ഞാൻ ഒരു റേപ്പ് വിക്ടിം ആണ്… “””ചെറിയൊരു മിന്നൽ പിണർ ജോയിയുടെ ഉള്ളിലൂടെ പാഞ്ഞു പോയി..

(രചന: JK)

പെണ്ണുകാണാൻ വന്നവരോട് പതിവിലും വിപരീതമായി പെണ്ണ്, എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞത് ഏവരിലും അത്ഭുതം സൃഷ്ടിച്ചു..

നമ്രമുഖിയായി ചായയും കൊണ്ടുവന്ന പെണ്ണിനെ ഇഷ്ടമായി എന്ന് പറയുമ്പോൾ,നാണിച്ച് സമ്മതം അറിയിക്കുന്ന പെണ്ണുങ്ങളിൽ നിന്നും അവൾ വ്യത്യസ്ത യാണെന്ന് ജോയിക്ക് അതിനോടകം തന്നെ മനസ്സിലായിരുന്നു…

അതുകൊണ്ടുതന്നെ സ്വന്തം വീട്ടുകാരുടെ മുറുമുറുപ്പ് അയാൾ കണ്ണുകൊണ്ട് വിലക്കി…കാണാൻ സുന്ദരി ആയിരുന്നു അലീന..

കണ്ടമാത്രയിൽ തന്നെ ജോയിക്ക് അലീന യിൽ വല്ലാത്തൊരു അട്രാക്ഷൻ തോന്നിയിരുന്നു… പെണ്ണുങ്ങൾ എപ്പോഴും ബോൾഡ് ആയി നിൽക്കണം എന്ന അഭിപ്രായക്കാരനായിരുന്നു ജോയ്….

അതുകൊണ്ടുതന്നെ അലീന യിൽ നിന്നും അങ്ങനെയൊരു പെരുമാറ്റം ഉണ്ടായപ്പോൾ അയാൾക്ക് അവളോടുള്ള മതിപ്പ് കൂടുകയാണ് ചെയ്തത്…

അതുകൊണ്ടാണ് അമ്മാച്ഛൻ കയ്യിൽ പിടിച്ചു പോവണ്ട എന്ന് എന്നു പറഞ്ഞിട്ടും കണ്ണിറുക്കി കാണിച്ച് അവരുടെ ഒപ്പം പോയത്….

അത് അമ്മാച്ഛനിൽ ഇത്തിരി അനിഷ്ടം സൃഷ്ടിച്ചു എന്നത് സത്യമായിരുന്നു…എന്നാൽ അതൊന്നും ജോയി കണക്കിൽ എടുത്തില്ല… അവൾക്ക് എന്താണ് പറയാൻ ഉള്ളത് എന്ന് മാത്രം ആയിരുന്നു അവന്റെ മനസ്സിൽ….

ഒരു മുറിയുടെ ഓരം ചേർന്ന് അവൾ പുറം തിരിഞ്ഞു നിന്നിരുന്നു…അരികിൽ എത്തിയതും അവനൊന്നു മുരടനക്കി…തിരിഞ്ഞു പോലും നോക്കാതെ അവൾ സംസാരിച്ചു തുടങ്ങി…

“”””എന്നേ ഇഷ്ടമായോ??”””പെട്ടന്ന് അവൾ ചോദിച്ചത് കേട്ട് ജോയി ഒന്നു ഞെട്ടി..പിന്നെ പയ്യെ പറഞ്ഞു.”””ആയല്ലോ “””എന്ന്….

“”എങ്കിൽ എനിക്ക് കുറച്ചു കാര്യങ്ങൾ നിങ്ങളോട് പറയാൻ ഉണ്ട്…. എല്ലാം കേട്ടിട്ടും ഈ തോന്നിയ ഇഷ്ട്ടം അതുപോലെ ഉണ്ടെങ്കിൽ മതിയല്ലോ ബാക്കി കാര്യങ്ങൾ…..”””

ചെറുതായി ഒന്നു നെറ്റി ചുളിച്ചു….”””ഞാൻ ഒരു റേപ്പ് വിക്ടിം ആണ്… “””ചെറിയൊരു മിന്നൽ പിണർ ജോയിയുടെ ഉള്ളിലൂടെ പാഞ്ഞു പോയി..അവിശ്വസനീയതയോടെ ജോയ് അലീനയെ നോക്കി….

“”””സത്യമാണ് ഞാൻ പറഞ്ഞത്… ഒരു അഞ്ചാം ക്ലാസുകാരി പണ്ട് അപ്പുറത്തെ വീട്ടിലേക്ക് ന്യൂസ്‌ പേപ്പർ എടുക്കാൻ പോയതാ.. അവിടത്തെ അങ്കിൾ മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു…

പേപ്പർ അകത്തുണ്ട് വന്ന് എടുത്തോളൂ എന്ന് പറഞ്ഞപ്പോ, അറിയില്ലായിരുന്നു ആ പൊട്ടി പെണ്ണിന് അയാളുടെ മനസ്സിൽ ചെകുത്താൻ ആയിരുന്നു എന്ന്…

എന്താണ് സംഭവിക്കുന്നത് എന്ന് പോലും ആ പാവത്തിനു മനസിലായില്ല…
പേടിച്ചു വിറച്ചു നിന്നു അവൾ….
ജീവൻ പോകുന്ന വേദന തോന്നിയപ്പോൾ അലറി കരഞ്ഞു…

മുഖം പൊത്തി ഒരടിയാണ് അന്നേരം കിട്ടിയത്… പിന്നീട് ബോധം തെളിയുമ്പോൾ ആശുപത്രിയിലായിരുന്നു…””””ഇത്രയും പറഞ്ഞപ്പോഴേക്കും, കിതച്ചു പോയിരുന്നു അലീന…

കണ്ണ് തുറക്കാത്ത പ്രായത്തിൽ അവൾ കടന്നു പോയ കനൽവഴികളിലൂടെ ഒന്നു കൂടി സഞ്ചരിച്ചു ജോയ്…. അലീന തുടർന്നു…

അന്ന് സംഭവിച്ചത് എന്താണെന്ന് പോലും അറിയില്ലായിരുന്നു… ഭയപ്പെട്ട ഒരുപാട് രാത്രികൾ..

അതിൽ നിന്ന് റിക്കവർ ചെയ്യാൻ ഒരുപാട് നാൾ എടുത്തു… കേസ് കൊടുത്തപ്പോൾ അവിടെയും കുറെ നാണം കെടുത്തലുകൾ…

പേപ്പർ എടുക്കാനെന്ന വ്യാജേന മനപൂർവ്വം ഒരു അഞ്ചാം ക്ലാസുകാരി സുഖത്തിനു വേണ്ടി പോയതാവാം എന്ന് വരെ പറഞ്ഞുണ്ടാക്കിയവർ…..

അതിനിടയിൽ നീതിക്കുവേണ്ടി പോരാടിയ ഞാനും എന്റെ അച്ഛനും അമ്മയും….എന്ത് തന്നെ വന്നാലും അയാൾക്കുള്ള ശിക്ഷ വാങ്ങിച്ചു കൊടുക്കും എന്ന് തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം…

അത് നേടിയെടുക്കും വരെയും പോരാടി..റേപ്പ് വിക്ടിം…. അങ്ങനെയുള്ളവരെ മറ്റൊരു കണ്ണിലൂടെ മാത്രമേ നമ്മുടെ നാട്ടിൽ ആളുകൾ കാണുകയുള്ളൂ..

ഞങ്ങളുടെ പഴയ വീട് വിട്ടു ഈ പുതിയ സ്ഥലത്തേക്ക് മാറേണ്ടി വന്നത് പോലും ആളുകളുടെ ആ ഒരു ആറ്റിട്യൂട് കൊണ്ടാണ്…

ഞാൻ അവയൊന്നും പരിഗണിക്കുന്നില്ല എന്ന് പറഞ്ഞതാണ് അച്ഛനോട്, പക്ഷേ അച്ഛൻ എന്റെ മനസ്സ് വേദനിക്കുമോ എന്ന പേടി….

അതൊന്നും ഒരിക്കലും എന്റെ കുറവായി ഞാൻ കരുതിയിട്ടില്ല…
ഇനി കരുതാനും പോകുന്നില്ല..

പക്ഷേ പലർക്കും ഇടയിൽ അത് എന്റെ ഒരു കുറവായി ആണ് പരിഗണിക്കുന്നത്…അവരോടൊന്നും എനിക്കൊന്നും പറയാനില്ല… ഇതൊന്നും പറയാതെ എനിക്ക് ഈ വിവാഹം കഴിക്കാം…

അതിൽ ഒരു കാര്യവുമില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്…. ഞാൻ നിരപരാധിയാണ് എന്ന് എനിക്ക് ഉറപ്പുള്ള ടത്തോളം കാലം ഇത് ആരോടും തുറന്നു പറയാൻ എനിക്ക് യാതൊരു മടിയുമില്ല..

ഇതെല്ലാം അറിഞ്ഞ് എന്നെ അംഗീകരിക്കുന്നവർ മാത്രമേ എന്റെ കാര്യത്തിൽ താലികെട്ട് എന്ന് എനിക്ക് നിർബന്ധമുള്ള കാര്യമാണ് ..””””

ജോയി അവളെത്തന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു… അവിടെ ഭാവ വ്യത്യാസങ്ങൾ മുഖത്തെ ദൃഢനിശ്ചയം..

എല്ലാം അയാളെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു…”””” പെണ്ണിനെ ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഈ വിവാഹത്തിൽ നിന്ന് ഒഴിയാം…. സാവകാശം വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കാം… “””””

എന്ന് ജോയിയോട് അവസാനമായി പറഞ്ഞു…””””എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിലോ “”””എന്ന് ജോയി മറുപടി പറഞ്ഞു… അത് കേട്ട് ഒന്ന് ഞെട്ടി, അലീന….

ഇത്രയും ഓർത്തഡോക്സ് ഫാമിലിയിൽ നിന്നും വരുന്ന ഒരാൾ ഇത്തരത്തിൽ ചിന്തിക്കും എന്ന് അലീന ഒരുപക്ഷേ കരുതിയിട്ടുണ്ടാവില്ല…

അവൾ ജോയിയെ തന്നെ നോക്കി…ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു അയാളുടെ മുഖത്ത്…തീർത്തും ശാന്തമായിരുന്നു അയാളുടെ മുഖം…

“””” എടോ ഈ മൃഗങ്ങൾ നമ്മളെ ഉപദ്രവിക്കുന്നത് നമ്മുടെ അറിവോ സമ്മതമോ കൂടാതെയാണ്… അതിന്റെ തെറ്റ് എങ്ങനെ നമ്മുടെ തലയിൽ ആവും…

ഇതും അത്രയേ ഉള്ളൂ….. ആ ഒരു കാര്യത്തിന്റെ പേരിൽ ഈ വിവാഹാലോചനയിൽ നിന്ന് മാറി നിൽക്കാൻ എനിക്ക് തോന്നുന്നില്ല….

പകരം തന്നോടെനിക്ക് ഇപ്പോ വല്ലാത്ത ബഹുമാനം ആണെടോ…
സ്വന്തം ജീവിതത്തോട് പൊരുതി ജയിക്കുന്നത് കുറച്ചു പേർക്ക് മാത്രം സാധിക്കുന്ന കാര്യമാ…..

തനിക്ക് കഴിഞ്ഞെങ്കിൽ താൻ ഒരു സക്സസർ ആണെടോ ലൈഫിൽ….. എനിക്ക് തന്നെ ഇഷ്ടായി,
ഇനി തനിക്ക് എന്നെ ഇഷ്ടമാകാത്ത വല്ല കാര്യം ഉണ്ടെങ്കിൽ അത് എന്നോട് തുറന്നു പറയാം….

എങ്കിൽ തന്റെ അഭിപ്രായത്തെ മാനിച്ച് ഞാൻ ഇതിൽ നിന്നും പിന്മാറി കൊള്ളാം..
അല്ലാത്തപക്ഷം ഇത് മുന്നോട്ടു കൊണ്ടു പോകാൻ തന്നെയാണ് എന്റെ തീരുമാനം “”””ഇത്രയും പറഞ്ഞ് അവിടെ കണ്ട കസേരയിലേക്ക് ഇരുന്നു ജോയ്..

അലീന എന്തുപറയണമെന്നറിയാതെ നിന്നു ആദ്യമായാണ് തന്റെ അവസ്ഥ അറിഞ്ഞ് നെറ്റി ചുളിക്കാതെ… അല്ലെങ്കിൽ അതിനെ പറ്റി കൂടുതൽ കുത്തികുത്തി ചോദിക്കാതെ…

ഒരാളെ മുന്നിൽ ഇങ്ങനെ കാണുന്നത് എന്തോ ഒരു നിമിഷം ജോയിയോട് അവൾക്ക് വല്ലാത്ത ബഹുമാനം തോന്നി…

തനിക്കും ഈ വിവാഹത്തിന് സമ്മതം ആണെന്ന് അറിയിച്ചപ്പോൾ ജോയിയുടെ മുഖത്തെ സന്തോഷം നോക്കി കണ്ടു പെണ്ണ്…

അതിനേക്കാൾ കൂടുതൽ സന്തോഷം തന്റെ ഉള്ളിലും ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു….

വിവാഹം കഴിഞ്ഞ് ജോയിയുടെ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ
അയാൾ ആ പെണ്ണിനെ കാതിൽ മെല്ലെ പറഞ്ഞിരുന്നു..

കഴിഞ്ഞു പോയതെല്ലാം ഒരു ദുഃസ്വപ്നം ആയി മറക്കണം.. തനിക്ക് അതിന് കഴിഞ്ഞിട്ടുണ്ട് എന്നറിയാം

ഇനിയുള്ളതാണ് യഥാർത്ഥ ജീവിതം…..നമുക്ക് സ്നേഹിക്കാനും നമ്മെ സ്നേഹിക്കപ്പെടാനും മാത്രം….

അതാവണം നമ്മുടെ ലൈഫ്, എല്ലാം തുറന്നു പറഞ്ഞു…. നമ്മുടെ കാര്യങ്ങൾ,
അതിനു മാത്രമേ ഇനി ഈ മനസ്സിലിടം കൊടുക്കാവൂ…

നാണത്തോടെ അതിന് തലയാട്ടി സമ്മതിച്ചു അലീന… അപ്പോഴേക്കും അവളെ ചേർത്തണച്ചു ജോയ്…

Leave a Reply

Your email address will not be published. Required fields are marked *