അമ്മയുടെ മുഖത്ത് മുഴുവൻ വിടർന്നത് നാണമായിരുന്നു ഈ വയസ്സാംകാലത്ത് എന്തിനാണാവോ എന്ന് വിചാരിച്ച് വേഗം അശ്വതിയുടെ

(രചന: J. K)

അശ്വതി തലചുറ്റി വീണു എന്ന് അമ്മ വിളിച്ചു പറഞ്ഞത് കേട്ടാണ് സ്കൂളിൽ നിന്ന് ഹാഫ് ഡേ ലീവും എടുത്ത് ഓടിച്ചെന്നത്.. അവിടെ എത്തുന്നത് വരെ ഭയമായിരുന്നു അവൾക്ക് എന്താ പറ്റിയത് എന്ന് കരുതി…

അവിടെ എത്തിയപ്പോൾ അതാ എല്ലാവരും ഒളിച്ചു കളിക്കുന്നു. എല്ലാവരുടെയും മുഖത്ത് ചിരി ഒരാൾക്ക് അസുഖം ആയാലും ഇങ്ങനെയാണോ ദേഷ്യം വരുന്നുണ്ടായിരുന്നു അരവിന്ദന്..

“” അമ്മേ എന്താ പറ്റിയത് അവൾ വീണിട്ട് അവൾക്ക് എന്തെങ്കിലും പറ്റിയോ? “”എന്ന് ചോദിക്കുമ്പോൾ അമ്മയുടെ മുഖത്ത് മുഴുവൻ വിടർന്നത് നാണമായിരുന്നു ഈ

വയസ്സാംകാലത്ത് എന്തിനാണാവോ എന്ന് വിചാരിച്ച് വേഗം അശ്വതിയുടെ അരികിലേക്ക് ചെന്നു.

അവളെന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും കൂട്ടാക്കുന്നില്ല ഇവിടെ ഇപ്പോൾ എന്താ പറ്റിയത്?? ഞാൻ പോകുന്നതുവരെയും കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചിന്തിച്ചു നിൽക്കുകയായിരുന്നു അരവിന്ദൻ..

” ഇവൻ ഇത്രയും പൊട്ടനാണോ നാത്തൂനെ?? “”
എന്നും പറഞ്ഞ് അച്ഛന്റെ പെങ്ങൾ അപ്പച്ചി അവിടെ വന്നു നിൽക്കുന്നുണ്ട്.. അതോടെ അവിടെ പൊട്ടിച്ചിരി ഉയർന്നു..

“” എടാ ഇവളെയും കൊണ്ട് മേനോത്തെ ഗിരിജ ഡോക്ടറുടെ അവിടെ ഒന്ന് പോ..””എന്ന് അമ്മ പറഞ്ഞപ്പോഴാണ് സംഗതി മനസ്സിലായത് അവൾക്ക് വിശേഷം ഉണ്ട് എന്ന് ഗിരിജ ചേച്ചി ഗൈനക്കോളജിസ്റ്റ് ആണ്…

അയാൾ വേഗം അശ്വതിയോട് റെഡിയായി വരാൻ പറഞ്ഞു പുറത്ത് കാത്തു നിന്നു അശ്വതി വേഗം റെഡിയായി വന്നിരുന്നു ഡോക്ടറുടെ അടുത്തേക്ക് പോകാൻ…

ബൈക്കിൽ പോകേണ്ട കാറെടുത്തു പോ എന്ന് അമ്മ തന്നെയാണ് പറഞ്ഞത് അതനുസരിച്ച് കാറും എടുത്ത് അങ്ങോട്ടേക്ക് തിരിച്ചു….

പോകുന്ന വഴി മുഴുവൻ ചിന്തിച്ചത് അശ്വതിയുടെ ശരീരത്തിൽ ഇനി ഉണ്ടാവുന്ന മാറ്റങ്ങളെ പറ്റിയാണ്…

ഈ സ്വന്തമായി ഒരു പെങ്ങൾ ഇല്ലാത്തതുകൊണ്ട് എന്തോ അറിയില്ല ഗർഭിണികളെ കാണുന്നത് തന്നെ വെറുപ്പായിരുന്നു…

വയറും വീർത്ത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇത്ര അസ്വസ്ഥമാണ് ഈ അവസ്ഥ എങ്കിൽ പിന്നെ എന്തിനാണ് ഇവരീ പണിക്ക് നിൽക്കുന്നത് എന്ന്…
തന്നെ ചിലരെല്ലാം ആകെ കോലം കേട്ടു പോകും…

തന്റെ കൂടെ കോളേജിൽ പഠിച്ചിരുന്ന നീലിമയുടെ വിവാഹം കഴിഞ്ഞത് അതിനടുത്ത ദിവസങ്ങളിൽ തന്നെ കേട്ടിരുന്നു അവൾ ഗർഭിണിയാണ് എന്ന്..

പിന്നീട് അവൾക്ക് ക്ലാസിൽ കൃത്യമായി വരാൻ പോലും കഴിഞ്ഞില്ല എന്നെങ്കിലുമൊക്കെ വരും അധിക ദിവസവും ഹോസ്പിറ്റലിൽ ചർദ്ദിലാണ് ആകേ ക്ഷീണമാണ് എന്നൊക്കെ പറഞ്ഞ് അഡ്മിറ്റായി എന്ന് പറയുന്നത് കേൾക്കാം…

തന്നെയുമല്ല അവൾക്ക് ക്ലാസ്സിൽ വരുമ്പോൾ പലപ്പോഴും പല കൺസഷൻസും വേണം. ചിലപ്പോൾ കാണാം ജനലിന് അരികിൽ ഇരിക്കുന്ന

ഞങ്ങളെയെല്ലാം എണീപ്പിച്ചു അവിടെ വന്നിരിക്കുന്നത് ഛർദിക്കാൻ വരുമ്പോഴുള്ള എളുപ്പത്തിന് ആണെന്ന് പറഞ്ഞു എനിക്ക് ഇതൊക്കെ ഭയങ്കര ദേഷ്യമായിരുന്നു

അപ്പോഴേ തോന്നാറുണ്ട് എന്ത് കാര്യമുണ്ട് ഇങ്ങനെ ഒരു പണിക്ക് നിൽക്കാൻ എന്ന്… അഥവാ മനസ്സറിഞ്ഞ് ആണെങ്കിൽ പിന്നെ മറ്റുള്ളവരുടെ കൺസഷന് പോകരുത്..
എല്ലാം അങ്ങ് സഹിച്ചേക്കണം..

വെളുത്തു തുടുത്തിരുന്ന നീലിമ മരുന്നിന്റെ റിയാക്ഷൻ എന്നും പറഞ്ഞ് കറുത്തു കരിവാളിച്ച് ഇടയ്ക്ക് കയറി വന്നതും മറന്നിട്ടില്ല..

താൻ കയറുന്ന ബസ്സിൽ പോലും പലപ്പോഴും ഗർഭിണികൾ വന്ന കയറാറുണ്ട് എല്ലാവരും മത്സരിച്ചു സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് കാണാം തനിക്ക് ഇതുവരെയും അങ്ങനെയൊന്നും തോന്നിയിട്ടില്ല.

ഇതൊരു അസുഖം ഒന്നുമല്ലല്ലോ അപ്പോൾ പിന്നെ മറ്റുള്ളവരുടെ കൺസിഡറേഷൻ ഒന്നും ആവശ്യം ഇല്ല എന്നായിരുന്നു തന്റെ ഭാഗം..

ഒരു സ്ത്രീ ഏറ്റവും കൂടുതൽ വൈദ്യുത്യം അനുഭവിക്കുന്നത് ആ സമയത്താണ് പലപ്പോഴും തോന്നിയിട്ടുണ്ട് ഉന്തിയ വയറും പിടിച്ച് മുഖത്ത് ക്ഷീണവുമായി അവരെ കാണുന്നത് തന്നെ കലിയായിരുന്നു തനിക്ക് ഇതുവരെ…

പക്ഷേ ഇപ്പോൾ അശ്വതിക്ക് വിശേഷമുണ്ട് എന്നറിഞ്ഞപ്പോൾ എന്തോ വല്ലാത്തൊരു സന്തോഷം പോലെ..

ആദ്യമായാണ് ഒരു ആൾ ഗർഭിണിയാണ് എന്നറിഞ്ഞിട്ട് സന്തോഷിക്കുന്നത് ഇതുവരെ ഇങ്ങനെ കേൾക്കുമ്പോൾ മൈൻഡ് ചെയ്യാതെ പോവുകയായിരുന്നു.

ഇപ്പോൾ എന്തോ കേൾക്കാൻ ഇമ്പം ഉള്ളത് എന്തോ കേട്ടതുപോലെ, അവളെയും കൊണ്ട് ഗിരിജ ചേച്ചിയുടെ അടുത്തേക്ക് ചെന്നു..
ഗിരിജ ചേച്ചി ഓരോന്ന് ചോദിച്ചു അതിനെല്ലാം മറുപടി പറഞ്ഞത് ഞാനാണ്..

ഈ സമയത്ത് നല്ല പോഷണം കഴിക്കണം കുറച്ച് ഫോളിക് ആസിഡ് ടാബ്ലറ്റ് ഞാൻ എഴുതിത്തരാം അത് മാത്രം പോരാ ഫ്രൂട്ട്സും നന്നായി കഴിക്കണം പിന്നെ ഭക്ഷണത്തിൽ ഇലക്കറികളും ധാന്യങ്ങളും

ഉൾപ്പെടുത്തണം പിന്നെ പുറത്തുനിന്നുള്ള ഫുഡ്സ് മാക്സിമം കുറയ്ക്കുന്നതാണ് നല്ലത് അതുപോലെ സോഫ്റ്റ് ഡ്രിങ്ക്സ് ഒന്നും കൊടുക്കേണ്ട അധികം…

എന്നൊക്കെ പറയുമ്പോൾ മനസ്സാർദ്രമായിരുന്നു അവൾക്ക് എന്തൊക്കെയോ വാങ്ങി കൊടുക്കണം എന്നുള്ള ചിന്തയായിരുന്നു മനസ്സിൽ മുഴുവൻ അവളുടെ ആഗ്രഹങ്ങൾ മുഴുവൻ നിറവേറ്റി കൊടുക്കണം…

മരുന്ന് കുറിച്ചു തന്ന ഗിരിജ ചേച്ചി പറഞ്ഞു ഇനി അടുത്തമാസം സ്കാനിങ് ചെയ്തിട്ട് വന്നാ മതി എന്ന്.. എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് അപ്പോൾ അറിയാം എന്ന് കൂടി പറഞ്ഞപ്പോൾ എന്തോ വല്ലാത്ത ഒരു ടെൻഷൻ..

വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ നിറയെ ഗർഭിണികൾ അവരുടെ ഊഴവും കാത്ത് ഇരിക്കുന്നത് കണ്ടിരുന്നു എന്തോ ഇതുവരെ തോന്നാത്ത വല്ലാത്തൊരു

ഭാവത്തോടുകൂടിയാണ് അവരെയെല്ലാം നോക്കിയത് അവർക്കെല്ലാം സൗന്ദര്യം കൂടുതലുള്ളതുപോലെ തോന്നി ഇതുവരെ കണ്ട കണ്ണ് കൊണ്ട് അവരെ കാണാൻ കഴിഞ്ഞില്ല…

വെറുതെ ഒന്ന് ചിന്തിച്ചുനോക്കി മറ്റൊരു ജീവൻ വൈറ്റിലിട്ട് പത്തു മാസം ഒരു പോറൽ പോലും ഏൽക്കാതെ കൊണ്ട് നടന്ന് സുരക്ഷിതമായി അവരെ പ്രസവിക്കുന്ന ഇവരോളം നന്മ പുരുഷന്മാരിൽ ഉണ്ടോ..

ഇല്ല ഇത് സ്ത്രീകൾക്ക് ദൈവം നൽകിയ അനുഗ്രഹം മാത്രമാണ് വിട്ട് നിന്ന് കണ്ട് അത് അനുഭവിക്കാൻ മാത്രമേ പുരുഷന്മാർക്ക് യോഗമുള്ളൂ സ്ത്രീകളുടേത് വല്ലാത്തൊരു ജന്മം തന്നെ ദൈവത്തിനു തുല്യം…

ഇത്രനാളും അവഗണിച്ച് ആളുകളെ ഓർത്ത് ഇപ്പോൾ അഭിമാനം തോന്നി അരവിന്ദന് ഒപ്പം ചെറിയൊരു കുറ്റബോധവും അത് മനസ്സിൽ ഒരു നീറ്റലായി തുടർന്നു..

അടുത്തമാസം സ്കാനിംഗ് ചെയ്ത് ഒരു കുഴപ്പവുമില്ല അമ്മയും കുഞ്ഞും ഇപ്പോൾ ആരോഗ്യവതികളാണ് എന്ന് പറഞ്ഞപ്പോഴാണ് അരവിന്ദന് ഇത്തിരി സമാധാനമായത്..

ഓരോ മാസം കഴിഞ്ഞു പോകും വരെയും അരവിന്ദ് അവൾക്ക് കൂട്ടിയിരുന്നു..
അവളുടെ ആഗ്രഹങ്ങളെല്ലാം നടത്തിക്കൊടുക്കുമ്പോൾ വല്ലാത്തൊരു സന്തോഷം അയാൾ അനുഭവിക്കുകയാ
യിരുന്നു…

ഓരോ മാസം അവളിൽ ഉണ്ടാകുന്ന മാറ്റം അയാൾ നോക്കി കണ്ടു … അവൾ എത്രമാത്രം കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്നും പക്ഷേ അതൊരു മടുപ്പ് കൂടാതെ അവളുടെ കുഞ്ഞിനു വേണ്ടി അവൾ

ആസ്വദിക്കുകയാണ് എന്നറിഞ്ഞപ്പോൾ അവന്റെ മനസ്സിൽ സ്ത്രീകളുടെ സ്ഥാനം പിന്നെയും ഉയർന്നു..

കാലിൽ വരുന്ന നീര്… ഒന്നും കഴിക്കാൻ ആവാതെ ഛർദ്ദിക്കുന്നത്… കൂടാതെ പ്രഗ്നൻസി ടൈം ഡയബറ്റിക്സ്.. അതിനുവേണ്ടി ദിവസവും എടുക്കേണ്ടിവരുന്ന ഇൻസുലിൻ

ഇഞ്ചക്ഷൻ.. ഇത്രയൊക്കെയായിട്ടും തളരാതെ പിടിച്ചു നിൽക്കുന്ന അവളെ കാണുമ്പോൾ വല്ലാത്ത അഭിമാനം തോന്നി അരവിന്ദന്…

അവൾ മാത്രമല്ലല്ലോ താൻ ഇതുവരെയും ഒരു നികൃഷ്ട ജീവികളെ പോലെ അവഗണിച്ച എല്ലാവരും ഇതൊക്കെ താണ്ടിയാണ് എത്തിയത് എന്നറിഞ്ഞപ്പോൾ അയാൾക്ക് വല്ലാത്ത മനസ്സാക്ഷിക്കുത്ത് തോന്നി..

പത്തു മാസം ആയപ്പോഴേക്ക് അവളുടെ വയറു വീർത്ത് കാണുമ്പോൾ തന്നെ ഭയം തോന്നി…
വെളുത്ത അവളുടെ ആ നല്ല ആലില വയർ വീർത്ത് പാടുകളായി…

എന്നിട്ടും അവളുടെ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു… എല്ലാവരെയും തോൽപ്പിക്കുന്ന തരം നിറഞ്ഞ ചിരി..

ഒടുവിൽ സഹിക്കാൻ പറ്റാത്ത ഒരു വേദന വന്നതും അവളെ ലേബർ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി പുറത്തേക്ക് കേൾക്കാമായിരുന്നു വേദന സഹിക്കാതെ അവൾ കരയുന്നത്.. താൻ എത്രത്തോളം നിസ്സഹായനാണ് എന്ന് മനസ്സിലായ ഒരു നിമിഷം ആയിരുന്നു അത്…

തൊട്ടടുത്തിരിക്കുന്ന അമ്മയുടെ കയ്യിൽ അയാൾ മുറുക്കി പിടിച്ചു ഇതെല്ലാം ഒരുവട്ടം അമ്മയും കടന്നു വന്നിട്ടുള്ളതാണല്ലോ….

“” ഒന്നുമില്ലടാ ഇപ്പൊ തീരും പ്രാർത്ഥിക്ക് എന്ന് പറഞ്ഞ് അമ്മയും ആശ്വസിപ്പിച്ചു…
വെളുത്ത തുണിയിൽ പഞ്ഞിക്കെട്ടു പോലുള്ള എന്റെ മാലാഖ കുഞ്ഞിനെ സിസ്റ്റർമാർ കയ്യിൽ കൊണ്ട് ഏൽപ്പിച്ചപ്പോൾ എന്റെ കണ്ണ് മുഴുവൻ തിരഞ്ഞത് അവളെ ആയിരുന്നു..

അവൾ സുഖമായിരിക്കുന്നു ഇപ്പോൾ റൂമിലേക്ക് മാറ്റും എന്ന് പറഞ്ഞപ്പോൾ സമാധാനമായി എന്റെ കുഞ്ഞിനെ ഞാൻ നോക്കി…

നീല കണ്ണുകൾ വിടർത്തി എന്നേ നോക്കുന്ന ഒരു സുന്ദരിക്കുട്ടി…. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി സന്തോഷം കൊണ്ട്….

അവളെ കാണണം ഒന്ന് ചേർത്ത് പിടിക്കണം… നന്ദി പറഞ്ഞു ഒന്ന് പൊട്ടിക്കരയണം എന്ന് അയാൾക്ക് അന്നേരം തോന്നി…

Leave a Reply

Your email address will not be published. Required fields are marked *