വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ മുഴുവൻ ഞാൻ വലിച്ചു ചാടിച്ചു പീഡിപ്പിക്കുവാണെന്ന്… അവളുമാർക്കും താല്പര്യം ഉള്ളോണ്ടല്ലേ ?

 


ദാമ്പത്യം
A KANNAN SAJU DIVORCE
(രചന: Kannan Saju)

അടിയുടെ ആഘാതത്തിൽ വിഷ്ണു മൂക്കും തല്ലി നിലത്തു വീണു… അത്ഭുദത്തോടെ കണ്ണ് മിഴിച്ചു റസലും മനുവും നിന്നു.

അതല്ലേലും അങ്ങനാണ് ! റോഷന്റെ മുഷ്ടി പ്രഹരം താങ്ങാൻ ഒരുത്തനും പറ്റിയെന്നു വരില്ല…. അമ്മാതിരിയുള്ള ഇടിയാണ്.. ഇടി മാത്രമോ… ആറടി പൊക്കവും നൂറ്റി ഇരുപതു കിലോ തൂക്കവും അത് ജിമ്മിൽ കളിച്ചു പെരുപ്പിച്ചു മസ്സിലാക്കി വെച്ചേക്കുവല്ലേ !

വിഷ്ണു വീണതും അവന്റെ കൂടെ ഉണ്ടായിരുന്നവന്മാർ ജീവനും കൊണ്ടോടി…വീണു കിടക്കുന്ന വിഷ്ണുവിനെ ചവിട്ടാനായി വീണ്ടും കാലു പൊക്കിയതും റസൽ ഓടി വന്നു അവനെ തടഞ്ഞു….

മതി… ഇനിയും ഇടിച്ച ചത്ത് പോവും… അവൻ റോഷനെ പിന്നിലേക്ക് തള്ളിക്കൊണ്ട് പോയി..

ഇനി മേലാൽ ഇവന്റെ പെങ്ങടെ നിഴൽ വെട്ടത്തെങ്ങാനും നിന്നെ കണ്ടാൽ…. കൈ ചൂണ്ടി കലിയോടെ വിഷ്ണുവിന് അവസാന താക്കീത് നൽകി.ബാർ.

മനു : എന്നാ മാതിരി അടിയാ അളിയാ അടിച്ചേ ??? ഈ മസിലും വെച്ച് എങ്ങനെ ഇത്ര വേഗത്തിൽ വീശാൻ പറ്റണേ ???

മനു റോഷന്റെ മസിലിൽ പിടിച്ചു ഞെക്കിക്കൊണ്ടു പറഞ്ഞു….റസൽ : അവനങ്ങനെ ഓരോന്ന് തള്ളിക്കൊണ്ടിരിക്കും. അളിയൻ ഒരെണ്ണം പിടിപ്പിക്ക്

നീട്ടിയ റസ്സലിന്റെ കൈ തട്ടി മാറ്റിക്കൊണ്ട്റോഷൻ : വേണ്ടടാ…..റസൽ : റോഷൻ സാമുവൽ… താങ്കൾ കുടിക്കില്ലന്നു പറഞ്ഞാൽ അച്ചായന്മാർക്കാ നാണക്കേട്

മനു : നീ വെറുതെ ഇളക്കാൻ നോക്കണ്ട. പെണ്ണ് കെട്ടിയേ പിന്നെ ഇന്നുവരെ അവൻ കുടിക്കണ നീ കണ്ടിട്ടുണ്ടോ ????

റസൽ : അതില്ല…. എന്നാലും…..മനു : ഒരെന്നാലും ഇല്ല….വെയിറ്ററിനു നേരെ തിരിഞ്ഞുമനു : ബഡ്ഡി.. ഒരു vsop പൈന്റും കൂടി…. രണ്ടു സോഡയും …റോഷൻ റസലിനെ നോക്കി

റോഷൻ : സ്വന്തം വീട്ടിലെ പെണ്ണിന് ഇങ്ങനൊരവസ്ഥ വന്നപ്പോ മനസ്സിലായോട അമ്മായി പ്രാന്ത, ഓരോ വീട്ടിലെയും പെണ്ണുങ്ങളെ ഓരോരുത്തൻ മാര് വളച്ചോണ്ടു പോവുമ്പോ അവിടുത്തെ ആണുങ്ങൾക്ക് എത്ര വിഷമുണ്ടാവുന്നു…

അത് കേട്ടാ ഒഴിച്ച് വെച്ച മദ്യം ഒറ്റ വലിക്കു അകത്താക്കി കൊണ്ട്റസൽ : എടാ നീ പറയുന്ന കേട്ടാ തോന്നും വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ മുഴുവൻ ഞാൻ വലിച്ചു

ചാടിച്ചു പീഡിപ്പിക്കുവാണെന്ന്… അവളുമാർക്കും താല്പര്യം ഉള്ളോണ്ടല്ലേ ??? അവളുമാര് കതകു തുറന്നു തരാതെ പറന്നു അകത്തു കയറാൻ ഞാൻ ഡിങ്കൻ ഒന്നും അല്ലല്ലോ ???

അവന്റെ കണ്ണുകളിൽ തന്നെ കലിപ്പിച്ചു നോക്കിക്കൊണ്ടുറോഷൻ : നമ്മടെ പെങ്ങള് വാതില് തുറന്നു കൊടുത്തിട്ടു തന്നെ അല്ലെ ഇന്നലെ വിഷ്ണുവും നമ്മുടെ വീട്ടിൽ കയറിയത് ????

റസലിന്റെ മുഖം മാറിമനു ഇരുവരെയും മാറി മാറി നോക്കി…മനു : റോഷാറോഷൻ : ഏയ് ഒന്നുല്ലടാ… വീട്ടിൽ ഉള്ള ആണുങ്ങളെ പറ്റിച്ചു ഇവനും അവളുമാരും കൂടി ആര്മാദിക്കുമ്പൊ എന്നെങ്കിലും അതറിയുമ്പോ ഉള്ള വീട്ടിലെ ആണുങ്ങളുടെ അവസ്ഥ കുറച്ചു അവനും അനുഭവിക്കട്ടെ…

റസൽ : റോഷാ… നിന്നോട് പറയാതെ ഞാനന്ന് താക്കോൽ വാങ്ങാൻ വീട്ടിൽ വന്നത് നിനക്കിഷ്ട്ടപ്പെട്ടില്ലന്നറിയാം… പക്ഷെ ഞാനും വൈഗയും തമ്മിൽ മറ്റൊന്നും ഉണ്ടായിട്ടില്ല

റോഷൻ : ഉണ്ടായെന്നു എനിക്ക് തോന്നിയാൽ ഇപ്പൊ നീ ജീവനോടെ കാണില്ലല്ലോ

ഞെട്ടലോടെ മനുവും റസലും റോഷനേ നോക്കിറസൽ : പക്ഷെ നീ സംസാരിക്കുമ്പോ പലപ്പോഴും മുനവെച്ചു സംസാരിക്കുന്ന പോലെ

റോഷൻ മറുപടി ഒരു ചിരിയിൽ ഒതുക്കി…കട്ട താടിയും പിരിച്ചു വച്ചിരിക്കുന്ന കട്ട മീശയും മനുവിന്റെയും റസലിന്റെയും കണ്ണിൽ ആ ചിരിക്കു പ്രതികാരത്തിന്റെ നിറം നൽകി

റോഷൻ : വിവാഹം കഴിഞ്ഞ ഏതെങ്കിലും ഒരു സ്ത്രീയുമായിട്ടു മാത്രമാണ് നിനക്ക് ബന്ധമെങ്കിൽ ഒരു പക്ഷെ നിന്നെ ഞാൻ അംഗീകരിച്ചേനെ… അവിടെ ഒരു പ്രണയം ഉണ്ടാവാം.. അവർക്കു നിന്നെ

സ്നേഹിക്കാൻ കാരണങ്ങൾ ഉണ്ടാവാം… പക്ഷെ ഒരു ബന്ധം അപ്പോഴും അവൾക്കു നില നിൽക്കുന്നു എന്നത് ന്യായീകരിക്കാൻ കഴിയാത്തതാണ്…. നാട്ടിലുള്ള, തരാൻ

തയ്യാറുള്ള അല്ലെങ്കിൽ ഒന്നറിഞ്ഞാൽ കിട്ടുന്ന പെണ്ണുങ്ങളെ ആസ്വദിക്കാൻ നീ തയ്യാറാണെങ്കിൽ നിന്റെ വീട്ടിലെ ഏതെങ്കിലും ഒരു പെണ്ണ് നാളെ അങ്ങനെ ചെയ്താൽ….

സംസാരം നിർത്തി ചിരിക്കുന്നു…റോഷൻ : ചെയ്തല്ലോ അല്ലെ… അവളെ ചോദ്യം ചെയ്യാൻ നിനക്ക് അവകാശമില്ല റസലെ…

റസൽ വീണ്ടും ഒരു കുപ്പി കൂടി പൊട്ടിച്ചു കണക്കു നോക്കാതെ അര ഗ്ലാസ് ഒഴിച്ച് ഒറ്റ വലിക്കു കുടിച്ചു

റസൽ : എടാ അത്.. അത്… നീയൊന്നു ആലോചിച്ചു നോക്ക്… ഓരോരുത്തരുടേം കെട്ടിയോന്മാരൊക്കെ ഗൾഫിൽ പോയിട്ടും മറ്റും രണ്ടും മൂന്നും വര്ഷം കഴിഞ്ഞാ വരാ.. ഓർക്കും ഇണ്ടാവില്ലേ ആഗ്രഹങ്ങള്… അപ്പൊ മ്മളൊന്ന് മുട്ടി നോക്കും… ഇഷ്ടമുണ്ടെൽ തന്നാ പോരെ ????

മനു : ഒരു പരിധി വരെ ശരിയാണ് റോഷാ.. കഴിഞ്ഞ മാസം അച്ചായിടെ കൂട്ടുകാരൻ ഒരു റിട്ട : പോലീസുകാരൻ വന്നതായിരുന്നു വീട്ടില്.. ഏതോ വലിയ റാങ്കിൽ ഇരുന്ന ആളാ.. നല്ല ഒന്നാം തരം അച്ചായൻ… രണ്ടും അടിച്ചു പറ്റായപ്പോ പറയണ ഞാൻ

കേട്ടതാ… മൂപ്പരുടെ കുടുംബത്തില് പുള്ളി മാത്രേ ഇവുടുള്ളൂ.. ബാക്കി എല്ലാ ആണുങ്ങളും തന്നെ പുറത്താ.. അപ്പൊ ഇവരെന്തു ചെയ്യും എന്ന് വെച്ചാ ഇവര് പോവുമ്പോ അവരുടെ ബന്ധത്തിൽ പെട്ട

അത്യാവശ്യം പ്രായമുള്ള ആണ്പുളേരെ ആരേലും വീട്ടിൽ നിർത്തിട്ടു പോവും…എന്നാത്തിനാന്നാ… ??? ഇവളുമാര് പുറത്തുന്നു ആരേം വിളിച്ചു കേറ്റി നാട്ടുകാര് പിടിച്ചു സീൻ ഉണ്ടാവാതിരിക്കാൻ…

റസൽ : കണ്ടോ… അവൻ പറഞ്ഞതാ കറക്ട്…. ഇപ്പൊ നിന്റെ കയ്യിൽ ഒരു പാക്കറ്റ് സിഗരറ്റ് ഉണ്ട്.. ഞാൻ ഒരെണ്ണം ചോദിച്ചു എന്ന് വെക്കുക നിനക്ക് വേണേൽ തരാം ഇല്ലേ തരാതിരിക്കാം…അത്രേ ഉള്ളു ഇതും.. നമ്മളാരുടേം പിടിച്ചു വാങ്ങുന്നില്ലാലോ ???? ഏഹ്…

റോഷൻ : നിന്റെ ആഗ്രഹത്തിന് വഴങ്ങാത്തോണ്ടല്ലേ നീ ആ പാവം മീന്കാരന്റെ ഭാര്യ സീനത്തു കുളിക്കുന്ന വിഡിയോ എടുത്തു നെറ്റിൽ ഇട്ടതുറസൽ മുഖം താഴ്ത്തി

റോഷൻ : നീ അടുത്ത കള്ളമൊന്നും ആലോചിക്കണ്ട. നീയാ അത് ചെയ്തതെന്ന് എനിക്കറിയാം….റസൽ ഒന്നും മിണ്ടിയില്ല….

മനു : എടാ ഇന്ന് നമ്മൾ സഹകരിച്ചില്ലേൽ നാളെ അവര് വേറാരുടേലും അടുത്ത് പോവും… അപ്പൊ നമ്മള് തന്നെ സഹകരിക്കുവല്ലേ നല്ലതു…

റോഷൻ : പെണ്ണിനെ പറ്റിയുള്ള നിന്റെ ഒക്കെ വിചാരം എന്താ ??? കെട്ടിയോൻ കുറച്ചു നാള് മാറി നിന്നാ അവരങ്ങു പൂശാൻ മുട്ടി നിക്കുവാണെന്നോ ???

റസൽ : അല്ലെ ??? എടാ ഒരു പെണ്ണ് പൂർണമായി ലൈംഗീക സുഖം അറിഞ്ഞാൽ മാക്സിമം നാല്പത്തി ഒന്ന് ദിവസം.. അതിൽ കൂടുതൽ പിടിച്ചു നിക്കാൻ അവർക്ക് പറ്റില്ല

റോഷൻ : അപ്പൊ ഇന്നലെ റസിയയുടെ ലാസ്റ്റ് പരിപാടി കഴിഞ്ഞിട്ട് നാല്പത്തി ഒന്നാം ദിവസം ആയിരുന്നിരിക്കണം.. അല്ലെ

ഡാ എന്നാലറിക്കൊണ്ട് ബിയർ ബോട്ടിൽ എടുത്തു അടിക്കാൻ ആഞ്ഞു റോഷന്റെ ഷിർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് നിക്കുന്ന റസൽ

ഞെട്ടലോടെ അവരെ നോക്കുന്ന ബാർ ജീവനക്കാരും മറ്റു കുടിയന്മാരുംറോഷൻ : അടിക്കട……മനു റസലിനെ പിടിച്ചിരുത്തുന്നുമനു : ആള്ക്കാര് നോക്കണു.

റോഷൻ : പെണ്ണുങ്ങൾക്കും വികാരങ്ങളും വിചാരങ്ങളും ഉണ്ട്… അവനവന്റെ കഴിഞ്ഞാൽ അയിത്തം പ്രഖ്യാപിച്ചു മാറി കിടക്കുന്ന ഭർത്താക്കന്മാർ ഉള്ള നാട്ടിൽ 90% സ്ത്രീകളും സംതൃപ്തർ ആയിരിക്കില്ല

.. എന്ന് വെച്ച് എല്ലാം പോക്കാണെന്നു പറഞ്ഞാ ????….. അല്ല എന്റേം നിന്റെം അമ്മേം പെങ്ങളും ഒക്കെ അതിൽ പെടില്ലേ ???മനു : അത് വിട്… നമുക്ക് വേറെ എന്തേലും സംസാരിക്കാം…

റസൽ : വേറെ എന്ത് സംസാരിക്കാന്ന് ??? മുന്നയും നമ്മൾ ഒത്തു കൂടുമ്പോ ഇത് തന്നല്ലാർന്നോ ടോപ്പിക്ക് ???? രണ്ടു മാസ്സല്ലേ ആയാളു ഇവൻ പുണ്യാളൻ ചമയാൻ തുടങ്ങീട്ട്.. ഇത്രേം നാളും ഇവൻ നമ്മളോടല്ലേ എല്ലാം ചോദിച്ചു മനസ്സിലാക്കി കൊണ്ടിരുന്നത്…

റോഷൻ : മുറി വൈദ്യൻ ആളെ കൊല്ലും എന്നാ… സെക്സിനെ കുറിച്ചും പെണ്ണിനെ കുറിച്ചും ഉള്ള നിന്റെ ഒക്കെ അറിവുകൾ തെറ്റാണെന്നു മനസ്സിലായപ്പോൾ അല്ലെ ഞാൻ പുണ്യാളൻ ആയത്…..

മനു : ഓ മതി… നിർത്ത്… വാ വീട്ടിൽ പോവ്വം…റോഷൻ : എങ്ങോട് ??? ആദ്യം ഇവന്റെ വീട്ടിലേക്കു….എനിക്ക് റസിയയോട് സംസാരിക്കണം.മനുവും റസലും അവനെ നോക്കി

റോഷൻ : വേണം… ! നാളെ വിഷ്ണുവിന് പകരം മറ്റൊരാൾ വരും… അതിലും നല്ലതു അവളുടെ മനസ്സിൽ എന്താണെന്നു ചോദിച്ചു മനസ്സിലാക്കുന്നതാ.

റസലിന്റെ വീട്.
ടെറസ്സ്
രാത്രി പത്തു മണി.റസിയ : ഞാൻ വിളിച്ചിട്ടാ അവൻ വന്നത് ചേട്ടായി

അവൾ തല താഴ്ത്തി….റോഷൻ : ഇത് ആദ്യായിട്ടാണോ ???റസിയ മിണ്ടാതെ നിന്നു

റോഷൻ : മോള് ധൈര്യമായി പറഞ്ഞോ…. ഇനി എന്ത് വേണം എന്നറിയാനാ ഞാനീ ചോദിക്കുന്നെഹാളിൽ.

മനു : അവന്റെ കൗൺസിലിംഗ് ഇപ്പൊ എങ്ങാനും കഴിയുന്നു തോന്നുന്നില്ല… ഞാൻ പൊക്കോട്ടെ…

റസൽ : ഞാൻ കൊണ്ട് വിടാടാ….മനു : വേണ്ടടാ.. രണ്ടു വളവ് തിരിഞ്ഞാ പോരെ ?റസൽ : ഉം…. ശരി… റസൽ സോഫയിലേക്ക് മറിഞ്ഞു…ടെറസ്സ്.

റസിയ : ഞാൻ പത്തിൽ പഠിക്കുമ്പോ ഇക്കായും മനുവേട്ടനും ചില ദിവസങ്ങളിൽ വീടടച്ചിട്ടു ഇരിക്കും.. എന്നെ കൂട്ടുകാരുടെ അടുത്ത് എവിടേലും കളിക്കാൻ പറഞ്ഞു വിടും… പയ്യെ പയ്യെ എന്റെ മനസ്സിലും സംശയം തോന്നി തുടങ്ങി. അങ്ങനെ ഒരു

ദിവസം എനിക്ക് മനസ്സിലായി അവര് ഒളിച്ചിരുന്ന് ബ്ലു ഫിലിം കാണുവാണെന്ന്…. അതിൽ എന്താണെന്നു അറിയാൻ ആകാംഷ ആയി.. പെൻഡ്രൈവ് ഒളിച്ചു വെക്കുന്നിടം കണ്ടു പിടിച്ചു… പതിയെ ഞാനും കാണാൻ തുടങ്ങി…പിന്നെ

അവരില്ലാത്ത നേരങ്ങളിൽ അതൊരു ശീലായി… ഒരു ദിവസം മനുവേട്ടൻ അത് കണ്ടു പിടിച്ചു… അത് മുതലെടുത്തു മനുവേട്ടൻ എന്നെ ഉപയോഗിക്കാൻ തുടങ്ങി… ഞാനും അത് ഇഷ്ട്ടപെട്ടിരുന്നിരിക്കണം, അല്ലെങ്കിൽ

ഞാൻ എന്തുകൊണ്ട് എതിർത്തില്ല എന്നുള്ള ചോദ്യം ഇപ്പോഴും ഉള്ളിൽ ഉണ്ട്.. കല്യാണം കഴിഞ്ഞതോടെ മനുവേട്ടൻ ഇങ്ങോട് വരാതായി.. പിന്നെ… അങ്ങനെ ആണ് വിഷ്ണുവുമായി ഇഷ്ട്ടത്തിൽ ആവുന്നത്…

റോഷൻ : ഞാനിപ്പോ എന്ത് പറയണം എന്നാണ് മോളാഗ്രഹിക്കുന്നതു….റസിയ : ഒന്നും പറയണ്ട ചേട്ടായി.. എന്നെ വെറുക്കാതെ ഇരുന്ന മതി

റോഷൻ അവളുടെ തോളിൽ കൈ വെച്ച് ചേർത്ത് പിടിച്ചു..റോഷൻ : അച്ഛനും അമ്മേം ഇല്ലാത്തോണ്ട് മോൾക്ക് എങ്ങനെ ജീവിക്കണം എന്ന് പറഞ്ഞു തരാൻ ആരും ഉണ്ടായില്ല

റസിയ : എനിക്ക് തെറ്റ് പറ്റി ചേട്ടായി ശരിയാണ്റോഷൻ : മോളെ ഞാൻ പറഞ്ഞത് എങ്ങനെ ജീവിക്കണം എന്ന് പറഞ്ഞു തരാൻ എന്നാണ് ! അല്ലാതെ തെറ്റും ശരിയും എന്നല്ല… എന്റെ ശരി മോൾക്ക് തെറ്റായിരിക്കാം മോൾടെ തെറ്റ്

എനിക്ക് ശരിയായിരിക്കാം… അതല്ല ഞാൻ പറഞ്ഞത്… ഇവിടെ ഉള്ള ഓരോ മനുഷ്യനിലും ഈ വികാരങ്ങൾ ഉണ്ട്.. അതെല്ലാം ഒരാളിൽ തന്നെ കേന്ദ്രീകരിക്കാൻ ഉള്ള ഏക ആയുധം

ആണ് സ്നേഹം…. പഠിച്ചു വളർന്നു ജോലി ഒക്കെ ആകുന്ന വരെ ഇതൊക്കെ നിയന്ത്രിച്ചു വെക്കാൻ പറയുന്നത് ഇതൊന്നും തെറ്റായതുകൊണ്ടല്ല…

റസിയ : പിന്നെ ?റോഷൻ : നമ്മുടെ ഫോക്കസ് മാറാതിരിക്കാൻ… നമ്മൾ പഠിച്ചു ഒരു ജോലി ഒക്കെ ആവുന്ന സമയം നമ്മൾ സേഫ് സോണിൽ എത്തും.. ജോലിയോ ബിസിനസ്സോ എന്തും ആയിക്കോട്ടെ…

പ്രായത്തിന്റേതായ പക്വത വരും… അതുവരെ പ്രേമിക്കരുതെന്നല്ല.. ചെറുതും വലുതുമായ പ്രണയവും നഷ്ടവും ഒക്കെ വന്നു പോവും.. അതാണ് ജീവിതം… പക്ഷെ നമ്മുടെ ശരീരം നമ്മൾ ഒരാൾക്ക് സമർപ്പിക്കുമ്പോൾ അയ്യാൾ അത് അർഹിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ഉള്ള ഒരു പക്ക്വത നമുക്ക് ഉണ്ടാവണം.

റസിയ : ചേട്ടായി പറയുന്നേ ഒരാളെ തന്നെ സ്നേഹിച്ചു അയാൾക്ക്‌ വേണ്ടി മാത്രം ജീവിക്കണം എന്നാണോ ?

റോഷൻ : നീ കൊടുക്കുന്ന സ്നേഹത്തിനു വിലയുണ്ടങ്കിൽ… നിനക്ക് തുല്യ പ്രാധാന്യം തീരുമാനം എടുക്കുന്നത് മുതൽ കിടക്കവരെ കിട്ടുന്നുണ്ടങ്കിൽ ഉറപ്പായും അങ്ങനെ ചെയ്യാംറസിയ : അങ്ങനെ അല്ലെങ്കിൽ ?

റോഷൻ : ഓരാളുടെ സ്വന്തമായി ഇരിക്കെ മറ്റൊരാൾക്ക് നമ്മളെ കൊടുക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല…. സംതൃപ്ത അല്ലെങ്കിൽ തുറന്നു പറയുക.. അവിടെ അവസാനിപ്പിക്കുക.. ശേഷം നിന്നെ മനസ്സിലാക്കുന്നിടത്തു ഒത്തു ചേരുക…

രണ്ടു പേരും കുറച്ചു നേരം മൗനമായി പുറത്തേക്കു നോക്കി നിന്നു….റോഷൻ : വിഷ്ണുവിന് നിന്റെ ശരീരത്തോടായിരുന്നു താല്പര്യം എന്ന് മോള് തന്നെ സമ്മതിച്ചല്ലോ?. നമുക്ക് നല്ലൊരു ചെറുക്കനെ നോക്കാം… മോൾക്കിഷ്ട്ടപെടുന്ന മോളെ മനസ്സിലാക്കുന്ന ഒരാളെ .. .

റസിയ : ഉം ….റോഷൻ : അപ്പൊ സമാധാനായി പോയി കിടന്നുറങ്ങു… നമ്മളെ മുതലെടുക്കാൻ ആർക്കും നമ്മൾ അവസരം കൊടുക്കരുത്…റോഷന്റെ വീട്.

വൈഗ വാതിൽ തുറന്നു ….
റോഷൻ ഡ്രസ്സ് മാറി…വൈഗ : കഴിക്കുന്നുണ്ടോ ?റോഷൻ : ഇല്ല ….വൈഗ അവനെ ഗൗരവത്തോടെ നോക്കിമുഖം കൊടുക്കാതെ റോഷൻ കട്ടിലിൽ കയറി കിടന്നു

വൈഗ : നാളെ ഞാൻ പോവുംറോഷൻ : സാധനങ്ങൾ എല്ലാം എടുത്തു വെച്ചോ ??വൈഗയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.കണ്ണുകൾ നിറഞ്ഞു വന്നു

വൈഗ : നാളെ രാഗിണി ആന്റി കാണണം എന്ന് പറഞ്ഞിട്ടുണ്ട്റോഷൻ : എന്തിനു ?വൈഗ : ഡിവോഴ്സിന്റെ കാര്യങ്ങൾ സംസാരിക്കാൻ….

കരച്ചിൽ നിയന്ത്രിക്കാനാവാതെ അവൾ മുറിക്കു പുറത്തേക്കു പോയിറോഷൻ മെല്ലെ തല ഉയർത്തി നോക്കി .. അവന്റെ കണ്ണുകളും കലങ്ങിയിരുന്നു.

പിറ്റേന്ന് രാവിലെ.അഡ്വ : രാഗിണി സുരേഷിന്റെ വീട്.രാഗിണിയുടെ കൺസൾട്ടിങ് റൂമിൽഅവർക്കു എതിർവശം ഇരിക്കുന്ന റോഷൻ സാമുവൽ

രാഗിണി : ആദ്യം എനിക്ക് ദേഷ്യമാണ് വന്നത്… ഈ കല്യാണം നടക്കാൻ ഞാനും ഒരു കാരണം ആണല്ലോ…

റോഷൻ തല താഴ്ത്തി ഇരുന്നുരാഗിണി : അവളുടെ കല്യാണം ഉറപ്പിച്ച അന്ന് രാത്രി ഈ മസിലും വെച്ച് നീയെന്റെ മുന്നിൽ വന്നിരുന്നു കരഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ ???

റോഷൻ മിണ്ടിയില്ല….രാഗിണി : വീട്ടുകാരേം നാട്ടുകാരേം ഒക്കെ എതിർത്ത്, അതുവരെ അവള് ശീലിച്ച വ്ശ്വസങ്ങളയും വിട്ടു നിനക്കൊപ്പം ഇറങ്ങി വന്നവളല്ലേ അവൾ ??? എന്നിട്ടു ആ അവളെ ഇപ്പൊ നീ

റോഷൻ : ആന്റി ഓരോന്ന് പറഞ്ഞു എന്റെ മനസ്സ് മാറ്റാൻ നിക്കണ്ട… അത് മാറില്ല…രാഗിണി : ശരി മാറേണ്ട… പക്ഷെ എനിക്ക് കാരണം അറിയണം… വൈ… എന്തുകൊണ്ട് ??? എന്തുകൊണ്ട് വൈഗയെ ഉപേക്ഷിക്കുന്നു…

റോഷൻ മിണ്ടുന്നില്ലരാഗിണി : ഞാൻ നിന്നോടാ ചോദിച്ചേ ….റോഷൻ : അത് പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്രാഗിണി : വേറെ അഫയർ എന്തെങ്കിലും ????

റോഷൻ : ഇല്ല…കലിയോടെ ഡെസ്കിൽ അടിച്ചുകൊണ്ടു രാഗിണിരാഗിണി : പിന്നെ എന്നാന്നു വെച്ച പറയടാ….വെകുന്നേരം.ഗെയ്‌നക്കോളജിസ്റ്റ് ഷീലു അബ്രഹാമിന്റെ റൂം.അവർക്കു മുന്നിൽ ഇരിക്കുന്ന വൈഗ.

വൈഗ : ബട്ട് മാഡം ഞാനിതുവരെ അദ്ദേഹത്തിന്റെ ഫിസിക്കൽ ആയിട്ടുള്ള കുറവുകൾ ഒന്നും ശ്രദ്ധിച്ചട്ടെ ഇല്ല.. എനിക്ക് ഇച്ചായൻ അടുത്തുണ്ടായാൽ മാത്രം മതി എന്ന് ചിന്തിക്കുന്ന ആളാ ഞാൻ..

ഷീലു : ആയിരിക്കാം.. പിന്നെ അതൊരു കുറവല്ല വൈഗ.. ലിംഗ വലുപ്പം എന്നത് ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും… പണ്ടു മുതലേ പുരുഷന്മാരിൽ ഉള്ള ഒരു തെറ്റിദ്ധാരണ ആണത്.. ലിംഗ വലുപ്പത്തിനും രതിക്കും തമ്മിൽ യാതൊരു

ബന്ധവും ഇല്ല… നീല ചിത്രങ്ങൾ കണ്ടു ശീലിക്കുന്നവരിൽ ഉണ്ടാകുന്ന ഒരു മിഥ്യ ധാരണയാണത്… സംഭോഗം നടക്കുമ്പോൾ ലിംഗവലുപ്പത്തിനനുസരിച്ചു

സങ്കോചിക്കാനും വികസിക്കാനും ഉള്ള കഴിവ് യോനിക്കുണ്ട്… പക്ഷെ ആരൊക്കയോ പറഞ്ഞു കൊടുത്ത കാര്യങ്ങൾ തലയിൽ കയറ്റിയ റോഷൻ അങ്ങനെ ധരിച്ചു വെച്ചു.

വൈഗ : പക്ഷെ മാഡം ഇച്ചായൻ എല്ലാവരേം മോട്ടിവേറ്റ് ചെയ്യുന്ന ആളാണ് അദ്ദേഹത്തിന് ഇത്..

ഷീലു : സീ വൈഗ… മറ്റുള്ളവരുടെ പ്രശ്നങ്ങൾ എളുപ്പത്തിൽ നമുക്ക് പരിഹരിക്കാനും ഉപദേശിക്കാനും കഴിയുന്നത് അത് നമ്മളെ ബാധിക്കാത്ത കാര്യം ആയോണ്ടാണ്… സ്വന്തം കാര്യം വരുമ്പോ ആരായാലും ഒന്ന് പതറും.

ഇവിടെയും സംഭവിച്ചത് അതാണ്, റസൽ എന്ന കൂട്ടുകാരൻ അയ്യാളുടെ ഏതോ ഒരു കാമുകി റസലുമായി അടുക്കാൻ കാരണം ഭർത്താവിന്റെ നീളക്കുറവാണെന്നു… അത് റോഷന്റെ മനസ്സിൽ കിടന്നു.. പിറ്റേന്ന് റോഷനോട് പറയാതെ റസൽ വീട്ടിൽ വന്നു

വൈഗയോട് കാറിന്റെ താക്കോൽ വാങ്ങി ഇറങ്ങുന്നത് കണ്ടാണ് റോഷൻ ബൈക്കുമായി വീട്ടിലേക്കു വരുന്നത്.. തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ ശാരീരികമായി ബന്ധപ്പെടാൻ വൈഗ മടി കാണിക്കുകയും ചെയ്തു…

വൈഗ : അയ്യോ മാം.. അത്.. എനിക്ക് വയ്യായിരുന്നു. മാത്രല്ല അവിടെ ഒരു….ഷീലു : മനസ്സിലായി… പക്ഷെ ഇതൊന്നും റോഷന് അറിയില്ലല്ലോ…. റോഷന്റെ മനസ്സിൽ ഉള്ളത് തനിക്കും… തുറന്നു സംസാരിക്കുന്നിടത്തെ ബന്ധങ്ങൾ നില നില്ക്കു..

വൈഗ : ഞാൻ കരുതിയത്.. ഇച്ചായന്‌ വേറെ അഫയർ വല്ലതും ഉണ്ടാവും എന്നാ…അവൾ കരഞ്ഞു കൊണ്ട് ചിരിച്ചു

ഷീലു : ഇല്ല … അതിനു ശേഷം ഒരു ദിവസം നിങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചില്ലേ ??? അന്ന് എന്താ ഉണ്ടായേ ???

വൈഗ : അത്… അദ്ദേഹം പകുതിയിൽ നിർത്തി…ഷീലു : ആ ഭയം ഉള്ളിൽ കിടന്നു കിടന്നു അന്ന് മുതൽ റോഷന് ഉദ്ധാരണ ശേഷി നഷ്ട്ടപെട്ടു

വൈഗ ഞെട്ടലോടെ ഡോക്ടറെ നോക്കിഷീലു : ഭയപ്പെടാൻ ഒന്നും ഇല്ല.. ഞാൻ റോഷനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് … വൈഗ കൂടെ ഉണ്ടങ്കിൽ അത് മാറ്റി എടുക്കാവുന്നതേ ഉള്ളൂ..അയാളിലെ ആത്മവിശ്വാസം കൂട്ടിയെടുക്കുക.. തനിക്കതിനു സാധിക്കും

വൈഗ മുറിയിൽ നിന്നും പുറത്തിറങ്ങി…കസേരയിൽ ഇരുന്നിരുന്ന റോഷൻ അവളെ കണ്ടു എണീറ്റു… അവൾ എന്ത് പറയും എന്നാലോചിച്ചു അവന്റെ തല പൊളിയാറായിരുന്നു…

അവന്റെ കണ്ണിൽ തന്നെ നോക്കിക്കൊണ്ടു അവൾ അടുത്തേക്ക് വന്നു… മുഖാമുഖം നിന്നുമൗനംമൗനംമൗനംമൗനം

വൈഗ : ശരീരത്തിലുള്ള മുഴുവൻ പാർട്സിനും എക്സർസൈസ് ചെയ്തപ്പോ എന്തെ ഒരു പാർട് മാത്രം നിങ്ങള് മറന്നു പോയോ

അവൾക്കു ചിരി അടക്കാൻ കഴിഞ്ഞില്ലമുഷ്ടി ചുരുട്ടി റോഷന്റെ വയറ്റിൽ ഒരു കുത്തു കൊടുത്തു…റോഷന്റെ മുഖത്തും ചിരി വിടർന്നു….

വൈഗ അവനെ കെട്ടിപ്പിടിച്ചു ….പയ്യെ റോഷന്റെ കൈകളും അവളെ വരിഞ്ഞു മുറുകി !ചിന്തകൾ പങ്കു വെക്കുവാനാണ് പങ്കാളി…. അത് എന്ത് തന്നെ ആയാലും !

 

Leave a Reply

Your email address will not be published. Required fields are marked *