ഇനി നിനക്ക് വേണ്ടി പെണ്ണ് നോക്കി എന്റെ സമയം കളയാൻ ഞാനില്ല രായപ്പൻ നൈസായിട്ട് സ്കൂട്ടറിലങ്ങ് സ്കൂട്ടായി….

എന്റെപെണ്ണ്
രചന: സുനിൽ പാണാട്ട്

……… പെണ്ണുകാണാൻ ചെന്നപെണ്ണിന്റെ അമ്മയുടെ ആ ഡയലോഗ് കേട്ടപ്പഴേ ഉറങ്ങികിടന്നവൻ ഗുണ്ട് പൊട്ടണത് കേട്ട് ഞെട്ടിയതിലും വലുതായി ഞാനൊന്ന്

ഞെട്ടി തൊട്ടടുത്തിരുന്ന അമ്മയെയും അച്ഛനെയും നോക്കിയപ്പോൾ അവരതിലും വലുതായി ഞെട്ടി ഞെട്ടലിൽ എന്നെതോൽപ്പിച്ചിരുന്നു..

സർക്കാർ ജോലിയുണ്ടായിട്ടും പെണ്ണ് കിട്ടാതെ അലയേണ്ടി വന്ന ഒരു ഭാഗ്യവാൻ അതാണ് ഞാൻ…..

വെറുതെയല്ല കയ്യിലിരിപ്പ് അങ്ങനാണെയ് നല്ല രീതിയിലുള്ള വെള്ളമടിയും അതിന് ചേർന്ന മൂന്നാല് കൂട്ടുകാരും . ……

സർക്കാർ ജോലിയാണെന്നും പറഞ്ഞ് പെണ്ണുവീട്ടുകാർ ചെല്ലാൻപറയും ഇഷ്ടപെട്ട് അവരിവിടെ വന്ന് അന്യേക്ഷിച്ചാൽ മ്മളെ കുറിച്ചുള്ള

കാര്യങ്ങൾ ഏതെങ്കിലും തെണ്ടികൾ അവരോട് അവരുടെ വക പൊടിപ്പും തൊങ്ങലും കളറും ചേർത്തങ്ങ് പൂശും അതോടെ ആ കാര്യത്തിനൊരു തീരുമാനവുമാവും …

ഈ പറഞ്ഞ് കൊടുക്കണ ഗഡിയെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഒരു ബിരിയാണി വാങ്ങി കൊടുക്കാർന്നു എന്ന് ചിന്തിച്ചിരുക്കുമ്പഴാ ബ്രോക്കർ രായപ്പൻ എന്നെതേടി വന്നത്

കഴിഞ്ഞ ദിവസം ഒരു പെണ്ണിന്റെ വീട്ടുകാർ വീട്ടിലേക്ക് വന്നിരുന്നേയ് അതും മുടങ്ങി എന്ന സന്തോഷ വാർത്ത പറയാൻ വന്നതാ മൂപ്പര് …

അതു മാത്രമല്ല ഈ വീട്ടുകാരോട് എന്നെകുറിച്ച് പറഞ്ഞത് മ്മടെ കൂടെ ഇരുന്ന് എന്നും വെള്ളടിക്കണ കൂട്ടുകാരിൽ ആരോ ഒരാളാണെന്ന് കൂടെ കേട്ടപ്പോൾ സംതൃപ്തിയായി …..

ഇനി നിനക്ക് വേണ്ടി പെണ്ണ് നോക്കി എന്റെ സമയം കളയാൻ ഞാനില്ല രായപ്പൻ നൈസായിട്ട് സ്കൂട്ടറിലങ്ങ് സ്കൂട്ടായി…..

ആ വിഷമത്തിൽ ഒരു കുപ്പിയും വാങ്ങി മ്മടെ കുടി കമ്പനിയിലേക്കങ്ങ് വിട്ടു രണ്ടെണ്ണമങ്ങ് മട മടേന്ന് വീശി…

എടാ ഇന്നിവിടെ ഒരു യൂദാസുണ്ട് കൂട്ടത്തിലിരുന്ന് കൂട്ടുകാരെ ഒറ്റുന്ന ഒരുത്തൻ അതാരാണെന്ന് എനിക്കറിയാം പക്ഷെ ഞാനത് പറയുന്നില്ല അവനൊരുത്തൻ ഉള്ളതോണ്ട് ഞാനീ കമ്പനി നിർത്തുവാ….

അതുപോലെ തന്നെ മദ്യം എന്ന ഈ സാത്താനെയും ഈ നശിച്ച കുടി കൊണ്ട് ഞാൻ ചീത്തപേരൊഴികെ ഒന്നും നേടിയിട്ടില്ല ഇനി നേടാനും പോണില്ല ഇത്രയും പറഞ്ഞ് അവരുടെ അടുത്ത്

നിന്ന് ഇറങ്ങുമ്പോൾ അവരിൽ ഒരാളൊഴികെ കാര്യം മനസ്സിലാകാതെപിറകീന്ന് വിളിക്കുന്നുണ്ടായിരുന്നു…..

പിറ്റേന്ന് കുടി നിർത്തിയ കാര്യം അമ്മയോട് പറഞ്ഞപ്പോൾ ഹും ഞാനിതെത്ര കേട്ടേക്കണ് ഒന്നു പോടെർക്കാ കുടിനിർത്തേ അതും നീ അതിന് നിന്നെ ഞാൻ ഒന്നൂടെ പ്രസവിക്കണം പുച്ഛിച്ചും കൊണ്ടൊരു പോക്കായിരുന്നു ………

ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്താൻ തുടങ്ങിയപ്പോഴാ അമ്മക്കും മനസ്സിലായി തുടങ്ങിയത് …..

എന്നിട്ടും ഒരിക്കൽമഴ പെയ്ത് പൂപ്പൽ പിടിച്ചു കിടക്കുന്ന ഉമ്മറപ്പടിയിൽ ചവിട്ടി വീഴാൻ പോയപ്പഴും അമ്മ ആദ്യം ചോദിച്ചചോദ്യം നീയിന്ന് കുടിച്ചല്ലെടാ എന്നാണ്….

എത്ര നന്നായിട്ടും ആ ചീത്തപേര് പെട്ടന്ന് മാറിക്കിട്ടില്ലെന്ന് മനസ്സിലായി……അങ്ങനെ ഇരിക്കുമ്പോഴാ ഓഫിസിൽ തൽക്കാലികമായി ജോലിക്ക് വന്ന ലയ എന്നകുട്ടിയെ കാട്ടി ഇവളെ നിനക്ക് കെട്ടികൂട്രാ വിജുവേ ചോദ്യം മ്മടെ ഓഫിസിലെ ശാന്തേച്ചീടെ വക……..

നോക്കുമ്പോൾ ഒരു ശരാശരി ചുള്ളത്തി ക്ടാവ് …..
ഓ അതിനെന്താ ആ ക്ടാവിന് ഇഷ്ടാച്ചാ മ്മക്ക് നോക്കാട്ടാ…
ശാന്തേച്ചിയോട് നൈസ്സായി കാര്യം പറഞ്ഞു ……

രാണ്ടാളെയും ഒരുമിച്ച് വിളിച്ച് ശാന്തേച്ചിയാ കാര്യാ പറഞ്ഞു ……..ചേട്ടനിഷ്ട്ടാച്ചാ വീട്ടിൽവന്ന് പെണ്ണ് ചോദിക്ക് എനിക്ക് ഇഷ്ട കുറവൊന്നൂല്യാ…..

ആറ് മാസത്തോളമായി പെണ്ണ് കാണാൻ പോയിട്ട് ഒരുബ്രോക്കറെ വരെ കാണാൻ പോവാറില്ല ……വീട്ടിൽ ചെന്ന് അമ്മയോടും അച്ഛനോടും കാര്യം പറഞ്ഞ് പെണ്ണ് കാണാൻ ചെന്നപ്പഴാ ഞാനൊരു വേശ്യയായിരുന്നു എന്ന് ഞങ്ങളെ ഞെട്ടിച്ച് കൊണ്ടുള്ള പെണ്ണിന്റെ അമ്മയുടെ തുറന്ന് പറച്ചിൽ……

വീട്ടുകാരെ വേണ്ടാന്ന് വച്ച് സ്നേഹിച്ച ഒരുത്തനൊപ്പം ഇറങ്ങി തമിഴ്നാട്ടിലെ തെങ്കാശി എന്ന സ്ഥലത്ത് താമസ്സമാക്കി അവിടെ അദ്ദേഹത്തിനൊരു ജോലിയും കിട്ടി രണ്ടു കുട്ടി കളുംആയി മോൾക്ക് 4

മാസം പ്രായമുള്ളപോഴാ അദ്ദേഹത്തിനൊരപകടം പറ്റി കിടപ്പിലായത് മരുന്നും വീട്ടു വാടകയും ഭക്ഷണചിലവും ഒന്നിനും വഴിയില്ലാതായി പട്ടിണിയുടെ നാളുകൾ …

പലപ്പോഴും എല്ലാവർക്കും കൂടെമരിച്ചാലോ എന്നു തോന്നിയിട്ടുണ്ട്
അപ്പോഴോക്കെയും ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ കൊന്ന് മരിക്കാൻ തോന്നിയില്ല..

പിന്നെ സഹായിക്കാൻ വന്നപലർക്കും മോഹം തീർക്കാൻ ഈ ശരീരം മൂന്ന് വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളെ വിട്ട് പോയി അതിന് ശേഷം ഞങ്ങൾ ആ

നാട്ടിന്ന് ഇവിടെക്ക് വന്നതാ ഇവിടെ ഒരു കട്ട കമ്പനിയിൽ ജോലി ചെയ്യ്ത് മക്കളെ പഠിപ്പിച്ച് പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു ……

ഇത് ഞങ്ങൾക്ക് നിങ്ങളോട് പറയാതിരിക്കാമായിരുന്നു പക്ഷെ എല്ലാസത്യങ്ങളും അറിഞ്ഞിട്ട് കെട്ടുന്നവനെ മതി ഞങ്ങൾക്ക് …..

ഇത്രയും കേട്ടതും അമ്മ എഴുന്നേറ്റ് പുറത്തേക്ക് നടന്നിരുന്നു നിങ്ങളൊന്ന് ഇങ്ങോട്ട് വന്നേ മനുഷ്യാ പുറത്തേക്ക് പോയ അച്ഛനും അമ്മയും ഒന്നും പറയാതെയും എന്നെ പോലും കയറ്റാതെയും വന്ന വണ്ടിയിൽ ഒറ്റ പോക്കായിരുന്നു…….

പണി പാളി നല്ല കലിപ്പാ അല്ലെലും അമ്മയുടെ ചില നേരത്തെ പ്രകൃതം അങ്ങനാ ഞങ്ങൾ വിവരം പറയാം എന്ന് പറഞ്ഞിട്ട് പോയാമതിയാർന്നില്ലെ ഇതിപ്പ എന്നെ പോലും കൊണ്ടോവാതെ ഹും

വീട്ടിലേക്ക് ചെല്ലട്ടെ വയറ് നിറച്ച് കൊടുക്കണം രണ്ടെണ്ണത്തിനും കലിപ്പിലങ്ങനെ എഴുന്നേറ്റു……

വിജുവിന്റെ അച്ഛനും അമ്മക്കും പിടിച്ചില്ലല്ലെ ??
ലയയുടെ ഏട്ടന്റെ വകയായിരുന്നു ചോദ്യം …സാരമില്ല ഇതിന് മുൻപ് വന്നവരും ഇങ്ങനെ തന്നെയാർന്നു……

എനിക്കിഷ്ടാ ഇപ്പഴും പക്ഷെ അച്ഛനും അമ്മയും അവർ സമ്മതിക്കാതെ …അത് സാരമില്ലടോ വളർത്തി വലുതാക്കിയ അവരെ അനുസ്സരിക്കണം പുറത്തൊരു തട്ടും തട്ടിയിട്ടാണ് അയ്യാൾ ഇത് പറഞ്ഞത്…

ഈ വഴിക്ക് ഇപ്പോൾ ബസ്സുണ്ടോ …….ഇനി അര മണിക്കൂർ കഴിയണം അത് വരെ ഇവിടെ ഇരിക്കാം മാഷെ ചിരിച്ചും കൊണ്ടാണ് ലയ അതു പറഞ്ഞത് …..

അവളുടെ ആചിരികണ്ടപ്പോൾ മനസ്സിനെന്തോ വല്ലായ്ക തോന്നി ….മുറ്റത്തൊരു കാറിന്റെ ശബ്ദ്ദം കേട്ട് നോക്കിയപ്പോൾ എന്നെ ഇട്ടിട്ട് പോയ അച്ഛനും അമ്മയും ദേ പിന്നെയും വന്നേക്കണ് …….

വീട്ടിലേക്ക്
കയറിഅമ്മ ബാഗിൽനിന്ന് ഒരു ജുവലറി കവറെടുത്തു അതിൽ ഒരു വള അത് ലയയുടെ കയ്യിൽ അണിയിച്ചു ….
വെറുതെ ഒരു വാക്ക് കൊണ്ട് ഉറപ്പിച്ച് പോവാൻ തോന്നിയില്ല ഇത് അണിയിച്ചപ്പോൾ ഇവളെന്റെ കുട്ടിയായി…

നിങ്ങൾ ചെയ്യ്തത് തെറ്റ് എന്ന് പറയാൻ പറ്റില്ല അന്ന് അങ്ങനെ ചെയ്യ്തതു കൊണ്ടാണല്ലോ ഈ മക്കളിപ്പഴും ജീവനോടെ ഉള്ളത് അത് വിധിയോട് പൊരുതി ജീവിക്കാൻ വേണ്ടിയല്ലെ…

പക്ഷെ നിങ്ങൾ അത് മറച്ച് വക്കാതെ തുറന്നു പറഞ്ഞു എന്നിട്ടും നിങ്ങളുമായിട്ടുള്ള ബന്ധം വേണ്ടാന്ന് വച്ചാൽ ഞങ്ങളാണ് മനുഷ്യത്തമില്ലാത്തവർ ഇവൾ ഇന്ന് മുതൽ എന്റെ മോളാ ഇവന്റെ പെണ്ണ് അവളെ

ചേർത്തുനിർത്തി കൊണ്ടമ്മ പറഞ്ഞു അപ്പോൾ എനിക്കവിടെ അവരുടെ ആരുടെയും കണ്ണിലെ ആനന്ദക്കണ്ണിർ കാണാൻ കഴിഞ്ഞില്ല്യട്ടാകാരണം എന്റെ കണ്ണ് Communication

 

Leave a Reply

Your email address will not be published. Required fields are marked *