എനിക്ക് വീട്ടിൽ അടങ്ങി ഒതുങ്ങി നിക്കുന്ന ഒരു മരുമകളെ ആണ് ആവശ്യം.” അറിയാതെ കൈതട്ടി ആ പച്ചവട്ടം ഞെങ്ങിയപ്പോൾ ആണ്

അഹങ്കാരി
രചന: തസ്യ ദേവ

© Copyright Protected

” ഹോ അവളൊരു അഹങ്കാരിയ . അല്ലേൽ ത്രിസന്ത്യ നേരത്ത് കാറും കൊണ്ട് കവലക്ക് വരുവോ. അതും പോരാഞ്ഞ് ഒരു ചെക്കാനെയും കൂട്ടി പോയേക്കുന്നു. അതുകൊണ്ട് എന്റെ മോന്റെ മനസിൽ

അവളെ ഇവിടേക്ക് കെട്ടികൊണ്ടു വരാം എന്ന് ചിന്ത വല്ലതും ഉണ്ടേൽ അതങ്ങ് മറന്നേക്ക്. നടക്കില്ല. എനിക്ക് വീട്ടിൽ അടങ്ങി ഒതുങ്ങി നിക്കുന്ന ഒരു മരുമകളെ ആണ് ആവശ്യം.”

അറിയാതെ കൈതട്ടി ആ പച്ചവട്ടം ഞെങ്ങിയപ്പോൾ ആണ് എന്റെ ചെവിയിലേക്ക് ഈ വാക്കുകൾ തുളച്ചു കയറിയത്. രണ്ടുവർഷം മുന്നേ അവധിക്ക് അച്ഛൻ വന്നപ്പോൾ കാറോടിക്കാൻ പഠിപ്പിച്ചു അന്നത് ഗമക്ക് പടിച്ചെങ്കിലും

ആറുമാസം മുന്നേ അച്ച ഞങ്ങളെ തനിച്ചാക്കി പോയി നാട്ടിൽ ഞാനും അമ്മയും മാത്രം .ആവശ്യത്തിന് മുന്നിൽ നിക്കേണ്ട ചേട്ടായിയും ഇച്ചേച്ചിയുടെ ഭർത്താവും പുറത്തായത് കൊണ്ട് വീട്ടിലെ ഓരോ ആവശ്യത്തിനും ഞാൻ തന്നെ

പോകേണ്ടി വന്നു. ഓരോ തവണ പുറത്തു പോകുമ്പോഴും ഡ്രൈവറെ വിളിക്കൽ പ്രയാസം ആയി തുടങ്ങി. അങ്ങിനെ “മറ്റുള്ളവരെ എപ്പോഴും ബുദ്ധിമുട്ടിക്കാതെ നിനക്ക് ഈ വണ്ടി എടുത്തോണ്ട്

പോകരുതോ? ” എന്ന അമ്മയുടെ ചോദ്യവും ചേട്ടന്മാരുടെ സപ്പോര്ട്ടും ആയപ്പോൾ ഞാൻ ഇതും ആയി റോട്ടിലേക്ക് ഇറങ്ങി.

പിന്നെ മുന്നേ പറഞ്ഞത് ഇന്നലെ വൈകിട്ടാണ് അമ്മക്കുള്ള മരുന്ന് തീർന്നു എന്ന് മനസിലായത്. അസുഖങ്ങൾ കൂടപിറപ്പിനെ പോലെ ഉള്ളോണ്ടും അച്ഛൻ പോയ ഷോക്കിൽ നിന്ന് ഇതു വരെ കരകയറാത്ത കൊണ്ടും ബോഡി വീക്

ആണ്. അതാണ് ആ സമയത്തു മരുന്നിന് പോയത്. തിരികെ വരാൻ നിക്കുമ്പോൾ ആണ് അടുത്ത വീട്ടിലെ ചേട്ടനെ കാണുന്നത്. എന്റെ ചേട്ടന്റെ ആത്മമിത്രം ജാൻസ് ചേട്ടായി. കാറിൽ കേറ്റി കൊണ്ടുവന്നു.ഇതെല്ലാം ഓർത്തുകൊണ്ടിരിക്കുമ്പോഴും ഫോണിന്റെ മറുവശം ഇതുവരെ നിന്നിട്ടില്ല.

“… അതുകൊണ്ട് മോൻ ഒരു കാര്യം ചെയ്യ് ഇതങ്ങ് മറന്നേറെ. എന്നിട്ട് മാമൻ പറഞ്ഞ ആ കാര്യം ആലോചിക്ക്. ഇനി അതല്ല അവളെ തന്നെ വേണേൽ നി ഈ അമ്മയെ മറന്നെരെ… കേട്ടോ..ഏഹ്?””….””….നി എന്താടാ ഒന്നും പറയാത്തത്””…ഉം മനസിലായി..”

ഇത്രയും കേട്ടപ്പോൾ തന്നെ കണ്ണുകൾ പെയ്യാൻ തുടങ്ങി. ഹൃദയം വിങ്ങുന്ന വേദന. എന്നെ കുറിച്ച് ഇത്ര ഒക്കെ കേട്ടിട്ടും ഒന്നും മിണ്ടാതെ നിന്നത് എന്റെ അച്ചുവേട്ടൻ ആണെന്ന് ഓർക്കുമ്പോൾ എന്റെ വേദന ഇരട്ടിയാകുന്നു.

അച്ഛന്റെ സുഹൃത്തിന്റെ മോൻ ഇച്ചേച്ചിയുടെ ഭർത്താവിന്റെ അയൽക്കാരൻ അങ്ങിനെ ഞങ്ങളുടെ കുടുംബവും ആയി നല്ല ബന്ധം തന്നെ ഉണ്ട് അച്ചുവെട്ടന്റെയും എന്റെയും വീട്ടുകാർ തമ്മിൽ.

അച്ചുവെട്ടന്റെ അച്ഛൻ മരിച്ച ശേഷം അടുത്തുള്ള ഫൈനാൻസ് കമ്പനിയിൽ അക്കൗണ്ടന്റെആയി ജോലി ചെയ്യുവാണ്‌ ആൾ. ഞാൻ ഡിഗ്രി ഫൈനൽ ഇയർ ആയപ്പോൾ ആണ് ചേട്ടൻ എന്നോട് ഇഷ്ടം പറയുന്നത്.

ആദ്യം ഒന്നും സമ്മതിച്ചില്ലേലും പിന്നെപ്പോയോ ഞാനും എന്റെ മനസുതുറന്നു. അച്ഛൻ മരിച്ചു കഴിഞ്ഞു എന്നെ ആശ്വസിപ്പിക്കാനും തളരാതെ പിടിച്ചു നിക്കാനും എപ്പോഴും കൂടെ ഉണ്ടായിരുന്നു. അങ്ങിനെ ഉള്ള ആളാണ് ഇപ്പോൾ ഒന്നും മിണ്ടാതെ….

“ചിലപ്പോൾ പറഞ്ഞു കാണും ഞാൻ മുഴുവൻ കേട്ടില്ലല്ലോ. അതിനു മുന്നേ ഫോണ് ഓഫാക്കിയില്ലേ… അങ്ങിനൊന്നും എന്നെ കുറ്റം പറയാൻ സമ്മതിക്കില്ല. ” എന്നെല്ലാം പറഞ്ഞു ഞാൻ സ്വയം ആശ്വസിച്ചു. നിദ്രാവിഹീനമായ ആ രാത്രിക്കപ്പുറം എന്നെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.

ദിവസങ്ങൾക്കിപ്പുറം അമ്പലകുളത്തിനരികിൽ വെച്ച് അച്ഛന്റെ മരണശേഷം മക്കളെ വളർത്താൻ കഷ്ടപ്പെട്ട അമ്മയുടെ ത്യാഗത്തെ മുൻനിർത്തി പിരിയാം എന്നു പറയുമ്പോൾ ചോദിക്കാൻ

തോന്നിയിരുന്നു. അമ്മയുടെ ത്യാഗം ആണോ അതോ അമ്മ എനിക്ക് ചാർത്തിതന്ന ” അഹങ്കാരി” എന്ന പട്ടമാണോ ആ അമ്മയുടെ മകൻ ഈ തീരുമാനം എടുക്കാൻ കാരണം എന്ന്.

മനസിൽ ആർത്തലച്ചു കരയുമ്പോഴും പുറമെ ഒരു നനുത്ത പുഞ്ചിരിയോടെ ഞാൻ വിടവാങ്ങി. കുറെ ദിവസം കൊണ്ട് ഇടതടവില്ലാതെ മിന്നിക്കൊണ്ടിരുന്ന നോട്ടിഫിക്കേഷന്റെ ദൈർഘ്യം കൂടിയത് ഇങ്ങനെ ഒരന്ത്യത്തെ ഓര്മിപിച്ചിരുന്നു. എങ്കിലും സഹിക്കാൻ ആവുന്നുണ്ടായിരുന്നില്ല.

എന്നോട് യാത്ര പറഞ്ഞ്പോയ ആളെ പിന്നീട് കാണുന്നത് ഭാര്യയും ആയി അമ്പലത്തിൽ തൊഴാൻ എത്തുന്നതാണ്. എന്റെ മുന്നിൽ വന്നു നിറഞ്ഞ ചിരിയോടെ ഭാര്യക്ക് “അച്ഛന്റെ സുഹൃത്തിന്റെ മകൾ” എന്ന്

പരിചയപ്പെടുത്തുമ്പോൾ ആ പെണ്കുട്ടിക്ക് ഞാൻ നൽകിയ പുഞ്ചിരിക്ക് എനിക്ക് എന്നോട് തോന്നിയ പുച്ഛത്തിൽ തെളിച്ചം മങ്ങിയിരുന്നു.

ഭാര്യയെയും ചേർത്തുപിടിച്ചു പോകുന്ന ആ മനുഷ്യനെ കാണ്കെ ആളുകൾ എത്ര വേഗത്തിൽ ആണ് ഓർമകളെ മറവിക്ക് വിട്ടുകൊടുക്കുന്നതെന്ന് ഓർത്തു.

പ്രിയസുഹൃത്തിന്റെ കുഞ്ഞിനെ കാണാനുള്ള യാത്രയിലാണ് ആൾക്കൂട്ടം കണ്ടു വണ്ടി നിർത്തിയത്. തലകറങ്ങി വീണ ഒരു സ്ത്രീയെ ആശുപത്രിയിൽ കൊണ്ടു പോകാമോ എന്ന ആ മനുഷ്യന്റെ ചോദ്യം നിരകരിക്കാൻ തോന്നിയില്ല.

വേഗത്തിൽ തന്നെ വണ്ടി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു ചെല്ലുമ്പോൾ ആൾക്ക് ഒന്നും സംഭവിക്കരുതെ എന്നു മാത്രം ആണ് ആഗ്രഹിച്ചത്. വേഗം തന്നെ ആളെ ആശുപത്രിയിൽ എത്തിച്ചു.

ഞാൻ വണ്ടി ഒതുക്കി വരുമ്പോൾ ആളെ റൂമിലേക്ക് മാറ്റിയിരുന്നു. റുമന്വേഷിച്ചു ചെല്ലുമ്പോൾ കണ്ടു എന്നോട് സംസാരിച്ച ആൾ വരാന്തയിൽ നിക്കുന്നത്. എന്നെയും കൂട്ടി റൂമിനുള്ളിൽ ചെല്ലുമ്പോൾ ആണ് ബെഡിൽ കിടക്കുന്ന ആളെ കാണുന്നത്.

“അച്ചുവേട്ടന്റെ ‘അമ്മ” ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ആളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അമ്മയും മരുമോളും കൂടെ സാധനം വാങ്ങാൻ ചന്തയിൽ വന്നത് ആണ്. തിരികെ

വരുമ്പോൾ ബിപി കുറഞ്ഞു വീണതാണ് .കാര്യം അറിഞ്ഞു പിന്നെ കാണാം എന്നു പറഞ്ഞു തിരികെ നടന്നു ഡോറിനരികിൽ എത്തിയപ്പോൾ കേട്ടു എന്റെ കൂടെ നിന്ന് ചേട്ടൻ അവരോട് പറയുന്നത്

” എന്തായാലും ആ സമയം ആ പെങ്കൊച്ചു വന്നത് കുരുത്തം ആയി. നല്ല മനസുള്ളതോണ്ട പറഞ്ഞ ഉടനെ കേറ്റി കൊള്ളാൻ പറഞ്ഞത്. ഇതാ പറയുന്നത് ആണായാലും പെണ്ണായാലും

വണ്ടിയൊക്കെ ഒന്നോടിക്കാൻ പഠിക്കണം എന്ന്. ഇങ്ങനെ ഒക്കെ ഒരാവശ്യം വരുമ്പോൾ അല്ലെ അതിന്റെ വില നമുക്ക് മനസ്സിലാവൂ…അല്ലെ ചേച്ചി…”ചേച്ചി ബുദ്ധിമുട്ടി തലകുലുക്കുമ്പോൾ നിറഞ്ഞ ചിരിയോടെ ഞാൻ പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *