കല്യാണം കഴിയുമ്പോ ഒകെ ശരിയാകും എന്ന് കരുതി പക്ഷെ… അമ്മേ എന്താ ഇതു ഒന്നും ആലോചിച്ചു

താലി
(രചന: Athira Rahul)

അയ്യോ വിനുവേട്ടാ രാസ്നദി തിരുമ്മിയില്ല… ഞാൻ ഇട്ടുതരം… എന്ന് പറഞ്ഞു പ്രിയ രാസ്‌നദി ചുർണവുമായി വിനുവിനരികിലേക്ക് ചെന്നു…

പൊടി തലയിൽ തിരുമ്മാൻ കൈ ഉയർത്തിയപ്പോൾ വീണു അവളുടെ കയ്യിൽ മുറുകെ പിടിച്ചു പറഞ്ഞു…

കഴുത്തിൽ കിടക്കുന്ന ഈ താലിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ നോക്കണ്ട നീ… അതിനു നീ എത്ര ശ്രെമിച്ചാലും നടക്കില്ല..

വിനുവേട്ടാ ഞാൻ…വേണ്ട ഒന്നും പറയണ്ട നീ… നമ്മൾ തമ്മിൽ ഒരു കരാറുണ്ട്. അത് മറക്കുന്നു നീ പലപ്പോഴും…

പെണ്ണുകാണാൻ വന്ന അന്നു തന്നെ ഞാൻ നിന്നോട് പറഞ്ഞതല്ലേ എല്ലാം.. അന്ന് എല്ലാം നീ സമ്മതിച്ചതും അല്ലെ…

ഈ താലി നിന്റെ കഴുത്തിൽ വീണത്തിൽ പിന്നെ ഞാൻ കാണുന്നുണ്ട് നിന്നിലെ മാറ്റം… നീ എന്താ കരുതിയത് വിവാഹം കഴിയുമ്പോൾ ഞാൻ മാറും എന്നോ…??

വിനുവേട്ടാ…. ഞാൻ അങ്ങനെ ഒന്നും കരുതിയിട്ടില്ല…മതി… എനിക്ക് ഒന്നും കേൾക്കണ്ട…. എന്ന് പറഞ്ഞു ദേഷ്യത്തിൽ വിനു മുറിയിൽ നിന്ന് ഇറങ്ങി പോയി…

വിനുവിന്റെ വാക്കുകൾ പ്രിയയെ കണ്ണീരില്ഴ്ത്തുകയായിരുന്നു…സ്വപ്നത്തിൽ പോലും കരുതിയതല്ല എന്റെ വിവാഹം നടക്കുമെന്ന് എന്നിട്ടും അത് നടന്നപ്പോൾ ഒരുപാട് ആഗ്രഹിച്ചുപോയി അത് എന്റെ തെറ്റ് തന്നെ ആണ്…

പ്രിയമോളേ ഇത്തിരി വെള്ളം താ മോളേ…അമ്മയുടെ വിളി കേട്ട് പ്രിയ വെള്ളവുമായി ചെന്നു… മോളേ… വിനു പിന്നേം നിന്നെ വഴക്ക് പറഞ്ഞോ?

ഏയ്യ് ഇല്ല അമ്മേ… കലങ്ങിയ കണ്ണുകൾ മറച്ചുപിടിച്ചു അവൾ പറഞ്ഞു…നീ കള്ളം പറയണ്ട ഞാൻ കേട്ടു എല്ലാം… ഞാൻ കാരണം അല്ലെ മോൾടെ ജീവിതം… കല്യാണം കഴിയുമ്പോ ഒകെ ശരിയാകും എന്ന് കരുതി പക്ഷെ…

അമ്മേ എന്താ ഇതു ഒന്നും ആലോചിച്ചു വിഷമിക്കാതെ… എല്ലാം നേരെ ആകും അമ്മേ…

ഭാര്യർത്താവിന്റെ അമ്മ ആണെങ്കിലും സ്വന്തം അമ്മയെ പോലെ തന്നെ ആണ് അവൾക്ക് അവർ.. ഒരു പക്ഷെ അവൾക്കു പെറ്റമ്മയെ കാണാനുള്ള ഭാഗ്യം കിട്ടാത്തതുകൊണ്ടാവാം…

അവൾ ജനിച്ചപ്പോഴേ അവളുടെ അമ്മ മരിച്ചു… പിന്നെ അച്ഛൻ ആണ് വളർത്തിയത്… ഓരോന്ന് ആലോചിച്ചു അവൾ വിനുവിനെ ചെന്നു തട്ടി…

മനപ്പൂർവം അവൾ വന്നു തട്ടിയതാണ് എന്ന് പറഞ്ഞു വിനു അവളെ അ ടിച്ചു… ആ അടി അവൾക്ക് വലിയൊരു ഷോക്ക് ആയിരുന്നു… കവിളിൽ കൈ വച്ചുകൊണ്ട് കട്ടിലിൽ പോയി കിടന്നു കുറെ കരഞ്ഞുതിർത്തു…

കരഞ്ഞു തളർന്നപ്പോൾ മിഴിനിർ തുടച്ചു അവൾ പറഞ്ഞു…ഞാൻ എന്തിനാ കരയുന്നത്… അല്ലേൽ തന്നെ വിനുവേട്ടൻ എന്റെ ആരാണ് അമ്മയുടെ വാക്കുകെട്ടു മാത്രം അല്ലെ എന്നെ വിവാഹം കാഴ്ച്ചത്…

ഓരോന്നോർത്തു പ്രിയ ഒന്ന് മയങ്ങിപോയി…അമ്മക്ക് വേണ്ടി, അമ്മയുടെ അസുഖവിവരം അറിഞ്ഞപ്പോൾ. അമ്മയുടെ സന്തോഷത്തിനായി മാത്രം വിനു പ്രിയക്ക് ഭാര്യ പതവി നൽകി…

കാൻസൽ രോഗബാധയായ തന്റെ അമ്മയുടെ വാക്കുകൾ ധിക്കരിക്കാൻ കഴിയാത്തതിനാൽ വിനു അങ്ങനെ ഒരു സാഹസം ചെയിതു…

പെണ്ണുകാണാൻ പോയപ്പോൾ പ്രിയയോട് വിനു സംസാരിച്ചിരുന്നു…
അമ്മക്ക് വേണ്ടി മാത്രം ആണ് ഞാൻ ഇങ്ങനെ ഒരു വിവാഹത്തിന് തയാറായത്..അമ്മ എന്നെ വിട്ടുപോയാൽ നീ പിന്നെ എന്റെ ജീവിതത്തിൽ ഉണ്ടാവില്ല…

എന്നവൻ ഒറ്റ വാക്കിൽ പറഞ്ഞു… എന്നിട്ടും പ്രിയ അതിനു സമ്മതിച്ചു… അമ്മയുടെ മരണശേഷം ഞാൻ പോയിക്കൊള്ളാം എന്ന് നിറക്കണ്ണുകളോടെ അവൾ അവനോട് പറഞ്ഞു…

പെണ്ണുകാണാൻ വരുന്നത്തിനു മുൻപ് തന്നെ വിനു വിന്റെ അമ്മ അംബികക്ക് പ്രിയയെ അറിയാമായിരുന്നു…

പ്രിയയുടെ അച്ഛൻ അവളെ വളർത്തിയതെങ്ങനെ എന്ന് അറിയാമായിരുന്നു… അതുകൊണ്ട് തന്നെ തനിക് ജനിക്കാതെ പോയ മകളാണ് പ്രിയ എന്ന് അവർ പാറയുമായിരുന്നു…

പ്രിയക്കും തിരിച്ചു അവരോടും അങ്ങനെ തന്നെ ആയിരുന്നു…
അതുകൊണ്ട് തന്നെ തന്റെ അവസാന ആഗ്രഹം പോലെ പ്രിയയെ തന്റെ മരുമകൾ ആക്കി…

വിനുവിനു ഇഷ്ടം അല്ലെന്നു പറഞ്ഞു എങ്കിലും മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാം മാറുമെന്ന് അംബിക കരുതി…

എന്നാൽ അവരുടെ മരണശേഷം മകൻ പ്രിയയെ ഉപേക്ഷിച്ചു മറ്റൊരാളെ ഭാര്യ ആക്കാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു….

ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ പ്രിയ വിനു പറഞ്ഞ ഡിലിനു തയാറായി…
അമ്മയുടെ മരണശേഷം ഈ ദാമ്പത്യം തുടറില്ല… അമ്മക്ക് വേണ്ടി മാത്രം ആണ് നിനക്ക് ഈ ഭാര്യ പദവി…

അതിനു ശേഷം നീ എന്റെ ജീവിതത്തിൽ നിന്ന് പൊക്കോളണം എന്ന് ആയിരുന്നു അവന്റെ ഡിമാൻഡ്.. ഉരുകുന്ന മനസ്സോടെ പ്രിയ അതിനു സമ്മതിച്ചു….

എന്തോ ഒച്ച കേട്ട് പ്രിയ മിഴികൾ തുറന്നു… ഒച്ച കേട്ട ഇടത്തേക്ക് അവൾ ഓടി ചെന്നു.. അമ്മയുടെ മുറി…

കുടിക്കാൻ വച്ചിരുന്ന വെള്ളം പത്രം താഴെ വീണുടഞ്ഞു… കട്ടിലിൽ അമ്മ സുഖനിദ്രയിൽ…. അവൾ അവരെ കുലുക്കി വിളിച്ചു… അവർ ഉണർന്നില്ല… മിഴികൾ തുറന്നില്ല…

തെക്കെപുറത്തു അമ്മയുടെ ചിത എരിഞ്ഞടങ്ങി… കണ്ണുനിരുടെ അതും നോക്കി നോക്കി പ്രിയ…. ആകാശതു പുതിയൊരു നക്ഷത്രം ഇടം പിടിച്ചു… ആ നക്ഷത്രം പ്രിയയെ കണ്ണുചിമ്മി കാട്ടി…

ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞു…എടി പ്രിയേ…. നീ തന്ന വാക്ക് എന്താ പാലിക്കാത്തത്…? പോകുന്നില്ലേ നീ…?

എങ്ങോട്ട് പോവാൻ…? ഞാൻ ഒരിടത്തേക്കും പോകുന്നില്ല… നിങ്ങൾ കെട്ടിയ താലി ആണിത്… ഇതു എന്റെ കഴുത്തിൽ ഉള്ളത്രേം കാലം ഞാൻ ഇവിടെ തന്നെ കാണും….

അത് പറഞ്ഞു പ്രിയ അവനുമുന്നിൽ നിന്ന് പോയി…അവൾ കളിയായി പറഞ്ഞതാവും എന്ന് കരുതി… വിനു പിന്നെ അവളോടൊന്നും പറഞ്ഞില്ല….

ദിനങ്ങൾ വീണ്ടും ഓരോന്നായി കൊഴിഞ്ഞുതുടങ്ങി…അങ്ങനെ ഒരു ദിവസം വിനു മ ദ്യ ല ഹരിയിൽ കയറി വന്നു… എടി…. നിന്നോടാ ചോദിച്ചേ നീ പോകുന്നില്ലെന്നു….?

ഇല്ല വിനുവേട്ടാ ഞാൻ പോകില്ല…. ഈ താലി എന്റെ കഴുത്തിൽ കിടക്കുന്നുണ്ടേൽ ഞാൻ ഇവിടെ തന്നെ ഉണ്ടാവും…അതീവകോപിതനായി വിനു പറഞ്ഞു…

ഈ താലി… അതല്ലേ നിന്റെ പ്രശ്നം…?
ഇതു നിന്റെ കഴുത്തിൽ ഉണ്ടെലല്ലേ നീ പോകാതെ ഉള്ളു… എന്നാ അതങ്ങു പൊട്ടിച്ചെടുക്കാം അപ്പൊ നീ പോവോ ടി….?

അത് പറഞ്ഞു വിനു അവളുടെ താലി പൊട്ടിക്കാൻ പിടിച്ചു…വേണ്ട വിനുവേട്ടാ വേണ്ട…. പൊട്ടിക്കരുത്… പവിത്ര ബന്ധത്തിന്റെ കണിക ആണത് പൊട്ടിക്കരുത് പ്ലീസ്….

അവൾ അത് പറഞ്ഞു തിരുകയും വിനു ആ താലി പൊട്ടിച്ചെടുക്കുകയും ചെയിതു…

ഇനി നിനക്ക് പോകാല്ലോ അല്ലെ… ഇനി ഇതു നിനക്ക് ഒരു ഭാരം ആവില്ല ഇറങ്ങി പോടീ…

നിറകണ്ണുകണ്ണുകളോടെ പ്രിയ വിനുവിനെ നോക്കി … അവന്റെ കണ്ണിൽ മ ദ്യ ത്തിന്റെ ചോ ര ചുവപ്പ് മാത്രം….

ആ രാത്രി അവൾ ഒരു എഴുത്തു എഴുതി വച്ച് ഇറങ്ങി പോയി…. രാത്രിയിൽ നക്ഷത്രദിപത്തിന്റെ വെളിച്ചത്തിൽ അവൾ എങ്ങോട്ടെന്നില്ലാതെ നടന്നുകൊണ്ടിരിക്കുന്നു…

റെയിൽപലത്തിലൂടെ അവളുടെ മനസ്സും ശരീരവും മുന്നോട്ട്…ട്രെയിൻ വരുന്നതിന്റെ സൂചന അവൾ അറിയുന്നുണ്ടായിരുന്നില്ല… മുന്നോട്ടുള്ള ചുവടുവായിപ്പിൽ മരണം മാത്രം മുന്നിൽ….

ല ഹരിയുടെ പിരിമുറുക്കം വിട്ടുമാറിയപ്പോൾ വിനു മിഴികൾ തുറന്നു….ചുറ്റും പ്രിയയെ തിരഞ്ഞു… വിളിച്ചു… ഒടുവിൽ അവനായി കാത്തിരിക്കുന്ന ആ കടലാസ്സ് തുണ്ട് അവനരികിലേക്ക് പാറി വിണു….

വിനുവേട്ടന്…..ഞാൻ പോകുന്നു…. അവസാന യാത്രക്കായി… അമ്മായുടെ മരണശേഷം ഞാൻ പോകാഞ്ഞത്… മറ്റൊന്നും കൊണ്ടല്ല വിനുവേട്ടന്റെ അമ്മ മരിക്കും മുൻപ് എന്നെ കൊണ്ട് സത്യം ചെയ്യിച്ചിരുന്നു…

ഈ താലി നിന്റെ കഴുത്തിൽ നിന്ന് അകലും വരെ വിനുവിനാരികിൽ നിന്ന് ഞാൻ പോവരുതെന്നു…

അമ്മക്ക് കൊടുത്ത വാക്ക് ഞാൻ പാലിച്ചു.. താലി എന്റെ കഴുത്തിൽ നിങ്ങൾ പൊട്ടിച്ചെടുത്ത നിമിഷം ഞാൻ മരിച്ചു വിനുവേട്ടാ….

ഞാൻ നിങ്ങളെ സ്നേഹിച്ചിരുന്നു… ഒരുപാട് ഒരുപാട്… അത് ഒരിക്കലും വിനുവേട്ടൻ മനസ്സിലാക്കിയില്ല..

ഇനി ഞാൻ ഒരിക്കലും വിനുവേട്ടന്റെ ജീവിതത്തിൽ ഒരു അധികാപട്ടാവില്ല എന്നുന്നേക്കുമായി വിനുവേട്ടനോട് വിട..

അത് വായിച്ച ശേഷം വിനു നിറമിഴികളോട് ഓടി…. പ്രിയക്ക് അരികിലേക്ക്… റായിൽവെ പാളത്തിൽ ചതഞ്ചരഞ്ഞ ഒരു ശരീരം….

പ്രിയ എന്നു അലറിക്കൊണ്ടാവാൻ അങ്ങോട്ടു ഓടി ചെന്നു….പെട്ടന്ന് വിനു മിഴികൾ തുറന്നു… തൊട്ടടുത്തു കിടന്നുറങ്ങുന്ന പ്രിയയെ കണ്ട് വിങ്ങിപൊട്ടി… അവൻ അവളിലേക്ക് ചേർന്നു കിടന്നു സുഖമായി ഉറങ്ങി….

അമ്മയുടെ മരണശേഷം… വിനു പ്രിയയെ മനസ്സിലാക്കി…. തെക്കെപുറത്തു ഇപ്പോഴും അമ്മയുടെ ചിത എരിയുകയാണ്….

Leave a Reply

Your email address will not be published. Required fields are marked *