അവർ വിവാഹം കഴിച്ചിട്ടില്ല ലവേഴ്സ് ആണ് അബദ്ധത്തിൽ സംഭവിച്ചതാണ് അതുകൊണ്ട് അബോഷൻ ചെയ്തു

(രചന: മഴമുകിൽ)

ഹോസ്പിറ്റലിൽ നിന്നും അവശതയോടെയാണ് ഭദ്ര വീട്ടിൽ എത്തിയത്.

സിറ്റിയിലെ പ്രശസ്തമായ ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർ ശരണ്യയുടെ വിശ്വസ്ത സിസ്റ്റർ ആണ് ഭദ്ര.

നഴ്സിംഗ് പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ അവിടെയായിരുന്നു. വിവാഹശേഷവും ജോലിയിൽ തുടർന്നു അതുകൊണ്ടുതന്നെ സീനിയോറിറ്റി കൂടുതലാണ്.

പതിവുപോലെ ഹോസ്പിറ്റലിൽ നിന്നും വന്നു. ഫ്രഷായി ഡ്രസ്സ് ചേഞ്ച് ചെയ്തു അടുക്കളയിൽ കയറി ഒരു ചായയും ഇട്ടുകൊണ്ട് അവൾ ഉമ്മറത്ത് വന്നിരുന്നു…

ട്യൂഷന് പോയ കാർത്തിയും കിരണും 7 മണിയായപ്പോൾ തിരിച്ചെത്തി…അവർക്ക് കഴിക്കാനുള്ള ഭക്ഷണം ഭദ്ര എടുത്ത് വച്ചു. രണ്ടുപേരും കൈകൾ കഴുകി വന്നിരുന്നു . ചായയും ഇലയടയും ആസ്വദിച്ചു കഴിച്ചു….

ഓഫീസിൽ നിന്നും ശ്യാം വരുമ്പോൾ ഭദ്ര നേരത്തേ കേറി കിടക്കുന്നത് കണ്ടു കാര്യമന്വേഷിച്ചു..

എന്താടോ ഇന്ന് വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു വല്ലാത്ത മൂഡ് ഔട്ട് ആണല്ലോ… എന്തുപറ്റി ഹോസ്പിറ്റലിൽ പ്രത്യേകിച്ച് എന്തെങ്കിലും വിശേഷം ഉണ്ടോ…

അവൾ എഴുന്നേറ്റ് തലയിണ ചാരി വെച്ചിരുന്നു ….ഇന്ന് ഹോസ്പിറ്റലിൽ വച്ച് ഒരു സംഭവം ഉണ്ടായി.

ശ്യാമേട്ടനു അറിയാമല്ലോ നമ്മുടെ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗത്തിലെ ഏറ്റവും പ്രശസ്തയായ ഡോക്ടറാണ് ശരണ്യ. കുട്ടികൾ ഇല്ലാതെ സങ്കടപ്പെട്ട് വരുന്ന ഒരുപാട് പേർക്ക് ഡോക്ടറുടെ ട്രീറ്റ്മെന്റ് കൊണ്ട് കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട്..

സന്തോഷം പ്രകടിപ്പിക്കുന്നതിനായി എന്തെല്ലാം പാരിതോഷികങ്ങളാണ് ഡോക്ടർക്ക് കൊണ്ടു കൊടുക്കുന്നത് പക്ഷേ ഡോക്ടർ അതൊന്നും സ്വീകരിക്കില്ല ഡോക്ടർ തന്റെ കടമയാണ് ചെയ്യുന്നതെന്ന് പറയും….

പക്ഷേ ഇപ്പോൾ കുറെ കാലങ്ങളായി ഡോക്ടറുടെ കീഴിൽ ഒരുപാട് അബോഷൻസ് കേസുകൾ വരുന്നുണ്ട്. ചില കേസുകൾ വരും നമ്മുടെ മുന്നിൽ വരുമ്പോൾ ഒരു അമ്മ എന്നുള്ള നിലയ്ക്ക് ഒരുപാട് വിഷമം തോന്നും..

കഴിഞ്ഞദിവസം ഒരു സംഭവം ഉണ്ടായി… ഏകദേശം 18 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയും 22 വയസ്സ് പ്രായമുള്ള ആൺകുട്ടിയും കൂടി ഹോസ്പിറ്റലിൽ വന്നിരുന്നു. അവർ വന്നത് തന്നെ ശരണ്യ മേഡത്തിനെ കാണുന്നതിനാണ്..

കാരണം എന്തിനാണ് എന്നറിയാമോ.ആ പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണ് അബോഷൻ ചെയ്യിക്കുന്നതിന് വേണ്ടി കൊണ്ടുവന്നതാണ് ആ പയ്യൻ.

കാണുമ്പോൾ തന്നെ സങ്കടം തോന്നും ഇത്രയും ചെറിയ പ്രായത്തിൽ ഈ പെൺകുട്ടി എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന്.

ചിലപ്പോൾ അവർ ഇപ്പോൾ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നില്ലയിരിക്കും അതുകൊണ്ടായിരിക്കും അബോഷൻ ചെയ്യാമെന്ന് കരുതിയത്.

അതൊന്നുമല്ല ഏട്ടാ…അവർ വിവാഹം കഴിച്ചിട്ടില്ല ലവേഴ്സ് ആണ് അബദ്ധത്തിൽ സംഭവിച്ചതാണ് അതുകൊണ്ട് അബോഷൻ ചെയ്തു കൊടുക്കണം എന്ന് പറയാൻ വന്നതാണ്….

ഞാൻ മേടത്തിനോട് ഒരുപാട് തവണ പറഞ്ഞു ഈ കേസ് അറ്റൻഡ് ചെയ്യരുതെന്ന്.. പക്ഷേ മേടം അത് കേട്ടില്ല..

ഒടുവിൽ മേടത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ ഫോം ഫില്ല് ചെയ്യാൻ കൊടുത്തപ്പോൾ ഗാർഡിയന്റെ സ്ഥാനത്ത് ഒപ്പിടാൻ ആ പയ്യനെ കൊണ്ട് കഴിയില്ലെന്ന്..

അപ്പോൾഎനിക്ക് ദേഷ്യമായി. പെൺകുട്ടിയുടെ അമ്മയോ അച്ഛനോ ഈ ഫോമിൽ സൈൻ ചെയ്യണമെന്ന് ഞാൻ നിർബന്ധിച്ചു.. അതൊന്നും കഴിയില്ല എന്ന് പറഞ്ഞായിരുന്നു അടുത്ത വഴക്ക്.ഒടുവിൽ മാഡം എന്നെ വഴക്കുപറഞ്ഞു.

ഭദ്രേഎന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നത് അമ്മ എന്ന് പറഞ്ഞ് അവർ വെളിയിൽ പോയി ആരെങ്കിലും കൊണ്ട് സൈൻ ചെയ്തു വന്നാലും നമ്മളിത് ചെയ്തു കൊടുക്കണ്ടേ

ഡോക്ടർ അതുകൂടി പറയുന്നത് കേട്ടപ്പോൾ അവരുടെ മുഖത്ത് ഒരു വിജയിച്ചിരിക്കുകയായിരുന്നു..

ഡോക്ടർ അകത്തേക്ക് പോയി കഴിഞ്ഞപ്പോൾ അവർ എന്നോട് പറയുകയാണ് ഞാൻ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് അവർ തമ്മിൽ ലിവിങ് ടുഗതർ ആണെന്നൊക്കെ….

ശരിക്കും കേട്ടിട്ട് ഞെട്ടിപ്പോയിഎന്റെ ഭദ്ര ഇതൊക്കെ ഇപ്പോൾ സമൂഹത്തിൽ സർവ്വസാധാരണയായി നടക്കുന്ന കാര്യങ്ങളാണ്. ചില സംഭവങ്ങൾ നമ്മൾ അറിയുന്നു ചിലത് നമ്മളറിയാതെ പോകുന്നു..

ഇപ്പോൾ തന്നെ നീ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ നിന്റെ കീഴിൽ നടക്കുന്നതുകൊണ്ട് നീയറിഞ്ഞു മറ്റു വല്ലടത്തും ആയിരുന്നെങ്കിൽ നമ്മൾ അറിയുമായിരുന്നോ അങ്ങനെ കണ്ടാൽ മതി..

ഒടുവിൽ ശരണ്യ മേടം തന്നെ അബോഷൻ ചെയ്തു കൊടുത്തു. അതുകഴിഞ്ഞ് രണ്ടുപേരും നടന്നു പോകുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി…

ഞാൻ മേടത്തിനോട് ചോദിച്ചു എന്തിനാണ് ഇങ്ങനെയുള്ള കേസുകൾ എല്ലാം കൂടുതലായി എടുത്ത് പ്രോത്സാഹിപ്പിക്കുന്നത്.. അപ്പോൾ മാഡം പറഞ്ഞ മറുപടി എന്താണെന്ന് അറിയാമോ…

ഞാനിപ്പോൾ ഇത് ചെയ്തു കൊടുത്തില്ലെങ്കിൽ അവർ ഈ വിവരം പുറത്തു പറയാൻ കഴിയാതെ ആരുടെയെങ്കിലും നിർദ്ദേശം അനുസരിച്ച് ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ നിന്നും വല്ല ടാബ്ലറ്റും വാങ്ങി കഴിക്കും

അതല്ലെങ്കിൽ ഏതെങ്കിലും മുറിവൈദ്യൻ അടുത്ത് ചെന്ന് ചികിത്സ തേടും അത് ആ പെൺകുട്ടിയുടെ ജീവന് തന്നെ ആപത്താവും അതുകൊണ്ട് മാത്രമാണ് ഇങ്ങനെയുള്ള കേസുകൾ ഞാൻ അറ്റൻഡ് ചെയ്യുന്നത്.

പുറത്തു പറയാതെ അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും ഒക്കെ കാണിച്ചുകൂട്ടി ഒടുവിൽ ഒരു ജീവൻ നഷ്ടപ്പെടും….

ശരിക്കും ഓരോന്ന് ആലോചിക്കുമ്പോൾ വല്ലാത്ത പേടി തോന്നും ശാമേട്ടാ നമ്മുടെ കുട്ടികളുടെ പോക്ക് എവിടേക്കാണെന്ന്..

രാവിലെ വീട്ടുകാർ എന്ത് പ്രതീക്ഷയോടു കൂടിയായിരിക്കും ഇവരെ കോളേജിലേക്ക് പറഞ്ഞുവിടുന്നത് പക്ഷേ ഇവർ കോളേജിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതിനു ശേഷം കാണിച്ചു കൂട്ടുന്നത് വീട്ടുകാർ അറിയുന്നുണ്ടോ..

ഒടുവിൽ എന്തെങ്കിലും അബദ്ധം പറ്റി കഴിയുമ്പോൾ വാർത്തയായി ചർച്ചയായി പിന്നെ ചാനലുകൾ അതിന്റെ പിന്നാലെ ആകും…..

നീ ഇനി അതുതന്നെ ആലോചിച്ചു വെറുതെ വിഷമിക്കാതെ.. ഭക്ഷണം കഴിക്കാൻ എഴുന്നേറ്റു വാ. രാവിലെ മുതൽ നല്ല തിരക്കുപിടിച്ച ജോലിയായിരുന്നു.

അതുകഴിഞ്ഞ് വരുമ്പോഴാണ് നിന്റെ മുഖം വല്ലാതിരിക്കുന്നത് കണ്ടത് അപ്പോൾ പിന്നെ അതും കൂടി എന്തെന്നറിയാം എന്ന് കരുതി..

ഓരോ ദിവസവും ഹോസ്പിറ്റലിൽ വരുന്ന കാഴ്ചകൾ കാണുമ്പോൾ വല്ലാതെ മനസ്സ് നോവും. അതിനിടയിൽ കൂടിയാണ് ഇതും.

ഈ പെൺകുട്ടികൾ ചിലർ എത്ര കണ്ടാലും പഠിക്കില്ല. ഇപ്പോൾ തന്നെ ന്യൂസ് ചാനലുകളിൽ എന്തെല്ലാം വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ടു വരുന്നത്.

അതൊക്കെ കാണുമ്പോഴെങ്കിലും ഇവർക്ക് കാര്യങ്ങൾ മനസ്സിലാക്കി കൂടെ…..

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന വാർത്ത കേൾക്കുമ്പോൾ വിവാഹ വാഗ്ദാനം നൽകുന്ന ഉടനെ തന്നെ ഈ പെൺകുട്ടികൾ പീഡിപ്പിക്കാൻ നിന്നു കൊടുക്കുകയാണോ എന്നുപോലും ആലോചിച്ചു പോകുന്നു.

ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം എന്ന് വാർത്ത കണ്ട് ഭദ്ര ശാമിന്റെ മൊബൈലിലേക്ക് ഡയൽ ചെയ്തു….ഏട്ടാ ഇപ്പോൾ ന്യൂസ് കണ്ടായിരുന്നോ…ഇല്ലെടി എന്താ എന്ത് പറ്റി…

ഇപ്പോൾ ന്യൂസ് ചാനലിൽ വന്നിരിക്കുന്ന ആ വാർത്തയിലെ പെൺകുട്ടിയാണ് അന്ന് ഹോസ്പിറ്റലിൽ അബോർശൻ കേസുമായി ബന്ധപ്പെട്ട് വന്നത് …… കണ്ടപ്പോൾ ഞാൻ ഷോക്കായി പോയി…….

ആ വാർത്തയിൽ കാണിക്കുന്ന പയ്യൻ തന്നെയാണ് അന്ന് അവൾക്കൊപ്പം കൂടെയുണ്ടായിരുന്നത്…….

ഇപ്പോൾ പുതിയ ഏതോ വിവാഹ ആലോചന വന്നപ്പോൾ ആ പയ്യനുമായി ഉള്ള റിലേഷൻ ബ്രേക്ക് അപ്പ് ആയെന്ന്… അതിന്റെ പ്രതികാരത്തിലാണ് അവൻ ആസിഡ് ആക്രമണം നടത്തിയത്………….

ഞാൻ ശരണ്യ മേടത്തെയും വാർത്ത കാണിച്ചു കൊടുത്തു….. ഒന്നും പറയാനില്ലായിരുന്നു ആർക്കും. ഇതൊക്കെയാണിപ്പോൾ സമൂഹത്തിൽ സർവ്വസാധാരണം ആയി നടക്കുന്നതല്ലേ.

Leave a Reply

Your email address will not be published. Required fields are marked *