റൂമിലേക്ക് പോകുമ്പോൾ ആദർശ് കൂടെയുണ്ടായിരുന്നു, എപ്പോഴും മനസ്സ് കൈവിട്ടു പോയപ്പോൾ അവനുമായി അടുത്തു…

(രചന: J. K)

ഫോണിലൂടെ മോളുടെ ശബ്ദം കേട്ടതും വല്ലാതായി അനിത… കയ്യിൽ പിടിച്ച ജീവനൊടുക്കാനുള്ള സ്ലീപ്പിങ് പിൽസ് ന്റെ കുപ്പി അപ്പോഴേക്കും കയ്യിൽ നിന്ന് ഓർമ്മ വീണിരുന്നു ഒട്ടും ആഗ്രഹിച്ചതല്ല ഇങ്ങനെയൊന്നും

പക്ഷേ ഒരു നിമിഷത്തെ തന്റെ അവിവേകം ഇന്ന് കൊണ്ടെത്തിച്ചിരിക്കുന്നത് ജീവിതം പോലും ഉപേക്ഷിക്കേണ്ടി വന്ന ഒരു അവസ്ഥയിലേക്കാണ് ഓർക്കും തോറും അവൾക്ക് നെഞ്ചിൽ എന്തോ ഒരു ഭാരം എടുത്തുവെച്ചത് പോലെ തോന്നി..

അവിടെ ബെഡിന് അരികിൽ ഉള്ള ഫാമിലി ഫോട്ടോ കയ്യിലെടുത്തു അനിത അതിലേക്ക് നോക്കുംതോറും സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി.

എത്ര മനോഹരമായ കുടുംബമാണ് ദൈവം തനിക്കായി നൽകിയത് എന്നിട്ടും ഒട്ടും ഇഷ്ടമില്ലാതെ ഇതും വിട്ടു പോകണം എന്നതാണ് തന്റെ വിധി..

ആരെയും പഴി പറയുന്നില്ല എല്ലാം തന്റെ തെറ്റാണ്… മിന്നും ഓർക്കാതെ ഓരോന്ന് ചെയ്തു കൂട്ടിയതിന്റെ ഫലം ഇനി ഒറ്റയ്ക്ക് അനുഭവിക്കുക മാത്രമേ നിവർത്തിയുള്ളൂ..

ചേട്ടന്റെ ശബ്ദം ഒന്നുകൂടി കേൾക്കണം എന്ന് തോന്നി അതുകൊണ്ടാണ് ഫോണെടുത്ത് വാട്സ്ആപ്പ് കോൾ വിളിച്ചത്.

ആള് തിരക്കിലാവും എന്നറിയാം പക്ഷേ തന്റെ കാൾ കണ്ടാൽ എടുക്കാതിരിക്കില്ല രണ്ടുമൂന്ന് റിംഗ് കഴിഞ്ഞതിനുശേഷം

അവിടെ ഫോൺ കണക്ട് ആയി ആ ശബ്ദം കേട്ടതും എന്തൊ തൊണ്ട കുഴിയിൽ തങ്ങി നിന്നു ശബ്ദം പുറത്തേക്ക് വരാതെ..”””എന്തേ അനീ ഈ സമയത്ത്??””

എന്ന് ശിവേട്ടൻ ചോദിച്ചതും എന്തു പറയണം എന്നറിയാതെ നിന്നു അനിത പിന്നെ പറഞ്ഞു ഒന്നുമില്ല എന്തോ ശിവേട്ടന്റെ സ്വരം ഒന്ന് കേൾക്കണം എന്ന്

തോന്നി അതുകൊണ്ട് വിളിച്ചതാണ് എന്ന് പിന്നെയും എന്തൊക്കെയോ പറഞ്ഞതിനെല്ലാം മൂളി കേട്ട് ഫോൺ കട്ട് ചെയ്തു ആ ശബ്ദം ഒന്ന് കേൾക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ…

ഫോൺ തിരികെ വെച്ചതും അതിലേക്ക് കോൾ വന്നിരുന്നു ആദർശ് എന്ന് കണ്ടതും നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു..
ഫോണെടുത്ത് അറ്റൻഡ് ചെയ്തു അവസാനമായി ഒന്ന് യാചിക്കാൻ..

“”” എന്തായി അനിത തീരുമാനം?? “”ഫോണെടുത്ത് എടുത്തപ്പോൾ തന്നെ കേട്ടത് അതായിരുന്നു..

“” ആദർശ് പ്ലീസ്.. എപ്പോഴോ എന്റെ ബുദ്ധി നശിച്ച സമയത്ത് ഞാൻ ചെയ്ത ഒരു തെറ്റാണ് അത് അതിന്റെ പേരിൽ നീ എന്നെ ഇങ്ങനെ ക്രൂശിക്കരുത്..””‘

“”” തെറ്റോ നിങ്ങൾ എന്താണ് അനിത ഈ പറയുന്നത് സ്വന്തമായി ഒരു ഭർത്താവും മകളും ഉള്ളപ്പോൾ പ്രായം കുറഞ്ഞ ഒരുവന്റെ കൂടെ കിടക്ക പങ്കിടുന്നതാണോ തെറ്റ്?? “”

ഇനിയൊന്നും കേൾക്കാൻ അവൾക്ക് പ്രാണി ഉണ്ടായിരുന്നില്ല ഫോൺ കട്ട് ചെയ്ത്, സ്വിച്ച് ഓഫ് ആക്കി ബെഡിലേക്ക് ഇട്ടു…

അവന്റെ കയ്യിൽ നിന്ന് ഒരു രക്ഷപ്പെടൽ ഇല്ലാ തനിക്ക് എന്ന് പൂർണ ബോധ്യം ഉണ്ടായിരുന്നു അനിതയ്ക്ക് താൻ ചെയ്ത വലിയൊരു പാതകം അതാണ് ഇപ്പോൾ തന്നെ തലയ്ക്കു മേലെ വാൾ പോലെ നിന്ന് ആടുന്നത്….

നല്ലൊരു തറവാട്ടിൽ ആയിരുന്നു തന്റെ ജനനം തങ്ങളുടെ നിലയ്ക്ക് മേലെക്കും ഒത്തു തന്നെ ആണ് ശിവകുമാറും ആയുള്ള വിവാഹം അവർ നടത്തിയത് നല്ലൊരു മനുഷ്യനായിരുന്നു ശിവകുമാർ

തന്നെയും അദ്ദേഹത്തിന്റെ ദുബായിലുള്ള ബിസിനസിനെയും ഒരുപോലെ അദ്ദേഹം കൊണ്ടു പോയി അതിനിടയിൽ ഒരു മോളും പിറന്നു..

അവളുടെ പ്രസവത്തിനായി നാട്ടിലേക്ക് വന്നപ്പോഴാണ് അനിതയ്ക്ക് നാട്ടിൽ ഒരു ബാങ്ക് ജോലി തരപ്പെട്ടത് എങ്കിൽ പിന്നെ ഇനി ദുബായിലേക്ക് ഇല്ല എന്ന് പറഞ്ഞ് ഇവിടെ സെറ്റിൽ ആവുകയായിരുന്നു.

നാടായിരുന്നു പണ്ടും അവൾക്കിഷ്ടം ശിവകുമാറും സമ്മതിച്ചപ്പോൾ പിന്നെ അവൾ അവിടെത്തന്നെ നിന്നു അവളുടെ ജോലിയുമായി..

തന്റെ ബാങ്കിൽ മാനേജർ പോസ്റ്റിൽ ഇരിക്കുന്ന സമയത്താണ് അവിടെയൊക്കെ ഒരു പയ്യൻ സ്ഥലം മാറി വന്നത് ആദർശ് “”
അതുതന്നെ ജീവിതം താറു

മാറാക്കാനാണെന്ന് അറിഞ്ഞില്ല വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു ആദർശിന്…

ആരും വീണുപോകും ആദ്യമായി വർത്തമാനം പറയുകയാണെങ്കിലും കുറെ നാളായി അറിയുന്നവരെ പോലെയാണ് എല്ലാവരോടും സംസാരിക്കുക അതുകൊണ്ടുതന്നെ ബാങ്കിൽ എല്ലാ സ്റ്റാഫിനും വളരെ പ്രിയപ്പെട്ടവനായിരുന്നു ആദർശ്…..

ഒരിക്കൽ ഒരു ട്രെയിനിങ്ങിന് ആദർശിനെയും കൂട്ടി പോകേണ്ടി വന്നു.. അവിടെ ട്രെയിനിങ് കഴിഞ്ഞ് സമയം പങ്കെടുത്ത സ്റ്റാഫുകളുടെ വക എല്ലാവർക്കും ഒരു ട്രീറ്റ് ഉണ്ടായിരുന്നു ഡ്രിങ്ക്സ് എല്ലാം ഉണ്ടായിരുന്നു..

ആരോ തന്നെ അല്പം വോഡ്ക നിർബന്ധിച്ച് കുടിപ്പിച്ചു.. അത്ര കൂടുതലൊന്നുമില്ല എങ്കിലും ചെറുതായി അതിന്റെ ലഹരിയിൽ ആയിരുന്നു താനും..

അന്ന് രാത്രി റൂമിലേക്ക് പോകുമ്പോൾ ആദർശ് കൂടെയുണ്ടായിരുന്നു, എപ്പോഴും മനസ്സ് കൈവിട്ടു പോയപ്പോൾ അവനുമായി അടുത്തു… എല്ലാ രീതിയിലും അവൻ കീഴ്പെടുത്തി കളഞ്ഞു …

ആദിമക്ക് ചെറുത്തുനിന്നെങ്കിലും ഉള്ളിൽ കിടക്കുന്ന ലഹരിയും ആ സമയവും എല്ലാം കൂടി അവന് കീഴടങ്ങി..

പക്ഷേ അത് കഴിഞ്ഞായിരുന്നു പ്രശ്നം മുഴുവൻ അവൻ അപ്പോഴത്തെ വീഡിയോ എടുത്ത് സൂക്ഷിച്ചിരുന്നു…

ആ വീഡിയോ ഉണ്ട് എന്നതായിരുന്നില്ല എന്റെ പ്രശ്നം ഇത്രയും നല്ലൊരു കുടുംബം ഉണ്ടായിട്ട് കൂടി അവരെയെല്ലാം ചതിച്ചല്ലോ എന്ന ഒരു കുറ്റബോധം ആയിരുന്നു..

അത് ശിവേട്ടനോട് തുറന്നുപറയാനും എന്നാൽ അതിൽ നിന്ന് കരകയറാനും പറ്റാതെ കുറെ ദിവസമായി ഊണും ഉറക്കവും ഇല്ലാതെ ആയിട്ട്….

മോള് ഇപ്പോ പ്ലസ്ടുവിന് പഠിക്കുകയാണ് അവളുടെ ഭാവി എന്നെ ജീവനോളം കരുതുന്ന ശിവേട്ടൻ അദ്ദേഹത്തിന്റെ മനസ്സ് കുടുംബം ഞങ്ങളുടെ സ്റ്റാറ്റസ് എല്ലാം എന്റെ മുന്നിൽ ഇങ്ങനെ തൂങ്ങിയാടി..

അതിനേക്കാൾ എല്ലാം വിലക്കുറവ് എന്റെ ജീവനാണെന്ന് തോന്നി. അതങ്ങ് പോയാൽ പിന്നെ അവൻ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്ന് കരുതി..

ഇടയ്ക്കൊക്കെ സ്ലീപ്പിംഗ് പീസ് കഴിക്കാൻ ഉണ്ടായിരുന്നു ഡോക്ടർ പ്രസ്ക്രൈബ് ചെയ്തതാണ് ഒരിക്കൽ തനിക്ക് ഉറക്കമില്ലായ്മ ഉണ്ട് എന്ന് പറഞ്ഞപ്പോൾ.. ഒരിക്കൽ അത് ഉപയോഗിച്ചപ്പോൾ അത്ര കംഫർട്ട് ആയി തോന്നിയില്ല ഭയങ്കര ക്ഷീണം..

അതുകൊണ്ടുതന്നെ അത് അങ്ങനെ ഇരിപ്പുണ്ടായിരുന്നു ആ പ്രിസ്ക്രിപ്ഷൻ വച്ച് കുറച്ച് കൂടുതൽ ഉറക്കഗുളികകൾ കൂടിപ്പോയി വാങ്ങി…

വേഗം ഫാമിലി ഫോട്ടോ എടുത്തു വച്ചു ഒരിക്കൽ കൂടി അതിലേക്ക് നോക്കിയാൽ ചിലപ്പോൾ തനിക്ക് ഇത് ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല വെള്ളം എടുത്ത് ഗുളികകൾ വായിലേക്ക് ഇടാൻ നോക്കുമ്പോഴാണ് ഡോർബൽ റിംഗ് ചെയ്തത് കേട്ടത്…

വേഗം അതെല്ലാം അവിടെവച്ച് വാതിൽ തുറന്നു അപ്പുറത്തെ വീട്ടിലെ ചേച്ചിയാണ് കയ്യിൽ അവരുടെ മൊബൈലും ഉണ്ട്..

“” ശിവൻ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു ഞങ്ങളുടെ വീട്ടിലേക്ക് വിളിച്ചതാണ് എന്താ നിന്റെ ഫോൺ സ്വിച്ച് ഓഫ് ആണോ??? “”

“” അതിലെ ചാർജ് തീർന്നു ഞാൻ ചാർജിൽ ഇട്ടേക്കുക ഇപ്പൊ തന്നെ ഞാൻ തിരിച്ചു വിളിച്ചോളാം എന്ന് പറഞ്ഞപ്പോൾ ചേച്ചി പോയി വേഗം പോയി ഫോൺ സ്വിച്ച് ഓണാക്കി….

അപ്പോഴേക്കും ശിവേട്ടൻ തിരിച്ചു വിളിച്ചിരുന്നു.. എനിക്കെന്തോ അപ്പോൾ ഒന്നു മറച്ചുവെക്കാൻ തോന്നിയില്ല അദ്ദേഹത്തോട് കരഞ്ഞ് ഞാനെല്ലാം തുറന്നു പറഞ്ഞു കുറച്ചു നിമിഷത്തിന്

അദ്ദേഹം ഒന്നും മിണ്ടിയില്ല ഫോൺ കട്ടാവുന്നത് ഞാനറിഞ്ഞു എന്ത് വേണം എന്ന് പോലും അറിയാതെ ഞാൻ ഉറക്കെ കരഞ്ഞു ചെയ്ത പാപം ഓർത്ത്…

കുറച്ചു കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ ഫ്രണ്ട് അശോക് വീട്ടിൽ വന്നിരുന്നു അവിടുത്തെ റൂറൽ എസ്പി ആണ് ആള്.

“”‘ അനിത എന്നെ ശിവകുമാർ വിളിച്ചിരുന്നു തന്റെ പ്രശ്നങ്ങൾ എല്ലാം പറഞ്ഞു അതൊരു പ്രശ്നമായി എടുക്കേണ്ട ഇത് ആർക്കും സംഭവിക്കാവുന്ന ഒരു കാര്യമാണ്…

ഇന്നത്തെ കാലത്ത് അതൊന്നും വലിയ തെറ്റായി ആരും എടുക്കുന്നില്ല എന്ന് മാത്രം ഇതൊക്കെ ഓരോരുത്തരുടെ മനസ്സിന്റെ തോന്നൽ അല്ലെ ശരിയും തെറ്റും..

പിന്നെ ഇതിന്റെ പേരിൽ ഇനി താൻ വെറുതെ ഓരോ അബദ്ധങ്ങൾ കാണിക്കാൻ നിൽക്കരുത് അവനെ ഞാൻ പിടിച്ചിട്ടുണ്ട് കയ്യിലെ വീഡിയോസ് മുഴുവൻ ഞാൻ നശിപ്പിച്ചിട്ടുണ്ട്… ഇതിന്റെ പേരിൽ യാതൊരു ഇഷ്യൂവും തനിക്കിനീ വരാതെ ഞാൻ നോക്കിക്കോളാം….””‘

പകുതി ആശ്വാസമായിരുന്നു അത് എന്റെ നല്ല പേര് പോകും എന്ന് ആലോചിച്ചല്ല ഞാൻ കാരണം മറ്റുള്ളവർക്ക് ഉണ്ടാകുന്ന നാണക്കേട് മാറികിട്ടിയല്ലോ എന്നോർത്ത് മാത്രമായിരുന്നു..

ഒരുപക്ഷേ ശിവേട്ടൻ ഇതിനിടവിട്ടില്ലായിരുന്നെങ്കിൽ ഇത്ര സ്മൂത്തായി ആ ഒരു പ്രശ്നം പരിഹരിക്കാൻ കഴിയില്ലായിരുന്നു..

അല്പം നേരം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കോൾ വന്നിരുന്നു എനിക്ക് എടുക്കാൻ പോലും ഭയമായി..എങ്കിലും അറ്റൻഡ് ചെയ്തു ശാന്തമായിരുന്നു ആ സ്വരം..

“”” ചെയ്തത് തെറ്റാണെന്ന് നിനക്ക് ബോധ്യം ഉണ്ടല്ലോ.. ഇനിയൊരിക്കലും ആവർത്തിക്കില്ല എന്നും അറിയാം പക്ഷേ കേട്ടപ്പോൾ എനിക്കെന്തോ… എനിക്ക് സമയം വേണം അനിത.. ഇതെല്ലാം മറക്കാൻ നിന്നോട് പൊറുക്കാൻ….'”‘അത്രയും പറഞ്ഞ് അദ്ദേഹം ഫോൺ കട്ട് ചെയ്തു…

അത് മതിയായിരുന്നു എനിക്ക്.. എന്നോട് ക്ഷമിക്കാൻ പറ്റിയില്ലെങ്കിലും ഞാൻ ഇനി ജീവിക്കും അദ്ദേഹത്തിന് വേണ്ടി ഞങ്ങളുടെ മകൾക്ക് വേണ്ടി ഒരു വേലക്കാരിയുടെ സ്ഥാനമാണ് തരുന്നത് എങ്കിലും അത് സന്തോഷപൂർവ്വം സ്വീകരിക്കും….

Leave a Reply

Your email address will not be published. Required fields are marked *