കുഞ്ഞിനെ വരെ പിടിച്ചു സത്യം ചെയ്തിട്ടും അവൾ എന്നെ വിശ്വസിചില്ല.. എന്റെ സത്യസന്ധത അവൾ മനസിലാക്കാൻ ശ്രെമിക്കാതെ

ഉറപ്പ്
(രചന: Achu Jithesh)

എത്രയോ തവണ ആവർത്തിച്ചു.. കുഞ്ഞിനെ വരെ പിടിച്ചു സത്യം ചെയ്തിട്ടും അവൾ എന്നെ വിശ്വസിചില്ല.. എന്റെ സത്യസന്ധത അവൾ മനസിലാക്കാൻ ശ്രെമിക്കാതെ എടുത്ത തീരുമാനം ആണ്‌ ഈ വേർപിരിയൽ..

എന്നോട് ഉള്ള ഇഷ്ടം ആരോടും പറയാതെ അവൾക്കുള്ളിൽ തന്നെ കൊണ്ടു നടന്നപ്പോൾ.., വിധി എന്നത് ഞങ്ങളെ കൂട്ടി ചേർത്തപ്പോൾ മാത്രം ഞാൻ അറിഞ്ഞ ആ സത്യത്തെ പിന്നീട് അങ്ങോട്ട് അവളെക്കാൾ ഉപരി സ്നേഹിക്കാൻ തുടങ്ങി..

വേറെ ആരും എന്നെ സ്നേഹിക്കുന്നതും ഞാൻ സ്നേഹിക്കുന്നതും അവൾക്കു ഒരു തെറ്റായി തോന്നിയപ്പോൾ എനിക്ക് അതു അവളിലെ ഒരു രസമുള്ള കുശുമ്പ് ആയും തോന്നി.

അതിൽ എന്റെ അമ്മയും പെങ്ങളും കൂടി ഉണ്ടന്ന് അറിഞ്ഞപ്പോൾ അത് ഒരു വല്ലാത്ത കുശുമ്പ് ആയി.., എന്നോട് ഉള്ള അമിത സ്നേഹം ആയിട്ടേ ഞാൻ കണ്ടുള്ളു…

അവളുടെ ആ കുശുമ്പ്, പിണക്കം ഓക്കേ കാണാനായി അതുപോലെ പലപ്പോളും അവസരങ്ങൾ മനഃപൂർവം ഞാൻ ഉണ്ടാക്കിയത് പോലും ചെന്ന് എത്തിയത് വലിയ വഴക്കിലും കരച്ചിലിലും പിണക്കത്തിലും ആയിരുന്നു..

അപ്പോളും അവളുടെ വാശികൾക്കു മുൻപിൽ തോറ്റു കൊടുത്ത്‌ അവളെ സ്നേഹിക്കുന്നത്തിൽ ജയം ഏറ്റു വാങ്ങി ഞാനും അവളും ജീവിതത്തിൽ ഒരു മകൾക്കു വരെ ക്ഷണം നൽകിയിട്ടും അവൾ എന്നെ പൂർണമായും മനസിലാക്കിയില്ല എന്നതിൽ ഒരുപാട് വേദനിച്ചു ഞാൻ..

അവളുടെ അമ്മയുടെ ഉപദേശങ്ങൾ കൂടി സ്വീകരിച്ച അവൾ പിന്നീട് ചെറിയ ചെറിയ കാര്യങ്ങൾക്കു വരെ എന്നെ ചോദ്യം ചെയ്യാനും സംശയം പ്രകടിപ്പിക്കാനും തുടങ്ങിയപ്പോൾ…

എന്റെ നിഷ്കളങ്കത തെളിയിക്കാൻ ഞാനും പ്രതികരിച്ചു തുടങ്ങിയപ്പോൾ അത് അവൾക്കു എന്റെ രക്ഷപെടൽ ശ്രെമം ആയി മാറിയതിലും അവളുടെ അമ്മയുടെ തലയണ മന്ത്രം കൂടി ഉണ്ടായിരുന്നു..

അടുത്ത സുഹത്തും ബന്ധുവും ആയ സിതാരയുമായുള്ള എന്റെ ഇടപെടലുകൾ അവൾക്ക് കൂടുതൽ സംശയം ഉണർത്തി..

എന്റെ വാട്സ്ആപ്പ് ലാസ്റ്റ് സീൻ, അവളുടെ ലാസ്റ്റ് സീൻ, എന്റെ ഫോൺ ബിസി ആകുമ്പോൾ അവളുടെ ഫോണും ബിസി ആകുന്നുണ്ടോ എന്ന് നോക്കുന്നതും..

ഞങ്ങളുടെ ചാറ്റ്, കാൾ ഡീറ്റെയിൽസ് എല്ലാം ഞാൻ അറിയാതെയും പിന്നീട് ചോദ്യം ചെയ്യൽ പോലെ അറിഞ്ഞും നോക്കുമ്പോൾ ശെരിക്കും ഒന്നും ചെയ്യാതെ ഞാൻ ഒരു തെറ്റുകാരൻ ആയി മാറി അവളുടെ മുൻപിൽ..

എന്നെ ന്യായികരിക്കാൻ ഞാൻ ശ്രെമിക്കുമ്പോൾ അതും പോലും ഞാൻ എന്റെ കാമുകി എന്ന് അവൾ വിശേഷിപ്പിക്കുന്ന സിതാരയെ ന്യായികരിക്കുന്നതാണ് എന്നു അവളെ ചിന്തിപ്പിച്ചു…

സംശയം കൂടി കൂടി എനിക്ക് ഒന്നു ഫോൺ എടുക്കണോ, പുറത്തേക്കു പോകണോ പറ്റാത്ത അവസ്ഥയിൽ എത്തിയപ്പോൾ…അവളോടൊപ്പം കിടക്ക വരെ പങ്കിട്ടു എന്നതു വരെ അവളുടെ സൃഷ്ടിയിൽ ഉണ്ടായപ്പോൾ..,

അത് അവളുടെ വായിൽ നിന്നു കേട്ടപ്പോൾ ഉണ്ടായ ഒരു വികാരത്തിൽ അന്ന് ആദ്യമായി അവളെ കൈ നീട്ടി അടിച്ചത്തിനു അവളെ ഞാൻ മടുത്തിട്ടല്ലേ എന്ന അവളുടെ ചോദ്യം കൂടി കേട്ടപ്പോൾ..

ഇനി എന്തു പറഞ്ഞു ഇവളെ എന്റെ നിഷ്കളങ്ക തെളിയിക്കും മനസിലാക്കും എന്നറിയാതെ അവിടെ നിന്നു ഇറങ്ങി പോകുമ്പോൾ അറിഞ്ഞില്ല അത് ഇവിടെ വരെ എത്തി ചേരും എന്നു..

പിരിയാം എന്നു പല തവണ പല സാഹചര്യത്തിൽ അവൾ തന്നെ പറഞ്ഞിട്ടുണ്ട് എങ്കിലും അവളോട്‌ ഉള്ള എന്റെ സ്നേഹം അത് അവളെ കൊണ്ടു തന്നെ മാറ്റി എഴുതിച്ചിട്ടുണ്ട്..

പക്ഷേ ഇപ്പോൾ ഓരോന്ന് കേട്ടു കേട്ടു സ്വയം ന്യായം തെളിയിക്കാൻ അവളുടെ മുൻപിൽ പോകാൻ പോലും കഴിയുന്നില്ല..

അവളോട് അറിയാതെ തന്നെ ഒരു ദേഷ്യം ഉടൽ എടുത്തിരിക്കുന്ന പോലെ..,അങ്ങനെ തോന്നിയത് കൊണ്ടാണ് ഈ തവണ ഒരു രമ്യതയ്ക്കു പോകാതെ നിന്നതും..

അതു അവളും അവളുടെ അമ്മയും ചേർന്ന് എന്റെ രഹസ്യ ബന്ധം ദൃഡമാക്കി., വേർപിരിയൽ മുൻപോട്ടു വെച്ചത്..

എന്നിട്ടും എല്ലാം മറന്നു ഞാൻ കാല് പിടിച്ചു ഞങ്ങളുടെ ഒരേ ഒരു മോളേ വരെ വെച്ചു സത്യം ചെയ്തു പറഞ്ഞിട്ടും ചെയ്തിട്ടും.. പിരിയാം എന്നതിൽ അവൾ ഉറച്ചു നിന്നു..

അവളുടെ ഇഷ്ടം, സന്തോഷം, ഉറച്ച തീരുമാനം അതാണെങ്കിൽ നടക്കട്ടെ എന്ന് മൗനം സമ്മതം ആക്കി.., അവൾക്കു പോകാൻ ആയി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ പോലും പോകാതെ അവളെ പിടിച്ചു നിർത്താൻ ഒരു വഴി തേടുക ആയിരുന്നു ഞാൻ..

കുറേ നേരത്തെ കാത്തിരുപ്പിന് ശേഷവും അവളെ കാറിലേക്കു കാണാതെ ആയപ്പോൾ ഒരു നിമിഷം കൊണ്ട് അവളുടെ തീരുമാനം പഴയ പോലെ മാറിയിരിക്കുന്നു എന്നു വിശ്വസിച്ചു കാറിൽ നിന്നും ഇറങ്ങി അവളുടെ മുറി ലക്ഷ്യം ആക്കി നടക്കുമ്പോൾ…

പിരിയാം എന്ന അവളുടെ തീരുമാനം ശെരിക്കും നടന്നപോലെ ഉറക്കത്തിൽ എപ്പോളോ അവളെ എന്നിൽ നിന്നും ദൈവങ്ങൾ പിരിച്ചു കൊണ്ടു പോയത് അറിയാൻ വൈകി പോയില്ലേ…?

അറിഞ്ഞില്ല ഞാൻ അവളുടെ ആ തീരുമാനത്തിനു ഇത്രയും ഉറപ്പ് ഉണ്ടായിരുന്നു എന്ന്…

Leave a Reply

Your email address will not be published. Required fields are marked *