പകരം – ( ഒരു അമ്മയുടെ നൊമ്പരം )
രചന: Kannan Saju
” മിണ്ടരുത് നീ… ഇല്ലെങ്കിൽ പത്തു വയസുള്ള നിന്റെ ഈ പെൺകൊച്ചിനേം കൂടി വിറ്റു നീ കാശുണ്ടാക്കുവാന്നും പറഞ്ഞു അതും കൂടി ചേർത്തു ഞാൻ FIR എഴുതും. ”
ci ഷമീമിന്റെ വാക്കുകൾ സ്റ്റേഷനിൽ മുഴങ്ങി…. ഷെറീന നിശ്ശബ്ദയായി…..അയ്യാൾ ഒരു വനിതാ പൊലീസിന് നേരെ നോക്കി.
അവൾ ഷെറീനയെ വലിച്ചിഴച്ചു സെല്ലിലേക്കു കൊണ്ടു പോയി….മറ്റൊരിടം.വാതിലിൽ ആഞ്ഞു തട്ടുന്ന ശബ്ദം കേട്ടു വാതിൽ തുറക്കുന്ന വിജയ്.” നീ എന്നാ വിളിച്ചിട്ടു ഫോൺ എടുക്കാത്തെ ?? ”
മീര കലിയോടെ ചോദിച്ചു” അതറിയാനാണോ ഈ വെളുപ്പാൻ കാലത്തു നിന്നെ ഇങ്ങോട് കെട്ടിയെടുത്തത് ??? ”
വിജയ് വീണ്ടും കട്ടിലിലേക്ക് പോയി കിടന്നു.” വിജയ്.. ഇത് കഷ്ടമാണ്… നീ എന്തെങ്കിലും ഒന്ന് ചെയ്യ്… പ്ലീസ് ”
” ഞാൻ മൂത്രം ഒഴിച്ചാൽ മതിയോ ?? “മീര ദേഷ്യം കടിച്ചമർത്തി അവനെ നോക്കി…” എന്താടാ ഇങ്ങനെ കണ്ണി ചോരയില്ലാതെ…. കഷ്ടം.. ഒന്നും ഇല്ലേലും ആരെയെങ്കിലും വിളിക്കാൻ ഉണ്ടോന്നു ചോദിച്ചപ്പോ അവര് നിന്നെ അല്ലേ വിളിച്ചേ ? “” അയിന് ??? “” വിജയ്.. പ്ലീസ്… “അവൻ കട്ടിലിൽ എണീറ്റിരുന്നു….
” എന്താണ് ഞാനും അവരുമായിട്ടുള്ള ബന്ധം ??? ഏഹ്… ? എന്റെ ചേട്ടായിനെ അവര് കല്ല്യാണം കഴിച്ചു.. അവര് കാരണം എന്ന് എന്റെ ചേട്ടായി ആത്മഹത്യ ചെയ്തോ അന്ന് അവരുമായുള്ള ബന്ധം ഞാൻ അവസാനിപ്പിച്ചു ”
മീര വിജയുടെ അരികിൽ വന്നിരുന്നു…” വിജയ്… അതെന്തും ആവട്ടെ.. അവരൊരു സ്ത്രീയല്ലേ… പിന്നെ ഇത്ര നാളായിട്ടും അവര് സ്വന്തം വീട്ടിലേക്കു പോവാനോ മറ്റൊരു വിവാഹം കഴിക്കാനോ ശ്രമിച്ചിട്ടില്ല.. അവർക്കിടയിൽ
ഉണ്ടായിരുന്ന പ്രശ്നം എന്താണെന്നു പോലും നമുക്കാർക്കും അറിയില്ല… വീട്ടുകാര് വന്നു വിളിച്ചിട്ടും പോവാതിരുന്നത് എന്തുകൊണ്ടാവും ? “വിജയ് അസ്വസ്ഥനായി….
” അവരുടെ വീട്ടുകാര് വന്നിറക്കി കോളും… എനിക്ക് വയ്യ അവർക്കു വേണ്ടി പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങാൻ ഒന്നും ”
” അവരൊന്നും വരില്ല വിജയ് ! ഞാൻ അവരെ എല്ലാം വിളിച്ചിട്ടാണ് ഇങ്ങോട്ട് വന്നത് ”
” എന്തെ… വീട്ടുകാര് വിളിച്ചിട്ടു പോവാത്തതിന്റെ ദേഷ്യം ആവും… അതൊക്കെ ആരും ഇറക്കാനില്ലെന്നു അറിയുമ്പോൾ തനിയെ വന്നു ഇറക്കിക്കോളും ”
മീര അവനെ കണ്ണുരുട്ടി നോക്കി…” അങ്ങനെ ആരും വരാൻ പോവുന്നില്ല വിജയ്… കാരണം ഈ കേസ് വേശ്യാ വൃത്തിയാണ്… ”
ഞെട്ടലോടെ വിജയ് അവളെ നോക്കി” എന്നാന്നു ?? “മീര അവന്റെ കണ്ണുകളിലേക്കു നോക്കി
” വീട്ടിൽ ശരീരം വിറ്റു ജീവിച്ചതിനാണ് പോലീസ് അവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്… സ്റ്റേഷനിൽ നിന്നും കിട്ടിയ വിവരം വെച്ചു കുഞ്ഞിനേയും കച്ചവടം നടത്തിയതായി കൂടി എഴുതി ചേർക്കാൻ പ്ലാൻ ഉണ്ടെന്നാണ് അറിഞ്ഞത് ”
” എന്തിനു ?? ആർക്കു വേണ്ടി ?? “” എനിക്കെങ്ങനെ അറിയാം ? നിന്റെ അല്ലേ ഏടത്തി? “വിജയ് അസ്വസ്ഥനായി
” അന്ന് വീട്ടിൽ നിന്നും ഇറങ്ങി പോന്നതിൽ പിന്നെ നീ അവരെ തിരിഞ്ഞു നോക്കിയിട്ടുണ്ടോ? അവിടെ അവര് ഭക്ഷണം കഴിക്കുന്നുണ്ടോ ഉടുക്കാൻ തുണി ഉണ്ടോ എന്തെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ??? അവരെ വിട്.. നിന്റെ ഏട്ടന്റ ചോര അല്ലേ മിന്നു… ? ”
വിജയ് കട്ടിലിൽ നിന്നും എഴുന്നേറ്റു…. താടി ചൊറിഞ്ഞു കൊണ്ടു തലങ്ങും വിലങ്ങും നടന്നു..” കുടുംബം ആയിട്ട് ജീവിക്കുന്ന പെണ്ണുങ്ങൾക്കേ സ്വസ്ഥമായി ജീവിക്കാൻ പറ്റുന്നില്ല വിജയ്… ഇതിപ്പോ വിധവയും കൂടി ആവുമ്പൊ, അതും ചോദിക്കാനും പറയാനും ആരും ഇല്ലാത്ത പെണ്ണ്… എത്ര ബുദ്ധിമുട്ടായിരിക്കും നമ്മുടെ സമൂഹത്തെ നേരിടാൻ ? ”
സ്റ്റേഷനിൽ.” എന്തായി??? “കൈ കഴുകി കൊണ്ടിരുന്ന വനിതാ പോലീസിനോട് ഷമീം ചോദിച്ചു…
” അടുത്തൊന്നും ഒന്നും ചെയ്തതായി തോന്നുന്നില്ല… വൈദ്യ പരിശോധനയിൽ നീക്കാനുള്ള സാധ്യത കുറവാണു…. “ഷമീം ആലോചിച്ചു….
” നീ ബാക്കി ഉള്ളവരെ ഒക്കെ ഒന്ന് പെട്രോളിങ്ങിനും മറ്റും ആയിട്ട് പറഞ്ഞു വിട്… ബക്കിലെ cctv വർക്കിങ് അല്ലല്ലോ? “” അല്ല “” ഉം… പിന്നിലേക്ക് ആരെയും വിടേണ്ട ”
” സർ… ഭൂഷൺ സാറിനോട് ഒന്ന് ചോദിച്ചിട്ട് പോരെ ? ആളുകളുടെ ഇടയിൽ അവരെ കുറിച്ചൊരു മോശം ഇമേജ് ഉണ്ടാവണം അത്രല്ലേ അദ്ദേഹം പറഞ്ഞിട്ടുള്ളു ”
” ഈയിടെയായി താനിത്തിരി പൊസ്സസ്സീവ് ആവുന്നുണ്ടോ എന്നൊരു സംശയം “” ഏയ്.. ഞാൻ പറഞ്ഞെന്നെ ഉളളൂ.. സാറിന്റെ ഇഷ്ടം പോലെ ”
” ആ പിന്നെ.. ആ കൊച്ചിന് വല്ലോം വാങ്ങിച്ചു കൊടുക്ക്… അത് പട്ടിണി കിടന്നു ചാവണ്ട ”
” ഉം “നേരം വെളുത്തു.പുറത്തു കാത്തിരുന്ന വിജയ് നെയും മീരയെയും അകത്തേക്ക് വിളിപ്പിച്ചു…
” കേസൊന്നും എടുത്തിട്ടില്ല.. നാട്ടുകാരുടെ പരാതി കാരണം ഞങ്ങൾ ഒന്ന് ചെന്നു.. അത്രമാത്രം.. ഇനി എങ്കിലും ഇവരോട് ഈ ബിസിനസ് ഒക്കെ നിർത്തി മര്യാദക്ക് ജീവിക്കാൻ പറ.. ഒന്നുല്ലേലും ഒരു പെങ്കോച്ചുള്ളതല്ലേ ”
വിജയ് അവളെ നോക്കി…. അവൾ ബെഞ്ചിലിരുന്നു വിജയ്യെയും നോക്കുന്നുണ്ടായിരുന്നു… മിന്നു അവനെ നേരിട്ട് കണ്ട ഓർമ അവൾക്കില്ല…
വിജയ് എന്തെങ്കിലും പറയും മുന്നേ മീര അവന്റെ കൈകളിൽ മുറുക്കെ പിടിച്ചു.. എന്തൊക്കെ പ്രകോപനങ്ങൾ ഉണ്ടായാലും ഇതിനു പിന്നിൽ ആരെന്നറിയാതെ എടുത്തു ചാടരുതെന്നു മീര മുന്നറിയിപ്പ് നൽകിയിരുന്നു.
വനിതാ പോലീസ് ഷെറീനയെ താങ്ങി പിടിച്ചു കൊണ്ടു വന്നു….അവൾ വിജയ്യുടെ മുഖത്തേക്ക് നോക്കി….
ചോര ഉണങ്ങി പിടിച്ച ചുണ്ടുകളും കവിളിൽ കയ്യുടെ പാടുകളും ഉണ്ടായിരുന്നു….
മീര വിജയ്യുടെ കയ്യിലെ പിടുത്തം മുറുക്കി…കാറിൽ അവർ വീടിനു മുന്നിൽ വന്നിറങ്ങി.
ഏട്ടൻ മരിച്ചതിൽ പിന്നെ ആദ്യമായാണ് അവൻ അവിടേക്കു വരുന്നത്…കാറിൽ നിന്നും ഇറങ്ങുമ്പോഴും മിന്നു അവനെ നോക്കുന്നുണ്ടായിരുന്നു….
മീര ഷെറീനയെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി….അവളെ കണ്ടു ചുറ്റുമുള്ള ആളുകൾ മുറ്റത്തിറങ്ങി നോക്കാൻ തുടങ്ങി
അത് കണ്ട വിജയ്ക്ക് കലി വന്നു” എന്തെടാ നിന്റെ ഒക്കെ അപ്പൻ പെറ്റു കിടക്കണ്ടോ ഇവിടെ?
വിജയ് ഉച്ചത്തിൽ ചുറ്റും നോക്കി ചോദിച്ചു… ആളുകൾ പല വഴി തിരിഞ്ഞോടി
” വിജയ്.. മോള് നിക്കുമ്പോഴാണോ ഇങ്ങനൊക്കെ പറയുന്നേ? “ഒച്ച കേട്ടു മീര ഓടി ഇറങ്ങി വന്നു.
മീര കൊടുത്ത ഭക്ഷണം കഴിക്കാതെ മിന്നു അതിലേക്കും നോക്കി മിണ്ടാതെ ഇരുന്നു…വിജയ് അവളുടെ അടുത്തേക്ക് വന്നു…” മോളെന്താ കഴിക്കാത്തെ ?? ”
അവൾ ഒന്നും മിണ്ടിയില്ല….” കൊച്ച ( മുഴുവിപ്പിക്കാതെ നിർത്തി )… ഞാൻ വാരി തരട്ടെ മോൾക്ക്? “അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല” എന്നോട് വഴക്കണോ മോൾക്ക്? ”
അവൻ മിന്നുവിന്റെ തലയിൽ തലോടി” അവൾ സംസാരിക്കില്ല വിജയ് “ഷെറീനയുട ശബ്ദം കേട്ടു മീരയും വിജയ്യും ഞെട്ടലോടെ തിരിഞ്ഞു നോക്കി…
മുറിയുടെ വാതിക്കൽ നിന്നു ഷെറീന അവരെ നോക്കി” അജിത് മരിച്ചതിൽ പിന്നെ അവൾ ആരോടും മിണ്ടിയിട്ടില്ല “വിജയ് അവളെ നോക്കി
” ഡോക്ടറെ കാണിച്ചില്ലേ ചേച്ചി? “” കാണീച്ചു… പെട്ടന്നുണ്ടായ ഷോക്ക് ആണ്… കൗൺസിലിംഗ്, തെറാപ്പി ഒക്കെ കുറെ നടത്തി.. ”
വിജയ് ചോറുരുട്ടി അവൾക്കു നേരെ നീട്ടി.. മിന്നു വായ തുറന്നു.. മീരയും വിജയ്യും അവളെ കളിപ്പിച്ചും ചിരിപ്പിച്ചും സമയം പോയി…
ബൈക്കിൽ മിന്നുവുമായി വിജയ് മീരയെ വീടിനു മുന്നിൽ ഇറക്കി…” വിജയ്.. ഞാൻ ഒരു കാര്യം പറഞ്ഞാൽ കേക്കുവോ ?? ”
” എനിക്കറിയാം… എട്ടതിയെയും മിന്നുവിനേം നമുക്ക് നമ്മുടെ വീട്ടിലേക്കു കൊണ്ടു പോവാം “” വേണ്ട വിജയ് “” പിന്നെ?. ”
” അവിടെ വിജയ് നിക്കണം… ഏതു ആളുകളുടെ മുന്നിൽ ചേച്ചിയെ അപമാനിക്കാൻ ശ്രമിച്ചോ അതെ ആളുകളുടെ മുന്നിലൂടെ അവരെ തല ഉയർത്തി നടത്തിക്കണം.. നീ അവിടെ വേണം വിജയ് ”
വിജയ് മീരയുടെ കണ്ണുകളിലേക്കു നോക്കി… അതിൽ ഒരു പെണ്ണിന്റെ പ്രതികാരാഗ്നി ഉണ്ടായിരുന്നു.. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുന്ന ഒരു പെണ്ണിന്റെ…
മിന്നുവുമായി വിജയ് വീട്ടിൽ തിരിച്ചെത്തി…” അമ്മ ഉറങ്ങിക്കാണും… മോള് ഇന്ന് എന്റെ കൂടെ കിടക്കുവോ ??? ”
അവൾ തലയാട്ടി..അവൻ അവളെയും കൈ പിടിച്ചു മുറിയിലേക്ക് പോയി…വണ്ടിയുടെ ശബ്ദം കേട്ടിട്ടും ഷെറീനയുടെ അനക്കം ഒന്നും കാണാത്ത അവനു എന്തോ സംശയം തോന്നി… വിജയ് മുറിക്കു മുന്നിൽ എത്തി തട്ടി വിളിച്ചു..” ഏടത്തി…. ഏടത്തി… ”
അനക്കം ഇല്ല….വിജയ്ക്ക് ടെൻഷൻ കൂടി വന്നുഅവൻ കതകിൽ ആഞ്ഞു തട്ടി… അതുകണ്ടു മിന്നുവും ഭയന്നു…
അടുക്കളയിൽ നിന്നും കോടാലി എടുത്തു കൊണ്ടു വന്ന വിജയ് വാതിൽ വെട്ടി പൊളിച്ചു…
കട്ടിലിൽ കൈ മുറിച്ചു ചോര വാർന്നു ബോധം നഷ്ട്ടപെട്ടു കിടക്കുന്ന ഷെറീന..കൈകൾ വരിഞ്ഞു കെട്ടി അവളെയും തോളിൽ ഇട്ടു വിജയ് പുറത്തേക്കു ഓടി….
ഹോസ്പിറ്റലിൽ.മീരയുടെ സുഹൃത്തായ ഡോക്ടർ.” മീര കാലു പിടിച്ചതുകൊണ്ടാ ഞങ്ങളിതു രഹസ്യമാക്കി വെക്കുന്നത്… ”
” ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ…. “വിജയ് കൈ കൂപ്പിക്കൊണ്ട് പറഞ്ഞു…” വിജയ്…. “” എന്താണ് ഡോക്ടർ ? ”
” ഷെറീന എന്തെങ്കിലും നിങ്ങളോടു പറഞ്ഞിരുന്നോ ? “” ഇല്ല… മനസ്സൊന്നു ശാന്തമായിട്ടു എല്ലാം ചോദിച്ചറിയാം എന്നു മീര പറഞ്ഞു.. ശരിയാണെന്നു എനിക്കും തോന്നി ”
” അത് മറ്റു കാര്യങ്ങൾ അതല്ലാതെ “” എനിക്ക് മനസ്സിലായില്ല ഡോക്ടർ… “” വിജയ് എടുത്തു ചാടി ഒന്നും ചെയ്യരുത്… ഇന്നലെ ഷെറീന റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ട് “വിജയ് ഞെട്ടി
” വെറും ഒരു റേപ്പായി മാത്രം അത് തോന്നിയില്ല… മേ ബി വൈദ്യ പരിശോധനയിൽ സമീപകാലത്തായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നതിന് തെളിവുണ്ടാക്കാൻ ശ്രമിച്ച
പോലെ.. ഭർത്താവില്ലാത്ത സ്ത്രീ അല്ലേ… അങ്ങനൊരു ചോദ്യം വരുമ്പോ തന്നെ അത് ആര് എങ്ങനെ എന്നൊക്കെ വരും.. സോ അവരൊരു മോശം സ്ത്രീ ആണെന്നും ശരീരം വിൽക്കുന്നവൾ ആണെന്നും തെളിയിക്കാൻ എളുപ്പമാണ്. “വിജയ് അമ്പരന്നു ഇരുന്നു
” അവരുടെ വജൈനയിൽ വൈദ്യ പരിശോധന നടത്തുന്നവർ കൈ കടത്തുന്നത് പോലെ കൈ കടത്ത പെട്ടിട്ടുണ്ട്.. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ പോലീസ് മനപ്പൂർവം ഒരുക്കിയ ട്രാപ്പാണെന്നു വേണം കരുതാൻ… ബാക്കി വിജയ് പക്വതയോടെ ഹാൻഡിൽ ചെയ്യണം ”
റൂം.ബെഡിൽ കിടക്കുന്ന ഷെറീനയുടെ അരികിൽ വന്നിരിക്കുന്ന വിജയ്…അവന്റെ മുഖത്ത് നോക്കാൻ ഭയന്നു നേരെ നോക്കി കിടക്കുന്ന ഷെറീന
” പെങ്ങളോ ഭാര്യയോ ആണെങ്കിൽ പോലും ചോദിക്കാം… ഏട്ടത്തിയോട് എങ്ങനെ… ”
അവന്റെ മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഉയരവെ ഷെറീന അവളുടെ കൈ മെല്ലെ ഉയർത്തി അവന്റെ കൈപ്പത്തിക്ക് മുകളിൽ വെച്ചു….
” സോറി വിജയ് “അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി….” ഏട്ടത്തിക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ ? ”
ഒടുവിൽ സകല ധൈര്യവും സംഭരിച്ചു അവൻ ചോദിച്ചു…..” മം “” ഏട്ടത്തിക്ക് എന്തും എന്നോട് തുറന്നു പറയാം “അവരുടെ കൈകളിൽ തലോടി കൊണ്ടു വിജയ് പറഞ്ഞു
” മിന്നു മീരയുടെ അടുത്താണോ? “” ഉം “” വിജയ്… “” പറഞ്ഞോ ഏടത്തി “അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി….
” ആരും അറിയരുതെന്ന് കരുതിയതാണ് ഇനി ഞാൻ പറയാൻ പോവുന്നത്… കേൾക്കാൻ ഉള്ള ക്ഷമയുണ്ടാവണം ”
അവൻ തലയാട്ടി…” മരിക്കുന്നതിന് തൊട്ടു മുൻപ് നിന്റെ ഏട്ടൻ മനസ്സുകൊണ്ട് ഒരു പെണ്ണായിരുന്നു “വിജയ് ഞെട്ടലോടെ അവളെ നോക്കി
” അതെ… മിന്നുവിന്റെ പ്രസവം കഴിഞ്ഞു ഞാൻ തിരിച്ചു വരുമ്പോൾ മുതൽ അജിത്തും ഞാനും തമ്മിൽ പഴയ ബന്ധം ഉണ്ടായിരുന്നില്ല.. മനപ്പൂർവം അവൻ എന്നിൽ നിന്നും അകലം കാണിക്കുന്ന പോലെ എനിക്ക് തോന്നി… പിന്നീടൊരിക്കൽ ഞാൻ ഇല്ലാത്ത സമയം
അജിത് എന്റെ സാരിയും ഡ്രെസ്സും എല്ലാം എടുത്തു ധരിച്ചു സ്വയം ഭംഗി നോക്കാൻ തുടങ്ങി.. ഒരിക്കൽ ഞാനതു കണ്ടു… ആദ്യമൊക്കെ തമാശയായി കരുതി.. പിന്നെ പിന്നെ അവന്റെ ശബ്ദത്തിലും നടപ്പിലും ഒക്കെ മാറ്റങ്ങൾ വരുവാൻ
തുടങ്ങി.. അന്ന് നീ ഹോസ്റ്റലിൽ നിക്കുന്ന സമയം ആണ്…
ഒരു ദിവസം അജിത്തിനെ അന്വേഷിച്ചു കമ്പിനി ഗസ്റ്റ് ഹൌസിൽ ചെന്ന ഞാൻ കണ്ടത്…..
അവൾ നിർത്തി….വിജയ് ശ്വാസം അടക്കാനാവാതെ അവളെ തന്നെ നോക്കി…..” ഞാൻ കണ്ടെന്നു അജിത്തിനും മനസ്സിലായി….
അന്ന് രാത്രി എന്നോട് മാപ്പ് പറഞ്ഞു കുറെ കരഞ്ഞു… പക്ഷെ അവനെ നിയന്ത്രിക്കാൻ അവനു തന്നെ കഴിയുന്നുണ്ടായിരുന്നില്ല…
അന്ന് രാത്രി ആണ് അജിത്…… “അവൻ മരിച്ചതിനു ശേഷമാണ് അവൻ കഴിച്ചിരുന്ന മരുന്നുകളും മറ്റും ഞാൻ ശ്രദ്ധിക്കുന്നത്… അത് പുറത്തു ഒരു ഷോപ്പുകളിലും ലഭ്യമല്ലായിരുന്നു.. ഒടുവിൽ ആ മരുന്നുമായി ഞാൻ അവൻ മെഡിക്കൽ റെപ്പായിരുന്ന കമ്പിനിയുടെ സൗത്ത് സോൺ മാനേജരെ പോയി കണ്ടു…
അയ്യാൾ അതെല്ലാം വാങ്ങി അന്വേഷിച്ചു പറയാം എന്ന് പറഞ്ഞു എന്നെ മടക്കി അയച്ചു..
പക്ഷെ അതൊരു ചതി ആയിരുന്നു വിജയ്… ആണിനെ പെണ്ണിന്റെ സ്വഭാവം ഉള്ളവർ ആക്കി മാറ്റുന്ന മാറുന്നു അവർ തന്നെ ഉണ്ടാക്കി അവരുടെ തന്നെ ചില ഉദ്യോഗസ്ഥരിൽ അവരറിയാതെ പരീക്ഷിക്കുക ആയിരുന്നു.
പുരുഷ സ്വഭാവം ഏറ്റവും കൂടുതൽ
കാണിക്കുന്ന ആണുങ്ങളെ തിരഞ്ഞെടുത്തു കമ്പിനിയുടെ പുതിയ ഹെൽത്ത് സപ്പ്ലിമെന്ററി ആയി പറഞ്ഞു വിശ്വസിപ്പിച്ചു പരീക്ഷണത്തിന് പാത്രമാക്കുക ആയിരുന്നു…
പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസും.. മൂന്ന് ദിവസം അടുപ്പിച്ചു കഴിച്ചാൽ പിന്നെ ആ മരുന്ന് കഴിക്കാതെ ജീവിക്കാൻ അവർക്കു കഴിയില്ല വിജയ്… അങ്ങനെ മാറുന്നവരെ വിദേശത്ത് നിന്നും വരുന്ന ഗേ പ്റനേഴ്സിനെ വെച്ചു അവർ പരീക്ഷിക്കും.
എന്താണ് അവരുടെ ഉദ്ദേശം എന്ന് അറിയില്ല… ഭീഷണിയുമായി ഭൂഷൺ എന്നൊരു ഹിന്ദിക്കാരൻ വീട്ടിൽ വന്നു.. കേസുമായി പോവാൻ ആണ് പ്ലാൻ എങ്കിൽ കൊന്നു കളയും എന്ന് ഭീഷണി പെടുത്തി.. ഞാൻ സ്റ്റേഷനിൽ പരാതി കൊടുത്തു.. അതിന്റെ ഫലം ആണ്… ”
വിജയ് ഒരു നിമിഷം മൗനമായി ഇരുന്നു.” ഏടത്തിയെ അവർ ഉപദ്രവിച്ചോ ? “ഒന്നും അറിയാത്തതു പോലെ അവൻ ചോദിച്ചു….അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..വിജയ് അവളുടെ തലയിൽ തലോടി
” ഏടത്തിയുടെ കൂടെ ഞാനുണ്ട് “”ഒരാളെയും വെറുതെ വിടരുത് വിജയ്… ഒരാളെയും… “” ഹാ കരയല്ലേ… “അവൻ അവളുടെ കണ്ണുകൾ തുടച്ചു…
” ഇല്ല വിജയ് എത്ര തുടച്ചാലും ഈ കണ്ണുനീർ നിക്കില്ല… നിക്കണം എങ്കിൽ അവർ ചാവണം.. നൊന്തു നൊന്തു ചാവണം… എന്റെ കൂടെ നിക്കുവോ നീ? ”
അവൾ ചുവന്നു കലങ്ങിയ കണ്ണുകളോടെ അവനെ നോക്കി ചോദിച്ചു…” ഇല്ല “അവൾ ഞെട്ടിഎന്ത് പറയണം എന്നറിയാതെ അവൾ കിടന്നു
വിജയ് ചിരിച്ചു” ഒരു മനുഷ്യനെ ഒരിക്കൽ കൊന്നാൽ വീണ്ടും കൊല്ലാൻ പറ്റില്ല ഏടത്തി “അവൾ അത്ഭുദത്തോടെ അവനെ നോക്കി
അവൻ മുറിയിലെ ടീവി ഓൻ ചെയ്തു.. അതിൽ ഷമീമിന്റെയും ഭൂഷന്റെയും അടക്കം അനധികൃത മരുന്ന് നിർമാണ ശാലയിൽ വെച്ചുണ്ടായ ക്രൂരമായ കൊലപാതകവും അതെ തുടർന്നുള്ള കൃത്രിമ മരുന്നുകളുടെ കണ്ടെത്തലുകളും അടക്കം അന്വേഷണം തുടരുന്നു…
ഏടത്തി അവനെ നോക്കി..” ഒരിക്കലും നിങ്ങളെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല.. കൂടെ നിക്കണ്ട സമയത്തു കൂടെ നിക്കാൻ എനിക്ക് കഴിഞ്ഞില്ല.. സ്റ്റേഷനിൽ പോലും കുറച്ചു നേരത്തെ ഞാൻ എത്തിയിരുന്നെങ്കിൽ നിങ്ങൾക്കിതൊന്നും അനുഭവിക്കേണ്ടി
വരില്ലായിരുന്നു… എന്റെ ഏട്ടനെ ഇത്രയും സ്നേഹിക്കുന്ന നിങ്ങള്ക്ക് വേണ്ടി ഇതെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ അവന്റെ ചോര അല്ലാതായി പോവും… ഇനി നിങ്ങൾ ഒറ്റക്കല്ല.. നിങ്ങൾക്കും മോൾക്കും ഒപ്പം ഞാനിണ്ടാവും.. മീര ഇണ്ടാവും… ”
അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു…” സമാധാനമായി ഒന്നുറങ് ഏട്ടത്തി… ഉണരുമ്പോഴേക്കും എല്ലാം കലങ്ങി തെളിഞ്ഞിട്ടുണ്ടാവും.. ”
അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു അവൻ എണീറ്റു നടന്നു… മീരയെയും മിന്നുവിനെയും കൂട്ടാൻ “