വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ അയാളുടെ രതിവൈ കൃതങ്ങൾ അതിരു കിടക്കുന്നവയായിരുന്നു. ആവശ്യമില്ലാത്ത സിഡികൾ

(രചന: മഴമുകിൽ)

വിവാഹം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോൾ വൃന്ദ സ്വന്തം വീട്ടിലേക്ക് തന്നെ തിരികെ പോന്നു.

വിവാഹം കഴിച്ചു വിട്ട പെണ്ണ് രണ്ടാഴ്ച കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അതിന്റേതായ മുറുമുറുപ്പുകൾ അയൽക്കാരിൽ നിന്നും സ്വന്തക്കാരിൽ നിന്നും വീട്ടുകാരിൽ നിന്നുമൊക്കെ കേൾക്കാൻ തുടങ്ങി.

ഇത്രയും പാടുപെട്ടാണ് അച്ഛൻ നിന്നെ വിവാഹം കഴിപ്പിച്ചയച്ചത്. എന്നിട്ട് രണ്ടാഴ്ച പോലും തികയും മുമ്പ് നീ ഇങ്ങനെ തിരികെ വന്നിരുന്നാൽ. നിനക്കെന്തുപറ്റി മോളെ എന്തെങ്കിലും ഒന്നു പറയൂ .

എനിക്ക് ആദ്യം കുറച്ചു മനസ്സമാധാനം വേണം അതിനുശേഷം ഞാൻ എല്ലാ കാര്യങ്ങളും അമ്മയോട് പറയാം.

അവൾ കിടക്കുന്നത് കണ്ടു സരോജിനിയമ്മ പുറത്തേക്ക് ഇറങ്ങി. അവരെയും പ്രതീക്ഷിച്ചതുപോലെ സഹദേവൻ പുറത്തുണ്ടായിരുന്നു..

എന്താടി എന്താണ് കാര്യം എന്ന് അവൾ പറഞ്ഞോ.

ഞാൻ ഒന്ന് രണ്ട് തവണ ചോദിച്ചിട്ടും അവൾ ഒന്നും വിട്ടു പറയുന്നില്ല. അവൾക്ക് മനസ്സമാധാനം വേണം അത് കഴിഞ്ഞതിനുശേഷം അവൾ പറയാമെന്ന് പറയുന്നു.

അവൾക്കു മനസ്സമാധാനം വേണമെന്ന് പറയുമ്പോൾ ബാക്കിയുള്ളവരുടെ സമാധാനമാണ് പോയത്.

നിങ്ങൾ എന്തായാലും അവിടെ പോയിരിക്ക് സാവധാനം ചോദിച്ചു മനസ്സിലാക്കാം..

പുറത്തേക്കിറങ്ങി നടക്കാൻ വയ്യ. വരുൺ ചാടിതുള്ളി വീടിനകത്തേക്ക് വന്നു.

പുറത്തിറങ്ങി ആളുകളുടെ മുഖത്ത് നോക്കാൻ വയ്യ.വിവാഹം കഴിപ്പിച്ചയച്ച പെണ്ണ് രണ്ടാഴ്ച തികക്കും മുമ്പ് തിരികെ വന്നിരിക്കുന്നതിന്റെ കാരണം ചോദിച്ച് കൂട്ടുകാർ കളിയാക്കുന്നു എന്നെ…

അമ്മയും അച്ഛനും കൂടി പുന്നാരിച്ചാണ് പെണ്ണിനെ ഇങ്ങനെ ആക്കിയത്. അവൾക്ക് അവിടെ എന്തിന്റെ പ്രശ്നമുണ്ടെന്ന് രണ്ടുപേരും ചോദിച്ചോ..

വരുൺ ശബ്ദം ഉയർത്തിയപ്പോൾ അച്ഛനും അമ്മയും നിസ്സഹായതയോടെ നോക്കി ….

ഞങ്ങൾ ചോദിച്ചിട്ട് അവൾ ഒന്നും പറയുന്നില്ല. അവൾക്ക് അല്പം മനസ്സമാധാനം വേണം അതിനു ശേഷം പറയാം എന്ന് പറയുന്നു…

അതും കേട്ടുകൊണ്ട് നിങ്ങൾ വെറുതെയിരിക്കുന്നു അല്ലെ.

ഞങ്ങൾ പിന്നെന്തു ചെയ്യണം.അവളൊരു പ്രയപൂർത്തിയായ പെങ്കൊച്ചല്ലേ.. അടിക്കാനും പിടിക്കാനും ഒന്നും പറ്റില്ല. ആ പ്രായം കഴിഞ്ഞു.

എന്നുപറഞ്ഞു പുറത്തിറങ്ങി നടക്കണ്ടേ.

ഞാൻ അവളെയൊന്നു കാണട്ടെ…. വരുൺ ചവിട്ടി തുള്ളി അകത്തേക്ക് പോയി.

റൂം അടച്ചിട്ടിരിക്കുന്നത് കാരണം.. വരുൺ റൂമിനു പുറത്തു നിന്നു.

ശ്വാസം ആഞ്ഞുവലിച്ചു അയാൾ ഡോറിൽ തട്ടി.

അഞ്ചു മിനിറ്റ് കഴിഞ്ഞു വൃദ്ധ വന്നു വാതിൽ തുറന്നു…..

വാതിലിനു മുൻപിൽ നിൽക്കുന്ന ആളെ കണ്ടു കണ്ണ് മിഴിഞ്ഞു.

ഏട്ടൻ എന്ത ഈ നേരത്തു……

എനിക്കെന്താ ഈ നേരത്തു വന്നാൽ.. കതകു തള്ളി തുറന്നു വരുൺ അകത്തു കയറി..

എന്താ നിന്റെ ഉദ്ദേശം….

മനസിലായില്ല ഏട്ടാ…

ഇവിടെ വന്നിങ്ങനെ നിൽക്കുന്നതിന്റെ ഉദ്ദേശം എന്താണന്നു ചോദിച്ചത്….

അത്… അത് പിന്നെ… പ്രതേകിച്ചു…

ഒന്നുമില്ലെന്ന് കള്ളം പറയേണ്ട വൃന്ദ… കാര്യം എന്താണെന്നു പറ…..

അത് എനിക്ക് അയാളോടോപ്പം ജീവിക്കേണ്ട… ഏട്ടാ…..

പൊട്ടികരച്ചിലോടെ മുഖം പൊത്തി കരഞ്ഞു… എന്നെ നിർബന്ധിച്ചു അയക്കല്ലേ ഏട്ടാ… എനിക്കയാളെ പേടിയാണ്..ഞാൻ പോകില്ല…..
വരുന്നിന്റെ കാൽക്കലേക്കു ഊർന്നു വീണു പോയി അവൾ..

അവൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

എന്താ മോളെ നിനക്കെന്താ പറ്റിയത്.

എന്നോടൊന്നും ചോദിക്കല്ലേ ഏട്ടാ… എനിക്ക് പറയാൻ കഴിയില്ല.

അവൾ ബെഡിലേക്ക് വീണു.

വരുൺ അൽപനേരം നോക്കി നിന്നു അതിനു ശേഷം പുറത്തേക്കു പോയി.

എന്തായെടാ അവളെന്തെങ്കിലും പറഞ്ഞോ..

വരുൺ വരുന്നത് കാത്തിരുന്ന അച്ഛനും അമ്മയും വേവലാതിയോട് കൂടി അവനോട് ചോദിച്ചു…

ഇല്ല അമ്മേ അവൾ എന്നോടൊന്നും പറഞ്ഞില്ല. ഭയങ്കര കരച്ചിലാണ് എനിക്ക് അങ്ങോട്ടൊന്നും ചോദിക്കാൻ കഴിയുന്നില്ല. എന്തായാലും ഞാൻ വീട്ടിൽ പോയി ലക്ഷ്മിയെ കൂട്ടി വരാം ലക്ഷ്മി അവളോട് ഒന്ന് സംസാരിക്കട്ടെ.

അതും പറഞ്ഞ് വരുൺ പുറത്തേക്ക് ഇറങ്ങിപ്പോയി….

വൈകുന്നേരം 7 മണിയോടുകൂടി വരുണും ലക്ഷ്മിയും വീട്ടിലെത്തി. വന്ന പാടെ ലക്ഷ്മി നേരെ വൃന്ദയുടെ മുറിയിലേക്ക് പോയി.

ലക്ഷ്മി ചെല്ലുമ്പോൾ വൃന്ദ ബെഡിൽ കിടക്കുകയായിരുന്നു. അവൾ മുറിയിൽ കയറിയതും അടുത്ത് ചെന്നിരുന്നതും ഒന്നും ലക്ഷ്മി അറിഞ്ഞതേയില്ല.

ലക്ഷ്മി അവളുടെ തോളിൽ തട്ടി വിളിച്ചു.

എന്താ മോളെ എന്താ നിനക്കുപറ്റിയത്…

ലക്ഷ്മിയെ കണ്ടതും വൃന്ദ ബെഡിൽ നിന്നും എഴുന്നേറ്റു അവളെ കെട്ടിപ്പിടിച്ചു…

ലക്ഷ്മി അവളെ ആശ്വസിപ്പിക്കാൻ എന്നവണ്ണം തോളിൽ തട്ടി സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

വൃന്ദയുടെ കരച്ചിൽ ഒന്ന് അടങ്ങിയതും ലക്ഷ്മി അവളെ നേരെ ഇരുത്തി…

എന്താ മോളെ നിന്റെ പ്രശ്നം… ഏട്ടത്തിയോട് പറയു….

ലക്ഷ്മിയും വൃന്ദയു നല്ലകൂട്ടുകാരാണ്. എന്തുണ്ടെങ്കിലും പരസ്പരം പറയുന്ന നല്ല സൗഹൃദം… വിവാഹം കഴിഞ്ഞു വന്ന നാൾ മുതൽ അങ്ങനെ ആണ്.

എന്താ മോളെ… എന്തുണ്ടെങ്കിലും ഏട്ടത്തിയോട് പറയൂ..

എനിക്ക് പറ്റില്ല ഏട്ടത്തി. അയാളോടൊപ്പം ജീവിക്കാൻ കഴിയില്ല..

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ അയാളുടെ രതിവൈ കൃതങ്ങൾ അതിരു കിടക്കുന്നവയായിരുന്നു. ആവശ്യമില്ലാത്ത സിഡികൾ ഒക്കെ ഇട്ട് അതിൽ കാണുന്നതുപോലെയൊക്കെ ചെയ്യാൻ പറയും.

അവൾ എഴുന്നേറ്റ് ചെന്ന് ഡോർ ചാരി കുറ്റിയിട്ടു.

ഇട്ടിരുന്ന ചുരിദാറിന്റെ ടോപ്പ് ഉയർത്തി കാണിച്ചു.. മാറിടങ്ങളിലും വയറിലും എല്ലാം സിഗരറ്റ് കുറ്റി കൊണ്ട് മുറിവേൽപ്പിച്ച പാടുകൾ…

ഇനിയും എനിക്ക് അയാളെ സഹിക്കാൻ കഴിയില്ല. ദിവസങ്ങളോളം നീണ്ടുനിന്ന ക്രൂര പീഡനത്തിന്റെ കഥകൾ കേട്ടപ്പോൾ ലക്ഷ്മി തറഞ്ഞിരുന്നു പോയി.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ തന്നെ ഇത്രയും പീഡനങ്ങൾക്ക് നീ ഇരയായോ… ഇത്രയും ക്രൂരനായിരുന്നോ ഇയാൾ..

പലതവണ ആത്മഹത്യ ചെയ്യാൻ തോന്നിയതാണ് ഏട്ടത്തി പക്ഷേ അമ്മയുടെയും അച്ഛന്റെയും ചേട്ടന്റെയും മുഖം ഓർത്തപ്പോൾ അതിന് കഴിഞ്ഞില്ല…

ഭക്ഷണം പോലും കഴിക്കാൻ ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുവാനുള്ള സ്വാതന്ത്ര്യം എനിക്ക് ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും വരെ എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. കെട്ടിലമ്മ കട്ടിലിൽ നിന്നും താഴെ ഇറങ്ങില്ല എന്ന് പറഞ്ഞു….

അപ്പോഴൊക്കെ രണ്ടു കൈകളും പിന്നിലേക്ക് പിന്നെ കെട്ടി ഒന്ന് അനങ്ങാൻ പോലും കഴിയാത്ത വിധം വായിക്കുള്ളിൽ തുണിയും കയറ്റി… ഒന്ന് നിലവിളിക്കാൻ പോലും ആകാതെ ഞാൻ പിടയുകയായിരുന്നു..

ഇതിൽ കൂടുതൽ സഹിക്കാൻ എനിക്ക് കഴിയില്ല ഏട്ടത്തി അതുകൊണ്ടാണ് ഇറങ്ങിപ്പോന്നത്… എന്നെ ഇനി അവിടേക്ക് പോകാൻ നിർബന്ധിക്കല്ലേ ചേട്ടത്തി അതിലും ഭേദം ഞാൻ മരിക്കുന്നതാണ്.

നിറഞ്ഞൊന്ന് കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ലക്ഷ്മി റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരുണിന്റെ അടുത്തേക്ക് ചെന്നു..

വൃന്ദ പറഞ്ഞ കാര്യങ്ങളും അവൾ കണ്ട കാര്യങ്ങളും എല്ലാം തന്നെ വരുണിനെ വിശദമായി ധരിപ്പിച്ചു..

സഹിക്കാൻ കഴിയില്ല അവളുടെ അവസ്ഥ. ആ പാവത്തിനെ ഇനിയും അവിടേക്ക് വിടരുത് എങ്കിൽ പിന്നെ അവൾ ജീവിതം അവസാനിക്കും. ഒരു മാനസിക രോഗിയോടൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം വീട്ടിൽ കഴിയുന്നതാണ്…

എന്റെ കൈകൾ തരിക്കുന്നു ലക്ഷ്മി അവനു രണ്ടു കൊടുക്കാൻ.. അതൊന്നും ഇപ്പോൾ വേണ്ട തൽക്കാലം നമുക്ക് ഡിവോഴ്സ് പെറ്റീഷൻ മൂവ് ചെയ്യാം…

നിയമപരമായി തന്നെ നമുക്ക് അവനെ നേരിടാം..

അച്ഛനെയും അമ്മയെയും ലക്ഷ്മി കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി എല്ലാവർക്കും വൃന്ദയോട് അനുകമ്പേ തോന്നി..

ചൂന്നു നോക്കി തിരഞ്ഞെടുക്കാൻ കഴിയില്ലല്ലോ മോളെ തെറ്റ് പറ്റി പോയി.

കോടതി വിശദമായി തന്നെ കേസ് പ ടിച്ചു.. വൃന്ദയ്ക്ക് വിവാഹമോചനം നൽകി.. വരുണിനെ അർഹമായ ശിക്ഷയും നൽകാൻ കഴിഞ്ഞു.

ഒരു വിവാഹത്തേക്കാൾ അവൾക്ക് ആവശ്യം നല്ലൊരു ജോലിയാണ് അച്ഛാ അതുകൊണ്ട് അവൾ പഠിക്കട്ടെ.

ജീവിതത്തിലേക്ക് മറ്റൊരാൾ ആവശ്യമാണെന്ന് തോന്നുമ്പോൾ ഇനി അതിനെക്കുറിച്ച് ചിന്തിക്കാം… അതുവരെ ഒന്നിന്റെ പേരിലും അവളെ ശല്യപ്പെടുത്തേണ്ട.

ഇല്ല മോനെ ഇത്രയും ഒക്കെ അനുഭവിച്ചിട്ടും അവൾക്ക് അച്ഛന്റെയും അമ്മയുടെയും അടുത്ത് തിരികെ വരാൻ തോന്നിയല്ലോ ബുദ്ധിമോശം ഒന്നും കാണിക്കാതെ ഇവിടെത്തന്നെ വരാൻ അവൾക്ക് തോന്നിയല്ലോ അതുമതി.

ഞങ്ങടെ മോൾ എത്ര കാലം വേണമെങ്കിലും ഇവിടെ നിൽക്കട്ടെ അവൾ ഞങ്ങൾക്ക് ഒരു ഭാരം അല്ല. അവളുടെ കാര്യങ്ങൾ തീരുമാനിക്കാനുള്ള കഴിവും പ്രാപ്തിയും അവൾക്കുണ്ട്…

ഇനി അവൾ തീരുമാനിക്കട്ടെ….

Leave a Reply

Your email address will not be published. Required fields are marked *