നാണം കൊണ്ടവൾ എന്നെ പിടിച്ച് തള്ളി നീക്കണം അങ്ങനെ ഒരു പാട് സ്വപ്നങ്ങളാണിന്ന് തകർന്നടിഞ്ഞത് …….ഇനി കാര്യത്തിലേക്ക് വരാം …

രചന: സുനിൽ പാണാട്ട്

…..ഇന്നെന്റെ കല്ല്യാണമായിരുന്നു..ഇന്ന് രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കും വരെ ഞാൻ അറിഞ്ഞിരുന്നില്ല….

ഇന്നെന്റെകല്ല്യാണമായിരിക്കും എന്ന്……എനിക്കുമുണ്ടായിരുന്നു കല്ല്യാണത്തെ കുറിച്ച് സ്വപ്നങ്ങൾ……..

പെണ്ണുകാണാൻ കൂട്ടുക്കാരോടോപ്പം പോകണം ……
ഇഷ്ടപെട്ട പെണ്ണിനോട് വിട്ടുക്കാരുടെ അനുവാദത്തോടെ കുറച്ച് മാറിനിന്ന് സംസാരിക്കണം …..

തന്നെ ഇഷ്ടപെട്ടോ എന്ന് ചോതിച്ച് കൊണ്ടായിരിക്കണം ആ സംസാരത്തിന്റെ തുടക്കം…..
അവൾക്ക് വേറെ ലൗവ്വ് വല്ലതും ഉണ്ടോ എന്ന് ചോതിച്ചറിയണം……

ഇല്ലെങ്കിൽ ഇനി അവളാണ് എന്റെ ജീവിതസഖി എന്ന് അവളോട്തുറന്ന് പറയണം…..
തിരിച്ചാവീട്ടിൽ നിന്നിറങ്ങുമ്പോൾ ഒരു ജനലിൽക്കൂടെ അവളെന്നെ നോക്കുന്നത് തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് കാണണം……

വീട്ടുക്കാർ കണ്ട് ഇഷ്ടപെട്ടാൽ അന്ന് തന്നെ ഫോൺ വിളി തുടങ്ങണം അമ്മ വഴക്ക് പറയും വരെയോ അല്ലെങ്കിൽ ഫോണിലെ ചാർജ് തീരും വരെയോ…..

കൊഞ്ചി കുറുങ്ങണം
പാതിരാ കോഴികൾ കൂവും വരെ…
ഉറക്കം കണ്ണിലുമ്മ വയ്ക്കും വരെ അവളുടെ സ്വരംകേട്ടുകൊണ്ടിരിക്കണം….

ഇടക്കവൾ വരുന്ന അമ്പലത്തിൽ പോയി ആരും കാണാതെ മാറി നിന്ന് സംസാരിക്കണം…….

തന്റെ ബൈക്കിന്റെ പുറകിലിരുത്തി ചുമ്മാ ഒന്ന് കറങ്ങണം …….ആരും കാണില്ലെന്ന് ഉറപ്പുള്ളിടത്ത് വച്ച് കവിളിലൊരു മുത്തം കൊടുക്കണം….

നാണം കൊണ്ടവൾ എന്നെ പിടിച്ച് തള്ളി നീക്കണം അങ്ങനെ ഒരു പാട് സ്വപ്നങ്ങളാണിന്ന് തകർന്നടിഞ്ഞത് …….ഇനി കാര്യത്തിലേക്ക് വരാം …

ഞാൻ മനു അച്ഛനും അമ്മക്കും കൂടെ ഞങ്ങരണ്ട് മക്കൾ എനിക്ക് താഴെ ഒരനിയത്തി അനു എന്റെ ചങ്ക് ദോസ്ത് കൂടെ ആണവൾ…… അടി കൂടാനും സേനഹിക്കാനും ഞങ്ങൾ മിടുക്കരാ ……

ഇനി അച്ഛൻ പട്ടാളക്കാരനായിരുന്നു…പട്ടാളത്തിൻ നിന്ന് പിരിഞ്ഞപ്പോൾ കിട്ടിയ കാശിന് ഒരു ചെറിയ ഫിനാൻസ് തുടങ്ങി …..

പട്ടാള ചിട്ടയോടെ നോക്കി നടത്തിയത് കൊണ്ടാവും
ഇന്നത് വളർന്ന് 4 ശാഖകളായി …….

അതോടൊപ്പം അച്ഛന്റെ പേരും മാറി ബ്ലെയ്ഡ് പട്ടാളം എന്ന് അച്ഛൻ കേൾക്കാതെ നാട്ടുകാർ വിളിക്കും ….

ഡിഗ്രീ കഴിഞ എന്നെ അച്ഛന്റെ ഫിനാൻസിൻ തന്നെ ജോലിക്കിരുത്തി
തുടർന്ന് പഠിപ്പിച്ചിട്ട് കാര്യമില്ലാന്ന് അച്ഛനറിയാം മ്മള് ബയങ്കര പടിപ്പിസ്റ്റാണെ വെർതേ എന്തിനാ പൈസ കളയുന്നതെന്ന് അച്ഛന് തോന്നിട്ട് ഇണ്ടാവും…

ചെത്തി നടക്കേണ്ട സമയത്ത് ജോലി
ഹോ ഈ ജോലികണ്ട് പിടിച്ചവനെ തല്ലി കൊല്ലണം…

ഇടക്ക് അലോചിക്കും ഈ അച്ഛന് 2 സുന്ദരികുട്ടികളെ ജോലിക്ക് വച്ചുടെ എന്നാ മ്മടെ ബോറടിയും മാറി കിട്ടിയേനെ ജോലിക്ക് വരാൻ താൽപ്പര്യവും

ഉണ്ടായെനെ ഇതിപ്പ 3 ചേച്ചിമാരും 2 ചേട്ടൻന്മാരും പീന്നെ ഈ ഞാനും ഇടക്ക് വന്നു പോകുന്ന മ്മടെ പട്ടാളവും

പിന്നെയുള്ള ഏക ആശ്വാസം തൊട്ടപ്പുറത്തെ ട്യൂട്ടോറിയൽ കോളെജിലെ തരുണീമണികളെ കാണുബോഴാ
വേനൽ കാലത്ത് കിട്ടണ ചാറ്റൽ മഴ പോലെ തോന്നും….

ഞായറാഴ്ച രാവിലെ മാത്രം എനിക്ക് 9 മണി വരെ ഉറങ്ങാൻ അനുവാദം…..ബാക്കി എല്ലാ ദിവസവും രാവിലെ അഞ്ചരക്ക് മ്മടെ പട്ടാളം വിളിച്ചുണർത്തി ഓടാൻ കൊണ്ട് പോകും മനസ്സില്ലാ മനസ്സോടെ മ്മടെ അച്ഛന്റെ അച്ഛന് വല്ല വാഴയോതെങ്ങോ വച്ചാ പോരായിരുന്നോ എന്നു ചിന്തിച്ച് ഓടാൻ പോകും

ഇന്ന് രാവിലെ പുറത്ത് പോയ അച്ഛൻഅമ്മയെ ഫോണിൽ വിളിച്ച് അവന് വല്ല കുട്ടികളോട് ഇഷ്ടമുണ്ടോ എന്ന് ചോതിക്കാൻ പറഞിട്ടാവണം അമ്മ എന്നോട് ചോദിച്ചു…

ഇല്ല അമ്മെ
സത്യാ….
ഇനി ട്യൂട്ടോറിയലിലെ വായ് നോട്ടം അച്ഛനങ്ങാൻ അറിഞ്ഞാ എന്നാലും ഞാൻ ആരോടും ഇഷ്ടാന്ന് പറഞ്ഞിട്ടില്ലല്ലോ …
മ്മടെ ഭാഗ്യത്തിന് മ്മളോടും ആരും പറഞ്ഞിട്ടില്ല ….

ഞാനിപ്പോൾ ഒരു വണ്ടി അയക്കാം നീയും അവനും അനുവും കൂടെ റെഡിയായി അതിലിങ്ങ് പോര് വേഗം വേണം പിന്നെ അവനോട് ‘ കഴിഞ്ഞ ആഴ്ച്ച വാങ്ങിയ വെള്ള ഷർട്ടും മുണ്ടും ഉടുത്താ മതി

എന്ന്പറ…. ഇത്രയുംപറഞ്ഞ് അച്ഛൻഫോൺ കട്ടാക്കുബോൾ
കാര്യമെന്താണെന്നറിയാതെ പകച്ച് പണ്ടാരടങ്ങി ഞങ്ങൾ മൂവരും …..

അവരോട് റെഡിയാവാൻ പറഞ് കുളിമുറിയിലേക്ക് നടന്നു ഞാൻ……
അപ്പോഴേക്കും അച്ഛനയച്ച വണ്ടി വന്നിരുന്നു അതിൽ തന്റെ 2 കൂട്ടുകാരും ഉണ്ടായിരുന്നു ……
അച്ഛൻ അവരെ വിളിച്ച് പറഞ്ഞത്രെ ഞങ്ങളോടോപ്പം വരാൻ..

അമ്മയും അനിയത്തിയും കയറി അവരുടെ കൂടെ തന്നെ ഞാനും ഇരുന്നു….വണ്ടി നേരെ പോയത് ഒരു കല്ല്യാണ വീട്ടിലേക്കായിരുന്നു ഇതാരുടെയാ ഈ കല്ല്യാണം ????

ക്ഷണിക്കാത്ത കല്ല്യാണത്തിന് ഞങ്ങളെന്തിന് വന്നു…..എന്നോട് ഞാൻ തന്നെ കുറെ ചോദ്യങ്ങൾ ചോതിച്ചു അല്ല പിന്നെ എന്നോടാ എന്റെ കളി…

ഞങ്ങളെത്തുബോൾ അച്ഛൻ വേഗം ഞങ്ങൾക്കടുത്തേക്ക് വന്ന് എന്നെ അച്ഛന്റെ കൂടെ ഉണ്ടായ 2 പേരുടെ കൂടെ അയച്ച് കൂട്ടുകാരോടും എന്റെ കൂടെ ചെല്ലാൻ പറഞ്ഞു …

അമ്മയെ മാറ്റി നിർത്തി എന്തോ പറയുന്നതും എന്താണ് കാര്യമെന്നറിയാതെ ഒരു പാവയെ പോലെ ഞാൻ അവരോടോപ്പം നടന്നു ….

അതിലൊരാൾ പറഞ്ഞു ഇന്ന് നിന്റെ കല്ല്യാണമാണെന്ന്
ഞാനറിയാതെ കല്ല്യാണം???
അതും പെണ്ണിനെ ഒരു നോക്ക് കാണാതെ ?അപ്പഴക്കും അച്ഛനും വന്നുഎന്താ അച്ഛാ ഇതെല്ലാം …

എന്റെ ചോദ്യം കേട്ട് അച്ഛൻ പറഞ്ഞു ഞാനിന്ന് പെട്രോളടിക്കാൻ പമ്പിൽ നിൽക്കുന്ന സമയത്താ ആ ബ്രോക്കർ നാരായണനെ കണ്ടത് കല്ല്യാണത്തിന് 2 ദിവസം മുൻപെ കല്ല്യാണ ചെക്കനെ കാണാനില്ല

ചെക്കന്റെ വീട്ടുക്കാർ ഇത് പെണ്ണിന്റെ വീട്ടിൽ പറഞ്ഞതും ഇല്ല ഇന്നലെ രാത്രി പത്തിന് ആണ് അവർ അറിയുന്നത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ 2 ദിവസം മുൻപ് കണ്ട ബോഡി ചെക്കന്റെ ആയിരുന്നു എന്ന് ……

അതവർ വിളിച്ച് പറഞ്ഞത് രാത്രി 1 മണിക്ക്പാവപെട്ട കുടുമ്പത്തിലെ പെൺകുട്ടിയും വീട്ടുക്കാരും എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുന്നു ഇല്ലാത്ത പൈസ ചിലവാക്കി കല്ല്യാണ

ചിലവെല്ലാം നടത്തി പോരാത്തതിന് കല്യാണ ചെക്കൻ മരിച്ച പെണ്ണെന്ന പേരുദോഷവും പെണ്ണിന് കിട്ടും ….

പിന്നെ ഞാനൊന്നും നോക്കിയില്ല മോനെ നേരെ പെണ്ണിന്റെ അച്ഛനെ കണ്ട് സംസാരിച്ചു പിന്നെ പെണ്ണിനെയും കണ്ടു നിനക്കിഷ്ട്ടാവും അവളെ…

മുഹൂർത്തംആവാറായി വേഗം റെഡിയാവ് പിന്നെ കൂട്ടുകാരുടെ വക മേക്കപ്പ് നേരെ കല്യാണ പന്തലിലേക്ക് ……

അവിടെ ഇരുന്നപ്പോഴാണ് അമ്മയും അനിയത്തിയും കൂടെ ഞാനിത് വരെ കണ്ടിട്ടില്ലാത്തതും ഇനി മുതൽ എന്റെതാവുന്ന പെണ്ണിനെയും കൊണ്ട് മണ്ഡപത്തിലേക്ക് വന്നത്

എന്റെ സങ്കൽപ്പത്തിലെ പെണ്ണിനെക്കാൾ സുന്ദരി…… ഇത്രയും ഗ്ലാമറുള്ള പെണ്ണായിരുന്നോ മനസ്സിൽ ലഡ്ഡുവിന്റെ ഒരു തൃശ്ശൂർ പൂരം തന്നെ പൊട്ടി…

ഇത് കണ്ട എന്റെ കൂട്ടുക്കാർ എന്നെ ആരാധയോടെ നോക്കി …
എന്നും എന്നെ കളിയാക്കണവൻന്മാരാ പിശുക്കനായ അച്ഛന്റെ മോൻ എന്നും പറഞ്ഞ്….

എന്റെ അടുത്ത് വന്നിരുന്ന് എന്നേനോക്കി പുഞ്ചിരിച്ച അവളെ നോക്കി ഞാനും ചിരിച്ചു……

അത് വരെ അച്ഛനെന്നെ രാവിലെ വിളിച്ചുണർത്തുമ്പ വാഴയും തെങ്ങും വച്ചാ പോരാർന്നോ മുത്തച്ഛാ എന്ന് ചിന്തിക്കാറുള്ള ഞാൻ ഇപ്പ മാറ്റി ചിന്തിച്ചൂട്ടാ……

താലികെട്ടി അച്ഛന്റെ അനുഗ്രഹം മേടിക്കുബോൾ കെട്ടിപിടിച്ച് അച്ഛനൊരു മുത്തം കൊടുത്തു പോയി ഞാൻ കൂടെ അമ്മക്കും …..

ഇത് കണ്ട് നോക്കി ഇത്രയും സേനഹമുള്ള കുടുമ്പത്തിലേക്കാണല്ലോ ഞാൻ പോണത് എന്നോർത്ത് ഞങ്ങളെ നോക്കി നിന്ന അവളെ നോക്കി ഞാൻ മനസ്സിൻപറഞ്ഞു
നിനക്കുള്ളത് രാത്രി തരാട്ടാ….

അപ്പോൾ അമ്മ വന്ന് എന്നോടായി പറഞ്ഞു അവളോട് എന്തെങ്കിലും മീണ്ടെടാ …
വിക്കി വിക്കി ഞാൻ ചോതിച്ചു പേ. പേ.പേരെന്താ കുട്ടിടെന്ന്….

അപ്പോൾ കൂട്ടുക്കാരുടെ വക കമന്റ് പേരറിയാണ്ട് താലിക്കെട്ട് കഴിഞ്ഞ് കെട്ടിയ പെണ്ണിനോട് പേരു ചോദിക്കുന്ന ലോകത്തിലെ ഏക വ്യക്തി നിയാടാ……
അവിടെ ഒരു കൂട്ട ചിരി മുഴങ്ങി..

Leave a Reply

Your email address will not be published. Required fields are marked *