അവൾ നിന്നെ കുരങ്ങ് കളിപ്പിക്കുകയാണ് എന്ന്…പക്ഷേ അവൾ എന്ന മായിക ലോകത്ത് മയങ്ങി നിന്നിരുന്ന എന്നെ ആർക്കും അതിൽ നിന്നും

(രചന: J. K)

“”” ഒരു വിവരവുമില്ലാത്ത നിങ്ങളുടെ കൂടെ ഇനി എനിക്ക് ജീവിക്കാൻ പറ്റില്ല””

എന്നും പറഞ്ഞ് അവൾ ഇറങ്ങിപ്പോകുന്നത് നോക്കി നിന്നു പ്രകാശൻ….

“”” എന്താടാ എന്താ നിങ്ങൾ തമ്മിൽ പ്രശ്നം എന്തിനാ അവൾ പോയെ എന്ന് ചോദിച്ചു അമ്മ വന്നിരുന്നു…

“”” ഒന്നുമില്ല എന്ന് പറഞ്ഞ് പ്രകാശൻ അവിടെ നിന്നും ഇറങ്ങി….അമ്പലത്തിൽ നിന്ന് റെക്കോർഡ് വച്ചിട്ടുണ്ടായിരുന്നു പാട്ട് ഉറക്കെ കേൾക്കുന്നുണ്ട്…

അതങ്ങട്ട് അമ്പലക്കുളത്തിലെ കാറ്റും കൊണ്ട് ആലിന്റെ ചുവട്ടിൽ ചെന്ന് കിടന്നു…

നെഞ്ചിൽ എന്തോ ഒരു ഭാരം എടുത്തുവച്ചതുപോലെ തോന്നി പ്രകാശന്…
അയാളുടെ മിഴികൾ നിറഞ്ഞൊഴുകി…ഓർമ്മകൾ ഒരു കൊല്ലം പുറകിലേക്ക് പോയി….

32 വയസ്സ് കഴിഞ്ഞിട്ടും വിവാഹം ഒന്നും ശരിയാകാതെ നടക്കുകയായിരുന്നു പെട്ടെന്നാണ് ഒരു സ്ഥലത്ത് നിന്ന് ഒരു വിവാഹം ശരിയായത് നല്ല പഠിച്ച കുട്ടിയാണ് അത്യാവശ്യ കാണാനും കൊള്ളാം…

അത്ഭുതമായിരുന്നു ആ കുട്ടിക്ക് എങ്ങനെയാണ് എന്നെ ഇഷ്ടപ്പെട്ടത് എന്നോർത്ത്….

ഇതിനേക്കാളും മോശപ്പെട്ട വീടുകളിലൊക്കെ ചെന്നിട്ടും അവരാരും സമ്മതിച്ചില്ല ആയിരുന്നു..

എല്ലാവർക്കും പ്രശ്നമായി പറയുന്നത് തന്റെ പത്താം ക്ലാസ് എന്ന വിദ്യാഭ്യാസമായിരുന്നു എല്ലാ പെൺകുട്ടികളും നന്നായി പഠിച്ചവരാണ് അവർ അതുപോലെ പഠിച്ച ആളുകളിൽ നിന്ന് മാത്രമാണ് വിവാഹം നോക്കുന്നുണ്ടായിരുന്നുള്ളൂ….

നിന്റെ യോഗം ഇതാണ് അത് അവിടെ എത്തിയപ്പോൾ എല്ലാം തട്ടി തിരിഞ്ഞ് ശരിയായതാവും എന്ന് പറഞ്ഞ് അമ്മ ആശ്വസിപ്പിച്ചു…..

അങ്ങനെ തന്നെ ഞാനും വിശ്വസിച്ചു എനിക്കായി പിറന്നവൾ അവളുടെ അരികിൽ എത്തിപ്പെടുന്നത് ആയിരിക്കാം ഇത്രയും കാലം ഒരു വിവാഹാലോചനകളും ശരിയാകാതെ ഇരുന്നത്….

പിന്നെയങ്ങോട്ട് എന്തൊക്കെ വേണം എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന അവൾക്കായി ഞാൻ പലതും ഒരുക്കി വെച്ചു….

വീട് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി വീട് മൊത്തം മൂടി പിടിപ്പിച്ചു അവൾക്ക് ജോലി ചെയ്യാൻ ബുദ്ധിമുട്ടാവുമോ എന്ന് കരുതി വീട്ടിൽ എല്ലാം വാങ്ങിച്ചു വെച്ചു…

ഇനി ഞാൻ ജോലിക്ക് പോകുമ്പോൾ ഒറ്റക്ക് മുറിയിലിരുന്ന് ബോറടിക്കേണ്ട എന്ന് കരുതി മുറിയിലേക്ക് മാത്രമായി ഒരു ടിവിയും..

അപ്പോഴും എല്ലാവരും എന്നോട് പറഞ്ഞിരുന്നു ഇങ്ങനെ അവളെ എടുത്ത് തലയിൽ കേറ്റി വയ്ക്കേണ്ട ആദ്യം തന്നെ നീ അനുഭവിക്കും എന്ന്..

പറഞ്ഞവരോട് എനിക്ക് ദേഷ്യമാണ് തോന്നിയത്.. എന്നെ കണ്ട് ഇഷ്ടപ്പെട്ടാണ് അവൾ വരുന്നത് അതുകൊണ്ടുതന്നെ അവൾക്ക് എന്നെ കൊണ്ടാവുന്ന വിധത്തിൽ എല്ലാം ഒരുക്കണമെന്ന് ഞാൻ കരുതി….

പക്ഷേ എന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റി എന്ന് ഞങ്ങളുടെ വിവാഹ ശേഷമാണ് മനസ്സിലായത്….

എന്നെ കണ്ട് ഇഷ്ടപ്പെട്ടാണ് അവർ വിവാഹത്തിന് സമ്മതിച്ചത് എന്നായിരുന്നു എന്റെ വിചാരം…..

അവളുടെ ചേട്ടൻ, അന്യ മതത്തിൽപ്പെട്ട ഒരു പെണ്ണിനേയും വിവാഹം കഴിച്ചിട്ട് കുറെ നാളായിരുന്നു അവളെ വീട്ടിലേക്ക് കൊണ്ടുവന്നാൽ അനിയത്തിക്ക് കല്യാണം ഒന്നും ശരിയാവില്ല എന്ന്

ഭയപ്പെട്ട് അവർ കിട്ടിയ ഒരു കല്യാണത്തിന് സമ്മതം മൂളിയതാണ് ഒരുപാടൊന്നും ചിന്തിച്ചില്ലായിരുന്നു…

ഒരുപക്ഷേ അച്ഛനും അമ്മയും കൂടി അവളെയും പറഞ്ഞ് ഭയപ്പെടുത്തിയത് കൊണ്ടാവാം അവളും ഈ വിവാഹത്തിന് സമ്മതിച്ചത് കാരണം ഞങ്ങൾ തമ്മിൽ അന്തരങ്ങൾ ഏറെയായിരുന്നു പ്രായം പോലും നല്ല വ്യത്യാസം ഉണ്ടായിരുന്നു….

വിവാഹം കഴിഞ്ഞ് ഒന്ന് രണ്ടുമാസം വലിയ കുഴപ്പമില്ലാതെ പോയി. അത് കഴിഞ്ഞ് എന്റെ പഴഞ്ചൻ രീതികളോട് അവൾക്ക് പൊരുത്തപ്പെടാൻ കഴിയില്ല എന്ന്

എനിക്ക് ബോധ്യമായിരുന്നു എന്റെ കഴിവിന്റെ പരമാവധി അവൾക്കായി ഞാൻ മാറിക്കൊണ്ടിരുന്നു….

അവളുടെ കൂടെ പോകുമ്പോൾ ജീൻസ് ഇടണം… നല്ല ബൈക്ക് വേണം എന്നെല്ലാം പറഞ്ഞ് അവൾ ശാഠ്യം പിടിച്ചു…

ഒരു ബൈക്ക് പോലും ഓടിക്കാൻ അറിയില്ല എന്ന് പറഞ്ഞ് ഒരുപാട് അവളെന്നെ കളിയാക്കി…
അവൾക്ക് വേണ്ടിയാണ് അത് ഓടിക്കാൻ പഠിച്ചത് പോലും….

അവൾക്കിഷ്ടപ്പെട്ട വിഭവങ്ങൾ എനിക്ക് ഇഷ്ടമല്ലെങ്കിൽ കൂടി തിന്ന ശീലിച്ചു….മാറുന്ന ട്രെൻഡിന് അനുസരിച്ചുള്ള ഡ്രസ്സുകളും വിലകൂടിയ മൊബൈൽ ഫോണുകളും ഒക്കെ അവൾ എന്നെക്കൊണ്ട് മേടിപ്പിച്ചു….

പലപ്പോഴും എന്നെക്കൊണ്ട് കൂട്ടിയാൽ കൂടുന്നു ഉണ്ടായിരുന്നില്ല കടം വാങ്ങിയും ഞാൻ അവളുടെ ആവശ്യങ്ങളെല്ലാം നിവർത്തിച്ചു കൊടുത്തു…

പലപ്പോഴും അമ്മ പറയുന്നുണ്ടായിരുന്നു നിലത്ത് നിൽക്കടാ മോനെ എന്ന് പക്ഷേ അതൊന്നും കേൾക്കാതെ ഞാൻ അവൾക്ക് വേണ്ടി മാത്രം ജീവിച്ചു ബാക്കിയുള്ളവരെ ആരെയും അന്നെനിക്ക് കാണാൻ ഉണ്ടായിരുന്നില്ല…

അവൾ എന്ത് ആഗ്രഹം പറഞ്ഞാലും അതെല്ലാം നടത്തിക്കൊടുത്തു എന്നെക്കൊണ്ട് ആവുന്ന പോലെ അവളെ ഞാൻ ഒരു രാജകുമാരിയെ പോലെ നടത്തി…

അവൾക്കുവേണ്ടി എന്റെ കുടുംബക്കാരോടെല്ലാം ഞാൻ പടവെട്ടി അവരെല്ലാം അവളുടെ സ്വഭാവത്തെപ്പറ്റി എന്നോട് പറഞ്ഞു മനസ്സിലാക്കി തരാൻ ശ്രമിക്കുന്നുണ്ടായിരുന്നു….

അവൾ നിന്നെ കുരങ്ങ് കളിപ്പിക്കുകയാണ് എന്ന്…പക്ഷേ അവൾ എന്ന മായിക ലോകത്ത് മയങ്ങി നിന്നിരുന്ന എന്നെ ആർക്കും അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയുമായിരുന്നില്ല…

പക്ഷേ ഞാൻ എത്ര ശ്രമിച്ചിട്ടും അവളുടെ സങ്കല്പത്തിലുള്ള ഒരു ഭർത്താവ് ആവാൻ എനിക്ക് കഴിയുന്നില്ലായിരുന്നു….

അവളുടെ ആൺ കൂട്ടുകാർ അവളെ വിളിക്കുമ്പോൾ ഞാൻ കാണിക്കുന്ന അസഹിഷ്ണുത… അവളുടെ ഇഷ്ടപ്രകാരം തോന്നിയ സമയത്തൊക്കെ പുറത്തേക്ക് ഇറങ്ങുന്നത് തടയുന്നതും ഒക്കെ അവൾക്ക് വലിയ വലിയ പ്രശ്നങ്ങൾ ആയി മാറി

എങ്കിലും ഞാൻ പരമാവധി ശ്രമിച്ചു എനിക്ക് അവളെ ജീവനായിരുന്നു പക്ഷേ ഒന്നും ശരിയായില്ല ഇറങ്ങി പോവുക തന്നെ ചെയ്തു….

അപ്പോഴാണ് തിരിച്ചറിവ് കിട്ടുന്നത് ഞാൻ ഇത്രയും നാൾ വിഡ്ഢി വേഷം കെട്ടുകയായിരുന്നു എന്ന് എത്രതന്നെ ഏച്ചുകെട്ടിയാലും ഈ ബന്ധം മുഴച്ചിരിക്കും എന്ന്….

വിവാഹബന്ധം വേർപിരിയാനായി കേസ് ആദ്യം കൊടുത്തത് അവൾ തന്നെയായിരുന്നു അതിന് അവൾ പറഞ്ഞ ഓരോ കാരണങ്ങൾ കേട്ട് ഞാൻ ഞെട്ടിപ്പോയി

വീട്ടിൽ അവൾക്ക് ഒരു ഉപദ്രവം പോലും ചെയ്യാതിരുന്ന എന്റെ അമ്മയെ പോലും അവൾ വെറുതെ വിട്ടില്ല പീഡിപ്പിച്ചു എന്നു പറഞ്ഞു അവരെ പോലും അവൾ കോടതി കയറ്റി…

എന്റെ വകയിൽ അവരുമായി ഒരു ഒത്തുതീർപ്പിന് ശ്രമിച്ചു… ഒടുവിൽ രണ്ടുപേരും കൂടി മ്യൂച്ചലായി വിവാഹബന്ധം വേർപ്പെടുത്താം എന്ന് തീരുമാനിച്ചു…

ഓടിച്ചെന്നാൽ എടുത്തുതരാൻ പറ്റുന്ന ഒന്നല്ലല്ലോ ഡിവോഴ്സ് അതിന് ഒരുപാട് കടമ്പകൾ ഉണ്ടല്ലോ…

അതുവരേക്കും രണ്ടു പേർക്കും കാത്തിരിക്കണം… അതുകഴിഞ്ഞാൽ എനിക്ക് എന്റെ വഴി അവൾക്ക് അവളുടെയും…

ആദ്യമൊക്കെ ഒരുപാട് വിഷമമായിരുന്നു അവൾ എന്നിൽ നിന്നും അകന്നുപോകുന്നത് പക്ഷേ ഇപ്പോൾ ഞാൻ സ്വയം പഠിച്ചുകഴിഞ്ഞു, ചേരേണ്ടത് തമ്മിലെ ചേരാവൂ എന്ന്….

ഒന്ന് ഓർത്ത് മാത്രമാണ് ഇപ്പോഴും എന്റെ വിഷമം അവൾക്ക് വേണ്ടി ഞാൻ കെട്ടി ആടിയ വിഡ്ഢി വേഷങ്ങൾ ഓർത്ത്…

ആര് എന്തൊക്കെ ജീവിതത്തിൽ വന്നാലും നമ്മൾ നമ്മളായിട്ട് ഇരിക്കാൻ ശ്രമിക്കണം എന്ന് വലിയൊരു പാഠമാണ് ഞാൻ അവിടെ പഠിച്ചത്….

Leave a Reply

Your email address will not be published. Required fields are marked *