ഏട്ടത്തിയമ്മ എന്നെ വഴിതെറ്റിക്കുമോ.? എന്റെ മനസ്സിന്റെ നിയന്ത്രണം വിടുമോ? ഞാൻ തെറ്റ് ചെയ്യുമോ..?

പാവം പിശാചിനി

രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

 

കോളേജിൽ പോകാൻ വസ്ത്രം മാറുകയായിരുന്നു ശ്രീകുമാർ. പുറകിൽ നിന്ന് രണ്ട് കൈകൾ തന്റെ നെഞ്ചിലൂടെ ഇഴയുന്നത് കണ്ട് ഞെട്ടി തിരിഞ്ഞു നോക്കി. അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല…. തന്റെ ‘ഏട്ടത്തിയമ്മ..പ്രിയ’

പ്രിയ കാമഭാവചേഷ്ടകളോടെ അവനെ നോക്കി. ശ്രീകുമാർ സ്ഥബ്ധനായി അവളെ നോക്കി നിൽക്കേ അവളവനെ കെട്ടിപുണർന്നു.

“ഏട്ടത്തിയമ്മേ.. വിട്.. നിങ്ങളെന്താണീ കാണിക്കുന്നത്….വിടാനാ പറഞ്ഞത്.” അവന്റ സ്വരം വിറയാർന്നു.

പ്രിയയേ അവൻ ബലമായി തള്ളി മാറ്റി.പ്രിയ അടിമുടി വിറച്ചു. അവളൊന്നും മിണ്ടാതെ മുറിയിൽ നിന്ന് പുറത്തേക്ക് പോയി.

അവന് ഒന്നും മനസ്സിലായില്ല. എന്റെ സുരേഷേട്ടന്റെ ഭാര്യ..എന്റെ ഏട്ടത്തിയമ്മ.. അവർക്കെന്ത് പറ്റി..? ഇത്രക്ക് വൃത്തികെട്ടവരായിരുന്നോ അവർ..? അവന്റെ മനസാകെ അസ്വസ്ഥമായി. ശ്രീകുമാർ വസ്ത്രം മാറി ബാഗുമെടുത്ത് പുറത്തിറങ്ങി.

മുറ്റത്ത് പ്രിയ അവനെ പ്രതീക്ഷിച്ചിട്ടെന്ന പോലെ നിൽക്കുന്നു.”ശ്രീ… ഞാൻ…എനിക്ക് “….. അവൾ എന്തോ പറയാൻ വന്നു.അവൻ അവളെ നോക്കുക പോലും ചെയ്യാതെ നടന്നു.

“ശ്രീകുട്ടാ… നീ ചോറ്റുപാത്രം എടുത്തോ?. പ്രിയ അവനെ നോക്കി വിളിച്ചു ചോദിച്ചു.അവനത് കേൾക്കാത്ത ഭാവത്തിൽ നടന്നകന്നു.

ക്ലാസ്സിലെത്തിയ ശ്രീകുമാറിന്റെ മനസ്സിൽ വീണ്ടും ആ സംഭവം ഓടിയെത്തി. അവന്റെ മുഖം മ്ലാനമായി.മനസ്സ് തിങ്ങിവിങ്ങി. “ഞാൻ അനുഭവിച്ചത് സ്വപ്നമാണോ.”? അവൻ സ്വയം ചോദിച്ചു.

“ഹേയ്… ശ്രീ.. ശ്രീക്കുട്ടൻ.. എന്താ ഇന്നൊരു വൈക്ലബ്യം മുഖത്ത്.?”സിത്താരയാണ്‌.ശ്രീകുമാറിന്റെ കൂട്ടുകാരി.

അവന്റെ മുഖം ഇരുണ്ടിരുന്നു. സിത്താര അവനെ നോക്കി ചിരിച്ചു. അവൻ ഒന്ന് ചിരിച്ചെന്നു വരുത്തി.

“ഒന്നൂല്ല സിത്തൂ..നിനക്ക് വെറുതേ തോന്നുന്നതാ”.അവൻ പറഞ്ഞു.സിത്താര ഒന്നു മൂളി കൊണ്ട് ബെഞ്ചിൽ അവന്റെ അടുത്ത് വന്നിരുന്നു. അവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ അവൾ എഴുന്നേറ്റ് പോയി. അവന് ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല.

“സുരേഷേട്ടൻ കിടപ്പറയിൽ പരാജയപ്പെട്ട ഭർത്താവണോ..? പാവം എന്റെ ഏട്ടൻ. എന്തൊരു സ്നേഹമാണ് ഏട്ടത്തിയോട്. ഏട്ടത്തിക്കു തിരിച്ചും അങ്ങനെയാണല്ലോ. പിന്നെയിപ്പോഴെന്താ ഇങ്ങനെ”..? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവന്റെ മനസ്സിനെ മദിച്ചു കൊണ്ടിരുന്നു.

കോളേജ് വിട്ടു തിരിച്ചു പോരുമ്പോഴും അവന്റെ മനസ്സ് കയറുപൊട്ടിയ പട്ടം കണക്കേ പറക്കുകയായിരുന്നു.

“എന്ത് പറ്റീടാ ശ്രീ നിനക്ക്..?. പറ.. എന്നോട് പറ.” കോളേജ് ഗേറ്റ് കടക്കുന്നതിനിടെ സിത്താര വീണ്ടും അവനോട് ചോദിച്ചു.

“ആണുങ്ങളോട് പെണ്ണുങ്ങൾക്ക് കാമം തോന്നുമോ സിത്താരേ.”?.ശ്രീകുമാറിന്റെ പെട്ടെന്നുള്ള ഇങ്ങനെയൊരു ചോദ്യം കേട്ട സിത്താര ഒന്ന് ഞെട്ടി..

“നിനക്കെന്താടാ ഭ്രാന്തായോ.ഈ കുട്ടികളുടെ ഇടയിൽ നിന്നു ഇങ്ങനെയൊക്കെ ചോദിക്കാൻ.”അവൾ പതുക്കെ അവന്റെ ചെവിയിൽ പറഞ്ഞു.

“അതേ.. ഞാനിപ്പോ അങ്ങനെയൊരു ഭ്രാന്ത് പിടിച്ച അവസ്ഥയിലാ. നീ ഉത്തരം അറിയാമെങ്കിൽ പറ.”ശ്രീകുമാർ ഉറക്കെ പറഞ്ഞു.

അവന്റെ ഭാവമാറ്റം കണ്ട അവൾ തെല്ലൊന്നു പേടിച്ചു.”നീ വന്നേ.. ഞാൻ പറയാം”.അവൾ അവനെ കോളേജ് ഗ്രൗണ്ടിലേക്ക് കൊണ്ട് പോയി.

“എടാ. എന്ത് പറ്റി. നിന്നെ വല്ലവരും മോഹിച്ചോ”?.ഇത് പറയുമ്പോൾ സിത്താരയുടെ മുഖത്ത് അല്പം നിരാശ പടർന്നു.

“അതൊന്നുമല്ല. നീ ഒരു പെണ്ണല്ലേ. ഉത്തരം പറ.” അവൻ ആകാംഷപൂർവ്വം അവളെ നോക്കി.

“അങ്ങനെ ചോദിച്ചാൽ.. നിങ്ങൾ ആണുങ്ങളെ പോലെ കാഴ്‌ച്ചകൊണ്ട് ഞങ്ങൾ ഭൂരിപക്ഷം പെണ്ണുങ്ങൾക്കും ആണുങ്ങളെ കണ്ടാൽ കാമം ഉദിക്കാറില്ല.ചിലപ്പോ ഒരു ഇഷ്ടമൊക്കെ തോന്നിയെന്നു വരാം.

നിങ്ങൾ ഉണർത്താതെ ഞങ്ങൾ ഉണരില്ല. പിന്നെ ചില പെണ്ണുങ്ങളുണ്ട്. അമിത കാമദാഹവുമായി നടക്കുന്നവർ. അതൊരു അസുഖമാണെന്നൊക്കെ വേണമെങ്കിൽ പറയാം. നിംഫോമാനിയാക്ക് എന്നാണ് അവരെ പറയുക. അത് കുറഞ്ഞ ശതമാനം മാത്രമേയുള്ളു.” സിത്താര പറഞ്ഞു നിർത്തി.

ശ്രീകുമാർ ഒന്നു മൂളി. അവന്റെ മുഖത്തെ ദുഃഖം ഇരട്ടിയായി.”എന്താടാ.. എന്താ നീ ഇങ്ങനെ ചോദിക്കാൻ കാരണം. എന്നോടെന്തിനാടാ ഒളിക്കുന്നത്. പറ.. ആ നെഞ്ചിലേ ഭാരം ഒന്നൊഴിയട്ടെ.”സിത്താര പറഞ്ഞു.

അവൾ പറഞ്ഞത് ശരിയാണെന്ന് ശ്രീകുമാറിനും തോന്നി. അവൻ രാവിലെയുണ്ടായ സംഭവം അവളോട്പറഞ്ഞു. സിത്താരയുടെ മുഖം വിവർണ്ണമായി.

“ദൈവമേ.. എന്നിട്ട്… നീ എന്തെങ്കിലും ചെയ്തോ അവരെ..? അവൾ വിഷമത്തോടെ ചോദിച്ചു.

“ഇല്ല…. കുറച്ചു കൂടി കഴിഞ്ഞിരുന്നെങ്കിൽ ചിലപ്പോ… സിത്താരാ.. ഞാനൊരു ആണാണ് “..അവൻ ശബ്ദമുയർത്തി.

“സിത്താരാ…എന്റെ പ്രിയേട്ടത്തി എന്താവും അങ്ങനെ പെരുമാറാൻ കാരണം.”?ശ്രീകുമാറിന്റെ സ്വരമിടറി…

“അതിപ്പോ… ഞാൻ എന്താടാ പറയാ.. പെണ്ണിന്റെ മനസ്സല്ലേ. ആർക്കും അറിയാൻ കഴിയില്ല”

ഇത് കേട്ടപ്പോൾ ശ്രീകുമാറിന് കയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി..”നീ ഇനി ബസിനു പോവേണ്ട.. ഞാൻ കൊണ്ട് വിടാം. നീ ഉച്ചക്കൊന്നും കഴിക്കുന്നത് ഞാൻ കണ്ടില്ല…ഇവിടെ നില്ല്. ഞാൻ സ്കൂട്ടിയെടുത്തു വരാം.”ശ്രീകുമാറിന്റെ മുഖത്തെ ക്ഷീണം കണ്ട് സിത്താര പറഞ്ഞു.

അവൾ സ്കൂട്ടിയെടുക്കാൻ പോയി. സിത്താരക്ക് ശ്രീകുമാറിനെ ഇഷ്ടമാണ്. അവൻ സുന്ദരനാണ്. വിരിഞ്ഞ മാറിടം, വീതിയേറിയ ചുമലുകൾ. രോമ നിബിഡമായ നെഞ്ച്.. എല്ലാം കൊണ്ടും ഒരു ഉത്തമ പൗരുഷം. ഇരുപത്തിമൂന്ന് വയസ്സേ ഉള്ളുവെങ്കിലും ശരീരം പുഷ്ടിയുള്ളതാണ്.

സിത്താര സ്കൂട്ടിയുമായി വന്നു. അവൾ വേഗത്തിൽ ഓടിച്ചു ശ്രീകുമാറിന്റെ വീടിന്റെ മുമ്പിലെത്തി. അവൻ ഇറങ്ങി.

“ശരി.. നാളെ കാണാം.. നീ പേടിക്കേണ്ട.. സൂക്ഷിച്ചാൽ മതി… കെട്ടോ “.ഇതും പറഞ്ഞ് അവൾ തിരിച്ചു പോയി.

ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറിയപ്പോൾ പ്രിയേട്ടത്തി അവിടെ നിൽക്കുന്നു. സ്കൂളിൽ പോയ ആര്യ മോളുടെ ബസ് കാത്ത് നിൽക്കുകയാണ്. അവൻ അവരെ ശ്രദ്ധിക്കാതെ വീട്ടിലേക്ക് നടന്നു.

“മ്മ്.. മ്മ്.. ഏതാടാ ശ്രീക്കുട്ടാ ആ പെണ്ണ്..? അപ്പൊ വെറുതെയല്ല എന്നെ പിടിക്കാത്തത്”.അവർ അവനെ കളിയാക്കി പറഞ്ഞു.

ശ്രീകുമാർ തിരിഞ്ഞു നിന്നു. പതുക്കെ അവരുടെ അടുത്തേക്ക് നടന്നു.”ഏട്ടത്തി. നിങ്ങൾക്ക് എന്താണ് പറ്റിയത്. എന്നെ ഇങ്ങനെയാണോ നിങ്ങൾ ഇത് വരെ കണ്ടിരുന്നത്. അമ്മക്ക് തുല്യം നിൽക്കേണ്ടവരല്ലേ നിങ്ങൾ..

എന്നിട്ടും നിങ്ങളെന്നെ…. ഒരു ഏട്ടന്റെ ഭാര്യയോട് അവന്റെ ശബ്ദം ഇടറി.പ്രിയ ഒന്നും പറഞ്ഞില്ല. അവൻ അകത്തേക്ക് കയറി പോയി.

ശ്രീകുമാർ ആരതിയെ കളിപ്പിച്ചു കൊണ്ടിരിക്കേ പ്രിയ ചായയുമായി വന്നു. അവൻ അവരുടെ മുഖത്തേക്ക് നോക്കാതെ ചായ വാങ്ങി ഒരു മുറുക്ക് മൊത്തി കുടിച്ചു.

“ശ്രീകുട്ടാ… ഉച്ചക്ക് ചോറ് കൊണ്ട് പോയില്ലല്ലോ.. കുളിച്ചിട്ട് വാ.. ഏട്ടത്തി നല്ല കപ്പ പുഴുങ്ങി വെച്ചിട്ടുണ്ട്.”പ്രിയ പറഞ്ഞു.

അവർ അവന്റെ മുഖത്ത് നോക്കി വശ്യമായി പുഞ്ചിരിച്ചു. കാമാതുരമായൊരു ചിരി. കണ്ണുകളിൽ ലാസ്യഭാവം.. കാതരമായൊരു ഭാവം ശരീരഭാഷക്ക്.. ശ്രീകുമാർ വേഗം കണ്ണുകൾ പിൻവലിച്ചു. അവന്റെ മുറിലേക്ക് പോയി വാതിൽ കുറ്റിയിട്ടു.

ബാത്റൂമിൽ കയറി ഷവർ തുറന്നിട്ട് അതിനടിയിൽ ശ്രീകുമാർ കുറേ നേരം നിന്നു.”എന്റെ ഏട്ടത്തിയമ്മ എന്നെ വഴിതെറ്റിക്കുമോ.? എന്റെ മനസ്സിന്റെ നിയന്ത്രണം വിടുമോ? ഞാൻ തെറ്റ് ചെയ്യുമോ..? സുരേഷേട്ടനോട് പറഞ്ഞാലോ..?… വേണ്ട.. അതോട് കൂടി തകരും ഈ കുടുംബം. എല്ലാർക്കും എല്ലാം നഷ്ടമാകും. ആര്യമോളുടെ ഭാവി..

നാട്ടുകാരുടെ പരിഹാസം.. ഇതറിഞ്ഞാൽ സുരേഷേട്ടൻ ഹൃദയം പൊട്ടി മരിക്കും. അല്ലെങ്കിൽ ആത്മഹത്യാ ചെയ്യും. അതുറപ്പാണ്… വേണ്ട…ആരോടും ഒന്നും പറയേണ്ടാ.” അവൻ മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ട് തല തുവർത്തി. വസ്ത്രം മാറി പുറത്തിറങ്ങി.

അവൻ ഒരു കഷ്ണം കപ്പ കാ‍ന്താരിമുളക് ചമ്മന്തിയിൽ മുക്കി വായിലേക്കിട്ടു. വല്ലാത്ത എരിവ്.. അവൻ നാക്ക് വലിച്ചു.

“കാന്താരിയുടെ എരിവല്ലേ ശ്രീക്കുട്ടാ. നല്ലതാ. ഈ പ്രായത്തിൽ കുറച്ചു ചൊടിയും ചുണയുമൊക്കെ വേണം ആൺ കുട്ടികൾക്ക്”.ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു ഗ്ലാസ്സ് വെള്ളവുമായി പ്രിയ അവന്റെ അടുത്ത് വന്നിരുന്നു.

അവൻ അവരെ ഒന്നു നോക്കി. അവർ അപ്പോഴും വശ്യമായ ഒരു ചിരി ചിരിച്ചു. ആരെയും മയക്കുന്ന ചിരി.അവൻ കണ്ണുകൾ പിൻവലിച്ചു.

“മോനെ. ശ്രീകുട്ടാ. നീ പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ നിന്റെ അമ്മയേ പോലെയല്ലേ. എന്ന് വെച്ചാൽ ഞാൻ നിന്നെ പ്രസവിച്ച അമ്മയാകില്ലല്ലോ. ഞാൻ വന്നു കയറിയൊരു പെണ്ണാണ്. അതിലുപരി ഞാൻ മോഹങ്ങളും, ആഗ്രഹങ്ങളും, വികാരവും, മജ്ജയും, മാംസവുമുള്ള ഒരു തനി പെണ്ണാണ്.

അവർ അവനെ നോക്കി പറഞ്ഞു. ഒരു ദീർഘ നിശ്വാസം അവർ പുറത്തു വിട്ടു.ശ്രീകുമാർ തലയുയർത്തി അവരെ നോക്കി.അവർ അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു..

“ഒരേട്ടത്തിയമ്മ ഒരു മകനോട് അല്ലെങ്കിൽ ഒരനിയനോട് പറയാൻ പറ്റുന്ന കാര്യങ്ങളല്ല നിങ്ങളീ പറയുന്നത്. എന്നാലും ഞാനൊന്നു ചോദിച്ചോട്ടെ.. എന്റെ സുരേഷേട്ടൻ പോരെ നിങ്ങൾക്ക്.? അദ്ദേഹത്തിന് നിങ്ങളെന്നു വെച്ചാൽ ജീവനാണ്.. വഞ്ചിക്കരുത്.” അവൻ യാചന പോലെ പറഞ്ഞു.

“ഹിഹിഹിഹി”…സുരേഷേട്ടനോ… അദ്ദേഹം നല്ല ഒരു ഭർത്താവാണ് കാണുന്നവർക്ക്… ഉടുക്കാനും തിന്നാനും തന്നാൽ ഭർത്താവാകുമോ.? കൊച്ചുങ്ങളെ ജനിപ്പിച്ചാൽ ഭർത്താവാകുമോ?. കൂടെ കിടന്നാൽ ഭർത്താവാകുമോ.? ഇതിലും വലിയ ചില കാര്യങ്ങളുണ്ട് ശ്രീ ഒരു പെണ്ണിന്.

ഈ അടുത്ത കാലത്തായി അതിൽ സുരേഷേട്ടൻ തികഞ്ഞ പരാജയമാണ് ഒരു ചെറുപ്പക്കാരനായ നിനക്ക് ഞാൻ അത് പറഞ്ഞു തരണോ.”.? അവരുടെ മുഖത്തെ നിരാശ ശ്രീകുമാർ ശരിക്കും കണ്ടു.

“ആഹാ… നീ ഇവനെ ഇങ്ങനെ കപ്പ തീറ്റിക്കല്ലേ. അവന് ഗ്യാസ് കയറും. ഏട്ടത്തി തീറ്റിക്കാനും അവൻ തിന്നാനും”.സുരേഷ് കയറി വരും വഴി പറഞ്ഞു.

ഓഫീസിൽ നിന്നുള്ള വരവാണ്. പ്രിയ ചിരിച്ച് കൊണ്ട് എഴുന്നേറ്റ് നിന്നു. ശ്രീകുമാർ ഏട്ടനെ നോക്കിയൊന്നു ചിരിച്ചെന്ന് വരുത്തി. പ്രിയ സുരേഷിന്റെ പുറകെ റൂമിലേക്ക് പോയി. ശ്രീകുമാറിന്റെ മനസ്സ് ആകെ തിളച്ചു മറിയുകയാണ്.

നാക്കിലെ കാന്താരി മുളക്കിനേക്കാൾ നീറ്റൽ അവന്റെ ഉള്ളകം നീറി. അൽപ്പം ആശ്വാസം കിട്ടാൻ ശ്രീകുമാർ ആര്യമോളുമായി പന്ത് തട്ടി കളിച്ചു.

ഏട്ടത്തിയമ്മയുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും ഇല്ലാത്തത് ശ്രീകുമാറിനെ വല്ലാതെ അലോസരപെടുത്തി.കണ്ണടച്ചാൽ പ്രിയേട്ടത്തിയുടെ ആ മുഖവും ചിരിയുമാണ് മനസ്സിൽ വരുന്നത്.

സമയം രാത്രിയായി. സിത്താര കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്. അവളുടെ മനസ്സ് മുഴുവൻ ശ്രീകുമാർ പറഞ്ഞ സംഭവമാണ്. ആ ഭയം അവൾ അവനെ കാണിച്ചില്ലെങ്കിലും അവളുടെ നെഞ്ച് കിടുങ്ങിയിരുന്നു.

“അവൻ ഒരാണല്ലേ. കൂടുതൽ പിടിച്ചു നിൽക്കാൻ പറ്റുമോ.. . ഇനി എങ്ങാനും അവൻ ഏട്ടത്തിയമ്മയേ…ഈശ്വരാ എനിക്കവനെ നഷ്ടപ്പെടുമോ ….അവളുടെ ഉള്ളം പിടപിടച്ചു

ഉറക്കത്തിൽ നിന്നും വാതിലിൽ മുട്ട് കേട്ട ശ്രീകുമാർ വേഗം എഴുന്നേറ്റു ലൈറ്റിട്ടു. “ആര്യമോൾക്ക് എന്തെങ്കിലും പറ്റിയോ.അവൾക്ക് അപസ്മാരം ഉള്ളതാണ്”. അവൻ വേഗം പോയി കതക് തുറന്നു.അവൻ ഞെട്ടി. വല്ലാത്തൊരു ഭാവത്തോടെ ഏട്ടത്തിയമ്മ വിറച്ചു കൊണ്ട് നിൽക്കുന്നു.

“എന്ത് പറ്റി ഏട്ടത്തി. ആര്യമോൾക്ക് എന്തെങ്കിലും”…? അവൻ പരിഭ്രമിച്ചു കൊണ്ട് ചോദിച്ചു.അവൾ ഒന്നും മിണ്ടിയില്ല. വിറയ്ക്കുന്ന ചുണ്ടുകളോടെ അവനെ നോക്കി..

“ശ്രീകുട്ടാ… എനിക്ക്…. നിന്നെ വേണം” അവൾ അവന്റെ ദേഹത്തേക്ക് വീണു. അവനെ ഇറുകെ പുണർന്നു. അവൾ വിറക്കുന്നുണ്ടായിരുന്നു.

“ഏട്ടത്തി…… വിട്…. എന്നെ… ഞാൻ.”..ശ്രീകുമാർ വിറയാർന്ന ശബ്ദത്തിൽ കുറുകി.ശ്രീക്കുട്ടാ….എനിക്കെന്ത് ഇഷ്ടമാണെന്നോ… നിന്നെ”.പ്രിയ പ്രാവ് കുറുകുന്ന പോലെ കുറുകി. അവനെ ഒന്നു കൂടി വരിഞ്ഞു മുറുക്കി.

“പ്രിയട്ടത്തി… പോ… വിട്ടു… പോ…വേണ്ട… എനിക്ക്… “അവന്റെ ശബ്ദം നേർത്തു. വികാരം തന്നിൽ ഉണരുന്നതായി അവന് തോന്നി.അവന്റെ കൈകൾ അവളെ വരിഞ്ഞു മുറുക്കാൻ വെമ്പി..” ഇല്ല.. പാടില്ല”.. അവന്റെ മനസ്സ് മന്ത്രിച്ചു.

“സുരേഷേട്ടാ”…. ശ്രീകുമാർ ഉറക്കെ വിളിച്ചു.പ്രിയ ഞെട്ടി..ആവേശചൂട് തണുത്തുറഞ്ഞു. അവനെ മുറിക്കുള്ളിലേക്ക് തള്ളിയിട്ട് അവൾ വാതിലടച്ചു. അവൾ ചുണ്ടുകൾ കടിച്ചമർത്തി അവളുടെ മുറിയിലേക്ക് പോയി.

അവന് പിന്നെ ഉറക്കം വന്നില്ല.. മനസ്സ് ആകെ ഞെരിപ്പോട് പോലെ എരിയുന്നു. ഹൃദയതാളം പെരുമ്പറ പോലെ മുഴങ്ങുന്നു. “ഈശ്വരാ.. എനിക്കപ്പോ വിവേകം വന്നില്ലെങ്കിൽ.. വികാരം എന്നെ കീഴടക്കിയിരുന്നെങ്കിൽ..

ഞാൻ പിന്നെ എങ്ങനെ എന്റെ സുരേഷേട്ടന്റെ മുഖത്തു നോക്കും.”.അവന്റെ മനസ്സ് മന്ത്രിച്ചു. ഇല്ല.. ഇനിയും ഇങ്ങനൊരു അവസരമുണ്ടായാൽ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയെന്നു വരില്ല.

പിറ്റേന്ന് നേരം വെളുത്തു. ശ്രീകുമാർ കുളിച്ചൊരുങ്ങി പ്രാതൽ കഴിക്കാൻ വന്നിരുന്നു. പ്രിയ ഇഡ്ഡലിയും ചട്ട്ണിയും കൊണ്ട് വന്നു വെച്ചു.

“ഏട്ടനിന്നു നേരത്തെ പോയി. എന്തോ അർജെന്റ് പരിപാടി ഉണ്ടത്രേ ഓഫീസിൽ.”പ്രിയ പറഞ്ഞു. അവൻ മറുപടിയായി ഒന്നു മൂളുക മാത്രം ചെയ്തു.

“ശ്രീക്കുട്ടനെന്നോട് ദേഷ്യമാണോ?. എന്നെ ഇഷ്ടമല്ലേ.ഞാൻ ഒരു വൃത്തിക്കെട്ട സ്ത്രീയാണെന്ന് തോന്നുന്നുണ്ടോ.? പ്രിയ പതുക്കെ ചോദിച്ചു.

“ഏട്ടത്തീ … ദയവ് ചെയ്തു ഇനി എന്നോടിങ്ങനെ പെരുമാറരുത്.ഒരു തവണ കൂടി ഇനി ഇങ്ങനെ ഉണ്ടായാൽ എനിക്ക് നിങ്ങളെ ഒരു വേശ്യ…….. ഏട്ടത്തീ നിങ്ങൾ എന്നെ കൊണ്ട് ആ വാക്ക് പറയിപ്പിക്കരുത്.

ഞാൻ നിങ്ങളുടെ ഭർത്താവിന്റെ അനിയനാണ് “.ശ്രീകുമാർ പറഞ്ഞു. കടുത്ത ദുഃഖം അവന്റെ മുഖത്ത് നിഴലിച്ചു.

“ഞാൻ അങ്ങനെയൊരു പെണ്ണൊന്നുമല്ല ശ്രീക്കുട്ടാ.. നിന്നെ ഒരു പാടിഷ്ടായതോണ്ടല്ലേ. നിന്നോട് മാത്രമല്ലെ ഞാൻ ഇങ്ങനെ പെരുമാറിയിട്ടുള്ളൂ .നീ ഒരാണല്ലേ. എല്ലാം ഒത്തൊരു പുരുഷൻ.

എന്നിട്ടും നീയെന്താ ഇങ്ങനെ.ഒരു പെണ്ണ് ഇങ്ങനെയൊക്കെ പ്രലോഭിപ്പിച്ചിട്ടും നിന്നിലെ പുരുഷൻ ഉണരാത്തതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.” പ്രിയ പറഞ്ഞു.

അത്ഭുതവും നിരാശയും കലർന്ന ഒരു ഭാവം അവളിൽ നിറഞ്ഞു.ഏട്ടത്തീ…ഏഴാം വയസ്സോട് കൂടി അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടവനാണ് ഞാൻ. പിന്നെ എനിക്കെന്റെ അച്ഛനും അമ്മയുമെല്ലാം എന്റെ സുരേഷേട്ടനായിരുന്നു. ഏട്ടൻ നിങ്ങളുടെ കൈപിടിച്ചു ഈ വീട്ടിലേക്ക് കയറിയത് മുതൽ ഏട്ടൻ അച്ഛൻ മാത്രമായി.

അമ്മയുടെ സ്ഥാനം നിങ്ങൾ ഏറ്റെടുത്തു. അന്ന് ഞാൻ ഏട്ടത്തിയമ്മേയെന്നു വിളിക്കാൻ തുടങ്ങിയത് നിങ്ങളിൽ നിന്നെനിക്ക് ഒരമ്മയുടെ സ്നേഹം കിട്ടിയത് കൊണ്ടാണ്.. ആ നിങ്ങൾ പിന്നെ ഏട്ടത്തിയമ്മ എന്നു വിളിക്കേണ്ട,’

ഏട്ടത്തി’ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കാമപിശാച് നിങ്ങളെ കൊണ്ട് പറയിപ്പിച്ചതാണെന്നു ഞാൻ അറിഞ്ഞില്ല.” ശ്രീകുമാർ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.

പ്രിയ അവൻ പറയുന്നത് സാകൂതം കേട്ടിരുന്നു. അപ്പോഴും മുഖത്ത് ആ വശ്യമായ ഭാവം.”ഏട്ടത്തീ.. എന്നിലെ പുരുഷൻ ഉണരാത്തത് കൊണ്ടൊന്നുമല്ല.നിങ്ങളെന്റെ ഏട്ടത്തിയമ്മ ആയത് കൊണ്ട്..അത്കൊണ്ട് മാത്രം ഞാൻ എന്നിലെ പുരുഷനെ അടക്കി നിർത്തിയതാണ്.

ഞാൻ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ എനിക്കെന്റെ പുന്നാര ഏട്ടനേയും ആര്യമോളെയുമൊന്നും പിന്നെ കുറ്റബോധത്തോടെയല്ലാതെ നോക്കാൻ കഴിയില്ല.എനിക്ക് പിന്നെ മനസ്സമാധാനം എന്നൊന്ന് പിന്നെയുണ്ടാവില്ല. എനിക്കീ വീട്ടിൽ നിൽക്കാൻ കഴിയില്ല.

ഒന്നുകിൽ വീട് വിട്ടു പോവും.അല്ലെങ്കിൽ ഈ ലോകത്ത് നിന്നു തന്നെ ഞാൻ”…. അവന്റെ കണ്ഠമിടരി.. വാക്കുകൾ മുറിഞ്ഞു.

“ശ്രീക്കുട്ടാ… ഇങ്ങനെയൊന്നും പറയല്ലേടാ.. എനിക്ക് സഹിക്കില്ലാ. അത്രക്കിഷ്ട്ടാടാ എനിക്ക് നിന്നെ.”പ്രിയയും വിതുമ്പി.

ശ്രീകുമാർ കരഞ്ഞു കൊണ്ട് എണീറ്റ് പോയി കൈകഴുകി. പ്രിയ കൈ തുടക്കാൻ സാരി തുമ്പ് അവനു നേരെ നീട്ടി. അവൻ കൈയും മുഖവും തുടച്ചു.ഒന്നും മിണ്ടാതേ ബാഗുമെടുത്തു നടന്നു. വാതിൽ പടിയിലെത്തിയ അവൻ പ്രിയക്ക് നേരെ തിരിഞ്ഞു നിന്നു.

“ഏട്ടത്തി.. പെണ്ണുങ്ങളുടെ പ്രലോഭനങ്ങളിൽ വീഴാത്തവന് ആണത്തമില്ല എന്നുള്ള ഈ കാഴ്ചപ്പാടുണ്ടല്ലോ അത് ചിലപ്പോഴെങ്കിലും തെറ്റാണെന്ന് മനസ്സിലായി എന്ന് വിശ്വസിക്കുന്നു.

പിന്നെ എപ്പോഴും ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റിയെന്നും വരില്ല. ഏട്ടത്തി ഞാൻ തിരിച്ചു വരുമ്പോൾ എന്റെ പഴയ ഏട്ടത്തിയമ്മയാകും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഒരിക്കലും ഏട്ടനോട് പറയില്ല. ഞാൻ ആത്മഹത്യ ചെയ്താൽ പോലും”.

അവൻ നടന്നു മറയും വരെ അവൾ നോക്കി നിന്നു.പ്രിയ മുറിയിൽ പോയി വാതിലടച്ചു. കട്ടിലിൽ കമിഴ്ന്നു കിടന്നു കരഞ്ഞു.

“എന്താണ് എനിക്ക് പറ്റിയത്. എന്റെ ശ്രീക്കുട്ടനോട് ഞാൻ എന്താണ് ഇങ്ങനെ ചെയ്യുന്നത്. എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റാത്തതെന്താണ്. അടങ്ങാത്ത ആവേശവും അഭിനിവേശവും എനിക്കവനോടെന്താണ്?.

എന്റെ സുരേഷേട്ടനെ ഞാൻ വഞ്ചിക്കുന്നുവോ..? അവളുടെ മനസ്സിന്റെ ഉൾപ്പൂവ് തുടിച്ചു.. മനസ്സ് ശരീരത്തോട് മന്ത്രിച്ചു.

“നീ ഭാര്യയാണ്.. അമ്മയാണ്.. എല്ലാം ശരി തന്നെ. പക്ഷെ.. അതിലുപരി നീയൊരു പെണ്ണാണ്.. മോഹങ്ങൾ പൂർത്തീകരിക്കാൻ പറ്റാത്ത തനി പ്പെണ്ണ്. ആഗ്രഹങ്ങൾ എന്തിന് അടക്കി വെക്കണം.

അമ്മയായി എന്ന് പറഞ്ഞാൽ ‘ആഗ്രഹങ്ങൾ കുഴിച്ചിട്ടവൾ’ എന്നാണോ അർത്ഥം..ഇതൊരു ഭ്രമമാണ്. അടക്കാൻ പറ്റാത്ത അഭിനിവേശമാണ്.എന്തിനിങ്ങനെ ജീവിതം ഹോമിക്കുന്നു”.അവളുടെ ഉള്ളകം ഇങ്ങനെ മന്ത്രിച്ചു.

അവൾ കണ്ണീർ തുടച്ചുകൊണ്ട് എണീറ്റു. ശരീരം വിറയാർന്നു. കവിളും ചുണ്ടും ചുമന്നു തുടുത്തു. മേനിയാകെ ചൂടു പരന്നു. കണ്ണുകൾ ലാസ്യഭാവം പൂണ്ടു. എന്തിനൊക്കെയോ മനസ്സും ശരീരവും വെമ്പി. പ്രിയ കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു. നെറ്റിയിലെ ചുമന്ന വട്ട പൊട്ട് ഒന്നു കൂടി അമർത്തി വെച്ചു.

“എന്തൊരു സുന്ദരിയാണ് ഞാൻ. എന്തൊരു ആകാരവടിവ്.. അംഗലാവണ്യം.. മുഴുപ്പും തുടിപ്പും.”അവൾ കോരിത്തരിച്ചു. ചുണ്ടിൽ കാതരമായൊരു ചിരി വിരിഞ്ഞു.

“ശ്രീ… പിന്നെ എന്തെങ്കിലുമുണ്ടായോ. എനിക്കൊരു സമാധാനവുമില്ല. ഇന്നലെ ഉറങ്ങീട്ടില്ല.. നിനക്കറിയോ.”.? പിറ്റേന്ന് ക്ലാസ്സിലിരിക്കെ സിത്താര വന്ന് ചോദിച്ചു.

“ഹേയ്.. പി.. പിന്നെ ഒന്നുമുണ്ടായില്ല”.അവൻ രാത്രിയുണ്ടായ സംഭവം അവളിൽ നിന്ന് മറച്ചു.

“അല്ല.. നീ എന്തിനാ ഉറങ്ങാതിരുന്നത്?. എന്ത് പറ്റി.”.? ശ്രീകുമാർ ചോദിച്ചു.ശ്രീ… എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ്. അങ്ങനെയുള്ള എനിക്ക് നിന്നെ ഒരു പെണ്ണ് ശരീരം പങ്കിടാൻ വിളിക്കുന്നു എന്ന് പറഞ്ഞാൽ എങ്ങനെ ഉറങ്ങാൻ കഴിയും.. ഞാനുമൊരു പെണ്ണല്ലെടാ”.സിത്താര അവന്റെ മുഖത്തു നോക്കാതെ പറഞ്ഞൊപ്പിച്ചു.

അവളുടെ മുഖം മ്ലാനമായി.ശ്രീകുമാർ സിത്താരയുടെ മുഖത്തേക്ക് നോക്കി. അവൾ അവനെ നോക്കി ചിരിച്ചു. ആ ചിരിയിൽ സങ്കടം ഒളിപ്പിച്ചു വെച്ചതായി അവനു തോന്നി.

“എന്താടാ…എന്താ മിണ്ടാത്തെ ..? നിന്റെ ഏട്ടത്തിയമ്മയുടെ കാമവലയത്തിൽ നീ പെട്ടോ…? പറയ് ശ്രീ “.സിത്താരയുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു.

“ഇല്ല സിത്തൂ.. ഇപ്പൊ ഞാൻ പ്രണയിക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ല”. ശ്രീകുമാർ സങ്കടത്തോടെ എഴുന്നേറ്റു പോയി.

വൈകീട്ട് ക്ലാസ്സ്‌ വിട്ടു ശ്രീകുമാർ വീട്ടിലെത്തുമ്പോൾ പ്രിയ മുറ്റത്തു നിൽക്കുന്നു. അവൾ അവനെ നോക്കി ചിരിച്ചു. അവളും ചിരിച്ചു.. ആ കാമതുരമായ നോട്ടം. കണ്ണുകളിൽ കാമഗ്നി. കാതരമാം ശരീരഭാഷ. ആ വശ്യമായ ചിരിയും. അവനു വീണ്ടും പേടി തോന്നി. ഇത്രയൊക്കെ പറഞ്ഞിട്ടും ഏട്ടത്തിയിൽ യാതൊരു മാറ്റവും ഇല്ല.

“ആര്യമോൾ വന്നില്ലേ”..? അവൻ ചോദിച്ചു.”ഇല്ല.. ശ്രീക്കുട്ടാ.. ഇപ്പൊ വരും.” പ്രിയ വല്ലാത്തൊരു ഭാവത്തോടെ കൊഞ്ചിക്കുഴഞ്ഞു കൊണ്ട് പറഞ്ഞു.

ശ്രീകുമാറിന്റെ ഉള്ളം കിടുങ്ങി. അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി. അൽപ്പം കഴിഞ്ഞപ്പോൾ ആര്യമോൾ വന്നു. പ്രിയയും ആര്യമോളും കൂടി അകത്തേക്ക് കയറി. ഹാളിൽ ഇരിക്കുകയായിരുന്ന ശ്രീകുമാറിന്റെ മടിയിൽ ആര്യമോൾ ഓടി ചെന്ന് കയറിയിരുന്നു.

“ഞാൻ ചായയെടുക്കാം “എന്ന് പറഞ്ഞുക്കൊണ്ട് അടുക്കളയിലേക്കു നടന്നു പോകുന്ന ഏട്ടത്തിയെ ശ്രീകുമാർ വെറുതേ ഒന്നു നോക്കി.

നല്ല ഉയരം.. ഒത്ത ശരീരം.ഗോതമ്പിന്റെ നിറം. മുഴുത്ത മാറിടങ്ങൾ.കാർകൂന്തൽ വടിവാർന്ന നിതംബങ്ങളിൽ തട്ടി കളിക്കുന്നു. എന്തൊരു ഭംഗിയാണ് ഇവർക്ക്… അവന്റെ മനസ്സ് പറഞ്ഞു. മനസ്സ് കൈവിടുന്നു എന്ന് തോന്നിയപ്പോൾ കണ്ണുകൾ താഴ്ത്തി.”

ദൈവമേ എന്റെ മനസ്സ്. ഞാൻ ആരെയാണ് ഇങ്ങനെ നോക്കിയത്. ഞാനും ബന്ധങ്ങൾ മറന്നു വെറും പുരുഷൻ ആവുന്നുണ്ടോ.”അവനു കുറ്റബോധം കൊണ്ട് ഉള്ള് പിടഞ്ഞു.

പ്രിയ ചായയുമായി അവന്റെ അടുത്തേക്ക് വന്നു അവനെ ഒട്ടിയിരുന്നു. സാരി താഴ്ത്തി കുത്തിയത് കൊണ്ട് അവളുടെ ആലില വയർ കാണാമായിരുന്നു. കുഴിഞ്ഞ പൊക്കിൾ ചുഴി കണ്ടു ശ്രീകുമാർ കണ്ണുകൾ പിൻവലിച്ചു.” ഈശ്വരാ ഞാൻ “..അവൻ മനസ്സിൽ മന്ത്രിച്ചു.

“മോള് റൂമിൽ പോയിരുന്നു കളിച്ചോട്ടോ.കുട്ടീടെ ടെഡി ബിയർ കട്ടിലിലുണ്ട്..പോയി കളിച്ചോ”.പ്രിയ ആരതിയോട് പറഞ്ഞു.

അവൾ കുണുങ്ങി ചിരിച്ചു ചാടി ചാടി പോയി.ശ്രീകുമാർ എണീറ്റു പോകാൻ തുടങ്ങിയപ്പോൾ പ്രിയ കൈ പിടിച്ചു വലിച്ചു വീണ്ടും അടുത്തിരുത്തി.

“ഏട്ടത്തിക്കൊരു മാറ്റവും ഇല്ല..അല്ലേ…? എന്റെ പ്രതീക്ഷകൾ അസ്ഥാനത്തായിരാവിലെ അങ്ങനെ ഒക്കെ ഞാൻ പറഞ്ഞപ്പോൾ കരുതി”…. അവൻ പറഞ്ഞു നിർത്തി. അവന്റെ മുഖം കാർമേഘം പോലെ ഇരുണ്ടു.

“ഞാൻ എന്തിനാ മാറുന്നത് ശ്രീക്കുട്ടാ..അങ്ങനെയൊന്നും മാറുന്നതല്ലല്ലോ ഈ പെണ്ണിന്റെ ഉള്ളം.എന്നിലെ സ്ത്രീക്ക് പൂർണ്ണത വേണം. നോക്ക് ശ്രീ.. എന്റെ ഉൾപ്പൂവിന്റെ ഗന്ധം”.ഇങ്ങനെ പറഞ്ഞുക്കൊണ്ട് അവളുടെ മാറിലേക്ക് അവന്റെ മുഖം പിടിച്ചവൾ താഴ്ത്തി.

“കേൾക്കുന്നുണ്ടോ എന്റെ ഉള്ളകം പിടക്കുന്നത്.. എന്റെ ഉൾപ്പൂവിന്റെ മിടിപ്പ് അറിയുന്നുണ്ടോ നീ..അടക്കി വെച്ചത് പുറത്ത് ചാടാൻ വെമ്പി നിൽക്കുന്നതിന്റെ തുടിപ്പ് അറിയുന്നുണ്ടോ..? ശ്രീക്കുട്ടാ.”.

“ഏട്ടത്തീ… നിങ്ങൾക്ക് ഭ്രാന്താണോ.. വിട്.. ഏട്ടത്തീ… വേണ്ട.. എന്നെ ക്കൊണ്ട്… അരുതാത്തത് ചെയ്യിക്കരുത്.. വിട്……വിടെടി… വിടാനല്ലെടി പറഞ്ഞത്” അവൻ ആക്രോഷിച്ചുകൊണ്ട് കുതറി എണീറ്റു.

അവൾ ഇരുന്നു വിറക്കുകയാണ്. ശ്വാസോഛ്വാസം പരകോടിയിലെത്തി. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. അവൾ വിടർന്ന കണ്ണുകളുമായി അവനെ നോക്കി എണീറ്റു.

പെട്ടെന്ന് സുരേഷ് കയറി വന്നു.”നേരത്തെ പരിപാടി തീർത്തിങ്ങു പോന്നൂ. രാവിലെ നേരത്തെ പോയത് കൊണ്ടുള്ള ഗുണമാണ്.” സുരേഷ് ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് റൂമിലേക്ക് പോയി.

പ്രിയയിൽ കടുത്ത നിരാശ അലമാലയായി വീശിയടിച്ചു. അവൾ ഒന്നും മിണ്ടാതെ കസേരയിൽ ഇരുന്നു. ഒരേ ദിശയിലേക്ക് ഇമവെട്ടാതെ നോക്കിയിരുന്നു. ചുണ്ടുകൾ കടിച്ചമർത്തി. ശ്രീകുമാർ അവന്റെ റൂമിൽ പോയി കതകടച്ചു. ഇല്ല..

രക്ഷയില്ല.. രക്ഷപ്പെടണം. ഇവിടെ നിന്ന് രക്ഷപ്പെടണം. ഇനി എനിക്ക് പിടിച്ചു നിൽക്കാനാവില്ല. ഇനിയൊരവസരം ഇങ്ങനെ ഉണ്ടായാൽ ഉറപ്പാണ് ഞാൻ തെറ്റ് ചെയ്തു പോകും. കട്ടിലിൽ കിടന്നു കൊണ്ട് അവൻ ഓർത്തു.

രാത്രി എല്ലാരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ സുരേഷ് ശ്രീകുമാറിനെ ശ്രദ്ധിച്ചു.അവൻ വെറുതേ പത്രത്തിൽ കൈ വെച്ചിരിക്കുന്നു. ഒന്നും കഴിക്കുന്നില്ല.

“എന്താ ശ്രീക്കുട്ടാ..രണ്ട് ദിവസമായല്ലോ നിനക്കൊരു ഉഷാറില്ലായ്ക. എന്ത് പറ്റി മോനെ.”? സുരേഷ് ചോദിച്ചു.

” ഒ.ഒ. ഒന്നൂല്ലേട്ടാ.. കുറേ പഠിക്കാനുണ്ട്. അതിന്റെ ടെൻഷനാവും”.ശ്രീകുമാർ പെട്ടെന്ന് വായിൽ വന്ന ഒരുത്തരം പറഞ്ഞു.

അവൻ എഴുന്നേറ്റ് പോകുന്നത് വിഷമത്തോടെ സുരേഷ് നോക്കിയിരുന്നു”എന്ത് പറ്റിയെടി നമ്മുടെ ശ്രീക്ക്. നിന്നോടെന്തെങ്കിലും പറഞ്ഞോ”?. സുരേഷ് പ്രിയയോട് ചോദിച്ചു.

“എ.. എ”.പ്രിയ ചിന്തയിൽ നിന്നെന്ന പോലെ ഞെട്ടിയുണർന്നു.ഇ. ഇ. ഇല്ലേട്ടാ. എനിക്കറിയില്ല. അവൻ എന്നോടൊന്നും പറഞ്ഞിട്ടില്ല.”അവൾ സ്വപ്നലോകത്തെന്ന പോലെ മൊഴിഞ്ഞു

പിറ്റേന്ന് കോളേജിലെത്തി.ഗേറ്റ് കടന്നപ്പോൾ സിത്താര അവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവൾ ചിരിച്ചു. അവൻ മങ്ങിയ ഒരു ചിരി ചിരിച്ചെന്നു വരുത്തി. അത് സിത്താരക്ക് വേഗം മനസ്സിലായി. അവന്റെ മുഖം വാടിയിരിക്കുന്നു.

“എന്താ ശ്രീ. മുഖമൊക്കെ വല്ലാതെ. ഇന്നലെ ഉറങ്ങിയില്ലേ? അവൾ ആകാംഷഭരിതയായി ചോദിച്ചു.

“ഇല്ല. ഇന്നലെ ഉറങ്ങാൻ കഴിഞ്ഞില്ല.”അവൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

സിത്താരയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി. ഇനി എന്തെങ്കിലും…”ഏട്ടത്തിയമ്മ തന്നെ … ഇനി വയ്യ സിത്തു. ഞാൻ എങ്ങോട്ടെങ്കിലും പോവാണ്. ഇനി പിടിച്ചു നിൽക്കാൻ എന്നെ കൊണ്ട് പറ്റില്ല. ഞാൻ ഒരു പുരുഷനാണ്.” ശ്രീകുമാറിന്റെ മുഖത്ത് നിരാശ തളം കെട്ടി.

“എടാ.. ശ്രീ.. നീ ഇങ്ങനെയൊന്നും ചിന്തിക്കല്ലേ.നീ എന്തിനാ അവരെ പേടിച്ചു നാടുവിടുന്നേ.അവരല്ലേ തെറ്റ് ചെയ്യുന്നേ. അപ്പൊ അവരല്ലേ പോവേണ്ടത്. നീ രണ്ടും കല്പ്പിച്ചു സുരേഷേട്ടനോട് പറ.” സിത്താര പറഞ്ഞു.

“ഏട്ടനോട് പറഞ്ഞാൽ… ആ നിമിഷം അവരെ വീട്ടിൽ കൊണ്ടാക്കും. ഡിവോഴ്സ് ചെയ്യും… അപ്പൊ ആര്യമോളുടെ ഭാവി..ഏട്ടന്റെ പിന്നീടുള്ള ജീവിതം. നാട്ടുകാരുടെ പരിഹാസം. ‘അനിയനെ കാമിച്ച ഏട്ടത്തിയമ്മ’ എന്ന പേര്.. പിന്നെ എന്തിനാടി ഞാനും എന്റെ ഏട്ടനും ജീവിച്ചിരിക്കുന്നേ.” സുരേഷ് സങ്കടത്തോടെ പറഞ്ഞു.

സിത്താര ഒന്നു മൂളി.അവൾ പിന്നെയൊന്നും ചോദിക്കാൻ നിന്നില്ല..”നീ വിഷമിക്കേണ്ട സിത്തൂ. ഇനി അങ്ങനെ പോയാൽ തന്നെ ഞാൻ വരും നിന്നെ കാണാൻ. ഇങ്ങനെയൊരു സുഹൃത്തിനേയും കാമുകിയേയും ഒന്നിച്ചു കിട്ടാൻ പുണ്യം ചെയ്യണം.” അവൻ പറഞ്ഞു.

“എന്താ നീ അവസാനം പറഞ്ഞത്. സുഹൃത്തിനേയും കാമുകിയേയുമെന്നോ.”.? സിത്താര അത്ഭുതം നിറഞ്ഞു വിടർന്ന കണ്ണുകളോടെ ചോദിച്ചു.

“അതേ.. അത് രണ്ടുമാണ് എനിക്ക് നീ.”ശ്രീകുമാർ പറഞ്ഞു.”സന്തോഷമായി ശ്രീ എനിക്ക്. ഐ ലവ് യൂ ശ്രീ.. ലവ് യൂ സോ മച്ച് “.ഇതും പറഞ്ഞു അവൾ ഓടി പോയി. അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

വൈകീട്ട് ശ്രീകുമാർ വീട്ടിലെത്തിയപ്പോൾ മുറ്റത്ത് ആരെയും കാണുന്നില്ല.”ആര്യമോൾ നേരത്തെ എത്തിയോ. ഏട്ടത്തിയെ മുറ്റത്ത് കാണാനില്ലല്ലോ”.അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് കാളിങ് ബെല്ലടിച്ചു.

പ്രിയ വന്നു വാതിൽ തുറന്നു. അവൻ അവരുടെ മുഖത്ത് നോക്കാതെ അകത്ത് കയറി.ആര്യ മോൾ ഹാളിൽ സോഫയിൽ കിടന്നുറങ്ങുന്നു.

“ഇന്ന് ഉച്ചവരെയേ അവൾക്ക് സ്കൂൾ ഉണ്ടായുള്ളൂ.” പ്രിയ പറഞ്ഞു. മുഖത്ത് കാമഭാവം. കണ്ണുകൾ ലാസ്യം. കാതരമായ ശരീരഭാഷ…

മറുപടി ഒരു മൂളലിൽ ഒതുക്കിക്കൊണ്ടവൻ മുറിയിലേക്ക് പോയി.പ്രിയയും അവന്റെ പിന്നാലെ പോയി. അവൾ പിറകെ വന്നതവൻ കണ്ടില്ല. അവനെ പുറകിൽ നിന്ന് വട്ടം പിടിച്ചവൾ പെട്ടെന്ന് കട്ടിലിലേക്ക് മറിഞ്ഞു.

“വിട്.. ഏട്ടത്തി….വിട്.” അവൻ ശക്തമായി കുതറി. “ഏട്ടത്തി…വേണ്ട.. പോ..എണീറ്റു… പോ”..അവന്റെ പ്രതിരോധവും ശബ്ദവും പതുക്കെ ദുർബലമായി. അവന്റെ നിയന്ത്രണം വിട്ടു. അവൻ ഒരു ബലവാനായ തനി പുരുഷനായി മാറി.

വികാരം വിവേകത്തെ അല്പനേരത്തേക്ക് കീഴ്പ്പെടുത്തി.ഒരേയൊരു വികാരത്തിന്റെ വേലിയേറ്റം മാത്രം. ഇവിടെ അവർ ഒരു പെണ്ണും ഒരാണും മാത്രമായി.വരിഞ്ഞു മുറുക്കിയിരുന്ന ബന്ധനങ്ങൾ ഇരുവരും തത്കാലത്തേക്ക് പൊട്ടിച്ചെറിഞ്ഞു.

സീൽകാര ശബ്ദങ്ങൾ മുറിയിൽ നിറഞ്ഞു.അനുഭൂതികൾ കളിയാടി. ആഹ്ലാദത്തിന്റെ സുഖത്തിൽ അവർ ആറാടി.സ്വർഗീയ സുഖത്തിന്റെ നിമിഷങ്ങൾ കടന്നു പോയി. ആനന്ദത്തിന്റെ പരകോടിയിൽ എത്തി കിതച്ചു. ആ രസചരട് മുറിഞ്ഞപ്പോൾ പ്രിയ എഴുന്നേറ്റ് വസ്ത്രം മാറി മുറിവിട്ട് പോയി.

ശ്രീകുമാർ കമിഴ്ന്നു കിടന്നു വിങ്ങിപൊട്ടി. അടങ്ങാത്ത കുറ്റബോധം അവനെ അലട്ടി.

“ഞാൻ തെറ്റ് ചെയ്തു. എന്റെ ഏട്ടത്തിയമ്മയേ ഞാൻ… ഞാൻ ഇനി എങ്ങനെ ഈ വീട്ടിൽ നിൽക്കും. ഇനിയും ഇവിടെ നിന്നാൽ ഇതിനിയും ആവർത്തിക്കും. ഇത് വരെ പിടിച്ചു നിന്ന എന്നിലെ പുരുഷൻ ഒരു വേള കൈവിട്ട് പോയി. ഇനി തിരിച്ചു കിട്ടില്ല”. അവൻ പൊട്ടി പൊട്ടി കരഞ്ഞു.

അവൻ വസ്ത്രം മാറി.. വസ്ത്രങ്ങളും ബുക്കുകളും എല്ലാം ബാഗിനുള്ളിലാക്കി. അവൻ മുറിവിട്ട് പുറത്തിറങ്ങി. പ്രിയ ഹാളിൽ ഇരിക്കുന്നുണ്ട്.അവനെ കണ്ട അവൾ സംശയത്തോടെ എണീറ്റു.

“ഏട്ടത്തി. നിങ്ങളെന്നെ പിഴപ്പിച്ചു. എനിക്കിനി ഇവിടെ നിൽക്കാൻ വയ്യ. ഞാൻ പോവാണ്.. ചാവാനൊന്നും എനിക്ക് വയ്യ.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു ആണൊരുത്തനെ വിടാതെ പിന്തുടർന്ന് തെറ്റിലേക്ക്‌ വലിച്ചിട്ടത് നിങ്ങളാണ്.ആണിന്റെ ബലഹീനത ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്കനുകൂലമാകുമെന്ന് നിങ്ങൾക്കറിമായിരുന്നു.

അത് തന്നെ സംഭവിച്ചു. ചാവേണ്ടത് നിങ്ങളാണ് “.അവൻ വിരൽ ചൂണ്ടി ആക്രോശിച്ചു കൊണ്ട് ഇറങ്ങി പോയി.

“ശ്രീക്കുട്ടാ.. പോവല്ലെടാ.. ഞാനൊന്ന് പറയട്ടെ.”..അവൾ അവന്റെ പുറകെ ഓടി. അവൻ തിരിഞ്ഞു നോക്കാതെ ഗേറ്റ് കടന്ന് പോയി. പോകും വഴി അവൻ സുരേഷേട്ടനെ വിളിച്ചു.

“ഏട്ടാ.. ഞാൻ ഹോസ്റ്റലിൽ നിൽക്കാൻ പോവാണ്. ഇനി എക്സാം കഴിഞ്ഞിട്ടേ വരൂ. കൂടുതലൊന്നും എന്നോട് ചോദിക്കരുത്.”അവൻ ഫോൺ കട്ട് ചെയ്തു.

രണ്ട് മൂന്ന് ദിവസങ്ങൾ കടന്നു പോയി. പ്രിയയുടെ ഫോൺ കോളുകൾ ശ്രീകുമാർ എടുത്തില്ല. സുരേഷേട്ടനോടും ആര്യമോളോടും മാത്രം സംസാരിച്ചു. സുരേഷ് കുത്തി കുത്തി ചോദിച്ചിട്ടും ശ്രീകുമാർ ഒന്നും തുറന്ന് പറഞ്ഞില്ല. ഒരു ദിവസം ഹോസ്റ്റലിൽ ശ്രീകുമാറിനൊരു കത്ത് കിട്ടി. അവനത് പൊട്ടിച്ചു വായിച്ചു.

എന്റെ പൊന്നു ശ്രീകുട്ടന്..ശ്രീകുട്ടാ… എന്നോട് ദേഷ്യമാണെന്നറിയാം..അതാണല്ലോ നീ ഫോണെടുക്കാത്തത്. നിന്റെ ശബ്ദമൊന്നു കേൾക്കാനല്ലെടാ ഞാൻ വിളിക്കുന്നത്. ഈ കത്തെങ്കിലും വായിക്കണേ. കീറികളയരുത്. ഞാൻ പോവുകയാണെടാ ഈ ലോകത്ത് നിന്ന്. നീ പറഞ്ഞത് പോലെ ചാവേണ്ടത് ഞാനാണ്.

എനിക്കിങ്ങനെ ജീവിക്കാൻ വയ്യ. നിന്നെ ഞാൻ കുറ്റം പറയില്ല.എന്നെങ്കിലും എല്ലാരും എല്ലാം അറിയും. അന്ന് എന്തായാലും ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും. അതിലും നല്ലത് ഇപ്പൊ തന്നെ അങ്ങ് പോവുന്നതല്ലേ. ആര്യമോളെ നീ നന്നായി നോക്കുമെന്നെനിക്കറിയാം.

ഒരിക്കലും സുരേഷേട്ടൻ ഈ എഴുത്ത് കാണരുത്. ഞാൻ നിന്നോട് ചെയ്തതൊന്നും ഏട്ടൻ അറിയരുത്. അദ്ദേഹത്തിന് സഹിക്കില്ല. നിന്നോട് ചെയ്ത തെറ്റുകൾക്ക് ഈ ഏട്ടത്തിക്ക്.അല്ല.. നിന്റെ ഏട്ടത്തിയമ്മക്ക് മാപ്പ് തരില്ലേ നീ..വിട.. ശ്രീകുട്ടാ..

ശ്രീകുമാറിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..അവൻ കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് വീണു. “മാപ്പ് ഏട്ടത്തിയമ്മേ..മാപ്പ് “..അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *