നത്തു പോലെ കൊരഞ്ഞു കുത്തി ഇരുന്നാൽ എന്താ അവന് വരെ പെണ്ണ് കെട്ടി….സർക്കാർ ജോലിയുടെ ഗുണമേ… അല്ലേടാ ശ്യാമേ ….

(രചന: മിഴി മോഹന)

നത്തു പോലെ കൊരഞ്ഞു കുത്തി ഇരുന്നാൽ എന്താ അവന് വരെ പെണ്ണ് കെട്ടി….സർക്കാർ ജോലിയുടെ ഗുണമേ… അല്ലേടാ ശ്യാമേ …. “” മണ്ഡപത്തിൽ കൂട്ടുകാരന്റെ താലി കെട്ട് കഴിഞ്ഞതും ഗിരീഷ് ശ്യാമിനെ നോക്കി…..

ആറടി പൊക്കത്തിൽ മസിലുരുട്ടി വെച്ച് ചുവന്നു തുടുത്തു ഇരുന്നത് കൊണ്ട് കാര്യം ഇല്ലന്ന് മനസിലായില്ലേ.. “””

ഗിരീഷിന്റെ മുഖത്ത് പരിഹാസം ആയിരുന്നില്ല ശ്യാമിനോടുള്ള കരുതല് കൊണ്ടുള്ള ദേഷ്യം ആയിരുന്നു…

അല്ലെങ്കിലും നിനക്ക് ആര് പെണ്ണ് തരാൻ ആണെടാ.. “” മൃതദേഹം കോരി എടുക്കാൻ പോകുന്നവന് കുടുംബത്തു പിറന്നവർ ആരെങ്കിലും പെണ്ണിനെ തരുവോ……നിന്നോട് എത്ര തവണ

പറഞ്ഞതാ ആ ജോലി കളഞ്ഞിട്ട് എന്റെ കൂടെ ഫാക്ടറിയിൽ വരാൻ.. “” ഗിരീഷ് ദേഷ്യത്തിനും അപ്പുറം സ്നേഹത്തോടെ അവനെ ശാസിക്കുമ്പോൾ നേർത്ത ചിരിയോടെ അവൻ എഴുനേറ്റു…..

ഗിരീഷേ ഇതിന് ഉത്തരം ഒന്ന് അല്ല പല പ്രാവശ്യം പറഞ്ഞു കഴിഞ്ഞത് ആണ് ഞാൻ.. “” ഈ ജോലി ഉപേക്ഷിക്കാൻ ഞാൻ തയ്യാർ അല്ല….. എന്നെയും കാത്ത് ഇരിക്കുന്ന നിരവധി കുടുംബങ്ങൾ ഉണ്ട്‌…

കുടുംബം അല്ല പ്രേതങ്ങൾ അങ്ങനെ പറയുന്നത് ആയിരിക്കും ശരി.. “‘ ഗിരീഷ് ചാടി എഴുനേറ്റ് ദേഷ്യത്തോടെ അവനെ നോക്കി…

ആയിക്കോട്ടെ…”” റെയിൽവേ ട്രാക്കുകളിൽ ജീവിതത്തിലെ മോഹങ്ങൾ അറ്റ് പോയത് പോലെ അറ്റ് കിടക്കുന്ന അവയവങ്ങൾ പെറുക്കി കൂട്ടി പായയിൽ ചുരുട്ടുമ്പോഴും…വെള്ളത്തിലും മറ്റും വീണ്

മൂന്നിന്റെ അന്ന് പൊങ്ങുന്ന അഴുകിയ ജഡം ഒരു അറപ്പും വെറുപ്പും കൂടാതെ എടുക്കുമ്പോൾ മൂക്കും വായയും കണ്ണും പൊത്തി നിന്നെ പോലുള്ളവർ മാറി നിൽക്കുകയെ ഉള്ളു….

മ്മ്ഹ്ഹ്..” അറ്റ് പോയത് ആണെങ്കിലും അഴുകിയത് ആണെങ്കിലും അവസാനമായി ഒരു നിമിഷം എങ്കിലും ആ ശരീരം കാണാൻ കൊതിക്കുന്ന ഒരുപാട് പേരുണ്ട്…. അമ്മ, അച്ഛൻ, ഭാര്യ, ഭർത്താവ്, മക്കൾ അങ്ങനെ നീളും.. “”മ്മ്മ്ഹ

അവർക്കൊക്കെ വേണ്ടി ഇനിയും ഞാൻ ഈ തൊഴിൽ ചെയ്യും….”” കാരണം എന്നെ തന്നെയാണ് ഞാ… ഞാൻ അവരിൽ കാ… കാണുന്നത്…”” ശ്യാമിന്റെ തൊണ്ട ഇടറി തുടങ്ങിയിരുന്നു ആ നിമിഷം..

പന്ത്രണ്ടാം വയസിൽ അച്ഛന്റെ പീഡനം സഹിക്കാൻ വയ്യാതെ റെയിൽവേട്രാക്കിൽ അനിയത്തിയെയും കൊണ്ട് അമ്മ ജീവൻ വെടിയുമ്പോൾ അനാഥൻ ആയതാണ് ഞാൻ…. അച്ഛനുള്ള അനാഥൻ…..

ഹ്ഹ അന്ന് തല അറ്റ് പോയ എന്റെ കുഞ്ഞി പെങ്ങളെ എടുക്കാൻ എല്ലാവരും മടിച്ച് നിന്നപ്പോൾ എനിക്ക് മടി തോന്നിയില്ല… അവൾ എന്റെ കുഞ്ഞ് അല്ലെ.. കുഞ്ഞ് പെങ്ങൾ അല്ലെ….. ചേർത്ത് വെച്ച് കൊടുത്തു ആ തലയും ഉടലും.. “” അന്ന് അറിഞ്ഞത് ആണ് ആ വേദന…..ഹ്ഹ.. “” ശ്യാം ഒന്ന് തേങ്ങി…

എടാ ശ്യാമേ ഞാൻ.. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞത് അല്ല… പ്രായം പത്തു മുപ്പത്തിയാറ് ആയി…. ആരും ഇല്ല നിനക്ക്…..ഒരു തുണ വേണ്ടേ….. ചാകുമ്പോൾ നിന്നെ പെറുക്കി എടുക്കാൻ ഈ പറയുന്ന ഒരുത്തനും വരില്ല… ”

ആരെങ്കിലും വരുവടാ.. “” എന്തായാലും ചീഞ്ഞളിഞ്ഞു കിടക്കാതെ എടുത്തു ചിതയിലോട്ട് ഇടണമല്ലോ…. അതിന് ആരായാലും മതി.. “” അത് അല്ല നിനക്ക് ഇനി ഇങ്ങനെ ഒരു കൂട്ടുകാരനെ കൂടെ

കൊണ്ട് നടക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ പറഞ്ഞാൽ മതി ഒഴിഞ്ഞു തരാം.. “” അവന്റ ചുണ്ടിൽ നേരിയ ചിരി വിടരുമ്പോൾ ആ തോളിൽ ആഞ്ഞടിച്ചു ഗിരീഷ്..

പോടാ ചെറുക്കാ.. നിനക്ക് ഒരു കൂട്ട് അത് കാണണം എന്നൊരു ആഗ്രഹം ഉണ്ട്‌.. അത് കൊണ്ട് പറഞ്ഞു പോകുന്നതാ ഇതൊക്കെ…

അങ്ങനെ ഒരു കൂട്ട് ദൈവം നിശ്ചയിച്ചിട്ടുണ്ട് എങ്കിൽ അത് എനിക്ക് ഉണ്ടാകും ഇല്ലങ്കിലും ഞാൻ ഹാപ്പി ആണെടോ… “” വാ നമുക്കും കഴിക്കാൻ ഇരിക്കാം.. സദ്യ വിളമ്പി തുടങ്ങിയിട്ടുണ്ട്….. “” ശ്യാം ഗിരീഷിന്റെ തോളിൽ കൈ ഇട്ട് കൊണ്ട് മുൻപോട്ട് നടന്നതും പുറകിൽ നിന്ന് ഒരു വിളി ഉയർന്നു പൊങ്ങി…

ചേട്ടായി… “” ഓയ് ഒന്ന് നിന്നെ.. “””ആ വിളിക്കപ്പുറം രണ്ടും പേരും ഒരുപോലെ തിരിയുമ്പോൾ കണ്ടു ഇരു നിറത്തിൽ ഒരു കൊച്ച് പെണ്ണ് ആളുകൾക്കു ഇടയിൽ കൂടി ചിരിയോടെ അവർക്ക് നേരെ ഓടി വരുന്നത്…

ഒരു വിവാഹ സൽക്കാരത്തിനു വേണ്ട ആഡംബരങ്ങൾ ഒന്നും ഇല്ലാതെ സാധാരണ ഒരു ടോപ്പിൽ ഒരു കൊച്ച് പെണ്ണ്…

ശ്യാം ചേട്ടായി അല്ലെ.. “” അവൾ ആവേശത്തോടെ ചോദിക്കുമ്പോൾ ശ്യാം ചുറ്റും ഒന്ന് നോക്കി..

ശ്യാം….. ചേ… ചേട്ടായി.. ആ അതെ… “” എനിക്ക് കുട്ടിയെ മനസിലായില്ല.. “”അവൻ ഒന്ന് പരുങ്ങി ചോദിക്കുമ്പോൾ അവൾ മെല്ലെ ചിരിച്ചു..

എന്നെ ചേട്ടായിക്ക് അറിയാൻ വഴിയില്ല..പക്ഷെ എന്റെ അച്ഛനെ അറിയാം..”” ഒരു വർഷം മുൻപ് മോളുടെ കല്യാണത്തിന് തലേന്ന് കാണാതായ ഒരു കണാരൻ മൂശാരിയേ അറിയുവോ… “”

ആ അറിയാം.. “” ഞാൻ ആണല്ലോ നാലിന്റെ അന്ന് ഉപയോഗിക്കാത്ത പഞ്ചായത്ത് കിണറ്റിൽ നിന്നും ആളുടെ ശരീരം എടുത്തത്.. “”ഒത്തിരി അഴുകി തുടങ്ങിയത് കൊണ്ടാ എന്നെ വിളിച്ചത്…

അല്ല ഇയാൾക്ക് ഇതൊക്കെ എങ്ങനെ അറിയാം..”” അവന്റ കണ്ണുകൾ തിളങ്ങി…അത് എന്റെ അച്ഛൻ ആയിരുന്നു ചേട്ടായി.. “”” എന്റെ കല്യാണത്തിനു തലേന്ന് ആണ് അച്ഛൻ.. “”” ആ കൊച്ച് പെണ്ണ് മുഖം താഴ്ത്തി….

ഓ.. “” സോറി മോളെ.. “” എന്നിട്ട് ഭർത്താവ് വന്നില്ലേ.. “” വിഷയം മാറ്റാൻ എന്നോണം അവൻ ചോദിച്ചപ്പോൾ അവൾ മുഖം ഉയർത്തി..

ആ കല്യാണം അന്നേ മുടങ്ങി ചേട്ടായി.. അത് മുടങ്ങാൻ വേണ്ടിയിട്ട് ആയിരിക്കണം എന്റെ അച്ഛൻ സ്വന്തം ജീവൻ ബലി നൽകിയത്.. “” അവൾ പറഞ്ഞതും ശ്യാമും ഗിരീഷും ആകാംഷയോടെ അവളെ നോക്കി…

പറഞ്ഞ കാശ് കൃത്യ സമയത്ത് കൊടുക്കാത്തത് കൊണ്ട് അന്ന് വൈകുന്നേരം ചെറുക്കന്റെ വീട്ടുകാർ വീട്ടിൽ വന്ന് ബഹളം വെച്ചിരുന്നു.. “”പന്തലിൽ കയറും മുൻപ് അന്പതിനായിരം കൊടുത്തിരിക്കണം

എന്നത് ആയിരുന്നു അവരുടെ ആവശ്യം… അച്ഛൻ എത്ര ശ്രമിച്ചിട്ടും ആ പണം റെഡി ആയില്ല..”” പക്ഷെ അത് ഒന്നും എന്നേയും അമ്മയെയും അറിയിച്ചില്ല.. പണം റെഡി ആയിട്ടുണ്ട്ന്ന് പറഞ്ഞു പോയതാ.. “”

ഹ്ഹ.. “” പിന്നെ ആണ് ആളെ കാണാതെ ആവുന്നത്.. ഒരുപാട് അന്വേഷിച്ചു നാല് കിലോമീറ്റർ ദൂരത്തുള്ള കിണറ്റിൽ ഒരിക്കലും അച്ഛനെ പ്രതീക്ഷിച്ചില്ല….. അവസാനം നാലിന്റ അന്ന് ആണ്.. “”

ദുർഗന്ധം വന്ന് തുടങ്ങിയത് കൊണ്ട് എല്ലാവരും മടിച്ച് നിന്നപ്പോൾ ആണ് ചേട്ടായി വന്നത്..”ഞാൻ ആ സമയം അവിടെ ഉണ്ടായിരുന്നു.. “” അച്ഛൻ ആണെന്ന് ഉറപ്പിക്കാൻ പോലീസ് എന്നെ കൊണ്ട് പോയിരുന്നു…

ഓ അത് ശരി.. “” മ്മ്.. ” അവൾ പറഞ്ഞു തീർന്നതും ശ്യാം മെല്ലെ തല കുലുക്കി..ചേട്ടായിനെ ഞാൻ പിന്നെ ഒരുപാട് ഇടത്ത് അന്വേഷിച്ചു പക്ഷെ കണ്ടില്ല..പിന്നെ എത്രയോ ദൂരെ ആണ് ചേട്ടായി…”” ഇന്ന് മണ്ഡപത്തിനു പുറകിൽ

നിൽകുമ്പോൾ ആണ് എവിടെയോ കണ്ട് പരിചയം പോലെ തോന്നിയത് അതാ ഓടി വന്നത്.. “” അവൾ ചിരിയോടെ പറയുമ്പോൾ ശ്യാം അവളെ അടിമുടി നോക്കി…

കുട്ടിടെ ആരാ പെണ്ണ്.. “?ഏയ്യ് എന്റെ ആരും അല്ല..”” ഞാൻ കല്യാണപെണ്ണിന്റെ ബ്യൂട്ടിഷന്റെ കൂടെ വന്ന സഹായി ആണ്…. “” അവരുടെ കൂടെ നിന്നു കുറച്ച് കുറച്ചു കാര്യങ്ങൾ പടിക്കുകയാ… അച്ഛൻ പോയെങ്കിലും ജീവിക്കണ്ടേ ചേട്ടായി… ” അമ്മയ്ക്ക് മരുന്നിനു തന്നെ ആകും മാസം ഒരു തുക…

അമ്മയ്ക്ക്.. “”ശ്യാം പുരികം ഉയർത്തി…മറ്റുള്ളവരുടെ ഭാഷയിൽ പറഞ്ഞാൽ ഭ്രാന്ത്‌.. “” അത് പറയുമ്പോൾ അവളുടെ കണ്ണു നിറഞ്ഞു…

അച്ഛൻ പോയതോടെ മാനസികമായി തകർന്നത് ആണ് അമ്മ.. “”സുന്ദരൻ ആയിരുന്നു എന്റെ അച്ഛൻ… ആ അച്ഛന്റ്റെ അഴുകിയ ശരീരം അമ്മയിൽ ഏല്പിച്ച ആഘാതം ആണ് ഈ ഭ്രാന്ത്‌….

ഒരു മുറിയിൽ പൂട്ടി ഇട്ടിട്ട് ആണ് ഞാൻ വരുന്നത്… അയൽക്കാർക്ക്‌ ശല്യം ഉണ്ടാകാതെ നോക്കണമല്ലോ.. “” അവൾ കണ്ണ് തുടയ്ക്കുമ്പോൾ ശ്യാമും ഗിരീഷും വല്ലാതെ ആയി..

അയ്യോ കൊച്ചേ കരയാതെ ആരെങ്കിലും കണ്ടാൽ വിചാരിക്കും ഞങൾ നിന്നെ വല്ലോം പറഞ്ഞിട്ട് ആണെന്ന് ഗിരീഷ് ചുറ്റും ഒന്ന് നോക്കുമ്പോൾ ശ്യാം അവനെ നോക്കി പേടിപ്പിച്ചു…

കരഞ്ഞത് അല്ല ചേട്ടായി ഇത് ഓർക്കുമ്പോഴും പറയുമ്പോഴും അറിയാതേ കണ്ണ് നിറയും.. “” സത്യം പറഞ്ഞ ഞാൻ ഓടി വന്നത് നന്ദി പറയാൻ ആണ്… എല്ലാവരും മടിച്ചു നിന്നപ്പോൾ ഒരു അറപ്പും കൂടാതെ എന്റെ അച്ഛനെ എടുത്തത് അല്ലെ… എത്രത്തോളം നന്ദി പറഞാലും തീരില്ല എന്ന് അറിയാം.. “”

നന്ദി ഒന്നും വേണ്ടടോ.. “‘ ഇത് എന്റെ ജോലി മാത്രം ആണ്… “എന്നാലും അങ്ങനെ അല്ലല്ലോ.. “”” ആ ഞാൻ പോട്ടെ ചേട്ടായി പെണ്ണിനെ മാറ്റി ഉടുപ്പിക്കാൻ സമയം ആയി…. “” ചിരിയോടെ അവൾ ഓടി പോകുമ്പോൾ ശ്യാം ഗിരീഷിന്റെ തോളിൽ കൈ ഇട്ടു..

കണ്ടോടാ നാറി ആ കൊച്ചിന്റെ മുഖത്തെ സന്തോഷം… ജീവൻ ഇല്ലാതേ കിടക്കുന്നത് ആണെങ്കിലും സ്വന്തമായവരുടെ ശരീരത്തോടെ ആർക്കും അറപ്പോ പേടിയോ ഉണ്ടാവില്ല… “” പാവം കൊച്ച്.. “” ശ്യാം പറഞ്ഞതും ഗിരീഷ് അവനെ ചുണ്ട് കൂർപ്പിച്ചു കാണിച്ചു..

എന്റെ ശ്യാമേ എങ്ങാണ്ട് കിടക്കുന്ന ഏതോ കൊച്ച് അതിന്റെ കഥന കഥ വിളമ്പി എന്ന് പറഞ് അതിനെ തേടി പോകണ്ട കാര്യം ഉണ്ടോ.. “” ശ്യാമിന്റെ ബൈക്കിന് പിന്നിൽ ഇരുന്ന ഗിരീഷ് ആ നാട് മുഴുവൻ ഒന്ന് നോക്കി…

എനിക്ക് അറിയല്ല ഗിരീഷേ ആ കൊച്ചിനെ അന്ന് കണ്ട് പോയതിൽ പിന്നെ ഒന്ന് മനസമാധാനത്തോടെ ഉറങ്ങാൻ പറ്റിയിട്ടില്ല… കണ്ണ് അടയ്ക്കുമ്പോൾ അഴുകിയ ഒരു ജഡം ആണ് കണ്മുൻപിൽ.. ഇന്നോളം ഞാൻ അങ്ങനെയൊന്നു കണ്ടിട്ടില്ല…. രണ്ട് പെഗ് അടിച്ചു കിടന്നാൽ പിറ്റേന്ന് പൊങ്ങൂ…

ഇതിപ്പോ രണ്ട് അല്ല നാല് പെഗ്ഗ് അടിച്ചിട്ട് ഉറങ്ങാൻ പറ്റുന്നില്ല.. ” അപ്പോൾ തോന്നി ഇനി ആ കൊച്ചിന്റെ അച്ഛൻ ആണോ എന്ന്.. “‘അധികം ഇല്ലങ്കിലും എന്തങ്കിലും

ഒരു ചെറിയ സഹായം അതിനു ചെയ്താൽ മനസമാദാനത്തോടെ ഉറങ്ങാൻ കഴിയും എന്ന് തോന്നി അത്രേം ഉള്ളു..””ശ്യാം പറഞ്ഞു കൊണ്ട് ബൈക്ക് ചെറിയ ചായകടയുടെ മുന്പിൽ നിർത്തി …

ചേട്ടാ ഈ കണാരൻ മൂശാരിയുടെ വീട് ഏതാ..”” ചോദ്യത്തിനു അപ്പുറം അകത്തു നിന്നും ഒരു പ്രായം ചെന്ന മനുഷ്യൻ കൈലിയിൽ കൈ തുടച്ചു കൊണ്ട് പുറത്തേക്ക് വന്നു…

ബാങ്കിന്ന് വരുവായിരിക്കും അല്ലെ.. “” കുറച്ചു പേര് ആദ്യമേ പോയിട്ടുണ്ട്… ഇവിടുന്നു നേരെ പോയി വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്.. “” അയാൾ പറഞ്ഞു തീരുമ്പോൾ രണ്ട് പേരും മുഖത്തോട് മുഖം നോക്കി…

ബാങ്കോ.. “” ആ എന്തെങ്കിലും ആകട്ടെ നീ വണ്ടി വിട്… “” ഗിരീഷ് പുറകിൽ ഇരുന്ന് അവന്റ തോളിൽ തട്ടി ….

വലത്തോട്ട് തിരിഞ്ഞു നാലാമത്തെ വീട് എത്തിയപ്പോൾ കണ്ടു കൂട്ടം കൂടി നിൽക്കുന്ന ആൾക്കാരെ.. “” അവർക്ക്‌ വശത്ത് ആയി എല്ലാം തകർന്നു ഇരിക്കുന്നവൾ.. “” എങ്കിലും അവളുടെ ഒരു കൈ ആ അമ്മയിൽ പിടി മുറുക്കിയിരുന്നു…

കഷ്ടമായി പോയി ആ പെണ്ണിന്റെ കാര്യം..” ഇനി അതും തന്തയേ പോലെ തള്ളേയും കൊണ്ട് വല്ല തോട്ടിലോ പുഴയിലോ ചാടിയാൽ മതി….. ” താടിക്ക് കൈ വെച്ച് പറയുന്നവന്റെ അടുത്തേക്ക് നീങ്ങി നിന്നു ശ്യാമും ഗിരീഷും…

കണാരൻ ചാകും മുൻപ് വീട് പണയപെടുത്തി കൊറച്ചു കാശ് എടുത്തിരുന്നു… ഈ പെണ്ണിന്റെ കല്യാണത്തിന് തന്നെ ആണ്… കല്യാണം നടന്നോ അതും ഇല്ല അയാൾ ഇപ്പോൾ

ഉണ്ടോ അതും ഇല്ല…. ബാങ്കിൽ പണം അടയ്ക്കാതെ ജപ്തി കേറി വന്നതാ… ഭ്രാന്ത്‌ പിടിച്ച തള്ളേ കൊണ്ട് ആ കൊച്ച് ഒറ്റയ്ക്ക് എന്ത് ചെയ്യാനാ.. “”

പലതും പറഞ്ഞ് ആളുകൾ ഓരോ വഴി പോയി തുടങ്ങി… ബാങ്ക് നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥരും പോകുമ്പോൾ ആ മുറ്റത് നാല് പേര് മാത്രം ആയി….ശ്യാമും ഗിരീഷും ആ പെൺകുട്ടിയും അമ്മയും മാത്രം.. “””

എങ്ങോട്ടാ പോകുന്നത്..? ഏതെങ്കിലും ബന്ധുക്കളുടെ അടുത്ത് ആണെങ്കിൽ കൊണ്ട് ചെന്ന് ആക്കാം..” അവളുടെ കൈയിൽ ഇരിക്കുന്ന ചെറിയ ബാഗിലെക്ക്‌ പിടിച്ചു ശ്യാം..”

ബന്ധുക്കൾ ഒന്നും ഇല്ല ചേട്ടായി.. “‘ അമ്മയും അച്ഛനും സ്നേഹിച്ചു കല്യാണം കഴിച്ചതാ..”” അതോടെ എല്ലാവരെയും രണ്ട്പേർക്കും നഷ്ടപെട്ടു.. അവരൊക്കെ എവിടെ ആണെന്ന് പോലും എനിക്ക് അറിയില്ല… ചോദിച്ചിട്ടും ഇല്ല…

പിന്നെ എങ്ങോട്ട് പോകാനാ കൊച്ചേ..”ഈ തള്ളേ കൊണ്ട്.. “” ഗിരീഷ് അത്യാവശ്യം വലിയ ബാഗ് കൈയിൽ എടുക്കുമ്പോൾ അവൾ കണ്ണ് നിറച്ചു നോക്കി…

അ… അറിയില്ല…. “”ശ്യാമേ ഇത് കുരിശ് ആയി.. “” നീ വാ.. “” എടുത്ത ബാഗ് തിരിച്ചിട്ട്കൊണ്ട് ഗിരീഷ് പുറകോട്ട് നടന്നതും ആ കൈയിൽ പിടിച്ചു ശ്യാം…

ആ ജംഗ്ഷനിൽ പോയി ഒരു ഓട്ടോ വിളിച്ചു കൊണ്ട് വാ…ഓട്ടോ.. “” ഗിരീഷ് പുരികം ഉയർത്തി…

എന്റെ വീട്ടിൽ തത്കാലം രണ്ട് പേർക്ക് കൂടി താമസിക്കാനുള്ള സൗകര്യം ഉണ്ട്‌.. “” പിന്നെ നമുക്ക് ആലോചിച്ചു എന്താന്ന് വെച്ചാൽ ചെയ്യാം…

എന്നാൽ പിന്നെ ആലോചിക്കുന്നത് എന്തിനാ നീ ഈ കൊച്ചിനെ അങ്ങ് കെട്ടട.. “” നിനക്ക്‌ ഒരു കൂട്ട് ആകും അതിന് ഒരു തുണയും ആകും… “” ഗിരീഷ് പരിസരം മറന്നു പറഞ്ഞതും ശ്യാം ഒന്ന് ഞെട്ടി..

എന്റെ മോടെ കല്യാണം ആണോ..” എന്റെ മോൾടെ കല്യാണം.. ‘”” ഹൈ.. ഹൈ.. ” ആ നിമിഷം ഭ്രാന്തി തള്ള ഉറക്കെ പറയുമ്പോൾ അവൾ ആ കൈയിൽ പിടിച്ചു…

ഇവൻ ചുമ്മാ പറഞ്ഞതാ കൊച്ചേ.. “” എനിക്ക് എന്നെ അറിയാം ശവം എടുക്കുന്ന എന്റെ സ്ഥാനവും അറിയാം…പേടിക്കണ്ട.. “‘ ശ്യാം പറഞ്ഞതും അവൾ ആ കണ്ണിലേക്കു നോക്കി…

ചേട്ടായിടെ ജോലി എനിക്ക് ഒരു പ്രശ്നം അല്ല…. അതിന്റെ മഹത്വം അറിഞ്ഞത് ഇന്നേക്ക് ഒരു വർഷം മുൻപ് ആണ്…. ഇന്ന് എന്റെ അച്ഛന്റെ ആണ്ട് ആണ്..

അവസാന തിരി വെച്ചിട്ട് ആണ് ഞങൾ ഇവിടെ നിന്നും ഇറങ്ങുന്നത്….”” അവളുടെ കണ്ണുകൾ അയാളുടെ കുഴി മാടത്തിലേക് നീണ്ടു…. അതിൽ തെളിഞ്ഞു കത്തുന്ന തിരി എന്തോ പറയാതെ പറയുന്നത് ആയി തോന്നി ശ്യാമിന്…

എന്നാൽ പിന്നെ നമുക്ക്… നമ്മുടെ വീട്ടിലേക്ക്‌ പോ…. പോയാലോ..”ശ്യാം ചെറു നാണത്തോടെ വിക്കിയതും ഗിരീഷ് ആവേശത്തോടെ വലിയ ബാഗ് വീണ്ടും കൈയിൽ എടുത്തു…

പോയാലോ എന്നോ…വിളിച്ചോണ്ട് വാടാ കൊച്ചിനെ.. “” ഞാൻ പോയി ഓട്ടോ വിളിച്ചോണ്ട് വരാം.. “” അവൻ ആവേശത്തോടെ മുൻപോട്ട് ഓടി..

ബൈക്കിൽ മുൻപിൽ പോകുന്ന ഗിരീഷിന് പുറകിൽ ഓട്ടോയിൽ ആ അമ്മയ്ക്ക് ഒപ്പം ഇരിക്കുമ്പോൾ അവന്റ കണ്ണുകൾ അവളിൽ പതിഞ്ഞു….വെറുപ്പ് തോന്നുന്ന ജോലി ആണ് എനിക്ക് നാളെ ഒരു കുറ്റബോധം തോന്നരുത്…

മ്മ്ഹ്ഹ്.. “” ഇല്ല ചേട്ടായിക്ക്‌ ഒപ്പം ആ ജോലി ചെയ്യാൻ ഞാനും തയ്യാർ ആണെങ്കിലോ.. “” അവൾ നേർത്ത ചിരിയോടെ പറയുമ്പോൾ അവളുടെ ഇരു

നിറത്തിലുള്ള മുഖത്തേക്ക് കാറ്റ് അടിച്ച് വീഴുന്ന ചെറു മുടിയിഴകളെ തന്നെ നോക്കി അവൻ….ശേഷം കണ്ണുകൾ അവളുടെ മിഴികളിൽ വന്ന് നിന്നു…

ഇത് വരെ തന്നോട് ഞാൻ പേര് ചോദിച്ചില്ല.. “””””””””സൈരന്ത്രി…. “””””””””””””സൈരന്ത്രി…. അവൾ പറഞ്ഞതും ആ പേര് ശ്യാമിന്റെ ചുണ്ടിൽ കൂടി ഒഴുകി……. പതുക്കെ അവളുടെ

കൈയിൽ പിടിക്കുമ്പോൾ എതിർക്കാതെ ചെറു നാണത്തോടെ അവനിലേക്ക്‌ ചേർന്നവൾ…. ഇനിയീ ജീവിതത്തിൽ ചെയ്തു തീർക്കാനുള്ള കടമകൾക്ക് കൂട്ടായി അവന് ഒപ്പം അവളും ചേർന്നു….”””ശ്യാമിന്റെ സ്വന്തം സൈരന്ത്രി…. “”””””

Leave a Reply

Your email address will not be published. Required fields are marked *