”” കണ്ടില്ലേ മരിച്ചത് വലിയ അനുഗ്രഹമായി എന്ന മട്ടിൽ അവൾ ഇരിക്കുന്നത് ഇനിയിപ്പോ ഈ സ്വത്തുക്കൾ എല്ലാം ഒറ്റയ്ക്ക് അനുഭവിക്കാല്ലോ

(രചന: ഇഷ)

മരവിച്ച അയാളുടെ ശരീരത്തിലേക്ക് നോക്കി, നിർവികാരതയോടെ അവൾ ഇരുന്നു കാര്യസ്ഥൻ ഡോക്ടറെ കൊണ്ടുവന്നിരുന്നു ഡോക്ടർ പരിശോധിച്ച് ഹാർട്ടറ്റാക്ക് ആണെന്ന് പറഞ്ഞു….

അപ്പോഴേക്കും ബന്ധുക്കളും സ്വന്തക്കാരുമായി ഒരുപാട് പേര് ആ വീട്ടിലേക്ക് വന്നിരുന്നു. ഇതുവരെയും തിരിഞ്ഞു നോക്കാത്തവരെല്ലാം സങ്കടം അഭിനയിച്ച് അയാളുടെ ചുറ്റും കൂടി..

എല്ലാവരും ശ്രദ്ധിച്ചത് അവളെയായിരുന്നു പ്രത്യേകിച്ച് ഒരു സങ്കടമോ എന്തെങ്കിലും ഒരു ഭാവമോ അവളുടെ മുഖത്ത് കണ്ടില്ല.

“”” കണ്ടില്ലേ മരിച്ചത് വലിയ അനുഗ്രഹമായി എന്ന മട്ടിൽ അവൾ ഇരിക്കുന്നത് ഇനിയിപ്പോ ഈ സ്വത്തുക്കൾ എല്ലാം ഒറ്റയ്ക്ക് അനുഭവിക്കാല്ലോ!! ആ മുഖത്തേക്ക് ഒന്ന് നോക്കിയേ വല്ല സങ്കടവും ഉണ്ടോ എന്ന്!!!””

ആരൊക്കെയോ അഭിപ്രായപ്പെട്ടു അതിനൊന്നും ചെവി കൊടുക്കാതെ അവൾ ആ ഇരുത്തം തന്നെ ഇരുന്നു..

അപ്പോഴേക്കും അവളുടെ വീട്ടിൽ നിന്ന് അവളുടെ ചേട്ടനും ഭാര്യയും എല്ലാം എത്തിയിരുന്നു ചേട്ടന്റെ ഭാര്യ ഇതുവരെ ഇല്ലാത്ത സ്നേഹത്തോടെ അവളെ ചേർത്തുപിടിച്ചു അവൾക്ക് എന്തോ

അതിൽ അസ്വസ്ഥത തോന്നി അവരുടെ കൈകൾ വിടുവിച്ച് അവൾ അവിടെ തന്നെ ഇരുന്നു.. ഇതുവരെ ഇല്ലാത്ത സ്നേഹം അവൾക്ക് അപ്പോൾ വേണ്ടായിരുന്നു…

“” എടുക്കുകയാണ്!!””
എന്നുപറഞ്ഞതും അവിടെ കരച്ചിൽ ഉയർന്നു ആരൊക്കെയോ വന്നിരുന്ന് കരയുന്നുണ്ട് ഇതുവരെക്കും തിരിഞ്ഞു നോക്കാത്തവർ!!

“” കുട്ടിയെ ആ താലി ഇങ്ങോട്ട് അഴിച്ചൊള്ളു!””എന്ന് ആരോ വന്ന് പറഞ്ഞപ്പോൾ അതേ നിസംഗതയോടെ താലിയും ഊരി അവൾ അയാളുടെ കൈവെള്ളയിൽ വച്ചുകൊടുത്തു…

അതുകൊണ്ട് അയാൾ നടന്നു നീങ്ങി വല്ലാത്തൊരു ആശ്വാസം തോന്നി അവൾക്ക് ഇതുവരെയും തന്നെ കെട്ടിമുറുക്കിയിരുന്ന ഒരു കയറിൽ നിന്ന് രക്ഷപ്പെട്ടത് പോലെ ..

അച്ഛനും അമ്മയും തന്നെ ഒരു പ്രായം വരെ പൊന്നുപോലെ തന്നെയാണ് നോക്കിയത് പെട്ടെന്ന് അച്ഛനെ നഷ്ടപ്പെട്ടു അതോടെ ആ വീട്ടിൽ തനിച്ചായി മാറി..
എങ്കിലും അമ്മ കൂടെയുള്ളത് വളരെ ആശ്വാസമായിരുന്നു ചേട്ടൻ പെട്ടെന്ന് ഒരു ദിവസം ഒരു പെണ്ണിനെയും വിളിച്ചുകൊണ്ടുവന്നു അമ്മയും ഞാനും കൂടി സ്വീകരിച്ചു ..

വന്നു കേറിയ ആളായിരുന്നില്ല പിന്നീട് അങ്ങോട്ട് അവളുടെ ഭർത്താവ് ജോലി ചെയ്തു കൊണ്ടുവരുന്നു എന്നു പറഞ്ഞ് അവിടെ സർവ്വതും അവളുടെ നിയന്ത്രണത്തിൽ ആക്കി..

ഞാനും അമ്മയും അവളുടെ ആജ്ഞാനുവർത്തികളായി…
എന്തും ഏതും അവളുടെ ഇഷ്ടപ്രകാരം മാത്രമേ ആ വീട്ടിൽ നടക്കുകയുള്ളായിരുന്നു അമ്മയെ കൂടി നഷ്ടപ്പെട്ടപ്പോൾ തീർത്തും ഞാൻ ഒറ്റപ്പെട്ടു അങ്ങനെയാണ് അയാളുടെ വിവാഹാലോചന വരുന്നത്..

ഒരുവശം തളർന്നു കിടക്കുന്ന പണക്കാരനായ ഒരു മധ്യവയസ്കൻ അയാളെ നോക്കാനും ശുശ്രൂഷിക്കാനുമായി ഒരാൾ അതിനാണ് ഈ വിവാഹം..

വീൽചെയറിൽ ഇരുന്ന് അയാൾ വന്നു പാതി കാഷണ്ടി കയറിയ ഒരു മധ്യവയസ്‌കൻ എന്റെ അച്ഛനേക്കാൾ പ്രായം ഉണ്ടായിരുന്നു ഒന്നും മിണ്ടാതെ ആ വിവാഹത്തിന് തലകുനിച്ചു കൊടുക്കുകയല്ലാതെ എനിക്ക് മറ്റു

വഴികൾ ഇല്ലായിരുന്നു ഈ വിവാഹം കൊണ്ട് ഏട്ടത്തിക്ക് ഒരുപാട് സാമ്പത്തിക ലാഭം ഉണ്ടെന്ന് പിന്നീടാണ് അറിഞ്ഞത് അതുകൊണ്ടുതന്നെ എന്നെ അവർ ബലിയാട് ആക്കുകയായിരുന്നു..

കഴുത്തിൽ ഒരു താലികെട്ടി തന്നത് പോലും കാര്യസ്ഥന്റെ സഹായത്തോടെയാണ്…
എങ്കിൽപോലും ആള് വളരെ ക്രൂരൻ ആയിരുന്നു ഇടതുവശം തളർന്നു എങ്കിലും വലതുവശം കൊണ്ട് അയാൾ കരുത്തൻ ആയിരുന്നു കയ്യിലുള്ള ഊന്നുവടി കൊണ്ട്, എത്രയോ തവണ അയാൾ അടിച്ച് വേദനിപ്പിച്ചിട്ടുണ്ട്…

അയാൾ പറയുന്നതുപോലെ കേൾക്കണം ഇല്ലെങ്കിൽ അയാൾ എന്തൊക്കെ ചെയ്യും എന്ന് പറയാൻ കഴിയില്ല…

അയാൾ പറയുമ്പോൾ എല്ലാം അയാളുടെ മുന്നിലൂടെ നഗ്നയായി നടക്കണമായിരുന്നു… പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ കയ്യിലിരിക്കുന്ന വടികൊണ്ട് അയാൾ ക്രൂരമായി മർദ്ദിക്കും…

അയാളുടെ ഇഷ്ടപ്രകാരം തന്നെയായിരുന്നു അവിടെ എല്ലാം നടന്നിരുന്നത്….

അയാൾ പറഞ്ഞത് കേട്ട് സ്വന്തം ആത്മാഭിമാനം പോലും പണയപ്പെടുത്തി അയാളുടെ സ്വഭാവ വൈകൃതങ്ങൾക്ക് കൂട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്..

ഒരുതരം സൈക്കോ ആയിരുന്നു അയാൾ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ആൾ… നഗ്നയാക്കി നിർത്തി സ്വകാര്യ ഭാഗങ്ങളിലെല്ലാം വേദനിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തുന്നത് അയാളുടെ ഹോബി ആയിരുന്നു!!!

എനിക്ക് സ്വയം നഷ്ടപ്പെട്ടു പോകും എന്ന് തോന്നി തുടങ്ങിയ ഒരു അവസരത്തിലാണ് രാവിലെ അയാളെ വിളിക്കാൻ ചെന്ന കാര്യസ്ഥൻ കരയുന്നത് കേട്ടത്..

അയാൾ മരിച്ചുവത്രെ അത് കേട്ടപ്പോൾ വല്ലാത്ത ഒരു ആശ്വാസം തോന്നി…
ഇനി അയാളുടെ ക്രൂരതകൾക്ക് നിന്നു കൊടുക്കേണ്ടി വരില്ലല്ലോ..

അയാളുടെ ചടങ്ങുകൾ എല്ലാം കഴിഞ്ഞതും എല്ലാ ബന്ധുക്കളും അവിടെ തന്നെ ചുറ്റിപ്പറ്റി നിന്നു… കണക്കറ്റ അയാളുടെ സ്വത്തുക്കൾ തന്നെ കാരണം.. കാര്യസ്ഥനോട് പറഞ്ഞ് എല്ലാവരെയും

അവിടെനിന്ന് ഇറക്കിവിട്ടു എനിക്കല്പം സമാധാനം വേണം എന്നു പറഞ്ഞു പലതരത്തിലുള്ള മുറു മുറുപ്പ് അവരിൽ നിന്ന് ഉയർന്നുവന്നു ഞാനാണ് കൊന്നത് എന്ന് വരെ!!!

മുൻപ് വിവാഹം കഴിച്ചിട്ടില്ലാത്തതിനാലും നിയമപരമായി ഞാൻ അയാളുടെ ഭാര്യയായതിനാലും ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു…

പിന്നെ കൂടെ നിന്നത് ചേട്ടനും ഭാര്യയും ആയിരുന്നു എന്നെ ഇതുപോലെ ഒരു നരകത്തിലേക്ക് തള്ളിവിട്ടത് അവരാണ് എന്നിട്ടിപ്പോൾ അതിന്റെ പങ്കുപറ്റാൻ വന്നിരിക്കുന്നു…

ഏട്ടത്തി എന്നോട് കാണിക്കുന്ന സ്നേഹം കണ്ടപ്പോൾ എനിക്ക് അറപ്പാണ് തോന്നിയത്…

ഇതിന്റെ ചെറിയൊരു അംശം മുൻപ് കാട്ടിയിരുന്നെങ്കിൽ എന്നെ അവിടെ തുടരാൻ അനുവദിച്ചിരുന്നെങ്കിൽ ഇത്രത്തോളം അനുഭവിക്കേണ്ടി വരില്ലായിരുന്നു എനിക്ക്..

അതുകൊണ്ടുതന്നെ ഒട്ടും ദയയില്ലാതെ പറഞ്ഞു അവരോട് അവിടെനിന്ന് ഇറങ്ങിക്കോളാൻ…

എന്തൊക്കെയോ പറഞ്ഞു എന്നെ ചതിച്ച് ഏട്ടനെയും കൂട്ടി ഏട്ടത്തി അവിടെനിന്ന് പടിയിറങ്ങി അതുകൊണ്ട് ചിരിച്ചുകൊണ്ട് ഞാൻ അവിടെ നിന്നു…

അയാൾ മരിക്കുന്നതിനുമുമ്പ് തന്നെ അയാളുടെ എല്ലാ ബിസിനസും നോക്കിയിരുന്നത് ഞാനായിരുന്നു എസ്റ്റേറ്റ്, കടമുറികൾ, തിയേറ്റർ അങ്ങനെ ഒരുപാടുണ്ടായിരുന്നു അയാൾക്ക്…

അയാൾ അതിൽ നിന്ന് കിട്ടുന്ന വരുമാനം എല്ലാം ബാങ്കിലിട്ട് നിറയ്ക്കും ഒരു രൂപ പോലും ചെലവാക്കാതെ പിശുക്കി കാലം കഴിച്ചു മരിച്ചതിനുശേഷം ആണ് ബാങ്കിൽ ഇത്ര കൂടുതൽ പണം സ്വരൂപിച്ചു കൂട്ടിയിട്ടുണ്ട് എന്നറിഞ്ഞത്…

എന്നെ കണ്ടാവും പോലെ ഞാൻ ഓരോരുത്തർക്കും സംഭാവന ചെയ്തു… അനാഥാലയങ്ങൾക്കും, വൃദ്ധസദനങ്ങൾക്കും എല്ലാം അതുകൊണ്ടുതന്നെ നാട്ടിൽ ഇപ്പോൾ എനിക്ക് നല്ല പേരാണ്…

ഒടുവിൽ ഞങ്ങളുടെ തോട്ടത്തിലെ മാനേജരെ വിവാഹം കഴിക്കാനും ഞാൻ തീരുമാനിച്ചു ആള് നല്ലൊരു ആളാണ് ഒരിക്കലും പണം നോക്കി ഇതുവരെ ഒന്നും ചെയ്തിട്ടില്ല..

എനിക്ക് വലിയൊരു തുണയായി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു… ഞാൻ വിവാഹം കഴിക്കുന്നത് പലരിലും അസൂയയും പരിഭവവും നിറച്ചിരുന്നു പക്ഷേ അതൊന്നും ഞാൻ കാര്യമാക്കിയതെ ഇല്ല…

കാരണം ഇനി എനിക്കായി ജീവിക്കണമായിരുന്നു ഓരോരുത്തർക്കും വേണ്ടി ജീവിച്ച് ഓരോന്ന് അനുഭവിച്ച് മടുത്തു. ഇനിയുള്ള കാലം എന്റെ സന്തോഷത്തിനു വേണ്ടി മാത്രം ജീവിക്കണം!!!

കാരണം നമുക്ക് വേണ്ടി ശബ്ദിക്കാനും നമ്മുടെ കാര്യങ്ങൾ നോക്കാനും ഒരു അളവ് കഴിഞ്ഞാൽ പിന്നെ നമ്മൾ തന്നെയേ ഉള്ളൂ….

Leave a Reply

Your email address will not be published. Required fields are marked *