ഇത് പുതിയ വണ്ടിയല്ലെ മനുഷ്യാ ഇതിൽ നിറയെ ബ്ലെഡ് ആവില്ലെ??നമ്മളല്ലെങ്കിൽ വേറെ ആരേലും നിർത്തിക്കോളും നിങ്ങൾ പോ…

രചന: സുനിൽ പാണാട്ട്

മോനെ നീ വീട്ടിലെത്താറായോ..എന്തായാലും നീ വേഗം വാ നിനക്കൊരു കൂടുതൽ പറയുമ്പോഴേക്കും അയ്യാൾ അവളുടെ കയ്യിൽ നിന്ന് ഫോൺ പെട്ടന്ന് വാങ്ങി..

അവളെ കണ്ണുരുട്ടി ഒന്ന് നോക്കി എന്നിട്ടവനോട്‌ മോനെ നീയെത്താൻ അരമണിക്കൂർ എടുക്കില്ലെ..

അമ്മ നിനക്കിഷ്ട്ടമുള്ള എന്തൊക്കെയോ ഉണ്ടാക്കി വച്ചിട്ടുണ്ടിവിടെ അവളത് പറയാൻ തുടങ്ങുവായിരുന്നു ശരി നീ വേഗം വാ ….

ഫോൺ കട്ടാക്കുന്നതിനിടയിൽ അവളെ നോക്കി ഇപ്പോൾ നീ എല്ലാം കുളമാക്കിയാനെ ഒന്നും മനസ്സിലൊളിപ്പിക്കാൻ അറിയില്ല മരമണ്ടി തലയിൽ ചെറുതായി ഒരു കിഴുക്കും കൊടുത്തയ്യാൾ…..

അeപ്പാഴേക്കും വണ്ടിടെ മുൻപിൽ റിബൺ കൊണ്ട് ഡെക്രേറ്റ് ചെയ്യ്ത് താക്കോലുമായി ഷോറൂമിലെ പയ്യൻ വന്നിരുന്നു ……

താക്കോലു വാങ്ങുമ്പോൾ അവനൊരഞൂറു രൂപ കൈയ്യിൽ വച്ചു കൊടുത്തു…

വേണ്ടാ എന്ന് പറയുബോഴും കൈയ്യിൽ നിന്ന് തട്ടിപ്പറിക്കും പോലാണ് അവൻപൈസവാങ്ങിയത്…

എന്തായാലും സാറിന്റെ മോൻ ഭാഗ്യവാൻ തന്നെ…ബർത്ത്ഡേ ഗിഫ്റ്റ് പുത്തൻ സിഫിറ്റ്കാർ പുഞ്ചിരിച്ചുകൊണ്ടവൻ പറഞ്ഞു…..

ഇത് വെറും ബർത്തഡേ ഗിഫ്റ്റ് മാത്രമല്ല എഞ്ചിനീയറിങ്ങ് പരീക്ഷയിൽ 3d റാങ്കോടു കൂടിയാ അവൻ പാസായത് ….

അതിന്റെ കൂടെ തന്നെ പിറന്നാളും വന്നു രണ്ടിനും കൂടെ ഒറ്റഗിഫ്റ്റ് അതും സർപ്രയ്സ് ഇന്നവൻ ഞെട്ടും ഇത് കണ്ട് ..

ഇത് പറയുബോൾ അവൾടെ കണ്ണിൽ എന്തെന്നില്ലാത്ത സന്തോഷം കണ്ടു അയ്യാൾ ….

ഡോർ തുറന്ന് ട്രൈവിങ്ങ് സീറ്റിൽ കയറിയപ്പോഴേക്കും അവളും കയറിയിരുന്നു …ഒറ്റ മകനാണ് രാജീവിനും മിനിക്കും കിച്ചുട്ടൻ

നാട്ടിൽ ചെറിയ റിയലെസ്റ്റേറ്റ് അങ്ങനെ ചെറിയ പരിപാടികൾ നടത്തി ജീവിച്ചു പോകുന്ന ഒരു മീഡിയം ഫാമിലി….

അച്ഛന്റെയും അമ്മയുടെയും വാക്കുകൾ കേട്ട് അനുസരണയോടെ വളരുന്ന മകൻ…പഠിത്തത്തിൽ മിടുക്കൻ കാണാൻ സുന്ദരൻ മറ്റു കുട്ടികളെ പോലെ ചീത്ത സ്വഭാവങ്ങളൊന്നും ഇതുവരെ അവനില്ല….

അതുകൊണ്ട് തന്നെ കിച്ചു എല്ലാവരുടെയും പ്രിയപെട്ടവൻ തന്നെ…അവൻ ശരിക്കും ഞെട്ടുംല്ലെ ഏട്ടാവണ്ടിയുടെ സീരീയോയിൽ തലോടികൊണ്ട് അവൾ ചോതിച്ചു ….

ഞെട്ടിക്കാനല്ലെ നമ്മളീ പണിയൊക്കെ ചെയ്തത് ഇത് കാണുമ്പോഴുള്ള അവന്റെ ആ സന്തോഷം നമുക്ക് വീഡിയോ പിടിച്ച് വക്കണംട്ടാ….

അവന് വേണ്ടിയല്ലെ നമുടെ ജീവിതം അവനല്ലെ നമ്മുടെ എല്ലാം…ട്രൈവിങ്ങിനിടയിലും അവളുടെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ടയ്യാൾ പറഞ്ഞു …..ദൂരെ റോഡ്സൈഡിൽ ബാറിനടുത്ത് ഒരാൾ കൂട്ടം..

വണ്ടി അടുത്തെത്തിയപ്പോൾ ഒരു പയ്യൻ നിന്ന് മറ്റു വണ്ടികൾക്ക് കൈ കാണിക്കുന്നുണ്ടായിരുന്നു…

വണ്ടി പതുക്കെ ആക്കി എന്താണെന്നറിയാൻ നോക്കിയപ്പോൾ മനസ്സിലായി ബൈക്ക് അപകടം പറ്റി ആരോ കിടക്കുവാണ് ….

ചുറ്റും ആളുകൾ നിൽക്കുന്നക്കാരണം ശരിക്കും കാണാൻ വയ്യ …കൂടി നിൽക്കുന്നവർ അതികവും തങ്ങളുടെ ഫോണിൽ വീഡിയോ പിടിച്ച് വാട്സപ്പിലും ഫെയ്ബുക്കിലും ചൂടോടെ എത്തിക്കാനുള്ള തിരക്കിലാണ്….

ബൈക്ക് കാരന്റെ കൂടെ ഉള്ള ആരോ ആണെന്ന് തോനുന്നു വണ്ടികൾക്ക് കൈക്കാട്ടി കെഞ്ചുന്നത് കാണാം….
തങ്ങളുടെ വണ്ടിക്കു കൈ കാണിച്ചപ്പോൾ നിർത്താനൊരുങ്ങിയ അയ്യാളുടെ കയ്യിലവൾ പിടിച്ചു ….

ഇത് പുതിയ വണ്ടിയല്ലെ മനുഷ്യാ ഇതിൽ നിറയെ ബ്ലെഡ് ആവില്ലെ??നമ്മളല്ലെങ്കിൽ വേറെ ആരേലും നിർത്തിക്കോളും നിങ്ങൾ പോ…

അവൾടെ വാക്കു കേട്ട് വണ്ടി മുൻപോട്ടെടുക്കുമ്പോഴും കൈക്കാണിച്ച പയ്യൻ നിർത്താൻ വേണ്ടി കെഞ്ചുന്നുണ്ടായിരുന്നു….

സൈഡ് ഗ്ലാസിൽ കൈ കൊണ്ട് തട്ടി കൊണ്ട് വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…

അയ്യാൾ വണ്ടി മുൻപോട്ടെടുത്തു
അടുത്ത വണ്ടിക്കാരനോട് നിർത്താൻ കെഞ്ചുന്ന ആ പയ്യനെ മിററിൽ കൂടെ കണ്ടു…

വീടിന് മുൻപിൽ വണ്ടി എത്തിയപ്പോൾ അവളിറങ്ങി ഗേയ്റ്റ് രണ്ടും തുറന്നു …തങ്ങളുടെ പഴയ മാരുതി ആൾട്ടോ കാർപ്പോർച്ചിൽ കിടന്നിരുന്നതിനാൽ വണ്ടി മുറ്റത്ത് തന്നെ ഒതുക്കി നിർത്തി ….

അവൻ വരുമ്പോൾ തന്നെ ഇനി ഇത് കാണണ്ട
അകത്ത് കടന്ന് നേരത്തെ വാങ്ങി വച്ചിരുന്ന ice ക്രിംഫ്രീഡ്ഢ്ജിൽ നിന്നും എടുത്ത് പുറത്തു വക്കുന്നതിനിടയിൽ അവൾ ചായ എടുക്കട്ടെ ഏട്ടാ….

ആ എടുത്തോ ഡ്രസ്സ്മാറുന്നതിനിടയിയിൽ അയ്യാൾ പറഞ്ഞു….

അര മണിക്കുറിനുള്ളിൽ വരുമെന്ന് പറഞ്ഞിട്ട് നമ്മൾ വന്നിട്ടിപ്പോ ഒരുമണിക്കൂർ ആവാറായി ഈ ചെക്കൻ ഇതെവിടെ പോയി ഒന്ന് വിളിച്ച് നോക്കിയെ ….

ചായ അയ്യാൾക്ക് നേരെ നീട്ടികൊണ്ടവൾ പറഞ്ഞു
ശരിയാണല്ലോ ഫോണെടുത്ത് അവനെ വിളിച്ചപ്പോൾ സുച്ച്ഡ് ഓഫ് …..

ചാർജ് തീർന്ന് കാണും അതാ വരട്ടെ സമയം 5 ആയതല്ലെ ഉള്ളു….ചായകുടിച്ച് കപ്പ് തിരിച്ച് അടുക്കളയിൽ വച്ച് പുറത്തിറങ്ങിയപ്പോഴാ ഫോൺ നിർത്താതെ അടിക്കുന്നത് കണ്ടത് ….

ഹലോ രാജിവ് ഞാൻ വിജുവാ..നീ അത്യാവശ്യമായി ഒന്ന് ജൂബിലി വരെവരണം

എന്താടാ കാര്യം എന്ന് ചോതിച്ചപ്പോൾ എല്ലാം വന്നിട്ട് പറയാം എന്നെ പറഞ്ഞുള്ളു…..

വളരെ അത്യാവശ്യം എത്രയും പെട്ടന്ന് വരണം എന്ന് പറഞ്ഞ് ഫോൺ കട്ടാക്കി അവൻ …..

അത്ര അത്യാവശ്യമില്ലാതെ വിളിക്കില്ല അവൻ..പഞ്ചായത്ത് മെമ്പർ കൂടിയാണ് വിജു….പെട്ടന്ന് തന്നെ ഡ്രസ്സ്മാറ്റി

നിങ്ങളിതെവിടെ പോവാ മോൻ വന്നിട്ട് പോയാപ്പോരെ അവനിപ്പ വരും…ഇത് വളരെ അത്യാവശ്യമാ അവൻ വന്നാ ഞാൻ അര മണിക്കൂറിനുള്ളിൽ വരും എന്ന് പറഞ്ഞേക്ക് ….

പിന്നെ വണ്ടി വാങ്ങിയ കാര്യം പറയണ്ട ഞാൻ ആ വണ്ടിയും കൊണ്ടാ പോണത്…കാർ ജൂബിലി ഹോസ്പ്പിറ്റലിന്റെ ഗേയറ്റ് കടന്നപ്പഴേ കണ്ടു വിടിനടുത്തുള്ള കുറച്ച് പേരെ….

വണ്ടി പാർക്ക്‌ ചെയ്ത് അവരുടെ അടുത്തെത്തിയപ്പോൾ വിജു കയ്യിൽ പിടിച്ച് വാ എന്നു പറഞ് നടന്നു ….

കുടെ ഉള്ളവരും ഞങ്ങൾക്കൊപ്പം നടന്നു
എമർജൻസ്സി ഏരിയ എത്തും മുൻപെ വിജു നിന്നു ….

രാജീവെ ഇനി പറയാൻ പോകുന്നത് കേട്ട് നീ എങ്ങനെ പ്രതികരിക്കും എന്നെനിക്കറിയില്ല..

എന്തുണ്ടായാലും സഹിച്ചല്ലെ പറ്റു
അപ്പോഴേക്കും കൂടെ ഉണ്ടായവർ ചുറ്റിലും വന്ന് തോളിൽ തട്ടികൊണ്ട് പറഞ്ഞു എല്ലാം വിധിയാണ് …

ഒന്നും മനസ്സിലാവാതെ നിൽക്കുമ്പോൾ
വിജു പറഞ്ഞു നമ്മുടെ കിച്ചുട്ടൻ പോയടാ …അവനോടിച്ച ബൈക്ക് ഒരു വണ്ടിക്ക് സൈഡ് കൊടുക്കുമ്പോൾ എങ്ങനെയോ ബാലൻസ് തെറ്റി റോഡ് സൈഡിലെ പോസ്റ്റിലിടിച്ചു…

രക്ഷപ്പെടുമായിരുന്നിട്ടും തക്ക സമയത്ത് ആരും ഹോസ്പ്പിറ്റലിൽ കൊണ്ട് വരാതെ ചോര വാർന്ന് മരിച്ചതാ ….

ഇവിടെ കൊണ്ട് വന്നപ്പോൾ ഒരു 15 മിനിറ്റ് മുൻപെങ്കിലും എത്തിച്ചിരുന്നെങ്കിൽ രക്ഷപെടുത്താമായിരുന്നു എന്നാ പറഞത് ….

ആരും നിർത്താതെ ഒരു ഓട്ടോറിക്ഷയിലാകൊണ്ട് വന്നത്……നമ്മുടെ ആ ബാറിനടുത്തുവച്ചാ നടന്നത്..പിന്നെ പറയുന്നതൊന്നും കേട്ടില്ല

തലകറങ്ങി വിഴും എന്നായപ്പോൾ എല്ലാവരും കൂടെ പിടിച്ച് അടുത്തുള്ള ചെയറിൽ ഇരുത്തി…..

അപ്പോൾ താൻ കണ്ടിട്ടും നിർത്താതെ പോന്നത് തന്റെ പൊന്നുമകനെയായിരുന്നോ…..
നടുറോട്ടിൽ ചോര പിടയുന്ന ഒരു ജീവനെ രക്ഷിക്കാൻ ഏതോ ഒരു യുവാവ് കെഞ്ചി കരഞ്ഞ് തന്റെ മകന്റെ ജീവൻ രക്ഷിക്കാനായിരുന്നോ….

മകന് വേണ്ടി വാങ്ങിയ വണ്ടിയിൽ രക്തം ആവും എന്ന് പറഞ്ഞ് നിർത്താതെ പോന്നത് അവന്റെ രക്തം തന്നെആയിരുന്നോ….

അപ്പോൾ നിർത്തി നോക്കിയിരുന്നെങ്കിൽ അവൻ മരിക്കില്ലായിരുന്നു…മകന്റെ ചേതനയറ്റ ശരീരം നോക്കി പൊട്ടിക്കരയാനെ അയാൾക്കായുള്ളു….

ജീവനും ജീവിതവും ഒന്നെയുള്ളു ഓരോ ജീവനും വിലപ്പെട്ടതാണ്
അത് നമ്മുടെ കുടുമ്പത്തിൽ വന്നാലെ പഠിക്കൂ എന്ന ചിന്താഗതി മാറ്റണം നമ്മൾ

Leave a Reply

Your email address will not be published. Required fields are marked *