അയാൾക്ക് ഈ സ്ത്രീയെ കൂടാതെ വേറെയും ഭാര്യമാരുണ്ടായിരുന്നു അതിലെല്ലാം നിറയെ മക്കളും അവരെയൊന്നും അയാൾ നോക്കുകയില്ല പകരം മക്കളെയെല്ലാം

(രചന: J. K)

“” വീരേന്ദറിന്റെ വീടാണോ ഇത്?? “”എന്നും ചോദിച്ചു അവിടേക്ക് ചെന്നപ്പോൾ, ഒരു സ്ത്രീ അകത്തുനിന്ന് പുറത്തേക്ക് ഇറങ്ങിവന്നു. വേഷം കണ്ടാൽ തന്നെ അറിയാമായിരുന്നു അവർ ഈ നാട്ടുകാരി അല്ല എന്ന്..

അവർ അമ്പരപ്പടെ വന്നവരെ നോക്കി..വന്നവർ വീണ്ടും ചോദ്യം ആവർത്തിച്ചു ഇത് വീരേന്ദറിന്റെ വീടാണോ എന്ന്..

അവർ അല്ലെന്നും ആണെന്നും പറയാതെ അവരെ തന്നെ നോക്കി ഇങ്ങനെ നിന്നു വന്നവർ അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചു..

ഷീറ്റ് കൊണ്ട് കുത്തിമറിച്ച ഒരു വീട് ഉള്ളിൽ നിവർന്നു നിൽക്കാൻ പോലും ആവില്ല അവിടെയാണ് മൂന്ന് ജീവൻ കഴിയുന്നത്..

വൃത്തിഹീനമായ പരിസരമായിരുന്നു അതിനുള്ളിൽ ഒരു കുട്ടി കിടന്നുറങ്ങുന്നുണ്ടായിരുന്നു ഒരു നാലോ മൂന്നോ വയസ്സ് തോന്നിക്കും ആ കുട്ടിക്ക്..

അവർ ഈ നാട്ടിലേക്ക് വന്നിട്ട് കുറച്ചു കാലങ്ങളായി ഇവിടെ ഇങ്ങനെ താമസിക്കാൻ തുടങ്ങിയിട്ട് മാസങ്ങളും ആരുടെയോ കണ്ണിൽപ്പെട്ട് അവർ റിപ്പോർട്ട് ചെയ്തതാണ് അതനുസരിച്ച് അന്വേഷിക്കാൻ വന്നതാണ്..

ചിലപ്പോൾ അവരോട് മലയാളത്തിൽ സംസാരിച്ചത് കൊണ്ടാവാം അവർ തിരിച്ചു മറുപടി പറയാത്തത് എന്ന് കരുതി ഹിന്ദിയിലും മറ്റ് അറിയുന്ന ഭാഷയിലും ഒക്കെ അവരോട് സംസാരിച്ചു നോക്കി

പക്ഷേ അവർ മിഴിച്ചു നിൽക്കുകയല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല പെട്ടെന്നാണ് അവിടേക്ക് ഒരു പത്ത് പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന കുട്ടി എത്തിയത്..

അവന്റെ വീടിനു മുന്നിൽ ആളുകൾ നിൽക്കുന്നത് കണ്ടപ്പോൾ അവൻ ആകെ പേടിച്ചിരുന്നു വേഗം അവൻ അങ്ങോട്ടേക്ക് വന്ന് മുറി മലയാളത്തിൽ ചോദിച്ചു എന്താ സാർ??എന്ന്…

“”വീരേന്തർ??എന്ന് ചോദിച്ചപ്പോൾ അത് അവനാണ് എന്ന് പറഞ്ഞ് അവൻ തലയാട്ടി..

അവന്റെ കണ്ണിലെ ഭയം കണ്ടപ്പോൾ പാവം തോന്നി അതുകൊണ്ട് തന്നെയാണ് ആദ്യം തന്നെ പറഞ്ഞത് നിന്നെ ഉപദ്രവിക്കാൻ അല്ല സഹായിക്കാൻ വേണ്ടി വന്നതാണ് എന്ന്..

വീണ്ടും ആ സ്ത്രീയോട് ചോദ്യങ്ങൾ ചോദിച്ചതും അവൻ വന്നു പറഞ്ഞിരുന്നു അവന്റെ അമ്മയ്ക്ക് ചെവിയും കേൾക്കില്ല സംസാരിക്കാനും കഴിവില്ല എന്ന്..

ജംഷഡ്പൂർ സ്വദേശികളാണ്.. എന്തിനാണ് ഈ നാട്ടിലേക്ക് വന്നത് എന്ന് ചോദിച്ചപ്പോൾ അവന്റെ മറുപടി അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു..

അവന്റെ അച്ഛൻ ഒരു സ്ഥിര മദ്യപാനിയായിരുന്നു.. അയാൾക്ക് ഈ സ്ത്രീയെ കൂടാതെ വേറെയും ഭാര്യമാരുണ്ടായിരുന്നു അതിലെല്ലാം നിറയെ മക്കളും അവരെയൊന്നും അയാൾ നോക്കുകയില്ല പകരം മക്കളെയെല്ലാം ജോലിക്ക് വിട്ട് ആ പണവും കൂടി മേടിക്കും ഈ സ്ത്രീയും ജോലിക്ക് പോയിരുന്നു..

കിട്ടുന്ന പണം അയാളുടെ കയ്യിൽ ഏൽപ്പിക്കുക മാത്രം പോരാ അയാളുടെ ഉപദ്രവവും സഹിക്കണം ഇവർ ഗർഭിണിയായിരുന്നു..

ഒരു ദിവസം ഒട്ടും വയ്യാഞ്ഞിട്ട് ജോലിക്ക് പോയില്ല അന്ന് അയാൾ പണത്തിനായി എത്തിയിരുന്നത്രേ. ഇന്ന് ജോലിക്ക് പോയില്ല എന്ന് ആംഗ്യം കൊണ്ട് പറഞ്ഞു തീർത്തതും അയാൾ അവരുടെ അടിവയറ്റിലേക്ക് തൊഴിച്ചു..

ഗർഭിണിയായിരുന്നവർ അവിടെ മോഹലസ്യപ്പെട്ട് വീണു ചുറ്റിനും രക്തം ചുവന്ന കളം തീർത്തു..

അതുകണ്ട് ഭയപ്പെട്ടിട്ടും ആ ചുവന്ന വയസ്സുകാരൻ മനസ്സാന്നിധ്യം കൈവിട്ടില്ല അടുത്ത വീട്ടിലുള്ളവരെ സഹായത്തിന് വിളിച്ചുകൊണ്ടുവന്ന് അവരെ എങ്ങനെയൊക്കെയോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.അപ്പോഴേക്കും അവന്റെ അച്ഛൻ മറ്റു ഭാര്യമാരുടെ അടുത്തേക്ക് പോയിരുന്നു.

കുറച്ച് ഏറെ കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു അവരുടെ ആരോഗ്യ കാര്യത്തിൽ പക്ഷേ എന്തോ ദൈവഭാഗ്യം കൊണ്ട് എല്ലാം ശരിയായി ഇനി ഒരിക്കലും അവർ ഗർഭം ധരിക്കില്ല എന്ന് ഡോക്ടർമാർ പറഞ്ഞത്രേ…

മിണ്ടാപ്രാണിയായ അമ്മയ്ക്ക് ഹോസ്പിറ്റലിൽ പന്ത്രണ്ടും മൂന്നും വയസ്സുള്ള മക്കൾ കാവൽ ഇരുന്നു അച്ഛൻ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല ഗവൺമെന്റ് ഹോസ്പിറ്റലിൽ ആയതിനാലും വേറെ ആരൊക്കെയോ അവരുടെ കേസ് ഏറ്റെടുത്തതിനാലും ആ സ്ത്രീക്ക് നല്ല ചികിത്സ കിട്ടി…

അത് കഴിഞ്ഞ് ഇനിയും വീട്ടിലേക്ക് പോവുക എന്നു പറഞ്ഞാൽ ക്ലേശകരമായിരുന്നു കാരണം ഇനിയും അയാളുടെ അടിയും തൊഴിയും സഹിക്കേണ്ടിവരും അത് മാത്രം പോരാ

രാവും പകലും മുറിയെ പണിയെടുത്ത് അയാൾക്ക് കൊണ്ട് കൊടുക്കണം അതിൽ ഇത്തിരി കുറഞ്ഞാൽ പോലും കഠിനമായി ഉപദ്രവിക്കും അതുകൊണ്ടുതന്നെ ഇനി അവിടെ നിൽക്കേണ്ട അവിടെ വിട്ട് പോകാം എന്ന് തീരുമാനം ആ പന്ത്രണ്ടു വയസ്സുകാരന്റെതായിരുന്നു…

അമ്മയ്ക്ക് ഭയമായിരുന്നു അവിടം വിട്ടു പോകാൻ അറിയാത്ത നാട്ടിലേക്ക് അവനാണ് ധൈര്യം കൊടുത്തത് അച്ഛന്റെ ഉപദ്രവം സഹിച്ച് അവിടെ ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും നാട്ടിൽ പോയി ഭിക്ഷ എടുത്തിട്ടാണെങ്കിലും ഉപദ്രവം ഇല്ലാതെ ജീവിക്കുന്നതാണ് എന്ന്…

ഇത്ര കൂടി അവൻ പറഞ്ഞിരുന്നു അവന്റെ അന്നത്തെ ഏറ്റവും വലിയ മോഹം പേടിയില്ലാതെ ഒരു ദിവസം രാത്രി അന്തിയുറങ്ങുന്നത് ആയിരുന്നത്രേ.

എല്ലാം കേട്ട് മിഴി നിറച്ച് എല്ലാവരും അവനെ തന്നെ നോക്കി നിന്നു ആ പന്ത്രണ്ടു വയസ്സുകാരന്റെ പക്വത എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു അവൻ ഇവിടെ വന്ന് അവനാൽ കഴിയുന്ന ജോലികളെല്ലാം ചെയ്തു അമ്മയെയും അനിയനെയും പോറ്റി..

അമ്മ ആദ്യം ജോലികൾക്കെല്ലാം പോയിരുന്നത്രേ. ഇപ്പോൾ അമ്മയ്ക്ക് ഒട്ടും വയ്യ..

അതുകൊണ്ട് അവൻ തന്നെയാണ് അമ്മയോട് ജോലി ചെയ്യരുത് എന്ന് പറഞ്ഞത്..

അവന്റെ പ്രായത്തിന്റെ പക്വതയായിരുന്നില്ല അവനിൽ കാണാൻ കഴിഞ്ഞത് എല്ലാവരും അവനെ ബഹുമാനത്തോടെ കൂടി നോക്കി അവരെ മറ്റൊരു ഷെൽട്ടറിലേക്ക് മാറ്റാനായിരുന്നു പദ്ധതി..

അവന്റെ അമ്മയെയും നാലു വയസ്സുകാരൻ കുഞ്ഞിനെയും സ്ത്രീകൾക്കായുള്ള റെസ്ക്യൂ ഹോമിൽ ആക്കി അവനെ കുട്ടികൾക്കായുള്ള മറ്റൊരു ഇടത്തും..

അവന് അമ്മയെയും അനിയനെയും പിരിയാൻ വളരെ പ്രയാസമുണ്ടായിരുന്നു എങ്കിലും അവരുടെ മുന്നിൽ അവൻ കരയാതെ പിടിച്ചുനിന്നു പുറത്തിറങ്ങിയപ്പോൾ മാത്രം കരഞ്ഞു അവന്റെ പ്രവർത്തികൾ കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു എല്ലാവരും..

അവൻ അവരുടെ കൂടെ തന്നെ നിൽക്കാൻ ബഹളം വയ്ക്കും എന്നൊക്കെയാണ് കരുതിയത്..

“” നിനക്ക് അവരെ കാണാൻ തോന്നില്ലേ?? “”എന്ന് വെറുമൊരു കൗതുകത്തിന്റെ പുറത്ത് അവനോട് ചോദിച്ചു..

“” കാണാൻ തോന്നും അവരെ പിരിയുന്നതിന് എനിക്ക് ഒരുപാട് സങ്കടവും ഉണ്ട് പക്ഷേ ഇപ്പോൾ ഞാൻ കണക്കാക്കുന്നത് അവർക്ക് അവിടെ കിട്ടാൻ പോകുന്ന സംരക്ഷണവും ഭക്ഷണവും മാത്രമാണ്

പോരാത്തതിന് എനിക്കും അവനും ഇവിടെ നിന്ന് വിദ്യാഭ്യാസവും ലഭിക്കും എന്ന് എനിക്കറിയാം എന്നെ സംബന്ധിച്ചിടത്തോളം അവരെ കൂടെ നിൽക്കുക എന്നതിലും വലുതാണ് ഈ കിട്ടാൻ പോകുന്ന സൗഭാഗ്യങ്ങൾ…

അത്രയും പറഞ്ഞു അവൻ ഞങ്ങളുടെ മുന്നിൽ നിന്നപ്പോൾ അവനോട് എന്താ മറുത്ത് പറയേണ്ടത് എന്ന് ആലോചിക്കുകയായിരുന്നു ഞങ്ങളും….

ചിലരുണ്ട് ഈ ഭൂമിയിൽ… ഇതുപോലെ, വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്നവർ…

പണം കൊണ്ടും സാഹചര്യം കൊണ്ടും അവർ ദരിദ്രരാമം പക്ഷേ ചിന്തകൊണ്ടും പ്രവർത്തികൊണ്ടും അവർ നമ്മളെക്കാൾ ധനികരാണ്…

Leave a Reply

Your email address will not be published. Required fields are marked *