(രചന: മഴമുകിൽ)
ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല സ്റ്റീഫ… ഇപ്പോൾ തന്നെ മാസം രണ്ടു കഴിഞ്ഞു..അമ്മ അറിഞ്ഞാൽ പിന്നെ ഞാൻ….ആരുമറിയില്ല.. നീ സമാധാനിക്ക്…
പിന്നെ ഇങ്ങനെ ഒളിഞ്ഞും മാറിയും നിന്നു സംസാരിച്ചു നീ ആർക്കും സംശയത്തിനു ഇട നൽകേണ്ട….
എനിക്ക് ജോലിയുണ്ട്.. നീ വച്ചേക്കു…ഞാൻ നിന്നെ അങ്ങോട്ട് വിളിച്ചേക്കാം… എന്നെ ഇങ്ങോട്ട് വിളിക്കേണ്ട…അത്രയും പറഞ്ഞു സ്റ്റീഫൻ ഫോൺ കട്ട് ചെയ്തു..
സ്റ്റെല്ല എന്തു ചെയ്യുമെന്നറിയാതെ പകച്ചു നിന്നു…അമ്മച്ചിയും അപ്പച്ചനും അറിഞ്ഞാൽ പിന്നെ ജീവിച്ചിരിക്കില്ല..
ഈ നാണക്കേട് എങ്ങനെ മറച്ചു വെക്കും.ആലോചിക്കുമ്പോൾ ശരീരത്തിൽ ഒരു വിറയൽ പടർന്നു കയറുന്നു…
പുറത്തു അമ്മച്ചിയുടെ സ്വരം കേട്ടതും അവൾ വേഗം പഠിക്കാനുള്ള ബുക്കുമായി ഇരുന്നു..
അമ്മച്ചി വരുന്നതും അടുക്കളയിൽ കയറുന്നതും എന്തൊക്കെയോ ജോലി ചെയ്യുന്നതും കണ്ടു.
ഇപ്പോൾ ഒന്ന് രണ്ട് ദിവസമായി ജോലി ഒന്നും ചെയ്യാൻ കഴിയുന്നില്ല. വല്ലാത്ത ക്ഷീണവും അവശതയും.
ആഹാരത്തിന്റെ മണമടിക്കുമ്പോൾ ഓക്കാനം വരും പിന്നെ അമ്മച്ചി കാണാതെ എങ്ങനെയൊക്കെയോ പിടിച്ചു നിൽക്കുന്നു.
പക്ഷെ അധികനാൾ അത് പറ്റില്ല. അമ്മച്ചിക്ക് സംശയം തോന്നിയാൽ പിന്നെ എല്ലാം കഴിഞ്ഞു…
അവർക്കൊക്കെ പെട്ടെന്ന് മനസിലാകും….എന്നാലും തനിക്ക് ഇങ്ങനെ ഒരു ചതിവ് പറ്റിയല്ലോ എന്നോർത്തപ്പോൾ അവളോട് തന്നെ വെറുപ്പ് തോന്നി..
പഠിപ്പും വിവരവും ഉണ്ടായിട്ടും…. താൻ ഇങ്ങനെ ഒരു തെറ്റ് ചെയ്തതിനെ കുറിച്ച് ഓർത്തപ്പോൾ സ്വയം അവജ്ഞ തോന്നി സ്റ്റെല്ലക്ക്..
അപ്പച്ചനും അമ്മച്ചിയും അനുജനും അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു സ്റ്റെല്ല..
റബർ വെട്ടിയും തടമെടുത്തും.. അപ്പച്ചൻ ചെയ്യാത്ത ജോലികൾ ഒന്നും തന്നെ ഇല്ല..അമ്മച്ചി കയ്യിൽ കിട്ടുന്ന ചക്കയും മാങ്ങയും തേങ്ങയും ഒക്കെ നുള്ളി പെറുക്കി ചന്തയിൽ കൊണ്ടുപോയി വിറ്റും ആണ് ആ കൊച്ചു കുടുംബം കഴിഞ്ഞുപോയത്.
എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും തന്റെയും അനുജന്റെയും പഠിത്ത കാര്യത്തിൽ ഇതുവരെ ഒരു കുറവും അപ്പച്ചനും അമ്മച്ചിയും വെച്ചിട്ടില്ല…
അതുകൊണ്ടുതന്നെയാണ് ഡിഗ്രി കഴിഞ്ഞ് പിജി ചെയ്യണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ ഇഷ്ടമുള്ള അത്രയും പഠിപ്പിക്കാം എന്ന് അപ്പച്ചൻ പറഞ്ഞത്…
നീ ഒന്ന് തലയുയർത്തി നിന്ന് കഴിഞ്ഞാൽ അപ്പച്ചന്റെ ഈ കഷ്ടപ്പാടുകൾ എല്ലാം തീരുമെന്ന് എപ്പോഴും പറയുമായിരുന്നു… അത്രയും തന്നെ വിശ്വസിച്ചിരുന്ന അപ്പച്ചനെയും അമ്മച്ചിയെയുമാണ് താൻ ചതിച്ചത്..
സ്റ്റീഫനെ പരിചയപ്പെട്ടത് മുതൽ ഏറ്റവും അടുത്ത കൂട്ടുകാരിയായി റീന പലവട്ടം പറഞ്ഞതാണ് ആ ബന്ധം നല്ലതല്ല എന്ന്.. പക്ഷേ പ്രണയത്തിന്റെ തീചൂളയിൽ എരിയുമ്പോൾ ഉപദേശങ്ങൾ എല്ലാം ചെവിക്കൊണ്ടില്ല..
പലതവണ സ്റ്റീഫനെ മോശമായ സാഹചര്യത്തിൽ കണ്ടെന്നു റീന പറഞ്ഞപ്പോൾ അതെല്ലാം തന്നെ ഈ ബന്ധത്തിൽ നിന്ന് വിലക്കാനുള്ള അടവുകളായി കരുതി…
പക്ഷേ ഇപ്പോഴുള്ള സ്റ്റീഫന്റെ പെരുമാറ്റം കാണുമ്പോൾ താൻ ചതിയിൽ പെട്ടുപോയോ എന്ന് തോന്നുന്നു..
എന്തായാലും നാളെ തന്നെ കോളേജിൽ പോകുമ്പോൾ സ്റ്റീഫനെ കണ്ടു നേരിട്ട് കാര്യങ്ങൾ എല്ലാം സംസാരിക്കണം എന്ന് അവൾ ഉറപ്പിച്ചു….
രാവിലെ എഴുന്നേറ്റ് പതിവുപോലെ അടുക്കളയിൽ ചെന്നപ്പോൾ അമ്മച്ചി ഒരു ഗ്ലാസ് കട്ടൻകാപ്പി വച്ച് നീട്ടി..
ഒരുതവണ ചുണ്ടോടു ചേർത്തതേയുള്ളൂ അപ്പോഴേക്കും ഓക്കാനിക്കാൻ തുടങ്ങി…പിന്നാമ്പു റത്തെയ്ക്ക് ഇറങ്ങിയോടിയ തന്റെ പിന്നാലെ അമ്മച്ചിയും എത്തി..
എന്താ കൊച്ചേ ഒക്കാനിക്കുന്നെ… ഇന്നലത്തെ കപ്പ വയറ്റിന് പുടിച്ചുകാണില്ല…. അമ്മച്ചി തന്നെ അതിന്റെ ഉത്തരം കണ്ടെത്തിയപ്പോൾ പിന്നെ സ്റ്റെല്ലക്കു സമാധാനം ആയി.
ആണെന്ന് തോന്നുന്നു അമ്മച്ചി… വയറു വേദനിക്കുന്നു…എന്നാൽ മോളു പോയി അല്പ നേരം കൂടി പോയി കിടന്നോ…
അമ്മച്ചി അത്രേം പറഞ്ഞപ്പോൾ സ്റ്റെല്ല പോയി കിടന്നു…കോളേജിൽ പോകുന്നന്നേരം ആയപ്പോൾ അവൾ എഴുനേറ്റു.മോളിന്ന് സുഖമില്ലെങ്കിൽ പോകേണ്ട.
അത് സാരമില്ല അമ്മച്ചി അല്പം വൈകിയാണെങ്കിലും പോണം. പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യണം.എന്നാൽ കൊച്ചു ചെല്ല്..സ്റ്റീഫനെ കാണുക എന്നത് മാത്രമായിരുന്നു ഉദ്ദേശം.
അതുകൊണ്ടുതന്നെ കുറച്ചു വൈകിയാണ് ഇറങ്ങിയത്.. കോളേജ് പഠിക്കൽ ബസ് നിർത്തിയിട്ടും ഇറങ്ങിയില്ല..
സ്ഥിരം പോകുന്ന ബസ് ആയതുകൊണ്ട് തന്നെ കണ്ടക്ടർ ഇറങ്ങുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നു തലയാട്ടി…..
തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ.. കണ്ണുകൾ വേഗം പാഞ്ഞു ചെന്നത് സ്റ്റീഫന്റെ വർക്ക് ഷോപ്പിലേക്ക് ആയിരുന്നു.
മൊബൈൽ എടുത്ത് സ്റ്റീഫന്റെ നമ്പറിലേക്ക് വിളിച്ചു…കോൾ അപ്പോൾ തന്നെ അറ്റൻഡ് ചെയ്തു….
ഞാൻ അല്പം തിരക്കിലാണെന്ന് പറഞ്ഞില്ല നിന്നെ അങ്ങോട്ട് വിളിക്കാം….അച്ചായൻ ഇപ്പോൾ വർക്ക് ഷോപ്പിൽ ഉണ്ടോ…
ഞാൻ വർക്ക്ഷോപ്പിൽ ഇല്ല പുറത്താണ്….മറഞ്ഞു നിന്നു നോക്കുമ്പോൾ സ്റ്റേ ല്ല കണ്ടു വർക്ഷോപ്പിനുള്ളിൽ നിൽക്കുന്ന സ്റ്റീഫനെ….
എന്നാൽ ശരി ഞാൻ വയ്ക്കുകയാണ് അവൾ ഫോൺ കട്ട് ചെയ്തു…എന്താ ആശാനേ ഒരു ചുറ്റിക്കളി ആ കൊച്ചാണോ… സ്റ്റീഫന്റെ ശിങ്കിടി ചോദിക്കുമ്പോൾ.. അവൻ പതിവ് പുച്ഛചിരി അവന് സമ്മാനിച്ചു…
ആ കൊച്ചോരു പാവമാണെന്ന് തോന്നുന്നു.. എന്തിനാ ആശാനേ അതിനെ ഇങ്ങനെ പറ്റിക്കുന്നത്…
അതിനെന്തുമാത്രം ഇഷ്ടം ഉണ്ടായിട്ട് ആണ് ആശാൻ വിളിച്ചോടുത്തൊക്കെ കൂടെ വന്നത്.. എന്നിട്ട് അതിനോട് ഇങ്ങനെ ചതി ചെയ്യരുത്..
എടാ വെട്ടുകിളി നീ നിന്റെ ജോലി നോക്കിയാൽ മതി .. എന്നെ പഠിപ്പിക്കാൻ വരേണ്ട.. സ്റ്റീഫൻ കൂടെ കിടത്തിയ പെൺകുട്ടികളുടെ കണക്കു നോക്കിയാൽ.. അവരെ എല്ലാവരെയും ഞാൻ കെട്ടേണ്ടി വരും….
അതുകൊണ്ട് ഇതിന്റെ ഉപയോഗം കഴിഞ്ഞു… പറഞ്ഞുകഴിഞ്ഞ് സ്റ്റീഫൻ നോക്കുമ്പോൾ പിന്നിൽ നിൽക്കുന്നു സ്റ്റെല്ല…കേട്ടത് വിശ്വസിക്കാനാവാതെ അവൾ തറഞ്ഞു നിന്നു.
റീന ഒരുപാട് തവണ പറഞ്ഞതാണ് സ്റ്റീഫനെ കുറിച്ച്. അന്ന് പ്രണയം തന്റെ തലച്ചോറിനെ മതിച്ചു കൊണ്ടിരിക്കുകയായിരുന്നു…. പറഞ്ഞതെല്ലാം കുറ്റമായി മാത്രമേ തോന്നിയുള്ളൂ… പക്ഷേ ഇപ്പോൾ ശരിക്കും മനസ്സിലായി ചതിയിൽ പെട്ടു പോയി എന്ന്…
എന്തായാലും കേൾക്കാൻ ഉള്ളതൊക്കെ കേട്ടു. ഇതിൽ കൂടുതൽ ഒരു വിശദീകരണവും നിങ്ങൾക്ക് പറയാനുമുണ്ടാവില്ല… എപ്പോഴും അബദ്ധം പറ്റുന്നത് അല്ലെങ്കിലും പെൺകുട്ടികൾക്കാണ്… നിന്റെയൊക്കെ കപട സ്നേഹത്തിനു മുന്നിൽ വന്നു വീണു പോകും.
ഒടുവിൽ നിങ്ങൾ നല്ലപിള്ള ചമഞ്ഞ് തടി ഊരുകുകയും ചെയ്യും ഞങ്ങൾ വിഡ്ഢികളാവുകയും….
കാര്യങ്ങളൊക്കെ നീ ഇത്രയും പെട്ടെന്ന് മനസ്സിലാക്കി എടുക്കും എന്ന് ഞാൻ കരുതിയില്ല.. എന്നാൽ പിന്നെ നീ സ്ഥലംവിട്ടോ. അതും പറഞ്ഞു സ്റ്റീഫൻ പിന്തിരിഞ്ഞു…
കയ്യിൽ കിട്ടിയ ലിവർ വലിച്ചെടുത്ത്… സ്റ്റെല്ല ശക്തിയോടുകൂടി അവന്റെ നടുവ് ഭാഗത്തായി അടിച്ചു… ഒന്നിലും രണ്ടിലും ഒന്നും നിർത്തിയില്ല അവൾ അടിച്ചു കൊണ്ടേയിരുന്നു….. പലതവണ അവളുടെ കൈയിവായുവിൽ ഉയർന്നു താണ്…
പിന്നിലേക്ക് മറിഞ്ഞുവീണ സ്റ്റീഫന്റെ കാലിലൂടെ ചോരയൊഴുകി .ഇനിയും നിന്നെ പോലെയുള്ള സ്റ്റീഫൻമാരുടെ കയ്യിലെ കളിപ്പന്തവരുത് എന്നെ പോലെയുള്ള സ്റ്റെല്ലമാർ… ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ. ഞാൻ ജീവിച്ചിരുന്നിട്ട് തന്നെ കാര്യമില്ല.ഇനി താൻ എന്തായാലും എഴുന്നേറ്റ് നടക്കില്ല..
ജീവിതകാലം മുഴുവൻ ഒരേ കിടപ്പിലായിരിക്കും… ഇനി ആ കിടപ്പിന്റെ സുഖം കൂടി താൻ അനുഭവിക്ക്.അത്രയും പറഞ്ഞുകൊണ്ട് അവൾ പുറത്തേക്ക് നടന്നു.
നേരെ സ്റ്റെല്ല ഹോസ്പിറ്റലിലേക്ക് ആണ് പോയത്… ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറോട് നടന്ന കാര്യങ്ങൾ മുഴുവൻ പറയുമ്പോൾ… അവൾ ഒരിക്കൽപോലും കരഞ്ഞില്ല..
ഈയൊരു സംഭവത്തിന്റെ പേരിൽ മരിക്കാൻ ഞാൻ തയ്യാറല്ല ഡോക്ടർ. എനിക്ക് പറ്റിയ തെറ്റിനെ ന്യായീകരിക്കുന്നുമില്ല. പക്ഷേ എനിക്ക് ജീവിക്കണം . എന്റെ കുടുംബത്തെ ഓർത്ത്.. അതിന് അയാളുടെ വിഷവിത്ത് എന്റെ വയറ്റിൽ വളരാൻ പാടില്ല..
തിരികെ വീട്ടിലേക്ക് വരുമ്പോൾ അവളുടെ ജീവിതത്തിലെ ഒരടഞ്ഞ അധ്യായമായി മാറുകയായിരുന്നു സ്റ്റീഫൻ..
തനിക്ക് ഇനിയും ഒരുപാട് ജീവിതം മുന്നിലേക്ക് ഉണ്ട് എന്ന ചിന്തയിൽ പുതിയൊരു പുലരിയിലേക്ക് സ്റ്റേല്ലയുടെ ജീവിതം പറിച്ചു നട്ടു…