ആ എരണംക്കെട്ടവൾ ഇടാൻ ഒരു ഷർട്ട് പോലും ഇസ്തിരിയിട്ടു വെച്ചിട്ടില്ല….! ഇതിപ്പം ഒരു സ്ഥിരം പണിയായിട്ടുണ്ട്

രചന: Pratheesh

ഇന്ന് ഞാനാ നായിന്റെ മോളെ തല്ലി കൊല്ലും…..!അവൾക്കറിയാവുന്നതാണ് ഇന്നെനിക്ക് കൊച്ചിയിൽ ഒരു കമ്പനി മീറ്റിങ്ങുള്ള കാര്യം

എന്നിട്ടും ആ എരണംക്കെട്ടവൾ ഇടാൻ ഒരു ഷർട്ട് പോലും ഇസ്തിരിയിട്ടു വെച്ചിട്ടില്ല….!

ഇതിപ്പം ഒരു സ്ഥിരം പണിയായിട്ടുണ്ട് എല്ലാ കാര്യങ്ങളും അവസാന നിമിഷത്തേക്ക് മാറ്റി വെക്കുന്നത്….!

ദേഷ്യത്തിന്റെ ഒരു ഫുൾ ഡോസിലാണ്
ഞാൻ മുകളിലെ ബെഡ്ഡ് റൂമിയിൽ നിന്ന് താഴൊട്ടെക്ക് ഇറങ്ങി വന്നത്

സ്റ്റെപ്പിറങ്ങി പകുതിയെത്തിയതും ഡൈനിങ്ങ് ടേബിളിലിരിക്കുന്ന അവൾ എന്നെ കണ്ടതും മുന്നിൽ ഒരുക്കി വെച്ചിരുന്ന പാത്രത്തിന്റെ മൂടി തുറന്നതും ഒന്നിച്ചായിരുന്നു…,

തേങ്ങ വറുത്തരച്ച സാമ്പാറിന്റെ മണം അതോടെ എന്നെ വലയം ചെയ്യാൻ തുടങ്ങി ”

ഞാൻ നോക്കുമ്പോൾ നല്ല തുമ്പപ്പൂ
പോലുള്ള ഇഡലിയും കിടിലൻ സാമ്പാറും….!

എന്റെ ശ്രദ്ധ തീൻ മേശയിലാണെന്നു മനസ്സിലായതോടെഅവൾഒരു കപ്പിലെക്ക് ഫിൽറ്റ്ർ കോഫി കൂടി പകർന്ന് വെച്ചു അതിന്റെയും കൂടി മണം വന്നതോടെ

എല്ലാം മറന്നു…,എന്തു പറയാനാ പിന്നൊന്നും നോക്കിയില്ല ഒരു നാല് ഇഡ്ഡലി എടുത്തിട്ട് ഒരു വീശു വീശി ആ ഗ്യാപ്പിലവൾ ഷർട്ട് ഇസ്തിരിയിട്ടു തരുകയും ചെയ്തു…..,

അവളുടെ മുന്നിൽ ഞാനെന്നും തോറ്റിട്ടുള്ളത് അവളുടെ കൈപുണ്യത്തിന്റെ മുന്നിലാണ്

കാരണം ആരുടെ കൈകൊണ്ടായാലും രുചികരമായ ഭക്ഷണം നൽകുന്ന തൃപ്തി അതൊന്നു വേറെയാണ്…,

അവളുണ്ടാക്കുന്ന ഭക്ഷണത്തിന്റെയും രുചിയുടെയും മുന്നിൽ ഇന്നത്തെ പോലെ പലപ്പോഴും പല ദേഷ്യങ്ങളും മുങ്ങി പോയിട്ടുണ്ട്….!

പിന്നെയും കുറച്ചു ദിവസം കഴിഞ്ഞ്…,വർക്കു കഴിഞ്ഞു അന്ന് വളരെ ലേറ്റായി ആണ് വന്നത് രാത്രി ഒന്നര മണിയായിട്ടുണ്ട് അതു കൊണ്ടു തന്നെ പിറ്റേന്ന് നേരത്തേ എഴുന്നേൽക്കാൻ വേണ്ടി

ആറു മണിക്കാ അലാറം വെച്ചു കിടന്ന ഞാൻ എഴുന്നേൽക്കുന്നത് എട്ടു മണിടെ അലാറം കേട്ട്

കമ്പനി എം ഡി അടക്കം സകലരും പങ്കെടുക്കുന്ന മീറ്റിങ്ങാണ് ഞാൻ ആറു മണിക്കു വെച്ച അലാറം അത് ആറു മണിയിൽ നിന്ന് എട്ടു മണിയിലെക്ക് മാറ്റി സെറ്റ് ചെയ്തത് അവൾ തന്നെയാവണം

കാരണം എനിക്ക് ആറു മണിക്ക് പോകണമെങ്കിൽ നാലു മണിക്കെങ്കിലും അവൾ എഴുന്നേൽക്കണ്ടേ ?

അപ്പോൾ അതു തന്നെ കാര്യം ഇന്നവളെ ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്അവളുടെ തന്നിഷ്ടം ഇന്നത്തോടെ നിർത്തണം ഇന്നവൾക്കിട്ട് രണ്ടെണം കൊടുക്കണം എന്നു മനസ്സിലുറപ്പിച്ചു തന്നെയാ കിടക്കയിൽ നിന്ന് എഴുന്നേറ്റത്

മുറിക്കു പുറത്ത് വന്നു നോക്കുമ്പോൾ എന്നെ കണ്ടിട്ടും ഒരു കൂസലുമില്ലാതെ അവൾ ഡൈനിങ്ങ് ടേബിളിനു മുന്നിലിരിക്കുന്നു….,

ചൂടു കയറി ഞാൻ ഗോവണി പടിയിറങ്ങി പകുതി എത്തിയതും അവൾ ടേബിളിൽ ഒരുക്കി വെച്ച പാത്രത്തിന്റെ മൂടികൾ ഒരോന്നോരോന്നായ് തുറന്നതും

എനിക്കു ചുറ്റും കറികളുടെ മണം പാറിപ്പറന്നു ഞാൻ നോക്കുമ്പോൾ നല്ല പച്ചകുരുമുളകരച്ചു വെച്ച താറാവുക്കറിയും പഞ്ഞിപ്പോലെ മൃദുലമായ വെള്ളയപ്പവും

മറ്റൊരു പാത്രത്തിൽ നല്ല നത്തോലി മീൻ മുളകരച്ചു വെച്ചതും അര മുറി തേങ്ങ കൊണ്ട് പൂരം നടത്തിയപുട്ടും കാച്ചിയ പപ്പടവും കൂടെയവൾ ഒരു കപ്പിലെക്ക് നെസ്സ് കഫേ കൂടി പകർന്നതോടെ

അതിന്റെയെല്ലാം മണം എന്റെ കോപത്തിന്റെ കഴുത്തറുത്തു കളഞ്ഞു…!അതോടെ എന്റെ നോട്ടം വാഷ് ബെയ്സിനു നേരെയായി നോക്കുമ്പോൾ അവൾ മുൻകൂറായി എന്റെ ബ്രഷും പേസ്റ്റും അവിടെ കൊണ്ടു വെച്ചിരിക്കുന്നു

അവൾ എന്നെക്കാൾ അഡ്വാൻസിഡ് ആണ് അന്നും ഒന്നിനു പകരം രണ്ടു തരം വിഭവം ഉണ്ടാക്കി അവളെന്നെ തറപ്പറ്റിച്ചു……,

രുചികൾ നിരത്തിയാണ് അവളെന്നെ തോൽപ്പിക്കുന്നത് അപാര രുചിയാണ് അവളുടെ കൈകൊണ്ടുണ്ടാക്കുന്ന എന്തിനും…..!

ഒരു ഗുണം ഉണ്ടാവുമ്പോൾ മറ്റൊരു ഗുണം ഉണ്ടാവില്ലെന്നു പറയും പോലെഎപ്പോഴും എന്റെ കാര്യങ്ങളിലെ അശ്രദ്ധയാണ് അവളെ കുറിച്ചുള്ള

എന്റെ ഏക പരാതി അതു കൂടി ഒന്നു ശരിയായിരുന്നെങ്കിൽഏറ്റവും ഉത്തമയായ ഭാര്യയായിരിക്കും അവൾ എന്നെനിക്കുറപ്പുണ്ട്….!!

പിന്നെയും അവളുമായി പലപ്പോഴും പ്രശ്നങ്ങളുണ്ടായപ്പോഴെല്ലാംഅവൾ അതെല്ലാം

പത്തിരിയും ഫിഷ് മോളിയും..,
ചപ്പാത്തിയും ജീൻജ്ജർ ചിക്കനും..,
ദംബിരിയാണിയും ചിക്കൻ65 ഉം..,
നെയ്ച്ചോറും മട്ടൻ ഇഷ്ടുവും..,
ഒക്കെയുണ്ടാക്കി തന്ന് പരിഹരിച്ചു…..!

പക്ഷെ ഇന്നത്തെ ഈ കാര്യം സഹിച്ചു കൊടുക്കാവുന്ന ഒന്നല്ല…,കമ്പനിയിൽ ഞാൻ ഒാർഗനൈസ് ചെയ്ത എല്ലാവരും ചേർന്ന് എല്ലാ കാര്യങ്ങളും എന്നെ വിശ്വസിച്ചേൽപ്പിച്ച കമ്പനി വക ടൂർ…..!

അന്ന് രാവിലെ നാലു മണിക്ക് പോകാൻ എല്ലാം തയ്യാറാക്കി വെച്ചു കിടന്ന ഞാൻ രാവിലെ എഴുന്നേറ്റത്

പത്തു മണിക്ക്……!അതും രാവിലെ തലക്കൊരു കനവുംഫോൺ എടുത്തു നോക്കുമ്പോൾ46 മിസ്ഡ് കോളും….!

എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടുന്നില്ലനോക്കുമ്പോൾ ടേബിൾ ലാബിനടിയിൽ മേശപ്പുറത്ത് തലേന്നു കുടിച്ച പാലിന്റെ ഗ്ലാസ്സ്…,ഈശ്വരാ ചതി……”

അവൾ തലേന്ന് കുറച്ചു പാലു ബാക്കിയുണ്ട് എന്നു പറഞ്ഞു കൊണ്ടു വന്നു തരുമ്പോഴെ താൻ സംശയിക്കേണ്ടതായിരുന്നു…,

പുതിയ ഫ്ലാറ്റ് വാടകക്കെടുത്തു മാറിയിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളു അതു കൊണ്ടാണ് കൂടെയുള്ളവർ തിരഞ്ഞു വരാതിരുന്നത് കൂടെ പുലർച്ചയും അവരുവന്ന് ആരോട് അന്വേഷിക്കാനാ….?

അവരുടെയെല്ലാം ഇടയിൽ ഇപ്പോൾ ഇല്ലാതായിരിക്കുന്നത് തന്റെ മാനം മാത്രമല്ല തന്നിലുള്ള വിശ്വാസവുമാണ്

എന്നത്തേയും പോലെ ഇതങ്ങനെ
വിട്ടു കൂടാ ഇനിതിനുത്തരം അവൾ തന്നെ തീരു….!

ലോകത്തുള്ള സകല രുചികൂട്ടുകളും മുന്നിൽ കൊണ്ടു വെച്ചാലും ഇന്ന് എനിക്കിതിനൊരു ഉത്തരം വേണം അതു കിട്ടാതെ അവളെ ഇന്നു വെറുതെ വിടുന്ന പ്രശ്നമില്ല…..!!

കമ്പനിയിലുള്ളവരോട് ഞാനെന്ത് മറുപടി പറയും അവരെയെല്ലാം വിളിച്ചു വരുത്തി ഞാൻ മുങ്ങുകയെന്നു വെച്ചാൽ അവരെയെല്ലാം അപമാനിക്കുന്നതിനു തുല്ല്യമല്ലെ….?

പലതും സഹിച്ചു സഹിച്ച് ഇപ്പോൾ അവൾക്ക് എന്തും ചെയ്യാം എന്ന നില വന്നിരിക്കുന്നു ഇനി അത് അനുവദിക്കാനാവില്ല….,

സഹിക്കാവുന്നതിന്റെ അപ്പുറമായിരിക്കുന്നു കാര്യങ്ങൾ ഇനി ഇതിന്റെ പേരിൽ ഡൈവോഴ്സ് വേണ്ടി വന്നാൽ പോലും അവളോട് ചോദിച്ചിട്ടെയുള്ളൂ കാര്യം..,

പതിവു പോലെ ഞാൻ മുകളിൽ നിന്നു താഴെക്കു ഗോവണിപ്പടിയിറങ്ങവേഅവളെ അവിടെ കണ്ടില്ല സാധാരണ എന്നെയും കാത്ത് ആ ഡൈനിങ്ങ്ടേബിളിൽ ഉണ്ടാവേണ്ടതാണ്….,

പതിവിനു വിവരീതമായി അവൾക്കിതെന്തു പറ്റി എന്നാലോചിച്ച് ഗോവണിയിറങ്ങി താഴെയെത്തിയതും

അവളുടെ കൂടെ മറ്റാരുടെയോ കൂടി ശബ്ദം കൂടി ഞാൻ കേട്ടു അതാരാണന്നറിയാനുള്ള ആകാംക്ഷയിൽ അവരറിയാതെ നോക്കിയതും അവളുടെ പ്രിയ കൂട്ടുക്കാരി….!

അവർ എന്നെ പറ്റിയാണ് സം സാരിക്കുന്നത് എന്നു മനസ്സിലായപ്പോൾ എന്റെ ശ്രദ്ധ പതിയെ അവരുടെ സംസാരത്തിലായി….,

കൂട്ടുക്കാരി : അവളോട് ചോദിച്ചു
നീ ഈ ചെയ്യുന്നതെല്ലാം ശരിയാണോ….?നിനക്ക് അവന്റെ കുറച്ചു ഷർട്ടുകൾ ഇസ്തിരിയിട്ടു വെച്ചു കൂടെ അവസാന നിമിഷം അവന്റെ ദേഷ്യം പിടിച്ച മുഖം കണ്ടു തന്നെ ഇസ്തിരിയിടണം എന്നുണ്ടോ…?

അവൾ: അതോ…?
അത്….,
അവർക്ക് എത്ര ഷർട്ട് ഇസ്തിരിയിട്ടു വെച്ചാലും അത് ഒരോന്നോരോന്നെടുത്ത് എല്ലാം ഇട്ടു നോക്കിയാലും ഒന്നും ചന്തം പിടിക്കില്ല അവസാനം ഉള്ളതിൽ എതെങ്കിലും തല്ലിപ്പൊളിയിട്ടു പോകുകയും ചെയ്യും

ഇതാവുമ്പോൾ ഇസ്തിരിയിട്ടു കൊടുക്കുന്നതും ഇട്ടു കൊണ്ട് പോകുമല്ലോ….?

കൂട്ടുക്കാരി : അപ്പോൾ നീ അലാറാം ആറു മണി എന്നുള്ളതു മാറ്റി എട്ടു മണിയാക്കിയതോ….?

അവൾ : അന്നു അവരു വന്ന് കിടന്നതേ രാത്രി രണ്ടു മണിക്കാ എന്നിട്ട് രാവിലെ ആറു മണിക്ക് വീണ്ടും പോണന്നു പറഞ്ഞാൽ….?

ഒരു മനുഷ്യന് ഒരു റെസ്റ്റൊന്നും വേണ്ടെ…?ഇരുപ്പത്തി നാലു മണിക്കൂറും ജോലിയോ…?ഇന്ത്യൻ സുരക്ഷാ വകുപ്പിലൊന്നുമല്ലല്ലൊ…?

നിനക്കറിയോ ഒരോ ദിവസവും അവരുടെ ആരോഗ്യത്തിനു വേണ്ടി എവിടുന്നൊക്കെ ഒരോ രുചിക്കൂട്ട് കണ്ടും കേട്ടും അറിയുന്നോ അതെല്ലാം തേടി പിടിച്ച്

ഏറ്റവും രുചികരമായ എന്തെല്ലാം ഭക്ഷണമാണന്നോ ഞാനവർക്കു മുന്നിൽ എന്നും വിളമ്പുന്നത്

ആ എനിക്ക് അവരുടെ ആരോഗ്യത്തെക്കുറിച്ച് വേവലാതി ഇല്ലാതിരിക്കോ…?

അങ്ങിനെയിപ്പം സ്വന്തം ആരോഗ്യം നശിപ്പിച്ചിട്ടുള്ള ജോലി വേണ്ട…..!!!കൂട്ടുക്കാരി: ഒാ അതൊക്കെ വിട്

അപ്പോൾ നീ ഇന്നലെ അവന്റെ ടൂർ മുടക്കാൻ പാലിൽ ഉറക്ക ഗുളിക ചേർത്തു കൊടുത്തതോ….??

അവൾ: ചുമ്മാ കാണാത്ത സ്ഥലമൊന്നുമല്ലല്ലൊ ഈ ഊട്ട്ട്ടിയും മൈസൂരും….?കമ്പനിടെ പേരും പറഞ്ഞ് ഭാര്യമാരെ ഒഴിവാക്കി അവിടെ പോയി കള്ളും കുടിച്ച് കുന്തം മറിയാനല്ലെ….?

അല്ലാതെ മൈസൂർ കൊട്ടാരം കാണാനുള്ള പൂതി കൊണ്ടൊന്നുമല്ലല്ലൊ…?

പിന്നെ പത്തിരുപത്തെട്ടു വർഷം ഒറ്റക്കും കൂട്ടുക്കൂടിയും ഒക്കെ പോയില്ലെഇനി ഭാര്യയേയും കൂട്ടി പോയാൽ മതി…!

സംഭവം സ്വർത്ഥതയോക്കെ ആയിരിക്കും പക്ഷെ എനിക്ക് എന്റെതായി അവരല്ലാതെ ഈ ജീവിതക്കാലം മുഴുവൻ മറ്റാരാ ഉള്ളത് എന്നു കൂടി അവർ ഒാർക്കണം…!

കൂട്ടുക്കാരി: പക്ഷെ അവൻ ഒാഫീസിലുള്ളവരോട് എന്തു പറയും ?അവൾ : അത് എതെങ്കിലും ഇല്ലാത്ത അമ്മാവനു ഏക്സിഡന്റ്റായിന്നും വരാ പറ്റില്ലാന്നു പറഞ്ഞാൽ നിങ്ങളു കൂടി പോവാതിരുന്നാലോ എന്നു വെച്ചു പറയാതിരുന്നതാണെന്നു

കൂടി പറഞ്ഞാൽ പോരെ…?കൂട്ടുക്കാരി: എടി ഭയങ്കരി….?അതല്ലാ ഇന്നിപ്പം അവനു വേണ്ടി എന്താ സ്പെഷലായിട്ട് ഉണ്ടാക്കിയിരിക്കുന്നേ…?

അവൾ: വെണ്ണയിൽ പാചകം ചെയ്ത മാഗി…”അപ്പോഴാണ് ഞാൻ മേശപ്പുറത്തെ മൂടിവെച്ച പാത്രം ശ്രദ്ധിച്ചത്

മുഖം കഴുകി നേരെ പോയത് തുറന്നതും
ഒരു വല്ലാത്ത മനം കൊതിപ്പിക്കുന്ന ഒരു ഗന്ധം കൂടെ ബ്രൂ കോഫിയും…,

ഒരു സ്പ്പൂൺ കൊണ്ട് കുറച്ചെടുത്ത് കഴിച്ചതുംഐവാ……………

അമ്പലപ്പുഴ പാൽപ്പായസം പോലെ കെങ്കേമ്മം……..!!!!അതൊടെ എനിക്കു മറ്റൊന്നു കൂടി ബോധ്യമായി…,

ഞാൻ കരുതിയ പോലെ
എന്റെ കാര്യത്തിൽ അശ്രദ്ധയല്ല
തീർത്തും ശ്രദ്ധയുള്ളവൾ
അവൾ മാത്രമാണെന്നും….,

ഇന്നു മുതൽ രുചിയുടെ കൈപുണ്യം മാത്രമല്ല ഹൃദയത്തിന്റെയും ജീവിതത്തിന്റെയും കൈപുണ്യം കൂടിയാണെനിക്കവൾ എന്നും…!!!

.

Leave a Reply

Your email address will not be published. Required fields are marked *