അവർബ്ലൗസിന്റെ ഇടയിൽ കൂടി കൈ കടത്തി അവരുടെ ശോഷിച്ച മു, ല പുറത്തേക്ക് ഇട്ട് പാവയുടെ മുഖം മാറിലേക്ക്ചേർത്ത് പിടിച്ചു,

ഭ്രാന്തി
(രചന: ശ്യാം കല്ലുകുഴിയില്‍)

” നാൻസി നീ അവരുടെയടുക്കലേക്ക് ഒന്നും പോണ്ട കേട്ടോ, ഈയിടയായി അതിന് കുറച്ച്കൂടുതലാണെന്ന് തോനുന്നു… എപ്പോഴും കരച്ചിലും ചിരിയുമൊക്കെയായി ഒരു ബഹളം തന്നെയാണ്….”

നാൻസി സ്കൂൾ കഴിഞ്ഞ് മുറ്റത്തേക്ക് എത്തിയതും അമ്മ മേരി മുറ്റത്ത് ചെടികളുടെ ചുവട്വൃത്തിയാക്കുന്നതിനിടയിൽ പറഞ്ഞു.

നാൻസി ഒന്നുകൂടി തിരിഞ്ഞ് നോക്കുമ്പോൾ അവർ കയ്യിൽ ഇരുന്നപാവയോട് എന്തൊക്കെയോ പറയുകയും, ഉച്ചത്തിൽ ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു….

” ഈ മമ്മിക്ക് ഇതെന്താ അവർ ഒരു പാവമല്ലേ, അവർ ആരെയും ഒന്നും ചെയ്യില്ല…. ”

” ആ നിനക്കത് പറയാം, ഇതിന്റെയൊക്കെ സ്വഭാവം എപ്പോഴാണ് മാറുന്നതെന്ന് ആർക്കും പറയാൻ പറ്റില്ല…. ” അത് പറഞ്ഞ് മേരി വീണ്ടും ചെടിയുടെ ചുവട് വൃത്തിയാക്കൽ തുടങ്ങിയിരുന്നു…..

” അടുക്കളയിൽ ചായ ഇരിപ്പുണ്ട്, ആദ്യം പോയി കുളിക്ക് നീ..” വീട്ടിലേക്ക് കയറുന്ന നാൻസിയെ നോക്കി മേരി വിളിച്ചു പറഞ്ഞിരുന്നു…

കയ്യിലിരുന്ന ബാഗ് ഹാളിലെ സെറ്റിയിലേക്ക് എറിഞ്ഞു കൊണ്ട് അവൾ അടുക്കളയിലേക്ക് ചെന്നു,

തണുത്ത ചായ ചൂടാക്കാൻ നിൽക്കാതെ ഒരു ഗ്ലാസ്സിലേക്ക് പകർന്ന്, കാസറോളിൽ അടച്ചു വച്ചിരുന്ന കട്ട്ലറ്റ്രണ്ടെണ്ണം എടുത്ത് ഒന്ന് കടിച്ച് തിന്ന് കൊണ്ട് ചായയുമായി സിറ്റൗട്ടിലേക്ക് നടന്നു….

” കുളിയും നനയും ഒന്നും വേണ്ട വന്നയുടനെ തീറ്റി തുടങ്ങിയോ… ” സിറ്റൗട്ടിൽ വന്നിരുന്ന് ചായ കുടിക്കുന്ന നാൻസിയെ നോക്കി പറയുമ്പോൾ അവൾ പല്ലുകൾ ഇളിച്ചുകാണിച്ച് ചായ കുടി തുടർന്നു…

അപ്പോഴേക്കും അപ്പുറത്ത് നിന്ന് ആ ഭ്രാന്തിയുടെ ഉച്ചത്തിലുള്ള വിളി കെട്ട് തുടങ്ങി, ചെടിയുടെ ചുവട്ടിൽനിന്ന് മീര എഴുന്നേറ്റ് വന്ന്, നാൻസിക്കരികിൽ ഇരുന്നു…” നീ പോയി എണ്ണയെടുത്തോണ്ട് വന്നേ, ഈ

മുടിയുടെയൊക്കെ ഒരു കോലം കണ്ടോ…. ” അത് പറഞ്ഞു മേരി നാൻസിയുടെ കെട്ടി വച്ചിരിക്കുന്ന മുടി അഴിച്ചിട്ടു, അമ്മയോട് തർക്കിച്ചിട്ട് കാര്യമില്ലഎന്നറിയാവുന്നത് കൊണ്ട് നാൻസി അകത്ത് കയറി എണ്ണയും എടുത്ത് അമ്മയെ ഏൽപ്പിച്ച് അമ്മയ്ക്ക് മുന്നിൽചെന്നിരുന്നു….

” അമ്മയ്ക്ക് അറിയോ അവർക്ക് എങ്ങനെയാ ഭ്രാന്ത് പിടിച്ചതെന്ന്…. ” അമ്മ തലയിൽ എണ്ണ തെയ്ക്കുന്നതിനിടയിൽ നാൻസി ചോദിച്ചു….

” അത് അവരുടെ കുഞ്ഞ് മരിച്ചുപോയി, അങ്ങനെ ഭ്രാന്ത് പിടിച്ചതാ…. മമ്മി പറയുമ്പോൾ നാൻസി കുറച്ച് നേരം ഒന്നും മിണ്ടാതെ ആ വീട്ടിലേക്ക് നോക്കിയിരുന്നു…

അവർ നിലത്ത് കിടക്കുന്ന പാവയ്ക്ക് അരികിലിരുന്ന് ഉച്ചത്തിൽ നിലവിളിക്കുകയാണ്. നിലവിളിക്കുന്നതിനൊപ്പം രണ്ട് കയ്യും കൊണ്ട് ജടപിടിച്ച മുടിയിൽ അവർ വലിച്ചു പിടിക്കുന്നുമുണ്ട്…..

കുറെ നേരം അങ്ങനെ പാവയെ നോക്കിയിരുന്ന ശേഷം അവരുടെ മുഖത്ത് ചിരി വിരിഞ്ഞു തുടങ്ങി.

തന്റെകുഞ്ഞിനെ എങ്ങനെയാണോ ഒരമ്മ സൂഷ്മതയോടെ എടുക്കുന്നത്, അതുപോലെ അവർ ചിരിച്ചു കൊണ്ട്തറയിൽ കിടന്ന പാവയെ രണ്ട് കയ്യും കൊണ്ട് കോരിയെടുത്ത് മടിയിൽ വച്ചു…..

പാവയുടെ മുഖത്ത് നോക്കി കൊഞ്ചിച്ചു കൊണ്ട് മെല്ലെ പറഞ്ഞവർ പാവയ്ക്ക് ഉമ്മ കൊടുക്കുന്നുണ്ട്,

അവർബ്ലൗസിന്റെ ഇടയിൽ കൂടി കൈ കടത്തി അവരുടെ ശോഷിച്ച മു, ല പുറത്തേക്ക് ഇട്ട് പാവയുടെ മുഖം മാറിലേക്ക്ചേർത്ത് പിടിച്ചു, എന്തൊക്കെയോ മെല്ലെ പറയുകയും ഒപ്പം പാവയെ മെല്ലെ കൈകൊണ്ട് തടവി അവരിലേക്ക്ചേർത്ത് പിടിച്ചിരുപ്പുണ്ട്…..

ദൂരെ നിന്ന് നോക്കുന്ന നാൻസിയെ കണ്ടപ്പോൾ അവർ പെട്ടെന്ന് മുഷിഞ്ഞ സാരി തുമ്പുകൊണ്ട് മാ,റി,ടം,മറച്ച് പിടിച്ചു , കറപിടിച്ചു പല്ലുകൾ പുറത്തേക്ക് കാണിച്ചു കൊണ്ട് അവർ നാൻസിയെ നോക്കി ചിരിക്കുകയും തലചൊറിയുകയും ചെയ്യുന്നുണ്ട്…..

” പാവം അല്ലേ മമ്മി…. ” തന്നെ നോക്കി ചിരിക്കുന്ന ആ ഭ്രാന്തിയിൽ നിന്ന് കണ്ണെടുക്കാതെ നാൻസി മെല്ലെ പറഞ്ഞു…” അത്ര പാവം ഒന്നുമല്ല,,, നീ പോയി കുളിച്ചേ… ”

അത് പറഞ്ഞ് മേരി അവളെ തള്ളി കുളിക്കാൻ വിടും മുന്നേ ഒന്ന് കൂടി മേരി ആ ഭ്രാന്തിയെ നോക്കിഅപ്പോഴും അവർ പാവയെ ചേർത്ത് പിടിച്ച് ചിരിച്ചുകൊണ്ട് തന്നെ ഇരിപ്പുണ്ടായിരുന്നു…

കുളിക്കാൻ കയറുമ്പോഴും നൻസിയുടെ മനസ്സിൽ ആ ഭ്രാന്തിയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. മമ്മിയെ സഹായിക്കാൻ ഇടയ്ക്ക് വരുന്നു നാണിതള്ള പറഞ്ഞ കാര്യങ്ങൾ വീണ്ടും അവളുടെ ഉള്ളിൽ തെളിഞ്ഞുവന്നു…

തെറ്റും ശരിയും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ തന്നെ ആരാലോ ചതിക്കപ്പെട്ടവൾ,

തന്റെ മോൾക്ക്കളിക്കാൻ വേണ്ടിയാണ് ഈ പാവയെന്നും പറഞ്ഞവൾ കാവിലെ ഉത്സവത്തിന് പാവയും വാങ്ങി വന്നപ്പോൾ ആരുംഅറിഞ്ഞിരുന്നില്ല അവളുടെ ഉള്ളിൽ ഒരു ജീവൻ മൊട്ടിട്ട് തുടങ്ങിയെന്ന്….

അവളുടെ വയർ വീർത്ത് വന്നപ്പോഴാണ് വീട്ടുകാരും നാട്ടുകാരും ആ സത്യം അറിഞ്ഞത്.

മാസം തികയുംമുന്നേ പുറത്തേക്ക് എടുക്കേണ്ടിവന്ന കുഞ്ഞ് മരിച്ചെന്ന് അവളോട് പറയുമ്പോൾ ചിരിച്ചുകൊണ്ടവൾ ആ പാവയെമടിയിൽ വച്ച് കൊഞ്ചിക്കാൻ തുടങ്ങിയിരുന്നു…

ആദ്യമൊക്കെ കുഞ്ഞ് മരിച്ചതിന്റെ ഷോക്കിൽ ആകുമെന്ന് കരുതിയെങ്കിലും അവളുടെ മനസ്സിന്റെ താളംപൂർണ്ണമായി നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു എന്നാതായിരുന്നു സത്യം…

പിന്നെയുള്ള ദിനങ്ങൾ അവൾ സ്വന്തം കുഞ്ഞിനെപ്പോലെ പാവയെ കുളിപ്പിച്ചും, കണ്ണെഴുതിയും,

പൊട്ട്കുത്തിയും കഴിയുന്നത് വീട്ടുകാരെയും നാട്ടുകാരെയും ആദ്യമൊക്കെ സങ്കടപ്പെടുത്തിയെങ്കിലും പതിയെ പതിയെഅവളുടെ ചേഷ്ഠകൾ മറ്റുള്ളവരിൽ ചിരി പടർത്തുകയും പതിയെ അവൾ മറ്റുള്ളവർക്ക് ഭ്രാന്തിയായിമാറുകയായിരുന്നു,….

” നീ അവിടെ എന്തെടുക്കുവാ നാൻസി… കുറെ നേരമായല്ലോ കയറിയിട്ട് … “ബാത്‌റൂമിന്റെ വാതിലിൽ തട്ടി മമ്മി ചോദിക്കുമ്പോൾ നാൻസി പെട്ടെന്ന് തല തോർത്തി ഡ്രെസ്സുകളും ഇട്ട്പുറത്ത് ഇറങ്ങി….

” നിനക്കിപ്പോ സ്വപ്നം കാണാൻ കുറച്ച് കൂടുതൽ ആണ് കേട്ടോ…. ” ബാത്‌റൂമിൽ നിന്ന് ഇറങ്ങി പോകുന്ന നാൻസിയെ നോക്കി മേരി പറയുമ്പോൾ അവൾ തല കുലുക്കിമുറിയിലേക്ക് പോയതേയുള്ളു….

” അവരുടെ മോൾ ജീവിച്ചിരുന്നേൽ ഇപ്പോൾ എന്റെ പ്രായം കാണുമായിരിക്കും അല്ലേ മമ്മി…. ” അത്താഴം കഴിക്കുമ്പോഴാണ് നാൻസി അത് പറഞ്ഞത്…

” നിനക്ക് വേറെ ഒന്നും ചോദിക്കാൻ ഇല്ലേ നാൻസി,, വൈകുന്നേരം മുതൽ തുടങ്ങിയത അവളുടെ…..” പറഞ്ഞു മുഴുവക്കാതെ മേരി നാൻസിയെ ഒന്ന് നോക്കി, അവൾ പിന്നെ ഒന്നും മിണ്ടാതെ അത്താഴം കഴിച്ച്എഴുന്നേറ്റു…..

” ഇച്ചായ മോളിന്ന് എന്നോട് ചോദിച്ചു രമയ്ക്ക് മോൾ ഉണ്ടായിരുന്നേൽ അവളുടെ പ്രായം ഉണ്ടാകുമല്ലേന്ന്… ” രാത്രി കിടക്കുമ്പോഴാണ് നാൻസി ദുബായിൽ ഉള്ള ഭർത്താവിനോട് അത് ഫോണിൽ പറഞ്ഞത്…

” എന്നിട്ട് നീ എന്ത് പറഞ്ഞു….. “” എനിക്കെന്തോ അത് കേട്ടപ്പോൾ പെട്ടെന്ന് ദേഷ്യം വന്നു….. ” അതിന് മറുതലയിൽ നിന്നൊരു മൂളൽ മാത്രേ ഉണ്ടായിരുന്നുള്ളു….

” അതുമല്ല ഇച്ചായ നാൻസിയെ കാണുമ്പോൾ അവരുടെ മുഖത്ത് ഒരു പ്രത്യേക ചിരി വിരിയും അത്കാണുമ്പോൾ ഉള്ളിലൊരു ആന്തലാണ്… ”

അവരത് പറയുമ്പോൾ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു….

” നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇവിടെ സെറ്റിലാകാമെന്ന്, അപ്പൊ നിനക്കല്ലേ നാട്ടിൽ നിന്ന് വരാൻബുദ്ധിമുട്ട്…. അത് പറയുമ്പോൾ മേരി കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല….

” ചിലപ്പോൾ നിന്റെ തോന്നലാവും മേരി… നീ സമാധാനമായി ഇരിക്ക്… മോൾ ഉറങ്ങിയോ… “”ഉം കിടന്നു….”” എന്നാൽ നീയും കിടന്നോ ഞാൻ നാളെ വിളിക്കാം….. ”

അത് പറഞ്ഞ് കാൾ കട്ട് ആകുമ്പോൾ മേരി എഴുന്നേറ്റ് നാൻസിയുടെ വാതിൽ തുറന്ന് നോക്കി, അവൾ നല്ലഉറക്കത്തിലാണ് മേരി കുറച്ച് നേരം മോളുടെ അരികിൽ ഇരുന്ന ശേഷമാണ് മുറിയിലേക്ക് പോയി കിടന്നത്….

” വിവേക് ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് നിന്നെ ഇഷ്ടമൊക്കെയാണ്,പക്ഷേ നീ പറയുന്നത് പോലെനിന്നോടൊപ്പം കറങ്ങി നടക്കാനൊന്നും എനിക്ക് പറ്റില്ല…. ”

പിറ്റേന്ന് സ്കൂൾ വിട്ട് വരുമ്പോഴാണ് നാൻസിക്കൊപ്പം വന്ന വിവേകിനോട് അവളത് പറഞ്ഞത്….

” പ്ലീസ് നാൻസി നമുക്ക് ഒരു സിനിമ കാണാം ഫുഡ്‌ അടിക്കാം തിരികെ വരാം… അത്രേയുള്ളൂ…. “വിവേക് പിന്നെയും അവളോട്‌ കൊഞ്ചി…..

” വിവേക് ഞാൻ പറഞ്ഞോല്ലോ എനിക്ക് നിന്നെ ഇഷ്ടമൊക്കെ തന്നെയാണ്, എന്നുകരുതി ഇതുപോലെഒന്നും എനിക്ക് പറ്റില്ല… നല്ല മഴ വരുന്നുണ്ട് ഞാൻ പോട്ടെ…. “ഇരുൾ മൂടിയ ആകാശം നോക്കി പറഞ്ഞുകൊണ്ട് നാൻസി വേഗം നടന്നു….

” നാൻസി പ്ലീസ്…. ” നാൻസിക്കൊപ്പം നടന്ന് അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് വിവേക് അവളെ നോക്കി….”നീ കൈ വിട്ടേ… എനിക്ക് വീട്ടിൽ പോണം…”

നാൻസി അവന്റെ കയ്യിൽ നോക്കി പറഞ്ഞപ്പോൾ വിവേക് അവളുടെ കയ്യിലെ പിടിത്തം മുറുക്കി…

” എന്നാൽ എനിക്കൊരു ഉമ്മ തരുമോ … ”
മേൽ ചുണ്ടിൽ പൊടിഞ്ഞു വിയർപ്പ് തുള്ളികൾ തുടച്ചുകൊണ്ട് ചുറ്റും നോക്കി വിവേക് പിന്നെയും അവളോട്കൊഞ്ചി…” ശ്ശേ…. എന്താ വിവേക് നീ കൈ വിട്ടേ എനിക്ക് പോണം… ”

അത് പറഞ്ഞ് നാൻസി ശക്തമായി അവന്റെ കൈകൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും വിവേക് അവളുടെകയ്യിൽ മുറുക്കെ പിടിച്ചിരുന്നു….” ഇപ്പോ ഇവിടെയുങ്ങും ആരുമില്ല,,,, ഒരുമ്മ പ്ലീസ് നാൻസി…… ”

അവന്റെ കൊഞ്ചലിനൊപ്പം മുഖഭാവങ്ങളും മാറി വരുന്നത് കണ്ടപ്പോൾ നാൻസി പേടിച്ചു, മഴയ്ക്ക്മുൻപുള്ള ശക്തമായ തണുത്ത കാറ്റ് വീശി അടിക്കുമ്പോഴും വിവേക് വിയർക്കുന്നത് നാൻസി കണ്ടു.

അവൾ ഒന്ന്കൂടെ ശക്തമായി അവന്റെ കൈകൾ വിടുവിക്കാൻ തുടങ്ങുമ്പോൾ ആകാശത്ത് ഒരു മിന്നലും പിന്നാലെയായിഇടിയും മുഴങ്ങി, പേടിച്ച നാൻസിയുടെ പ്രതിരോധം കുറഞ്ഞു വന്നത് വിവേകറിഞ്ഞു, വിവേക് വേഗം അവളെതന്നിലേക്ക് അടുപ്പിച്ചു….

അവന്റെ ആ പെരുമാറ്റത്തിൽ പേടിച്ച നാൻസി പെട്ടെന്ന് അവനെ തള്ളിമാറ്റി മുന്നിലേക്ക് ഓടി, നാൻസിയുടെ തള്ളലിൽ പുറകിലേക്ക് ചുവടുകൾ വച്ച വിവേക് അവളുടെ പുറകെ ഓടി…

തന്റെ മുന്നിലേക്ക് എടുത്ത് ചാടിയ ഭ്രാന്തിയെ കണ്ട് ഒരു നിമിഷം നാൻസി അവർക്ക് മുന്നിൽ നിന്നു, അപ്പോഴേക്കും വിവേക് അവളുടെ പുറകിൽ എത്തിയിരുന്നു….

മുന്നിൽ നിൽക്കുന്ന നാൻസിയെ കണ്ടപ്പോൾ ഭ്രാന്തി പല്ലുകൾ കാണിച്ച് ചിരിച്ചു, ആ ചിരി പതിയെഉച്ചത്തിൽ ആയികൊണ്ടിരുന്നു. അപ്പോഴേക്കും കാറ്റിനൊപ്പം ശക്തമായ മഴയും പെയ്ത് തുടങ്ങിയിരുന്നു….

മഴ പെയ്തപ്പോഴേക്കും ആ ഭ്രാന്തി കയ്യിൽ ഇരുന്ന പാവയെ മുഷിഞ്ഞ സാരി തുമ്പുകൊണ്ട് ചുറ്റി പിടിച്ചുകൊണ്ട് തിരികെ നടന്നു. നാൻസി തിരിഞ്ഞു നോക്കുമ്പോൾ വിവേകിന്റെ മുഖത്ത് വശ്യമായ ഒരു ചിരിവിരിഞ്ഞു…..

നാൻസി ഒന്ന് നിന്ന ശേഷം വേഗം നടന്ന് ആ ഭ്രാന്തിയുടെ സാരി തുമ്പ് പിടിച്ച് തലയിൽ ഇട്ടുകൊണ്ട്അവരുടെ അരയിൽ കൂടി കയ്യിട്ട് വട്ടം പിടിച്ച് അവരോട് ചേർന്ന് നടന്നു…

അവർ നടത്തം നിർത്തി നാൻസിയുടെ മുഖത്തേക്ക് തന്നെ രൂക്ഷമായി നോക്കി നിന്നു…” അമ്മേ…… ” അവൾ പേടിച്ച് ശബ്ദം താഴ്ത്തി വിളിച്ചപ്പോൾ അവർ അവളുടെ മുഖത്ത് നോക്കി മെല്ലെ ചിരിച്ചു….”അ …. അ …..മോളെ…..”

അവരുടെ ഇടുപ്പിൽ ഇരുന്ന പാവ താഴേക്ക് ഊർന്ന് വീഴുന്നത് അവർ അറിഞ്ഞിരുന്നില്ല, അവർ രണ്ട്കൈകളും കൊണ്ട് നാൻസിയുടെ താടിയിൽ പിടിച്ച് മെല്ലെ ഉയർത്തി….” മോ…. മോളെ….. ”

അവർ നാൻസിയുടെ മുടിയിൽ കയ്യൊടിച്ചപ്പോൾ നാൻസി കണ്ണടച്ച് അവരുടെ മുന്നിൽ നിന്നു…

” നാൻസി വന്നേ, നീ എന്ത് ഭ്രാന്താണ് ഈ കാണിക്കുന്നേ …..” വിവേക് അവളുടെ കയ്യിൽ പിടിച്ച് വലിയ്ക്കുമ്പോഴും അവർ നാൻസിയുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് നിന്നതേയുള്ളൂ….” ദേ നിങ്ങടെ കുഞ്ഞ്…. ”

തറയിൽ കിടന്ന പാവയെടുത്ത് വിവേക് അവരുടെ കയ്യിൽ ഏൽപ്പിക്കുമ്പോൾ. അവരത് വാങ്ങി അതിൽപറ്റിയിരുന്ന മണ്ണ് തുടച്ചു കൊണ്ട് വീണ്ടും മുന്നോട്ട് നടന്നു….

അപ്പോഴേക്കും വിവേക് നാൻസിയെ കടന്ന് പിടിച്ചിരുന്നു…..” പ്ലീസ് നാൻസി….. “അവനത് പറഞ്ഞ് മഴയത്ത് നനഞ്ഞിരിക്കുന്ന നാൻസിയുടെ ശരീരത്തിലേക്ക് ചൂഴ്ന്ന് നോക്കി. വിവേക്അവളെ ഒന്നുകൂടി തന്നിലേക്ക് അടുപ്പിക്കുമ്പോൾ നാൻസി അവന്റെ കൈകൾ തട്ടി മാറ്റി മുന്നോട്ട് ഓടി…

പാവയും താലോലിച്ചു നടക്കുന്ന ഭ്രാന്തിക്ക് മുന്നിൽ നാൻസി അടിതെറ്റി വീഴുമ്പോൾ വിവേക് അവളുടെമുകളിലേക്ക് വീണു.

അവിടെ കിടന്ന് അവർ മൽപ്പിടിത്തം നടത്തുന്നത് കാണുമ്പോൾ ആ ഭ്രാന്തിയുടെഅപബോധ മനസ്സിൽ എന്തൊക്കെയോ മിന്നി മാഞ്ഞു പോകുന്നുണ്ടായിരുന്നു…..

വിവേകിന് മുന്നിൽ അധികം പിടിച്ച് നിൽക്കാൻ കഴിയാതെ തളർന്ന നാൻസിയെ കീഴടക്കി വിവേക്അവൾക്ക് മുകളിൽ ഇരുന്ന് അവളുടെ ചു,ണ്ടി,ലേക്ക് തന്റെ ചു,ണ്ടു,ക,ൾ അടുപ്പിക്കുമ്പോഴേക്കും ശക്തമായ ചവിട്ടിൽവിവേക് അവളിൽ നിന്ന് തെറിച്ച് നിലത്തേക്ക് വീണു….

ആ ഭ്രാന്തി ഉച്ചത്തിൽ അലറി വിളിച്ചു കൊണ്ട് അവന്റെ അടുക്കലേക്ക് ഓടി,അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടുമ്പോൾ വേദന കൊണ്ട് വിവേക് നെഞ്ചിൽ തടവി ഒന്ന് രണ്ട് വട്ടം ചുമച്ചു കൊണ്ട് എഴുന്നേൽക്കാൻശ്രമിച്ചു. അപ്പോഴേക്കും അവർ അവന്റെ വയറിൽ കയറിയിരുന്ന് മൂക്കിൽ ആഞ്ഞിടിച്ചു…..

അവരുടെ നിർത്താതേയുള്ള ഇടിയിൽ വിവേകിന്റെ മൂക്ക് പൊട്ടി ചോര പുറത്തേക്ക് ഒഴുകി തുടങ്ങി. അത്അവരുടെ കയ്യിലും വിവേകിന്റെ മുഖത്തുമായി പടർന്ന് കഴിഞ്ഞിരുന്നു….

അവർ പിന്നെയും ദേഷ്യത്തോടെ ചുറ്റും നോക്കുമ്പോൾ, നൻസി പേടിച്ച് റോഡിന്റെ സൈഡിൽ തന്നെഇരിക്കുകയായിരുന്നു.

കുറച്ച് അകലെ കിടക്കുന്ന പറക്കല്ലിൽ കണ്ണ് പതിഞ്ഞപ്പോൾ അവർ വിവേകിന്റെ മുകളിൽനിന്ന് എഴുന്നേറ്റ് ഉച്ചത്തിൽ ചിരിച്ചു കൊണ്ട് ഭാരമുള്ള കല്ല് മെല്ലെ ഉയർത്തി….

കല്ലുമായി അവർ വിവേകിന്റെ മുന്നിൽ ചെന്ന് നിൽക്കുമ്പോൾ വേദനകൊണ്ടവൻ പുളയുകയായിരുന്നു.

അവർ ഒന്ന് കൂടി അവന്റ മുഖത്ത് നോക്കി ഉച്ചത്തിൽ ചിരിച്ച് കൊണ്ട് ആ കല്ല് അവന്റെ തലയിലേക്ക്വലിച്ചെറിഞ്ഞു, ഒരു ഞരക്കത്തോടെ അവന്റ ശരീരം നിശ്ചലമായപ്പോൾ റോഡിൽ കൂടി ഒലിച്ചു പോകുന്നുമഴവെള്ളത്തിന് ചുവപ്പ് നിറമായിരുന്നു…

അവർ ഒന്നുകൂടി അവനെ നോക്കി ഉച്ചത്തിൽ ചിരിച്ചു. പിന്നെയവർ കൈകൾ കൊണ്ട് മുഖം പൊത്തികരയുന്ന നാൻസിക്കരികിൽ പോയിരുന്നു.

അവർ മെല്ലെ അവൾക്കരികിൽ ഇരുന്ന് അവളുടെ തല പിടിച്ച് തന്റെതോളിലേക്ക് ചായിക്കുമ്പോൾ നാൻസി അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു തുടങ്ങിയിരുന്നു…..

അവർ അവളുടെ മുടിയിൽ തഴുകി നാൻസിയെ തന്നിലേക്ക് ചേർത്ത് പിടിച്ചിരുന്നു. മഴ അതിന്റെതണ്ഡവം നിർത്തി മെല്ലെ പെയ്തു നിന്നപ്പോൾ വഴിയിൽ കൂടി പോയവരാണ് ആ കാഴ്ച്ച ആദ്യം കാണുന്നത്….

കണ്ടവർ പറഞ്ഞറിഞ്ഞ് മേരി മോളുടെ അരികിലേക്ക് ഓടിയെത്തി, അപ്പോഴേക്കും പോലീസുംആംബുലൻസും അവിടെ എത്തിയിരുന്നു…

ഒന്ന് രണ്ട് വനിത പോലീസുകാർ ചേർന്ന് ഭ്രാന്തിയെ പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ മേരി വേഗം മോളെതന്നിലേക്ക് ചേർത്ത് പിടിച്ചു…..” മോളുടെ മൊഴിയെടുക്കേണ്ടി വരും നമ്മൾ പിന്നെ വീട്ടിലേക്ക് വന്നോളാം…. ”

എസ് ഐ അത് പറയുമ്പോൾ മേരി കരഞ്ഞ് കൊണ്ട് തലയും കുലുക്കി മോളെ ചേർത്ത് പിടിച്ചിരുന്നു. വിവേകിന്റെ ശരീരം ആംബുലൻസിൽ കയറ്റി പോയി കഴിഞ്ഞും പോലീസുകാർ ചുറ്റുപാടും തിരഞ്ഞ്തെളിവുകളെടുക്കുകയായിരുന്നു.

അപ്പോഴേക്കും ആ ഭ്രാന്തി മണ്ണിൽ പൂഴ്ന്ന് പോയ പാവയെടുത്ത് അതിലെ മണ്ണ് തട്ടി കളഞ്ഞ് അവരുടെമാറിലേക് ചേർത്ത് പിടിക്കുന്നതിനൊപ്പം അതിനെ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ടായിരുന്നു.

അപ്പോൾ അവരുടെ മുഖത്ത് ചിരിയും, കരച്ചിലുമൊക്കെ മാറി മറിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു…..

പോലീസ് ജീപ്പിലേക്ക് അവരെ കയറ്റി പോലീസ് ജീപ്പ് മുന്നോട്ട് ചലിച്ച് തുടങ്ങുമ്പോഴും കറപിടിച്ച തന്റെ പല്ലുകൾപുറത്തേക്ക് കാണിച്ച് തലയിൽ ചൊറിഞ്ഞു കൊണ്ടവർ നാൻസിയെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *