വല്ല പെണ്ണുങ്ങൾ ഉണ്ടെങ്കിൽ പിന്നെ തീർന്നു!!! അന്നത്തെ ദിവസം വീട്ടിൽ മുട്ടൻ വഴക്ക് ആയിരിക്കും!!! എടോ ഇങ്ങനത്തെ ഒരു

(രചന: Jk)

“””ഇത്തവണ നമുക്ക് ആഘോഷം ഹരിയുടെ വീട്ടിലാക്കാം അല്ലേ?? ഹരി കൊണ്ടുവരാറുള്ള ലഞ്ച് ടേസ്റ്റ് ചെയ്യുമ്പോൾ തന്നെ അറിയാം ഹരിയുടെ വൈഫിന് നല്ല കൈപ്പുണ്യം ആണ്!!!

ഓണസദ്യയും, പ്രോഗ്രാമും എല്ലാം ഹരിയുടെ വീട്ടിൽ ആക്കാം! തന്നെയുമല്ല ഓഫീസിൽ നിന്ന് ഏറ്റവും അടുത്ത് ഇപ്പോ അവന്റെ വീടല്ലേ???”””

ഓഫീസിലെ എച്ച്ആറിലുള്ള സുജാത അങ്ങനെ പറഞ്ഞപ്പോൾ ഒരു ഇളിഞ്ഞ ചിരിയോടെ ഇരുന്നു ഹരി….

“” എന്താടോ തനിക്ക് സമ്മതിച്ചു തരാൻ ഒരു മടി?? പൈസ ചെലവാകുമെന്ന് വിചാരിച്ചിട്ടാണെങ്കിൽ ഞങ്ങൾ എല്ലാവരും കൂടി പിരിവെടുത്ത് തരാം പിശുക്കാ!!”””

എന്ന് ലീന കൂടി പറഞ്ഞപ്പോഴേക്ക് എല്ലാവരും ചിരിച്ചിരുന്നു…””” അതിനെന്താ എന്റെ വീട്ടിൽ ആക്കാം!! “”

എന്ന് പറഞ്ഞ് ഹരി വേഗം പുറത്തേക്ക് നടന്നു… അവന്റെ കൂട്ടുകാരനായ സലീമിന് കാര്യങ്ങളെല്ലാം മനസ്സിലായിരുന്നു അവന്റെ ബുദ്ധിമുട്ട് അതൊക്കെ ഇവിടെ പറഞ്ഞിട്ടുണ്ടെങ്കിൽ എല്ലാവർക്കും അവന്റെ ഇമേജ് തന്നെ മാറും അതുകൊണ്ട് സലീം പറഞ്ഞു,

“”‘ അങ്ങനെ ഒരാളുടെ വീട്ടിൽ എല്ലാം കൂടി കൊണ്ടുപോയി അവർക്ക് ബുദ്ധിമുട്ടാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല നമുക്ക് ഇവിടെ തന്നെ എല്ലാം സെറ്റപ്പ് ചെയ്യാം, ക്ലയന്റ്സിന് വലിയ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ നടത്തുന്നതാകും നല്ലത് എന്നാണ് എന്റെ അഭിപ്രായം!!””” എന്ന്…

അത് കേട്ടപ്പോൾ ആർക്കും അത്ര ഇഷ്ടപ്പെട്ടില്ല!! സലീം കാര്യമാക്കിയില്ല അവൻ പറയാനുള്ളത് തുറന്നു പറഞ്ഞു ഹരിയുടെ അടുത്തേക്ക് പോയി. ഇപ്പോഴത്തെ ഹരിയുടെ മാനസികാവസ്ഥ ഏകദേശം സലീമിന് ഊഹിക്കാമായിരുന്നു…

ഇപ്പോൾ ആകെ ടെൻഷൻ കൂടി ഒരു കോഫി കുടിക്കാൻ അവിടെ പോയിരിക്കുന്നുണ്ടാവും ആള് എന്നൊരു ഊഹം ഉണ്ടായിരുന്നു സലീമിന്… നേരെ ചെന്നപ്പോൾ മനസ്സിലായി അത് ശരിയായിരുന്നു എന്ന് കയ്യിൽ ഒരു കാപ്പിയും പിടിച്ച് അസ്വസ്ഥമായ മനസ്സോടെ അവിടെ ഇരിപ്പുണ്ട് കക്ഷി!!!

“”””താനെന്താടോ ഇവിടെ വന്ന് ഒളിച്ചിരിക്കുന്നത് അവര് അവിടെ ഓരോന്ന് തീരുമാനിക്കുകയാണല്ലോ??”””
എന്നു പറഞ്ഞപ്പോൾ അതേ അസ്വസ്ഥതയോടെ ഹരി പറഞ്ഞിരുന്നു,

‘”” ഞാൻ എന്താണ് ചെയ്യാ എല്ലാം അവര് തന്നെയല്ലേ തീരുമാനിച്ചത് എനിക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് അവരെല്ലാം കൂടി തീരുമാനിച്ചു കഴിഞ്ഞു!!!””

ഹരിയുടെ മുഖത്തെ ഭാവം കണ്ടപ്പോൾ സലീമിന് ശരിക്കും പാപം തോന്നി കഴിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവന്റെ അവസ്ഥ സെലീമിന് നന്നായി അറിയാമായിരുന്നു..

“”‘ എന്നും വീട്ടിലേക്ക് ചെന്നാൽ ഷർട്ട് എടുത്തു മണത്തുനോക്കും അവൾ, എന്നിട്ട് ഏതോ ലേഡീസ് സ്പ്രേയുടെ മണം ഉണ്ട് ഇതെങ്ങനെ പറ്റി എന്നും ചോദിച്ച് വഴക്കിന് വരും!!!

പുറത്തിറങ്ങുമ്പോൾ എന്നെ നോട്ടം എങ്ങോട്ടെങ്കിലും പാളി വീഴുന്നുണ്ടോ എന്ന് നോക്കിയിരിക്കും അവിടെ എങ്ങാനും വല്ല പെണ്ണുങ്ങൾ ഉണ്ടെങ്കിൽ പിന്നെ തീർന്നു!!! അന്നത്തെ ദിവസം വീട്ടിൽ മുട്ടൻ വഴക്ക് ആയിരിക്കും!!!

എടോ ഇങ്ങനത്തെ ഒരു സംശയരോഗിയായ ഭാര്യയാണ് എനിക്കുള്ളത് എന്ന് ഇവരോട് ഞാൻ എങ്ങനെ പറയും അങ്ങനെ പറഞ്ഞാൽ എന്റെ കാര്യം താൻ ഒന്ന് ചിന്തിച്ചു നോക്കിയേ അടക്കം പറയാനും പരിഹസിക്കാനും ഉള്ള ഒരു കഥാപാത്രം മാത്രമായി തീരും അവർക്കിടയിൽ ഞാൻ!!””‘

തന്റെ പ്രിയപ്പെട്ട കൂട്ടുകാരനായ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ സലീമിനോട്‌ തന്റെ ഉള്ളിലെ ആശങ്കകൾ മറച്ചുവച്ചില്ല ഹരി.. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നിയിരുന്നു…

“””” എന്റെ പൊന്നു ഹരി, തനിക്ക് അംഗീകരിച്ചു കൊടുക്കാൻ പറ്റാത്ത കാര്യങ്ങളാണെങ്കിൽ അപ്പോ തന്നെ സ്റ്റോപ്പ് ചെയ്യണമായിരുന്നു!!! മറ്റെന്തെങ്കിലും കാരണങ്ങൾ പറഞ്ഞ്, ഇത് അവർക്ക് തീരുമാനിക്കാൻ വിട്ടുകൊടുത്ത് താൻ അവിടെ ഇരുന്നു വിയർത്തിട്ട് എന്താണ് കാര്യം??

തനിക്കറിയാലോ നമ്മളുടെ ഓഫീസിലുള്ള അവളുമാരെ പറ്റി സൂചി കയറ്റാൻ ഇടമുള്ള ഇടത്ത് കൂടി തൂമ്പ കേറ്റുന്ന വർഗ്ഗമാണ്!!!

താനൊരു പാവമാണെന്ന് അവർക്ക് എല്ലാവർക്കും അറിയാം എന്തെങ്കിലും പറഞ്ഞാൽ അനുസരിച്ചോളും എന്നും.. അതുകൊണ്ടല്ലേ പല ചെലവിന്റെയും

കാര്യം പറഞ്ഞ് തന്റെ കയ്യിൽ നിന്ന് എല്ലാ മാസവും അവർ ഓരോ ട്രീറ്റ് വാങ്ങുന്നത്!!! ഇതിപ്പോ ഇതിന്റെ പേരും പറഞ്ഞ് ഓണസദ്യയും മറ്റും തന്റെ തലയിൽ ഇടണം അത്രയേ അവളുമാർക്ക് ഉള്ളൂ…. “”

സലിം പറയുന്നത് അക്ഷരംപ്രതി ശരിയാണെന്ന് അറിയാമായിരുന്നു ഹരിക്ക് അപ്പോൾ തനിക്കൊന്നും എതിർത്തു പറയാനായില്ല ആ നിമിഷത്തെ അയാൾ ശപിച്ചുകൊണ്ടിരുന്നു..

“”” ഇനി ആയാലും മതി തന്റെ ഭാര്യക്ക് റസ്റ്റ് ആണെന്നോ അല്ലെങ്കിൽ അവൾ വീട്ടിലേക്ക് പോവുകയാണെന്ന് എന്തെങ്കിലും പറഞ്ഞ് ഒഴിവാകാൻ നോക്ക്!!”””‘

എന്ന് പറഞ്ഞപ്പോഴേക്ക് ഹരി ഓടിയിരുന്നു അങ്ങനെ എന്തെങ്കിലും പറഞ്ഞ് ഇതിൽനിന്ന് തലയൂരാൻ!!!
അസ്വസ്ഥമായ മനസോടെ പോയ ആൾ തിരിച്ചുവന്നത് ഇത്തിരി ആശ്വാസമുള്ള മുഖത്തോടെയാണ്..

“”” താങ്ക്സ് ഡാ നീ അങ്ങനെ ഒരു ഐഡിയ തന്നില്ല ആയിരുന്നെങ്കിൽ ഞാൻ ഇതിന് പെട്ടുപോയേനെ പിന്നെ എന്റെ ജീവിതം കൂടി കുട്ടിച്ചോറാവുമായിരുന്നു!!”””‘

“”” എടാ ഹരി ഇനി എനിക്ക് പറയാനുള്ളത് അതിനെപ്പറ്റിയാണ്!!! നീ ഒരാളെ നോക്കിയാൽ അല്ലെങ്കിൽ നിന്റെ ഷർട്ടിൽ എന്തെങ്കിലും മണം ഉണ്ടോ എന്നൊക്കെ കണ്ടുപിടിച്ച് വഴക്ക് അടിക്കുന്നയാൾ ശരിക്കും നോർമൽ ആണെന്ന് നിനക്ക് തോന്നിയിട്ടുണ്ടോ???

നിങ്ങൾ തമ്മിലുള്ള ഓരോ പ്രശ്നങ്ങളും നീ വന്നു പറയുമ്പോൾ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട് നിന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് ഇത്രയും കാലം ഞാൻ പറയാതിരുന്നത് പക്ഷേ ഇനിയും നീ ബുദ്ധിമുട്ടുന്നത് കാണാൻ എനിക്ക് വയ്യാത്തത് കൊണ്ട് പറയുകയാണ്,!”””

സലിം എന്താണ് പറയാൻ പോകുന്നത് എന്ന് നോക്കിനിന്നു ഹരി…””” എടാ ഇത് അവളുടെ സ്വഭാവം അല്ല ഇതൊരുതരം രോഗമാണ് നീ കേട്ടിട്ടില്ലേ സംശയം ഒരു രോഗമാണ്… അതൊരു അവസ്ഥയാണ് ശരിക്കും നേരാംവണ്ണം ചികിത്സ കിട്ടിയാൽ ഒരു പരിധിവരെ നമുക്ക് പരിഹരിക്കാൻ കഴിയും!!!

ജീവിതത്തിൽ പലപ്പോഴായി നമ്മൾ എക്സ്പീരിയൻസ് ചെയ്യുന്ന പല കാര്യങ്ങളും ഇത്തരത്തിലുള്ള സ്വഭാവത്തിലേക്ക് നമ്മളെ തള്ളി വിടാം!! ഒരുപക്ഷേ തന്റെ വൈഫിനും അങ്ങനെ എന്തെങ്കിലും ഉണ്ടായിക്കാണും!! നിന്നോട് തുറന്നു പറയാത്ത പോലെ ആവില്ല ഒരു സൈക്യാട്രിസ്റ്റിന് അടുത്ത് കൊണ്ടുപോയാൽ!!!!!!””

“‘ എന്താണ് നീ പറഞ്ഞു വരുന്നത് അവളെ ഞാൻ എന്തു പറഞ്ഞു കൊണ്ടുപോകും ഇതെങ്ങാനും പറഞ്ഞ് വല്ല ഡോക്ടറെയും പോയി കാണിച്ചാൽ അന്ന് തീർന്നു!!!! എനിക്ക് അവളെ വിഷമിപ്പിക്കാൻ വയ്യ!!”””

“”” നിനക്ക് അവളെ വിഷമിപ്പിക്കാൻ വയ്യ അത് നിന്നോട് നിനക്ക് അവളോടുള്ള സ്നേഹം കൊണ്ടാണ് പക്ഷേ നീ ഒന്ന് ആലോചിച്ചു നോക്ക് അവൾ വല്ലാത്തൊരു അവസ്ഥയിലേക്കാണ് പോകുന്നത് ഈ സംശയരോഗത്തിന് പല അവസ്ഥാന്തരങ്ങളും ഉണ്ട് ഡിപ്രഷൻ, സൂയിസൈഡ് മാനിയ ഇതെല്ലാം ഇതിന്റെ ഓരോ ഭാഗങ്ങളാണ്…

അങ്ങനെയൊരു അപകടാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നതിനേക്കാൾ നല്ലത് അതിനുമുമ്പ് നീ മറ്റെന്തെങ്കിലും പറഞ്ഞ അവളെ കൊണ്ട് പോയി ചികിത്സിക്കുന്നതല്ലേ??? “””

സെലിം പറഞ്ഞപ്പോൾ അതിന്റെ സീരിയസ്നസ് ക്രമേണ ഹരിക്ക് മനസ്സിലായി വരുന്നുണ്ടായിരുന്നു അയാളുടെ മുഖം വിവരണം ആകുന്നത് കണ്ട് സലീം അയാളുടെ തോളിൽ തട്ടി കൊടുത്തു…

“” എടോ എല്ലാം അങ്ങനെയാവണം എന്നല്ല ഞാൻ പറഞ്ഞത് എക്സപ്ഷൻ കേസസും ഉണ്ട്!! തനിക്ക് വല്ല ഉറക്കം കിട്ടുന്നില്ല എന്നോ മറ്റോ പറഞ്ഞ് അവളെയും കൂട്ടിക്കൊണ്ടുപോകു….

എനിക്കറിയാം അവൾ എന്തൊക്കെ പ്രശ്നമുണ്ടാക്കിയാലും തനിക്ക് അതൊന്നും ഒരു വിഷയമായി തോന്നാത്തത് അത്രമേൽ താനവളെ സ്നേഹിക്കുന്നത് കൊണ്ടാണെന്ന്!! അത്രയും സ്നേഹിക്കുന്ന ഒരു ഭാര്യയെ തനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ തിരിച്ചു കിട്ടാൻ ആഗ്രഹമില്ലേടോ തനിക്ക്!!””‘

ഉണ്ടെന്ന് പറഞ്ഞ് അയാൾ അവിടെ നിന്നും പോയി.. പിന്നെ കുറച്ചു ദിവസം ലീവ് ആയിരുന്നു അത് കഴിഞ്ഞ് ജോലിക്ക് കയറിയപ്പോൾ ആ മുഖത്ത് വല്ലാത്തൊരു സമാധാനം കണ്ടു.. ആദ്യം തന്നെ കാണാൻ ചെന്നത് സലീമിനെ ആയിരുന്നു…

“”‘ ഡാ നിന്നോട് ഞാൻ എങ്ങനെയാ നന്ദി പറയുക എന്ന് എനിക്കറിയില്ല ഇത്തിരി ദിവസം കൊണ്ട് തന്നെ അവൾക്ക് ഒരുപാട് മാറ്റം ഉണ്ട്!!!

ഞാൻ നഷ്ടപ്പെട്ടു പോകും എന്നൊരു ചിന്തയാണ് അവളെ കൊണ്ട് എന്നെ ഇങ്ങനെ കൂട്ടിലിട്ടത് പോലെ കൊണ്ടുനടക്കാൻ പ്രേരിപ്പിക്കുന്നത് ഡോക്ടർ ഒരുപാട് കൗൺസിലിംഗ് കൊടുത്ത് അതിനെ ഇത്തിരി ഭേദം വരുത്തിയിട്ടുണ്ട്!!

ഇത്ര ചെറിയ കാലയളവിൽ ഇത്ര മാറ്റം ഉണ്ടെങ്കിൽ എനിക്ക് നല്ല ഉറപ്പുണ്ട്, അവൾ ഇനിയും മാറും, ഒരു ഉത്തമയായ ഭാര്യയായി തീരും…””””

മൂടിക്കെട്ടിയ പോലത്തെ ഭാവം മാറി അവന്റെ മുഖത്ത് ഇപ്പോൾ വിടർന്ന സന്തോഷം നോക്കി നിൽക്കുകയായിരുന്നു സലീം അപ്പോൾ…
ചിലതെല്ലാം നമുക്കും മാറ്റാൻ കഴിയും എന്ന് ധാരണയിൽ…

Leave a Reply

Your email address will not be published. Required fields are marked *