിരുന്നു ഈ വർഷത്തെ അവധിക്ക് എല്ലാം ഞാൻ പറയാൻ ഇരിക്കുകയായിരുന്നു പക്ഷേ വിധി മറ്റൊന്നായിരുന്നു ഒരു ക്യാൻസറിന്റെ രൂപത്തിൽ
ദൈവത്തിന്റെ പരീക്ഷണം…..

സ്വല്പം വൈകി അറിഞ്ഞത് കൊണ്ട് കുറച്ചു കോംപ്ലിക്കേഷൻ ഉണ്ട് ഒരു താലിയുടെ ബലം കൊടുക്കാൻ ഞാൻ തയ്യാറായതാണ്.

അവളെക്കാളും എന്നെക്കുറിച്ച് ആലോചിക്കുന്നത് കൊണ്ടാവാം ഇപ്പോൾ വേണ്ട എന്ന് എന്നോട് പറഞ്ഞു അതുകൊണ്ടൊന്നും കൈ വിടാൻ ഞാൻ ഒരുക്കമല്ലായിരുന്നു മുറുക്കി തന്നെ ഞാൻ പിടിച്ചു അവളെ……

നാളെ ഡൽഹിക്ക് പോവുകയാണ് ട്രീറ്റ്മെന്റ് ഒക്കെ അവിടെയാണ് അറേഞ്ച് ചെയ്തിരിക്കുന്നത് ഇവിടെ ആവുമ്പോൾ അപരിചിതരുടെ ഇടയിൽ മുഖം മറയ്ക്കാതെ തന്നെ അവൾക്ക് കഴിയാം…..

ആ കുറുമ്പ് ഒക്കെ നാളെ മുതൽ ആശുപത്രി കിടക്കയിൽ കിടന്ന് കാണാവുന്ന ഓർമ്മകൾ മാത്രമാണ് അവർക്ക് അല്ലാതെ അമ്മയെ വിഷമിപ്പിക്കാൻ വേണ്ടി മാത്രം ഒന്നും ചെയ്യില്ല എന്റെ പ്രിയ……..

കണ്ണ് തുടച്ചു കൊണ്ടു ഞാൻ റൂമിലേക്ക് കയറി..പറഞ്ഞോ…… എല്ലാം…..Mm….. പറഞ്ഞു

വേണ്ടായിരുന്നു…. വെറുതെ അമ്മേനെ വിഷമിപ്പിക്കാൻ ഈ ഡ്രസ്സ് അമ്മാമ്മക്ക് തന്നെ തിരിച്ചു കൊടുക്കാം ഇത് എനിക്ക് ഒട്ടും ചേരുന്നില്ല….

നാളെ രാവിലെ തന്നെ നമുക്ക് ഇറങ്ങാം ഉച്ചയ്ക്ക് എയർപോർട്ടിൽ എത്തണം അവിടുന്ന് നേരെ ഡൽഹി……Mm……. ദീപാരാധനയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞിട്ട്…..

അതിനെന്താ കൊണ്ടു പോവാം നീ റെഡി ആയിക്കോ….പക്ഷേ അധികനേരം അവിടെ കിടന്നു കറങ്ങാൻ പറ്റില്ല നേരത്തെ പോവാൻ ഉള്ളതുകൊണ്ട് അധികം ഉറക്കം ഉള്ളക്കുന്നത് നല്ലതല്ല… ഞാൻ ഒന്ന് പുറത്ത് പോയി വരാം എയർ ടിക്കറ്റ് കളക്ട് ചെയ്യണം…..

വണ്ടിയുമെടുത്ത് ഞാൻ പുറത്തേക്ക് പോയി..തിരിച്ചുവരാൻ ഇത്തിരി നേരം വൈകിമുടിഞ്ഞ ട്രാഫിക് ബ്ലോക്ക്.. വീട്ടിലും ആരെയും കാണാനില്ല പൂട്ടിക്കിടക്കുന്നു.

ചുറ്റുവട്ടം ഒക്കെ ഒന്ന് അന്വേഷിച്ചു ഒരു വിവരവുമില്ല വണ്ടി തിരിച്ച് പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോഴേക്കും അമ്മയും അനുജത്തിയും അമ്മാമ്മയും പിന്നെ പ്രിയയും വീട്ടിലേക്ക് നടന്നു വരുന്നുണ്ട് നെറ്റിൽ ഭസ്മം ഇട്ടിട്ടുണ്ട് അമ്പലത്തിൽ പോയതാവാണം

അവൾ അടുത്തു വന്നു നെറ്റിൽ ഭസ്മം തൊട്ട് തന്നു അതെ ഞാൻ കുളിച്ചില്ല. അല്ലെങ്കിലും അവന് പണ്ടേ നല്ല വൃത്തിയാണ്.. അമ്മ ഒരു താങ്ങ് താങ്ങിയിട്ട് പോയി

അത് കേട്ട് ചിരിച്ച അനുജത്തിയാണ് കയ്യിൽ കിട്ടിയത് ഒരു ചവിട്ടു വച്ചുകൊടുത്തു കാലിൽ തന്നെ……

കിടക്കാൻ നേരത്ത് ഉറക്കം കൊണ്ട് ആടിയാടി മുറിയിലേക്ക് കയറാൻ നിന്ന് എന്റെ അടുത്ത് ഒരു പായും തലയിണയും തന്നു അനിയത്തി ഇങ്ങനെ പറഞ്ഞു ഹാളിൽ കിടന്നാൽ മതി എന്ന് അമ്മ പറഞ്ഞു…..

ദേഷ്യത്തോടെ തട്ടിപ്പറിച്ച് ഞാനത് വാങ്ങുമ്പോഴും പ്രിയയുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു……

പിറ്റേന്ന് രാവിലെ ബാഗ് എല്ലാം കാറിലെ ഡിക്കിയിൽ വെച്ചു എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി അമ്മയെ മാത്രം കാണുന്നില്ല പ്രിയ കണ്ണുകൾകൊണ്ട് തിരയുന്നുണ്ട്.

ഓടിക്കിതച്ച് കാറിന്റെ ഡോറിന്റെ സൈഡിൽ വന്നു നിന്നു ഒരു പൊതി പ്രിയയുടെ കയ്യിൽ വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞു.

അവന്റെ ഇഷ്ടങ്ങൾ ഒന്നും അവൻ ആർക്കും വിട്ടുകൊടുക്കില്ല അതിപ്പോൾ തിന്നുന്നത് ആണെങ്കിൽ പോലും അത്രയ്ക്ക് കൊതിയനാണ് മോൾ പോയിട്ട് വേഗം വരണം.

അമ്മ ഇവിടെ കാത്തിരിക്കുന്നുണ്ട് ഡാ എന്റെ മോളെ നോക്കിക്കോളണം പിന്നെ കൂട്ടി കൊണ്ടു വരണം ഇവിടേക്ക് തന്നെ മരുമകൾ ആയിട്ട് വേണ്ട എന്റെ മകൾ ആയിട്ട് തന്നെ…….

പൊയ്ക്കോ വേഗം രണ്ടും സാരി തുമ്പ് കൊണ്ട് കണ്ണ് തുടച്ചു അമ്മ തിരിഞ്ഞു നടന്നു……

അന്ന് വരെ എന്നിൽ നിന്ന് ഒളിപ്പിച്ച കണ്ണുനീർ തുള്ളികൾ ഒരു ചെറു പുചിരിയോടെ പുറത്ത് വന്നു കുറച്ചു സന്തോഷത്തോടെ…..

അല്ലെങ്കിലും പിണങ്ങുമ്പോൾ എന്റെ ഇഷ്ട്ടങ്ങൾ മുന്നിലേക്ക് വച്ചു നീട്ടി ആ പിണക്കം മാറ്റാൻ മറ്റാരേക്കാളും കഴിവ് എന്റെ അമ്മക്ക് തന്നെയാണ് ഒരിക്കലും പിണങ്ങാൻ സാധിക്കാത്ത ഒരു ഇഷ്ട്ടം…..

Leave a Reply

Your email address will not be published. Required fields are marked *