അവനും സ്വന്തം ഭാര്യയും തമ്മിൽ വേണ്ടാത്തത് ഒന്നും ചിന്തിച്ച് കൂട്ടരുത് എന്ന് മനസിനോട് പറഞ്ഞു..

(രചന: J. K)

ഈ ആഴ്ച നൈറ്റ് ഷിഫ്റ്റ്‌ ആണ് അതുകൊണ്ടുതന്നെ വൈകിട്ട് ആറുമണിക്ക് തന്നെ രാത്രിക്ക് ഉള്ള ഭക്ഷണവും കയ്യിലെടുത്ത് വീട്ടിൽ നിന്നിറങ്ങി…

ഏഴുമണിക്ക് പോയി പഞ്ച് ചെയ്യണം… കമ്പനിയിൽ ചെന്നപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന രാജൻ വിളിച്ചത് അവന് നാളെ ഡേ ഷിഫ്റ്റ്‌ ആണ് എന്തോ കല്യാണമോ മറ്റോ ഉണ്ട് എന്ന്..

ലീവ് കിട്ടിയതും ഇല്ലത്രെ അപ്പോൾ ചെറിയ ഒരു അഡ്ജസ്റ്റ് ചെയ്യാമോ രവിയേട്ടാ എന്ന്.. ഇവിടെ അങ്ങനെയുള്ള കാര്യങ്ങൾ നടക്കാറുണ്ട്..

എനിക്ക് പകരം അവൻ ഇന്ന് നൈറ്റ് ഡ്യൂട്ടിയിൽ കയറും പകരം നാളെ അവന്റെ ഡ്യൂട്ടി ടൈമിൽ ഞാൻ ജോലി ചെയ്താൽ മതിയാകും….

അതിനിപ്പോ എന്താ എനിക്ക് സന്തോഷമല്ലേ ഉള്ളൂ രാത്രി വീട്ടിൽ ചെന്നു കിടന്നു ഉറങ്ങാലോ….

എന്നും പറഞ്ഞ് വണ്ടിയും എടുത്ത് വീട്ടിലേക്ക് തിരിച്ചു…. തിരക്കിനിടയിൽ ഞാൻ തിരികെ വരുന്നുണ്ട് എന്ന് അവളോട് പറയാൻ മറന്നു ഇനിയിപ്പോ അവിടെ ചെന്ന് പറയാം എന്ന് കരുതി ഫോൺ ചെയ്യാതെ വേഗം വീട്ടിലേക്ക് തിരിച്ചു…

അവൾക്കും സന്തോഷമാകും കാരണം തനിയെ കിടക്കാൻ പേടിയാണ് എന്ന് പറഞ്ഞപ്പോൾ അപ്പുറത്തെ വീട്ടിലെ കുട്ടിയെ കൊണ്ടുവന്ന നിർത്തിക്കോ എന്ന് പറഞ്ഞിട്ടാണ് താൻ പോകുന്നത് വെക്കേഷൻ ആയതുകൊണ്ട് മക്കള് രണ്ടും അവരുടെ മാമന്മാരുടെ വീടുകളിൽ പോയതാണ് വിരുന്നു പാർക്കാൻ…

ഇനിയിപ്പോ പേടി വേണ്ടല്ലോ ആ കുട്ടിയെ വിളിക്കുകയും വേണ്ട…. എന്നില്ല കരുതി വേഗം വീട്ടിലേക്ക് വണ്ടി ഓടിച്ചു രവി…

വീട്ടിന്റെ മുന്നിലെത്തിയപ്പോഴേ കണ്ടു അവിടെ ഇരിക്കുന്ന ഒരു ബൈക്ക്… ഇതിപ്പോ ആരാ എന്ന് കരുതി പടിക്കൽ നിന്ന് ബൈക്ക് ഓഫ് ചെയ്ത് തള്ളി കൊണ്ടുവന്നു…

അടുത്തേക്ക് ചെന്ന് നോക്കിയപ്പോഴാണ് ബൈക്ക് തന്റെ സ്വന്തം അനിയന്റേതാണ് എന്ന് മനസ്സിലായത്…

അവൻ ഇങ്ങോട്ട് വരുന്ന കാര്യം ഒന്നും പറഞ്ഞിരുന്നില്ല… പിന്നെ ഇതെന്താ എന്ന് ആലോചിച്ചപ്പോഴാണ് എന്തോ ഒരു പന്തികേട് പോലെ തോന്നിയത് അതുകൊണ്ടാണ് ഒന്നും മിണ്ടാതെ വീടിന് ചുറ്റും നടന്നു നോക്കിയത്…

പതിവില്ലാത്ത തരം ചിരിയും മറ്റും കേൾക്കുന്നുണ്ടായിരുന്നു… അവനും സ്വന്തം ഭാര്യയും തമ്മിൽ വേണ്ടാത്തത് ഒന്നും ചിന്തിച്ച് കൂട്ടരുത് എന്ന് മനസിനോട് പറഞ്ഞു..

പിന്നെ ബെഡ്റൂമിന് പുറത്തുനിന്ന് ജനൽ തുറക്കാൻ പറ്റുമോ എന്ന് നോക്കി… ആ ജനൽ കൊളുത്തിട്ടിട്ടില്ലായിരുന്നു… ഒന്ന് വലിച്ചപ്പോൾ അത് തുറന്നു. ഉള്ളിലെ രംഗം കണ്ട് ഞെട്ടിപ്പോയി….

തന്റെ അനിയനും ഭാര്യയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ….ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നു കുഴങ്ങി.. രണ്ടുപേരെയും അങ്ങ് തീർത്തു കളഞ്ഞാലോ എന്നു വരെ തോന്നി അതിനു വേണ്ടി പുറകിൽ വിറകുപുരയിൽ പോയി ഒരു മടവാള് കണ്ടെടുത്തു…

രണ്ടിനെയും തീർക്കാൻ വേണ്ടി അകത്തേക്ക് നടക്കാൻ നോക്കിയതും ഫോൺ ബെൽ അടിച്ചു…

രണ്ടാമത്തെ മോളാണ്… ഫോൺ അറ്റൻഡ് ചെയ്ത ചെവിയിലേക്ക് വെച്ചു അച്ഛാ നാളെ എന്നെ കൊണ്ടുവരാൻ വരുമോ ഇവിടെ അച്ഛനെ കാണാതെ നിൽക്കാൻ തോന്നുന്നില്ല..

എന്ന് പറഞ്ഞു.. അല്ലെങ്കിലും അവൾക്ക് എന്നോട് ഇത്തിരി ഇഷ്ടക്കൂടുതലാണ് എന്നെ അങ്ങനെ വിട്ടുനിൽക്കുക എന്നും ഇല്ല ഇതിപ്പോൾ ചേച്ചി പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അവളുടെ പുറകെ പോയതാണ്…

ഒരു രാത്രി പോലും അവൾക്ക് തന്നെ പിരിഞ്ഞുനിൽക്കാൻ വയ്യ അതുകൊണ്ടാണ് ഈ ഫോൺ വിളിച്ചത്… നാളെ നേരത്തെ തന്നെ ചെന്ന് ഇങ്ങോട്ട് കൊണ്ടുപോരാൻ…

അവളുടെ സ്വരം കേട്ടതും മടവാള് താഴെ ഇട്ട് ഉമ്മറത്ത് ചെന്നിരുന്നു… നേരം കുറെ കഴിഞ്ഞപ്പോൾ അവൾ അവന് വാതിൽ തുറന്നു കൊടുത്തു പുറത്തേക്ക് പോകാൻ വേണ്ടി മുന്നിൽ എന്നെ കണ്ടതും രണ്ടുപേരും വിളറി നിന്നു….

“”” രവിയേട്ടാ സജീവിന് ഇതുവരെ വരേണ്ട ആവശ്യമുണ്ടായിരുന്നു അപ്പോൾ രവിയേട്ടൻ ഇവിടെ ഉണ്ടാകും എന്ന് കരുതി വന്നതാണ്””‘

എന്ന് പറഞ്ഞു അവൾ.. ഞാൻ അവന്റെ മുഖത്തേക്ക് നോക്കി അവന്റെ തല കുനിഞ്ഞ് ഇരുന്നിരുന്നു…

“”” കള്ളം പറഞ്ഞ് ആരും വിഷമിക്കേണ്ട ഇവിടെ നടന്നത് എന്താണ് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം എനിക്കുണ്ട് ആദ്യം രണ്ടിനെയും തീർത്തു കളയാനാണ് തോന്നിയത് പക്ഷേ എന്നിട്ട് ഞാൻ ജയിലിൽ പോകും.

എന്റെ കുഞ്ഞുങ്ങൾ ഇവിടെ അനാഥരായി ജീവിക്കണം അത് ശരിയാവില്ല അപ്പോൾ ഞാൻ ഒരു തീരുമാനം എടുത്തു നിനക്ക് ഇറങ്ങാം ഒപ്പം ഇവളെയും കൊണ്ടുപോകാം…. “””

സജീവിന്റെ വിവാഹം കഴിഞ്ഞിരുന്നു അയാൾക്ക് ഒരു കുട്ടിയുമുണ്ട് എന്നിട്ടാണ് ഈ പണി കാണിച്ചത്….

അവൻ വന്ന് എന്റെ കാലിൽ വീണു മാപ്പ് പറഞ്ഞു ഞാൻ അവനോട് എഴുന്നേറ്റ് ഇറങ്ങിപ്പോകാൻ പറഞ്ഞു… സ്വന്തം കാര്യം നോക്കി കിട്ടിയ തടിയുമായി അവൻ പോയി അപ്പോഴും അവൾ ബാക്കിയായി…

എന്തോ എന്റെ കുഞ്ഞുങ്ങൾ അവിടെ ഇല്ലാത്തതിന് വല്ലാത്ത ആശ്വാസം തോന്നി എനിക്ക്…

ഈ രാത്രി തന്നെ ഇവിടെ നിന്ന് എങ്ങോട്ടാണെന്ന് വെച്ചാൽ ഇറങ്ങിക്കോളാൻ പറഞ്ഞു…

അടുത്തുള്ള ഒരു ഓട്ടോയും ഞാൻ വിളിച്ചു കൊടുത്തു എടുക്കാൻ ഉള്ളതെല്ലാം എടുത്ത് ഇറങ്ങിക്കോളാൻ അവൾക്കൊരു എന്നോട് എന്തൊക്കെയോ കരഞ്ഞു പറയുന്നുണ്ടായിരുന്നു ഒന്നിനും ചെവി കൊടുത്തില്ല…

ആ രാത്രി തന്നെ പോയി എന്റെ രണ്ടു മക്കളെയും അങ്ങോട്ടേക്ക് കൊണ്ടുവന്നു…

ഇനിമുതൽ നിങ്ങൾക്ക് അമ്മയില്ല എന്നവരോട് പറഞ്ഞു എന്നാണ് സംഭവിച്ചത് എന്ന് മനസ്സിലാവാതെ രണ്ടു മക്കളും എന്നെ നോക്കി…

കൂടുതലൊന്നും പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ പറ്റുന്ന പ്രായമല്ലല്ലോ…

“” അമ്മയ്ക്ക് നമ്മളെ വേണ്ടത്രെ അതുകൊണ്ട് അമ്മ ഇവിടെ നിന്നും ഇറങ്ങിപ്പോയി എന്ന് അവരോട് പറഞ്ഞു…

അവർ പോയ ഒരു ദിവസം കൊണ്ട് ഇത്തരം കാര്യങ്ങൾ നടന്നു എന്ന് പറഞ്ഞാൽ അത് അവരെ കൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു എങ്കിലും അമ്മ ഇല്ല എന്ന സത്യത്തോട് സാവകാശം അവർ പൊരുത്തപ്പെട്ടു കൊള്ളുമെന്ന് എനിക്കറിയാമായിരുന്നു….

അവൾക്ക് സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകേണ്ടി വന്നു.. അവിടെ ആങ്ങളമാരുടെ ഭാര്യമാരുടെ ആട്ടിൻ തൂക്കം കേട്ട് ഒരു അധികപ്പറ്റായി ജീവിക്കാൻ തുടങ്ങി…

എന്റെ മക്കളെ സ്നേഹിക്കാൻ കഴിയുന്ന ആരെങ്കിലും വന്നാൽ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് അങ്ങനെ ഒരു പെണ്ണിനെ നോക്കാൻ ഞാൻ ബ്രോക്കറെ ഏൽപ്പിച്ചു…

ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ അയാൾ കാട്ടി തന്നു അവൾക്ക് വേറെ ഡിമാന്റുകൾ ഒന്നുമില്ലായിരുന്നു…

എന്റെ കഥ ഞാൻ അവളോട് പറഞ്ഞു അത് കേട്ട് അവൾ എന്റെ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കിക്കോളാം എന്ന് എനിക്ക് വാക്ക് തന്നിരുന്നു..

അവളെ അവരുടെ അമ്മയായി ഞാനെന്റെ വീട്ടിലേക്ക് കൊണ്ടുവന്നു ഇനി എന്നാകും എന്നറിയില്ല പക്ഷേ എന്റെ പൊന്നുമക്കൾക്ക് വേണ്ടി ഞാൻ അവരെ ഉള്ളടത്തോളം കാലം അവരുടെ ദേഹത്ത് ഒരു പോറൽ പോലും സംഭവിക്കില്ല…

എന്റെ ആകുലതകൾ എല്ലാം വെറുതെയാണെന്ന് എനിക്ക് മനസ്സിലായി… വന്നു കേറിയവർ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കി… ഒരുപക്ഷേ അവരുടെ അമ്മ ഉണ്ടായിരുന്നതിനേക്കാൾ…

അവൾ ഇപ്പോൾ നരക ജീവിതം നടത്തി അവളുടെ വീട്ടിൽ ഉണ്ട്… തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത് ഇപ്പോഴും സുഖമായി ജീവിക്കുന്നു മാന്യനായി….അത് അവൾക്ക് ദൈവം കരുതിവച്ച ശിക്ഷ….അനുഭവിച്ചേ തീരൂ..

Leave a Reply

Your email address will not be published. Required fields are marked *