ഇടയ്ക്ക് ഈ പെണ്ണിനെ എന്റെ വീട്ടിലേക്ക് നീ പറഞ്ഞ് അയക്കുന്നത് ഇതിനായിരുന്നു അല്ലെ.?ശരാദ

പൂജയ്ക്ക് എടുക്കാത്ത പൂവ്
(രചന: Noor Nas)

ചേച്ചിയെ പെണ്ണ് കാണാൻ വരുന്ന നേരം നോക്കി അനിയത്തിയെ അയൽവിട്ടിലേക്ക് പറഞ്ഞയക്കുക….

കാരണം എന്താ എന്ന സംശയത്തിന്റെ പേരിൽ നിങ്ങൾ എന്നെ ചിത്ത പറഞ്ഞേക്കാം വിമർശിച്ചേക്കാ എഴുത്ത് മതിയാക്കി ഒന്നു പോടെ എന്നും പറഞ്ഞേക്കാ..

എങ്ങനെ ഇതിനെ കണ്ടാലും എന്നിക്ക് ഒന്നുമില്ല ചില സത്യങ്ങളെ നമ്മൾ തന്നെ നുണകളാക്കി മാറ്റാറുണ്ട്..എങ്കിലും ആ സത്യം എപ്പോളും സത്യമായി തന്നെ മറഞ്ഞിരിക്കും..

അമ്മ ശാരദ . മോളെ സുരഭി അമ്മയുടെ വിളി കേട്ടപ്പോൾ അടുക്കളയിൽ എന്തോ ജോലിയിൽ മുഴുകിയിരുന്ന നിമിഷ..ആ വിളിയുടെ അർത്ഥം മനസിലാക്കിയെടുത്ത് ക്കൊണ്ട്..

ഇന്ന് ആരോ തന്നെ പെണ്ണ് കാണാൻ വരുന്നുണ്ട്..അവൾ സ്വയം ഒന്നു പുച്ഛിച്ചു ചിരിച്ചു ക്കൊണ്ട് ജോലി തുടർന്നപ്പോൾ.

പിറകിൽ അമ്മ. മോളെ നിമിഷേ നീ അകത്ത് പോയി ഒന്നു മുഖമൊക്കെ കഴുകി ഇത്തിരി പൗഡറോക്കെ പൂശി റെഡിയായി നിക്ക്..നിന്നെ കാണാൻ ചിലർ വരുന്നുണ്ടത്രേ..

ആരാ അമ്മേ എന്ന് ചോദിച്ച് ക്കൊണ്ട് അടുക്കളയിലേക്ക് കയറി വന്ന നിമിഷയുടെ അനുജത്തി സുരഭി.. സുരഭി നിമിഷയെ പോലെയല്ല കാണാൻ സുന്ദരിയാണ്..

അമ്മ സുരഭിയോട്. നീ അമ്മിണി ചേച്ചിയുടെ അടുത്ത് പോയി കുറച്ചു നേരം ഇരിക്ക് വന്നവർ പോയി കഴിഞ്ഞാൽ ഞാൻ നിന്നെ വന്ന് വിളിച്ചേക്കാ..

നിമിഷ. സൗന്ദര്യം അവൾക്കൊരു ശാപവും കറുത്ത നിറം എന്റെ ഒരു പോരായിമയും..

അമ്മ. ആരാ പറഞ്ഞെ എന്റെ മോൾക്ക്‌ സൗന്ദര്യമില്ല എന്ന് ഇത്തിരി കറുപ്പ് ഉണ്ടന്നല്ലേയുള്ളു..

വരുന്നവരൊക്കെ അതൊരു കുറവായി കണ്ടാൽ നമ്മൾ എന്നാ ചെയ്യാ.?
നമ്മൾ വീണ്ടും വീണ്ടും ശ്രമിക്കും.

പിന്നെ നിമിഷയുടെ അരികിൽ വന്ന് വിയർപ്പ് പറ്റി കിടക്കുന്ന അവളുടെ കവിളിൽ തഴുകി ക്കൊണ്ട് അമ്മ

എന്റെ മോൾക്കും ഉണ്ടാകും എവിടെയെങ്കിലും ഒരാൾ അത് അതിന്റെ സമ്മയമാകുബോൾ എന്റെ മോളുടെ അടുത്ത് വന്ന് ചേരുക തന്നെ ചെയ്യും..

മോൾക്ക് അറിയാലോ ഇതിന് മുൻപ്പ് നിന്നെ കാണാൻ വന്നവരൊക്കെ നിന്റെ അനിയത്തിയെ വേണമെങ്കിൽ.. ആലോചിക്കാ എന്ന് പറയുന്നത് നീയും കേട്ടതല്ലേ.?നമ്മളിൽ നിന്നും ഒരു മറുപടിയും കിട്ടാതെ വരുബോൾ അവർ ഇറങ്ങി പോകും..

ഇന്നി നിന്നക്ക് ഒരു തടസം പോലെ അവൾ ഇവിടെ വേണ്ടാ അതാ അവളെ ഞാൻ നമ്മുടെ അയൽ വീട്ടിലെ അമ്മിണി ചേച്ചിയുടെ അടുത്തേക്ക് പറഞ്ഞയക്കുന്നെ…നിമിഷ. എന്നിട്ട് എന്തായി അതിന് ശേഷവും വന്നില്ലേ കുറേ ആലോചനകൾ.?

അവളെ കണ്ടതുമില്ല എന്നെ വന്ന് കണ്ടവരൊക്കെ പിന്നെ പറയാ എന്ന് പറഞ്ഞ് ഇറങ്ങി പോകുകയും ചെയ്തു…

നിമിഷയുടെ ചോദ്യങ്ങൾക്ക് ഒന്നും ഉത്തരമില്ലാതെ നിൽക്കുന്ന. അമ്മയെ കണ്ടപ്പോൾ നിമിഷക്ക് വിഷമമായി. നിമിഷ അമ്മയുടെ അടുത്ത് വന്ന് ആ തൊളിൽ പിടിച്ചു ക്കൊണ്ട്..അമ്മ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല..

അമ്മ കണ്ണുകൾ തുടച്ചു ക്കൊണ്ട് സുരഭിയോട് മോൾ വേഗം അമ്മിണി ചേച്ചിയുടെ വിട്ടിൽ പോകാൻ നോക്ക് അവരൊക്കെ ഇപ്പോ വരും..ഞാൻ വരുന്നവർക്ക് കൊടുക്കാൻ വലതും ഉണ്ടാക്കി വെക്കട്ടെ.?

അമ്മിണി ചേച്ചിയുടെ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് പോകുന്ന സുരഭിയെ നോക്കി മുറിയുടെ ജനൽ കമ്പികളിൽ തല ചായിച്ചുക്കൊണ്ട് നിമിഷ..

കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്തും നിന്നും അയലത്തെ അമ്മിണി ചേച്ചിയുടെ വിളി.
ശാരദേ ശാരദേ..

അടുക്കളയിൽ നിന്നും സാരി തുമ്പിൽ കൈകൾ തുടച്ചു ക്കൊണ്ട് ഉമ്മറത്തേക്ക് വരുന്ന ശാരദാ .. മുറ്റത്തു നിക്കുന്ന അമ്മിണി അരികിൽ കണ്ണുകൾ തുടച്ചു ക്കൊണ്ട് സുരഭിയും.

അമ്മിണി. ദേഷ്യത്തോടെ. അപ്പോ അത് ശെരി ഇടയ്ക്ക് ഇടയ്ക്ക് ഈ പെണ്ണിനെ എന്റെ വീട്ടിലേക്ക് നീ പറഞ്ഞ് അയക്കുന്നത് ഇതിനായിരുന്നു അല്ലെ.?ശരാദ.. ഒന്നും മിണ്ടാതെ തല കുനിച്ചു നിക്കുബോൾ.

അമ്മിണി. എന്നിക്ക് എല്ലാം മനസിലായടി
ഈ മോൾ എല്ലാം എന്നോട് പറഞ്ഞു.
അത് കേട്ടപ്പോൾ എന്നിക്ക് നിന്നെ കൊല്ലാനാ തോന്നിയത്

അതിന് മാത്രം എന്ത് കുറവാടി നിമിഷ മോൾക്ക് ഉള്ളത് ലേശം കറുത്ത് പോയതോ.?

ആ കറുത്ത ശരിരത്തിന് ഉള്ളിൽ കിടക്കുന്ന വെളുത്ത മനസിന്റെ സ്നേഹം അനുഭവിക്കാൻ അവളെ കണ്ടെച്ചു പോയ ചെക്കന്മാർക്ക് ഒന്നും യോഗമില്ല എന്ന് കുട്ടിക്കോ…

ഇവൾക്ക് വിധിക്കപ്പെട്ട കനി അങ്ങ് ജമ്മു കശ്മീരിൽ ഉണ്ടെടി പട്ടാളത്തിൽ ഉള്ള എന്റെ ഏക മോൻ..

ഞാൻ വീണ് കാലിന്റെ അസ്ഥി പൊട്ടി മാസങ്ങളോളം വീട്ടി കിടന്നപ്പോൾ എന്റെ കാര്യം നോക്കാൻ എന്റെ നിമിഷ ക്കൊച്ചേ ഉണ്ടായിരുന്നുള്ളു.

അത് നിന്നക്കും അറിയാ പട്ടാളത്തിൽ കിടക്കുന്ന എന്റെ കൊച്ചിനും അറിയാം.. അന്ന് ഞാൻ മനസിൽ തീരുമാനിച്ചതാ
നിമിഷ മോൾ എന്റെ വീട്ടിലേക്ക് വരണമെന്ന്..

ശാരദേ എന്നാലും എന്നോട് എങ്കിലും നിന്നക്ക് ഒന്നു സൂചിപ്പിക്കാമായിരുന്നു..
അതും നീ മറച്ചു വെച്ചു..

പുറത്തെ ബഹളം കേട്ട് വന്ന നിമിഷ
അവളുടെ അരികിലേക്ക് വന്ന് ആ തല മുടിയിൽ തഴുകി ക്കൊണ്ട് അമ്മിണി.

ഇന്നി എന്റെ മോൾ ആരുടെ മുന്നിലും ഒരു കാഴ്ച വസ്തു പോലെ നിക്കരുത്..
നിന്നെ സ്വന്തമാക്കാൻ കൊതിക്കുന്നവരും ഈ മണ്ണിൽ ഉണ്ട്‌ ഞാനും എന്റെ മോനും.

ആരും പൂജയ്ക്ക് എടുക്കാത്ത ഈ പൂവ്
ഞങ്ങൾ ഇങ്ങ് എടുക്കുവാ.. ഞങ്ങളുടെ ദേ ആ കാണുന്ന കൊച്ചു ശ്രീകോവിലിൽ അർപ്പിക്കാൻ..

ശാരദ കരയുകയാണ് അരികെ അമ്മയ്ക്കൊപ്പം കരഞ്ഞു ക്കൊണ്ട് സുരഭിയും.. ഇറങ്ങി പോകാൻ നേരം അമ്മിണി അടുത്ത മാസം പവിത്രൻ ലീവിന് വരും.

അപ്പോ തീരുമാനിക്കാ ബാക്കി കാര്യങ്ങൾ. പിന്നെ സുരഭിയോട് ഇന്നി ഒളിച്ചിരിക്കാൻ വേണ്ടി മാത്രം അങ്ങോട്ട്‌ നീ വന്നേക്കരുത് കേട്ടല്ലോ.

അതും പറഞ്ഞു ക്കൊണ്ട് അമ്മിണിയമ്മ
തന്റെ വീട്ടിലേക്ക് കയറി പോകുബോൾ. വീടിന്റെ ഉമ്മറത്ത് അമ്മയെ വട്ടം ചുറ്റി പിടിച്ച് നീറകണ്ണുകളോടെ നിമിഷയും സുരഭിയും…കറുപ്പ് അല്ല ഇവിടെ പ്രശ്നം ചിലരുടെ കാഴ്ച പാടുകളാണ്…

Leave a Reply

Your email address will not be published. Required fields are marked *