(രചന: J. K)
ഭാര്യ വിളിച്ചു പറഞ്ഞതിന്റെ ഞെട്ടലിൽ നിന്ന് പെട്ടെന്നൊന്നും അയാൾക്ക് മോചനം കിട്ടിയില്ല അവൾ പറഞ്ഞതിന്റെ പൊരുൾ അറിയാതെ ഇരിക്കുകയായിരുന്നു അയാൾ..
അവളോട് അപമര്യാതയായി പെരുമാറിയത് തന്റെ സ്വന്തം അനിയനാണ്. എന്തോ അയാൾക്ക് അതോർത്ത് വല്ലാതായി ഒരിക്കലും അവനെപ്പറ്റി ഇങ്ങനെ കരുതിയതല്ല..
അച്ഛൻ എന്ന ഭാഗ്യം തങ്ങൾക്ക് നഷ്ടപ്പെടുമ്പോൾ താൻ പത്താം ക്ലാസിലായിരുന്നു അവൻ വെറും മൂന്നാം ക്ലാസിലും പിന്നീട് ആ സ്ഥാനത്ത് അവനെ ഇതുവരെ വളർത്തി വലുതാക്കിയത് താനാണ്
അങ്ങനെയുള്ള അവൻ തന്നോട് ഈ ചതി ചെയ്തു എന്ന് ഓർക്കുമ്പോൾ അയാൾക്ക് ആകെക്കൂടെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..
പുതിയൊരു വീട് വെച്ച് ഞാൻ താമസമായെങ്കിലും അമ്മയുടെയും അവന്റെയും ആവശ്യത്തിന് ഇപ്പോഴും പണം അയച്ചു കൊടുക്കാറുണ്ട് പലപ്പോഴും അവൻ ജോലി കിട്ടിയതിനുശേഷം വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്
അമ്മയുടെ പേരിൽ ഞാൻ പൈസ അയക്കുമ്പോൾ അവന് എന്താ വേണ്ടത് എന്നുവച്ചാൽ കൊടുക്കണം എന്ന് പറയാറുണ്ട് അത്രയ്ക്ക് അവനെ എനിക്കിഷ്ടമാണ് എന്റെ ഒരു മൂത്ത മകനെ പോലെയല്ലാതെ ഞാൻ അവനെ കണ്ടിട്ടില്ല
എന്നിട്ടും അവൻ എന്നോട് ഇങ്ങനെയൊരു ചതി ചെയ്തെങ്കിൽ അവന്റെ മനസ്സിൽ എനിക്കുണ്ടായിരുന്ന സ്ഥാനം എന്താണെന്ന് വെറുതെ ചിന്തിച്ചു നോക്കി..
ഭാര്യ വിവാഹം കഴിഞ്ഞ മറ്റൊരു വീട് വയ്ക്കണം എന്ന് പറഞ്ഞപ്പോൾ എതിർത്തത് അവനായിരുന്നു.. അതിന് മറ്റൊരു അർത്ഥം ഉണ്ടായിരുന്നോ.. ഏട്ടൻ അവനിൽ നിന്ന് അകലുന്നതിന്റെ വിഷമം ആവും എന്നാണ് കരുതിയിരുന്നത്…
പുതിയ വീട് വയ്ക്കുമ്പോൾ അത് നിന്റെ പേരിൽ തന്നെ വേണം എന്ന് എന്നോട് പറഞ്ഞു വാശി പിടിച്ചതും അവൻ തന്നെയായിരുന്നു…
അതിനെല്ലാം പുതിയ അർത്ഥങ്ങളുണ്ടെന്നോ?? അയാൾക്ക് ഒന്നും മനസ്സിലാവാതെ ഇങ്ങനെ ഇരുന്നു ആരോടൊക്കെയോ ദേഷ്യം തോന്നുന്നുണ്ടായിരുന്നു…
പെട്ടെന്നാണ് ഫോൺ റിങ്ങ് ചെയ്തത് അവനാണ് എന്തോ എനിക്ക് എടുക്കാൻ തോന്നിയില്ല കട്ട് ചെയ്ത് വച്ചു വീണ്ടും പലതവണ ഫോൺ റിംഗ് ചെയ്തു എനിക്ക് അവനോട് സംസാരിക്കാൻ എന്തോ ഒരു വെറുപ്പ് പോലെ..
ജിനി അവസാനം വിളിച്ചപ്പോഴും പറഞ്ഞതാണ് ഇനി ഓരോന്ന് പറയാൻ അനിയൻ വിളിക്കും അവന്റെ നമ്പർ ബ്ലോക്ക് ചെയ്തോളാൻ അങ്ങനെ ചെയ്താൽ മതിയായിരുന്നു ഇതിപ്പോ അവൻ തുടരെത്തുടരെ വിളിക്കുകയാണ്..
ഒടുവിൽ അവന്റെ ഒരു വോയിസ് മെസ്സേജ് വന്നു..””ചേട്ടാ ഏട്ടത്തി എന്താണ് പറഞ്ഞു പിടിപ്പിച്ചേക്കുന്നത് എന്നൊന്നും എനിക്കറിയില്ല പക്ഷേ എനിക്ക് പറയാൻ അവസരം തരണം ഏട്ടന് എന്നോട് എപ്പോഴെങ്കിലും ഒരല്പം സ്നേഹം ആത്മാർത്ഥമായി തോന്നിയിട്ടുണ്ടെങ്കിൽ എന്റെ അഭ്യർത്ഥന തട്ടിക്കളയരുത് എന്ന്..””
അടുത്തറിങ്ങിൽ ഞാൻ ഫോൺ എടുത്തിരുന്നു..അവന് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാനുള്ള സാവകാശം എനിക്കില്ലെങ്കിലും അവസാനമായി ഒരു അവസരം കൊടുക്കണം എന്ന് മനസ്സ് പറയുന്നതുപോലെ..
“””ഏട്ടാ.. ഞാൻ പറയുന്ന കാര്യം കേട്ട് ഏട്ടൻ ഒരിക്കലും മനസ്സ് വിഷമിപ്പിക്കരുത്.. “”അവൻ എന്തോ നുണ പറയാൻ പോവുകയാണെന്ന് തോന്നിയിരുന്നു എനിക്ക് അതുകൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടാതെ അവൻ പറയുന്നത് മൂളി കേട്ടു….
“” ഏട്ടത്തി… അവരുടെ പോക്ക് ശരിയല്ല ഏട്ടാ… വീട്ടിൽ പല സമയത്ത് ആരൊക്കെയോ വരുന്നുണ്ടെന്ന് അടുത്ത് വീട്ടുകാർ എന്നെ വിളിച്ചുപറഞ്ഞു.. അന്വേഷിച്ചു നോക്കിയപ്പോൾ എനിക്കും എന്തൊക്കെയോ സംശയം പോലെ…”
“” ഹോ നീ അത് അങ്ങനെയാക്കിയോ അവള് നിനക്ക് പായ വിരിച്ച് തരാൻ വിസമ്മതിച്ചതുകൊണ്ട് പുതിയ കഥകൾ മെനയുകയാണ് അല്ലേ? “”
കുറച്ചുനേരത്തിന് അപ്പുറത്തുനിന്ന് ഒരു മറുപടിയും കേട്ടില്ല.. നീ കേൾക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ, ഇടറിയ ശബ്ദത്തിൽ ഒരു മൂളൽ ഞാൻ കേട്ടു..
“”നമ്മടെ പൊന്നമ്മച്ചിയും ഏടത്തിയും എനിക്ക് ഒരുപോലാ ഏട്ടാ “”കരച്ചിലോടെ അവൻ അത്രയും പറഞ്ഞപ്പോൾ എന്തോ എന്റെ ഉള്ളം നോവുന്നതുപോലെ തോന്നി…
“” എടാ ഞാൻ ഒരുപാട് കാര്യങ്ങൾ ഏട്ടത്തിയെ കുറിച്ച് അറിഞ്ഞു… ഏട്ടന്റെ മനസ്സ് വിഷമി വിചാരിച്ചിട്ടാണ് ഞാൻ ഒന്നും ഇതുവരെ പറയാതിരുന്നത്…
പക്ഷേ അവർ ഇത്രയും അധപതിച്ച ഒരു സ്ത്രീയാണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല…
സ്വന്തം മകനെപ്പോലെ കാണേണ്ടവനെ പറ്റി ഇല്ലാത്തത് ഏട്ടനോട് പറഞ്ഞു തന്നത് നമ്മൾ തമ്മിലുള്ള ബന്ധം തന്നെ ഇല്ലാതാക്കാൻ വേണ്ടിയാണ് ആ വഴിക്ക് ഞാനറിഞ്ഞതൊന്നും ഏട്ടനോട് പറയാതിരിക്കാൻ വേണ്ടിയാണ്..
കൂടുതലൊന്നും ഞാൻ പറയുന്നില്ല വാട്സാപ്പിലെ ഞാനൊരു വീഡിയോ അയച്ചുതരാം അത് കണ്ടു നോക്കൂ””
എന്ന് മാത്രം പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു… അപ്പോഴേക്കും അവൻ സെന്റ് ചെയ്ത വീഡിയോ എന്റെ വാട്സാപ്പിൽ വന്നതിന്റെ ശബ്ദം ഞാൻ കേട്ടിരുന്നു…
അത് ഓപ്പൺ ചെയ്തു കണ്ടതും എന്റെ സപ്ത നാഡികളും തളർന്നുപോയി എന്റെ ബെഡ്റൂമിൽ അവളോടൊപ്പം എന്റെ സ്ഥാനത്ത് മറ്റൊരുവൻ…
അപ്പൊ തന്നെ അവളുടെ കോൾ വന്നിരുന്നു..
അവളെ അപ്പത്തന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എങ്കിലും സംയമനം പാലിച്ചു ഞാൻ ആ കോൾ അറ്റൻഡ് ചെയ്തു അവൾ എന്നോട് ചോദിച്ചു,
“” ബിജു വിളിച്ചിരുന്നോ ഇച്ചായ എന്ന്?? “”വിളിച്ചിരുന്നു പക്ഷേ ഞാൻ കോൾ എടുത്തില്ല നീ പറഞ്ഞതുപോലെ ബ്ലോക്ക് ചെയ്തു എന്ന് അവളോട് പറഞ്ഞു അതോടെ അവളുടെ ശബ്ദത്തിൽ ഉള്ള ആശ്വാസം എനിക്കറിയാൻ ഉണ്ടായിരുന്നു..
അവളോട് എല്ലാം നല്ല രീതിയിൽ പറഞ്ഞു ഞാൻ ഫോൺ വെച്ചു പിന്നെ നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളായിരുന്നു അവളോട് പറയാതെ ബിജുവിനോട് മാത്രം പറഞ്ഞ് നാട്ടിലേക്ക് ഒരു യാത്ര…
ബിജുവിനെ എയർപോർട്ടിൽ പിക് ചെയ്യാൻ വന്നിരുന്നു..വീട്ടിലേക്ക് എത്തും വരയ്ക്കും അവന് പറയാൻ ഉണ്ടായിരുന്നത് കുഞ്ഞുങ്ങളെ ഓർക്കണം അമ്മയെ ഓർക്കണം ഒന്നും ചെയ്യരുത് എന്നൊക്കെയായിരുന്നു..
ഇത്രയും എന്റെ കാര്യത്തിൽ ആദിയുള്ളവന് ഒരു നിമിഷത്തേക്ക് എങ്കിൽ ഒരു നിമിഷത്തേക്ക് അവളുടെ വാക്കും കേട്ട് തെറ്റിദ്ധരിച്ചതിൽ എനിക്ക് എന്തോ വല്ലാത്ത മനപ്രയാസം തോന്നി..
വീട്ടിലേക്ക് ചെന്നതും അവൾ അവിടെ ഇല്ലായിരുന്നു..ജോലിക്കാരി വന്ന് വാതിൽ തുറന്നു തന്നു അവൾ എങ്ങോട്ടാണ് പോയത് എന്ന് ചോദിച്ചപ്പോൾ അവർക്കും അറിയില്ല ഉടനെ ഞാൻ വാട്സാപ്പിൽ വെറുതെ മെസ്സേജ് ഇട്ടു എവിടെയാണ് എന്ന് ചോദിച്ച്…
“” വീട്ടിൽ തന്നെയുണ്ട് വയ്യ അതുകൊണ്ട് കിടക്കുകയാണ് എന്നായിരുന്നു അവളുടെ മെസ്സേജ്””
സാധാരണ ഇത്തരത്തിലുള്ള പോക്കുകൾ അവിടെ നടക്കാറുള്ളതാണ് ഇനി വരാൻ രാത്രിയാകും എന്ന് ജോലിക്കാരിയുടെ സംസാരത്തിൽ നിന്ന് മനസ്സിലായി ബിജു എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു…
ഏതോ ഒരു കാറിൽ രാത്രി അവൾ വന്നിറങ്ങി വാതിൽ തുറന്ന് എന്നെ കണ്ടതും ആകെ വിറളി പിടിച്ച പോലെ അവൾ നിന്നു..
ഒപ്പം ബിജുവും ഉണ്ടായിരുന്നു..
എന്തൊക്കെയോ കള്ളം പറയാൻ വേണ്ടി വാ തുറന്നതും, മുഖമടച്ച് ഞാൻ ഒന്ന് കൊടുത്തതും ഒപ്പമായിരുന്നു .
പിന്നെയും തല്ലാൻ കൈയുയർത്തിയതും ബിജു എന്നെ തടഞ്ഞു..””ഇതിനായിരുന്നല്ലെടി വീട് മാറുന്നു എന്ന് പറഞ്ഞ് ഇങ്ങോട്ട് മാറിയത് കുഞ്ഞുങ്ങളെ നല്ല വിദ്യാഭ്യാസം കൊടുക്കണം എന്നും പറഞ്ഞ് ബോർഡിങ്ങിൽ ചേർത്തത്..?? നിനക്ക് അഴിഞ്ഞാടാൻ??””
അവൾ മറുപടിയൊന്നും പറയാതെ തലയും നാട്ടിൽ നിന്നും സംസാരിച്ചാൽ അത് അവൾക്ക് തന്നെ ആപത്താണ്എന്ന് അവൾക്ക് മനസ്സിലായിക്കാണും…
ബിജുവിനോട് അവളെ അവളുടെ വീട്ടിൽ കോണ്ടാക്കിക്കൊള്ളാൻ പറഞ്ഞു ബാക്കി ഡിവോഴ്സ് നടപടി പുറകെ വരും എന്നും..
എന്തൊക്കെയോ മാപ്പ് പറഞ്ഞു കാലു പിടിക്കുന്നുണ്ടായിരുന്നു… അതൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ എന്റെ മുറിയിലേക്ക് പോയി..ഇനി അവൾ എന്റെ ജീവിതത്തിൽ വേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു..
കുഞ്ഞുങ്ങളെ പോലും ഞാൻ അവൾക്ക് വിട്ടുകൊടുക്കില്ല നാളെ തന്നെ പോയി ബോർഡിങ്ങിൽ നിന്ന് കുഞ്ഞുങ്ങളെ കൊണ്ടുവരണം അമ്മയില്ലെങ്കിലും അച്ഛന്റെ എല്ലാ സ്നേഹവും അനുഭവിച്ച് അവരിവിടെ വളരണം…
എന്റെ കൂടെ എന്റെ അമ്മച്ചിയും നിഴലുപോലെ അവനും ഉണ്ടാകും എന്ന് എനിക്ക് ഉറപ്പാണ് അതുമതി…
പിന്നെ കുഞ്ഞുങ്ങളെ നോക്കാൻ മനസ്സുള്ള ആരെങ്കിലും വന്നാൽ ഒരു പുനർ വിവാഹവും…
ഇതൊക്കെ അത്രയേ ഉള്ളൂ… എല്ലാ ബന്ധങ്ങളും ഒരു വിശ്വാസത്തിന്റെ പുറത്താണ് പോകുന്നത്.
അതിൽ വിള്ളലേൽക്കുമ്പോൾ ചിലർക്ക് ക്ഷമിക്കാൻ കഴിയും എന്നെപ്പോലെ ചിലർക്ക് ഒരിക്കലും അത് ക്ഷമിക്കാൻ ആവില്ല…
എല്ലാം കോംപ്രമൈസ് ചെയ്ത് ഒരു ജീവിതം എന്നു പറയുമ്പോൾ അത് ഏച്ചു കെട്ടിയ പോലെയിരിക്കും എന്തിനാണ് വെറുതെ ഒരു മനസ്സമാധാനക്കേട്…..