നിന്റെ ഭാര്യക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ലങ്കിൽ കഴിയുന്നവളെ കെട്ടി കൊണ്ട് വരണമെടാ

(രചന: മിഴി മോഹന)

ഇത് നടക്കില്ല ജയാ …. “” എന്റെ കൊക്കിനു താഴെ ജീവൻ ഉണ്ടെങ്കിൽ ഞാൻ ഇതിന് സമ്മതിക്കില്ല… “” ഹഹ്.. “”

ദേഷ്യതോടെ അലറുന്ന അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കി ജയനും ലേഖയും ..

അ. അമ്മേ..”’ അവന്റ ശബ്ദം ഇടറുമ്പോൾ അവരുടെ കണ്ണുകൾ രോഷത്തോടെ ലേഖയിൽ ചെന്ന് നിന്നു..

നിന്റെ ഭാര്യക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ലങ്കിൽ കഴിയുന്നവളെ കെട്ടി കൊണ്ട് വരണമെടാ.. ഹഹ്.. അല്ലാതെ കണ്ടവന്റെ കൊച്ചിന് തന്ത ആകുവല്ല വേണ്ടത്…..

ആ ബുദ്ധിയും കെട്ടിലമ്മ ആയിരിക്കും നിനക്ക് പറഞ്ഞു തന്നത് അല്ലെ … അമ്മയുടെ വാക്കുകൾ കുറിക്ക് കൊള്ളുന്നത് പോലെ ലേഖയുടെ മേലെ വീഴുമ്പോൾ പതുക്കെ കണ്ണുകൾ വെട്ടിച്ചു അവൾ…..

അമ്മ എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നത്… ഇവൾ.. “” ജയൻ മറുപടി എന്തോ പറയാനായി മുൻപോട്ട് ആഞ്ഞതും ആ കൈയിൽ കടന്നു പിടിച്ചു ലേഖ ….

മ്മ്മ്മ്… “” അരുതെന്നുള്ള അവളുടെ ഒരു നോട്ടത്തിൽ അവന്റ കണ്ണുകൾ ചെറുതായി നിറഞ്ഞു….

ഹഹ്.. “” ശ്വാസം എടുത്തു വിട്ടു കൊണ്ട് അവളിൽ നിന്നും കണ്ണുകൾ അമ്മയിൽ എത്തിച്ചു അവൻ…

അമ്മ ഇനി എന്ത് പറഞ്ഞാലും എന്റ തീരുമാനം അതിനു മാറ്റം ഉണ്ടാകില്ല ആ കുഞ്ഞ് ഇവിടെ വളരും എന്റെ മോളായിട്ട്.. “” അവന്റ ഉറച്ച വാക്കുകൾ കേട്ട ആയമ്മയുടെ കണ്ണുകൾ രോഷം കൊണ്ട് തുള്ളി………എന്നിട്ടും അതിനെ വക വയ്ക്കാതെ ലേഖയുടെ കൈ പിടിച്ചു അകത്തേക്ക് കയറി ജയൻ ..

എന്തിനാ.. “‘ലേഖേ എല്ലാ പഴിയും നീ ഒറ്റയ്ക്ക് ഏറ്റെടുക്കുന്നത് നിനക്ക് ഒരു കുഞ്ഞിനെ തരാൻ കഴിവ് ഇല്ലാത്തവൻ ഞാൻ ആണെന്ന് അമ്മയോട് തുറന്നു പറയുന്നതിൽ എനിക്ക് ഒരു വിഷമവും ഇല്ല മോളെ..””

അവന്റ വാക്കുകൾ കേൾക്കുമ്പോൾ നേർത്ത ചിരിയോടെ മെല്ലെ തിരിഞ്ഞു അവൾ….

ജയേട്ടനും പരിഭവവും പരാതിയും ഉണ്ടാവില്ലെന്ന് എനിക്ക് അറിയാം.. “‘ പക്ഷെ അമ്മ അങ്ങനെയാണോ മകനെ അമിതമായി സ്നേഹിക്കുന്ന അമ്മ ഇത് അറിയുന്ന നിമിഷം ജീവിച്ചിരിക്കും എന്ന് തോന്നുന്നുണ്ടോ……

അങ്ങനെയൊക്കെ ചിന്തിച്ചാൽ നമുക്ക് ജീവിക്കാൻ കഴിയുമോടോ..”” തനിക്ക്‌ ഇവിടെ ഒരു സ്വസ്ഥത വേണ്ടേ… ഇനി അങ്ങോട്ട് അമ്മ അത് തരും എന്ന് തോന്നുന്നുണ്ടോ.. “”പാന്റ് മാറി ജയൻ സ്റ്റാൻഡിൽ കിടന്ന മുണ്ട് എടുത്തു കൊണ്ട് പറയുമ്പോൾ അലമാരിയിൽ നിന്നും മെഡിക്കൽ റിപ്പോർട്ട്‌ കൈയിൽ എടുത്തു അവൾ …

നാലു മാസം മുൻപ് ഈ റിപ്പോർട്ട്‌ വാങ്ങുമ്പോൾ എനിക്ക്… എനിക്ക് എന്നോട് തന്നെ തോന്നിയത് വെറുപ്പ് ആണ് ജയേട്ട..” ഒരു അമ്മ ആകാൻ കൊതിച്ച എന്റെ മനസ്സിന് ആദ്യം ഇത് ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്നത് സത്യം തന്നെയാണ്……

പക്ഷെ നൂറ് കണക്കിന് കുട്ടികൾക്ക് അക്ഷരം പകർന്നു നൽകുന്ന ഒരു അധ്യാപികയ്ക്ക് അമ്മയാവാൻ പ്രസവിക്കണം എന്നൊന്നും ഇല്ല ജയേട്ടാ…”” മനസ് കൊണ്ട് തന്നെ അവർ അമ്മ ആയിരിക്കും…

ലേഖയുടെ വാക്കുകൾക്ക്‌ ഒപ്പം ജയന്റെ കണ്ണുകൾ നിറഞ്ഞു…ലേഖേ..”ഹഹ്.. “” ഇന്ന് എനിക്ക് അതിൽ സങ്കടം ഇല്ല ജയേട്ടാ..” കണ്മണിയെ കണ്ട നിമിഷം മുതൽ ഞാൻ തീരുമാനിച്ചു അവളെ നമ്മുടെ മകൾ ആയി വളർത്തണം എന്ന്….

അച്ഛന്റെയും അമ്മയുടെയും സ്നേഹം കൊതിക്കുന്ന ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ട് ഈ സമൂഹത്തിൽ എല്ലാവരെയും സ്വന്തമാക്കാൻ നമുക്ക് കഴിയില്ല…. പക്ഷെ ഒരാളെ ഒരാളെ എങ്കിലും നമുക്ക് സ്വന്തമായി വളർത്തി കൂടെ.. “പറഞ്ഞു കൊണ്ട് കൈയിൽ ഇരുന്ന റിപ്പോർട്ടിലേക് കണ്ണ് ഓടിച്ചു..

ഇതിനി നമ്മുടെ ജീവിതത്തിൽ ഒരു സങ്കടം ആയി നിൽക്കരുത്…. വെറും ഒരു പേപ്പർ കഷ്ണത്തിന്റെ വില മാത്രം കൊടുത്താൽ മതി… “”ജയേട്ടൻ ഇനി മറ്റൊന്നും ചിന്തിക്കണ്ട കണ്മണിയെ ഏറ്റെടുക്കാൻ നമ്മൾ ഒരുമിച്ചു തന്നെ പോകും… നമ്മുടെ മകൾ ആയി അവൾ വരും…. “”

പറഞ്ഞു കൊണ്ട് ലേഖ പുറത്തേക്ക് ഇറങ്ങുമ്പോൾ ജയന്റെ കണ്ണുകൾ തിളങ്ങി…. ഇന്നോളം കണ്ടിട്ടില്ലാത്ത കണ്മണി എന്ന കുഞ്ഞിന് വേണ്ടി ആ ഹൃദയം തുടിച്ചു…ആ നിമിഷം മുതൽ അവനിൽ ഒരു അച്ഛൻ ജന്മം കൊണ്ട് കഴിഞ്ഞിരുന്നു….

അനാഥാലയത്തിലെ പ്രോസസ്സ് എല്ലാം പെട്ടന്നു തീരുമ്പോൾ രണ്ട്പേരുടെയും മനസ് ഒരുപോലെ പിടച്ചു.. “‘ അവര്ക് മുന്പിലെ പേപ്പർ കഷ്ണത്തിൽ ഒപ്പിട്ട് കൊടുത്ത നിമിഷം മുതൽ അവര്ക് സ്വന്തം ആകുന്ന നിധിയെ ആകാംഷയോടെ അകത്തേക്ക് ഉറ്റു നോക്കി ഇരിക്കുമ്പോൾ ജയന്റെ കൈകൾ ലേഖയെ മുറുകെ പിടിച്ചു…

ഇരുവരുടെയും കണ്ണുകൾ വിടരുന്ന നിമിഷം സിസ്റ്റർ ഒരു കുഞ്ഞു പാവകുട്ടിയുമായി പുറത്തേക്ക് വന്നു…. അവളുടെ കണ്ണുകളിലെക്ക്‌ ആയിരുന്നു ആ അമ്മയുടെയും അച്ഛന്റെയും കണ്ണുകൾ പതിഞ്ഞത്….

ഇനിയുള്ള ജീവിതത്തിൽ ഇരുളടഞ്ഞ അവളുടെ കണ്ണുകൾക്ക്‌ വെളിച്ചം ഏകാൻ നാലു കണ്ണുകൾ……..

ഓടി ചെന്ന് അവളെ വാരി പുണരുന്ന ആ അമ്മയുടെ മുഖത്ത് കുഞ്ഞി കൈകൾ മെല്ലെ ഓടിച്ചവൾ..

കണ്മണിയുടെ അമ്മയും അച്ഛനുമാ…” ഇത്രയും നാൾ സ്നേഹം നൽകി വളർത്തിയ സിസ്റ്റർ അത് പറയുമ്പോൾ ആ ഉരുണ്ട ഗോളം അച്ഛന് വേണ്ടി തിരയുന്നത് ജയൻ തിരിച്ചറിഞ്ഞു..

വാ…”” അച്ഛനാ..”’മോളുടെ അച്ഛനാ… “””” വിറയ്ക്കുന്ന ചുണ്ടുകളോടെ അവൻ കൈ നീട്ടുമ്പോൾ ലേഖയും പൊട്ടി കരഞ്ഞു പോയിരുന്നു ആ നിമിഷം..

ടീച്ചറോട് അന്നും ചോദിക്കണം എന്ന് കരുതിയ ഒരു ചോദ്യം ഉണ്ട്‌… ഈ അനാഥാലയത്തിൽ ആരോഗ്യമുള്ള ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ട്‌.. ” എന്നിട്ടും കാഴ്ച ഇല്ലാത്ത കണ്മണിയെ തന്നെ വേണം എന്ന് എന്തിനാ വാശി പിടിച്ചത്… “”” സിസ്റ്ററിന്റെ ചോദ്യത്തിന് ചിരിയോടെ അവളുടെ കണ്ണുകൾ കോറിഡോറിലേക് നീണ്ടു.. “”

പുതുലോകം കണ്മണിയെ വാക്കുകളിൽ കൂടി പഠിപ്പിച്ചു കൊടുക്കുന്ന അവളുടെ അച്ഛൻ.. “””

ഉത്തരം അതാണ് സിസ്റ്ററെ… “”” വാക്കുകളിലൂടെ സ്പർശനത്തിലൂടെ അവൾ അറിയുന്ന അമ്മ അച്ഛൻ…. അത് അവൾക് ഏകുന്ന സന്തോഷം… അതിലുപരി അവൾ ലോകം കാണട്ടെ ഞങ്ങളിലൂടെ…. മറ്റുള്ള കുട്ടികൾക്ക്‌ ലോകം കാണാൻ ആരുടെയും സഹായം വേണ്ട… പക്ഷെ ഞങളുടെ മകൾക് അത് വേണം………

ഈ ജന്മം ഞങ്ങള്ക് കിട്ടിയ നിയോഗം ആണ് അത്.. “‘ അത് കൊണ്ട് തന്നെയാണ് ഇവിടേക്ക് എനിക്ക് വരാൻ കഴിഞ്ഞതും അവളെ കാണാൻ കഴിഞ്ഞതും..”” ലേഖയുടെ വാക്കുകൾ നിറഞ്ഞ പുഞ്ചിരിയോടെ കേൾക്കുമ്പോൾ തന്നെ സിസ്റ്റർ കണ്ണുകൾ മെല്ലെ തുടച്ചു….

അമ്മ എങ്ങനെ പ്രതികരിക്കും എന്നുള്ള പേടി എനിക്ക് നന്നായിട്ട് ഉണ്ട് ലേഖേ.. “” വീട്ടിലേക്കുള്ള വഴിയിൽ ഡ്രൈവിങ്ങിന് ഇടയിൽ കുഞ്ഞിന്റെ തലയിൽ മെല്ലെ തലോടി ജയൻ..”

പക്ഷെ അത് ഒന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി കുഞ്ഞിനോട് വെളിച്ചത്തിന്റെ പുതു ലോകം പറഞ്ഞു കൊടുക്കുകയാണ് ലേഖ.. “”

എടൊ താൻ ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ.. “‘ ഈ അവസ്ഥയിൽ മോളെ അവിടേക്ക് കൊണ്ട് പോകണോ.. നമുക്ക് കുറച്ചു ദിവസം തന്റെ വീട്ടിലേക് മാറി നിന്നാലോ..”” ജയന്റെ ചോദ്യത്തിൽ തല മെല്ലെ ചെരിച്ചവൾ..

എന്തിന്.. “”? എത്ര ദിവസം നമുക്ക് മാറി നിൽക്കാൻ കഴിയും ജയേട്ടാ..”’ പിന്നെയും ഇങ്ങോട്ട് തന്നെ അല്ലെ വരേണ്ടത്….അമ്മ എല്ലാം ഉൾക്കൊണ്ട്‌ വരാൻ കാലതാമസം എടുക്കും എന്നാലും മാറി നിൽക്കണ്ട..”” ഉറച്ച തീരുമാനത്തോടെ അവൾ അത് പറയുമ്പോൾ മറുത്ത് ഒന്നും പറഞ്ഞില്ല അവനും….

വീടിന് മുൻപിൽ കാർ നിർത്തുമ്പോഴും ആവേശത്തോടെ കുഞ്ഞിന് ഓരോന്നും പറഞ്ഞു കൊടുത്തു അവൾ… “”

മരങ്ങൾ.. “” ചെടികൾ… പൂക്കൾ.. “” എല്ലാം വിവരിക്കുമ്പോൾ ഉമ്മറ പടിയിൽ നിന്നും അകത്തേക്ക് കയറി പോയിരുന്നു ആ അമ്മ..”

അമ്മ… “” ജയന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.. “” അകത്തെ മുറിയിൽ കുഞ്ഞിനെ കൊഞ്ചിക്കുമ്പോൾ പോലും അമ്മയുടെ നിഴൽ അവിടേക്ക് എത്തി നോക്കി പോലും ഇല്ല….

എടൊ നമ്മൾ ജോലിക്ക് പോയാൽ കുഞ്ഞിനെ ആര് നോക്കും..'”” അമ്മ എന്തായാലും തിരിഞ്ഞു നോക്കില്ല.. നമുക്ക് ഒരു മെയ്ഡ് നെ വെച്ചാലോ.. “”മടിയിൽ ഇരിക്കുന്ന കുഞ്ഞിനെ തലോടി ജയൻ ചോദിക്കുമ്പോൾ ലേഖ മെല്ലെ ഒന്ന് ചിരിച്ചു..

അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ ജയേട്ടാ…. “” എനിക്ക് എന്തായാലും ഒരു മാസം കൂടി അവധി ഉണ്ട്… അത് കഴിഞ്ഞ് തീരുമാനിക്കാം.. ഇപ്പോൾ ജയേട്ടൻ ഡ്യൂട്ടിക്ക് പൊയ്ക്കോ വെറുതെ ലീവ് കളയണ്ട..'”” വീണ്ടും അവൾ നൽകുന്ന ആത്മവിശ്വാസത്തിൽ വീടിനു പുറത്തേക്ക് അവൻ പോകുമ്പോൾ ആ അമ്മ മുറിയിലേക് കയറി വന്നു കഴിഞ്ഞിരുന്നു…

കൊച്ചിനെ നോക്കാൻ ആളെ വയ്ക്കാൻ പോകുന്നു എന്ന് കേട്ടല്ലോ കെട്ടിലമ്മ .. “” അവരുടെ മുഖത്തെ ദേഷ്യത്തിനൊത്തു മെല്ലെ ചിരിച്ചു അവൾ..അത് ഞാൻ അല്ല പറഞ്ഞത് അമ്മയുടെ മകൻ ആണ്.. ”

പിന്നെ ഞാൻ എന്തിനാടി ഇവിടെ ഉള്ളത്.. “” എന്റെ കുഞ്ഞിനെ നോക്കാൻ വേറെ ആരും വരണ്ടാ.. ഞാൻ നോക്കി കൊള്ളാം.. ആയമ്മയുടെ വാക്കുകളിൽ ഞെട്ടൽ ഒന്നും ഇല്ലാതെ ചിരിച്ചു നിൽക്കുന്നവളേ പരിഭവത്തോടെ നോക്കി ആയമ്മ..

അവനോട് നീ പറ കുഞ്ഞിനെ ഞാൻ നോക്കി കൊള്ളാം എന്ന്.. “”അച്ഛമ്മേടെ മുത്തേ..” അച്ഛൻ പോകാൻ നോക്കി ഇരിക്കുവാരുന്നു നിന്റെ അടുത്തേക്ക് ഓടി വരാൻ…. കൊഞ്ചലോട് കുഞ്ഞിന് നേരെ അവർ തിരിയുമ്പോൾ ആ തോളിൽ പിടിച്ചു ലേഖ…

എന്തിനാമ്മേ ഈ നാടകം..” ജയേട്ടനോട് എല്ലാം തുറന്നു പറയട്ടെ ഞാൻ … അമ്മ പറഞ്ഞിട്ട് ആണ് കണ്മണിയെ ഞാൻ എടുത്തത് എന്ന്.. “” ലേഖയുടെ വാക്കുകൾക്ക്‌ ഒപ്പം തല മെല്ലെ വെട്ടിച്ചു അവർ..

വേണ്ട മോളെ.. “‘”” ഒരു കുഞ്ഞിന് ജന്മം നൽകാൻ എന്റെ മകന് കഴിയില്ല എന്നുള്ള സത്യം ഈ അമ്മ അറിഞ്ഞു എന്ന് അവൻ അറിഞ്ഞാൽ പുറമെ കരഞ്ഞില്ലെങ്കിലും എന്റെ മുഖത്ത് നോക്കുമ്പോൾ അവന്റ ഉള്ള് പിടയും…. അത് എനിക്ക് സഹിക്കില്ല…. “”ഞാൻ മരിക്കുവോളം ആ സങ്കടം എനിക്ക് കാണണ്ട…..

അന്ന് ഹോസ്പിറ്റലിൽ നിന്നു വന്ന ശേഷം നിന്റെ കരച്ചിലിൽ നിന്നു തന്നെ ആ സത്യം ഞാൻ മനസിലാക്കിയിരുന്നു…. ” അന്ന് ഞാൻ പറഞ്ഞത് അല്ലെ എന്റെ മോനെ ഉപേക്ഷിച്ചു പോയ്കൊള്ളാൻ.. “‘ പക്ഷെ നീ പോയില്ല..”” പോകില്ല എന്ന് എനിക്ക് അറിയാമായിരുന്നു.. “”

മ്മ്ഹ്ഹ്..””” ഒരു കുഞ്ഞിനെ ദത്ത് എടുക്കാൻ നിന്നോട് പറഞ്ഞത് നിറഞ്ഞ മനസോടെ ആയിരുന്നു… “”

നീ ഇവളുടെ കാര്യം വന്നു പറഞ്ഞപ്പോൾ തന്നെ ഇവൾ മതി എന്ന് തന്നെ ഞാൻ തീരുമാനിച്ചത് വേറേ ഒന്നും കൊണ്ടല്ല …ഒരുപാട് കുഞ്ഞുങ്ങൾക്ക് അമ്മ ആകാൻ നിനക്ക് കഴിയും മോളെ….” പക്ഷെ ഇവൾ… ഇവൾക് വെളിച്ചം ആകാൻ നിനക്ക്‌ മാത്രമേ കഴിയൂ….

അന്നും ഈ തീരുമാനത്തിന് മുൻപിൽ ഞാൻ ഒന്നെ ആവശ്യപെട്ടുള്ളു ഒരിക്കലും എന്റെ സമ്മതത്തോടെ ആണ് ഇതെല്ലാം എന്ന് അവൻ അറിയരുത് … അതിന് ഈ കുഞ്ഞ് നാടകം കളിച്ചേ പറ്റൂ.. അല്ലങ്കിൽ ഞാൻ ഒരു അമ്മായിഅമ്മ ആകുവോടി… ഹഹ.. ഹഹ.. “” അവർ ഉറക്കെ ചിരിക്കുമ്പോൾ ലേഖ കുഞ്ഞിനെ എടുത്തു മടിയിൽ വച്ചു…..

നീ അവനോട് പറഞ്ഞോളൂ അമ്മയ്ക്ക് ദേഷ്യം ഒന്നും ഇല്ല… അമ്മ കുഞ്ഞിനെ അംഗീകരിച്ചു എന്ന്.. പൊട്ടൻ ആടി വിശ്വസിച്ചോളും.. “” ചിരിയോടെ പറഞ്ഞവർ പുറത്തേക്ക് ഇറങ്ങുമ്പോൾ മെല്ലെ കണ്ണ് തുടച്ചു ലേഖ..

രണ്ട് അമ്മമാരുടെ വ്യത്യസ്ഥമായ മാനസിക തലങ്ങൾ ആയിരുന്നു ആ നിമിഷം അവിടെ പൊഴിഞ്ഞു വീണ കണ്ണുനീർ തുള്ളികളുടെ അർത്ഥം…

Leave a Reply

Your email address will not be published. Required fields are marked *