(രചന: J. K)
“” അമ്മു നിനക്ക് എന്താ പറ്റിയത് രണ്ടുമൂന്നു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. ഒരു ഉത്സാഹവുമില്ല എവിടെയെങ്കിലും ഇരുന്ന അവിടെ ഇരിക്കും.. എപ്പോഴും ആലോചന ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ നീ എന്താ അമ്മയുടെ മോൾക്ക് പറ്റിയത്?? “”
രാജി അങ്ങനെ ചോദിച്ചതും അമൃത ആകെ വല്ലാതായി… അമൃതയ്ക്ക് അറിയാമായിരുന്നു രാജി തന്റെ കാര്യം കഴിഞ്ഞിട്ട് മറ്റെന്തിനും പ്രാധാന്യം നൽകു എന്ന് അതുകൊണ്ടുതന്നെ രാജിയുടെ മുന്നിൽ എന്തെങ്കിലും മറക്കുക എന്ന് പറഞ്ഞാൽ വലിയ വിഷമമാണ് തന്നെ സംബന്ധിച്ചിടത്തോളം….
എന്നിട്ടും രാജിയെ വിശ്വസിപ്പിക്കാൻ വേണ്ടി അവളൊന്നു ചിരിച്ചു കാണിച്ചു തനിക്ക് ഒരു പ്രശ്നവുമില്ല എന്ന് പറഞ്ഞു രാജി തൽക്കാലം സമ്മതിച്ചു എങ്കിലും അമൃത പറഞ്ഞത് അവൾ വിശ്വസിച്ചിട്ടില്ലായിരുന്നു..
അശോകേട്ടന്റെ വിവാഹ ആലോചന വരുമ്പോൾ അറിഞ്ഞിരുന്നില്ല ഒരു ഗൾഫുകാരന്റ്റെ ഭാര്യ ജീവിതത്തിൽ തന്റേടി ആയാൽ മാത്രമേ ആ കുടുംബം മുന്നോട്ട് പോകു എന്ന്..
മണലാരണ്യത്തിൽ കഷ്ടപ്പെട്ട് ഇങ്ങോട്ട് അയക്കുന്ന ഓരോ പൈസയുടെയും വില മനസ്സിലാക്കി വീട്ടിലെ ചെലവ് ചുരുക്കി ബാക്കിയുള്ളത് മിച്ചം പിടിക്കുന്ന ഓരോ ഗൾഫുകാരന്റെയും ഭാര്യക്ക് അറിയാം
നാളെ ഒരുകാലത്ത് തന്റെ ഭർത്താവ് നാട്ടിലേക്ക് തിരിച്ചുവരും എന്ന് അദ്ദേഹത്തിന് ജീവിക്കാനുള്ള വകയും അദ്ദേഹത്തിന്റെ മക്കളെയും സുരക്ഷിതമായി ആ കൈകളിൽ ഏൽപ്പിക്കണമെന്ന്…
അതുകൊണ്ടുതന്നെ രണ്ടു മക്കളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളായിരുന്നു രാജി എപ്പോഴും അവരുടെ പുറകെ ഉണ്ടാകും അവരുടെ മുഖം ഒന്ന് വാടിയാൽ പോലും രാജിക്ക് മനസ്സിലാകും അതുകൊണ്ടുതന്നെയാണ് അമൃത എങ്ങനെ ഇരിക്കുന്നത് കണ്ടപ്പോൾ അമൃതയോട് ചോദിക്കാനും കാരണം…
അശോകേട്ടനും തനിക്ക് രണ്ടു മക്കളാണ് മൂത്തത് അമ്മു എന്ന അമൃതയും ഇളയത് അപ്പു എന്ന് വിളിക്കുന്ന അഭിനവും…
തങ്ങളെ കൂടെ അശോകേട്ടന്റെ അമ്മ കൂടി ഈ വീട്ടിലാണ് താമസം അവരുടെ ഒന്നും കാര്യത്തിൽ ഒരു കുറവും വരുത്തരുത്. അത് അശോകേട്ടന് നിർബന്ധമായിരുന്നു…
അതുകൊണ്ടുതന്നെ രാജി ഒരു നല്ല വീട്ടമ്മയെ പോലെ എല്ലാവരുടെ കാര്യവും നോക്കി വന്നു. അമ്മായമ്മയ്ക്കും രാജി ഒരു മരുമോൾ ആയിരുന്നില്ല മകൾ തന്നെയായിരുന്നു..
അമൃത അങ്ങനെയൊക്കെ പറഞ്ഞു എങ്കിലും രാജിക്ക് ഒരു മാസം മനസമാധാനവും കിട്ടിയില്ല കാലം അങ്ങനത്തേതാണ് ഇപ്പോൾ കേൾക്കുന്ന വാർത്തകളും അങ്ങനെതന്നെ…
അതുകൊണ്ടുതന്നെ അവൾ മകളെ ഒന്നുകൂടി ശ്രദ്ധിക്കാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു..
മുറിയിലേക്ക് പോയതും കൂടുതൽ അസ്വസ്ഥയായിരുന്നു അമൃത അമ്മയോട് നാളിതുവരെ ഒന്നും മറച്ചു വെച്ചിട്ടില്ല ഇത് ആദ്യമായിട്ടാണ് തന്റെ മനസ്സിൽ ഒരു കാര്യം അമ്മയോട് പറയാതെ ഇരിക്കുന്നത് എന്ത് വേണം എന്നറിയാതെ അവൾ ഉരുകി..
കുറച്ചുനാൾ മുൻപാണ് അയാളെ പരിചയപ്പെടുന്നത് തന്റെ കൂട്ടുകാരിയുടെ കസിൻ ആണെന്ന് പറഞ്ഞാണ് അവൾ പരിചയപ്പെടുത്തിയത് ആദ്യം ഒരു ചിരിയിൽ തുടങ്ങി മെല്ലെ സ്കൂൾ വിട്ടു വരുന്ന നേരത്ത് അയാൾ അവിടെ നിൽക്കാൻ തുടങ്ങി…
എന്നും കാണുന്ന ആളോട് സൗഹൃദം പുതുക്കാൻ ഒരു ചിരി മെല്ലെ അത് എന്തെങ്കിലും രണ്ട് വർത്തമാനത്തിലേക്ക് കടന്നു…
എന്ന് ഒരു ദിവസം അയാൾ പറഞ്ഞിരുന്നു എന്നെ ഒരുപാട് ഇഷ്ടമാണ് എന്ന്… അനുകൂലമായ ഒരു മറുപടിക്കായി അയാൾ കാത്തിരിക്കുന്നു എന്ന് പരിഭ്രമം ആയിരുന്നു അത് കേട്ടപ്പോൾ എങ്കിലും എന്തോ സുഖമുള്ള ഒരു കുളിര് മനസാകെ പടരുന്നത് അറിഞ്ഞു….
പത്താം ക്ലാസിൽ നല്ല മാർക്കോട് പാസായ തനിക്ക് ഇപ്പോ പുസ്തകം തൊടാൻ പോലും കഴിയുന്നില്ല മനസ്സ് മുഴുവൻ അയാളാണ്…
അയാൾ തന്നോട് പറഞ്ഞ വാക്കുകളാണ്..
ഇഷ്ടമാണെന്ന് പറയാൻ ഒരു ഭയം എന്തോ എല്ലാവരോടും ഒരു തെറ്റ് ചെയ്യുന്നതുപോലെ ഇഷ്ടമല്ല എന്ന് പറയാനും വയ്യ.. അപ്പോഴും അയാളുടെ ചിരിക്കുന്ന മുഖം ഉള്ളിലേക്ക് ഇങ്ങനെ കേറി വരും..
എന്ത് വേണം എന്നറിയാത്ത കുറെ ദിവസങ്ങൾ ഒടുവിൽ അയാളോട് ഇഷ്ടമാണ് എന്ന് പറഞ്ഞു..
ആമുഖത്തെ സന്തോഷം അത് എന്നിലേക്കും പടർന്നിരുന്നു പക്ഷേ കുറച്ചുനാളുകൾ കഴിഞ്ഞതിനുശേഷം അയാളുടെ സ്വഭാവം നല്ല മാറ്റം ഉണ്ടായിരുന്നു എന്തിനും ഏതിനും വല്ലാത്ത ഒരു അധികാരം ഞാൻ ഇടുന്ന ഡ്രസ്സ് പോലും അയാളുടെ ഇഷ്ടപ്രകാരം ആവണം..
സ്നേഹമായാലും കരുതലായാലും ഒരു അളവിൽ കൂടിയാൽ അത് ടോക്സിക്ക് ആണ്…
അതുകൊണ്ടുതന്നെ ഈ ബന്ധത്തിൽ നിന്നും പിന്മാറുന്നതാണ് നല്ലത് എന്ന് സ്വയം തോന്നി.
അങ്ങനെയാണ് അയാളോട് പോയി പറഞ്ഞത് നമ്മൾ തമ്മിൽ ശരിയാവില്ല എന്നും ഇനി നമുക്ക് പിരിയാം എന്നും പക്ഷേ അയാൾ വിടുന്ന ലക്ഷണം ഒന്നും ഉണ്ടായിരുന്നില്ല അയാൾ
പറഞ്ഞതുപോലെ അയാളുടെ കൂടെ ജീവിച്ചില്ലെങ്കിൽ പിന്നെ കൊന്നുകളയും വീട്ടിൽ കയറി വെട്ടും എന്നൊക്കെയായിരുന്നു ഭീഷണി…
അയാൾ പറഞ്ഞതുപോലെ തന്നെ ചെയ്തു കളയും എന്ന് മനസ്സു പറഞ്ഞു അതോടെ പോയതാണ് മനസ്സമാധാനം. ഊണില്ല ഉറക്കമില്ല പുസ്തകത്തിലേക്ക് ഒന്ന് നോക്കാൻ പോലും കഴിയുന്നില്ല…
ആകെക്കൂടി വല്ലാത്ത ഒരു അസ്വസ്ഥത അമ്മയ്ക്ക് മാത്രം മനസ്സിലായി കാരണം അമ്മ അത്രമേൽ ഞങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ട് പക്ഷേ അമ്മയോടും ഇന്ന് കള്ളം പറയേണ്ടി വന്നു അവൾക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…
എല്ലാവരും ഉറങ്ങി എന്ന് ഉറപ്പായപ്പോൾ മെല്ലെ പുറത്തേക്കു നടന്നു..വീടിന്റെ ഗേറ്റ് കടന്നാൽ ഒരു റോഡിനപ്പുറത്ത് ഒരു പൊട്ടക്കിണർ ഉണ്ട് അതിലേക്ക് ഒന്ന് കുതിച്ചാൽ മതി പിന്നെ എല്ലാം ശരിയാവും… മനസ്സ് പറഞ്ഞു…
അല്ലാതെ തനിക്ക് ഇതിൽ നിന്ന് ഒരു മോചനം ഇല്ല താൻ കാരണം വീട്ടുകാർക്ക് ദോഷം ഉണ്ടായാൽ അത് തനിക്ക് സഹിക്കാൻ പോലും പറ്റില്ല അയാൾ ഒന്നിനും മടിക്കാത്തവനാണ് അമ്മയെയും
അനിയനെയും എല്ലാം അയാൾ അപായപ്പെടുത്തും താൻ കാരണം അങ്ങനെ അവർക്ക് ഒരു പ്രശ്നവും ഉണ്ടാകാൻ പാടില്ല….
ജീവനൊടുക്കാൻ ഒട്ടും ആഗ്രഹമില്ലായിരുന്നു അമ്മയുടെയും അനിയന്റെയും അച്ഛന്റെയും എല്ലാം മുഖം മനസ്സിലേക്ക് വരുംതോറും അവൾക്ക് അലറി കരയാൻ തോന്നി..
വേറെ മാർഗ്ഗമില്ലാതെയാണ് അങ്ങോട്ടേക്ക് നടന്നത് എല്ലാവരോടും തന്നോട് ക്ഷമിക്കണേ എന്ന് മനസ്സുകൊണ്ട് യാചിച്ചു.. കിണറിന് അരികിൽ എത്തിയപ്പോഴും അമ്മയുടെ അമ്മു എന്നെ വിളി കേൾക്കുന്നത് പോലെ തോന്നി….
വേണ്ട ഇനി ഞാൻ ജീവിച്ചിരുന്നാൽ അത് അവർക്കും കൂടി അപകടമാണ്.. കണ്ണുകൾ ഇറക്കിയ ജിമ്മി അവൾ അതിലേക്ക് ചാടാൻ ആയി കുതിച്ചു…
ഇല്ല.. താൻ അതിലേക്ക് വീണില്ല തന്റെ കയ്യിൽ ആരോ മുറുക്കി പിടിച്ചിട്ടുണ്ട് അവൾ തിരിഞ്ഞുനോക്കി…. അമ്മ!!
അപ്പോൾ അമ്മയൊന്നും പറഞ്ഞില്ല എന്ന് ചേർത്തുപിടിച്ച് വീട്ടിലേക്ക് നടന്നു അവിടെ നിന്ന് റൂമിൽ ഞങ്ങൾ മാത്രം തനിച്ചിരുന്നു…
കുറേനേരം ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു അതിനുശേഷം അമ്മ ചോദിച്ചു എന്താ മോൾക്ക് പറ്റിയത് എന്ന്…
എല്ലാം അമ്മയുടെ തുറന്നുപറഞ്ഞു ഇത്ര നിസ്സാരമായ സംഭവത്തിനാണോ എന്റെ മോള് ഇത്രയും വലിയൊരു അപരാധം ചെയ്യാൻ പോയത് എന്ന് ചോദിച്ചു??
“” അവൻ എല്ലാവരെയും കൊല്ലും “”എന്നു പറഞ്ഞു…അതൊക്കെ നിന്റെ തോന്നലാണെന്ന് പറഞ്ഞു അമ്മ അവളെ ആശ്വസിപ്പിച്ചു പിറ്റേദിവസം അവളെയും കൊണ്ട് സ്റ്റേഷനിലേക്ക് പോയിരുന്നു അമ്മ…
അവിടുത്തെ എസ് ഐയോട് എല്ലാം പറഞ്ഞു..””” അയ്യേ ഇങ്ങനെയാണോ ഇപ്പോഴത്തെ പെൺകുട്ടികൾ ധൈര്യത്തോടെ എല്ലാം നേരിടേണ്ടേ?? “”എന്നുപറഞ്ഞ് പോലീസ് അങ്കിൾ കളിയാക്കി..
“”” ദേ എനിക്കും ഉണ്ട് ഒരു പെൺകുട്ടി മോളെ പോലെ.. അവൾക്കും ഇതുപോലെ വന്ന.. അവളും ഇങ്ങനെയൊക്കെ ചിന്തിച്ച അങ്കിളിനും വിഷമം ആവില്ലേ…
നേരെമറിച്ച് അങ്കിളിനോട് എല്ലാം തുറന്നു പറയുകയാണെങ്കിൽ.. ദേ ഇങ്ങനെ മോളുടെ അമ്മ ചേർത്ത് പിടിച്ച പോലെ അങ്കിളും അവളെ ചേർത്ത് പിടിച്ച് സംരക്ഷിക്കല്ലേ?? “”
എന്നുപറഞ്ഞപ്പോൾ വിതുമ്പുകയില്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു..”” മോള് കരയേണ്ട ഇനി ഒരിക്കൽപോലും അവന്റെ ശല്യം ഉണ്ടാവാതെ അങ്കിൾ നോക്കിക്കോളാം… “”” എന്ന് പറഞ്ഞു…
പിന്നെ അറിഞ്ഞത് രണ്ടുകാലും മൾട്ടിപ്പിൾ ഫ്രാക്ചർ ആയി അവൻ ആശുപത്രിയിലാണ് എന്നാണ്…
ഒപ്പം അവന്റെ പേരിൽ കേസും എടുത്തിട്ടുണ്ട്…ഇനി അവൻ എന്റെ പുറകെ വരാൻ ഇത്തിരി പേടിക്കും…
ഇതോടെ വലിയൊരു പാഠം പഠിക്കുകയായിരുന്നു കുഞ്ഞുങ്ങളുടെ ഓരോ പ്രശ്നങ്ങൾ സോൾവ് ചെയ്യാൻ അവരെക്കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ല ഒപ്പം പാരന്റ്സിന്റെ സഹായം കൂടി വേണം എന്ന്….